കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണം

കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണം
കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണം
Share  
2024 Oct 26, 11:22 PM
VASTHU
MANNAN

കടൽ ഭിത്തിയും

പുലിമുട്ടും നിർമ്മിക്കണം


ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ മുതൽ അഴീക്കൽ വരെയുള്ള തീര പ്രദേശം മുമ്പിലില്ലാത്ത വിധം അടുത്ത കാലത്തായി കടലേറ്റ ഭീഷണി നേരിടുകയാണ്.നൂറു കണക്കിന് പാവങ്ങൾ തിങ്ങി താമസിക്കുന്ന അഴീക്കൽ, പരിമഠം, പെട്ടിപ്പാലം തീരദേശങ്ങളിൽ കടലേറ്റം തുടർച്ചയായി അനുഭവപ്പെടുകയാണ്.വീടുകൾക്കകത്ത് വെള്ളം കയറി ജനജീവിതം ദുഃസ്സഹമാകുകയാണ്.

 മാഹി - തലായി ഹാർബറുകളുടെ നിർമ്മാണത്തിന് ശേഷമാണ് ഈ പ്രദേശത്ത് കടലേറ്റ ഭീഷണി രൂക്ഷമായത് . കാലവസ്ഥ വ്യതിയാനം ഏറെയും ബാധിക്കുന്നത് സമുദ്രങ്ങളെയാണ്. ഇത് മൂലം കടൽക്ഷോഭത്തിന് ഇടയാവുന്നു. അത് കടലോരത്ത് തമസിക്കുന്ന ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. ഇതിന് പരിഹാരം കാണാൻ അടിയന്തിരമായും കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്ന് സി പി എം ന്യൂമാഹി ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു

ഏടന്നൂർ ഒ ആബൂട്ടി നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ, വി കെ രത്നാകരൻ, എം കെ സെയ്ത്തു , ഫിദ പ്രദീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. 

കെ ജയപ്രകാശൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ന്യൂമാഹി ടൗൺ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർമാർച്ചും പ്രകടനവും നടന്നു ഏടന്നൂർ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

കെ ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വി ജനാർദ്ദനൻ,പി പി രഞ്ചിത്ത് സംസാരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മൽസര വിജയികൾക്ക് ഏറിയ സെക്രട്ടറി സി കെ രമേശൻ സമ്മാനങ്ങൾ വിതരണം ചെയ്തു


ചിത്രവിവരണം: പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.


|

461896120_968784218598094_6770699512924432575_n
whatsapp-image-2024-10-26-at-19.40.05_9d94d322

അഡ്വ. കെ ഇ ഗംഗാധരൻ

സ്മാരക പുരസ്കാരം 

പാലോളിക്ക്


തലശ്ശേരി: പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ കമീഷൻ അംഗവുമായിരുന്ന അഡ്വ. കെ ഇ ഗംഗാധരൻ്റെ പേരിൽ സ്മാരക സമിതി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം മുൻ മന്ത്രിയും സമുന്നത കമ്യൂണിസ്റ്റ് നേതാവുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. ഏഴു പതിറ്റാണ്ടു നീണ്ട നിസ്വാർഥവും ത്യാഗനിർഭരവുമായ പൊതു പ്രവർത്തനവും കേരളത്തിൻ്റെ സാമൂഹ്യ- സാമ്പത്തിക മുന്നേറ്റത്തിനു നൽകിയ അതുല്യമായ സംഭാവനകളും മുൻനിർത്തിയാണ് 25,000 രൂപയും ഫലകവുമടങ്ങിയ പുരസ്കാരം. 

എം വി ജയരാജൻ, അഡ്വ. വിജയകുമാർ, കാരായി രാജൻ, കെ ഇ ഗംഗാധരൻ്റെ പത്നി ഡോ. സുധ അഴീക്കോടൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

 1931 നവംബർ 11 ന് മലപ്പുറം ജില്ലയിലെ കോഡൂരിൽ ജനിച്ച പാലോളി , ചെറുപ്രായത്തിലേ കർഷകപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും സജീവമായി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, എൽഡിഎഫ് കൺവീനർ, കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ഒളിവിലായിരുന്നു.

