ആര്‍ക്കൈവ്സ് രേഖകളിൽ വിഷ്ണു ഭാരതീയൻ്റെ ഹൃദയം തുടിക്കുന്നു ചാലക്കര പുരുഷു .

ആര്‍ക്കൈവ്സ് രേഖകളിൽ വിഷ്ണു ഭാരതീയൻ്റെ ഹൃദയം തുടിക്കുന്നു ചാലക്കര പുരുഷു .
ആര്‍ക്കൈവ്സ് രേഖകളിൽ വിഷ്ണു ഭാരതീയൻ്റെ ഹൃദയം തുടിക്കുന്നു ചാലക്കര പുരുഷു .
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Nov 08, 09:23 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ആര്‍ക്കൈവ്സ് രേഖകളിൽ വിഷ്ണു ഭാരതീയൻ്റെ ഹൃദയം തുടിക്കുന്നു


ചാലക്കര പുരുഷു

.

മാഹി:മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഇതിഹാസമായ വിഷ്ണു ഭാരതീയനെ പുതിയ തലമുറ മറന്ന മട്ടാണ്. 

അല്ലെങ്കില്‍ പുതിയ തലമുറക്ക് വിഷ്ണുഭാരതീയനെ കുറിച്ച് അറിവ് നല്‍കപ്പെടുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ 75 ാം വര്‍ഷത്തില്‍ ആസാദ് കി അമൃതമഹോത്സവ് ആഘോഷിക്കുന്ന സന്ദര്‍ഭങ്ങളില്‍ ചില മാധ്യമങ്ങളില്‍ അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു

കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്സിലെ സെലക്ടഡ് റെക്കോര്‍ഡ്സ് 5 എന്ന ഫയല്‍ വടക്കന്‍ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘാടകനുമായ വിഷ്ണുനമ്പീശനെന്ന വിഷ്ണുഭാരതീയന്റെ ജയില്‍ മോചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.

zzz

മാഹി സ്വദേശിയും, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവിയുമായ പ്രൊഫസര്‍ എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് ഈ രേഖ ശ്രദ്ധയില്‍പ്പെടുന്നത്.


1892 ല്‍ കണ്ണൂര്‍ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കോളാച്ചേരി പഞ്ചായത്തിൽ ജനിച്ച വിഷ്ണുഭാരതീയൻ.

1930 ലെ ഐതിഹാസികമായ ഉപ്പുനിയമ ലംഘനസമരത്തില്‍ പങ്കെടുത്തതിന് 6 മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു.

1940 സെപ്തംബറില്‍ ഉണ്ടായ മൊറാഴ സംഭവത്തില്‍ ഒന്നാം പ്രതിയായിരുന്നു വിഷ്ണു ഭാരതീയന്‍. 

1940 സെപ്തംബര്‍ 15 ന് കണ്ണൂര്‍ ജില്ലയിലെ മൊറാഴ ഗ്രാമത്തിലുണ്ടായ കര്‍ഷകസമരത്തെ തുടര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ സദ്ദേശവാസികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ കുട്ടികൃഷണമേനോനും ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നായരും മരണപ്പെടുകയുണ്ടായി.

ഈ സംഭവത്തെത്തുടര്‍ന്ന് പൊലീസ് 40 പേരെ പ്രതിചേര്‍ത്ത് കേസ് ഫയല്‍ ചെയ്തു. ഈ പ്രതികളില്‍ ഒന്നാമന്‍ വിഷ്ണുഭാരതീയന്‍ ആയിരുന്നു. '' ഞാന്‍ ഒന്നാം പ്രതിയായതുകൊണ്ടും, ഒന്നാം പ്രതിക്ക് വക്കീല്‍ ഇല്ലാത്തതു കൊണ്ടും സാക്ഷികളോടുളള എതിര്‍വിസ്താരത്തിനുള്ള അവകാശം എനിക്ക് ലഭിച്ചു.'', വിഷ്ണുഭാരതീയന്‍ (അടിമകളെങ്ങനെ ഉടമകളായി, പ്രഭാത് ബുക്ക് ഹൗസ് 1980 തിരുവനന്തപുരം പേജ് 240)

1942 മാര്‍ച്ചില്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. 1942 മാര്‍ച്ച് 9 ന്റെ ഉത്തരവ് മദ്രാസ് പ്രസിഡന്‍സിയുടെ ഭരണതലവനായ മദ്രാസ് ഗവര്‍ണറുടെ ചീഫ് സെക്രട്ടറിയുടേതാണ്.

 ചീഫ് സെക്രട്ടറി മദ്രാസ് പ്രസിഡന്‍സിയിലെ ഒരു ജില്ലയായ മലബാര്‍ പ്രവിശ്യയിലെ കലക്ടര്‍ക്കയച്ച ഉത്തരവിന്റെ കോപ്പിയാണ് ആര്‍ക്കൈവ്സ് ഫയലില്‍ ഉള്ളത്.

