ഇടതു പക്ഷം വലത്തോട്ടേക്ക് ചായുന്നു:
വിജയരാഘവൻ ചേലിയ
തലശ്ശേരി. രാജ്യത്ത് ഇടതു പക്ഷത്തിന്, വഴി തുറന്നത് ഗാന്ധിജിയാണെന്നും, വർത്തമാനകാലത്ത് ഇടതുപക്ഷം വലത്തോട്ടേക്ക് കൂടുതൽ ചാഞ്ഞ് കിടക്കുകയാണെന്നും 'ഇതിനെ തിരുത്തിക്കാൻ ജനകീയ മുന്നേറ്റമുണ്ടാവണമെന്നും
ലോഹ്യ വിചാര വേദി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വിജയരാഘവൻ ചേലിയ അഭിപ്രായപ്പെട്ടു.
ഫണ്ട് എത്ര ഉപയോഗിച്ചുവെന്നല്ല, അതുപയോഗിച്ച് എത്ര പേർക്ക് ജീവിത ഉന്നമനമുണ്ടായി എന്നതാണ് പ്രസക്തം.
സർവോദയ മണ്ഡലം ജില്ല കമ്മിറ്റി തലശ്ശേരി ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
ജനബോധന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. പി. ബാലകൃഷ്ണൻ മാസ്റ്റർ സ്മൃതിയുടെ സഹകരണത്തോടെ നടന്ന ചടങ്ങിൽ ഗാന്ധിജിയും ഇന്ത്യൻ ഇടതുപക്ഷവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവോദയ മണ്ഡലം ജില്ല പ്രസിഡന്റ് ടി. പി. ആർ. നാഥ് അദ്ധ്യക്ഷത വഹിച്ചു.. സാമൂഹിക സാംസ്കാരിക പ്രവർത്തകനും തലശ്ശേരി ബാറിലെ മുതിർന്ന അഭിഭാഷകനുമായ സി. ഒ. ടി. ഉമ്മർ,ചിത്രകാരൻ കെ. കെ. മാരാർ, ഡോ. പി. ജെ. സെബാസ്റ്റ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചൂര്യയിചന്ദ്രൻ മാസ്റ്റർ ആദര സമർപ്പണം നടത്തി.രാജൻ തിയറേത്ത്, സി.പി.സദാനന്ദൻ സംസാരിച്ചു.
സി.പി.പ്രസീൽ ബാബു സ്വാഗതവും, വി.കെ.ജയന്തൻ
നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ചിത്രകാരൻ കെ.കെ.മാരാരെ ചൂര്യ യി ചന്ദ്രൻ ആദരിക്കുന്നു
സി.പി.എം. പ്രവർത്തകൻ അഷറഫ് വധം: നാല് ബി.ജെ.പി. പ്രവർത്തകർക്ക് ജീവപര്യന്തം
തലശേരി :സിപഎം പ്രവർത്തകൻ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 4 പ്രതികൾക്ക് തലശേരി അഡീഷനൽ സെഷൻസ് കോടതി (4) ജഡ്‌ജി ജെ വിമൽ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.. ബിജെപി–-ആർഎസ്‌എസ്‌പ്രവർത്തകരായഎട്ടുപേർക്കെതിരെയായിരുന്നു കൂത്തുപറമ്പ് പൊലീസ് കുറ്റപത്രം നൽകിയത്.ഇതിൽ. ഒന്ന് മുതൽനാല് വരെയുള്ള പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ് എന്ന ഉജി (34), എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പാതിരിയാട് കീഴത്തൂർ കോമത്ത് ഹൗസിൽ എം ആർ ശ്രീജിത്ത് എന്ന കൊത്തൻ (39), പാതിരിയാട് കുഴിയിൽപീടിക ബിനീഷ് നിവാസിൽ പി ബിനീഷ് (48) എന്നിവരെ വെവി വെറുതെ വിട്ടു.
