മാഹി റെയിൽവെ
സ്റ്റേഷൻ പരിസരത്ത്
അടിപ്പാത വരുന്നു.
മാഹി: മാഹി റെയിൽവേ സ്റ്റേഷന് സമീപം അടിപ്പാത നിർമ്മിക്കാൻ സംസ്ഥാന സർക്കാറിന്റെ നിരന്തരമായ ഇടപെടലിൽ റെയിൽവേ അനുമതി നൽകിയതായി അറിയുന്നു.
അഴിയൂർ പഞ്ചായത്തിലെ കക്കടവ്, കോട്ടമലക്കുന്ന്, കല്ലറോത്ത് പ്രദേശവാസികൾക്ക് പുറമെ ചൊക്ലി, ന്യൂമാഹി, പെരിങ്ങത്തൂർ ഭാഗത്തെ ആളുകൾക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്.
അഴിയൂർ രണ്ടാം ഗെയ്റ്റ് അടച്ചതോടെ ഈ ഭാഗത്തെ നൂറു കണക്കിന് കുടുംബങ്ങളുടെ യാത്രാ ദുരിതത്തിലാണ് ലോക കേരള സഭ അംഗം കോട്ടേമമൽരാജന്റെ നേതൃത്വത്തിലുള്ള സംഘം അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ നിവേദനം നൽകീരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘം നിവേദനം നൽകി ' തുടർന്ന് റെയിൽവേ അധികൃതരിൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ദക്ഷിണ റെയിൽവേ മാനേജർക്കും നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് എത്തിയ റെയിൽവേ സംഘത്തിന്റെ വിശദ പരിശോധനയെ തുടർന്ന് സ്റ്റേഷന്റെ വടക്ക് ഭാഗത്ത് അടിപ്പാത നിർമ്മിക്കാൻ കഴിയുമെന്ന് പാലക്കാട് ഡിവിഷനിലേക്ക് റിപ്പോർട്ട് കൈമാറി. മാഹി ബൈപാസിലൂടെ യാത്ര ചെയ്യുന്നവർക്ക് റെയിൽവേ സ്റ്റേഷനിലെത്താനും അടിപ്പാത യാഥാർത്ഥ്യ മായാൽ എളുപ്പമാവും മാഹിയിൽ നിന്ന് ബൈപാസിൽ എത്താനും ദൂരം കുറയും. അടിപ്പാതയ്ക്ക് സമാന്തമായി ചാരം കൈയിൽ ഭാഗത്ത് റോഡ് നിർമ്മിക്കാൻ 11 ഉടമകൾ ആറ് മീറ്റർ വീതിയിൽ സൗജന്യമായി സ്ഥലം വിട്ടു നൽകിയതും പദ്ധതിക്ക് പ്രതീക്ഷയേകി .
ചിത്രവിവരണം: നിർദ്ദിഷ്ട അടിപ്പാതക്ക് നിർദ്ദേശിക്കപ്പെട്ട സ്ഥലം
ത്രിദിന മയ്യഴി മേഖലാ സ്കൂൾ കലോത്സവമായ മയ്യഴി മേളം - സീസൺ 5 സമാപന സമ്മേളനം പളളൂർ കസ്തൂർബാ ഹൈസ്കൂളിൽ മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി :മത്സ്യ മാർക്കറ്റ് റോഡ് അടച്ചിടാനുള്ള തീരുമാനം പിൻ വലിക്കണം: മുസ് ലിം ലീഗ്
തലശ്ശേരി: നൂറുകണക്കിന് സാധാരണക്കാരും മത്സ്യ മൊത്ത വിതരണക്കാരും കച്ചവടക്കാരും ആശ്രയിക്കുന്ന മത്സൃ മാർക്കറ്റിലേക്കുള്ള റോഡ് ടൂറിസം വികസനത്തിൻ്റെ പേരിൽ അശാസ്ത്രീയമായ രീതിയിൽ അടച്ചിട്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കത്തിൽ നിന്ന് നഗരസഭയും ബന്ധപ്പെട്ട അധികൃതരും പിന്തിരിയണമെന്ന് തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എ കെ ആബൂട്ടി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ഷാനിദ് മേക്കുന്ന്, എൻ മഹമൂദ്, കെ സി അഹമ്മദ്, എൻ മൂസ, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, ഖാലിദ് മാസ്റ്റർ കോടിയേരി, ആര്യ ഹുസൈൻ, സി കെ പി മമ്മു, പി കെ യൂസഫ് മാസ്റ്റർ, സി അഹമ്മദ് അൻവർ, പി വി മുഹമ്മദ്, നൂർ മുഹമ്മദ് കതിരൂർ, പി എം. ദാവൂദ് പ്രസംഗിച്ചു.