 1964 ൽ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ്. അടുത്ത വർഷം മങ്കടയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ സഭ ചേർന്നില്ല. 1967 ൽ പെരിന്തൽമണ്ണയിൽ നിന്നും 1996 ലും 2006 ലും പൊന്നാനിയിൽ നിന്നും നിയമസഭയിലെത്തി. 1996- 2001 ൽ ഇ കെ നായനാർ മന്ത്രിസഭയിലും 2006-11 ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി.

 കേരളത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയതും  രാജ്യത്തിന് മാതൃകയാകുംവിധത്തിൽ സാർഥകമായി വളർത്തിയെടുത്തതും പാലോളിയുടെ നേതൃത്വത്തിലാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനവും സാമൂഹ്യമുന്നേറ്റവും ലക്ഷ്യമിട്ട് അദ്ദേഹം തദ്ദേശസ്വയംഭരണ മന്ത്രിയായിരിക്കെ തുടക്കം കുറിച്ച കുടുംബശ്രീ പ്രസ്ഥാനം ഐക്യരാഷ്ട്രസഭയടക്കം പ്രകീർത്തിക്കുന്ന, വനിതാ മുന്നേറ്റത്തിൻ്റെ മഹത്തായ മാതൃകയായി ലോകത്തിന് പ്രകാശം ചൊരിയുന്നു.

 കെ ഇ ഗംഗാധരൻ്റെ ചരമദിനമായ നവംബർ 9 ന് തലശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് ചന്ദ്രു, വിഖ്യാത മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ് എന്നിവർക്കായിരുന്നു മുൻ വർഷങ്ങളിൽ പുരസ്കാരം

care-mekkunnu

മത്സ്യ-മാംസ മാർക്കറ്റിലേക്കുള്ള റോഡ് ഭാഗികമായി അടച്ചിടും


തലശ്ശേരി: പൈതൃകനഗര ടൂറിസം പദ്ധതിയുടെ ഭാഗമായി

കടൽപ്പാലം മുതൽ മൊത്ത മത്സ്യ- മാംസമാർക്കറ്റിലേക്കുള്ള റോഡ് വൈകിട്ട് 3 മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ അടച്ചിടാൻ നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ തീരുമാനിച്ചു. ഇത് ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കടുത്ത ബഹളത്തിനിടയാക്കി. 

 നഗരസഭയിൽ നടപ്പാക്കിയ ഹരിത പ്രോട്ടോക്കോൾ നഗരസഭ പരിധിയിലെ വീടുകളിലെ ആഘോഷപരിപാടികളിലും നടപ്പാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ശനിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. പ്രധാന റോഡരികുകളിൽ കാൽനട യാത്രക്കുൾപ്പെടെ തടസമായി നിൽക്കുന്ന കാടുകൾ വെട്ടി തെളിക്കുന്നതിനും ഓവുചാലുകൾ ശുചീകരിക്കുന്നതിനുമുള്ള കണ്ടിജൻ്റ് തൊഴിലാളികളുടെ കുറവ് നികത്താനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണ മെന്നും ആവശ്യമുയർന്നു.  

കുടിവെള്ള പദ്ധതിക്ക് വേണ്ടി കിളച്ചിട്ട റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും യോഗത്തിൽ ആവശ്യമു യർന്നു.

ഫൈസൽപുനത്തിൽ , ടി പി ഷാനവാസ്. സി ഒ ടി ഷെബിർ, കെ

.അജേഷ് , സി സോമൻ ചർച്ചയിൽ പങ്കെടുത്തു


care-mekkunnu

ശവദാഹ ചിലവ് കുറച്ചു


 മാഹി: നഗരസഭയുടെ വാതക ശ്മശാനത്തിൽ

മൃതദേഹം ദഹിപ്പിക്കുവാനുള്ള മുൻസിപ്പലിറ്റിയുടെ ചാർജ് 

 4500 രൂപയിൽ നിന്നും

 3000 രൂപയായി കുറച്ചു '

 സമീപപ്രദേശമായ കേരളത്തിൽ

 ഈടാക്കുന്ന 4500 രൂപ തന്നെ മാഹിയിലും ഈടാക്കിയായിരുന്നു വാതക ശ്മശാനം പ്രവർത്തനമാരംഭിച്ചത് 

 ചിലവാകുന്ന തുക മാത്രമേ ഈടാക്കാവൂ എന്ന ഭാരതിയ ജനതാ പാർട്ടി മാഹി ഘടകത്തിന്റെ ആവശ്യം നഗരസഭാ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ അംഗീകരിക്കുകയും,

 തുക 3000 ആയി കുറക്കുകയും ചെയ്തുവെന്ന് മണ്ഡലം പ്രസിഡണ്ട് എ.ദിനേശൻ അറിയിച്ചു.


