വിനീത നെടുങ്ങാടി നാളെ തലശ്ശേരിയിൽ

വിനീത നെടുങ്ങാടി നാളെ തലശ്ശേരിയിൽ
വിനീത നെടുങ്ങാടി നാളെ തലശ്ശേരിയിൽ
Share  
2024 Oct 29, 11:41 PM
VASTHU
MANNAN

വിനീത നെടുങ്ങാടി

നാളെ തലശ്ശേരിയിൽ


തലശ്ശേരി: പ്രശസ്ത മോഹിനിയാട്ട നർത്തകിയും, നിരവധി ശിഷ്യ സമ്പത്തിന്നുടമയും ഗവേഷകയുമായ പാലക്കാട് സ്വദേശിനി കലാമണ്ഡലം വിനീത നെടുങ്ങാടി ഒക്ടോബർ 31 ന് തലശ്ശേരിയിൽ മോഹിനിയാട്ട ഡമോൺസ്ട്രേഷൻ നടത്തും.

നാളെ ഉച്ചക്ക് 2 മണിക്ക് ഗവ: ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മോഹിനിയാട്ട ശിൽപ്പശാലയിൽ വിനീത സോദാഹരണ പ്രഭാഷണം നടത്തും.

capture_1730222835

രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ വേദികളിൽ മോഹിനിയാട്ടവും ,ഭരതനാട്യവും, കഥകളിയും അവതരിപ്പിച്ചിട്ടുണ്ട്.

നടനകലയുടെ പൊരുൾ ആസാദകർക്ക് മുന്നിൽ ലളിതമായി അവതരിപ്പിക്കാനാവുന്ന ഇവരുടെ ജീവിതവും കലയും ഒന്നായിത്തീരുന്ന അനുഭവമാണ് ആസ്വാദകർക്ക് അനുഭവപ്പെടുക.


capture_1730223022

ഓമന തിങ്കൾക്കിടാവ്, ഗീതാജ്ഞലി, പൂതപ്പാട്ട്, കേകിയാട്ടം, വർഷമോഹിനി, നദി, അന്തിത്തിരി തുടങ്ങിയ ഇവരുടെ ദൃശ്യാവിഷ്ക്കാരങ്ങൾ കലാലോകത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയവയാണ്. ഗുരു പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിൽ 10 വർഷം നൃത്തമഭ്യസിച്ച ഇവർ 'കലാമണ്ഡലം സർവ്വകലാശാലയിൽ നിന്നും മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.യുടെ കർത്താവ് കൂടിയാണ്.


capture_1730222835

കേന്ദ്ര ഫെല്ലോഷിപ്പ് നേടിയ ഈ നർത്തകിക്ക് സംഗീത നാടക അക്കാദമി അവാർഡ് ,കലാമണ്ഡലം അവാർഡ് ,ലീലാമ്മ പുരസ്ക്കാരം, ദില്ലിയിലെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, നാട്യരത്ന, കലാ സാഗർ തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഐ.സി.സി.ആർ പാനൽ മെമ്പറായ ഈ കലാകാരി ദൂരദർശൻ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്. ആനുകാലികങ്ങളിൽ തുടർച്ചയായി നാട്യ വിഷയങ്ങളെക്കുറിച്ച് എഴുതി വരുന്ന വിനീത ആട്ടപ്രകാശം എന്ന കൃതി

photo വിനീത നെടുങ്ങാടി


462564595_974227981387051_6043225049773866536_n
cvc_1730223756

നൃത്തരംഗത്ത് അരനൂറ്റാണ്ടിൻ്റെ നിറവിൽ

 നടനവിദുഷി വസന്ത തിരുവങ്ങാട്  


 തലശ്ശേരി: ഉത്തര കേരളത്തിൻ്റെ നാട്യ കുലപതി പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യ വസന്ത തിരുവങ്ങാട് നൃത്ത രംഗത്ത് അര നൂറ്റാണ്ടിന്റെ പൂനിലാ ശോഭയിലെത്തി നിൽക്കുമ്പോൾ, ഗുരുപൂജാ ആദരവ് അർപ്പിക്കാൻ നൂറുകണക്കിന് ശിഷ്യരും നാടും ദീപാവലി നാളിലെത്തുന്നു.