തലശ്ശേരി:ശ്രീജ്ഞാനോദയയോഗം ഡയറക്ടർമാരുടെ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് മുഴുവൻ സീറ്റുകളിലും വൻ വിജയം
നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളായ
അഡ്വ കെ. സത്യൻ (8849)
അഡ്വ അജിത് കുമാർ (8901) കുമാരൻ
വണ്ണത്താൻങ്കണ്ടിയിൽ (8861)
ഗോപി കണ്ട്യൻ (8806)
സി.ഗോപാലൻ (8808)
കെ.കെ.പ്രേമൻ (8804)
രാജീവൻ എം.വി (8766)
രവീന്ദ്രൻ കൊളങ്ങരക്കണ്ടി (8796)
രാഘവൻ പൊന്നമ്പത്ത് (8648)
ടി.പി.ഷിജു (8552)
എന്നിവർക്ക് പുറമെ
ടി.സി.ദിലീപ് (8838) ആണ്
പാനലിൽ പുതുതായി മത്സരിച്ച് ജയിച്ചത്.
ഭാനുജൻ കല്ലങ്കണ്ടി (405)
രത്നാകരൻ കെ.ടി.( 278)
പ്രേമൻ അതിരു കുന്നത്ത് ( 405)
വോട്ടുകളാണ് ലഭിച്ചത്.
അഡ്വ കെ.രൂപേഷ്
റിട്ടേണിങ് ഓഫീസറായിരുന്നു.
തലശ്ശേരി ശ്രീജ്ഞാനോദയ യോഗം ഡയറക്ടർ ബോഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
എം.എ.രമാഭായി ടീച്ചർ നിര്യാതയായി.
തലശ്ശേരി:ധർമ്മടംഗവൺമെൻ്റ് ബ്രണ്ണൻ കോളജിന് സമീപം 'കവിത, യിൽ എം.എ. രമാഭായ് ടീച്ചർ നിര്യാതയായി.
ഏഴോം ഗവൺമെൻ്റ് മാപ്പിള യു.പി.സ്കൂൾ,ഡയറ്റ് പാലയാട് എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.
പന്ന്യന്നുർ ഗവ: എൽ.പി.സ്കൂൾ, തലശ്ശേരി ഗവൺമെൻ്റ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്
പരേതരായ ചാത്തുക്കുട്ടി മേനോൻ്റെയും യശോദയുടെയും മകളാണ്.
ഭർത്താവ് പരേതനായ പി.എം. രാഘവൻ മാസ്റ്റർ (കെ.എസ്.ടി.എ മുൻ ജില്ലാ ഭാരവാഹി )
മക്കൾ: രേഷ്മ, രസാൽ
മരുമക്കൾ: അനൂപ് കുമാർ (കണ്ണൂർ) അനിതരസാൽ (കൃഷി വകുപ്പ് )
സഹോദരങ്ങൾ:
വസന്ത, ലളിത, പരേതരായ പ്രഭാകരൻ, വിനോദ്, ലീല, ശാന്ത, പവിത്രൻ
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
ഗംഗാധരൻ നിര്യാതനായി
മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ മംഗലത്ത് മദയമ്പത്ത് ഗംഗാധരൻ (69) നിര്യാതനായി.ഓട്ടോ ഡ്രൈവറാണ് .പരേതനായ നാണുവിൻ്റേയും, നളിനിയുടേയും മകനാണ്.ഭാര്യ: അനിത. മക്കൾ: അഖിത, നിഖിത. മരുമകൻ: നിഗേഷ് (കോടിയേരി ).സഹോദരങ്ങൾ: ശശിധരൻ (റിട്ട. മാഹി ഗവ.ആസ്പത്രി ജീവനക്കാരൻ ), വിനോദൻ (ഓട്ടോ ഡ്രൈവർ, പന്തോ ക്കാവ് അയ്യപ്പക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ്), അജിത, സുജാത, പ്രണീത.
