എക്സൽബിഷന് തുടക്കമായി

എക്സൽബിഷന് തുടക്കമായി
എക്സൽബിഷന് തുടക്കമായി
Share  
2024 Oct 30, 10:48 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

എക്സൽബിഷന് തുടക്കമായി

 

മാഹി :എക്സൽ പബ്ലിക് സ്കൂളിലെ ഏകദിന ശാസ്ത്രമേള എക്സൽബിഷൻ പ്രിൻസിപ്പൽ സതി എം കുറുപ്പിന്റെ അധ്യക്ഷതയിൽ മാഹി മഹാത്മാഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു, വൈസ് ഹെഡ് ഗേൾ നമ്രത വി അനിൽ സ്വാഗതവും ഫാത്തിമ സിയ നന്ദിയും പറഞ്ഞു, സെക്ഷൻ കോർഡിനേറ്റർ വിനീഷ് കുമാർ മദർ പി ടി എ പ്രസിഡന്റ്‌ ഷബ്‌ന സുശാന്ത് സംസാരിച്ചു,

വൈസ് ഹെഡ് ഗേൾ നമ്രത വി അനിൽ സ്വാഗതവും ഫാത്തിമ സിയ നന്ദിയും പറഞ്ഞു,

 ഒന്നാം ക്ലാസ്സ്‌ മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെ സയൻസ്, സോഷ്യൽ സയൻസ്,കോമേഴ്‌സ്,ലാംഗ്വേജ്, ആർട്ട്‌ &ക്രാഫ്റ്റ് തുടങ്ങിയവരുടെ വ്യത്യസ്തങ്ങളായ കണ്ടെത്തലുകൾക്ക് മേള സാക്ഷ്യം വഹിച്ചു

whatsapp-image-2024-10-30-at-19.41.12_3578a890

അമൃത എക്സ്പോ 2024

സംഘടിപ്പിച്ചു


 തലശ്ശേരി അമൃത വിദ്യാലയത്തിൽ "അമൃത എക്സ്പോ 2024" സംഘടിപ്പിച്ചു. മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ: കെ.കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു.

ഡോ: കെ.പി. ഹരികാന്ദ് (മെഡിക്കൽ കോളേജ് കർണാടക, തലശ്ശേരി അമൃത വിദ്യാലയം പൂർവ്വ വിദ്യാർത്ഥി) വിശിഷ്ടാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമാരാധ്യാമൃത ചൈതന്യജി അധ്യക്ഷത വഹിച്ചു. അമൃതശ്രീ സ്വാഗതവും റിഷിക നന്ദിയും പറഞ്ഞു. എക്സിബിഷൻ്റെ ഭാഗമായി സയൻസ്, സോഷ്യൽ, ഗണിതം എക്സിബിഷനുകളും, ആർട്ട് & ക്രാഫ്റ്റ് ഗാലറി, ഐ.ടി, എൻ.ടി.ടി.എഫ്. തലശ്ശേരി, മാഹി ഡെൻ്റൽ കോളേജ്, മലബാർ കാൻസർ സെൻ്റർ കോടിയേരി, കോംട്രസ്റ്റ് കണ്ണാശുപത്രി എന്നീ സ്റ്റാളുകളും എക്സിബിഷൻ്റെ ഭാഗമായി ഒരുക്കി.


ചിത്രവിവരണം:സ്കൂൾ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമാരാധ്യാമൃത ചൈതന്യജി അമൃത പൂജ നടത്തുന്നു.


440218093_839402561541314_9035399118653168806_n

ആത്മഹത്യാ പ്രേരണാ കേസിൽ പി.പി. ദിവ്യ ജില്ലാ കോടതിയിൽ ജാമ്യ ഹരജി നൽകി 


തലശ്ശേരി:കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയ ആത്മഹത്യാ പ്രേരണാ കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി. ദിവ്യ തലശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.സി.പി.എം. സഹയാത്രികനായ അഭിഭാഷകൻ അഡ്വ കെ. വിശ്വൻ മുഖേന ഇന്നലെ ഉച്ചയോടെയാണ് ഹരജി നൽകിയത്. 