കേസിൽ എട്ടും പ്രതികളായഎരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ , കണ്ടംകുന്ന് നീർവേലി തട്ടുപറമ്പ് റോഡ് സൗമ്യ നിവാസിൽ എൻ പി സുജിത്ത് (29) എന്നിവർ വിചാരണക്ക് മുൻപ് മരിച്ചിരുന്നു.. മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ് 19ന് രാവിലെ 9.30നാണ് അഷറഫിനെ പ്രതികൾ ആക്രമിച്ചത്. രാഷ്‌ട്രീയ വിരോധം കാരണം ആർഎസ്‌എസ് –-ബിജെപിക്കാർ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
മൂന്നും നാലും പ്രതികളായ ഷിജിൽ, ഉജേഷ് എന്നിവർ ‘അവനെ കൊല്ലെടാ’ എന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്, ഷിജിൻ എന്നിവർ അഷറഫിനെ തടഞ്ഞുനിർത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം ആർ ശ്രീജിത്ത് എന്നിവർ കത്തിവാൾ കൊണ്ടും രണ്ടാം പ്രതി ആർവി നിധീഷ് മഴു ഉപയോഗിച്ചും വെട്ടിയെന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു
ശരീരമാസകലം വെട്ടേറ്റ് ഗുരുതര പരിക്കേറ്റ അഷറഫ് കോഴിക്കോട് ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന് പുലർച്ചെ 3 50നാണ് മരണപ്പെട്ടത്.
- 26സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്‌തരിച്ചു. കൂത്തുപറമ്പ് സിഐ ആയിരുന്ന കെ വി വേണുഗോപാലനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരനാണ് വാദിച്ചത് -
ചിത്രം -1 അഷറഫ്
ചിത്രം 2 -പ്രതികൾ
പന്തം കൊളുത്തി പ്രകടനം നടത്തി
തലശ്ശേരി:വയനാട്ടിൽ ദുരന്തമനഭവിക്കുന്ന ജനങ്ങൾക്ക് ഇനിയും യാതൊരുവിധ സാമ്പത്തിക പാക്കേജുപ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ എൻ.സി.പി .(എസ്).തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി.
പ്രതിഷേധയോഗം എൻ. സി.പി.എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ സുരേശൻ ഉദ്ഘാടനം ചെയ്തു, തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി കുഞ്ഞി കണ്ണൻ കെ വി രജീഷ് സന്ധ്യാ സുകുമാരൻ ജില്ലാ ജനറൽ സെക്രട്ടറി പി ടി സുരേഷ് ബാബു, ശ്രീനിവാസൻ മാറോളി. സംസാരിച്ചു. കെ.പി. പ്രവീൺകുമാർ പി.കെ. ഗുണശേഖരൻ, രാകേഷ് ജോസ് പ്രകാശ് ,രജില പ്രവീൺ എ കെ മനോജ് കുമാർ നേതൃത്വം നൽകി
ചിത്രവിവരണം: തലശ്ശേരിയിൽ എൻ.സി.പി (എസ്) നടത്തിയ പന്തം കൊളുത്തി പ്രകടനം
ബി. നിരഞ്ജന് അപൂർവ്വ നേട്ടം.
മാഹി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ഒരു ഐ.ഐ.ടിയൻ കൂടി കോൺവോക്കേഷൻ കഴിഞ്ഞ് തുടർ പ്രവർത്തന മേഖലകളിലേക്കിറങ്ങുന്നു
മാഹി മുണ്ടോക്ക് ഭരണിക്കൽ
ബി. നിരഞ്ജനാന്ന് ബിരുദ / ബിരുദാനന്തര ബിരുദം നേടി ചരിത്രം രചിച്ചത്.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാംപസിലെ ഐ.ഐ.ടി.ബി.എച്ച് യു. വിൽ നിന്നുമാണ് അഞ്ച് വർഷ ഇരട്ട ഡിഗ്രി എഞ്ചിനീയറിങ് ഫിസിക്സിൽ മികച്ച നിലയിൽ പൂർത്തിയാക്കിയത്.
മാഹി കേന്ദ്രീയ വിദ്യാലയം പൂർവ വിദ്യാർത്ഥിയായ
ബി. നിരഞ്ജൻ ഐ.ഐ..ടി. യിൽ നിന്നും 5 വർഷ മാസ്റ്റർ ബിരുദം നേടുന്ന ആദ്യ /മയ്യഴിക്കാരനാണ്
അദ്ധ്യാപക ദമ്പതികളായ മിനി തോമസിൻ്റേയും ബി. ബാല പ്രദീപിൻ്റെയും മകനാണ്.
