പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ
വിധി വെള്ളിയാഴ്ച
തലശ്ശേരി: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വാദം കേട്ട ശേഷം വെള്ളിയാഴ്ചത്തേക്ക് വിധി പറയാൻ മാറ്റി.. ഇന്നലെ ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷമാണ് കേസ് വിധിപറയാനായി മാറ്റിയത്.
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ ശക്തമായി വാദിച്ചത്.
കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽവിളിച്ച്സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു.
അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയിൽ വാദമുയർത്തിയത്.
ഫോൺ വിളിച്ചത് കൊണ്ട് മാത്രം കൈക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷൻ മറുവാദത്തിൽ ചോദിച്ചു. കൈക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായിട്ടുണ്ട്. എഡിഎമ്മും പ്രശാന്തും ഫോണിൽ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവാകും? പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തത് കൈക്കൂലി നൽകാനാണെന്ന് പറയാൻ തെളിവെന്താണ്? കൈക്കൂലി നൽകിയെന്നത് പ്രശാന്തിൻ്റെ ആരോപണം മാത്രമാണ്.
19ാം വയസിൽ സർവീസിൽ പ്രവേശിച്ച നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ നാളിത് വരെ ഉണ്ടായിട്ടില്ല.. ആരോപണം ഉയർന്ന കണ്ണൂരിലെ ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല.
പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്നതിന് തെളിവുകളോ, സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബം വാദിച്ചു. എഡിഎമ്മിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്.
എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കളക്ടർ നിഷേധിച്ചിരുന്നു. കളക്ടർ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. മാനസിക അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. റവന്യു അന്വേഷണത്തിൽ കളക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്.
സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണം എന്ന് പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തടയേണ്ടതല്ലേ?
പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. 14ാം തിയ്യതി വരെ ഫയലിൽ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്.
ദിവ്യ കീഴടങ്ങിയത് നന്നായി. അല്ലങ്കിൽ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെ. കളക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
തലശ്ശേരിയിൽ ബസ്
ഇടിച്ച് 57 കാരൻ മരിച്ചു;
തലശ്ശേരി : തലശ്ശേരിയിൽ ബസ് ഇടിച്ച് 57-കാരൻ മരിച്ചു.
ചോനാടം ചെള്ളത്ത് ഹൗസിൽ കെ. പവിത്രൻ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്.