നാളെ ( 31 ന് ) വ്യാഴാഴ്ച തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കലാഗുരുകുല പാരമ്പര്യ

ത്തിന്റെ നാട്യശ്രീക്ക് നൃത്യ കൂട്ടായ്മ അനുമോദനങ്ങളുടെയും ആദരവിന്റെയും നൂറ് പൂക്കൾ സമർപ്പിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


31ന് ഉച്ചക്ക് 2.30 ന് നടത്തുന്ന അഭിനയ കളരിയോടെ പരിപാടികൾ തുടങ്ങും. പ്രശസ്ത നർത്തകി മഞ്‌ജു വി. നായർ നയിക്കുന്ന കളരിയിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 നൃത്ത പ്രതിഭകൾ പങ്കെടുക്കും.വൈകിട്ട് 5 ന് ചേരുന്ന ഗുരുപൂജ ചടങ്ങിൽ ഒരുക്കുന്ന ആദരായനത്തിന് കലൈമാമണി ദിവ്യ പ്രീതേഷ്, ദീപ്തി പ്രേംശാന്ത് എന്നിവർ നേതൃത്വം നൽകും.


വൈകിട്ട് 5.30ന് ചേരുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത മോഹിനിയാട്ടം നർത്തകി വിനിത നെടുങ്ങാടി ഉദ്ഘാടനം ചെയ്യും.

ചലചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് അദ്ധ്യക്ഷത വഹിക്കും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.


. തുടർന്ന് ഭരതനാട്യത്തോടെ പരിപാടികൾക്ക് തിരശ്ശീല വീഴും. തന്റെ നൃത്ത വഴിയിൽ വസന്ത തിരുവങ്ങാട് നട്ടുവളർത്തിയ ചിലമ്പൊലി നൃത്ത വിദ്യാലയത്തിന് ദീപാവലി നാളിൽ മുപ്പത്തിമൂന്ന് വയസ് തികയുമെന്ന യാദൃശ്ചികതയും ആദരവ് പരിപാടികൾക്ക് മാറ്റുകൂട്ടുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്,, നാടക് ജില്ലാ പ്രസിഡണ്ട് ടി.ടി. വേണുഗോപാൽ,സി.പി. സദാനന്ദൻ, കെ.സി ജയപ്രകാശ്, നൃത്യ സംഘാടകരായ കലൈ മാമണി ദിവ്യ പ്രീതേഷ്, ചന്ദന സുബിത് എന്നിവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.-


ayur-manthra-hospital
capture_1730225435

നോവൽ സംവാദവും

സമ്മാനദാനവും നവ: ഒന്നിന്


പാനൂർ: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ്റെ ക്ലാസ്സിക് നോവൽ, രചനയുടെ അമ്പതാണ്ട് പിന്നിടുമ്പോൾ, പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നോവൽസംവാഭവും,

സർഗ്ഗോത്സവ വിജയികൾക്കുള്ള സമ്മാനദാനവും സംഘടിപ്പിക്കുന്നു.

നവമ്പർ 1 ന് വൈ. 4 മണിക്ക് പാനൂർപി.ആർ. ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിഷയം അവതരിപ്പിക്കും. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മോഡറേറ്ററായിരിക്കും.

സർഗോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ കെ. പി.മോഹനൻ എം എൽ .എ. വിതരണം ചെയ്യും

സൗജന്യ മുഖവൈകല്യ

ശസ്ത്രക്രിയ നടത്തുന്നു

തലശ്ശേരി: പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ,സത്യസായ് ഓർഫനേജ് ട്രസ്റ്റ് തലശ്ശേരി യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നവമ്പർ 3ന് കാലത്ത് 9 മണി മുതൽ 12 മണി വരെ ചോ നാടം അണ്ടിക്കമ്പനിക്ക് സമീപം സായ് സ്പർശ് ക്ലിനിക്കിൽ വെച്ച് സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാ കേമ്പ് നടത്തുന്നു. കഴുത്തിന് മുകളിലുള്ള 32 ൽ പരം വിവിധ മുഖവൈകല്യ ശസ്ത്രക്രിയകളും തുടർ ചികിത്സയും സൗജന്യമായി ചെയ്ത് കൊടുക്കുന്നു. 3 മാസം പ്രായമുള്ള കുട്ടികൾ തൊട്ട് 65 വരെ പ്രായമുള്ളവർക്ക് വരെ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9447283039,8848176537 നമ്പറുമായി ബന്ധപ്പെടുക.


vasthubharathi2
capture_1730224119

സംസ്ഥാന ജൂനിയർ ബോയ്സ്

ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ

 

 മാഹി:മാഹിയിൽവെച്ച് നടന്ന പുതുചേരി സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ മാഹിക്ക് ചാമ്പ്യൻഷിപ്പ്. ജൂനിയർ ബോയ്സ്  വിഭാഗത്തിലാണ് മാഹി ചാമ്പ്യന്മാരായത്. ഏകപക്ഷിമായിരുന്നു മാഹിയുടെ വിജയം തുടർച്ചയായി ആറാം വർഷമാണ് മാഹി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ആദ്യ മത്സരത്തിൽ സോൺ-മുന്നു പോണ്ടിച്ചേരിയെ 4ഗോളിനും സെമിഫൈനൽ മത്സരത്തിൽ സോൺ-ഫൈവ് പുതുചേരിയെ രണ്ടിനെതിരെ മുന്നു ഗോളിനും ഫൈനലിൽ സോൺ-ഒന്നു പുതുചേരി 3ഗോളിനും പരാജയപ്പെടുത്തിയാണ് മാഹി വിജയം നേടിയത്. മാഹിയുടെ വിജയം. സി ഈ ഭരതൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ നിഹാൽ കൂടുതൽ ഗോൾ കരസ്ഥമാക്കി ടോപ് സ്കോറർ പട്ടം നേടി ടീം കോച്ച് പി ആർ സലീം അസിറ്റന്റ് കോച്ച് ശരൺ മോഹൻ എസ്, മാനേജർ ശാജി കെ പി എന്നിവരുടെ മേൽനോട്ടത്തിലാണ് മാഹി ഫുട്ബോൾ ടീം ഗ്രൗണ്ടിലിറങ്ങിയത്.


440218093_839402561541314_9035399118653168806_n
whatsapp-image-2024-10-29-at-20.03.24_857ebff8

നവോദയ വിദ്യാലയ അന്തേവാസികൾക്ക് ആവേശമോയി സുംബാ പരിശീലനം


മാഹി:പന്തക്കൽ ജവഹർ നവോദയാ വിദ്യാലയത്തിലെ അന്തേ വാസികളായ കുട്ടികൾക്കായി ജെ.എൻ. വി. അലൂമിനി സംഘടിപ്പിച്ച സുംബ പരിശീലനം വേറിട്ട അനുഭവമായി.

അന്താരാഷ്ട്ര സുംബ ഇൻസ്‌ട്രക്ടർ ലൈസൻസുള്ള യുവ പരിശീലകനും പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ പി.എം.ഹരിപ്രസാദ് ആണ് കുട്ടികൾക്ക് സുംബ പരിശീലനം നല്കിയത്.

പന്തക്കൽ നവോദയ വിദ്യാലയത്തിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിച്ച് അവരെ ആഹ്ളാദപൂർണ്ണരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി സംഘടന വേറിട്ട ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

പരിശീലനം കണ്ടു നിന്ന അധ്യാപകർ സുംബ പരീശീലനത്തിൽ കൂട്ടത്തോടെ പങ്കെടുത്തത് കുട്ടികൾക്ക് ആവേശം പകരുന്ന അനുഭവമായി.