ഡിഫന്‍സ് ഓഫ് ഇന്ത്യയുടെ 129(1 വകുപ്പ് )പ്രകാരം മൊറാഴ സമരത്തിലെ പ്രതിയായ വി.എം.വിഷ്ണുഭാരതീയനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അറസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്,

ഡിഫന്‍സ് ഓഫ് ഇന്ത്യാ ആക്ടിന്റെ സബ്രൂള്‍ (1 പ്രകാരം)മദ്രാസ് ഗവര്‍ണര്‍ തടവില്‍ നിന്ന് വിഷ്ണുഭാരതീയനെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ജയില്‍മോചിതനായ വിഷ്ണുഭാരതീയന്‍ അദ്ദേഹത്തിന്റെ താമസസ്ഥലമായ മലബാര്‍ പ്രവിശ്യയിലെ ചിറക്കല്‍ താലൂക്കിലെ പാപ്പിനിശ്ശേരി ഗ്രാമത്തിലേക്ക് പോകേണ്ടതാണ്.

ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കുന്നത് വരെ അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ കഴിയേണ്ടതാണ്.

മേല്‍പറഞ്ഞ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വാസസ്ഥല ം മലബാര്‍ ജില്ലാ കല്കടറെ അറിയിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കപ്പെടും.

മേല്‍ പറഞ്ഞ മദ്രാസ് ഗവര്‍ണറുടെ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വി.എം.വിഷ്ണുഭാരതീയന്റെജനസ്വാധീനത്തെക്കുറിച്ചുംപ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള വ്യക്തമായ സൂചനകള്‍ നമുക്ക് നല്കുന്നുണ്ട്.

ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ കുറിച്ച് വിഷ്ണുഭാരതീയന്‍ തന്റെ ആത്മകഥയില്‍ ഇപ്രകാരം പറയുന്നു.

ഓര്‍ഡര്‍ നിരാകരിക്കുന്ന പക്ഷം 7 കൊല്ലം തടവും 2000 രൂപ പിഴയും. ആഴ്ചയിലൊരിക്കലോ ദിവസേനയോ പോലീസ് വരുമ്പോള്‍ ഈ പരിമിതസ്ഥലത്തിന്റെ ഉള്ളില്‍ കാണണം. കണ്ടില്ലെങ്കില്‍ മേല്‍ശിക്ഷ അനുഭവിക്കേണ്ടി വരും. പോലീസ് വരുന്നതിന് കൃത്യമായി ഒരു സമയമില്ല. ചിലപ്പോള്‍ രാവിലെ 7 മണിക്ക് അല്ലെങ്കില്‍ 12 മണിക്ക് വൈകുന്നേരം 5 മണിക്ക് മറ്റ് ചിലപ്പോള്‍ രാത്രി കാലങ്ങളില്‍.അവിടെ ബുക്കില്‍ ഞാന്‍ ഒപ്പിട്ട് കൊടുക്കണം.

ഇങ്ങനെ ഒരു കൊല്ലത്തിലധികം കയറില്ലാത്ത കെട്ടുപോലെ ഗൃഹത്തില്‍ തന്നെ താമസിച്ചു. വിഷ്ണുഭാരതീയന്‍ ആത്മകഥ പേജുകള്‍ 265,266..

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഈ ധീരസ്വാതന്ത്ര്യസമരസേനാനിയുടെ ഭൗതികജീവിതം ഒട്ടും മെച്ചപ്പെട്ടില്ല. 

നിത്യജീവിതത്തില്‍ താനനുഭവിച്ച കൊടുംദുരിതങ്ങള്‍ തന്റെ ആത്മകഥയായ അടിമകള്‍ ഉടമകളില്‍ 'അദ്ദേഹം വിശദീകരിക്കുന്നുണ്ട്.



ചിത്രവിവരണം: ആർക്കെവ്സ് രേഖയിൽ വിഷ്ണു ഭാരതീയനെ പരാമർശിക്കുന്ന ഭാഗം


shalini_1731090347

മയ്യഴിക്ക് ഇന്നു മുതൽ ത്രിദിന കലോത്സവരാവുകൾ


മാഹി: മയ്യഴിയുടെ കലാ - സാംസ്ക്കാരിക രംഗത്ത് സർഗ്ഗാത്മകതയുടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ,

പുതുച്ചേരി കലാസാംസ്ക്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നവമ്പർ 9 10,, 11 തിയ്യതികളിൽ മാഹിയിൽ നടക്കുന്ന ത്രിദിന മയ്യഴി ഉത്സവ് - 2024 ന് ഇന്ന് വൈ: 8 മണിക്ക് തിരിതെളിയും. രമേശ് പറമ്പത്ത് എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ കലാ-സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.ആർ.എൻ.മുരുകൻ ഉദ്ഘാടനം ചെയ്യും.

റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ മുഖ്യഭാഷണം നടത്തും. 

കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും' ചലച്ചിത്ര നടിയും പ്രമുഖ നർത്തകിയുമായ രചനാ നാരായണൻകുട്ടിയുടെ

നൃത്തരാവ് അരങ്ങേറും.

മയ്യഴി മേഖലയിലെ 34 കലാ-സാംസ്ക്കാരിക -സംഘടനകൾ അവതരിപ്പിക്കുന്ന നൃത്ത , സംഗീത ,നാടക, ആയോധന,നാടോടി, ക്ലാസ്സിക്കൽ പരിപാടികൾഅവതരിപ്പിക്കും.

മാഹി ജെ.എൻ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലും, ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ ആദ്യ രണ്ടു ദിവസങ്ങളിലുമാണ് കലാവേദികളൊരുങ്ങുന്നത്.

മാഹിയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് പുഴയോര നടപ്പാതയിൽ ജല ഛായ/ ഓയിൽ / അക്രിലിക്/ മ്യൂറൽ വിഭാഗങ്ങളിലായി ചിത്രകലാ കേമ്പും സംഘടിപ്പിക്കുന്നുണ്ട്..ഇതേ ദിവസങ്ങളിൽ കലാ-സാംസ്ക്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ മാഹി ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ തഞ്ചാവൂർ പെയിൻ്റിംഗ് സിൻ്റെ ശിൽപ്പശാലയും നടക്കും.

 കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും' ചലച്ചിത്ര നടിയും പ്രമുഖ നർത്തകിയുമായ രചനാ നാരായണൻകുട്ടിയുടെ

നൃത്തരാവ് അരങ്ങേറും

whatsapp-image-2024-11-08-at-19.29.47_d6529cf6

അനുമോദന ചടങ്ങും പ്രഭാഷണവും


തലശ്ശേരി : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും വനിതാ സാഹിതിയുടെയും ആഭിമുഖ്യത്തിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ കേരള ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ബൈജു കോട്ടായിക്ക് നൽകിയ അനുമോദനം റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അദ്ധ്യക്ഷത വഹിച്ചു

മഹാകവി കുമാരനാശാൻ ചരമ ശതാബ്ദിയുടെ ഭാഗമായി സീതയും മാതംഗിയും നൂറ്റാണ്ടുകൾക്കിപ്പുറം എന്ന വിഷയത്തിൽ പ്രസാദ് കൂടാളി പ്രഭാഷണം നടത്തി. ഇ ഡി ബീന, ടി എം ദിനേശൻ , യു ബ്രിജേഷ് എന്നിവർ സംസാരിച്ചു.



ചിത്രവിവരണം: കാരായി രാജൻ ഉപഹാരം നൽകുന്നു


asd_1731090797

പുന്നോൽ പെട്ടിപ്പാലത്തെ ട്രഞ്ചിംഗ് ഗ്രൌണ്ട് ഇനി സഞ്ചാരികളുടെ പറുദീസയാകും


ചാലക്കര പുരുഷു



തലശ്ശേരി: ഏതാനും വർഷം മുമ്പ് വരെ മൂക്ക് പൊത്താതെ വാഹനയാത്ര പോലും സാധ്യമാകാക്കിരുന്ന മാലിന്യ തീരം ഇനി സുഗന്ധ വാഹിനിയായ വസന്തോദ്വാനമായി മാറുന്നു.

നൂറ്റാണ്ടോളം തലശ്ശേരിയിലെ നഗരമാലിന്യങ്ങളത്രയും പേറാൻ വിധിക്കപ്പെട്ടിരുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ അതി മനോഹരമായ ആറ് എക്ര വരുന്ന 'കടൽത്തീരം, ദശകങ്ങൾനീണ്ടു നിന്ന ബഹുജന പ്രതിഷേധങ്ങൾക്കും, നീണ്ട കാത്തിരിപ്പിനുമൊടുവിൽ

സൗന്ദര്യവൽക്കരിക്കുകയാണ്.

ന്യൂ മാഹി പഞ്ചായത്തിൽ പെട്ട ഈ തീരദേശം 90 വർഷത്തേക്ക് തലശ്ശേരി നഗരസഭക്ക് പാട്ടത്തിന് നൽകിയതായിരുന്നു.

ഇവിടെ കഴിഞ്ഞ 80 വർഷങ്ങളായി മണ്ണിൽ പുതഞ്ഞുകിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളത്രയും പുറത്തെടുത്ത് ആധുനിക സാങ്കേതിക വിദ്യയിലൂടെ വേർതിരിച്ച്, പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പ്രവൃത്തി നടന്നു വരികയാണ്.