അഷറഫ്‌ വധക്കേസ്‌: ശിക്ഷാ വിധി നാളെ

തലശേരി :സിപി എം പ്രവർത്തകൻ എരുവട്ടി കോമ്പിലെ സി.അഷറഫിനെ വെട്ടിക്കൊന്ന കേസിൽ തലശേരി അഡീഷനൽ സെഷൻസ്‌ കോടതി (4) ജഡ്‌ജി ജെ വിമൽ നാളെ ( 28ന്‌ ) ശിക്ഷ വിധിക്കും. ബിജെപി–-ആർഎസ്‌എസ്‌ പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ്‌ കൂത്തുപറമ്പ്‌ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചത്‌. ഒന്ന്‌ മുതൽ ആറ്‌ വരെ പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34), പാതിരിയാട്‌ കീഴത്തൂർ കോമത്ത്‌ ഹൗസിൽ എം ആർ ശ്രീജിത്ത്‌ എന്ന കൊത്തൻ (39), പാതിരിയാട്‌ കുഴിയിൽപീടിക ബിനീഷ്‌ നിവാസിൽ പി ബിനീഷ്‌ (48) എന്നിവരാണ്‌ കേസിൽ പ്രതി പട്ടികയിലുള്ളത്.

ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ , കണ്ടംകുന്ന്‌ നീർവേലി തട്ടുപറമ്പ്‌ റോഡ്‌ സൗമ്യ നിവാസിൽ എൻ പി സുജിത്ത്‌ (29) എന്നിവർ വിചാരണക്ക്‌ മുൻപ്‌ മരണപ്പെട്ടിരുന്നു.. മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ ആക്രമിച്ചത്‌. രാഷ്‌ട്രീയ വിരോധം കാരണം ആർഎസ്‌എസ്‌ സംഘം ചേർന്ന്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മൂന്നും നാലും പ്രതികളായ ഷിജിൽ, ഉജേഷ്‌ എന്നിവർ ‘അവനെ കൊല്ലെടാ’ എന്ന്‌ പറഞ്ഞ്‌ ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്‌, ഷിജിൻ എന്നിവർ അഷറഫിനെ തടഞ്ഞുനിർത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം ആർ ശ്രീജിത്ത്‌ എന്നിവർ കത്തിവാൾ കൊണ്ടും രണ്ടാം പ്രതി ആർ.വി നിധീഷ്‌ മഴു ഉപയോഗിച്ചും വെട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. 

ശരീരമാസകലം വെട്ടേറ്റ്‌ ഗുരുതര പരിക്കേറ്റ അഷറഫ്‌ കോഴിക്കോട്‌ ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന്‌ പുലർച്ചെ 3 50ന്‌ മരണപ്പെട്ടു.. 26സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്‌തരിച്ചു. കൂത്തുപറമ്പ്‌ സിഐ ആയിരുന്ന കെ വി വേണുഗോപാലനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യുഷന്‌ വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരൻ ഹാജരായി.


vasthubharathi2

മത്സ്യ-മാംസ മാർക്കറ്റിലേക്കുള്ള റോഡ് ഭാഗികമായി അടച്ചിടും


തലശ്ശേരി: പൈതൃകനഗര ടൂറിസം പദ്ധതിയുടെ ഭാഗമായി

കടൽപ്പാലം മുതൽ മൊത്ത മത്സ്യ- മാംസമാർക്കറ്റിലേക്കുള്ള റോഡ് വൈകിട്ട് 3 മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ അടച്ചിടാൻ നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ തീരുമാനിച്ചു. ഇത് ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കടുത്ത ബഹളത്തിനിടയാക്കി. 

 നഗരസഭയിൽ നടപ്പാക്കിയ ഹരിത പ്രോട്ടോക്കോൾ നഗരസഭ പരിധിയിലെ വീടുകളിലെ ആഘോഷപരിപാടികളിലും നടപ്പാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ശനിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. പ്രധാന റോഡരികുകളിൽ കാൽനട യാത്രക്കുൾപ്പെടെ തടസമായി നിൽക്കുന്ന കാടുകൾ വെട്ടി തെളിക്കുന്നതിനും ഓവുചാലുകൾ ശുചീകരിക്കുന്നതിനുമുള്ള കണ്ടിജൻ്റ് തൊഴിലാളികളുടെ കുറവ് നികത്താനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണ മെന്നും ആവശ്യമുയർന്നു.  

