നാമകരണവും ഉപഹാര സമർപ്പണവും നടത്തി.

നാമകരണവും ഉപഹാര സമർപ്പണവും നടത്തി.
നാമകരണവും ഉപഹാര സമർപ്പണവും നടത്തി.
Share  
2024 Oct 27, 11:47 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നാമകരണവും

ഉപഹാര സമർപ്പണവും നടത്തി.


മാഹി: കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി ചാലക്കരയിൽ പ്രവർത്തിച്ചു വരുന്ന പ്രശസ്ത നൃത്ത വിദ്യാലയത്തിന് നാട്യഗൃഹം എന്ന് നാമകരണം ചെയ്തു.

റോയൽ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവാണ് നാട്യഗൃഹം എന്ന് നാമകരണം ചെയ്തത്.

റീജേഷ് രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.വിവി ധ നൃത്ത കോഴ്സുകൾ പാസ്സായവർക്കും, പൊതു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്കും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. ലതീഷ് പാലയാടാണ് എംബ്ലം രൂപകൽപ്പന ചെയ്തത്.. നാട്യഗൃഹം ഡയറക്ടർ കലൈമാമണി ദിവ്യപ്രീതേഷ് സ്വാഗതവും, നർത്തകി ഊർമ്മിള പത്മനാഭൻ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: ചാലക്കര പുരുഷു നൃത്ത വിദ്യാലയത്തിന് പുനർനാമകരണം ചെയ്യുന്നു

whatsapp-image-2024-10-27-at-20.10.32_af5cce72

വിജിലൻസ് ബോധവൽക്കരണ ദിനം ആചരിച്ചു.


മാഹി:കോയ്യോട്ടു തെരു പ്രഭാ മഹിളാ സമാജവും മാഹി നെഹ്റു യുവ കേന്ദ്രയും സംയുക്തമായി വിജിലൻസ് ബോധവൽക്കരണ ദിനം ആചരിച്ചു. പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പി.പ്രദീപ് ബോധവൽക്കരണ ക്ലാസ് നടത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രദീപ് കൂവ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ഷജിന സുരേഷ് സംസാരിച്ചു . നെഹ്റു യുവ കേന്ദ്ര പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.സായന്ത് സ്വാഗതവും പ്രഭാമഹിളാ സമാജം പ്രസിഡണ്ട് സാവിത്രി നാരായണൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-10-27-at-20.10.44_e9410442

സ്ഥാനാരോഹണവും വിജയികൾക്കുള്ള അനുമോദനവും 


തലശ്ശേരി : യൂത്ത് കോൺഗ്രസ് എരഞ്ഞോളി മണ്ഡലം പ്രസിഡണ്ടായി ചാർജെടുക്കുന്ന പി.സി. രഗിൻ രാജിൻ്റെ സ്ഥാനാരോഹണവും രാഷ്ട്രീയ വിശദീകരണ യോഗവും ഉന്നത വിജയം കരസ്ഥമാക്കിയ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പെരുന്താറ്റിലെ ശിവകൃപ ഹാളിൽ നടന്ന ചടങ്ങ് ഡി സി. സി ജനറൽ സെക്രട്ടറി കെ. പി സാജു ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എൻ അഷറഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന മീഡിയ കോ-ഓർഡിനേറ്റർ രോഹിത്ത് കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എം. പി അരവിന്ദാക്ഷൻ, മിഥുൻ മാറോളി എ ഷർമ്മിള , സുശീൽ ചന്ദ്രോത്ത്, എ ആർ ചിന്മയ് മാസ്റ്റർ, മനോജ് നാലാം കണ്ടത്തിൽ, , പി ബാലകൃഷ്ണൻ, ആർ.യദുനന്ദൻ സംസാരിച്ചു. എസ്.ഹൈമ സ്വാഗതവും രഗിൻ രാജ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കെ.പി.സാജു ഉദ്ഘാടനം ചെയ്യുന്നു


care-mekkunnu

ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും ഇന്ന്


മാഹി : ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും ഒക്ടോബർ 28 ന് വൈകിട്ട് മൂന്ന് മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ. മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രീമിയർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ രഞ്ജു പിള്ള മുഖ്യഭാഷണം നടത്തും. ജെയിംസ് സി ജോസഫ്, മുഹമ്മദ് മുനവർ, ബെെനി പവിത്രൻ സംസാരി

ayur-manthra-hospital_1729839951

ന്യൂമാഹിയിൽ കുറിച്ചിയിൽ റെയിൽവെ അടിപ്പാതക്ക് അനുമതി


ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കുറിച്ചിയിൽ റെയിൽവെ അടിപ്പാതക്ക് റെയിൽവെ അധികൃതർ അനുമതി നൽകിയതായി ഷാഫി പറമ്പിൽ എം.പി അറിയിച്ചു. തലശ്ശേരിക്കും മാഹിക്കുമിടയിൽ