മയ്യഴി മേളത്തിൽ അവതരിപ്പിച്ച തിരുവാതിര
തലശ്ശേരി ഹെറിറ്റേജ്
റൺ സീസൺ -4 - ജനുവരി -5 ന്
തലശ്ശേരി: പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കഴിഞ്ഞ 3 വർഷങ്ങളിൽ നടന്ന ഹെറിറ്റേജ് റൺ പരിപാടിയുടെ സീസൺ-4 ജനുവരി 5 ന് നടത്താൻ തീരുമാനമായി.
കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ അസി.കളക്ടർ ഗ്രന്ഥേയ് സായ് കൃഷ്ണ ഐ എ എസ് വിശിഷ്ടതിഥിയായിരുന്നു. ,101 അംഗ സംഘടകസമിതിയും വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു .
ഡിടിപിസി സെക്രട്ടറി ജെ.കെ.ജെജിജേഷ് കുമാർ അദ്ധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡിഎംസി മാനേജർ ജിഷ്‌ണു ഹരിദാസൻ സ്വാഗതവും ഡിഎംസി കെയർ ടേക്കർ രാഹുൽ വി നന്ദിയും പറഞ്ഞു.
കമ്മിറ്റിയുടെ രക്ഷാധികാരിയായി കേരള നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീറും ,ചെയർമാനായി തലശ്ശേരി സബ് കളക്ടർ കാർത്തിക്ക് പാണിഗ്രഹി ഐ എ എസും ജനറൽ കൺവീനറായി ഡിടിപിസി സെക്രട്ടറി കെ.കെ.ജിജേഷ് കുമാറും ഉൾപ്പെടുടുന്ന കമ്മിറ്റി രൂപികരിച്ചു
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
ഗോവിന്ദൻ നിര്യാതനായി.
മാഹി: പന്തക്കൽ അത്തോളിക്കാട്ടിൽ ഗോവിന്ദൻ (69) ഭാര്യ: ചന്ദ്രോത്ത് ആനന്ദവല്ലി .സഹോദരങ്ങൾ: ജാനകി, മാധവി, ഉഷ, പരേതരായ സുരേന്ദ്രൻ, നാരായണൻ
എ.കെ.ശ്രീധരൻ മേസ്ത്രി നിര്യാതനായി
തലശ്ശേരി: ടെമ്പിൾ ഗേറ്റ് ശ്രീസദനത്തിൽ എ.കെ.ശ്രീധരൻ മേസ്ത്രി (91 ) നിര്യാതനായി - ഭാര്യ- പരേതയായ മൈഥിലി - . മക്കൾ - രാജേഷ്, പ്രസീത, പ്രീത, പരേതരായ പ്രേമജ, പ്രമോദ് - മരുമക്കൾ - ഭാസ്കരൻ, വിനോദ് കുമാർ, ലീഷ്ന - സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
കെ.എം മാഞ്ഞു (മർജഹാൻ) നിര്യാതയായി.
തലശ്ശേരി: ചേറ്റംകുന്ന് ചെഷ്മ ഷാഹിയിൽ താമസിക്കുന്ന പരേതരായ കണ്ണമ്പത്ത് മോച്ചേരി കുഞ്ഞലുവിൻ്റെയും ആമു മൻസിൻ സൂപ്പി കുട്ടിയുടെയും മകൾ കെ.എം മാഞ്ഞു @മർജഹാൻ (85)നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.പി മുഹമ്മദ് ഉസ്മാൻ. മക്കൾ : കദീജ, സബീന, ഫൈസൽ, ഷഗുഫ്ത, അഫ്സത്ത്, പരേതയായ ജാസ്മിൻ.
