ശിഷ്യർ സ്നേഹത്തിൽ പൊതിഞ്ഞു. കണ്ണീരണിഞ്ഞു

ശിഷ്യർ സ്നേഹത്തിൽ പൊതിഞ്ഞു. കണ്ണീരണിഞ്ഞു
ശിഷ്യർ സ്നേഹത്തിൽ പൊതിഞ്ഞു. കണ്ണീരണിഞ്ഞു
Share  
2024 Oct 31, 11:36 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ശിഷ്യർ സ്നേഹത്തിൽ

പൊതിഞ്ഞു.

കണ്ണീരണിഞ്ഞു


തലശ്ശേരി:കലാലോകത്തെ പ്രതിഭകളുടെ സാന്നിദ്ധ്യത്തിൽ 

നാല് തലമുറകളിലെ നൂറ് കണക്കിന് ശിഷ്യരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വിഖ്യാത നർത്തകി വിദുഷി വസന്ത തിരുവങ്ങാടിൻ്റെ കണ്ണുകൾ നിറഞ്ഞു.

464838050_520992740903459_3815927382462322786_n

 ശിഷ്യ സമ്പത്ത് ദേശത്തും വിഗുരുപൂജ എന്നത് ഭാരതീയ സംസ്ക്കാരത്തിൻ്റെ ഭാഗമാണെന്നും, അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽആയിരക്കണക്കിന്ദേശങ്ങളിലും നേടിയെടുക്കാൻ കഴിഞ്ഞ പത്മശ്രീ ഗുരുചേമഞ്ചേരിയുടെ പ്രിയശിഷ്യയും,

ചിലമ്പൊലി നൃത്ത വിദ്യാലയത്തിൻ്റെ ഡയറക്ടറുമായ വസന്ത ടീച്ചറെ ഗുരുപൂജയിൽ ആദരിക്കുക വഴി പൈതൃകനഗരി തന്നെ സ്വയം ആദരിക്കപ്പെടുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വിഖ്യാത മോഹിനിയാട്ട നർത്തകി വിനീത നെടുങ്ങാടി അഭിപ്രായപ്പെട്ടു.

നൃത്തരംഗത്ത് അരനൂറ്റാണ്ടിൻ്റെ നിറവിൽ

 നടനവിദുഷി വസന്ത തിരുവങ്ങാടിന് തലശ്ശേരി പൗരാവലി ഗവ:ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നൽകിയ ഗുരുപൂജയിൽ സംസാരിക്കുകയായിരുന്നു അവർ.

 പ്രശസ്ത നർത്തകി മഞ്‌ജു വി. നായർ നയിച്ച അഭിനയ കളരിയിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 നൃത്ത പ്രതിഭകൾ പങ്കെടുത്തിരുന്നു. തുടർന്ന് നടന്ന ഗുരുപൂജ ചടങ്ങിന് കലൈമാമണി ദിവ്യ പ്രീതേഷ്, ദീപ്തി പ്രേംശാന്ത് നേതൃത്വം നൽകി.സാംസ്കാരിക സമ്മേളനത്തിൽ ഡോ: സുമിതാ നായർ ഉപഹാര സമർപ്പണം നടത്തി.

. ചലചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് അദ്ധ്യക്ഷത വഹിച്ചു.  

ഇ. ആശ, നയൻതാര മഹാദേവൻ ,സംഗീതജ്ഞൻ ദിലീപ് മാസ്റ്റർ,സീതാ നാഥ്, സുരേഷ് ചെണ്ടയാട്, എ. യതീന്ദ്രൻ സംസാരിച്ചു.

തുടർന്ന് ഭരതനാട്യം അരങ്ങേറി.


ചിത്രവിവരണം: പ്രശസ്ത മോഹിനിയാട്ട നർത്തകി വിനീത നെടുങ്ങാടി വസന്തം - 2024 ഗുരുപൂജ ആദരായന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.


hhh

ദീക്ഷിതർ സംഗീതോത്സവം നടത്തി


മാഹി: ദീപാവലി നാളിൽ ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവം സംഘടിപ്പിച്ചു..

മാഹി സി.എച്ച്.ഗംഗാധരൻ ഹാളിൽ ഷൈജുവിൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. സംഗീതാചാര്യൻ യു.ജയൻ മാസ്റ്റർ ദീപം തെളിയിച്ചു.. ടി പി സുരേഷ് ബാബു, ദീപ, ഷീല ടീച്ചർ, കലൈമാമണി സതീശങ്കർ, യു.രാജേഷ് ബാബു, കെ.എം.പ്രദീപൻ സ്വാഗതവും, രേഷ്മ നന്ദിയും പറഞ്ഞു

തുടർന്ന് 25 ലേറെ ദീക്ഷിതർ കൃതികൾ അവതരിപ്പിച്ചു.


ചിത്രവിവരണം: മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു


capture_1730400578

ടി.പി.ജി.നമ്പ്യാർ അന്തരിച്ചു.


ബെംഗളൂരു: പ്രമുഖ വ്യവസായിയും ബി.പി.എല്‍ സ്ഥാപകനുമായ ടി.പി.ജി നമ്പ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.

