ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശം വിതറി കായികമേള

ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശം വിതറി കായികമേള
ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശം വിതറി കായികമേള
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Nov 07, 10:00 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഇൻഡോർ സ്റ്റേഡിയത്തിൽ

ആവേശം വിതറി കായികമേള


മാഹി പാറക്കൽ ഗവ. എൽ.പി.സ്കൂൾ സ്പോർട്സ് മീറ്റ് പ്രമുഖ അത്‌ലറ്റും സന്തോഷ് ട്രോഫി കളിക്കാരനുമായിരുന്ന പന്തക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ പി.ഹരിദാസൻ മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു.

1984 - 85 കാലത്തെ പുതുച്ചേരി സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻ ആയ അദ്ദേഹം പഴയ കാല കായിക ഓർമ്മകൾ പങ്കുവെച്ചു.

സ്പോർട്സ് എത്രമേൽ പ്രധാനമാണെന്ന് വ്യക്തമാക്കി. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.

ജീവിതത്തിൽ പരാജയങ്ങളിൽ തോറ്റു മടങ്ങാത്ത വീറും ആത്മവിശ്വാസവും പകർന്നേകുന്നതാണ് കായിക പരിശീലനവും മത്സരങ്ങളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പി.ടി.എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ബി. ബാല പ്രദീപ് സ്വാഗതവും പി മേഘ്ന നന്ദിയും പറഞ്ഞു. കായികാധ്യാപകൻ വിനോദ് വളപ്പിലിൻ്റെ മേൽനോട്ടത്തിൽ നടന്ന കായിക മേളക്ക് എം.കെ. ജീഷ്മ, അമൃത പുരുഷോത്തമൻ, അലീന .എസ്, ജൈത്ര ജയൻ നേതൃത്വം നൽകി


വി കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും

പുരസ്കാര സമർപ്പണവും ഇന്ന്


തലശ്ശേരി : മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും പാവപെട്ടവരുടെ അത്താണിയുമായിരുന്ന വി. കെ. അബ്ദുൽ ഖാദർ മൗലവിയുടെ സ്‌മരണാർത്ഥം തലശ്ശേരി ടൗൺ മുസ്ലിം ലീഗ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പ്രവാസി ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗവുമായ കെ സി അഹമ്മദിനെ തിരഞ്ഞെടുത്തു.

പുരസ്ക‌ാര സമർപ്പണവും അബ്ദുൽ ഖാദർ മൗലവി അനുസ്‌മരണവും 7ന് വ്യാഴാഴ്‌ച വൈകിട്ട് 4 മണിക്ക് തലശ്ശേരി ഗുഡ്‌സ് ഷെഡ് റോഡിലെ നവരത്ന‌ ഓഡിറ്റോറിയത്തിൽ നടക്കും. 

പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

സി അഹമ്മദ് അൻവർ 

സ്വാഗതം പറയും.

സി കെ പി മമ്മു അധ്യക്ഷത വഹിക്കും. അഡ്വ. കെ എ ലത്തീഫ്

അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും.

കെ പി എ മജീദ് എം ൽ എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും.

പാറക്കൽ അബ്ദുല്ല ഷാൾ അണിയിക്കും.

അബ്ദുൽ കരീം ചേലേരി അനുസ്മരണ പ്രഭാഷണം നടത്തും.

വി. എ. നാരായണൻ,

എ കെ അബൂട്ടി ഹാജി,

അഡ്വ. പി വി സൈനുദ്ദീൻ,

ഹനീഫ മുന്നിയൂർ, നസീർ നല്ലൂർ, മുനവർ അഹ്മദ് കരിയാടൻ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ സി.കെ.പി.മമ്മു, അഹമ്മദ്അൻവർ ചെറുവക്കര, മുനവർ അഹമ്മദ്,എ.കെ.സക്കറിയ, വി.ജലീൽ, ടി.കെ.ജമാൽ, റഹ്മാൻ തലായി, കെ.സി. ഷബീർ, മെഹറൂഫ് ആലഞ്ചേരി സംബന്ധിച്ചു.


മെഗാ മെഡിക്കൽ ക്യാമ്പ് നാളെ പാലയാട്ട്.


തലശ്ശേരി: സൗജന്യ നേത്ര പരിശോധനയും ഡിസ്കൌണ്ട് നിരക്കിൽ കണ്ണട വിതരണവും മിംസ് ആശുപത്രിയിൽ ചികിത്സാ ഇളവും ഉൾപെടെ ലഭ്യമാക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാളെ (വെള്ളി) പാലയാട്ട് അസാപ്, എൻ. ടി.ടി.എഫ് ട്രെയിനിംഗ് സെന്ററിൽ നടക്കും -