ഇതിനായി നഗരസഭ സ്വകാര്യ സ്ഥാപനവുമായി അഞ്ച് കോടി രൂപയുടെ കരാറിൽഏർപ്പെട്ടിരുന്നു.ഒരു വർഷമാണ് പ്രവൃത്തിയുടെ കാലാവധി. .മാലിന്യം നീക്കുന്നതിന്റെ അനുബന്ധ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.


യന്ത്രം സ്ഥാപിച്ചു കഴിഞ്ഞാൽ ട്രയൽറൺ നടത്തും.അതിനുശേഷം ഔദ്യോഗിക ഉദ്ഘാടനം നടക്കും..

-നീക്കം ചെയ്യുന്ന മണ്ണ് അവിടെ തന്നെ ഉപയോഗിക്കും.മറ്റു മാലിന്യങ്ങൾ വേർതിരിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും.പ്ലാസ്റ്റിക് മാലിന്യങ്ങൾ സിമന്റ് ഫാക്ടറിയിലെത്തിച്ച് സംസ്‌ക്കരിക്കും.

കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ,കുപ്പിച്ചില്ല്,പച്ചക്കറി മാലിന്യങ്ങൾ,ടയർ,ഇരുമ്പ്,മെഡിക്കൽ മാലിന്യങ്ങൾ എന്നിവ 12 ഇനങ്ങളായി വേർതിരിക്കും.

അതിനുശേഷം വിവിധ സ്ഥലങ്ങളിൽ എത്തിക്കാനാണ് പദ്ധതി.ഇവിടെ മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടുകയാണ് നേരത്തെ ചെയ്തിരുന്നത്.

മണ്ണും മാലിന്യവും പുറത്തെടുത്ത് വേർതിരിക്കണം.

56,888 എം.ക്യൂബ് മാലിന്യം ഇവിടെയുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

എം.സി.കെ.കുട്ടി എൻജിനിയറിങ് പ്രൊജക്ട് ലിമിറ്റഡാണ് പ്രവൃത്തി നടത്തുന്നത്. 1927 മുതൽ 2011 വരെ മനുഷ്യ വിസർജ്യം ഉൾപെടെ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും 

കൊണ്ടു തള്ളിയ സ്ഥലമാണ് കിളച്ചു കോരി വൃത്തിയാക്കുന്നത്.1,44,111 ക്യുബിക് മീറ്റർ മാലിന്യം നീക്കേണ്ടി വരുമെന്ന് ജില്ലാ ശുചിത്വമിഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. നഗരസഭ എൻജിനിയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ 56.888 എം.ക്യുബിക് മാലിന്യമുണ്ടാകുമെന്നാണ്അടയാളപ്പെടുത്തിയത്-.


ഹരിത ട്രിബ്യൂണൽ നിർദ്ദേശത്തെ തുടർന്നാണ് മാലിന്യം നീക്കുന്നത്.

വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് 2011-ലാണ് ഇവിടെ മാലന്യം തള്ളുന്നത് നിർത്തിയത്.

വീണ്ടെടുത്ത് ശൂചികരിച്ചൊരുക്കുന്ന സ്ഥലത്ത് കൺവൻഷൻ സെന്റർ ഉൾപെടെ ഹാപ്പിനസ് പാർക്കാണ് വിഭാവനം ചെയ്തിട്ടുള്ളത്

കോവളം ബീച്ചിനെ അനുസ്മരിപ്പിക്കും വിധം വളഞ്ഞുള്ള അതി മനോഹര കടൽത്തീരമുള്ള ഇവിടെ വൈദ്യുതി വകുപ്പിൻ്റെ നിയന്ത്രണത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനവും,മനോഹരമായ ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമൊരുക്കാൻ തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച് ബന്ധപ്പെട്ടവർ പരിശോധനയും നടത്തിയിരുന്നു

whatsapp-image-2024-11-08-at-19.30.19_52877479

ഈ സ്ഥലത്തിന് തെക്ക് ഭാഗത്തായി കടലിലെ പാറക്കെട്ടിൽ പോർത്തുഗീസുകാർ സ്ഥാപിച്ചിരുന്ന ലൈറ്റ് ഹൗസ് രണ്ട് വർഷം മുമ്പ് ശക്തമായ .

കടൽക്ഷോഭത്തിൽ തകർന്ന് കടലെടുത്തിരുന്നു. . ഇനിയും ഈ ചരിത്ര സ്മാരകം പുന:സ്ഥാപിച്ചിട്ടില്ല.