തലശ്ശേരി സ്വദേശിയായ ടി.പി.ജി നമ്പ്യാർ എയർ കണ്ടീഷനിങ്ങിലും റഫ്രിജറേഷനിലും ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ പോയി ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറിയിൽ കുറേക്കാലം ജോലി ചെയ്തു. ഇന്ത്യയിൽ മികച്ച നിലവാരമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് തുടക്കമിടുക എന്ന കാഴ്ചപ്പാടോടെയാണ് ബി.പി.എൽ ഇന്ത്യ ആരംഭിക്കുന്നത്.

ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബി.പി.എല്‍. 1963 ലാണ് നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ബി.പി.എല്‍ എന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ തുടക്കം

tgp-nambiar

ടി.പി.ജി.നമ്പ്യാരെ

തലശ്ശേരിക്കാർക്ക്

മറക്കാനാവില്ല

ചാലക്കര പുരുഷു


തലശ്ശേരി: പഴയ കോടിയേരി പഞ്ചായത്തിൽ പൊതു വാച്ചേരിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന്, സ്വപ്രയത്നത്താൽ ഒരു ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത പടിഞ്ഞാറെ വീട്ടിൽ താഴത്തെ പുല്ലായിക്കൊടിയിൽ ടി.പി.ഗോപാലൻ നമ്പ്യാർ എന്ന ടി.പി.ജി.നമ്പ്യാരെ തലശ്ശേരിയിലും മയ്യഴിയിലുമുള്ളവർക്ക് ഒരിക്കലും മറക്കാനാവില്ല.

നന്നെ ചെറുപ്പത്തിൽ തന്നെ മുംബെയിലേക്കും, പിന്നീട് ലണ്ടനിലേക്കും പറിച്ചുനടപ്പെട്ട യൗവ്വനം പിന്നീട് ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറി എന്ന ഇലക്ട്രിക് - ഇലക്ട്രോണിക്ക് സ്ഥാപനം ബാംഗ്ളൂരിൽ സ്ഥാപിതമായതോടെ ഇലക്ട്രിക് / ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രഥമഗണനീയമായ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതോടെയാണ് നമ്പ്യാരെ രാജ്യം അറിയാൻ തുടങ്ങിയത്.ബാംഗ്ളൂരിലും, പാലക്കാട്ടുമായി ഒട്ടേറെ വ്യവസായശൃംഗലയുടെ അധിപനായി മാറിയ അദ്ദേഹം നാട്ടിലും മറുനാട്ടിലുമുള്ള ആയിരക്കണക്കിന് പാവപ്പെട്ടവരുടെ കാണപ്പെട്ട ദൈവവുമായി. നാട്ടിലുള്ള അമ്മയെ കാണാൻ മാസം തോറും മുറതെറ്റാതെ അമ്പാസിഡർ കാറിൽ എത്താറുള്ള അദ്ദേഹത്തെ കാണാൻ പല വിധ ആവശ്യങ്ങളുമായി വീട്ടിന് മുന്നിൽ ഒട്ടേറെ പേർ കാത്തു നിന്നു. തൊഴിൽ, സാമ്പത്തിക സഹായം, ജീവ കാരുണ്യം തുടങ്ങിയവയ്ക്കെത്തുന്നവരെ ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തി മടക്കി അയച്ചിരുന്നില്ല.

ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ചെമ്പ്ര സുബ്രസ്മണ്യ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലം പുനർനിർമ്മിക്കുന്നത് തൊട്ട്, ആച്ചുകുളങ്ങര ശ്രീ നാരായണ മഠം - ഈയ്യത്തും കാട് റോഡ് നിർമ്മാണം വരെയുള്ള വികസന കാര്യങ്ങളിൽ ടി.പി.ജി.നമ്പ്യാരുടെ നിർലോഭമായ സഹകരണ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. തലശ്ശേരി, മാഹി പ്രദേശങ്ങളിലെ നൂറു കണക്കിന് ആളുകൾ ബി.പി.എല്ലിൻ്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കണ്ണീരോടെ യാണ് ഇന്നാട്ടിലെ പഴമക്കാർ നമ്പ്യാരെ ഓർക്കുന്നത്. ഒട്ടേറെ നിർദ്ധന കുടുംബങ്ങൾക്ക് കഞ്ഞി കുടിക്കാൻ കാരണക്കാരനായത് ഈ വലിയ മനുഷ്യനായിരുന്നു.

'ഗുണനിലവാരത്തോടെയുള്ള ഞങ്ങളുടെ കമ്പനിയുടെ പ്രതിബദ്ധത

വിജയിച്ചു, കാരണം നിങ്ങൾ മികച്ചത് അല്ലാതെ /മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു .'ബി.പി.എൽ സ്ഥാപക ചെയർമാൻ, ടിപിജി നമ്പ്യാരുടെ വാക്കുകളാണിത്.

ഇലക്‌ട്രോകാർഡിയോഗ്രാഫ് മെഷീനുകളും പാനൽ മീറ്ററുകളും നിർമ്മിക്കുന്നതിനായി 1963-ൽ സ്ഥാപിതമായ ബി പി.എൽ ലോകോത്തര ഇന്ത്യൻ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാൻഡായി അതിവേഗം വളരുകയായിരുന്നു..