കുടിവെള്ള പദ്ധതിക്ക് വേണ്ടി കിളച്ചിട്ട റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും യോഗത്തിൽ ആവശ്യമു യർന്നു.

ഫൈസൽപുനത്തിൽ , ടി പി ഷാനവാസ്. സി ഒ ടി ഷെബിർ, കെ

.അജേഷ് , സി സോമൻ ചർച്ചയിൽ പങ്കെടുത്തു


ad2_mannan_new_14_21-(2)
whatsapp-image-2024-10-26-at-19.42.53_a226b074

വർഗ്ഗീയത് 'അന്തസ്സ്, കൈവന്നത് അധികാരം കൈവന്നപ്പോൾ: എം.എൻ. കാരശ്ശേരി


തലശ്ശേരി:പാർട്ടികളും, മതങ്ങളുമെല്ലാം നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, നാം ഏറെ പിന്നോക്കം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിന്തകൻ എം. എൻ. കാരശ്ശേരി മാസ്റ്റർഅഭിപ്രായപ്പെട്ടു


കേരള യുക്തിവാദി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ന്യൂ കോസ് മോ പൊളിറ്റൻ ക്ലബ്ബ് ഹാളിൽ പവനൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തലമുടി വെള്ളം കുടിച്ചാൽ രോഗം മാറുമെന്ന് പറയുന്ന

എ.പി. അബൂബക്കർ മുസ്ല്യാരാണ് നവോത്ഥാന നായകനായി നമുക്ക് മുന്നിലെത്തുന്നതെന്ന് കാരശ്ശേരി മാസ്റ്റർ ചൂണ്ടിക്കാട്ടി.

അധികാരംകൈവന്നതോടെയാണ് വർഗ്ഗീയതക്ക് ഇന്ത്യയിൽ സാമൂഹ്യ അന്തസ്സ് കിട്ടിയത്.

ഒരു യഥാർത്ഥ മാർക്സിസ്റ്റിന് ഒരിക്കലും ഒരീശ്വരവിശ്വാസിയാവാനാവില്ല

രണ്ടും ആശയപരമായി രണ്ട് ധ്രുവങ്ങളിലാണ്.

ആചാര ലംഘനമാണ് നേരത്തെ നവോത്ഥാനമെങ്കിൽ, ഇന്നത് ആചാര

സംരക്ഷണമായി മാറിയിരിക്കുന്നു.

സാമൂദായിക ധ്രുവീകരണമുണ്ടായത്വിമോചന സമരത്തിലൂടെയാണ്.

മതേതരവാദിയെന്നവകാശപ്പെടുന്നജവഹർലാൽ നെഹ്റുവാണ് കേരളത്തിലെ പുരോഗമന ജനാധിപത്യ സർക്കാരിനെ കശാപ്പുചെയ്തതെന്നത് ദ്ദുഃഖകരമാണ്. മതഭീകരതയുടെ ഇരയായ

ചേകന്നൂർ മൗലവി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടപ്പോൾ, ഒരു സാമാജികനും നിയമസഭയിൽ ഒരു ചോദ്യം പോലും ഉന്നയിച്ചില്ല.

യുക്തിഭദ്രമായ എഴുത്തുകളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് പവനനെ വേറിട്ട് നിർത്തുന്നത്.

മനുഷ്യരെ ഭിന്നിപ്പിക്കുന്ന വാക്കുകളും, പ്രവർത്തികളുമാണ് സമൂഹത്തിൽ കലാപമുണ്ടാക്കുന്നത്.

സംസ്കാരം എന്നത് തട്ടിപ്പ് നടത്താൻ പോന്ന വാക്കായി മാറുകയാണ്. ദേശീയത പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു

വിശ്വാസ സമൂഹത്തോട് പോലും സ്നേഹത്തോടെ സംസാരിക്കാനും പെരുമാറാന്നും യുക്തിചിന്തകർക്ക് കഴിയണം അപ്രിയ സത്യങ്ങളെ പ്രിയതരമായി പറയാൻ കഴിയണമെന്ന് കാരശ്ശേരി മാസ്റ്റർ ഓർമ്മിപ്പിച്ചു

സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് അദ്ധ്യക്ഷത വഹിച്ചു.