നിർണ്ണായക സാക്ഷിമൊഴികൾ പലതും പൊലീസ് കോടതിയിൽ നിന്ന് മറച്ചുവെച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ പ്രതികരിച്ചു. പ്രതിയുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ് പൊലീസ് നടത്തിയത്.- എനിക്ക് തെറ്റുപറ്റിയെന്ന് കലക്ടറോട് എ.ഡി.എം. പറഞ്ഞതായി പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ എന്തു തെറ്റാണ്റ പറ്റിയതെന്ന് തുടർ ചോദ്യത്തിലൂടെ അറിയാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല.

പ്രശാന്തൻ, ഗംഗാധരൻ തുടങ്ങിയവരുടെ നിർണ്ണായകമാവുന്ന സാക്ഷിമൊഴികൾ മിക്കതും പൊലീസിന്റെ കൈയ്യിലുണ്ടെങ്കിലും കോടതിയിൽ നൽകിയില്ല. തുടങ്ങിയ പൊലീസ് വീഴ്ചകളാണ് ഹരജിയിൽ രേഖപ്പെടുത്തിയതെന്ന സൂചനകളാണ് ദിവ്യയുടെ അഭിഭാഷകൻ നൽകിയത്..

ഹരജി ഫയലിൽ സ്വീകരിച്ച ശേഷം തുടർ നടപടിയായി വാദം കേൾക്കാൻ തീയ്യതി നിശ്ചയിക്കും.- ദീപാവലിക്ക് ശേഷമേ ജാമ്യ ഹരജി പരിഗണിച്ച് വാദ,പ്രതിവാദങ്ങൾ കേൾക്കുകയുള്ളു.കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹരജി തള്ളിയതിനെ തുടർന്ന് വൈകിട്ടോടെ അറസ്റ്റിലായ ദിവ്യ ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണുള്ളത്.


vasthubharathi2

നഗരസഭാ ഓഫീസിന് മുന്നിൽ 

വികസന വേദിയുടെ

ശ്രദ്ധ ക്ഷണിക്കൽ ധർണ്ണ നാളെ  


തലശ്ശേരി: തലശ്ശേരിയുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് വികസന വേദി പ്രവർത്തകർ കേരള പിറവി ദിനമായ നവമ്പർ1 ന് നഗരസഭാ ഓഫീസിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിക്കും.

രാവിലെ 9.30 മുതൽ ഉച്ചക്ക് 12-30 വരെ നടത്തുന്ന സമരം തലശേരി അതിരൂപതാ വികാരി ജനറൽ ഫാദർ. ആന്റണി മുളകുന്നേൽ ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റിയെ കോർപറേഷനാക്കി ഉയർത്തുക,,തലശേരിയുടെ പാർലിമെന്റ് ആസ്ഥാന പദവി പുന:സ്ഥാപിക്കുക, തലശ്ശേരി -മൈസൂർ റയിൽ പാത യാഥാർത്ഥ്യമാക്കുക, പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് വിഭാവനം ചെയ്ത റോഡ് നിർമ്മിക്കുക, പുതിയ ജില്ലകൾ പരിഗണിക്കുമ്പോൾ പ്രഥമ പരിഗണന തലശ്ശേരിക്ക് നൽകുക തുടങ്ങിയവയാണ് ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.

കെ.വി. ഗോകുൽദാസ്, സജീവ് മാണിയത്ത്, സി.പി.അഷ്റഫ്, മുഹമ്മദ് കാസിം, നുച്ചിലകത്ത് അഹമ്മദ്, പി.മുഹമ്മദലി, രാംദാസ് കരിമ്പിൽ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു-