പുന്നോൽ കുറിച്ചിയിൽ മാതൃക - പത്തലായി റോഡിൽ നിന്ന് ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിനെ ബന്ധിപ്പിക്കുന്നതാണ് കുറിച്ചിയിൽ റെയിൽവെ അടിപ്പാത. എം.കെ. ലത (ചെയർപേഴ്സൺ),

കെ.പി. പ്രമോദ് (കൺവീനർ),

കെ.കെ. രാജീവൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള അടിപ്പാത കർമ്മസമിതിയും ന്യൂമാഹി പഞ്ചായത്ത് അധികൃതരും ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഷാഫി പറമ്പിൽ റെയിൽവെ പാലക്കാട് ഡിവിഷനിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് റെയിൽവെ അധികൃതർ സ്ഥലപരിശോധന നടത്തിയ ശേഷം അനുമതി നൽകിയത്.അടിപ്പാതയും അനുബന്ധ പ്രവൃത്തികളും നടത്താനുള്ള റെയിൽവെ നിശ്ചയിക്കുന്ന ചെലവുകൾ തദ്ദേശ സ്ഥാപനം വഹിക്കണം. റെയിൽവെ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺ കുമാർ ചൌഥരിയാണ് എം.പി.യുടെ നിവേദനത്തിന് അടിപ്പാത അനുമതി സംബന്ധിച്ച മറുപടി അയച്ചിരിക്കുന്നത്. അടിപ്പാതക്ക് അനുമതി ലഭ്യമാക്കാൻ ശ്രമിച്ച എം.പി.യെ

യു.ഡി.എഫ്. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.കെ. അനീഷ് ബാബു അഭിനന്ദിച്ചു.


care-mekkunnu
capture

വസീം ജാബിർ (പെരിങ്ങാടി

സിൽവർ മെഡൽ നേടി


കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2024 ഒക്ടോബർ 26, 27 തിയ്യതികളിൽ നടന്ന 26 മത് കേരള സംസ്ഥാന സബ്-ജൂനിയർ ആൻറ്റ് കിഢീസ് തൈക്കോണ്ടോ 2024 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം (സിൽവർ മെഡൽ) നേടിയ

പെരിങ്ങാടി അൽ ഫലാഹ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി വസീം ജാബിർ (പെരിങ്ങാടി). ബഷീർ ഏരത്തിന്റെ മകളുടെ മകനാണ്.

shop-for-rent
wwwwww

തലശേരി എൻജിനിയറിങ്ങ്‌ കോളേജിൽ എംബിഎ കോഴ്‌സ്‌ തുടങ്ങി.

തൊഴിലിനൊപ്പം ഇനി എംബിഎയും



തലശേരി:വർക്കിങ്ങ്‌ പ്രൊഫഷനൽസിനുള്ള എംബിഎ കോഴ്‌സ്‌ തലശേരി എൻജിനിയറിങ്ങ്‌ കോളേജിൽ ആരംഭിച്ചു. കേരള നിയമ സഭ സ്‌പീക്കർഅഡ്വ.എ എൻ ഷംസീർ കോഴ്‌സ്‌ ഉദ്‌ഘാടനം ചെയ്‌തു. കോളേജ്‌ പ്രിൻസിപ്പൽ ഡോ പി രാജീവ്‌ അധ്യക്ഷനായി. ഡോ കെ പി കൈലാസ്‌, ഡോ. പി.ടി ഉസ്‌മാൻ കോയ, ടി വി രേഷ്‌മ, കെ രഞ്ജിത്ത്‌, കെ അജിത്ത്‌, എസ്‌ കെ അർജുൻ, അഭിജിത്ത്‌ ചന്ദ്ര എന്നിവർ സംസാരിച്ചു. മാനേജ്‌മെന്റ്‌ സയൻസ്‌ വകുപ്പ്‌ മേധാവി ഡോ ടി കെ മുനീർ സ്വാഗതവും അസി. പ്രൊഫസർ നിവ്യ കെ നന്ദിയും പറഞ്ഞു. 