മറ്റു ഫിറ്റ്‌നസ് രീതികളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതും ആയതിനാൽ സുംബ ഡാൻസ് ഫിറ്റ്നസ് പരിശീലനം കുട്ടികൾക്ക് ഏറെ ഫലപ്രദമാണെന്ന് പ്രോഗ്രാം ഓർഗനൈസർ എം. സി. വരുൺ പറഞ്ഞു.

പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നവോദയ വിദ്യാലയം പ്രിൻസിപ്പാൾ ഡോ. കെ.ഒ. രത്നാകരൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രിൻസിപ്പാൾ ഡോ. കെ. സജീവൻ സംസാരിച്ചു.

 കായികാദ്ധ്യാപകരായ മുഹമ്മദ് ഷംസുൽ ഹഖ് സ്വാഗതവും ടി. സ്മിത നന്ദിയും പറഞ്ഞു.

പരിശീലകൻ പി. എം. ഹരിപ്രസാദിന് വിദ്യാലയ അലുംനി അസോസിയേഷന്റെ വക സ്നേഹോപഹാരം അലുംനി ട്രഷറർ വി. പ്രസീന, പ്രിൻസിപ്പൽ ഡോ. കെ.ഒ. രത്നാകരൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സജീവൻ എന്നിവർ ചേർന്ന് സമർപ്പിച്ചു.

അലൂമിനി അംഗങ്ങളായ പി.കെ ബിജു, സി. അനിമേഷ് , കെ. ക്ലൈനസ്, ദീക്ഷിത് ദിനേശ്, ശ്രാവൺ,അനഗ് സുരേന്ദ്രൻ, പി. സിദ്ധാർഥ് എന്നിവർ പരിശീലന പരിപാടിയുടെ സംഘാടനത്തിനു നേതൃത്വം നല്കി.


ചിത്രവിവരണം: സുംബാ ഡാൻസ് പരിശീലനം.

ad

വി. അംബിക നിര്യാതയായി.

തലശ്ശേരി: കുട്ടിമാക്കൂലിലെ പരേതരായ ബാലൻ,യശോദ ദമ്പതികളുടെ മകൾ ധർമടം ഇ എസ് ഐ ക്ക് സമീപം "സുബിവില്ല " യിൽ വി.അംബിക.( 65)നിര്യാതയായി..

ധർമ്മടം ബ്രണ്ണൻ കോളേജിലെ റിട്ട. ഹെർബറിയം കീപ്പറാണ്..എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം,.കെ.എസ്.എസ്.പി.യു. ധർമടം ബ്രാഞ്ച് അംഗം, സിപിഎം ധർമ്മടം സൗത്ത് ലോക്കലിലെ ഒഴയിൽ ഭാഗം ബ്രാഞ്ച് അംഗം,.തലശ്ശേരി മുൻസിപ്പൽ വനിതാ സഹകരണ ഹോട്ടൽ ഡയറക്ടർ ബോർഡ് അംഗംഎന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. 2002ൽ 32 ദിവസം നീണ്ടുനിന്ന സർക്കാർ ജീവനക്കാരുടെ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു.ധർമ്മടം സൗത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയാണ്, മകൻ :: വി.സുബീഷ് മരുമകൾ : ഡോക്ടർവീണ സുബീഷ് (ജില്ലാ വെറ്ററിനറി കേന്ദ്രം കാസറഗോഡ് )

സഹോദരൻ : വി ശശീന്ദ്രൻ ( തലശ്ശേരി നഗരസഭ തൊഴിലാളി,- മുൻസിപ്പൽ സി. ഐ.ടി.യു.യൂണിയൻ സെക്രട്ടറി, സിപിഎം തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗം ; മൃതദേഹം ഇന്ന് (ബുധൻ) രാവിലെ 8.30 വരെ ധർമ്മടം സുബീ വില്ലയിലും തുടർന്ന് 9 മണി മുതൽ 9.45 വരെ കുട്ടിമാക്കൂൽ യശോദരം വീട്ടിലും പൊതുദർശനത്തിന് വെച്ചതിനു ശേഷം 10മണിക്ക് കണ്ടിക്കൽ നിദ്രതീരം വാതക ശ്മാശാനത്ത് സംസ്ക്കരിക്കും.