whatsapp-image-2024-10-30-at-19.37.36_87dc489e

സൗത്ത് ഉപജില്ലാ കലോത്സവം തുടങ്ങി


തലശ്ശേരി: സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് ചിറക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി.തലശ്ശേIരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ടീച്ചർ ഉദ്ഘാടനവും സുവനീർ പ്രകാശനവും നിർവഹിച്ചു.തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന ഷാനവാസ് അധ്യക്ഷത വഹിച്ചു.കൈരളി ടിവി പട്ടുറുമാൽഫെയിം സജ്ല സലീം വിശിഷ്ടാതിഥിയായി. ലോഗോ ഡിസൈനർ കെ.കെ.ഷിബിനെ ആദരിച്ചു.തലശ്ശേരി സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ പി.സുജാത , കെ.വി.അനിത, കെ.പി.ദിവ്യ,എൻ.രേഷ്മ, ടി.കെ.സാഹിറ,വി.ഷീജ, ടി.വി. റാഷിദ ടീച്ചർ, എം.എ.സുധീഷ്, കെ.ഭാർഗ്ഗവൻ,തലശ്ശേരി സൗത്ത് ബി പി സി ടി.വി.സഖീഷ്, ഇ.എം.സത്യൻ, ഒ.പി.ശൈലജ, കെ.രാജേഷ്,ആർ.നിജിമ, മുഹമ്മദ് റാഫി ഹാജി, കെ.വിനയരാജ്,സ്കൂൾ ഹെഡ്മിസ്ട്രസ് പി.ഒ.ശ്രീരഞ്ജ എന്നിവർ സംസാരിച്ചു.പന്ത്രണ്ട് വേദികളിലായാണ് മൽസരങ്ങൾ നടക്കുന്നത്.നവമ്പർ 2 ന് കലോത്സവം സമാപിക്കും.



ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


ഇന്നത്തെ പരിപാടി

തലശ്ശേരി ജഗന്നാഥ ക്ഷേത്രം ദീപാവലി ആഘോഷം. സഹസ്ര ദീപാലങ്കാരം. ദീപാരാധന ന്യത്തനൃത്യങ്ങൾ.വൈ: 630

മാഹി സി എച്ച്.ഗംഗാധരൻ ഓഡിറ്റോറിയം' ജപ സംഗീത വിദ്യാലയം ദീക്ഷിതർ സംഗീതോത്സവം ഒക്ടോബർ 31 ഉച്ചക്ക് 2.30 ന് 

തലശ്ശേരി ബ്രണ്ണൻ എച്ച്.എസ്.എസ്.വസന്തം.2024 ആദരായനം .വൈ .. 5 മണി,

ചലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ . മയ്യഴി മേളം. സ്റ്റേജിതര മത്സരങ്ങൾ ഉദ്ഘാടനം: കാലത്ത് 9 മണി

,

download

രണ്ട് മോഷ്ടാക്കൾ

പിടിയിലായി


തലശ്ശേരി : വിവിധ മോഷണ കേസുകളിലെ യുവാക്കൾ പൊലീസിൻ്റെ പിടിയിലായി.

തലശ്ശേരി, ചക്കരക്കൽ, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതികളായ ഇരിക്കൂർ പടയങ്ങോട് സ്വദേശിയായ സാലിഹ്, ഇരിക്കൂർ മണ്ണൂർ സ്വദേശിയായ സാബിർ എന്നിവരെയാണ് തലശ്ശേരി എ.എസ്.പി. ഷഹിൻഷാ ഐ.പി.എസ്, തലശ്ശേരി പോലീസ് സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ. ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വെച്ച് പിടികൂടി കസ്റ്റഡിയിൽ എടുത്ത് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് എസ്ഐ- വി വി ദീപ്തി അറസ്റ്റ് രേഖപ്പെടുത്തിയത്. 

എ.എസ്.ഐ അബ്ദുൽ റഫീഖ്, സി.പി.ഒമാരായ ഷാജി, ലിജീഷ്, എ.എസ്.പി. യുടെ സ്‌ക്വാഡ് അംഗങ്ങളായ രതീഷ്, ശ്രീലാൽ, ഹിരൺ എന്നിവരും അന്വേഷണ സംഘത്തിൽഉണ്ടായിരുന്നു

438216834_867052332104617_7749463257021037641_n-(1)
whatsapp-image-2024-10-30-at-19.39.17_c80a5e8c

സി.പി.എം ചൊക്ലി സൗത്ത് ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രഗിനേഷ്.