ഇതിനോട് ചേർന്നായിരുന്നു ഫ്രഞ്ചുകാരുടെ ആത്മമിത്രങ്ങളായിരുന്ന കുറുങ്ങോട്ട് നായൻമാരുടെ കോട്ടയും ആസ്ഥാനമന്ദിരവും നിലനിന്നിരുന്നത്. വടക്ക് ഭാഗത്താകട്ടെ ഹൌസിങ്ങ് കോളനിക്കും അരയ ശ്മശാനത്തിനുമിടയിലാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ചോര കിനിയുന്ന അദ്ധ്യായങ്ങൾ എഴുതി ചേർത്ത് ,വീരമൃത്യു വരിച്ച തില്ലങ്കേരി സമരത്തിലെ ഏഴ് രക്തസാക്ഷികളെ ബ്രിട്ടീഷുകാർ ഒരേ കുഴി വെട്ടി ആളറിയാതെ സംസ്ക്കരിച്ചത് '

'ആ സ്ഥലം ഇപ്പോൾ കാട് മൂടിക്കിടപ്പാണ്. റെയിലും ദേശീയ പാതയും, കടലും സമാന്തരമായി കടന്നു പോകുന്ന സ്ഥലമാണിത്.



ചിത്രവിവരണം: മുഖം സൗന്ദര്യവൽക്കരിക്കുന്ന പുന്നോൽ പെട്ടിപ്പാലം പ്രദേശം


ചിത്രവിവരണം: ശുചീകരണ യജ്ഞം നടക്കുന്ന കുറിച്ചിയിൽ പെട്ടിപ്പാലം കടലോരം


ശ്രീജ്ഞാനോദയ യോഗം

സത്യപ്രതിജ്ഞ 10 ന്


തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീജ്ഞാനോദയ യോഗത്തിൻ്റെ 2024-27 വർഷത്തിലേക്കുള്ള ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നവമ്പർ 10 ന് കാലത്ത് 9.22 നും, 10.09 നും മധ്യേയുള്ള മുഹൂർത്തത്തിൽ ഗുരുദേവ സന്നിധിയിൽ നടക്കും.


qqqqqq

ഓസ്ട്രേലിയൻ ക്രിക്കറ്റർ ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് 


തലശ്ശേരി:ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായി പ്രശസ്‌തി നേടിയ ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു. 

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരള നിയമസഭാ സ്പ‌ീക്കർ എ.എൻ.ഷംസീര്‍,  സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് ഇങ്ങനെയൊരു അംഗീകാരമുദ്ര കൈമാറിയത്.

കേക്കും, സർക്കസ്സും ഇന്ത്യയിൽ ആദ്യമായി പിറന്ന പൈതൃക നഗരി, തലശ്ശേരിയിലാണ് ക്രിക്കറ്റിനും തുടക്കം കുറിച്ചതെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോൾ കേരളത്തെക്കുറിച്ചും ക്രിക്കറ്റിന് തുടക്കം കുറിച്ച തലശ്ശേരിയെക്കുറിച്ചുമെല്ലാം ബ്രെറ്റ് ലീയ്ക്ക് നല്ല ധാരണയുള്ളതായി സംസാരത്തിൽ നിന്നും മനസ്സിലായതായി സ്പീക്കർ പറഞ്ഞു. സന്ദര്‍ശന വേളയില്‍ അഡീഷണല്‍ പ്രൈവററ് സെക്രട്ടറി അർജുൻ എസ്. കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഭാവിയിൽ പവലിയൻ ഒരുക്കണമെന്നും ആ പവലിയനിൽ അദ്ദേഹം സമ്മാനിച്ച ബാറ്റും ബോളും ഇരു രാജ്യങ്ങളുടെയും പരസ്‌പര സ്നേഹത്തിൻ്റെ അടയാള മായി സന്ദർശകർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്നും ബ്രെറ്റ് ലീ ആഗ്രഹം അറിയിക്കുകയുണ്ടായി.

അന്താരാഷ്ട്ര കരിയറിൽ വേഗമേറിയ ബൗളർ എന്ന അംഗീകാരം ലഭിച്ച ബ്രെറ്റ് ലീ 2003ലെ വേൾഡ് കപ്പും, 2005, 2009 വർഷങ്ങളിലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയും ആസ്ട്രേലിയക്ക് നേടിക്കൊടുത്ത പ്രതിഭയാണ്.

ക്രിക്കറ്റിനെയും, ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് പിറന്ന തലശ്ശേരിയെയും ഏറെ ആദരവോടെ കാണുന്ന അദ്ദേഹത്തിന്റെ സ്നേഹാദരവ് തലശ്ശേരിക്ക് ലഭിച്ചതിൽ അഭിമാനിക്കാൻ ഓരോ ക്രിക്കറ്റ് പ്രേമിക്കും ഏറെ വക നൽകുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്.


ചിത്രവിവരണം: സ്പീക്കർ അഡ്വ.എ.എൻ.ഷംസീറും ഓസ്ട്രേലിയൻ ക്രിക്കറ്റർ ബ്രെറ്റ് ലിയും


whatsapp-image-2024-11-08-at-19.32.45_aac0dfb4

മണിമല്ലികാ സ്മാരക

സാഹിത്യ പുരസ്കാരം

ഒ.പി.സുരേഷിന് 


 തലശ്ശേരി: ബ്രണ്ണൻ കോളേജ് മലയാളം പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടാപ്രസിദ്ധീകരിച്ച പച്ചിലയുടെ ജീവചരിത്രംതിയുടെ നാലാമത് മണിമല്ലികാ സ്മാരക പുരസ്കാരം ക എന്ന കവിതാ സമാഹായ്മയായ ബ്രണ്ണൻ മലയാള സമിവി ഒ.പി.സുരേഷിന് സുരേഷ് രചിച്ച് മാതൃഭ്യൂമി ബുക്സ് രമാണ് സമ്മാനാർഹമായത്.