1990-കളിൽ ബിപിഎൽ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവ ഇന്ത്യൻ വീടുകളിൽ ഉയർന്ന നിലവാരമുള്ള, ഗംഭീരമായ ഡിസൈനുകൾ, മികച്ച സാങ്കേതികവിദ്യ എന്നിവയിലൂടെ വിപ്ലവം സൃഷ്ടിക്കുകയായിരുന്നു.. ബിപിഎൽ ഉൽപ്പന്നങ്ങൾ ലോകത്തെ മുൻനിര ബ്രാൻഡുകളിലൊന്നായി. അതാകട്ടെ, സാധാരണക്കാർക്ക് കൈയെത്തും ദൂരത്തെ വിലയിലും ലഭ്യമായി..

ടി.വി. കടന്നു വന്ന ആദ്യ നാളുകളിൽ ഒട്ടേറെ പൊതു സ്ഥാപനങ്ങൾക്ക് അദ്ദേഹം ടി.വി.സെറ്റുകൾ നൽകിയിരുന്നു.

മരുമക്കളായ സതി, സുജ എന്നിവരാണ് ഇപ്പോൾ പൊതുവാച്ചേരിയിലെ തറവാട് വീട്ടിലുള്ളത്

whatsapp-image-2024-10-31-at-21.22.33_8f35dcba

അമ്മയുടെ പേരിൽ ഒരു മരം

പദ്ധതിക്കു തുടക്കമായി


മാഹി:പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ ഇടപെടലുകളെ കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാഹി നെഹ്രു യുവകേന്ദ്രയുടെയും പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ മയ്യഴിയിൽ 'അമ്മയ്ക്കൊരു മരം ' പദ്ധതിക്കു തുടക്കമായി.

പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കുളിൽ നടന്ന ചടങ്ങിൽ മാഹി കൃഷിവകുപ്പ് ഓഫീസർ കെ. രോഷ് നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യക്ക് വൃക്ഷത്തൈ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അധ്യക്ഷത വഹിച്ചു. എം.എ. കൃഷ്ണൻ, ശിവൻ തിരുവങ്ങാൻ സംസാരിച്ചു.

ഇ. വി. പ്രശോഭ് സ്വാഗതവും കെ.വി. സന്ദീവ് നന്ദിയും പറഞ്ഞു.. വിദ്യാലയ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.


ചിത്രവിവരണം: സത്യൻ കേളോത്ത് വൃക്ഷതൈ നടുന്നു


whatsapp-image-2024-10-31-at-21.22.53_8b7f89a6

ദീപാവലി നാളിൽ മൺചെരാതുകളിൽ

പ്രഭ ചൊരിയുന്ന ക്ഷേത്രത്തിലെ ഗജമണ്ഡപം


ജഗന്നാഥ ക്ഷേത്രത്തിൽ

ദീപാവലി ആഘോഷിച്ചു


തലശ്ശേരി: തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ദീപാവലി വിവിധ പരിപാടികളോടെ ആഘോഷിച്ചു.. നൂറു കണക്കിന് മൺചെരാതുകൾ മിഴി തുറന്നു.

 സഹസ്ര ദീപാലങ്കാരം ക്ഷേത്രത്തെ ആത്മീയ ദീപപ്രഭയിൽ പ്രകാശപൂരിതമാക്കി. ദീപാരാധന , ലക്ഷമി പൂജ. ഏടന്നൂർ ശ്രീ നാരായണ മഠം ഗുരുകൃപ നൃത്ത വിദ്യാലയത്തിൻ്റെ നൃത്തനൃത്യങ്ങൾ അരങ്ങേറി. അത്താഴപൂജ, മംഗളാരതി എന്നിവയുമുണ്ടായി.


whatsapp-image-2024-10-31-at-21.41.21_a75fb67f

തലശ്ശേരികൂട്ടം " ദുബായിൽ 

"തലശ്ശേരി കാർണിവൽ" നടത്തി


തലശ്ശേരി:ദുബായിലുള്ള തലശ്ശേരിക്കാരുടെ കൂട്ടായ്മയായ 

"തലശ്ശേരികൂട്ടം ദുബായ്" ജുമൈറലുള്ള എമിറേറ്റ് സ്കൂളിൽ വെച്ച് കുട്ടികൾക്കുള്ള പെൻസിൽ ഡ്രോയിങ്, പായസം, മൈലാഞ്ചി മത്സരങ്ങൾ, വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഷെറിൻമാഹിയും, ഷിംന ജീത്തുവും നേതൃത്വം നൽകി.

എക്സിക്യൂട്ടീവ് ടീമിന്റെ "ഡാൻസും കോമഡി സ്‌കിറ്റും" അരങ്ങേറി.

 പതിനാലാമത് വാർഷിക പരിപാടിയിൽ തലശ്ശേരി കൂട്ടം പ്രസിഡണ്ട്  

രഗീഷ് കേളോത്ത് അധ്യക്ഷത വഹിച്ചു. നൗഫാദ് കാളിയറവിട / സ്വാഗതവും റിയാസ് നടുവുള്ളയിൽ നന്ദിയും പറഞ്ഞു.,ഈസ്സ ചാലക്കര, നവീൻദാസ് സംസാരിച്ചു.