ക്ലബ്ബ് ധർമ്മടം, ലിയോ ക്ലബ്ബ് എൻ.ടി.ടി.എഫ് തലശ്ശേരി, കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയും തലശ്ശേരിയിലെ വിശ്വൽ ഐ.കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ആസ്റ്റർ മിംസിലെ വിദഗ്ദ ഡോക്ടർമാരുടെ സേവനവും ഏർപ്പെടുത്തിയതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


രാവിലെ 9.30 മുതൽ ഉച്ച രണ്ട് വരെയാണ് സമയം - ക്യാമ്പിൽ പരിശോധനക്ക് ശേഷം ഡോക്ടർമാർ തുടർ ചികിത്സ നിർദ്ദേശിച്ചാൽ ആസ്റ്റർ മിംസിന്റെ പ്രിവിലേജ് കാർഡ് വഴി അതിന് സൌകര്യവും ഒരുക്കുo -കൂടാതെ ക്യാമ്പിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് സൌജന്യമായി ബി.പി., ജി.ആർ.ബി, ടെസ്റ്റുകൾ, പൾസ് ചെക്കപ്പ്, എന്നിവ നടത്തും.

ടി.എം. ദിലീപ് കുമാർ, ആസ്റ്റർ മിംസ് ഡപ്യൂട്ടി മാനേജർ കെ.ആർ.രാഗേഷ്, പി.ആർ. ഒ. മനു, പി.പി.സുധേഷ്,പി.ജെ.കുര്യൻ എന്നിവർ വിശദീകരിച്ചു.

whatsapp-image-2024-11-07-at-02.57.34_8e7faf09_1730952588

ആയിഷ നിര്യാതയായി

തലശ്ശേരി:ചിറക്കര കുഴിപ്പങ്ങാട് 'സുഹറാ വില്ല'യിൽ മൂലക്കാലിൽ ആയിഷ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി. സി. മൊയ്തീൻ കോയ. 

മക്കൾ: സുഹറ, എം.അബ്ദുൾ നാസർ (ജമാഅത്തെ ഇസ്ലാമി ഹിന്ദ് അംഗം), സക്കീന, നൗഷാദ്. മരുമക്കൾ: തീക്കൂക്കൽ സുലൈമാൻ,

മമ്മത്താലിൽ ലൈല, ചെറിയ അറക്കൽ ബാദുഷ ബീഗം,

പരേതനായ ചേടിക്കാവിൽ നിസാർ.


whatsapp-image-2024-11-07-at-02.58.48_0cf4e3a5

സുലൈഖ നിര്യാതയായി.


തലശ്ശേരി : പിലാക്കൂലിലെ

കൊട്ടോത്ത് സുലൈഖ (77) നിര്യാതയായി. പരേതനായ ഇല്ലത്ത് അഹമ്മദിന്റെയും ഹവ്വ ഉമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കോട്ടേക്കാരൻ മമ്മൂട്ടി. മക്കള്‍: കൊട്ടോത്ത് നാസർ, കൊട്ടോത്ത് സലാഹുദ്ദീന്‍. മരുമക്കൾ: റസിയ സൂപ്പിയാറകത്ത്, ഫാത്തിമ കേളോത്ത്.

സഹോദരങ്ങൾ: കദീജ,ഫാറൂഖ് കൊട്ടോത്ത് റംല,സൗദ, പരേതയായ അസ്മ.


കോടിയേരി ബാലകൃഷ്ണൻ സ്മാരക ദൃശ്യമാധ്യമ അവാർഡിന്

അപേക്ഷ ക്ഷണിച്ചു


തലശ്ശേരി: ആഭ്യന്തര- ടൂറിസം മന്ത്രിയും തലശ്ശേരി മണ്ഡലം മുൻ എം.എൽ.എയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണക്ക് ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 

തലശ്ശേരി പ്രസ്സ് ഫോറം, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഏർപ്പെടുത്തിയമൂന്നാമത് അവാർഡാണിത്സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരെയാണ് ഇത്തവണ അവാർഡിന് പരിഗണിക്കുക.

2023 നവംബർ ഒന്ന് മുതൽ 2024 ഒക്ടോബർ 31 വരെ സംപ്രേക്ഷണം ചെയ്ത ജനശ്രദ്ധ നേടിയ വാർത്തകളാണ് അവാർഡിന് പരിഗണിക്കുക. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

എൻട്രികൾ പെൻ ഡ്രൈവിൽ അതാത് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ നവംബർ 20 നകം അയക്കണം.

വിലാസം: സെക്രട്ടറി, തലശ്ശേരി പ്രസ്സ് ഫോറം, ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡ്, തലശ്ശേരി 670 101, (കണ്ണൂർ ജില്ല). വാർത്താസമ്മേളനത്തിൽ എം.ഒ. റോസ് ലി, കെ. വിനോദൻ, എൻ. ബിജു, നവാസ് മേത്തർ, അനീഷ് പാതിരിയാട്,

എൻ. സിറാജുദ്ദീൻ പങ്കെടുത്തു.


santhosh

സന്തോഷപൂർവ്വം സന്തോഷ് കുറുഞ്ഞാലിയോട് ....