ചിത്രവിവരണം: ബി. നിരഞ്ജൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ശാസ്ത്ര സങ്കേതിക മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ യുവാക്കൾക്ക് അവസരം.
മാഹി:ശാസ്ത്ര സങ്കേതിക മേഖലയിലെ തങ്ങളുടെ നൂതന ആശയങ്ങൾ,പരീക്ഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ എന്നിവ അവതരിപ്പിക്കാൻ യുവതി യുവാക്കൾക്ക് അവസരം ഒരുക്കുന്നു . നവംബറിൽ ജില്ലാ തലങ്ങളിൽ നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാ തല യുവ ഉത്സവിൽ ഈ വർഷം മുതൽ കലാ സാംസ്കാരിക മത്സരങ്ങൾ ക്ക് പുറമെ ശാസ്ത്രപ്രദർശനം കൂടി സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ചു വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റൂകൾ, എജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിൻ്റെ ഭാഗമായി ഉണ്ടാവും മത്സര ഇങ്ങളിൽ കവിത രചന, പെയിൻ്റിംഗ്,മൊബൈൽ ഫോട്ടോഗ്രാഫി, പ്രഭാഷണം എന്നീ വ്യക്തിഗത ഇനങ്ങളും നാടോടി നൃത്തം ഗ്രൂപ്പ് ഇനവുമാണ്.
സയൻസ് മേളയിലെ ഗ്രൂപ്പ് ഇനത്തിൽ പരമാവധി 5 പേർക്ക് പങ്കെടുക്കാം. ഇതിൽ വ്യക്തിഗത ഇനത്തിലും പങ്കെടുക്കാൻ അവസരമുണ്ട് . മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നെഹ്റു യുവ കേന്ദ്ര നൽകും ഒന്നാം സ്ഥാനക്കാർക്ക് ഡിസംബർ 14,15 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
സംസ്ഥാന തല മത്സരത്തിലെ വിജയികളാണ് 2025 ജനുവരി 12 മുതൽ 16 വരെ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭരത് മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉൽസവിൽ പങ്കെടുക്കുക. കണ്ണൂർ, മാഹി ജില്ലകളിലെ വിശദവിവരങ്ങൾക്ക് 9400290803 എന്ന നമ്പറുമായി ബന്ധപ്പെടണം .
സി.പി.ഗോവിന്ദനെ
അനുസ്മരിച്ചു
തലശ്ശേരി: ശിവഗിരി തീർത്ഥാടന വിളംബര ഘോഷയാത്രാ കമ്മിറ്റി അംഗവും, വടക്കെ പൊയിലൂർ ശ്രീ നാരായണ സാംസ്ക്കാരിക മന്ദിര കമ്മിറ്റിയംഗവും പൗരപ്രമുഖനുമായ സി.പി.ഗോവിന്ദൻ്റെ നിര്യാണത്തിൽ തലശ്ശേരി ഗുരുധർമ്മ സമാജം ഹാളിൽ നടന്ന യോഗം അനുശോചിച്ചു
ടി.വി.വസുമിത്രൻ എഞ്ചിനീയർ അദ്ധ്യക്ഷത വഹിച്ചു, വേലാണ്ടി വാസു, പ്രശാന്ത് കൈവട്ടം, എ.നാണു വടക്കെ പൊയിലൂർ സംസാരിച്ചു.
മൂസ്സ നിര്യാതനായി
മാഹി: പുത്തലത്ത് ശിശിരത്തിൽ
മുസ്സ അരുട്ടിൽ കോറോത്ത് (69) നിര്യാതനായി. ഭാര്യ: സീനത്ത്പുത്തലത്ത് ,മക്കൾ: റഫ്നിദ, റംഷാദ്, റാഷിദ് 'മരുമകൻ :നംഷിദ് ( ഖത്തർ)
ഖബറടക്കം ഇന്ന് ളുഹർ നമസ്ക്കാരനന്തരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദിൽ
തലശ്ശേരി നഗരസഭ ഓഫീസ് മാർച്ചിൽ സംഘർഷം
തലശ്ശേരി : കടലോരത്തെ മത്സ്യ-മാംസ മാർക്കറ്റ് റോഡിൽ അനാവശ്യ വാഹന നിയന്ത്രണം ഏർപ്പെടുത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് തൊഴിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ നഗര സഭാ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.. നഗരസഭാ കാര്യാലയത്തിന്റെ പ്രധാന ഗേറ്റിന് മുന്നിൽ അണിനിരന്ന പൊലീസ് മാർച്ച് തടഞ്ഞു. അകത്ത് കടക്കാനുള്ള മത്സ്യ തൊഴിലാളികളുടെ ശ്രമം പൊലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. സംഘർഷാവസ്ഥയിൽ നഗരസഭാ ഓഫിസിന് തൊട്ടു മുന്നിലെ എം.ജി റോഡിൽ ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു.
നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ പിൻതിരിപ്പിച്ചതിനാൽ അനിഷ്ടസംഭവങൾ ഒഴിവായി.
എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം സമരം ഉദ്ഘാടനം ചെയ്തു. മത്സ്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ, ' സമരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് ടി. രാഘവൻ , കോൺഗ്രസ് നേതാവ് സജീവ് മാറോളി, ഹംസകോയ, വെൽഫെയർ പാർട്ടി പ്രതിനിധി സാജിത് കോമത്ത്, എസ്.ഡി.പി.ഐ പ്രതിനിധി കെ.ഷാനവാസ്, റഷീദ് തലായി, പാലക്കൽ അലവി, എം.കെ. ഉസ്മാൻ, സുനീർ വി, ഹാരിസ് വി, കെ.രാജേഷ് സംസാരിച്ചു. എം.കെ. സുനിയാസ്, മുഹമ്മദ് അഷറഫ് ടി.കെ, ഖാലിദ് നടുക്കണ്ടി, സലാം പൂക്കോട, നിത്യൻ പൂക്കോം, ശ്രീജിത്ത്, എച്ച് എച്ച് ഖാലിദ്, ഇ.ഡി.കെ.നജീബ് എന്നിവർ നേതൃത്വം നൽകി. എസ് ബഷീർ സ്വാഗതവും പി നൗഷാദ് നന്ദിയും പറഞ്ഞു.
ടൂറിസം വികസനത്തിന്റെയും ടൂറിസ്റ്റുകളുടെയും സൗകര്യം കണക്കിലെടുത്തും പ്രദേശത്ത് വർദ്ധിച്ചു വരുന്ന ലഹരി ഇടപാടുകളെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് വൈകിട്ട് 3 മുതൽ പുലർച്ചെ 3
മണിവരെ കടൽപാലം മാർക്കറ്റ് റോഡിൽ വാഹന ഗതാഗതവും പാർക്കിങ്ങും നിരോധിക്കാൻ നേരത്ത ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. പ്രസ്തുത നിർദ്ദേശത്തിന് ഇക്കഴിഞ്ഞ ശനിയാഴ്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പ് മറികടന്ന് അംഗീകാരവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ രാഷ്ടിയ, ട്രേഡ് യൂനിയനുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ചിത്രവിവരണം: നഗരസഭാ കവാടത്തിൽ സമരക്കാരും പൊലീസും തമ്മിൽ നടന്ന ഉന്തും തള്ളും
പുത്തരി വെള്ളാട്ടം ഇന്ന്
ന്യൂ മാഹി:ഒളവിലം
മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം ഇന്ന്
ഉച്ചയ്ക്ക് ശേഷം 3.30 ന് നടക്കും. ഭഗവാനെ മലയിറക്കൽ
തുടർന്ന്
മുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ, ഭദ്രകാളി,മണത്തണ ഭഗവതി എന്നീ വെള്ളാട്ടങ്ങൾ ,
പയംകുറ്റി,പൂയ്യ നേർച്ച വഴിപാട്
7.30ന് പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും.
ക്ഷേമ പദ്ധതി നടപ്പിലാക്കണം
മാഹി :മുൻസിപ്പൽ ഏരിയയിൽ മുഴുവൻ ചുമട്ട് തൊഴിലാളികൾക്കും കേരളാ മാതൃകയിൽ ക്ഷേമനിധി നടപ്പിലാക്കണമെന്ന് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം പുതുച്ചേരി സർക്കാറിനോട് ആവശ്യപ്പെട്ടു.
