എക്സൽ പബ്ലിക്ക് മയ്യഴി മേളം സ്കൂൾ ചാമ്പ്യന്മാർ

എക്സൽ പബ്ലിക്ക് മയ്യഴി മേളം സ്കൂൾ ചാമ്പ്യന്മാർ
എക്സൽ പബ്ലിക്ക് മയ്യഴി മേളം സ്കൂൾ ചാമ്പ്യന്മാർ
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Nov 04, 11:48 PM
VASTHU
MANNAN

എക്സൽ പബ്ലിക്ക്

മയ്യഴി മേളം

സ്കൂൾ ചാമ്പ്യന്മാർ


മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച ത്രിദിന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ - 5 കൊടിയിറങ്ങി. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ.ഹൈസ്കൂളിലെ 5 വേദികളിലായി നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻ്റ് കരസ്ഥമാക്കി 5 വിഭാഗങ്ങളിൽ ചാലക്കര എക്സൽ പബ്ബിക്ക് സ്കൂൾ ചാമ്പ്യന്മാരായി.

whatsapp-image-2024-11-04-at-19.37.23_dbb7fae7

പ്രീപ്രൈമറി വിഭഗത്തിൽ മാഹി ആവില എൽ.പി. സ്കൂളും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പോയൻ്റ് കരസ്ഥമാക്കിയ ഏഴോളം വിദ്യാർത്ഥികൾക്ക് കലാതിലകം കലാപ്രതിഭ പുരസ്കാരവും പ്രഖ്യാപിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു.



whatsapp-image-2024-11-04-at-19.37.24_a09fdef1

അവാർഡ് ജേതാക്കളായ ആനന്ദ് കുമാർ പറമ്പത്ത്, ടി.കെ. ഗോപിനാഥൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ കെ.പി.ഹരീന്ദ്രൻ,

whatsapp-image-2024-11-04-at-19.38.20_9dcc116c

ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്,ടി.കെ.ഗോപിനാഥൻ

കെ.കെ.രാജീവ്, ശ്യാം സുന്ദർ, എം.എ കൃഷ്ണൻ, കെ.ഭരതൻ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ 6 വിഭാഗങ്ങളിലായി 84 ഓളം ഇനങ്ങളിൽ 2000 ത്തിൽ പരം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.


ad2_mannan_new_14_21-(2)
2222

അശ്വിൻ കുമാർ വധം: മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം പിഴയും


തലശ്ശേരി : ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ആർ.എസ്സ്.എസ്സ്. കണ്ണൂർ ജില്ലാ ബൌദ്ധിക് ശിക്ഷൺ പ്രമുഖ് ഇരിട്ടി കീഴൂർ പുന്നാട്ടെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 14 പേരിൽ 

 മൂന്നാം പ്രതിയെ

ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

 ചാവശ്ശേരിയിലെ ഷരിഫാ മൻസിലിൽ എം.വി. മർഷൂഖി (39) നെയാണ് തലശേരി ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത് ' 13പേരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി.

2005 മാർച്ച് 10ന് രാവിലെ പത്തേകാൽ മണിക്ക് കണ്ണുരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വെച്ച് ബസ് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.- ആർ.എസ്.എസ് നേതാവും പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്നു അശ്വിനികുമാർ - ജില്ലയിലെ പ്രശസ്തനായ ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്നു.

മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40) പി.കെ.അസീസ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം.സി റാജ് (38) ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവില കണ്ടി എം.കെ.യുനസ്‌(43) ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40) ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ.അലി (45) കൊവ്വമൽ നൗഫൽ (39) പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42) സി.എം.വീട്ടിൽ മുസ്തഫ (47) കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49) ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35) കെ.ഷാനവാസ് (44) ബഷീർ (40) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്..

ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ.മധുസൂദനൻ ,കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി. കുഞ്ഞുമൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.2009 ജൂലായ് 31 ന്നാണ് കുറ്റപത്രം നൽകിയത്..വിളക്കോട്ടെ മാവില വീട്ടിൽ ലഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. കൊപാതകത്തിന് ശേഷം ഇരിട്ടി മേഖലകളിൽ ഒട്ടേറെ അക്രമസംഭവങ്ങളും തീവെപ്പുകളും നടന്നിരുന്നു. .  പ്രതികൾക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രജ്ജിത്ത് മാരാർ,. തലശ്ശേരി ബാറിലെ. അഡ്വ.പി.സി. നൗഷാദ് എന്നിവരാണ് വാദിച്ചത്.


aaa

വിശ്വകർമ്മ മഹാസഭ മാഹി മേഖല 

 കുടുംബ സംഗമം


മാഹി:പള്ളൂർ - പന്തക്കൽ മേഖലയിലുള്ള വിശ്വകർമ്മജരുടെ രണ്ടാംഘട്ട കുടുംബ സംഗമമ സംഘടിപ്പിച്ചു.