മികച്ച നാടക നടനും, സംവിധായകനും മാഹി നാടകപ്പുരയുടേയും 'നാടക് ' സംഘടനയുടേയും പ്രവർത്തകനാണ് രഗിനേഷ്.


whatsapp-image-2024-10-30-at-19.39.46_34c9f1b7

വിശാലാക്ഷി നിര്യാതയായി 


മാഹി:ശ്രീ മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രത്തിന് സമീപം  ചേലോട്ട് താമസിക്കും. പരേതരായ ചള്ളയിൽ ബാലൻ -  പള്ളിക്കുനി നാരായണി ദമ്പതികളുടെ മകൾ വിശാലാക്ഷി (62) നിര്യാതയായി  സഹോദരങ്ങൾ പുഷ്പവല്ലി , ശ്രീജ, സഹോദരി ഭർത്താവ്  പ്രകാശൻ ഉമ്മൻചിറ (വടക്കുമ്പാട് സർവ്വിസ് സഹകരണബേങ്ക് ) സഞ്ചയനം : ശനിയാഴ്ച്ച രാവിലെ 7.30 ന്


vvv

 അനുസ്മരണം നടത്തി 


മാഹി:ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ വിചാരകേന്ദ്രം മാഹി സമിതി ജോയന്റ് സെക്രട്ടറിയും എഴുത്തുകാരനും ചിന്തകനുമായ എ കെ ധർമ്മരാജ് അനുസ്മരണ സമ്മേളനം നടത്തി.

ഈസ്റ്റ്‌ പള്ളൂർ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം മാഹി സ്ഥാനീയ സമിതി അദ്ധ്യക്ഷൻ എൻ. സി. സത്യനാഥൻ പരേതന്റെ ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. എം.ഭരത് ദാസ് ., ബി. ജെ. പി. മാഹി മണ്ഡലം പ്രസിഡണ്ട് എ. ദിനേശൻ, കെ.പി. മനോജ്‌. , അഡ്വ. കെ. അശോകൻ, പി. ടി. ദേവരാജൻ സംസാരിച്ചു. ബി. വിജയൻ, അഡ്വ. ബി. ഗോകുലൻ, പ്രകാശൻ ജനനി, നേതൃത്വം നൽകി.


ചിത്രവിവരണം:എൻ.സി.സത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു

capture_1730307894

പി .രാജീവ് കുമാർ

വിരമിച്ചു


ന്യൂ മാഹി : 27വർഷത്തെ സേവനത്തിനൊടുവിൽ പുന്നോൽ സർവ്വീസ്‌സഹകരണ ബേങ്ക് അസി: സെക്രട്ടരി പി.രാജീവ് കുമാർ വിരമിച്ചു.

  നഗരസഭാദ്ധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡണ്ട്  എം.സി. പവിത്രൻ    യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ കെ സത്യൻ, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു ,കെ. രത്നകുമാർ, എൻ.കെ. രാമകൃഷ്ണൻ, ഇ.പ്രമോദ്, പി.പി.രഞ്ജിത്ത്, എ .ലീന സംസാരിച്ചു

ബാങ്ക് പ്രസിഡണ്ട് കെ. എം. രഘുരാമൻ സ്വാഗതവും, സെക്രട്ടരി കെ.വി. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു

whatsapp-image-2024-10-30-at-19.55.05_84c3dac8

പുന്നോൽ ബാങ്കിൽ നിന്നും വിരമിച്ച അസി: സെക്രട്ടരി പി.രാജീവ് കുമാറിന് തലശ്ശേരി കോ-ഓപ്പ്: പ്രസിഡണ്ട് എം.സി.പവിത്രൻ ഉപഹാരം നൽകുന്നു


whatsapp-image-2024-10-30-at-19.42.16_43ae5462

ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.


നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ

ട്രാഫിക് ബോധവത്കരണ പരിപാടി


മാഹി : നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ്‌ പള്ളൂർ ഹൈവേ യിൽ വച്ച് ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ യുവജന മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് ന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാർക്കറ്റ് ശുചീകരണം, ട്രാഫിക് ബോധവത്കരണം, ആശുപത്രി വോളന്റീരിങ് എന്നിവ ഇതിന്റെ ഭാഗമായി ഒക്ടോബർ 28 മുതൽ സംഘടിപ്പിച്ചു വരുന്നു. മാഹിയിലെ യുവജന സംഘടനകൾ, മാഹീ കോഓപ്പറേറ്റീവ് കോളേജ് എൻ എസ് എസ്, മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ് എൻ എസ് എസ്, ജെ എൻ ജി എച്ഛ് എസ് എസ് എൻ എസ് എസ് എന്നിവരും പരിപാടിയുടെ ഭാഗമായി. മാഹി പള്ളി മൈതാനം, ഗവണ്മെന്റ് ജനറൽ ആശുപത്രി, മാഹി പോലീസ് വകുപ്പ്, വ്യാപാരി വ്യവസായി എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