poster
whatsapp-image-2024-10-29-at-20.01.48_3f5edccf



തലശ്ശേരി:നിട്ടൂർ കുന്നോത്ത്

ബാലത്തിൽ  'ആശിയാന' യിൽ വി.സി. മൂസോട്ടി 

(74) നിര്യാതനായി

ഭാര്യ: റഫിയ.

മക്കൾ: 

സാജിദ് (ഷെറിൻ), നിഷാത്,റാഷിദ്‌ 

ഷിറാസ്.

ജമാതാക്കൾ: 

അഫ്നിദ,ഷെമീർ,ഹെന്ന .

സഹോദരങ്ങൾ: 

അബൂട്ടി,സൈനബ, നഫീസ അബ്ദുൽ റസാഖ്‌.

vv

രോഹിണി നിര്യാതയായി


തലശ്ശേരി : മാടപ്പീടിക ഗുംട്ടി സൗത്ത് വയലളം സ്കൂളിന് സമീപം ചന്ദ്രോത്ത് ഹൗസിൽ രോഹിണി (87) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ, ശ്രീധരൻ (ഇരുവരും മുംബൈ), ലക്ഷ്മി, വനജ, പരേതയായ ജാനകി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11.30 ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ.


image

ദീക്ഷിതർ സംഗീതോത്സവം 31 ന്

മാഹി: ദീപാവലി നാളിൽ ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവം സംഘടിപ്പിക്കുന്നു.

മാഹി സി.എച്ച്.ഗംഗാധരൻ ഹാളിൽ ഉച്ചക്ക് 2.30 ന് അഡ്വ: ഇ.നാരായണൻ നായരു (വടകര) ടെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. സംഗീതാചാര്യൻ യു.ജയൻ മാസ്റ്റർ ദീപം തെളിയിക്കും. തുടർന്ന് 25 ലേറെ ദീക്ഷിതർ കൃതികൾ അവതരിപ്പിക്കും.


പി.പി.റിനേഷ് അനുസ്മരണം


മാഹി:കലാ-സാംസ്ക്കാരിക പ്രവർത്തകനും എം എ എസ്.എം.വായനശാല പ്രവർത്തക സമിതി അംഗവുമായിരുന്ന അകാലത്തിൽ വേർപിരിഞ്ഞ പി.പി. റിനീഷിനെ വായനശാല അനുസ്മരിച്ചു.പ്രസിഡണ്ട്പി.ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

 എം. ശ്രീജയൻ ,കേളോത്ത്,കെ.മോഹനൻ,എം. സദാനന്ദൻ,

പി.ടി.സി. ശോഭ,പി. ആനന്ദ് കുമാർ,കെ. പവിത്രൻ,

കെ.പി. വത്സൻ,കെ.പി.ഷംസുദ്ദീൻ,കെ. ചിത്രൻ ,കെ.പി.

സജീവൻ.സംസാരിച്ചു..


ദുരന്തത്തിൽ പരുക്കേറ്റവർക്ക്

സൗജന്യ ചികിത്സ


തലശ്ശേരി: നീലേശ്വരത്ത് വെടിപ്പുരക്ക്‌ തീപിടിച്ചുണ്ടായ ദുരന്തത്തിൽ പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് കണ്ണൂർ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്; എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് സിഇഒ ഫർഹാൻ യാസീൻ 

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിനിരയായവർക്ക് സാന്ത്വന സ്പർശവുമായി കണ്ണൂർ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രംഗത്ത്. അപകടത്തിൽ പരുക്കേറ്റവർക്ക് ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുമെന്ന് കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ അറിയിച്ചു. 