 പ്രസിഡൻ്റ് അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ 

 അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ വൈസ് പ്രസിഡൻ്റ് രതി ഭാസ്കർ ഉദ്ഘാടനം ചെയ്തു.

ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ മുൻ പ്രസിഡൻ്റ് ഇ ഷൈബേഷ് , എ. പി രാജേന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി കെ.പി.സജീഷ് സംസാരിച്ചു.

 സെക്രട്ടറി പ്രജിത്ത് പി.വി സ്വാഗതവും, വൈസ് പ്രസിഡൻ്റ് പ്രീത ജനാർദ്ദനൻ നന്ദിയും പറഞ്ഞു, 


അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ വൈസ് പ്രസിഡൻ്റ് രതി ഭാസ്കർ ഉദ്ഘാടനം ചെയ്യുന്നു


capture_1730744043

പാലോട്ടുമ്മൽ ജിജിന നിര്യാതയായി. 

മാഹി:പള്ളൂർ ശ്രീ നാരായണ മഠത്തിന് സമീപം പാലോട്ടുമ്മൽ ജിജിന (48) നിര്യാതയായി. 

 അച്ഛൻ പരേതനായ ഉണ്ണി. അമ്മ: ശാന്ത. സഹോദരങ്ങൾ: അനിത(പന്തക്കൽ) സീന (ചമ്പാട്) സിന്ധു (തലശ്ശേരി സഹകരണ ആശുപത്രി).


capture_1730744143

പെരിങ്ങാടി റെയിൽവേ

മേൽപ്പാലം: ആവശ്യം ശക്തം


ന്യുമാഹി. മുഴപ്പിലങ്ങാട് , മാഹി ബൈപാസിൻ്റെ സിഗ്നൽ ജങ്ഷൻ വന്നതോട് കൂടി ഗതാഗത സ്തംഭനം രൂക്ഷമായ പെരിങ്ങാടി റെയിൽവേ ക്രോസിംഗിൽ മേൽപ്പാലം യാഥാർഥ്യമാക്കാൻ സ്ഥലം എംഎൽഎ യും, നിയമസഭ സ്പീക്കറുമായ എ.എൻ.ഷംസീർ, എം. പി. .ഷാഫി പറമ്പിൽ എന്നിവരുടെ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാവണമെന്ന്, പെരിങാടി റെയിൽവേ മേൽപ്പാലം ജനകീയ കർമ സമിതി ആവശ്യപ്പെട്ടു.

എം എൽഎ ക്ക് ഇവിടുത്തെ ഗുരുതര അവസ്ഥ നേരത്തെ അറിയാവുന്നതാണ്. . എംപി,ഷാഫി പറമ്പിൽ, തെരഞ്ഞെടുപ്പ് വേളയിൽ , മേൽപ്പാലം യാഥാർത്ഥ്യമാക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചതുമാണ്. എംപി ആയി ചുമതല ഏറ്റെടുത്ത ശേഷം ഓഫീസിൽ നിന്നും വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതിനു ശേഷം എന്തെങ്കിലും നീക്കങ്ങൾ ഉണ്ടായതായി അറിവില്ല.ആംബുലെൻസുകൾ അടക്കം വളരെയേറെ നേരം ബ്ളോക്കിൽ കുടുങ്ങുകയും,കിലോമീറ്ററോളം വാഹന നിര സൃഷ്ടിക്കപ്പെടുന്നതും ഇവിടെ ഇപ്പൊൾ സ്ഥിരമായ കാഴ്ചയാണ്.നൂറ്റാണ്ടുകളായി ഉള്ള പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണുന്നതിനായി ജനപ്രതിനിധികൾ ഇടപെടണമെന്ന് കർമസമിതി കൺവീനർ സുധീർ കേളോത്ത് ആവശ്യപ്പെട്ടു.