എന്നാൽ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനായില്ല.
മൂന്ന് ബസുകൾ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമെ അപകടത്തിനിടയാക്കിയ ബസ് കണ്ടെത്താനാകാൻ സാധിക്കുകയുള്ളു.
അനിതയാണ് ഭാര്യ.ആദി ദേവ് ഏക മകനാണ്.മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
എം.ഇ.എസ് സ്കൂൾ സംസ്ഥാന തല
-ഖോ ടൂർണ്ണമെൻ്റ്
തലശ്ശേരി: എം.ഇ.എസ് സ്കൂൾ സംസ്ഥാന തല ഗേൾസ് ഖോ ഖോ ടൂർണ്ണമെന്റ് തലശ്ശേരി എം.ഇ. എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെമ്പറും മുൻ നാഷണൽ ഹൈജമ്പ് ഗോൾഡ് മെഡലിസ്റ്റുമായ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എം. ഇ എസ് ബോർഡ് ഡയറക്ടർ വി.എൻ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി എം. ഇ. എസ്സ് എഡ്യുക്കേഷൻ ബോർഡ് സംസ്ഥാന സെക്രട്ടറി കെ എം.ഡി മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു എം.ഇ. എസ് കരിയാട് പ്രിൻസിപ്പാൾ ഭാഗ്യ നാഥൻ വി.കെ. വിശിഷ്ട അതിഥിയായി എം.ഇ.എസ് ന് കീഴിലുള്ള തിരൂർ ,പാവങ്ങാട്, ചാത്തമംഗലം ,കരിയാട്, കൈതപ്പൊയിൽ ' തിരുനാവായ ,താന്തർ, തലശ്ശേരി എന്നീ എം. ഇ. എസ്സ് സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു സ്കൂൾ പ്രിൻസിപ്പൽ നൂറി പി. റഫീക്ക് സ്വാഗതവും വൈസ് പ്രിൻസിപ്പൽ മഞ്ജരി എം. നന്ദിയും പറഞ്ഞു തലശേരി എം.ഇ.എസ് സ്കൂൾ കുട്ടികളുടെ തയ് കൊണ്ടോ പ്രദർശനവുമുണ്ടായി
ചിത്രവിവരണം:അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തൽമണ്ണയിൽ നടന്ന 25മത് ആൾ കേരള ഫുട്ബോൾ ടൂർണമെന്റ് അസോസിയേഷൻ സമ്മേളന വേദിയിൽ 25 വർഷം മികച്ച നിലയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റുകൾ നടത്തിയ കമ്മിറ്റികൾക്കുള്ള പുരസ്ക്കാരം മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരം സി വി പാപ്പച്ചനിൽ നിന്ന് മാഹീ സ്പോർട്സ് ക്ലബ് എക്സിക്യൂട്ടീവ് അംഗംജ്യോതിഷ് പദ്മനാഭൻ ഏറ്റു വാങ്ങുന്നു.
തണൽ വീട് ഏകദിന
വനിതാ സംഗമം നടത്തി
മാഹി:തണൽ മാഹിയുടെ ആഭിമുഖ്യത്തിൽ ഏകദിന വനിതാ സംഗമം സംഘടിപ്പിച്ചു
വാർദ്ധക്യ -രോഗ സഹജമായി വീട്ടിൽ കഴിയേണ്ടി വരുന്നവരുടെ സംഗമമാണ് നടന്നത്.
തണൽ മാഹി പ്രസിഡണ്ട്
പി.സി.അബ്ദുൽ ലത്തീഫ്‌ന്റെ അദ്ധ്യക്ഷതയിൽ , പാനൂർ നഗരസഭാ മുൻ അദ്ധ്യക്ഷ റംല ടീച്ചർ ഉദ്ഘാടനം ചെയ്തു.
ടി.ഐ. നാസ്സർ മുഖ്യ ഭാഷണം നടത്തി. ചൊക്ലി പഞ്ചായത്ത് മെമ്പർ ഷെറിൻ ചൊക്ലി, കെ.പി. നവാസ് മാസ്റ്റർ, സാലിഹ് പി.കെ.വി, ഇ.കെ. റഫീഖ്, എം. ശ്രീജയൻ സംസാരിച്ചു.വിവിധ കലാപരിപാടികൾ അരങ്ങേറി.
വനിതാവിംങ് ഭാരവാഹികളായിഷെറിൻ ചൊക്ലി, (പ്രസിഡണ്ട്).
ആശാലത, അനിലാ രമേശൻ, വൈസ് (പ്രസിഡണ്ടുമാർ)
ഹസീന(ജനറൽ സിക്രട്ടറി)റുക്‌സാന, ആരിഫ കുന്നുമ്മൽ.
(ജോയിന്റ് സിക്രട്ടറിമാർ),നളിനി ചാത്തു.(ട്രഷറർ)
ഉപദേശക സമിതി അംഗങ്ങൾ,റസിയ ലത്തീഫ്. മീന ഇടവലത്ത്.
ശോഭ പി.ടി.സി.