ചിത്രവിവരണം:തലശ്ശേരി കാർണിവലിന് തിരിതെളിഞ്ഞപ്പോൾ


whatsapp-image-2024-10-31-at-21.42.32_e5fcc8cf

മാസ്റ്റേഴ്സ് ഹോക്കി ലോക കപ്പിൽ തലശ്ശേരിക്കാരൻ

 ഷാനവാസും


 തലശ്ശേരി : 2024 - നവംബർ 6 മുതൽ 18 വരെ ന്യൂസിലാ

ൻ്റിലെ ഓക് ലാൻ്റിൽ വെച്ച് നടത്തപ്പെടുന്ന , നാല് പൂളുകളിലായി 16 ടീമുകൾ പങ്കെടുക്കുന്ന മാസ്റ്റേഴ്സ് ഹോക്കി ലോക കപ്പിൽ റെസ്റ്റ്ഓഫ് വേൾഡ് ടീമിൻ്റെ ഗോൾ വലയം കാക്കാൻ തലശ്ശേരി സ്വദേശി ഷാനു എന്ന ഷാനവാസ് നടുവത്ത് വളപ്പിൽ നിയുക്തനായി. 

ലോക ചാമ്പ്യൻമാരായ ഹോളണ്ട്, ജർമ്മനി, യു.എസ്.എ, ആസ്ത്രേലിയ,അർജൻ്റീന, ന്യൂസിലാൻ്റ്, ഇംഗ്ലണ്ട്, ദക്ഷി ണ ആഫ്രിക്ക, വേൽസ്, കാനഡ,മലേഷ്യ ശ്രീലങ്ക, ഒമാൻ,ബംഗ്ലാദേശ്,ബൽജിയം,എന്നീ 15 രാജ്യങ്ങളോ

ടൊപ്പം റെസ്റ്റ് ഓഫ് വേൾഡ് ടീം ഉൾപ്പെടെ 16 ടീമുകളാ ണ് ലോകകപ്പിൽ മത്സരിക്കുന്നത്. ലോക ചാമ്പ്യൻ ടീമായ നെതർലാൻ്റ്സ്, യു.എസ്.എ, ശ്രീലങ്ക ,എന്നീ ടീമുകളെയാണ് "എ" പൂളി ലുളള ഷാനുവിൻ്റെ റെസ്റ്റ് ഓഫ് വേൾഡ് ടീം നേരിടേ ണ്ടത്. 2024 മാർച്ച് ഏപ്രിൽ

മാസങ്ങളിലായി ഇംഗ്ലണ്ടി ലെ നോട്ടിങ്ങ്ഹാമിൽ വെച്ച് നടന്നിരുന്ന ലോക

മാസ്റ്റേർസ് ഇൻഡോർ ഹോക്കി ലോക കപ്പിലും

ഷാനു റെസ്റ്റ് ഓഫ് വേൾഡ് ഇലവന് വേണ്ടി ഗോൾകീപ്പർ പാഡ് അണിഞ്ഞിരുന്നു .

ഒളിമ്പിക്സിലും,ലോക    കപ്പിലും,പല രാജ്യങ്ങൾക്ക് വേണ്ടി കളിച്ചവരോടൊപ്പം ഇന്ത്യാക്കാരനായി ഇൻഡോർ ഹോക്കിയിൽ ഷാനുവിന് കളിക്കാൻ സാധിച്ചിരുന്നു

കേരളീയം പാട്ടും പറച്ചിലും

സംഘടിIച്ചു


 ചൊക്ലി:ലൈബ്രറി കൗൺസിലിൻ്റെ അംഗീകാര പ്രഖ്യാപനവും, കേരളീയം പാട്ടും പറച്ചിലും എന്ന പരിപാടിയും നടത്തി. വായനശാല ഹാളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു ചെണയാടിൻ്റെ കേരളീയം പാട്ടും പറച്ചിലും എന്ന സംഗീത പരിപാടിയും നടന്നു. പരിപാടിക്ക് ലൈബ്രറി സെക്രട്ടറി സിറോഷ് ലാൽ ദാമോദരൻ സ്വാഗതവും സോഫിയ ടീച്ചർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കവിയൂർ രാജഗോപാലൻ മാസ്റ്റർ, കെ. പ്രദീപൻ സംബന്ധിച്ചു.


whatsapp-image-2024-10-31-at-21.44.37_e0f0ff57

തലശ്ശേരിനോർത്ത് ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു


തലശ്ശേരി: നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽപ്രസിഡണ്ട് മുകുന്ദൻ മoത്തിൽ ഉദ്ഘാടനം ചെയ്തു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വിജു അധ്യക്ഷത വഹിച്ചു. തലശ്ശേരി നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ. ബാബുരാജ് സമ്മാനദാനം നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എ.പ്രശാന്ത്,ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,ഷാജി കാരായി, കെ.ഷാജി, എം.പി.മധു,വത്സല കാരായി, അബ്ദുൾ ഹമീദ്, ടി.ശ്രീകുമാർ,സി. കെ.ഷെക്കീർ, എ.വിനയകുമാർ, എം.സുനിൽകുമാർ, എ.പി.ഷീബ എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും, ജിഎച്ച്എസ്എസ് വടക്കുമ്പാട് മൂന്നാം സ്ഥാനവും, പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ നാലാം സ്ഥാനവും,ജി വി എച്ച് എസ് എസ് കതിരൂർ അഞ്ചാം സ്ഥാനവും നേടി.വിജയികളായവർക്ക് തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ. ബാബുരാജ് ട്രോഫികൾ സമ്മാനിച്ചു.