 ബിസിനസുകാർ, ഷോപ്പുടമകൾ, ഐടി പ്രൊഫഷനൽസ്‌, അധ്യാപകർ, ഓഫീസ്‌ ജീവനക്കാർ, മെഡിക്കൽ പ്രൊഫഷണൽസ്,നിയമ വിദഗ്‌ധർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രസ്തുത കോഴ്‌സിലൂടെ എംബിഎ പഠനം ആരംഭിച്ചു. ജോലിയോടൊപ്പം പഠനം തുടരാൻ തയാറായവരെ സ്പീക്കർ അഭിനന്ദിച്ചു. വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലുമായി പഠിതാക്കളുടെ സമയമനുസരിച്ച്‌ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.

 എഐസിടിയുടെ പുതിയ സ്‌കീംപ്രകാരം റഗുലർ കോഴ്‌സിന്‌ തത്തുല്യമായി അംഗീകരിക്കപ്പെട്ടതാണ്‌ വർക്കിങ്ങ്‌ പ്രൊഫഷനലിനുള്ള എംബിഎ കോഴ്‌സ്‌. കൊച്ചിൻ യൂനിവേഴ്‌സിറ്റി (കുസാറ്റ്‌) അംഗീകാരത്തോടെയാണ്‌ തലശേരി എൻജിനിയറിങ്ങ്‌ കോളേജ്‌ കോഴ്‌സ്‌ നടത്തുന്നത്‌. വടക്കൻ കേരളത്തിൽ ഇത്തരത്തിൽ ആദ്യമായാണ് എം ബി എ കോഴ്സ് ആരംഭിച്ചത്.വിദ്യാർഥികളുടെ മാനേജ്മെന്റ് വൈദഗ്‌ധ്യം വികസിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച "പ്രീസം"എന്ന മാനേജ്മെന്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും സ്പീക്കർ നിർവഹിച്ചു



ചിത്രവിവരണം: തലശേരി എൻജിനിയറിങ്ങ്‌ കോളേജിൽ വർക്കിങ്ങ്‌ പ്രൊഫഷനൽസിനുള്ള എംബിഎ കോഴ്‌സ്‌ കേരള നിയമസഭ സ്‌പീക്കർ അഡ്വ.എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യുന്നു.


ad2_mannan_new_14_21-(2)
qqqqq

മദ്രസപഠനം ധാർമിക വിദ്യഭ്യാസത്തിന് പ്രചോദനം നൽകി : 

അബ്ദുറഹിമാൻ കല്ലായി


തലശ്ശേരി: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ മദ്രസപഠനം ധാർമിക വിദ്യഭ്യാസത്തിന് പ്രചോദനം നൽകാൻ സാധിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി അഭിപ്രായപ്പെട്ടു..

തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ്, എം.എസ്.എഫ് - ബാല കേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ

സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് ചിറക്കര ഗവ.അയ്യലത്ത് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്രസ പഠനം കൊണ്ട് സ്വന്തം രാജ്യത്തെയും സമൂഹത്തെയും ബഹുമാനിക്കുന്നതിന് വേണ്ടിയും രാജ്യ സ്നേഹത്തിന്റെ ഉദാത്തമാതൃക കാണിക്കാനും നമുക്ക് സാധിച്ചുവെന്നും കല്ലായി പറഞ്ഞു. മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റ് സി.കെ.പി. മമ്മു അധ്യക്ഷത വഹിച്ചു. അജ്മൽ അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.എ. ലത്തീഫ് നിർവഹിച്ചു ഉബൈദുള്ള അസ്ഹരി ഖിറാഅത്ത് നടത്തി. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. അഹമ്മദ്, എൻ. മൂസ, റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, എ. കെ. സക്കരിയ, വി. ജലീൽ, ടി.കെ. ജമാൽ, കെ.സി. ഷബീർ, റഹ്മാൻ തലായി,

മഹറൂഫ് ആലഞ്ചേരി, റഷീദ് തലായി, ജംഷീർ മഹമൂദ്, ഷഹബാസ് കായ്യത്ത്, ഷെറിൻ ചൊക്ലി, കെ.സി.