ജാമാതാക്കൾ : പി.കെ ഷറഹത്ത്, അസ്മത്ത് അലി, ഒ.വി സഫറലി, സബിത, പരേതനായ മുഹമ്മദ് സേട്ട്. സഹോദരങ്ങൾ: കെ.എം മശൂദ്, മഹമ്മൂദ്, ഹൈദർ, ജമീല, പരേതയായ മൈമൂന
ഓട്ടോ കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
തലശേരി: സെയ്ദാർ പള്ളിയിൽ റോഡിലെ കുഴി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഓട്ടോ ഡ്രൈവറടക്കം ര പേർക്ക് പരിക്കേറ്റു .
രണ്ടാം ഗേറ്റിൽ പൂവളപ്പ് തെരു ഗണപതി ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായത്. ഇവിടെ റോഡിനോട് ചേർന്ന് നിരനിരയായി വീടുകളുണ്ട്. എതിരെ വന്ന വാഹനത്തിൻ്റെ ലൈറ്റിൽ ഓട്ടോ ഡ്രൈവർ റോഡിലെ കുഴി കാണാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. കുഴിയിൽ വീണ് നിയന്ത്രണം വിട്ട ഓട്ടോ കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഓട്ടോ ഡ്രൈവറെയും പരിക്കേറ്റ കാൽനടയാത്രക്കാരനെയും ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ റോഡിൽ മൂന്നോളം വലിയ കുഴികളുണ്ട്.ഒരു മാസത്തോളമായി കുഴി നന്നാക്കണമെന്നാവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാരും പറയുന്നു.
എരഞ്ഞോളി ഗവ.
ചിൽഡ്രൻസ് ഹോമിൽ
സ്നേഹ സംഗമം
തലശ്ശേരി:എരഞ്ഞോളി ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്നേഹ സംഗമം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിൻ്റെ അനിവാര്യത തിരിച്ചറിഞ്ഞ് പഠനത്തിലൂടെ ഉന്നത വിജയം നേടണമെന്ന് സ്പീക്കർ പറഞ്ഞു. ജീവിതവിജയത്തിന് കുറുക്കുവഴികളില്ല. സ്വപ്നങ്ങൾ കാണാനും യാഥാർത്ഥ്യമാക്കാനും കഠിനാധ്വാനം ചെയ്യണമെന്നും സ്പീക്കർ പറഞ്ഞു. തലശ്ശേരി ബി.ഇ. എം. പി സ്കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ഹാർട്ട് ബീറ്റ്സിൻ്റെ സഹകരണത്തോടെയാണ് സ്നേഹ സംഗമം നടത്തിയത്.
കെ. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ജോയിൻ്റ് കമ്മിഷണർ പി.കെ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പ്രമീള ടീച്ചർ, ഗവ. ചിൽഡ്രൻസ് ഹോം (ബോയ്സ്) സൂപ്രണ്ട് ഒ .കെ. മുഹമ്മദ് അഷ്റഫ്, പി.എം. അഷ്റഫ്, നൗഫൽ കോറോത്ത് സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
പത്മിനി നിര്യാതയായി.
മാഹി:പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം കേളോത്ത് പത്മിനി (68) നിര്യാതയായി.
കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്ര മാതൃസമിതി രക്ഷാധികാരിയാണ്.
ഭർത്താവ്: പരേതനായ സി കെ നാണു.
സഹോദരങ്ങൾ :ടി പി ബാലൻ,ജാനകി, പരേതരായ നാണി, നാരായണി, ദേവു, ശാരദ
മക്കൾ : ഷാനിഷ് (ദുബായ് ), ഷാജീഷ് (ഗ്യാസ് ഹൗസ് ന്യൂ മാഹി )
മരുമക്കൾ :ജിഷ,ദിജിഷ
വിവാഹം
നിവിൻ സിയദാസ്
മാഹി: പളളൂർ കുന്നുംപുറത്ത് തളിരിൽ കെ.പി.മോഹനൻ്റെ മകൾ സിയദാസും, പളളൂർ ചിരുകണ്ടോത്ത് മീത്തൽ പ്രദീപ് നിവാസിൽ പ്രദീപൻ്റെ മകൻ നിവിനും വിവാഹിതരായി.