xxxxxxxxxxxxxxx

കാരയിൽതാഴെ വീട്ടിൽ ചക്കരേൻ ബാലൻ

തലശേരി:തിരുവങ്ങാട് കല്ലായി തെരുവിലെ കാരയിൽതാഴെ വീട്ടിൽ ചക്കരേൻ ബാലൻ (83) നിര്യാതനായി .ഭാര്യ : പി.ദേവകി മക്കൾ : ദയാനന്ദൻ ( തലശ്ശേരി നഗര സഭാ ജീവനക്കാരൻ ), ലത, ബീന, സന്തോഷ് ബാബു മരുമക്കൾ : പ്രേമ, പത്മനാഭൻ, ഷൈനി, പരേതനായ പി.കെ.ബാബു


കേൻസർ ബോധവൽക്കരണ

സെമിനാർ സംഘടിപ്പിക്കുന്നു.


തലശ്ശേരി: മലബാർ കാൻസർ സെൻ്ററിൻ്റെയും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റേ യും സംയുക്ത ആഭിമുഖ്യത്തിൽ 

നവമ്പർ 11 ന് രാവിലെ 9.30 ന് സംഗമം ഓഡിറ്റോറിയത്തിനടുത്തുള്ള വ്യാപാര ഭവനിൽ വെച്ച്

കേൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 

ഉത്തര കേരളത്തിൽ, കാൻസർ രോഗികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ആശ്രയ കേന്ദ്രമായ, സർക്കാരിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എം.സി.സി യുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ ലഭ്യമായ നൂതന ചികിത്സാ രീതികളേയും, രോഗികൾക്ക് വേണ്ടിയുള്ള വിവിധ സാമ്പത്തിക സഹായ സൗകര്യങ്ങളേയും, സമൂഹത്തിൻ്റെ വിവിധ മേഖലകളുടെ മുൻ നിരയിൽ പ്രവർത്തിക്കുന്നവർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വിഖ്യാത സാഹിത്യകാരൻ എം മുകുന്ദൻ വിശിഷ്ടാതിഥിയായിരിക്കും.

  ഓരോ ദിവസവും എം.സി.സി. യിൽ എത്തിച്ചേരുന്ന നൂറു കണക്കിന് രോഗികൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുവാനും, കാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുവാനും വേണ്ടി ആറു വർഷം മുമ്പ് സ്ഥാപിതമായ കെ.സി.സി.സി. യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും 

 സെമിനാറിൽ പരിചയപ്പെടുത്തുന്നു. 

 വിവിധ സന്നദ്ധ / ജീവകാരുണ്യ സംഘടനാ ഭാരവാഹികളും സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളുമാണ് സെമിനാറിൽ പങ്കെടുക്കുകയെന്ന് പ്രസിഡണ്ട് മേജർ പി.ഗോവിന്ദൻ അറിയിച്ചു.


രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി 3ന്‌

മാഹി : കവിയും നാടക പ്രവർത്തകനുമായിരുന്ന രഘൂവരൻ പള്ളൂരിന്റെ സ്‌മരണക്കുള്ള പ്രശ്‌നോത്തരി നവംബർ 3ന്‌ കോയ്യോട്ടുതെരു ഗണപതിവിലാസം ജെബി സ്‌കൂളിൽ നടക്കും. തലശേരി സൗത്ത്‌, ചൊക്ലി, മാഹി സബ്‌ജില്ലകളിലെ എൽപി, യുപി വിഭാഗം വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും വിജയികൾക്ക്‌ 2500, 2000, 1500 രൂപ വീതം ക്യാഷ്‌പ്രൈസ്‌ നൽകും. രജിസ്‌ട്രേഷൻ ഞായർ രാവിലെ 9.30ന്‌ തുടങ്ങും. 10ന്‌ വി കെ സുരേഷ്‌ബാബു മത്സരം ഉദ്‌ഘാടനം ചെയ്യും. വിശദവിവരങ്ങൾ 9400439642, 9947333891 നമ്പറിൽ അറിയാം.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25