യുക്തിവാദാനന്തര ചിന്തയാണ് മാർക്സിസമെന്ന് എം.എം.നാരായണൻ അഭിപ്രായപ്പെട്ടു.

ചരിത്രം എന്നത് ഗതകാലത്തെ നോക്കിക്കാണാനുള്ള കണ്ണാടിയാണ്

വിശ്വാസത്തിനെതിരായുള്ള യുദ്ധം ആത്യന്തികമായി വിശ്വാസികൾക്കെതിരായി മാറും.

സകലമാന വർഗ്ഗീയതക്കെതിരായുള്ള യുദ്ധമാണ് വർത്തമാനകാലത്ത് ഉയർത്തിക്കൊണ്ടുവരേണ്ടത്.

 യൂറോപ്യൻ സെക്യൂലറിസത്തെ ഇന്ത്യയിൽ ദത്തെടുക്കുകയാണ് ഗാന്ധിജി ചെയ്തത്.

മതത്തെ ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചതെങ്കിൽ, അതേ മതത്തെ തന്നെ ഉപയോഗപ്പെടുത്തി രാജ്യത്തെ ഒന്നിപ്പിച്ച് നിർത്താനാണ് ഗാന്ധിജി ശ്രമിച്ചത്. അതേ സമീപനംവർഗ്ഗീയതക്കെതിരെയുള്ള പോരാട്ടത്തിലും ഉപയോഗപ്പടുത്താനാവണമെന്ന് നാരായണൻ ഓർമ്മിപ്പിച്ചു

അജിത്ത് കോളാടി, ഇരിങ്ങൽ കൃഷ്ണൻ, സി.പി.സുരേന്ദ്രൻ സംസാരിച്ചു. എ.കെ.നരേന്ദ്രൻ സ്വാഗതവും, അഡ്വ: കെ.പി.വത്സലൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ഡോ: എം എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.


നഗരസഭയിലേക്ക് പ്രതിഷേധ

മാർച്ചും ധർണ്ണയും


 തലശ്ശേരി: ടൂറിസത്തിന്റെ പേരിൽ തലശ്ശേരിയിലെ മത്സ്യ മൊത്ത മാർക്കറ്റിലേക്കുള്ള റോഡ് എന്നും വൈകിട്ട് 3 മുതൽ പിറ്റേന്നാൾ പുലർച്ചെ 3 മണിവരെ അടച്ചിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു ' ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന പ്രസ്തുത തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമാവുമെന്ന് തലശേരിയിലെ മത്സ്യ-മാംസ മാർക്കറ്റ് സംരക്ഷണ സമിതി ഭാരാവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാവിലെ ചേർന്ന നഗരസഭാ യോഗം പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പുകൾ മാനിക്കാതെ പ്രസ്തുത തീരുമാനത്തിന്റെ അജണ്ട വോട്ടിനിട്ടു പാസാക്കിയതായും ഇതിനെതിരെ തിങ്കളാഴ്ച രാവിലെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി നൂറു കണക്കിന് തൊഴിലാളികളെ അണിനിരത്തി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ഓഫീസിന് മുന്നിൽ ധർണയും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.


എസ്.ടി.യു. നേതാവ് കരീം ധർണ്ണ ഉത്ഘാടനം ചെയ്യും.തിങ്കളാഴ്ച നടത്തുന്നത് സൂചനാ സമരമാണെന്നും, തീരുമാനം പിൻവലിച്ചില്ലെങ്കിൽ നഗരസഭാ ഓഫീസ് ഉപരോധം ഉൾപെടെയുള്ള ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങും.. മത്സ്യ മാംസ മാർക്കറ്റ് സംരക്ഷണ സമിതിയിൽ കക്ഷി രാഷ്ട്രീയ ദേദമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളുടെയുംപ്രാതിനിധ്യമുണ്ടെന്നും നേതാക്കൾ പറഞ്ഞു. .ഫൈസൽ പുനത്തിൽ, റഷീദ് തലായി, എസ്.ബഷീർ, എം.കെ. ഉസ്മാൻ, ഖാലിദ് നടക്കണ്ടി, അലവി പാലക്കൽ,ടി.പി. ഷാനവാസ്, ടി.കെ, മുഹമ്മദ് അഷ്റഫ്, കെ.ശ്രീജിത്ത്, എം.കെ. സുനിയാസ്, വി.സി. കാദർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു

capture_1729595202

ടി പി ബാലനെ അനുസ്മരിച്ചു.