തസ്നി, ടി.വി. റാഷിദ, ടി.എം. റുബ്സീന സംസാരിച്ചു. ജനറൽ സെക്രട്ടറി സി. അഹമ്മദ് അൻവർ സ്വാഗതവും ട്രഷറർ മുനവർ അഹമ്മദ് കരിയാടൻ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറി.


ചിത്രവിവരണം:.തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ്, എം.എസ്.എഫ് - ബാലകേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

മദ്രസ ഫെസ്റ്റ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി

ഉദ്ഘാടനം ചെയ്യുന്നു

mekkunnu
whatsapp-image-2024-10-27-at-20.13.23_3ef9074f

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം നടത്തി


തലശ്ശേരി : ക്ഷാമാശ്വാസം കുടിശ്ശിക അനുവദിക്കണം.

പ്രഖ്യാപിച്ച ക്ഷാമാശ്വാസത്തിന്റെയും ക്ഷാമബത്തയുടെയും 40 മാസത്തെ കുടിശ്ശികയും ഏപ്രിലിൽ നൽകിയ ഗഡുവിന്റെ 39 മാസത്തെ കുടിശ്ശികയും പെൻഷൻകാർക്കും ജീവനക്കാർക്കും ലഭ്യമാക്കണമെന്ന് കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കലാകാലമായി ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിച്ച ഈ അവകാശം നിഷേധിക്കുക വഴി പതിനായിരക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടമാണുണ്ടാവുക. മണ്ഡലം പ്രസിഡന്റ്‌ പി എം ദിനേശന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ കെ മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി സി സി എക്സിക്യൂട്ടീവ് അംഗം വി സി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ നാരായണൻ, പി കെ രാജേന്ദ്രൻ, അപ്പലറ്റ് കമ്മിറ്റി അംഗം പി വി ബാലകൃഷ്ണൻ,എം സോമനാഥൻ, പി സതി ടീച്ചർ, പി വി രാധാകൃഷ്ണൻ, കെ പി കുശലകുമാരി, പി കെ ശ്രീധരൻ എന്നിവർ ആശംസ അർപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ ഭരതൻ സ്വാഗതവും ട്രഷറർ വി മണികണ്ഠൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പി എം ദിനേശൻ (പ്രസിഡന്റ്‌ ), കെ ഭരതൻ (സെക്രട്ടറി )പി പി വനജ ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.


456776282_18022334768519646_5076098488024576054_n-(1)

ചരിത്ര ഗവേഷകൻ

വി കെ കുട്ടുവിനെ

ആദരിക്കും


തലശ്ശേരി: ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ വി കെ കുട്ടുവിനെ 'പ്രാചീന വടക്കെ മലബാറും അറക്കൽ ബീവിയും' എന്ന അദ്ദേഹത്തിൻറെ അടുത്തു പുറത്തിറങ്ങുന്ന അഞ്ചാമത്തെ കൃതിയുടെ പ്രകാശനത്തോടനുബന്ധിച്ച് ആദരിക്കാൻ സി കെ പി റയീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ടിഎംഎ യോഗം തീരുമാനിച്ചു.

തലശ്ശേരി എം എസ് എസ് കുട്ടിയമ്മു സെൻററിൽ പ്രവർത്തിച്ചു വരുന്ന ടി പി കുട്ടിയമ്മു സാഹിബ് ലൈബ്രറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുസ് ലിം സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമിതിയുമായി ചർച്ച ചെയ്യാൻ പ്രത്യേക പ്രതിനിധി സംഘത്തെ ചുമതലപ്പെടുത്തി. ഡിസംബർ 1ന് ടിഎംഎ അംഗങ്ങളുടെ ജനറൽ ബോഡിയോഗം ചേരാനും നിശ്ചയിച്ചു. ടി പി ഹാഷിം ഹാജിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. 