കൃതജ്ഞതാപൂർവ്വം അനുഭവം പങ്കിടുന്നു ....

https://www.youtube.com/watch?v=YoiP253aQ0w


whatsapp-image-2024-11-07-at-22.34.18_430db95b

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണു മരിച്ചു


മാഹി: മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. 

പരേതരായ തോട്ടത്തിൽ അബ്ദുള്ളയുടെയും നീലോത്ത് ആയിഷയുടെയും മകൻ മാഹി കുഞ്ഞിപ്പള്ളി വി കെ ഹൗസിൽ നീലോത്ത് ഫസൽ (57) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു മകൾ നെസ ഫസലിൻ്റെയും കണ്ണൂർ ചാലയിലെ തൗഫീക്ക് ഹൗസിൽ പരേതനായ കെ പി ബഷീറിൻ്റെയും ടി വി മൈമൂനത്തിൻ്റെയും മകൻ മുബഷിർ ബഷീറിൻ്റെയും നിക്കാഹ് നടക്കേണ്ടിയിരുന്നത്. കണ്ണൂരിൽ നിന്നും വരനും ബന്ധുക്കളും എത്താൻ അരമണിക്കൂർ വൈകിയിരുന്നു. വരനും ആൾക്കാരും വീട്ടിൽ എത്തി സ്വീകരിക്കുന്നതിനിടയിൽ ഫസൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒടുവിൽ ഫസലിൻ്റെ ജ്യേഷ്ഠ സഹോദരനാണ് ഫസലിൻ്റെ മകളുടെ നിക്കാഹ് ചെയ്തു കൊടുത്തത്. പിന്നീടാണ് മരണ വിവരം പുറത്തുവിട്ടത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരെയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഒരുപോലെ മരണവിവരം കണ്ണീരിലാഴ്ത്തി, പിന്നീട് നിമിഷനേരം കൊണ്ട് വിവാഹ വീട് മരണവീടായി മാറി.

സൈദാർപള്ളി സ്വദേശിയായ ഫസൽ നിലവിൽ മാഹി കുഞ്ഞിപ്പള്ളി പരിസരത്താണ് താമസം.

ഫസലിൻ്റെ ഭാര്യ : വി കെ വാഹിദ ഫസൽ. മക്കൾ: നിസവാ, നെസ. മരുമക്കൾ: അബൂബക്കർ, മുബഷിർ. സഹോദരങ്ങൾ: മറിയു, മൂസക്കുട്ടി, ആരിഫ, നൗഫൽ, ഫാത്തിമ, പരേതയായ 

സുബൈദ.


whatsapp-image-2024-11-07-at-22.34.32_0a2cabc1

മാഹി ബ്ളഡ് ഡോണേഴ്സ്

ഫോറം രൂപീകരിച്ചു        


 മാഹി :മാഹിമേഖലയിലെ രക്ത ദാന സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി മാഹി ബ്ളഡ് ഡോണേഴ്സ് ഫോറം രൂപികരിച്ചു. ചാലക്കര എം.എ.എസ്.എം. വായനശാലയിൽ

ചേർന്ന യോഗത്തിൽ എം.പി.ശിവദാസൻ അധ്യക്ഷത വഹിച്ചു. വി. അനിൽ കുമാർ ,പി.സന്ദീപ് , നിമേഷ് ,, അനിലാ രമേഷ്, എൻ. ഹരിദാസൻ, റീനഅനിൽ, കെ.രാഘവൻ, സ്നേഹ പ്രഭ സംസാരിച്ചു.

എം.ശ്രീജയൻ സ്വാഗതവും എ സഹദേവൻ നന്ദിയും പറഞ്ഞു.

 ഭാരവാഹികളായി ഡോ: വി.രാമചന്ദ്രൻ ,ഡോ :. ഭാസ്ക്കരൻ കാരായി (രക്ഷാധികാരികൾ), എം.പി.ശിവദാസൻ (ചെയർമാൻ), എം. ശ്രീജയൻ, അനിലാ രമേഷ് (വൈസ്. ചെയർ), നിമേഷ് (ജന. സിക്രട്ടറി), വി. അനിൽ കുമാർ , സവിതാ ദിവാകർ (സിക്രട്ടറിമാർ ), പി.സന്ദീപ്. (ട്രഷറർ).എ. സഹദേവൻ. (കോ ഓർഡിനേറ്റർ), വി.സരോഷ്.(ജോ. കോ ഓർഡിനേറ്റർ). എന്നിവരേയും 

15 അംഗ കോർ കമ്മറ്റി യേയും തിരഞ്ഞെടുത്തു.



ചിത്രവിവരണം: എം.പി.ശിവദാസ് മുഖ്യഭാഷണം നടത്തുന്നു.