മാഹി: പളളൂർ എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും പൗരപ്രമുഖനുമായിരുന്ന ടി. പി ബാലനെ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. ശോഭ പി.ടി.സി

ശ്രീ ജയൻ ,കെ. സുരേഷ്, എം. സദാനന്ദൻ. ജിജേഷ്‌ ചാമേരി സംസാരിച്ചു.


സൗജന്യ മെഡിക്കൽ ക്യാമ്പ് ബോധവത്കരണവും 

31 ന്


: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒക്ടോബർ 

31 ന്സൗജന്യ രോഗ നിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തുന്നു.

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.


പൾമണോളജി വിഭാഗത്തിലെ (ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ) ഡോ. പ്രമദ കലയുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധന നടത്തും. ഈ വിഷയത്തിൽ ഡോക്ടറുടെ ബോധവത്കരണ ക്ലാസും ഉണ്ടാവും. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. അർച്ചനയുടെ നേതൃത്വത്തിലും പരിശോധന നടത്തും.

രക്തസമ്മർദ്ദം, പ്രമേഹം എന്നിവയിൽ സൗജന്യ പരിശോധനയും നടക്കും.

കണ്ണൂർ ജില്ലാ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.പി.സാജു പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും,

ഇന്ദിരാജി രക്തസാക്ഷിത്വ ദിനവും ന്യൂമാഹി മണ്ഡലം മുൻ പ്രസിഡന്റ് സി.ആർ. റസാഖ് ചരമ വാർഷിക ദിനവും ആചരിക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.

പ്രഥമ അഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മദിനവും ഇതോടൊപ്പം ആഘോഷിക്കും. 

വ്യാഴാഴ്ച രാവിലെ 9:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ ഹിറ സോഷ്യൽ സെൻ്ററിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 27 നകം പേര് റജിസ്ത്ര് ചെയ്യണം.

ഫോൺ: -8410060606,

98467 81019,

99468 86226.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:

വി.കെ.അനീഷ് ബാബു, സി വി രാജൻ പെരിങ്ങാടി, ഷാനു പുന്നോൽ, പി.കെ. സുനിത, കെ പി യൂസഫ് 


വി.കെ.അനീഷ് ബാബു

ഫോൺ: 96334 89881.

പ്രസിഡൻ്റ്, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഷാനു പുന്നോൽ

ഫോൺ:8410060606.

സംഘടന ചുമതല ജനറൽ സെക്രട്ടറി,

ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി


capture_1729532220
sqa

സുകുമാരൻ നിര്യാതനായി.


മാഹി: വെസ്റ്റ് പള്ളൂർ കുന്നുമ്മൽ സുകുമാരൻ (81) നിര്യാതനായി.

 പരേതരായ കുന്നുമ്മൽ കേളപ്പൻ, പാർവതി എന്നവരുടെ മകൻ.

 സഹോദരങ്ങൾ: കരുണാകരൻ, ബാലൻ, ശിവദാസ്, കൃഷ്ണൻ,ജാനകി, ഉമാദേവി

capture_1729964818

കണ്ണൂർ ജില്ല ശാസ്ത്രമേളയിൽ 

കോക്കനട്ട് ഷെൽ പ്രൊഡക്ട്

ഇനത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടിയ ജി.എച്ച്.എസ്.എസ് ചിറക്കരയിലെ പർത്ഥിവ്റിജിത്ത്

 (ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി )


whatsapp-image-2024-10-26-at-19.52.41_9295fe62

ശ്രീധരക്കുറുപ്പ് നിര്യാതനായി.


മാഹി : പന്തോകുലോത്ത് പരദേവതാ ക്ഷേത്രത്തിനു സമീപം

പൊയിൽ കൂലോത്ത് ശ്രീധരക്കുറുപ്പ് (87) നിര്യാതനായി.

പോണ്ടിച്ചേരി പൊലീസിൽ നിന്നു വിരമിച്ച 

ഹെഡ് കോൺസ്റ്റബിളാണ്..