കെ.പി രെജിലേഷ് അദ്ധ്യക്ഷത വഹിച്ചു. എസ് കെ വിജയൻ,കെ.മോഹനൻ, ജിഗീഷ് ബാബു,പി യൂസഫ്,വി.പി.മനോഷ് കുമാർ,ടി.സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്,ബിനീഷ് കെ.പി,വി.ജയബാലു,പി.ഗിരീഷ്, മുഹമ്മദ് അലി ഇ.കെ,ലിഗോറി ഫെർണാണ്ടസ്, അബ്ദുൽ നാസർ പള്ളിയത്ത് സംസാരിച്ചു.
ഭാരവാഹികളായി
:കെ.പി രെജിലേഷ് (പ്രസിഡണ്ട്)
വൈസ് പ്രസിഡൻറ്: അബ്ദുൽ നാസർ പള്ളിയത്ത് (വൈ .. പ്രസി
:മനോഷ് കുമാർ (സെക്രട്ടരി )
: പി.ഗിരീഷ് (ജോ.. സെക്രട്ടരി )
ജോമോൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ആർട്സ് ഫെസ്റ്റ് - 24: ദ്വിദിന സ്കൂൾ കലോത്സവത്തിന് തുടക്കമായി
മാഹി:പാറക്കൽ ഗവ.എൽ.പി സ്കൂളിലെ ദ്വിദിന കലോത്സവമായ ആർട്സ് ഫെസ്റ്റ് 2024 ന് തുടക്കമായി. നാടകം അവതരിപ്പിച്ചു കൊണ്ട്
നാടക പ്രവർത്തകൻ സി.എച്ച്. മുഹമ്മദലി ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് ബൈജു പൂഴിയിൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ എ.ഡി.പി.സി. ദിവാനന്ദൻ.പി.സി, പ്രധാന അദ്ധ്യാപകൻ ബി.ബാലപ്രദീപ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, സുധീർ കേളോത്ത്, ടി.പി. സുരേഷ് ബാബു, അണിമ ടീച്ചർ സംസാരിച്ചു. കൊയ്യോത്തി, വെള്ളിയാങ്കല്ല്, അഴിമുഖം എന്നീ 3 വേദികളിലായി 20 ഇനങ്ങളിൽ 120 ഓളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
ചിത്രവിവരണം: സി.എച്ച്.അലി ഉദ്ഘാടനം ചെയ്യുന്നു
അജ്ഞാതൻ കുഴഞ്ഞുവീണു മരിച്ചു
തലശ്ശേരി: മഞ്ഞോടി ലിബർട്ടി കോംപ്ലക്സ് പരിസരത്ത് യുവാവ് കുഴഞ്ഞു വീണു മരിച്ചു.
45 വയസ് പ്രായം തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർ തലശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം
നോർത്ത് ഉപജില്ല കലോത്സവം തുടങ്ങി
തലശ്ശേരി :നോർത്ത് ഉപജില്ല കേരള സ്‌കൂൾ കലോത്സവം വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ചിത്രകാരൻ കെ.കെ.സനിൽകുമാർ ഉദ്ഘാടനം ചെയ്തു.എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ഇൻചാർജ് ടി.കെ.സതീശൻ, കെ.ഡി.മഞ്ജുഷ, എം.ബാലൻ,വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.സി. സുധീർ,തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബാബുരാജ്, തലശ്ശേരി നോർത്ത് ബി.പി.സി.കെ.വി.അബ്ദുൾ മുനീർ,സ്കൂൾ ഹെഡ്മാസ്റ്റർ എ.പ്രശാന്ത്, സി.പി.രാജേഷ്, കെ.ഷീജിത്ത്,കെ.ജനാർദ്ദനൻ,അഡ്വ: എം.എസ്.നിഷാദ്,ടി. സഫീർ,ഷാജി കാരായി, കെ.വി.വിനോദ് കുമാർ, എ.കെ.സുരേഷ്, കെ.ധനരാജ്,ടി.ചന്ദ്രൻ ,കെ.പ്രിൻസി, ടി.ശ്രീകുമാർ ,അബ്ദുൾ ഹമീദ്,സി.കെ.ഷെക്കീർ ,കെ.പി.അയന എന്നിവർ സംസാരിച്ചു.തുടർന്ന് പതിനൊന്ന് വേദികളിലായി മൽസരങ്ങൾ അരങ്ങേറി.ഭരതനാട്യം, നാടോടി നൃത്തം, അറബനമുട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി,ദേശഭക്തിഗാനം, ശാസ്ത്രീയ സംഗീതം, ലളിതഗാനം,മോണോ ആക്ട്,കഥാകഥനം, കഥാപ്രസംഗം,സംഘഗാനം,നാടകം,പദ്യം ചൊല്ലൽ,കഥ പറയൽ, അഭിനയ ഗാനം, അറബിഗാനം,മുഷാറാഹ്, പ്രശ്നോത്തരി ,ഗദ്യപാരായണം,സിദ്ധരൂപോച്ചാരണം,അക്ഷര ശ്ലോകം, കാവ്യകേളി,കവിതാ രചന,കഥാരചന, ഉപന്യാസ രചന, സമസ്യാപൂരണം എന്നീ മത്സരങ്ങൾ നടന്നു.30 ന് ബുധനാഴ്ച കലോത്സവം സമാപിക്കും.