ജില്ലാ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്

10ന് തലശ്ശേരിയിൽ 


തലശ്ശേരി:കണ്ണൂർ ജില്ലാ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പ് 10ന് തലശ്ശേരി സായി സെൻ്ററിൽ നടക്കും പന്ത്രണ്ടിൽപ്പരം വിഭാഗങ്ങളിലായി നൂറോളം ജിമ്നാസ്റ്റുകൾ മാറ്റുരക്കും. 

എൺപതുകളിൽ കളരി-സർക്കസ് പൈതൃകം മുന്നിൽ കണ്ടു സ്‌പെഷ്യൽ ഏരിയ ഗെയിം വിഭാഗത്തിലുൾപ്പെടുത്തിയാണ് തലശ്ശേരിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സായി സെന്റർ ആരംഭിച്ചത്.

നിരവധി അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിമ്നാസ്റ്റുകളെ വളർത്തിയെടുക്കാൻ തലശ്ശേരി സായിക്കായിട്ടുണ്ട്.

ആ പൈതൃകം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കണ്ണൂർ ജില്ലാ ജിമ്നാസ്റ്റിക്‌ അസോസിയേഷൻ എന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. 

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജിമ്നാസ്റ്റ്കൾക്ക് ഓൺലൈൻ റെജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്, ഇതിനായി gymnasticsassoc.knr@gmail.com ഇ-മെയിൽ ചെയ്യുകയോ 9020733719 വാട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്


whatsapp-image-2024-11-07-at-22.36.45_9b967459

സരോജം നിര്യാതനായി

തലശ്ശേരി:മേലൂർ ഗുംട്ടി മുക്കിൽ ഡ്രീംസിൽ കെ സരോജം (67) നിര്യാതനായി. സംസ്കാരം വെള്ളി പകൽ ഒന്നിന് പന്തക്കപ്പാറ പ്രശാന്തിയിൽ. ഭർത്താവ്: ബാലകൃഷ്ണൻ (റിട്ട. കൃഷിവകുപ്പ്). മക്കൾ: സംഗീത (നവരത്ന, തലശ്ശേരി), പ്രവീൺകുമാർ (വിദേശം). സഹോദരങ്ങൾ: സെൽവ്വരാജ്, ബാലയ്യ, ജ്യോതിലക്ഷ്മി, ധനലക്ഷ്മി, പരേതരായ തങ്കമ്മ, രാജു, സുബ്രമണ്യൻ.


വധുവിനെ കാണിക്കാനായില്ല: നഷ്ടപരിഹാരത്തിന് ഉത്തരവ്


തലശ്ശേരി: മാര്യേജ് ബ്യൂറോവിൽ' പണം കൊടുത്ത് രജിസ്റ്റർ ചെയ്തതിന് ശേഷം കരാർ പാലിക്കാതിരുന്നതിന് മാര്യേജ് ബ്യൂറോ പിഴ നൽകാൻ കുടുംബകോടതിയുടെ ഉത്തരവ്.

വധുവിനെ തെരഞ്ഞെടുക്കാനായി കണ്ണൂർ കക്കാട്ടെ വിവാഹ വേദി എംഎസ്.സൊലൂഷൻ എന്ന സ്ഥാപനം 4900 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കി രണ്ട് മാസത്തിനകം വധുവിനെ കണ്ടെത്തിത്തരാമെന്ന് ഉറപ്പ് നൽകിയിരുന്നു.

പാനൂർ പുത്തൻപുരയിൽ പി.കെ.സുമേഷിന് 7000 രൂപ നഷ്ടപരിഹാരം നൽകാനാണ് തലശ്ശേരി കുടുംബകോടതി ഉത്തരവിട്ടത്.

ഇക്കഴിഞ്ഞ ജനുവരി 14നാണ് സുമേഷ് പണം നൽകിയത്.10 മാസം കാത്തു നിന്നിട്ടും സ്ഥാപനത്തിൻ്റെ മാനേജർ സോന യാതൊരു മറുപടിയും നൽകിയില്ല.

ഹരജിക്കാരന് വേണ്ടി അഡ്വ.കെ.കെ.രമേഷാണ് ഹാജരായത്

-തലശ്ശേരിയിലെ ഓട്ടോറിക്ഷകൾ 15 ന് പണിമുടക്കും


 തലശ്ശേരി : നഗരത്തിലെ പാസഞ്ചർ .ഓട്ടോ റിക്ഷകൾ ഈ മാസം 15 ന് ഏക ദിന പണിമുടക്ക് സമരം പ്രഖ്യാപിച്ചു.