തലശ്ശേരി നോർത്ത് ഉപജില്ലാ കലോത്സവം സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മoത്തിൽ ഉദ്ഘാടനം ചെയ്യുന്നു.


capture_1730399753

ഉപേന്ദ്രൻ നിര്യാതനായി

മാഹി:പന്തക്കൽ പറമ്പത്ത് ഹൗസിൽ പരേതരായ കുഞ്ഞമ്പുവിൻ്റെയും മാധവിയുടെയും മകൻ ഉപേന്ദ്രൻ (63) നിര്യാതനായി. ഭാര്യ :ചന്ദ്രിക

മക്കൾ: ഡോ.റിയ എം എം (കൊയിലി ഹോസ്പിറ്റൽ കണ്ണൂർ )

ഡോ: ലിയ എം.എം (കൊയിലി ഹോസ്പിറ്റൽ കണ്ണൂർ)

സഹോദരങ്ങൾ:

നന്ദിനി (റിട്ട. അധ്യാപിക കാട്ടിക്കുളം ഗവ ഹൈസ്ക്കൂൾ), കമല (മാനന്തവാടി), സതീദേവി, ശകുന്തള, ജയചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ ഗവ എൽ പി തുരുമ്പി)

രാധ (റിട്ട. പ്രധാനധ്യാപിക ഗവ എൽ പി പന്ന്യന്നൂർ)

ആനന്ദവല്ലി ,പരേതനായ രവീന്ദ്രൻ.


capture_1730399502

മയ്യഴി ഉത്സവ് - 2024

ത്രിദിന കലോത്സവം


മാഹി:മയ്യഴിയുടെ കലാ - സാംസ്ക്കാരിക രംഗത്ത് സർഗ്ഗാത്മകതയുടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ,

പുതുച്ചേരി കലാസാംസ്ക്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നവമ്പർ 9 10,, 11 തിയ്യതികളിൽ മാഹിയിൽ ത്രിദിന മയ്യഴി ഉത്സവ് - 2024 സംഘടിപ്പിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎയും റീജ്യണൽ അഡ്മിനിസ്ട്രേറ്റര് ഡി. മോഹൻകുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മയ്യഴി മേഖലയിലെ വിവിധ കലാ-സാംസ്ക്കാരിക -സംഘടനകളിലൂടെ വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും, അവരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും, അതിശയം ജനിപ്പിക്കുന്ന, മൗലികത നിറഞ്ഞ രചനകൾ യുവപ്രതിഭകളുടെ കരാംഗുലികളുടെ സ്പർശം തിരിച്ചറിയാനും വേദിയൊരുങ്ങുന്നു.

മാഹി ജെ.എൻ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലും, ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ ആദ്യ രണ്ടു ദിവസങ്ങളിലുമാണ് കലാവേദികളൊരുങ്ങുന്നത്.

മാഹിയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് പുഴയോര നടപ്പാതയിൽ ജല ഛായ/ ഓയിൽ / അക്രിലിക്/ മ്യൂറൽ വിഭാഗങ്ങളിലായി ചിത്രകലാ കേമ്പ് സംഘടിപ്പിക്കും.ഇതേ ദിവസങ്ങളിൽ കലാ-സാംസ്ക്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ തഞ്ചാവൂർ പെയിൻ്റിംഗ് സിൻ്റെ ശിൽപ്പശാലയും നടക്കും.

മയ്യഴി ഉത്സവിൻ്റെ ഉദ്ഘാടനം 9ന് വൈ .. 7 മണിക്ക് മാഹി ജെ.എൻ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ പുതുച്ചേരി കലാസാംസ്ക്കാരിക മന്ത്രി തിരു: പി.ആർ.എൻ. തിരു മുരുകൻ നിർവ്വഹിക്കും. കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും' ചലച്ചിത്ര നടിയും പ്രമുഖ നർത്തകിയുമായ രചനാ നാരായണൻകുട്ടിയുടെ

നൃത്തരാവ് അരങ്ങേറും.