നിരവധി പേർക്ക് പൊള്ളലേറ്റ ഈ ദുരന്തത്തിൽ പരുക്കേറ്റവർക്ക് സഹായകമായി ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, എൻഎ നെല്ലിക്കുന്ന്, ജില്ലാ മെഡിക്കൽ ഓഫീസർ, ഡിവൈഎസ്പി എന്നിവരുമായി ഫർഹാൻ യാസീൻ ഇതുസംബന്ധിച്ച വിവരം പങ്കുവച്ചു.

ഗുരുതരമായി പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ, പൊള്ളലേറ്റവർക്ക് സ്പെഷ്യൽ കെയർ എന്നിവ ഉൾപ്പെടെ ആശുപത്രിയിൽ സൗജന്യമായി ലഭ്യമാക്കും. ഐസിയു സൗകര്യം, വൈദ്യസഹായങ്ങൾ തുടങ്ങി ഓരോ രോഗിക്കും ആവശ്യമായ കൃത്യമായ സേവനം ഉറപ്പാക്കുമെന്ന് ഫർഹാൻ യാസീൻ അറിയിച്ചു. പരുക്കേറ്റവരുടെ വേദനയും ചിലവുകളും കുറക്കാനും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കിംസ് ശ്രീചന്ദ് ആശുപത്രി മുന്നോട്ട് വന്നിരിക്കുന്നത്.

രക്ഷാപ്രവർത്തനങ്ങൾക്കും, ചികിത്സയ്ക്കും കിംസ് ശ്രീചന്ദ് ആശുപത്രിയുടെ ഈ സഹായം ദുരിതബാധിതർക്ക് വലിയ ആശ്വാസമാകും. ഇരയായവർക്ക് +91 70257 67676 എന്ന നമ്പറിൽ ഫർഹാൻ യാസീനുമായി ബന്ധപ്പെടാവുന്നതാണ്. നേരത്തെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സമൂഹത്തിന് മുന്നിൽ മാതൃകയായിട്ടുണ്ട്.


ad2_mannan_new_14_21-(2)
img_20241029_155321

പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി


 തലശ്ശേരി:കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം) കെ. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.പി. ദിവ്യ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് തള്ളി. ഇന്നലെ രാവിലെ 11 ന് കോടതി ചേർന്ന ഉടനെ ആദ്യ കേസായി പരിഗണിച്ചായിരുന്നു ജഡ്ജിയുടെ ഉത്തരവ്. ദിവ്യയുടെ ഹരജി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വാദ. പ്രതിവാദങ്ങൾക്കായി എത്തിയത്..ദിവ്യക്ക് വേണ്ടി ഹാജരായ അഡ്വ. കെ.വിശ്വൻ, പൊലീസിനായി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ, ഹരജിയിൽ കക്ഷി ചേർന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് വേണ്ടി വാദിച്ച ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജോൺ എസ്.റാൽഫ് എന്നിവർ അവതരിപ്പിച്ച മൂന്ന് മണിക്കൂറിലേറെ നീണ്ട ന്യായവാദങ്ങൾ നിരീക്ഷിച്ചായിരുന്നു രാഷ്ട്രീയ കേരളവും പൊതു സമൂഹവും കാതോർത്ത വിധി പ്രസ്താവം ഇന്നലെ പുറത്ത് വന്നത്.-ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി തത്സമയം പുറം ലോകത്തെ അറിയിക്കാൻ വൻ മാധ്യമപ്പടയും കാലത്ത് മുതൽ ജില്ലാ കോടതി ഹാളിനകത്തും പുറത്തും ഒരുങ്ങി നിന്നിരുന്നു..ഒപ്പം പൊലിസും അഭിഭാഷക വൃന്ദവും വക്കിൽ ഗുമസ്തന്മാരുമുണ്ടായി - വിധി പകർപ്പ് കിട്ടുന്ന മുറയ്ക് അനന്തര നിയമ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഹരജിയിൽ ദിവ്യക്ക് വേണ്ടി വാദിച്ച അഡ്വ.കെ-വിശ്വന്റെ പ്രതികരണം

santhigiri
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2