ടി.എം.സി. നമ്പർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോകൾക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നഗരസഭയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക,മുനിസിപ്പൽ അതിർത്തിയിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക,നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ തിരിച്ചറിയുന്ന ബോർഡുകൾ സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു. എന്നീ യൂനിയനുകളാണ് സംയുക്ത സമരത്തിന് ആഹ്വാനം ചെയ്തത്. നവമ്പർ 14 അർദ്ധരാത്രി തുടങ്ങി 15 ന് അർദ്ധരാത്രി വരെയാണ് പണിമുടക്കമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നവ ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. എണ്ണിയാൽ തീരാത്ത മെമ്മോറാണ്ടങ്ങളും നിവേദനങ്ങളും നൽകി കഴിഞ്ഞ 25 വർഷങ്ങളായി ആവശ്യപ്പെടുന്ന ടി.എം.സി. നമ്പർ പ്രശ്നത്തിന് ഇന്നേവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ടി.എം.സി. നമ്പറില്ലാത്ത ഒട്ടേറെ ഓട്ടോകൾ നഗരത്തിൽ ഇപ്പോഴും വ്യാപകമായി ഓടുന്നുണ്ട്. ഇത്തരം അനധികൃത ഓട്ടോകളെ നിയമപ്രകാരം സർവ്വിസ് നടത്തുന്ന ഓട്ടോ റിക്ഷകളുടെ ഡ്രൈവർമാർ തടയുന്നത് തെരുവിൽ സംഘർഷ സാധ്യത ഉണ്ടാക്കുന്നതിനാലാണ് വിഷയത്തിൽ പൊലിസും മോട്ടോർ വാഹന വകുപ്പും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ കൺവീനർ ടി.പി. ശ്രീധരൻ വിശദികരിച്ചു. വടക്കൻ ജനാർദ്ദനൻ, കെ.എൻ. ഇസ്മയിൽ (സി.ഐ.ടി.യു.), എൻ.കെ.രാജീവ് (ഐ.എൻ.ടി.യു.സി.), വി.പി.ജയരാമൻ, എം.കെ. ഷാജി, ജി. ഷൈജു (ബി.എം.എസ്), വി.ജലീൽ,പി. നസീർ (എസ്.ടി.യു) എന്നിവരും സംബന്ധിച്ചു.-

മങ്ങാട് തോട് മാലിന്യം കൊണ്ട് നിറഞ്ഞു.


ന്യൂ മാഹി:കവിയൂർ മങ്ങാട് വയലിലൂടെ കടന്നുപോകുന്ന മങ്ങാട് തോട്ടിൽ കവിയൂർ വായനശാല ഭാഗത്ത് മാലിന്യം നിറഞ്ഞത് ദേശവാസികൾക്ക് ഏറെ പ്രയാസംസൃഷ്ടിക്കുന്നു വേനൽ കനക്കുന്നതോടെ പരിസരവാസികളുടെ വീട്ടുകിണറിലെ ജലം മലിനമാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു ഇവിടം കൊതുകുൽപ്പാദന കേന്ദ്രങ്ങളും ദുർഗ്ഗന്ധപൂരിതവുമായി.

ചൊക്ലി ഭാഗത്ത് നിന്ന് തുടങ്ങി മയ്യഴിപ്പുഴയിലെത്തുന്ന ഈ തോട് വൃത്തിയാക്കി ജനങ്ങളുടെ പ്രയാസത്തിന് ശാശ്വത പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം

മാഹി - ചൊക്ലി റോഡിലെ 

റോഡരികിലെ കുഴികൾ അപകടക്കെണിയായി


മാഹി - ചൊക്ലി പൊതുമരാമത്ത് വകുപ്പിൻ്റെ റോഡിലെ വേലായുധൻ മൊട്ട , മങ്ങാട്, കവിയൂർ ഭാഗത്ത് ഇരു വശങ്ങളിലും ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴി എടുത്തെങ്കിലും ശാസ്ത്രിയമായ രീതിയിൽ കുഴി മൂടാത്തത് മൂലം റോഡിന്റെ വശങ്ങളിലുള്ള കോൺക്രീറ്റ് ബീമുകൾ അലക്ഷ്യമായി അവിടെ തന്നെ ഇട്ടിരിക്കുന്നതിനാൽ നിത്യേന നിരവധി വാഹന യാത്രികർക്ക് പ്രയാസം സൃഷ്ടിക്കുന്നു വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹന യാത്രികൾ അരികിലുള്ള കുഴിയിൽ വീഴുന്നതും പതിവാകുന്നു ' മഴയിൽ അരികിലുള്ള മണ്ണുംചരലും റോഡിൽ നിറയുന്നത്, നിരവധി വാഹനയാത്രികർ അപകടത്തിൽ പെടാനിടയാക്കി അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കാത്തത് മനുഷ്യന്റെ ജീവഹാനി വരെ സംഭവിക്കാൻ കാരണമാകന്ന അവസ്ഥയാണ് ഇവിടെയുള്ളത് റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് ഇതുവഴിയുള്ള വാഹന യാത്രികരുടെ ആവശ്യം.


whatsapp-image-2024-11-07-at-22.39.02_45b3cda7

സാംസ്കാരിക സദസ്സ് 13ന് .