ചിത്രവിവരണം: റംല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
നഗരസഭാ ഓഫീസിനെതിരെ കൈക്കൂലി ആരോപണവുമായി റിട്ട. ജീവനക്കാരൻ
തലശേരി :നഗര സഭാ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാൽ കാർഷിക മേഖലയിലും വീടു വയ്ക്കാനും അനുമതി കിട്ടുമെന്ന് ആരോപണം. നഗരസഭയിലെ 16-ാം വാർഡായ ചിള്ളക്കരയിൽ ഇതിനാധാരമായ തെളിവുകളുണ്ടെന്ന് തലശേരി നഗരസഭാ റിട്ട. കണ്ടിജന്റ് ജീവനക്കാരനും മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ നേതാവുമായിരുന്ന കുട്ടിമാക്കൂലിലെ നടമ്മൽ രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാർഷിക മേഖലയായി മാറിയ ഇവിടെ 15 വർഷങ്ങൾക്ക് മുൻപ് 14 വീട്ടുകാർക്ക് വീട് പണിയാൻ താൽക്കാലിക അനുമതി ലഭിച്ചിട്ടുണ്ട്. 8 വർഷം മുൻപ് കോടതി വഴി മറ്റു നാലു പേരും കൂടി അനുമതി നേടി. മറ്റൊരാൾ ഉദ്യോഗസ്ഥർക് കൈക്കൂലി നൽകിയും അനുമതി വാങ്ങി ' കുട്ടിമുക്കൂലിലെ മുള്ളൻ കീഴിൽ എം.കെ. ലക്ഷമണന് വീട് വയ്ക്കാൻ ലൈഫ് മിഷൻ പദ്ധതിയിൽ നാല് ലക്ഷം രൂപ നാല് വർഷം മുൻപ് അനുവദിച്ചിരുന്നു..എന്നാൽ വീട് പണിയാനുള്ള അനുമതി നഗരസഭയിൽ നിന്നും നൽകിയില്ല. ഇതോടെ വീടിനായി പാസായ പണം ലാപ്സായി. മറ്റ് വഴി കാണാതെ കഴിഞ്ഞ വർഷം ലക്ഷ്മണൻ ജീവനൊടുക്കിയതായി ഇദ്ദേഹത്തിന്റെ ബന്ധു കൂടിയായ രാജൻ പറഞ്ഞു. നഗരസഭയുടെ ഇരട്ടത്താപ്പ് നയമാണ് ലക്ഷ്മണൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നും, രാജൻ കുറ്റപ്പെടുത്തി. നഗരസഭയിലെ കണ്ടിജന്റ് വിഭാഗത്തിലുള്ള 80 ഓളം ഒഴിവുകളിൽ തൊഴിലാളികളെ നിയമിക്കുന്നില്ലെന്നും വിരമിക്കുന്ന തൊഴിലാളികൾക്ക് കൃത്യ സമയം ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നും യൂനിയൻ മുൻ നേതാവുകൂടിയായ രാജൻ പറഞ്ഞു.
ചോള മണ്ഡലിൽ മലയാളി കലാകാരന്മാരുടെ ചിത്രപ്രദർശനം
ചെന്നൈ: നാഷണൽ ആർട്ട് എക്സിബിഷന് തുടക്കമായി.
'ഫ്യൂഷൻ ആർട്ട് ഫൗണ്ടേഷൻ'
ചെന്നൈ ചോളമണ്ഡൽ ആർട്ടിസ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ആർട്ടിസ്റ്റ് വില്ലേജ് പ്രസിഡൻ്റും ചിത്രകാരനുമായ പി.ഗോപിനാഥ്
ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ എം.സേനാപതി മുഖ്യാതിഥിയായിരുന്നു.