ചിത്രവിവരണം: ഗതാഗതക്കുരുക്കിൽ ഉഴലുന്ന പെരിങ്ങാടി റെയിൽവേ ഗേറ്റ്


രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി


മാഹി:കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന രഘുവരൻ പള്ളൂരിന്റെ ഒമ്പതാമത്‌ ചരമവാർഷിക ദിനത്തോടനുബന്ധിച്ച്‌ വിദ്യാർഥികൾക്കായി പ്രശ്‌നോത്തരി സംഘടിപ്പിച്ചു. കോയ്യോട്ടുതെരു ഗണപതിവിലാസം ജെബി സ്‌കൂളിൽ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌ മുൻ പ്രിൻസിപ്പൽ വി കെ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. വടക്കൻ ജനാർദനൻ അധ്യക്ഷനായി. ഗാനരചയിതാവ്‌ ആനന്ദ്‌കുമാർ പറമ്പത്ത്‌ വിശിഷ്‌ടാതിഥിയായിരുന്നു. പള്ള്യൻ പ്രമോദ്‌, പിപി ചന്ദ്രൻ, പ്രദീപ്‌ ടി സി, സ്‌കൂൾ പ്രധാനധ്യാപിക കെ അനുഷ,  കെ കെ പ്രവീൺ എന്നിവർ സംസാരിച്ചു. സ്‌നിതിക്‌ എ വി (ഒളവിലം എൽപി), നിധാൻ അഭിലാഷ്‌ (പലയാട്‌ ബേസിക്‌ യുപി), തേജസ്‌ രാധാകൃഷ്‌ണൻ (ചമ്പാട്‌ വെസ്‌റ്റ്‌ യുപി) എന്നിവർ എൽപി വിഭാഗത്തിലും തൻഹതാര എസ്‌ നാഥ്‌ (ചൊക്ലി രാമവിലാസം), അനയ്‌ സന്തോഷ്‌ (തലശേരി സെന്റ്‌ ജോസഫ്‌സ്‌), റിഹാൻ വിനോദ്‌ (കാരാറത്ത്‌ യുപി) എന്നിവർ യുപി വിഭാഗത്തിലും ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടി. എരഞ്ഞോളി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എകെ രമ്യ സമ്മാനം വിതരണം ചെയ്‌തു. പി ദിനേശൻ സ്വാഗതവും വി പി ഷാൻവിൻ നന്ദിയും പറഞ്ഞു.


vbv

കൗസല്യ അമ്മ നിര്യാതയായി


 തലശ്ശേരി :കോണോർ വയൽ കെ.എസ്.ആർ.ടി.സി ഡിപ്പോവിന് സമീപം ആലക്കാടൻ ഹൗസിൽ പി.വി കൗസല്യ (84) നിര്യാതയായി. ഭർത്താവ് പരേതനായ ആലക്കാടൻ രാഘവൻ. മക്കൾ: ദിനേശ് കുമാർ, വികാസ് ( കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം വൈസ് പ്രസിഡൻ്റ്), പ്രഭാവതി, വിപിൻ, പരേതരായ ജലജ, പ്രേമജ. മരുമക്കൾ: രജിത, സുരേഷ് ബാബു, പ്രസീത, ദിവ്യ, പരേതനായ പവിത്രൻ.


ww_1730744814

നളിനി അമ്മ നിര്യാതയായി.

 തലശ്ശേരി: ധർമ്മടം മീത്തലെ പിടിക ഗവ :മാപ്പിള ജെ.ബി സ്കൂളിന് സമീപം കളത്തിൽ ഹൗസിൽ എം. നളിനി (83) നിര്യാതയായി. ഭർത്താവ്: പ്രശസ്ത ശില്പിയും ചിത്രകാരനുമായ കെ. കെ. കുഞ്ഞിരാമ പണിക്കർ( റിട്ടയേർഡ് സർവ്വെയർ ). മക്കൾ:ലസിത,സന്തോഷ് കുമാർ (റിട്ടയേർഡ് അധ്യാപകൻ, കാലടി യു. പി. സ്കൂൾ) സനിൽകുമാർ(ട്രാക്കോ കേബിൾ പിണറായി,ജോയിന്റ് സെക്രട്ടറി പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാല) പരേതയായ മിനി.

 സഹോദരങ്ങൾ: ജയലക്ഷ്മി( റിട്ടയേർഡ് ക്ലാർക്ക്, റവന്യൂ വകുപ്പ് ), കമല, രാമകൃഷ്ണൻ( റിട്ടയേർഡ് ലേബർ ഓഫീസർ), സത്യവതി, പരേതയായ ചന്ദ്രമതി.