ഇ കെ യൂസുഫ്, പി അബ്ദുസ്സത്താർ, കെ എം അബ്ദുറഹീം, സി എ അബൂബക്കർ, എം പി മുഹമ്മദലി, അഡ്വ. ടി പി സാജിദ്, അഡ്വ. പി വീ സൈനുദ്ദീൻ, പി എം അബ്ദുൽ ബശീർ, ടി പി ഹാശിം ഹാജി, എ കെ ഇബ്രാഹീം, എ പി അബ്ദുൽ റഹീം, ഒ സുലൈമാൻ, ബി ടി ബഷീർ, വി പി കാസിം, പി എം സി മൊയ്തു ഹാജി, പി പി ഫാറൂഖ്, ശുഹൈഫ് അവാലിൽ, സി ടി ഖാലിദ്,എ പി അഹ്മദ് സംസാരിച്ചു. സെക്രട്ടറി കെ പി മുഹമ്മദ് റഫീഖ് സ്വാഗതവും ട്രഷറർ സി ഒ ടി ഫസൽ നന്ദിയും പറഞ്ഞു.

whatsapp-image-2024-10-27-at-20.14.23_49ca8a7a

പ്രവീൺ കുമാർ നിര്യാതനായി


ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ സോപാനത്തിൽ എൻ.വി. പ്രവീൺ കുമാർ (56) നിര്യാതനായി. ദീർഘകാലം ദുബായിലായിരുന്നു.

അച്ഛൻ: പരേതനായ നിട്ടൂർ വീട്ടിൽ കുമാരൻ (മുൻ ലോക്കൽ സെക്രട്ടറി, സി.പി.ഐ. ന്യൂമാഹി)

അമ്മ: പരേതയായ ലീല (മുൻ പഞ്ചായത്ത് അംഗം)

ഭാര്യ: സി.എം. ഷീജ (മൂന്നാം ഗെയിറ്റ്, തലശ്ശേരി).

മക്കൾ: തുഷാര (ദുബായ്), തേജസ്.

സഹോദരൻ: എൻ.വി.അനിൽകുമാർ

1111

ടി.പി.ബാലനെ അനുസ്മരിച്ചു


മാഹി:എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് കോൺഗ്രസ് മുൻ പ്രസിഡണ്ട് , ചാലക്കരയിലെ സമുഹിക -സംസ്കാരിക പ്രവർത്തകനുമായിരുന്ന ടി.പി. ബാലൻ മേസ്ത്രിയെ അനുസ്മരിച്ചു. സ്വവസതിയിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു ഛായ ചിത്രത്തിൽ പ്രവർത്തകർപുഷ്പാർച്ചന നടത്തി . തുടർന്ന് അനുസ്മരണ യോഗം മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

പി.ടി.സി. ശോഭ , എം. ശ്രീജയൻ ,എം. സദാനന്ദൻ ,ജിജേഷ് കുമാർ ചാമേരി, കെ.സുരേഷ് സംസാരിച്ചു.


v

സംസ്ഥാന ജൂനിയർ ബോയ്സ് ഫുട്ബോളിൽ മാഹി ചാമ്പ്യൻമാർ

 

 മാഹി: മാഹിയിൽവെച്ച് നടന്ന പുതുചേരി സംസ്ഥാന സ്കൂൾ ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ മാഹിക്ക് ചാമ്പ്യൻഷിപ്പ്. ജൂനിയർ ബോയ്സ്  വിഭാഗത്തിലാണ് മാഹി ചാമ്പ്യന്മാരായത്. ഏകപക്ഷിമായിരുന്നു മാഹിയുടെ വിജയം തുടർച്ചയായി ആറാം വർഷമാണ് മാഹി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ആദ്യ മത്സരത്തിൽ സോൺ-മുന്നു പോണ്ടിച്ചേരിയെ 4ഗോളിനും സെമിഫൈനൽ മത്സരത്തിൽ സോൺ-ഫൈവ് പുതുചേരിയെ രണ്ടിനെതിരെ മുന്നു ഗോളിനും ഫൈനലിൽ സോൺ-ഒന്നു പുതുചേരി 3ഗോളിനും പരാജയപ്പെടുത്തിയാണ് മാഹി വിജയം നേടിയത്. മാഹിയുടെ വിജയം. സി ഈ ഭരതൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ നിഹാൽ കൂടുതൽ ഗോൾ കരസ്ഥമാക്കി ടോപ് സ്കോറർ പട്ടം നേടി ടീം കോച്ച് പി ആർ സലീം അസിറ്റന്റ് കോച്ച് ശരൺ മോഹൻ എസ്, മാനേജർ ശാജി കെ പി എന്നിവരുടെ മേൽനോട്ടത്തിലാണ് മാഹി ഫുട്ബോൾ ടീം ഗ്രൗണ്ടിലിറങ്ങിയത്


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25