പതിനഞ്ചായിരം രൂപയും പ്രശസ്ത ചിത്രകാരൻ ഹരിന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശിൽപവും അടങ്ങുന്ന പുരസ്കാരം  നവ. 12 ന് രാവിലെ ധർമ്മടം ബ്രണ്ണൻ കോളജിലെ ശതോത്തര ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്തുംകടവ് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ സർവ്വകലാശാലയിലുള്ള കോളേജുകളിൽ നിന്നും മലയാളം ബിരുദാനന്തര ബിരുദത്തിന് കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള മണി മല്ലിക സ്മാരക വിദ്യാഭ്യാസ പുരസ്കാരവും ഇതേ വേദിയിൽ വിതരണം ചെയ്യും.

ഗവ.ബ്രണ്ണൻകോളേജിലെ ആർ.ജീവനി (5000), ആർ.കെ. അനഘ (3000), സി. ദിഗിന (2000] എന്നീ വിദ്യാർത്ഥിനികളാണ് വിദ്യാഭ്യാസ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ.കെ.വി. സജയ് പുരസ്കാരം സമ്മാനിക്കും.

പുതു കവിതയെ പറ്റി അദ്ദേഹം പ്രഭാഷണവും നടത്തും. എ.ടി. മോഹൻ രാജ്, ഡോ.കെ.വി. മൻജുള, ഡോ.എൻ. ലിജി, പ്രൊഫസർ കെ.പി. നരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.



ചിത്രം: ഒ.പി. സുരേഷ്


കെ. ഇ ഗംഗാധരൻ അനുസ്മരണവും അവാർഡ് ദാനവും ഇന്ന്


തലശ്ശേരി:പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായിരുന്ന അഡ്വ.കെ.ഇ. ഗംഗാധരന്റെ അഞ്ചാം ചരമവാർഷികമായ ഇന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയും അഡ്വ.കെ.ഇ. ഗംഗാധരൻ സ്മാരക ട്രസ്റ്റും സംയുക്തമായി അനുസ്മരണവും അവാർഡ് ദാനവും നടത്തും. ആറ് പതിറ്റാണ്ടിലേറെയായി കേരളത്തിലെ സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിവരുന്ന പാലോളി മുഹമ്മദ് കുട്ടിയെയാണ് ഇത്തവണ മികച്ച സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ടൌൺ ബാങ്ക് ഹാളിൽ ഇന്ന് (ശനി) വൈകിട്ട് 4 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ അശോകൻ ചരുവിൽ അനുസ്മരണ പരിപാടിയുടെ ഉത്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിക്കുമെന്ന് എ.ഐ.എൽ. യു.ജില്ല സിക്രട്ടറി അഡ്വ.വിനോദ് കുമാർ ചമ്പളോനും ട്രസ്റ്റ് ചെയർമാൻ സുധാ അഴീക്കോടനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ എം.വി.ജയരാജൻ അധ്യക്ഷത വഹിക്കും. കാത്താണ്ടി റസാഖ്, അഡ്വക്കറ്റ്മാരായ കെ.സുജിത് മോഹൻ,,പി.പി.ചന്ദ്രബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


വോട്ടർ പട്ടികയിൽ പേര് ചേർക്കാം               


മാഹി  2025 ജനുവരി 1നു 18 വയസ്സ് പൂര്‍ത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക് 2024 നവംബര്‍ 28 വരെ വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.

പുതുതായി പേര് ചേര്‍ക്കുവാനും, തിരുത്തലുകള്‍, തടസ്സവാദങ്ങള്‍, നീക്കം ചെയ്യല്‍ എന്നിവയ്ക്കുള്ള ഫോറങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ www.nvsp.in എന്ന വെബ്‌സൈറ്റ്,വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ്(വി.എച്ച്.എ), മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കുടാതെ വിദേശത്ത്  താമസിക്കുന്ന വോട്ടര്‍മാരുടെ പേരുകള്‍ ജനറല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് പ്രവാസി വോട്ടര്‍മാരായി മാറ്റുന്നതാണ്.

ഇപ്രകാരം പ്രവാസി വോട്ടര്‍മാരായി പേര് ചെര്‍ക്കുന്നതിന് വേണ്ടി മാഹി ഇലക്ഷന്‍ ഓഫിസില്‍ ഏര്‍പ്പാട് ചെയ്ത സഹായ കേന്ദ്രത്തിലോ, അതാത് ബൂത്ത്‌ ലെവല്‍ ഓഫീസര്‍ മാരേയോ സമീപിച്ച് പേര് ചേര്‍ക്കാവുന്നതാണ്.