ക്യൂറേറ്റർ നാസർ ആർട്ടിസ്റ്റിൻ്റെ അദ്ധ്യക്ഷ്യതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിത്രകൃത്തുക്കൾ ഡഗ്ലസ്, നന്ദകുമാർ, ജി.ലത സംസാരിച്ചു.. ഫൗണ്ടേഷൻ സിക്രട്ടറി മുഹമ്മദ് അനസ്സ് സ്വാഗതം പറഞ്ഞു. വിനോദ് പയ്യന്നുർ,
സുശാന്ത് കൊല്ലറക്കൽ, സുലോചന.കെ.ഇ, രോഷ്നി വിനോദ് എന്നിവരും സംസാരിച്ചു. പ്രദർശനത്തിൽ നിഷാ ഭാസ്ക്കരൻ, കേണൽ സുരേഷ്, ബിജു പാണപ്പുഴ, ഡോ.രമേശൻ, ചിത്രൻ കുഞ്ഞിമംഗലം, ജെയിൻ കാലിക്കറ്റ്, നാസർ ചാപ്, , പി.കെ. ഭാഗ്യലക്ഷ്‌മി, പ്രകാശൻ കുട്ടമത്ത്, പ്രസാദ് ചൊവ്വ, പുഷ്പ ദിനേശ്, റവിണാ.എം.പി, രോഷ്നി, സജില മധു, ശശികുമാർ കതിരൂർ, ശുഭശ്രീ, സുലോചന.കെ.ഇ, സുമാമഹേഷ്, സുശാന്ത് കൊല്ലറക്കൽ, വിനോദ് പയ്യന്നൂർ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
അംഗങ്ങൾക്കുള്ള ബ്രോഷർ, സർട്ടിഫിക്കറ്റ് വിതരണം പി.ഗോപിനാഥും വിശിഷ്ട അതിഥികളും ചേർന്ന് നിർവ്വഹിച്ചു.
ചിത്രവിവരണം: ആർട്ടിസ്റ്റ് പി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
ശിവഗിരി മഠം സ്വാമി പ്രബോധതീർഥ മഞ്ചക്കൽ ശ്രീനാരായണ മഠം സന്ദർശിച്ചു.
മാഹി: കാസർഗോഡ് ജില്ലയിൽ പുതുതായി സ്ഥാപിച്ച ആശ്രമം ഉദ്ഘാടനം ചെയ്യാനുള്ള യാത്രക്കിടെ ശിവഗിരി സ്വാമി പ്രബോധ തീർഥ മയ്യഴി മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാ സമിതി മന്ദിരം സന്ദർശിച്ചു.
ഗുരു ധർമ പ്രചരണ സഭ കണ്ണൂർ ജില്ല ജോയൻ്റ് സെക്രട്ടറി രഞ്ജിത്ത് പുന്നോൽ സ്വാമിയെ അനുഗമിച്ചു.
ശ്രീനാരായണ ഗുരുസേവാ സമിതിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ മഠം പ്രസിഡൻ്റ് ഉത്തമരാജ് മാഹി പ്രബോധതീർത്ഥ സ്വാമി കളെ ഷാൾ അണിയിച്ചു.
സ്വാമി പ്രബോധ തീർഥ, രഞ്ജിത്ത് പുന്നോൽ, ഉത്തമരാജ് മാഹി സംസാരിച്ചു.
സി.പി. രമേഷ് ബാബു, സി. നാരായണൻ, എസ്.കെ. പവിത്രൻ , കളത്തിൽ സുശാന്ത് , മഠം ജനറൽ സെക്രട്ടറി ടി.കെ. രമേശൻ നേതൃത്വം നൽകി.
ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ച മഠങ്ങളയ പുന്നോൽ ശ്രീനാരായണ മഠവും സന്ദർശിച്ചു., തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ സ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേക ഗുരുപൂജയും നടത്തി ജഗന്നാഥ ക്ഷേത്രം സ്ഥാപിക്കാൻ നേതൃത്വം നൽകിയ വരദൂർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ ഭവനത്തിൽ പ്രബോധസ്വാമികളുടെ നേതൃത്വത്തിൽ 90 അംഗ സംഘം സന്ദർശനം നടത്തി
ചിത്രവിവരണം. മാഹി മഞ്ചക്കൽ ശ്രീനാരായണമ Oo സന്ദർശിച്ച ബോധപ്പാ മികളെ മഠം പ്രസിഡണ്ട് ഉത്തമ രാജ് മാഹി ഷാളണിയിച്ച് സ്വീകരിക്കുന്നു
തലശ്ശേരി സൗത്ത് ഉപജില്ലാ സ്ക്കൂൾ കലോത്സവം അറബി സാഹിത്യോത്സവം യു പി വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായ പാറാൽ ഡി ഐ യു പി സ്ക്കൂൾ ടീം എ ഇ ഒ സുജാത ഇ പി യിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു
ഡി സി ബുക്സ് ബുക്ക് ഫെയർ ആരംഭിച്ചു
മാഹി : ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ ഡി സി ബുക്സ് ബുക്ക് ഫെയർ പ്രിൻസിപ്പൽ സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്തു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദ്, വൈസ് പ്രിൻസിപ്പൽ സുധീഷ്, ജനറൽ കോർഡിനേറ്റർ സുശാന്ത് കുമാർ, ഡി സി ബുക്സ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കൂട്ടികളിലെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് രണ്ട് ദിവസത്തെ പുസ്തക മേള സംഘടിപ്പിക്കുന്നത്
ചിത്ര വിവരണം: പുസ്തകപ്രദർശനം മാഹി നഗരസഭ മുൻ വൈ: ചെയർമാൻ പി.പി.വിനോദ് ,പ്രിൻസിപ്പാൾ സതി എം കുറുപ്പ് എന്നിവർ നോക്കിക്കാണുന്നു.