മയ്യഴി ഉത്സവിൻ്റെ മുന്നോടിയായി മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രസംഗ / ചിത്രരചനാ മത്സരവും നടത്തും

മയ്യഴി ഉത്സവം ലോഗോ പ്രകാശനം രമേശ് പറമ്പത്ത് എംഎൽഎ നിർവഹിക്കുന്നു. പളളൂരിലെ ജയദാസാണ് ലോഗോ രൂപകൽപ്പന ചെയ്തത്



whatsapp-image-2024-10-31-at-21.50.20_ad2b04a9

വാഴയിൽ ഗോവിന്ദൻ നായരെ അനുസ്മരിച്ചു


തലശ്ശേരി:സ്വാതന്ത്ര്യസമര സേനാനിയും കോടിയേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, എൻസിപി ബ്ലോക്ക് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ച വാഴയിൽ ഗോവിന്ദൻ നായരുടെ 16 മത് ചരമ വാർഷിക ദിനത്തിൽ കോടിയേരിയിൽ എൻസിപി (എസ് ) തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം എൻസിപി (എസ് ) കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, കെ.വി.രജീഷ്, ഷീബലിയോൺ, പി.പ്രസന്നൻ, പി.വി.രമേശൻ, എം.സുരേഷ്ബാബു, വി ദിവാകരൻ മാസ്റ്റർ, പി.സി. വിനോദ് കുമാർ, വി.എൻ. വത്സരാജ് എന്നിവർ സംസാരിച്ചു,


ചിത്ര വിവരണം: വാഴയിൽ ഗോവിന്ദൻ നായരുടെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന


whatsapp-image-2024-10-31-at-21.52.37_feef0be0

പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും


ഇന്ദിരാ ഗാന്ധി അനുസ്മരണം

മാഹി: രാഷ്ട്ര പുരോഗതിക്ക് വേണ്ടി സേവനവും . ജീവിതവും നൽകി രാഷ്ട്രത്തെ വൻശക്തിയാക്കി വളർത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി : മമ്പറം ദിവാകരൻ .


ഇന്ത്യൻ നേഷണൽ ചെമ്പ്ര വാർഡ് കോൺഗ്രസ് കമിറ്റി നടത്തിയ ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ വാർഡ് കമിറ്റി ഇന്ദിരാ ഗാന്ധി രക്ത സാക്ഷിത്വദിനം വിവിധ പരിപാടികളൊട് കുടി ആചരിച്ചു.ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ഇന്ദിരാ ഗാന്ധി രക്ത സാക്ഷിത്വ അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി മെബർ മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രിജേഷ് എം.കെ, മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി. ശംസുദ്ദിൻ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, എം.പി ശ്രീനിവാസൻ ,ജനാർദ്ദനൻ കെ.പി , അനിൽകുമാർ കെ , പുഷ്പരാജ് എം.പി, എന്നിവർ സംസരിച്ചു. ശശിഭൂഷൺ, പുരുഷു പാറമേൽ , അജിതൻ സി,പി. രാമചന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി.


കേൻസർ ബോധവൽക്കരണ

സെമിനാർ സംഘടിപ്പിക്കുന്നു.


തലശ്ശേരി: മലബാർ കാൻസർ സെൻ്ററിൻ്റെയും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റേ യും സംയുക്ത ആഭിമുഖ്യത്തിൽ 

നവമ്പർ 11 ന് രാവിലെ 9.30 ന് സംഗമം ഓഡിറ്റോറിയത്തിനടുത്തുള്ള വ്യാപാര ഭവനിൽ വെച്ച്

കേൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 

ഉത്തര കേരളത്തിൽ, കാൻസർ രോഗികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ആശ്രയ കേന്ദ്രമായ, സർക്കാരിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എം.സി.സി യുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ ലഭ്യമായ നൂതന ചികിത്സാ രീതികളേയും, രോഗികൾക്ക് വേണ്ടിയുള്ള വിവിധ സാമ്പത്തിക സഹായ സൗകര്യങ്ങളേയും, സമൂഹത്തിൻ്റെ വിവിധ മേഖലകളുടെ മുൻ നിരയിൽ പ്രവർത്തിക്കുന്നവർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വിഖ്യാത സാഹിത്യകാരൻ എം മുകുന്ദൻ വിശിഷ്ടാതിഥിയായിരിക്കും.

  ഓരോ ദിവസവും എം.സി.സി. യിൽ എത്തിച്ചേരുന്ന നൂറു കണക്കിന് രോഗികൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുവാനും, കാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുവാനും വേണ്ടി ആറു വർഷം മുമ്പ് സ്ഥാപിതമായ കെ.സി.സി.സി. യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും 

 സെമിനാറിൽ പരിചയപ്പെടുത്തുന്നു. 

 വിവിധ സന്നദ്ധ / ജീവകാരുണ്യ സംഘടനാ ഭാരവാഹികളും സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളുമാണ് സെമിനാറിൽ പങ്കെടുക്കുകയെന്ന് പ്രസിഡണ്ട് മേജർ പി.ഗോവിന്ദൻ അറിയിച്ചു.