       അതോടൊപ്പം ശനി,ഞായര്‍ അവധി ദിവസങ്ങളില്‍ എല്ലാ പോളിംഗ് ബൂത്തുകളില്‍ വെച്ചും, സബ് താലൂക്ക് ഓഫീസില്‍ വെച്ചും നടത്തുന്ന സ്പെഷ്യല്‍ ക്യാമ്പില്‍ മേല്‍പറഞ്ഞ അപേക്ഷകള്‍സ്വീകരിക്കുന്നതാണ്.

പൊതുജനങ്ങളും ഇലക്ടോറല്‍ രജിസ്ട്രേഷന്‍ ഓഫീസർ ഡി. മോഹൻകുമാർ അറിയിച്ചു.


ജില്ലാ ജിംനാസ്റ്റിക്സ് 

ചാംപ്യൻഷിപ്

10ന് തലശ്ശേരിയിൽ 


തലശ്ശേരി:കണ്ണൂർ ജില്ലാ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പ് 10ന് തലശ്ശേരി സായി സെൻ്ററിൽ നടക്കും പന്ത്രണ്ടിൽപ്പരം വിഭാഗങ്ങളിലായി നൂറോളം ജിമ്നാസ്റ്റുകൾ മാറ്റുരക്കും. 

എൺപതുകളിൽ കളരി-സർക്കസ് പൈതൃകം മുന്നിൽ കണ്ടു സ്‌പെഷ്യൽ ഏരിയ ഗെയിം വിഭാഗത്തിലുൾപ്പെടുത്തിയാണ് തലശ്ശേരിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സായി സെന്റർ ആരംഭിച്ചത്. നിരവധി അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിമ്നാസ്റ്റുകളെ വളർത്തിയെടുക്കാൻ തലശ്ശേരി സായിക്കായിട്ടുണ്ട്. ആ പൈതൃകം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കണ്ണൂർ ജില്ലാ ജിമ്നാസ്റ്റിക്‌ അസോസിയേഷൻ എന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. 

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജിമ്നാസ്റ്റ്കൾക്ക് ഓൺലൈൻ റെജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്, ഇതിനായി gymnasticsassoc.knr@gmail.com ഇ-മെയിൽ ചെയ്യുകയോ 9020733719 വാട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്


പരീക്ഷണങ്ങൾ, കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കാൻ അവസരം


മാഹി : ശാസ്ത്ര സാങ്കേതികമേഖലയിലെ നൂതന ആശയങ്ങൾ, പരീക്ഷണങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവ അവതരിപ്പിക്കാൻ യുവതിയുവാക്കൾക്ക് അവസരം.

നെഹ്റു യുവകേന്ദ്രം സംഘ ടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവിലാണ് കലാസാംസ്കാരിക 

മത്സരങ്ങൾക്കു പുറമേ ഇക്കൊല്ലം ശാസ്ത്രപ്രദർശനവും സംഘടിപ്പിക്കുന്നത്.

സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിലുണ്ടാകും.

മത്സര ഇനങ്ങൾ: കവിതാരചന, പെയിന്റ്റിംഗ്, മൊബൈൽ ഫോട്ടോഗ്രഫി, പ്രഭാഷണം, നാടോടിനൃത്തം ഗ്രൂപ്പ് സയൻസ് മേളയിലെ ഗ്രൂപ്പിനങ്ങളിൽ പരമാവധി അഞ്ചുപേർക്കു പങ്കെടുക്കാം. വ്യക്തിഗത ഇനവുമുണ്ട്. മത്സര ങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു കാഷ് പ്രൈ സും സർട്ടിഫിക്കറ്റും നൽകും.

ഒന്നാംസ്ഥാനക്കാർക്കു ഡിസംബർ 14,15 തീയതികളിൽ നടക്കുന്ന സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാം.

അതിൽ വിജയിക്കുന്നവർക്ക് 2025 ജനുവരി 12 മുതൽ 16 വരെ കേന്ദ്ര യുവജനകാര്യ കായികമന്ത്രാലയം മേരാ യുവഭാരത് മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവിൽ പങ്കെടുക്കാനാകും. ഫോൺ:9400290803