ഭാര്യ: പി.പി.ലീലാവതി

മക്കൾ: 

പരേതയായ പ്രേമാവതി, പി.പി.ഷീജ , പി.പി. ഷീബ (അധ്യാപിക,എക്സൽ പബ്ളിക് സ്കൂൾ, ചാലക്കര )

 പി.പി.ഷൈജ (അധ്യാപിക, ഉസ്മാൻ ഗവ. ഹൈസ്കൂൾ, ചാലക്കര)

ജാമാതാക്കൾ :

വിനോദു കുമാർ മട്ടന്നൂർ, മുരളിധരൻ ഓർക്കാട്ടേരി ,

ശ്രീരാജ് തൂണേരി


laureal

തലശേരി സൗത്ത് സബ് ജില്ലാ

ചതുർദിന സ്കൂൾ കലോത്സവം 


തലശേരി :തലശ്ശേരി സൗത്ത് സബ്ബ് ജില്ല കലോത്സവം ഈ മാസം 29, 30, നവമ്പർ 1,2 തീയ്യതികളിലായി ചിറക്കര വൊക്കേഷണൽ ഹയർ സെക്കന്ററി, തിരുവങ്ങാട് ഗവ.ഹയർ സെക്കന്ററി, വലിയ മാടാവിൽ ഗവ.യു.പി.സ്കൂളുകളിലായി അരങ്ങേറും 67 എൽ പി / യു പി സ്കൂളുകൾ, 12 ഹൈസ്കൂൾ, 11 ഹയർ സെക്കൻ്ററി, 2 വിഎച്ച്എസ്ഇ സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥി പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരക്കും - മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.29ന് രചനാ മത്സരങ്ങൾ നടക്കും.. 30 ന് രാവിലെ 10.30 ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക സജ്ല സലിം മുഖ്യാതിഥിയാകും. കലോത്സവ ലോഗോ ഡിസെൻ രൂപകൽപ്പന ചെയ്ത കെ.കെ ഷിബിൻ, സ്വാഗത ഗാന രചയിതാവ് കെ.പി ദിവ്യ, ചിറക്കര ക്രിക്കറ്റ് ക്ലബ് എന്നിവരെ ചടങ്ങിൽ ആദരിക്കും -ചിറക്കര വൊക്കേഷണൽഹയർ . സെക്കന്ററിയാലാണ് പ്രധാന വേദി. ഇവിടെ നാടകം, തുടങ്ങിയ മത്സരങ്ങളും നൃത്ത നൃത്യങ്ങൾ വലിയ മാടാവിൽസ്കൂളിലും അറബിക്, സംസ്കൃതം രചനാ മത്സരങ്ങൾ തിരുവങ്ങാട് ഹയർ സെക്കന്ററിയിലും നടത്തും. കലോത്സവ മത്സരങ്ങൾക്ക് അനുബന്ധമായി വിദ്യാർത്ഥികൾക്ക് കാണാനും പഠിക്കാനുമായി പ്രയോജനപ്പെടുന്ന വിവിധ പ്രദർശനങ്ങളും ചിറക്കര സ്കൂൾ ഗ്രൌണ്ടിൽ ഒരുക്കുന്നുണ്ട്. ഹരിത സേന, എൻ.എസ്.എസ്, എൻ.സി.സി,തുടങ്ങിയ സംഘടനകളുടെ വളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തി ഹരിത പെരുമാറ്റ ചട്ടപ്രകാരമാണ് സംഘടിപ്പിക്കുന്നത് - സമാപന സമ്മേളനം നവമ്പർ 2ന് വൈകിട്ട് തലശേരി അഡീ.സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷത വഹിക്കും.. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ പ്രിൻസിപ്പൽ /കെ.വി അനിത, സംഘാടക സമിതി വൈസ് ചെയർമാൻ സി. സോമൻ, പിടിഎ പ്രസി.വി.ഷീജ, മുൻ പിടിഎ പ്രസി.എം എ സുധീഷ്, വാർഡ് കൗൺസിലർ ടി.വി റാഷിദ, എച്ച് എം ഫോറം സെക്രട്ടറി കെ.രാജേഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വിമ തെക്കുമ്പാത്ത്, പിടിഎ എക്സി.അംഗം എ.എം മൻസൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ ഷാജ്, പബ്ലിസിറ്റി കൺവീനർ വി. പ്രശോഭ് സംബന്ധിച്ചു..


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2