മാഹി: സി പി എം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നവംബർ 27, 28, 29 തീയ്യതികളിൽ മാഹിയിൽ നടക്കുന്ന തലശ്ശേരി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ:എം എം നാരായണൻ പ്രഭാഷണം നടത്തും പരി പാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ടി എം ദിനേശൻ, കെ പി സുനിൽകുമാർ, കെ പി നൗഷാദ് സംസാരിച്ചു. ഭാരവാഹികൾ എം കെ സെയ്ത്തു (ചെയർമാൻ)

കെ ജയപ്രകാശൻ (കൺവീനർ)


ചിത്രവിവരണം: സംഘാടക സമിതി യോഗം കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.


ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥിക്ക് 

ബി ഇ എം പി ഹാർട്ട് ബീറ്റ്സിന്റെ കൈത്താങ്ങ്


തലശ്ശേരി :പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ രണ്ട് വർഷത്തെ എൻട്രൻസ് കോച്ചിംഗിനും ട്യൂഷനും ആവശ്യമായി വരുന്ന ചെലവുകൾ ബി ഇ എം പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഏറ്റെടുത്തു.

 ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തെ അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിയിൽ അവിടെ താമസിക്കുന്ന മികച്ച പഠനം നടത്തുന്ന കുട്ടിയുടെ തുടർ പഠനത്തിന് സഹായിക്കാമോ എന്ന ആഫ്റ്റർ കെയർ ഹോം സൂപ്രണ്ടിന്റെ അഭ്യർത്ഥന മാനിച്ചാണ് ബി.ഇ.എം.പി.ഹാർട്ട് ബീറ്റ്സ് ആവശ്യം ഏറ്റെടുത്തത്. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്റഫിന്റെ സാന്നിധ്യത്തിൽ ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് എക്സിക്യൂട്ടീവ് അംഗം നജീബ് മാളിയേക്കൽ ചെക്ക് എക്സൽ കോച്ചിംഗ് സെന്ററിന് കൈമാറി.ഹാർട്ട് ബിറ്റ്സ് സെക്രട്ടറി നൗഫൽ കൊറോത്ത്,ജോ.സെക്രട്ടറി എം എം അജയകുമാർ, എക്സിക്യൂട്ടീവ് അംഗം പ്രസീൽ കുമാർ ചടങ്ങിൽ സംബന്ധിച്ചു.


ചിത്രവിവരണം:.ഹാർട്ട് ബിറ്റ്സ് എക്സി.അംഗം നജീബ് മാളിയേക്കൽ ചെക്ക് കൈമാറുന്നു


whatsapp-image-2024-11-07-at-22.40.02_51fe66b8

ആർക്ക് വേണം കുയ്യാലിപ്പാലം?

:ചാലക്കര പുരുഷു

തലശ്ശേരി : തലശ്ശേരിയിൽ നിന്നുംകൊളശ്ശേരിയിലേക്കുള്ള പ്രധാന റോഡിൽ കുയ്യാലിപ്പുഴക്ക് മീതെ 1966 ൽ നിർമ്മിച്ച കുയ്യാലിപാലത്തിൻ്റെ കിഴക്ക് ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കൈവരികൾ തകർന്ന് കിടപ്പാണ്. ഇടുങ്ങിയപാലത്തിലൂടെഇരുവശത്തുനിന്നുംഭാരവാഹനങ്ങൾ

വന്നാൽ, കുടുങ്ങിയത് തന്നെ പാലത്തിലുടെ ഉയർന്നും താഴ്ന്നുമാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

കാൽ നടയാത്ര പോലും ഇവിടെ ദുഷ്ക്കരമാണ്. പാലത്തിൻ്റെ അടിഭാഗത്ത് കോൺക്രീറ്റ് കമ്പികൾ തെറിച്ച് നിൽക്കുന്നുണ്ട്. അപ്രോച്ച് റോഡിൽ നിന്നും, കുയ്യാലി ഭാഗത്തുനിന്നും പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണ് ഏറെയും കുണ്ടും കുഴികളുമുള്ളത്. കുയ്യാലി റെയിൽവെ ഗേറ്റ് തുറന്നാൽ, ഇരുഭാഗത്തു നിന്നുമുള്ള വാഹനങ്ങൾ ഇടുങ്ങിയ പാലത്തിൽ ഏറെ നേരം കുരുക്കിൽപ്പെട്ട് കിടക്കും.

കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ പാലത്തിന്, നിരനിരയായി നിരങ്ങി നീങ്ങുന്ന ഭാരവാഹനങ്ങളെ താങ്ങാനാവാത്ത അവസ്ഥയാണ്.

 റെയിൽവേ സ്റ്റേഷന് മുക്കാൽ കിലോമീറ്ററോളം മാത്രമേ ദൂരമുള്ളൂ.


ഗതാഗതക്കുരുക്ക് സഹിക്കാനാവാതെ 15 ഓളം ബസ്സുകൾ റൂട്ട് മാറി എരഞ്ഞോളി പഴയ പാലം വഴിയാണ് കടന്നുപോകുന്നത്.