 മരുമക്കൾ : ഷൈജ( പ്രീ പ്രൈമറി ടീച്ചർ, മൂന്നാം മൈൽ എൽ പി സ്കൂൾ), നൈന( അധ്യാപിക,പിണറായി ശാരദാ വിലാസം ജെ.ബി. സ്കൂൾ ), പരേതനായ സതീശൻ.


1234

മഹിള കോൺഗ്രസ്സ് കൺവെൻഷൻ


തലശ്ശേരി : മഹിളാ കോൺഗ്രസ്സ് തലശ്ശേരി നോർത്ത് മണ്ഡലം കൺവെൻഷൻ എ.ഐ.സി.സി മെമ്പർ വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു, സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞ്

 അധികാരത്തിൽ വന്ന സർക്കാർ പൂർണ്ണ പരാജയമാണെന്ന് വി.എ നാരായണൻ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി.കെ. സോന. അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, എം.പി അരവിന്ദാക്ഷൻ,എ. ഷർമ്മിള, കെ.പി രാഗിണി, കെ.ലതിക, പത്മജ രഘുനാഥ്, കെ.ഇ പവിത്ര രാജ്, എൻ.അഷ്റഫ്., എം.പി അസ്സനാർ,ഉച്ചുമ്മൽ ശശി, സംസാരിച്ചു,

സി. ശിഖ സ്വാഗതവും, എം രേഷ്മ നന്ദിയും പറഞ്ഞു

 മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.


dxcv

ജയേഷ് കുമാർ നിര്യാതനായി.

തലശ്ശേരി: മാക്കൂട്ടം പുന്നോലിലെ പാറക്കണ്ടി ഹൗസിൽ

ജയേഷ് കുമാർ (64) നിര്യാതനായി.

അച്ഛൻ: മന്ദൻ.

അമ്മ: വി.പി. കാർത്യായിനി

ഭാര്യ: ബീന ജയേഷ് കരിയിൽ (കുറിച്ചിയിൽ).

സഹോദരങ്ങൾ: പി.ശ്രീജയൻ, പി.ശ്രീനില, പി.സുരേഷ് കുമാർ,

പി.ഗിരീഷ് കുമാർ, പി.മുകേഷ് കുമാർ, പി.രഞ്ജിന.

xdcv

പച്ചക്കറി തൈ വിതരണം ചെയ്തു.


തലശ്ശേരി : കതിരൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ കേരള സഹകരണ വകുപ്പിന്റെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതി ഹരിത സമൃദ്ധിയുടെ ഭാഗമായി നൽകിയ 8000 പച്ചക്കറി ചട്ടിയാണ് വിതരണം ചെയ്തത്.

പഴയ പച്ചക്കറി തൈ മാറ്റി നടുന്നതിനു വേണ്ടിയാണ് ചീര, വെണ്ട, പച്ചമുളക്, വഴുതിന എന്നീ 4 ഇനം പച്ചക്കറി തൈ ബേങ്ക് സൗജന്യമായി കർഷകർക്ക് വിതരണം ചെയ്തത്. തൈ വിതരണോദ്ഘാടനം സി.കെ. രമേശൻ (മുൻ ചെയർമാൻ, തലശ്ശേരി നഗരസഭ) മുരിക്കോളി രവീന്ദ്രന് നൽകി നിർവ്വഹിച്ചു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. കാർഷിക രംഗത്ത് പുത്തനുണർവ്വ് പകർന്നുകൊണ്ടാണ് കതിരൂർ ബേങ്ക് ഹരിതസമൃദ്ധി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ബേങ്ക് കാർഷിക നഴ്സറിയും ഗോഡൗണും പുല്ല്യോടും അഗ്രിസെന്റർ കതിരൂരിലും അടുത്തു തന്നെ ആരംഭം കുറിക്കുന്നുണ്ട്. വിജയൻ കാരായി, ആലക്കാടൻ രമേശൻ സംസാരിച്ചു. രാജേഷ് ബാബു സ്വാഗതവും . പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു.