സാരംഗ് - ഡോ: അനുഷ
മാഹി: ഓടത്തിനകത്ത് അശോക് വില്ലയിൽ കെ.പി.അശോകിൻ്റെ മകൾ ഡോ: അനുഷയും, പാറാൽ ആച്ചുകുളങ്ങര ഗുരുകൃപയിൽ ഗണേഷ് ബാബുവിൻ്റെ മകൻ സാരംഗും വിവാഹിതരായി.
കളർ ബെൽറ്റ് വിതരണം ചെയ്തു.
ന്യൂ മാഹി: കവിയൂർ ശ്രീ നാരായണമഠത്തിൽ കരാത്തെ കളർ ബെൽട്ട് ദാന ചടങ്ങ് സംഘടിപ്പിച്ചു
സ്പോർട്സ് കരാട്ടെ ഡൊ അക്കാദമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കരാട്ടെയിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾക്കാണ് കളർ ബെൽറ്റ് വിതരണം ചെയ്തത്. എം ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരാത്തെ കേരള - പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസായി കെ. വിനോദ് കുമാർ ബെൽട്ടും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ശ്രീനാരായണമഠം പ്രസിഡണ്ട് വി.കെ ഭാസ്കരൻ മാസ്റ്റർ മുഖ്യാതിഥിയായി സെൻസായി ഇ.കെ.സ നിൽ അധ്യക്ഷത വഹിച്ചു അഡ്വ പി.കെ.രവീന്ദ്രൻ സംസാരിച്ചു.
ചിത്രവിവരണം: പ്രമുഖ പ്രഭാഷകൻ എം.ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ഭാരതീയവിചാരകേന്ദ്രം പള്ളൂരിൽ നടത്തിയ കുടുംബ സംഗമത്തിൽ സി. സദാനന്ദൻ മാസ്റ്റർ സംസാരിക്കുന്നു
ഭാരതത്തിൻ്റെ കുടുംബ പാരമ്പര്യം ലോകത്തിന് മാതൃക - സദാനന്ദൻ മാസ്റ്റർ
മാഹി: ഭാരതീയ ചിന്താധാരകളുടെ വളർച്ചയ്ക്കും ഭാരതീയ മൂല്യങ്ങളുടെ നിലനിൽപ്പിനും ഭാരതീയ കുടുംബ സമ്പ്രദായം ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ഭാരതീയ കുടുംബ വ്യവസ്ഥകൾ നിലനിൽക്കാതിരുന്നാൽ മൂല്യ ശോഷണവും വന്ന് നമുക്ക് നാശം വരെ സംഭവിക്കാം.
പൗരാണിക രീതിയിലുള്ള കുടുംബ വ്യവസ്ഥ നിലനിന്നാൽ നമ്മുടെ സംസ്കാരം നമുക്ക് സംരക്ഷിക്കാൻ സാധിക്കും.
ഭാരതീയവിചാരകേന്ദ്രം മാഹിയിൽ സംഘടിപ്പിച്ച സരസ്വതി ദക്ഷിണയും കുടുംബ സംഗമവും പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സി. സദാനന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
മാഹിയിലെ ഇരട്ടപ്പിലാക്കൂൽ എവിഎസ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനിയ സമിതി പ്രസിഡണ്ട് എൻ. സി. സത്യനാഥൻ അധ്യക്ഷം വഹിച്ചു. വി. പി. കൃഷ്ണരാജ് സ്വാഗതവും അഡ്വക്കേറ്റ് ബി ഗോകുലൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് സംസ്കൃതി പരീക്ഷയിൽ ഒന്നാം സമ്മാനം നേടിയ നേഹ, രണ്ടാം സ്ഥാനം നേടിയ ദേവദർശ്,മൂന്നാം സ്ഥാനം നേടിയ തേജാലക്ഷ്മി എന്നിവർക്കും മറ്റ് നാലുപേർക്ക് പ്രോത്സാഹന സമ്മാനവും നൽകി
ബി. വിജയൻ, പി.ടി ദേവരാജൻ, അഡ്വക്കേറ്റ് കെ. അശോകൻ, കെ. പി. മനോജ് എന്നിവർ നേതൃത്വം നൽകി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group