ഇതുമൂലം ഈ പ്രദേശത്തുകാർ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരികയാണ്.


ജലപാത വരുന്നതിൻ്റെ മുന്നോടിയായി തൊട്ടടുത്ത എരഞ്ഞോളി പ്പാലം ഉയർത്തിയിട്ടുണ്ട്. എന്നാൽ ഈ പാലം മാത്രം പുതുക്കി പണിത് ഉയർത്താൻ അധികൃതർ തയ്യാറായിട്ടില്ല.

, ടി.സി. റോഡ് എന്നിവയിൽ ഗതാഗതക്കുരുക്കുണ്ടാവുമ്പോൾ, വാഹനങ്ങളത്രയും കടന്ന് പോകുന്നത് ഇതുവഴിയാണ്.

തൊട്ടടുത്ത ധർമ്മടം നിയോജകമണ്ഡലത്തിൽ എട്ടോളം പാലങ്ങളുടെ പണി ത്വരിതഗതിയിൽ നടക്കുന്നുണ്ട്. എന്നാൽ 1959 ൽ നഗരസഭയിലുൾപ്പെട്ട ഈ പാലം പുനർനിർമ്മിക്കാൻ ഇന്നേവരെ ബന്ധപ്പെട്ടവർ താൽപ്പര്യം കാണിക്കുന്നില്ല.



ചിത്രവിവരണം: അപകടാവസ്ഥയിലായ കുയ്യാലിപ്പാലം


whatsapp-image-2024-11-07-at-22.40.18_d61c55ba

കഞ്ചാവ് സഹിതം പിടിയിൽ


തലശ്ശേരി:നൂറ്റി നാൽപ്പത് ഗ്രാം കഞ്ചാവോടെ നാൽപ്പത് കാരൻ പിടിയിൽ.

വയനാട് കോറോം സ്വദേശി ചിറമൂല കോളനിയിലെ ഫൈസൽ എന്ന കേളോത്ത് ഫൈസലിനെ (40) യാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാന്റിനടുത്ത് വെച്ചാണ് പിടിയിലായത്. സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിച്ചതിനാൽ പൊലീസ് എത്തി പ്രതിയെ പരിശോധന നടത്തിയതിനെ തുടർന്നാണ് കയ്യിൽ കഞ്ചാവ് കാണപ്പെട്ടത്. ചില മോഷണ കേസിലും പ്രതിയാണോ എന്ന് സംശയിക്കുന്നതായും തുടരന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.


ki

മയ്യഴിക്കാരൻ കാനഡയിൽ നിര്യാതനായി


മാഹി: ചാലക്കര -ചെമ്പ്ര റോഡിൽ ഫ്ലാറ്റിന് സമീപം ഹെവൻ വീട്ടിൽ ചട്ടേൻ്റവിട തിലകരാജി(ബാബു)ന്റെയും ( എം.ഡി.മലബാർ വിഷൻ ചാനൽ )ആയ്യി നാട്ട് ശ്രിജയുടെയും മകൻ ഡോ.സി.അക്ഷയ് (28) കാനഡയിൽ നിര്യാതനായി. സഹോദരൻ: സി. ആകാശ്. സംസ്ക്കാരം നവമ്പർ 9 ന് ശനിയാഴ്ച വൈകുന്നേരം 4. മണിക്ക് വിട്ട് വളപ്പിൽ.


ddddd

എം.കെ.വത്സരാജ് നിര്യാതനായി

തലശ്ശേരി:ചിറക്കര പുല്ലമ്പിൽ റോഡിൽ മക്രേരി വീട്ടിൽ എം-കെ - വത്സരാജ് (77) നിര്യാതനായി - ഭാര്യമാർ ' 'പ്രേമലത. പരേതയായ ഗിരിജ മകൻ: വിഘുൽ വത്സരാജ് - മരുമകൾ: ഗ്രീഷ്മമോൾ-സഹോദരങ്ങൾ :ജയകൃഷ്ണൻ, വിമല, വനജ,  സംസ്ക്കാരം (വെള്ളി) രാവിലെ 10 മണിക്ക് കണ്ടിക്കൽ ഗ്യാസ് ശ്മശാനത്തിൽ


തലശ്ശേരി:ചിറക്കര പുല്ലമ്പിൽ റോഡിൽ മക്രേരി വീട്ടിൽ എം-കെ - വത്സരാജ് (77) നിര്യാതനായി - ഭാര്യമാർ ' 'പ്രേമലത. പരേതയായ ഗിരിജ മകൻ: വിഘുൽ വത്സരാജ് - മരുമകൾ: ഗ്രീഷ്മമോൾ-സഹോദരങ്ങൾ :ജയകൃഷ്ണൻ, വിമല, വനജ,  സംസ്ക്കാരം (വെള്ളി) രാവിലെ 10 മണിക്ക് കണ്ടിക്കൽ ഗ്യാസ് ശ്മശാനത്തിൽ