വി കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പുരസ്കാര സമർപ്പണവും 7ന്
തലശ്ശേരി : മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും പാവപെട്ടവരുടെ അത്താണിയുമായിരുന്ന വി. കെ. അബ്ദുൽ ഖാദർ മൗലവിയുടെ സ്‌മരണാർത്ഥം തലശ്ശേരി ടൗൺ മുസ്ലിം ലീഗ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പ്രവാസി ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗവുമായ കെ സി അഹമ്മദിനെ തിരഞ്ഞെടുത്തു.
പുരസ്കാര സമർപ്പണവും അബ്ദുൽ ഖാദർ മൗലവി അനുസ്‌മരണവും 7ന് വ്യാഴാഴ്‌ച വൈകിട്ട് 4 മണിക്ക് തലശ്ശേരി ഗുഡ്‌സ് ഷെഡ് റോഡിലെ നവരത്ന ഓഡിറ്റോറിയത്തിൽ നടക്കും.
പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
സി അഹമ്മദ് അൻവർ സ്വാഗതം പറയും.സി കെ പി മമ്മു അധ്യക്ഷത വഹിക്കും. അഡ്വ. കെ എ ലത്തീഫ്അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും.
കെ പി എ മജീദ് എം ൽ എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും.
പാറക്കൽ അബ്ദുല്ല ഷാൾ അണിയിക്കും.
അബ്ദുൽ കരീം ചേലേരി അനുസ്മരണ പ്രഭാഷണം നടത്തും.
വി. എ. നാരായണൻ,എ കെ അബൂട്ടി ഹാജി,അഡ്വ. പി വി സൈനുദ്ദീൻ,
ഹനീഫ മുന്നിയൂർ, നസീർ നല്ലൂർ, മുനവർ അഹ്മദ് കരിയാടൻ തുടങ്ങിയവർ സംബന്ധിക്കും
ബഷീർ നിര്യാതനായി
തലശ്ശേരി: പുന്നോൽ ഉസ്സൻ മൊട്ടയിലെ അറക്കൽ മാണിയാട്ട് ഹൗസിൽ എ.എം. ബഷീർ (69) നിര്യാതനായി. പരേതരായ ചാലിക്കണ്ടി കൊളപ്പാൽ അസ്സൻകുട്ടിയുടെയും
അറക്കൽ മാണിയാട്ട് ആസിയയുടെയും മകനാണ്. ഭാര്യ: മണിച്ചിന്റവിട സീനത്ത് (വടകര). മക്കൾ: സബീൽ, നബീൽ, ഷബീർ, റിസ്‌വാൻ, ബർജീസ്, സുബിയ. മരുമക്കൾ: അനസ്, ആഷിയാന, സുഹ, സഹന. സഹോദരങ്ങൾ: അൻവർ കാസിം, റയീസ്, ഷഫീഖ്, സമീർ, പരേതനായ എ.എം. അഷ്‌റഫ്.