ചിത്രവിവരണം: സി.കെ.രമേശൻ നാലിനം പച്ചക്കറിതൈകളുടെ വിതരണം മുരിക്കോളി രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു.


revied

വിമല നിര്യാതയായി


തലശ്ശേരി:അണ്ടല്ലൂർ തട്ടാരി മുക്കിൽ പരേതനായ സി.കെ കരുണാകരൻ്റെ ഭാര്യ ചിറയിൽ ഹൗസിൽ ഇളമ്പിലായി വിമല (67) നിര്യാതയായി.മക്കൾ: ഇ. വികേഷ്(പത്ര ഏജൻ്റ് പാലയാട്) രമീഷ് ഇ (റവന്യൂ ഡിപ്പാർട്ട്മെൻ്റ് തലശ്ശേരി) ,രമ്യ മരുമക്കൾ: പ്രകാശൻ, പ്രീയ. സഹോദരങ്ങൾ :പ്രഭ, പത്മനാഭൻ, സുകുമാരൻ, ജലജ, അജിത പരേതരായ രാധാകൃഷ്ണൻ, പ്രേമിനി. സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ


capture

നഗരസഭ കണ്ണ് തുറന്നു:

ടി.ബി. കോപ്ളക്സിന് ശാപമോക്ഷം


ചാലക്കര പുരുഷു


 തലശേരി: ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായ 'കെട്ടിടത്തിനകത്തും പുറത്തുമുള്ളവർക്കും, ഇടതടവില്ലാതെ കടന്നു പോകുന്ന യാത്രക്കാർക്കും, വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്കും പേടി സ്വപ്നമായ നഗരസഭാ ഷോപ്പിങ്ങ് കോംപ്ലക്സ്, ഒടുവിൽ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കാൻ നഗരസഭ തയ്യാറായി. മഴ വിട്ടുമാറാത്ത ഈ വർഷം , മരങ്ങൾ വേരോടി വിള്ളൽ വീണ ചുമരുകൾ തകർന്ന് വീഴാതിരുന്നത് മഹാഭാഗ്യം കൊണ്ട് മാത്രമാണ്. വൻ ദുരന്തത്തെ മുന്നിൽ കണ്ടാണ് സമീപവാസികളും , വഴിയാത്രക്കാരും ഓരോ ദിവസവും തള്ളി നീക്കിയത്. കെട്ടിടത്തിൻ്റെ ഭീതിതമായ അവസ്ഥയെക്കുറിച്ച് തുടർച്ചയായി ചിത്ര സഹിതം മാധ്യമവാർത്ത വന്നതാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടാനിടയാക്കിയത്. പുറമേക്ക് സുന്ദരമായ ബഹുനില കെട്ടിടത്തിൻ്റെ പിൻഭാഗമാണ് കല്ലിളകിയും, വിള്ളൽ വീണ്യം, 'മരങ്ങൾ വേരിറക്കിയും അത്യന്തം അപകടാവസ്ഥയിലായത്.

 യഥാസമയം അറ്റകുറ്റപണികൾ നടത്താത്തതിനെ തുടർന്നാണ് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരസഭയുടെ ഈ കെട്ടിട സമുച്ഛയം ഇത്രമേൽ നാശോന്മുഖമാകാനിടയാക്കിയത്.ശക്തമായ പ്രതിഷേധമുയർന്നതോടെ അപകടാവസ്ഥയിലുള്ള ടി.ബി. കോംപ്ളക്സ് നവീകരിക്കാൻ അധികൃതർ സന്നദ്ധമായി. ഇതിന്റെ മുന്നോടിയായി ടി ബി കോംപ്ലക്സിലെ പിറക് വശത്തെ ഉയരത്തിലുള്ള ഭിത്തികളിൽ വളർന്നു പടർന്ന ചെടികൾ അഗ്നി ശമന സേനയുടെ സഹായത്തോടെ നീക്കം ചെയ്തു. അസിസ്റ്റന്റ് ഓഫീസർ രജീഷ് ഒ കെ, അസിസ്റ്റന്റ് ഗ്രേഡ് ഓഫീസർ വി കെ സന്ദീപ് എന്നിവരൂടെ നേതൃത്വത്തിൽ ഏറെ സാഹസികമായാണ് സേനാംഗങ്ങൾ വളർന്ന് പടർന്ന് കയറിയ മരങ്ങൾ പിഴുതു മാറ്റിയത് -നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ' ചെയർപേഴ്സൺ ജമുനാ റാന്നി ടീച്ചർ, കൗൺസിലർമാർ, സെക്രട്ടറി തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു..ടി.ബി.കോംപ്ളക്സ് നവീകരിക്കാൻ 8 ലക്ഷം രൂപ അനുഭവിച്ചിട്ടുണ്ട്. പ്രവൃത്തികൾ മാർച്ച്‌ മാസത്തിനു മുൻപ് തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.


ചിത്രവിവരണം: അപകടാ സ്ഥയിലായ മുൻസിപ്പാൽ കെട്ടിട സമുച്ഛയം


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2