nm

പാടത്ത് വിത്ത് വിതച്ച് ‘സോയിൽ സ്കോളേഴ്സ്’ കുട്ടിസംഘം


 ചൊക്ലി : രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ‘സോയിൽ സ്കോളേഴ്സ്’ എന്ന പേരിലുള്ള കുട്ടികളുടെ സംഘം സ്കൂളിനടുത്തുള്ള പാടത്ത് പച്ചക്കറി വിത്ത് വിതച്ചു. ആദ്യഘട്ടത്തിൽ ചീരവിത്തിൽ തുടങ്ങി മറ്റ് മുഴുവൻ പച്ചക്കറി വിത്തുകളും നടാനാണ് തീരുമാനിച്ചിട്ടുള്ളത്.ചൊക്ലി പ്രദേശത്തെ തലമുതിർന്ന ജൈവകർഷകൻ കുഞ്ഞൻ മാസ്റ്റർ കുട്ടികൾക്ക് കൃഷിരീതിയെക്കുറിച്ചുള്ള ക്ലാസെടുത്തു. സഹ പ്രഥമാധ്യാപിക എൻ. സ്മിത, സ്റ്റാഫ് സെക്രട്ടറി ടി.പി. ഗിരീഷ് കുമാർ, സീഡ് കോഡിനേറ്റർ ആർ. അജേഷ്, കെ.എം. ജിനീഷ്, കെ.കെ ഷിബിൻ, എം.പി. മൃദുൽലാൽ, എം. സായന്ത്, സി. അശ്വിൻ, സി. അഷ്മിൻ നേതൃത്വം നൽകി.


ചിത്രവിവരണം: ജൈവകർഷകൻ കുഞ്ഞൻ മാസ്റ്റർ കൃഷിരീതികളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു


എ. വി. എസ്. സിൽവർ ജൂബിലി ഹാളിനെ മാലിന്യ സംഭരണ കേന്ദ്രമാക്കരുത്

 

മാഹി: മുൻ ഡെപ്യൂട്ടി സ്പീക്കറൂം 26 വർഷം പള്ളൂരിലെ ജനപ്രതിനിധിയൂ മായ എ. വി. ശ്രീധരന്റെ നമ്ധേയത്തിൽ സഥാപിതമായ എ. വി. എസ്. സിൽവർ ജൂബിലി ഹാൾ മാഹി മുനിസിപ്പാലിറ്റി യുടെ മാലിന്യ സംഭരണ കേന്ദ്രമാക്കരുതെന്ന് എ. വി. എസ് ചാരിറ്റബിൾ ട്രസ്റ്റിന്റ ജനറൽ ബോഡിയോഗം റീജ്യണൽ അഡ്മിനിസ്ട്രറ്ററോട് അഭ്യർത്ഥിച്ചു.

സിൽവർ ജുബിലീ ഹാളിൻ്റെ താഴെത്തെ നില ഇപ്പോൾ സാമൂഹ്യ വിരുദ്ധ രുടെ വിഹാരകേന്ദ്രവും തെരുവ് നായകളുടെ വാസസ്ഥലവും മദ്യപരുടെ മൂത്രപുരയായും മാറിയിരിക്കയണ് .

ആയതിനാൽ കെട്ടിട്ടത്തിൽ ആരും തന്നെ കച്ചവടം നടത്താൻ താല്പര്യം കാണിക്കാതത്തിനാൽ എല്ലാ മുറിയും ഒഴിഞ്ഞു കിടക്കുന്നതാണ് നിലവിലെ സ്ഥിതി എന്നും അഡ്മിനിസ്ട്രേറ്റർക്കു ട്രസ്റ്റ്‌ ചെയർമാൻ കെ. ഹരീന്ദ്രൻ നൽകിയ നിവേദന ത്തിൽ അഭിപ്രായപെട്ടു.

ഇത് സത്യസന്ധനും അഴിമതിരഹിതനുമായിരുന്ന എ. വി. ശ്രീധരനെ എന്ന ജനകീയ നേതാവിനെ അപമാനിക്കുന്നതാണ് എന്നും അഭിപ്രായപെട്ടു. ആയതിനാൽ ഉടൻ കുപ്പ സംഭരണം ജനങ്ങൾക്കു പ്രയാസമില്ലാത്ത പ്രദേശത്തേക്ക് മാറ്റണമെന്ന് അവശ്യ പ്പെട്ടു


capture

ജിജി നിര്യാതനായി.

തലശ്ശേരി:എരഞ്ഞോളി ചോനാടംകാർത്ത്യാനി നിവാസിലെ പരേതരായ കൊളപ്പുറത്ത് ബാവോട് വാസു, കക്കോത്ത് കുടുംബാഗം കാർത്ത്യാനി ദമ്പതികളുടെ മകൻ ജിജി (44) നിര്യാതനായി.

 ഓട്ടോ ഡ്രൈവറാണ് .സഹോദരങ്ങൾ:, അനിത, സുനിൽകുമാർ, പ്രകാശൻ, താര, സ്വർണ വല്ലി, ബോബി, മണികണ്ഠൻ. സംസ്കാരം: ശനിയാഴ്ച

 ഉച്ചക്ക് രണ്ട് മണിക്ക് കുണ്ടുചിറ വാതകശ്മശാനത്തിൽ.

 

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25