സ്പിക്കറും സബ് കലക്ടറും നഗര ഭരണാധികാരികളും സമരക്കാരുമായി ചർച്ച നടത്തി 


തലശ്ശേരി: നഗരസഭാ കൌൺസിൽ തീരുമാനപ്രകാരം കടപ്പുറത്തെ മത്സ്യ-മാംസ മാർക്കറ്റ് റോഡിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് സമര രംഗത്തുള്ള ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി സ്പിക്കർ അഡ്വ.എ.എൻ. ഷംസീർ, തലശ്ശേരി സബ്ബ് കലക്ടർ കാർത്തിക് പാണി ഗ്രഹ്,എന്നിവർ നഗര ഭരണാധികാരികളുടെ സാന്നിദ്ധ്യത്തിൽ അനുരജ്ജന ചർച്ച നടത്തി ' നഗര സഭാ ഓഫീസിൽ നടന്ന അരമണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ഗതാഗത നിയന്ത്രണത്തിലെ സമയമാറ്റവും മറ്റ് ബദൽ നിർദ്ദേശവും സ്പിക്കറും സബ് കലക്ടറും ഉന്നയിച്ചു. ഇത് സംബന്ധിച്ച് . ആലോചിച്ച് മറുപടി നൽകാൻ സംഘടനകൾക്ക് സാവകാശവും നൽകി.. നഗരസഭാ ചെയർ പേഴ്സൺ കെ എം.ജമുനാ റാണി, വൈസ് ചെയർമാൻ എം.വി.ജയരാജൻ, നഗരസഭാ സിക്രട്ടറി എൻ.സുരേഷ് കുമാർ, കൌൺസിലർമാരായ സി.ഒ.ടി.ഷബീർ, ഫൈസൽ പുനത്തിൽ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ബഷീർ പാറപ്പുറം, കായ്യത്ത് നൌഷാദ്,പാലക്കൽ സാഹിർ, എൻ.കെ. ഉസ്മാൻ, കെ കെ. ഹക്കിം, പാലക്കൽ അലവി, ഹാരിസ്, ഹംസ, തുടങ്ങിയവർ സംബന്ധിച്ചു.. ടൂറിസം വികസനത്തിന്റെയും ടൂറിസ്റ്റുകളുടെയും സൗകര്യവും പ്രദേശത്ത് വർദ്ധിച്ചു വരുന്ന ലഹരി ഇടപാടുകളെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് വൈകിട്ട് 3 മുതൽ പുലർച്ചെ 3വരെ കടൽ പാലം, മത്സ്യ , മാംസ മാർക്കറ്റ് റോഡിൽ വാഹന പാർക്കിംഗും ഗതാഗതവും നിരോധിക്കാൻ തീരുമാനിച്ചിരുന്നത്.


ബി ഇ എം പി ഹാർട്ട് ബീറ്റ്സ് സ്നേഹ സംഗമം നവംബർ മൂന്നിന്


തലശ്ശേരി : ബി ഇ എം പി ഹാർട്ട് ബീറ്റ്സ്  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. നവംബർ മൂന്നിന് ഞായറാഴ്ച രാവിലെ 10 മണി മുതൽ രണ്ട് മണി വരെ തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തെ കുട്ടികളുടെ അഗതിമന്ദിരമായ ആഫ്റ്റർ കെയർ ഹോമിലെ കുട്ടികളോടൊപ്പം ചേർന്നാണ് സ്നേഹ സംഗമം ഒരുക്കുന്നത്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. അഗതി മന്ദിരം സുപ്രണ്ട് ഒ കെ മുഹമ്മദ്‌ അഷ്റഫ് സ്വാഗതം പറയും.

ബി ഇ എം പി ഹാർട്ട് ബീറ്റ്സ് വൈസ് പ്രസിഡണ്ട് കെ അബ്ദുൽ റസാഖ് അധ്യക്ഷത വഹിക്കും.

റിട്ട. എക്സൈസ് ജോയിന്റ് കമ്മീഷണർ പി കെ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ പ്രമീള ടീച്ചർ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ്, ബി ഇ എം പി ഹാർട്ട് ബീറ്റ്സ് ജനറൽ സെക്രട്ടറി നൗഫൽ കോറോത്ത് എന്നിവർ സംസാരിക്കും. ഗ്രൂപ്പ് അംഗം അബ്ദുറൗഫും ബൈജുവും സംഘവും അഗതി മന്ദിരത്തിലെ കുട്ടികളോടൊപ്പം ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.


വിട്ടൽ ഭട്ട് കുടുംബ സംഗമം നവംബർ മൂന്നിന് ധർമ്മടത്ത്


തലശ്ശേരി: വിട്ടൽ ഭട്ട് കുടുംബ സംഗമം ധർമ്മടം വദേര കോമ്പൗണ്ടിൽ നടക്കും. നവംബർ മൂന്നിന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി രാജേഷ് മോഹൻ അറിയിച്ചു.മുതിർന്ന അംഗം വിജയകുമാർ സംഗമം ഉദ്ഘാടനം ചെയ്യും

whatsapp-image-2024-10-31-at-23.00.26_0de606de

പുഷ്പാർച്ചയും അനുസ്മരണ

സമ്മേളനവും നടന്നു.


തലശ്ശേരി : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പുഷ്പാർച്ചയും അനുസ്മരണ സമ്മേളനവും നടന്നു. കണ്ടോത്ത് ഗോപി അധ്യക്ഷത വഹിച്ചു.കെ പി സാജു ഉദ്ഘാടനം ചെയ്തു.ഡോക്ടർ പി വി രഞ്ജിത്ത്, അഡ്വ. ശുഹൈബ്,പി കെ ഗണേഷ് ബാബു എന്നിവർ സംസാരിച്ചു.