ചിത്രവിവരണം: ചിത്രകാരൻ കെ.കെ.സനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി ചേറ്റം കുന്ന് ഗവ. എൽ.പി. സ്കൂൾ
പുതിയ കെട്ടിടം ഉദ്ഘാടനം നിയമസഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ നിർവ്വഹിക്കുന്നു
തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ:യു പി സ്കൂളിൽ സ്വാതന്ത്ര്യ സമര ചരിത്ര ഏടുകൾ കോർത്തിണക്കിയ സംഗീത ശിൽപം നിയമസഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ, മുൻസിപ്പൽ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ തുടങ്ങിയവർ നോക്കി കാണുന്നു
തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ:യു പി സ്കൂളിൽ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം നിയമ സഭ സ്പീക്കർ അഡ്വ.എ എൻ ഷംസീർ നിർവ്വഹിക്കുന്നു
മയ്യഴി മേളം : ത്രിദിന സ്കൂൾ കലോത്സവം ഒക്ടോബർ 31 ന് തുടങ്ങും
മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവമായ മയ്യഴി മേളം സീസൺ - 5 ഒക്ടോബർ 31, നവംബർ 2, 3 തീയ്യതികളിലായി പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിൽ
5 വേദികളിലായി നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ആനന്ദ് കുമാർ പറമ്പത്ത് അറിയിച്ചു. മാഹിയിലെ 33 ഓളം സ്കൂളുകളിൽ നിന്നായി 2000 ത്തിൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 31 ന് രാവിലെ 9 മണിക്ക് പുഷ്പാർച്ചന നടത്തിയതിനുശേഷം ഓഫ് സ്റ്റേജ് മത്സരങ്ങളായ പ്രസംഗം, കളറിംങ്ങ്, ജലച്ചായം, കാർട്ടൂൺ, ഉപന്യാസം, കഥ, കവിത തുടങ്ങിയ രചന മത്സരങ്ങൾ നടക്കും. ജലച്ചായ മത്സരത്തിൻ്റെ ഉദ്ഘാടനം ചിത്രകാരൻ ബിജു നിർവഹിക്കും. നവംബർ 2 ന് രാവിലെ 9 മണിക്ക് മാഹി വിദ്യാഭ്യാസ മുൻ മേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യത്തിൽ സി.ഇ.ഒ തനൂജ ടീച്ചർ ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്യും. 3 ന് വൈകുന്നേരു 6 മണിക്ക് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. വിദ്യാഭ്യാസ മേലദ്ധ്യക്ഷ തനൂജ ടീച്ചർ പ്രധാനാദ്ധ്യാപകൻ കെ.പി.ഹരീന്ദ്രൻ, എൻ.വൈ.കെ യൂത്ത് ഓഫീസർ കെ.രമ്യ എന്നിവർ സംബന്ധിക്കും. നാടോടി നൃത്തം, നാടൻ പാട്ട്, ഭരതനാട്യം, പ്രഛന്ന വേഷം, ശാസ്ത്രീയ സംഗീതം, ലളിതഗാനം മോണോ ആക്ട്, പദ്യം ചൊല്ലൽ, സിനിമാറ്റിക്ക് ഡാൻസ് , കരോക്കെ ഗാനം, ലാഫ് & ക്രൈ, തിരുവാതിര, മാപ്പിളപ്പാട്ട്, ഒപ്പന, സംഘഗാനം, ദേശഭക്തി ഗാനം, ആംഗ്യ പ്പാട്ട്, കഥാകഥനം ഉൾപ്പെടെ പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 6 വിഭാഗങ്ങളിലായി 84 ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലും കൂടുതൽ പോയന്റ് നേടുന്ന സ്കൂളിന് ചാമ്പ്യൻഷിപ്പും കുട്ടികൾക്ക് കലാതിലകം/ കലാപ്രതിഭ പുരസ്ക്കാരവും നൽകും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സത്യൻ കോളോത്ത്കെ.കെ.രാജീവ്, കെ.വി. ഹരീന്ദ്രൻ, പി.കെ.ശ്രീധരൻ, എം.എ.കൃഷ്ണൻ, ശിവൻ തിരുവങ്ങാടൻ സംബന്ധിച്ചു.