എം.കെ.വത്സരാജ്

തലശ്ശേരി:ചിറക്കര പുല്ലമ്പിൽ റോഡിൽ മക്രേരി വീട്ടിൽ എം-കെ - വത്സരാജ് (77) നിര്യാതനായി - ഭാര്യമാർ ' 'പ്രേമലത. പരേതയായ ഗിരിജ മകൻ: വിഘുൽ വത്സരാജ് - മരുമകൾ: ഗ്രീഷ്മമോൾ-സഹോദരങ്ങൾ :ജയകൃഷ്ണൻ, വിമല, വനജ,  സംസ്ക്കാരം (വെള്ളി) രാവിലെ 10 മണിക്ക് കണ്ടിക്കൽ ഗ്യാസ് ശ്മശാനത്തിൽ


കെ സി തലശ്ശേരിയുടെ പൊതു സ്വത്ത്

 കെ പി എ മജീദ് എം. എൽ. എ 


തലശ്ശേരി തലശ്ശേരി പട്ടണത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മത രംഗത്ത് നിസ്തുല സേവനം കൊണ്ട് പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റാന്നും അതിലുപരി തന്റെ രാഷ്ട്രീയ സേവന രംഗത്ത് സാധാരണ പ്രവൃത്തകരെ നെഞ്ചോട് ചേർത്ത കെ സി അഹമ്മദ് തലശ്ശേരി യുടെ പൊതു സ്വത്താണന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് എം എൽ എ പറഞ്ഞു തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് ഏർപെടുത്തിയ സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ മികച്ച സേവനത്തിനുള്ള മൗലവി സാഹിബിന്റെ പേരിൽ ഏർപെടുത്തിയ പ്രഥമ പുരസ്ക്കാരം പുരസ്ക്കാര ജേതാവ് കെ സി അഹമ്മദ് സാഹിബിന് നൽകി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

 ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എങ്ങിനെ ആവണം എന്ന് നമുക്ക് കാട്ടിത്തന്ന വ്യക്തിയാണ് കെ. സി 

 പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകന്‍മാരെ കണ്ടെത്തി അവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കാനും ചെറുപ്പക്കാര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുവാനും സാധിച്ചാല്‍ രാഷ്ട്രീയം സാധാരണക്കാര്‍ക്ക് ഉപകരിക്കാന്‍സാധിക്കുമെന്നും എം. എല്‍. എ പറഞ്ഞു.


    മുനിസിപ്പാല്‍ മുസ്ലീം ലീഗ് പ്രസിഡണ്ട് സി. കെ. പി മമ്മു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ ലത്തീഫ് പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തി. പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ പ്രാര്‍ത്ഥന ചൊല്ലി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍അബ്ദുള്ള കെ. സിയെ പൊന്നാട അണിയിച്ചു. മുസ്ലീം ലീഗ് ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുള്‍ കരീം ചേലേരി മൗലവി അനുസ്മരണ പ്രഭാഷണം നടത്തി.  വി. എ നാരായണന്‍, ഹനീഫ മന്നിയൂര്‍, എ. കെ ആബൂട്ടി ഹാജി, നസീര്‍ നല്ലൂര്‍, ഷാനിദ് മേക്കുന്ന്,എൻ മഹമൂദ്,സി. കെ. പി റയീസ്, പാലക്കല്‍സാഹിര്‍, തസ്ലീം ചേറ്റംകുന്ന്, ടി. കെ ജമാല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുരസ്‌ക്കാര ജേതാവ് കെ. സി അഹമ്മദ് മറുപടി പ്രസംഗം നടത്തി. അഹമ്മദ് അന്‍വര്‍ ചെറുവക്കര സ്വാഗതവും മുനവര്‍ അഹമ്മദ് കരിയാടന്‍ നന്ദിയുംപറഞ്ഞു. റഷീദ് കരിയാടന്‍, വി. ജലീല്‍, എ.കെ സക്കറിയ, മഹറൂഫ് ആലഞ്ചേരി, റഹ്മാന്‍ തലായി, കെ. സി ഷബീര്‍ 

എൻ മൂസ്സ,ആര്യ ഹുസൈൻ,എ കെ സക്കരിയ്യ, മഹറൂഫ് ആലഞ്ചേരി,റഹമാൻ തലായി,റഷീദ് തലായി,ഷഹബാസ് കായ്യത്ത്,അഡ്വ: സാഹിദ്സൈനുദ്ധീൻ, റാഷിദ ടീച്ചർ, റുബ്സീന ടി എം എന്നിവർ നേതൃത്തം നൽകി,


santhosh

 സന്തോഷപൂർവ്വം സന്തോഷ് കുറുഞ്ഞാലിയോട് ....

കൃതജ്ഞതാപൂർവ്വം അനുഭവം പങ്കിടുന്നു ....

https://www.youtube.com/watch?v=YoiP253aQ0w

465578530_122126854064390665_325888917254472388_n
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25