നബീസു നിര്യാതയായി
തലശ്ശേരി: ചിറക്കര കെ.ടി.പി മുക്കിലെ ചേരിയമ്മൽ നബീസു (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബൂട്ടി. മക്കൾ: ഫാത്തിമ, മഹമൂദ്, ജമീല, അമീര്‍, അസ്മ, ഇര്‍ഷാദ്. മരുമക്കൾ: മഹ്മൂദ്, റസിയ, മുംതാസ്, ജുലൈക, പരേതരായ ഹസ്സൻ, ബഷീർ
സഹോദരങ്ങൾ: ഇബ്രാഹിം, അബൂബക്കർ, ഉസ്മാൻ, പരേതനായ മൊയ്തു.
പോയ കാല ഉപകരണ പ്രദർശനം നടന്നു
മാഹി :പാറക്കൽ ഗവ . എൽ.പി സ്കൂളിൽ പോയ കാല ഉപകരണ പ്രദർശനം നടന്നു.
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ നാണയങ്ങൾ മുതൽ താളിയോലകൾ വരെ സംഘടിപ്പിച്ച് കുട്ടികളും രക്ഷിതാക്കളും പ്രദർശനം കുറവറ്റതാക്കി.
അഞ്ചാം ക്ലാസിലെ കുട്ടികൾ നടത്തിയ പ്രദർശനം നിറഞ്ഞ കൗതുകത്തോടെയും ജിജ്ഞാസയോടെയുമാണ് മറ്റു വിദ്യാർത്ഥികൾ ആസ്വദിച്ചത്.
പി. മേഘ്ന , ജയദേവ് വളവിൽ , അലീന എസ്, ജൈത്ര ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
പഴയ കാല ജീവിതങ്ങളെ പിന്തുണച്ച ഉപകരണങ്ങളെ പറ്റി കുട്ടികൾ തന്നെ വിശദീകരിച്ചത് പുതുമയായി '
അക്രമകാരിയായ തെരുവ് നായ
പത്തോളം പേരെ കടിച്ചു കീറി
തലശ്ശേരി: അക്രമകാരികളായ തെരുവ് നായ്ക്കൾ റോഡുകളിലൂടെയും ഇടവഴികളിലൂടെയും പരക്കം പാഞ്ഞ് കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു കുടയാൻ തുടങ്ങിയതോടെ മേലൂർ കലാമന്ദിരം, യൂണിവേഴ്സിറ്റി പരിസരത്തുള്ളവർ ഭീതിയിലായി.
കൂട്ടത്തിലുള്ള ഒരു നായയുടെ കടിയേറ്റ് കുട്ടികളും വിദ്യാർത്ഥിനികളും വിട്ടമ്മയും മകളും വയോധികനും ഉൾപെടെ പത്തോളം പേർ തലശ്ശേരി ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് ചികിത്സ നേടി..
തിങ്കളാഴ്ച വൈകിട്ടുംഇന്നലെ കാലത്തുമായാണ് ഇവർക്ക് കടിയേറ്റത് - മേലൂർ കലാമന്ദിരം, യൂണിവേഴ്സിറ്റി പരിസരത്തെ ഷജിൽ(45), വിജി നിവാസിൽ ശിവനന്ദ (13), വാഴ വളപ്പിൽ ശ്രീനിവേദ് ( 11 ), പണിക്കൻ നളിനി (70), പ്രകാശൻ ( 60 )., സുലക്ഷണ (45), വരച്ചൽ ഹൌസിൽ സജിത (48), മകൾ ശ്വേത ( 23 ), എന്നിവർക്കാണ് കാലിന് കടിയേറ്റത്.. യൂണിവേഴ്സിറ്റി സെന്ററിലെ രണ്ട് വിദ്യാർത്ഥിനികളെയും നായ അക്രമിച്ചെങ്കിലും വസ്ത്രത്തിനും ബാഗിനുമാണ് കടിയേറ്റതിനാൽ രക്ഷപ്പെട്ടു.. ഒരേ നായയാണ് ഇവരെയെല്ലാം ആക്രമിച്ചത്. നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group