കോടിയേരി : ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടപ്പീടിക ഗുംട്ടിയിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനവും, സി ആർ റസാക്ക് അനുസ്മരണവും നടന്നു കെപിസിസി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു വി സി പ്രസാദ്, പി കെ രാജേന്ദ്രൻ, സിപി പ്രസീൽ ബാബു, സന്ദീപ് കോടിയേരി, ദീപ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു കെ അജിത്ത് കുമാർ, ടി എം പവിത്രൻ, പി ദിനേശൻ,എം മഹേഷ് കുമാർ, പി ചന്ദ്രൻ, വി കെ സുചിത്ര, എം ഷീബ തുടങ്ങിയവർ നേതൃത്വം നൽകി. 


ഇന്ദിരാജി രക്തസാക്ഷിത്വ ദിനം, വയലളം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇല്ലത്ത് താഴയിൽആചരിച്ചു. അനുസ്മരണ യോഗത്തിൽ ഇ. വിജയകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു.

പി.വി.രാധാകൃഷ്ണൻ ഇത്ഘാടനം ചെയ്തു.പി.എൻ. പങ്കജാക്ഷൻ, കെ.ശിവപ്രസാദ്, കെ.കെ.രാമചന്ദ്രൻ , പി.വി. ബാലകൃഷ്ണൻ , പി.എൻ. സുരേഷ്, സി.വിജയൻ , യു.കെ. ദിലീപ്കുമാർ , ശിവദാസ് മാറോളി സംബന്ധിച്ചു.


ഇടത്തിലമ്പലം പ്രിയദർശിനി ബസ് ഷെൽട്ടറിനു സമീപം ഫോട്ടോ യിൽ പഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി.

കർഷ കോൺ കോൺഗ്രസ്സ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ എം. വി. സതീശൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി കെ. പി. രാഗിണി, മുനിസിപ്പൽ കൗൺസിലർ സി 

പ്രശാന്ത്, ഏ. എൻ. ജയചന്ദ്രൻ. വേണു, തുടങ്ങിയവർ സംബന്ധിച്ചു.


whatsapp-image-2024-10-31-at-23.00.45_2551fc2d

വനിതാ സാഹിതി മേഖല സെക്രട്ടറി ടി.കെ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വനിതാസാഹിതി തലശ്ശേരി മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരികളുമായുള്ള സംവാദ പരിപാടിയായ അക്ഷരസരണി പരിപാടി സംഘടിപ്പിച്ചു.വടക്കുമ്പാട് യൂണിറ്റിൽ നടന്ന പരിപാടി മേഖല സെക്രട്ടറി ടി.കെ.ബിന്ദു ഉദ്ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്തായ എസ്.സിതാരയുമായുള്ള സംവാദം നടന്നു.കഥകളുടെ പ്രത്യേകതകൾ, എഴുതാനുള്ള സാഹചര്യങ്ങൾ, സ്ത്രീ എഴുത്തുകാർ നേരിടുന്ന വെല്ലുവിളികൾ, അമ്ലം, അഗ്നി, സ്പർശം തുടങ്ങിയ കഥളെ സംബന്ധിച്ചെല്ലാം വളരെ വിശദമായി സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ.ഡി. ബീന,പി.വിനീത, എൻ.ചിത്ര, പ്രീത സ്റ്റാൻലി,ജലജ കുമാരി,അഡ്വ:ബീന കാളിയത്ത്,യശോദ പയ്യൻ എന്നിവർ സാഹിത്യകാരിയുമായി സംവദിച്ചു.പ്രവീണ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി.

അനിത സ്വാഗതവും സുജല ശ്രീജിത്ത് നന്ദിയും പറഞ്ഞു. സജിത ടീച്ചറുടെ നേതൃത്വത്തിൽ തിരുവാതിരയും സിന്ധു പി  എന്നിവർ കവിത,ഗാനാലാപനം എന്നിവ നടത്തി.











whatsapp-image-2024-10-31-at-23.02.44_8a3e6760

ലക്ഷ്മണൻ നിര്യാതനായി-

മാഹി: പന്തക്കൽ ' ഐശ്വര്യ 'യിൽ എൻ.എം.ലക്ഷ്മണൻ (77) അന്തരിച്ചു.റിട്ട. എ.ഇ.ഒ. പാനൂർ .ഭാര്യ: വസന്ത (റിട്ട. അധ്യാപിക, മദ്രസ അൻവാരിയ എൽ.പി.സ്കൂൾ, തലശ്ശേരി) മക്കൾ: വിജിലേഷ് (കമാൻഡർ ,ഇന്ത്യൻ നേവി), അജിലേഷ് (എഞ്ചിനീയർ, യു.കെ) ,റജിലേഷ് (എഞ്ചിനീയർ, മുംബൈ) മരുമക്കൾ: ലയന (ധർമ്മടം), ഡോ.സായൂജ്യ (യു.കെ), മാധുരി (മുംബൈ), സഹോദരങ്ങൾ: രാധ (റിട്ട. അധ്യാപിക, തോട്ടട ), വിജയൻ (കൂരാറ), ശ്രീനിവാസൻ ( കോടിയേരി ) സംസ്ക്കാരം വെള്ളിയാഴ്ച്ച പകൽ 12ന് വീട്ട് വളപ്പിൽ


vasthubharathi2
440218093_839402561541314_9035399118653168806_n
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25