ആയിഷ നിര്യാതയായി.
മാഹി:പള്ളൂർ ഗ്രാമത്തി കുനിയിൽ
ആയിഷ (78) നിര്യാതയായി.
ഭർത്താവ്: പരേതനായ
മുഹമ്മദ് പി.വി(മൂഴിക്കര)
മക്കൾ:
ഇക്ബാൽ(ദുബായ്),സൗജത്ത്,സീനത്ത്, സുല്ഫത്ത്, കൗലത്ത്
മരുമക്കൾ:
മഹ്മൂദ് (അലിഫ് ഗ്രാമത്തി ), റഫീഖ് കുരിക്കളാറമ്പത്,
അസീസ് ( പന്തക്കൽ) (കൂരാറ ), കാദർ (മാടപ്പീടിക ), ബുഷ്‌റ (പെരിങ്ങാടി
ആരോഗ്യവകുപ്പ് ഡയറക്ടർ മാഹിയിൽ സന്ദർശനം നടത്തി
മാഹി: പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.എസ്.സെപേൽ
മാഹിയിൽ നിർമ്മാണത്തിലിരിക്കുന്ന ട്രോമ കെയർ യൂണിറ്റും, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നിർദ്ദിഷ്ട പുതിയ കെട്ടിട നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലവും സന്ദർശിച്ചു.
പള്ളൂർ ഗവ: ആശുപത്രിയിലെത്തിയ സയറക്ടറെ ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, പള്ളൂർ ആശുപത്രി മേധാവി ഡോ.സി. എച്ച്.രാജീവൻ, ഡോ.സ്മിത, പി.പി.രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാൽ വേണ്ട നടപടികൾ വേഗത്തിലാക്കുമെന്നും, ഒഴിവുള്ള തന്നതികകൾ ഉടൻ നികത്തുമെന്നും ഡയറക്ടർ ഡോ.എസ്.സെവെൽ അറിയിച്ചു.പള്ളൂർ ആശുപത്രിയുടെ പ്രവർത്തനം മികച്ച നിലയിലാണ് പോകുന്നതെന്നും ആയുഷ്മാൻ ഭാരത് പദ്ധതി മികവുറ്റതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രവിവരണം:പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.എസ്.സെപേൽ നിർമ്മാണത്തിലിരിക്കുന്ന മാഹി ട്രോമ കെയർ കെട്ടിട സമുച്ഛയം സന്ദർശിക്കുന്നു.
പള്ളൂർ ആശുപതിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനായി ഏറ്റെടുത്ത സ്ഥലം പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് സയറക്ടർ ഡോ.എസ്.സെവെൽ സന്ദർശിക്കുന്നു. സമീപം ഡോ.സി.എച്ച്.രാജീവൻ, ഡോ.എ.പി.ഇസ്ഹാഖ്, പി. പി.രാജേഷ് എന്നിവർ
ജ്ഞാനോദയ യോഗം
ഡയറക്ടർ ബോർഡ്
: സ്ഥാനാർത്ഥികളായി.
തലശ്ശേരി:ശ്രീജ്ഞാനോദയയോഗംഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് നവമ്പർ മൂന്നിന് തലശ്ശേരി ബി ഇ.എം.പി.എച്ച്.എസ്.എസസിൽ നടക്കും.
സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
നിലവിലുള്ള പ്രസിഡണ്ട്. അഡ്വ കെ. സത്യൻ,
അഡ്വ കെ.അജിത് കുമാർ,കുമാരൻ വണ്ണത്താൻങ്കണ്ടിയിൽ,
ഗോപി കണ്ട്യൻ,സി. ഗോപാലൻ ' ദിലീപ് ടി.സി,രാജീവൻ എം.വി,
രവീന്ദ്രൻ കൊളങ്ങരക്കണ്ടി,രാഘവൻ പൊന്നമ്പത്ത്,
ടി.പി.ഷിജു എന്നിവരാണ് ഔദ്യോഗിക പാനലിലുളളത്.
രത്നാകരൻ കെ.ടിപ്രേമൻ അതിരുകുന്നത്ത്
ഭാനുജൻ കല്ലങ്കണ്ടി എന്നിവരും മത്സര രംഗത്തുണ്ട്.11 അംഗ ബോർഡിലേക്ക് 14 പേർ മത്സര രംഗത്തുണ്ട്.
അഡ്വ :കെ.രൂപേഷാണ്റിട്ടേണിങ് ഓഫീസർ,
ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു
മാഹി : ഡിപ്പാർട്ട്മെൻറ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് ആഭിമുഖ്യത്തിൽ
ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ. മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു .പ്രീമിയർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ രഞ്ജു പിള്ള മുഖ്യഭാഷണം നടത്തി. ജയിംസ് സി ജോസഫ്, മുഹമ്മദ് മുനവർ, ബെെയ്നി പവിത്രൻ എന്നിവർ സംസാരിച്ചു.
മാഹി: പി.കെ.രാമൻ ഹൈ സ്കൂൾ Under 14 ടേബിൾ ടെന്നീസ് മാഹി സോണൽ ചാമ്പ്യൻമാർ
മാഹി പി.കെ.രാമൻ മെമ്മോറിയൽ ഹൈ സ്കൂളിലെ under 14 വിഭാഗത്തിലെ ഗോകുൽകൃഷ്ണ, സംജിത്ത് പി.എസ്, ഷമാസ് അബ്ദുൾ നാസർ .വൈഭവ് വിജേഷ് എന്നീ വിദ്യാർത്ഥികൾ മാഹി മേഖല ടേബിൾ ടെന്നീസ് വിഭാഗത്തിൽ ചാമ്പ്യൻമാരായി. നാല് സെറ്റുകളിൽ മൂന്ന് സെറ്റുകളും വിജയിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ച
മാഹി പി.കെ.രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ ശാസ്ത്ര മേള നടത്തി
മാഹി: പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേള 25 ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു LP, UP, HS എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. എഡ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. പി.സി. ദിവാനന്ദൻ മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു.
ഹെഡ് മിസ്ട്രസ് ശ്രീമതി. സി.പി. ഭാനുമതി ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. കെ. അജിത് കുമാർ ആശംസ നേർന്നു. പി.ടി.എ സെക്രട്ടറി ശ്രീമതി നിമ്മി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കുന്ന രീതിയിലായിരുന്നു മിക്ക എക്സിബിറ്റുകളും . LP, UP വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. അദ്ധ്യാപികമാരായ സുനിത, അഖില , ലസിന, നിഷ, സൂര്യ, പ്രണിത , രമ്യ , ഭാഗ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി
പുതുച്ചേരി സംസ്ഥാന ടേബിൾ ടെന്നീസ് മത്സരത്തിൽ മാഹി പി.കെ. രാമൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം സ്ഥാനം
മാഹി: പുതുച്ചേരി സംസ്ഥാന ടേബിൾ ടെന്നീസ് മത്സരത്തിൽ മാഹി റീജ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാല് വിദ്യാർത്ഥികൾ അടങ്ങിയ ടീമിൽ രണ്ട് പേരും മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിലെ വിദ്യാർത്ഥികളായ ഗോകുൽ കൃഷ്ണ, സംജിത്ത് പി.എസ് എന്നിവരാണ്. സ്കൂളിലെ കായിക അദ്ധ്യാപകനായ ശ്രീ. വിജിത്ത് മാസ്റ്റരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group