ഒ.ചന്തുമേനോൻ സ്കൂളിൽ
ഇനി ഗാന്ധി പ്രതിമയും
ചാലക്കര പുരുഷു
തലശ്ശേരി: മലയാളത്തിന് ആദ്യ നോവൽ സമ്മാനിച്ച ഒ.ചന്തുമേനോൻ്റെ നാമധേയത്തിലുള്ള വലിയ മാടാവ് ഗവ:യു .പി .സ്കൂളിൽ ഇനി ഗാന്ധി പ്രതിമയും ഇടം പിടിക്കും.
സ്വാതന്ത്ര്യത്തിൻ്റേയും, സാഹോദര്യത്തിൻ്റേയും, അഹിംസയുടേയും, മൂർത്തീഭാവമായ രാഷ്ട്രപിതാവിൻ്റെ അർദ്ധകായ പ്രതിമ വിദ്യാർത്ഥികൾക്ക് ഉത്തമ പൗരൻമാരായി വളരാനുള്ള പ്രചോദനമാകും.
കോൺക്രീറ്റിൽ തീർത്ത അർദ്ധകായ ഗാന്ധി പ്രതിമ തീർത്തത് വളയം സ്വദേശി സി.മധുസൂദനൻ മാസ്റ്റരാണ്. താൻ അദ്ധ്യാപകനായിരുന്ന കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിലും മധുമാസ്റ്റർ ഗാന്ധി ശിൽപ്പം നിർമ്മിച്ചിട്ടുണ്ട്. കേരള സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലാ പഠനം പൂർത്തിയാക്കിയ മധുമാസ്റ്റർ കമേഷ്യൽ ആർട്ടിലും ഏറെ ശ്രദ്ധേയനാണ്.നിരവധി ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. മികച്ച മേക്കപ്പ്മാനുമാണ്.
ഒക്ടോബർ 28 ന് കാലത്ത് 11 മണിക്ക് നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ പ്രതിമ അനാഛാദനം ചെയ്യും.
ചിത്രവിവരണം: ശിൽപ്പവും ശിൽപ്പിയും.
ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ യു പി സ്‌കൂളിൽ ഗാന്ധി പ്രതിമ ഒരുങ്ങുി
അനാഛാദനം 28ന് തലശ്ശേരിയിൽ
തലശ്ശേരി :
മഹാത്മാനായി തലശ്ശേരി തിരുവങ്ങാട് പ്രദേശത്ത് എത്തിയ തിൻ്റെ 90-ാം വാർഷികത്തിൻ്റെ സ്മരണാർത്ഥം ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്‌കൂളിൽ നാത്ഥി ശിൽപ്പക ഒരു ങ്ങുന്നു. 170 വർഷത്തിലേറെയായി തിരുവങ്ങാടിൻ്റെ മണ്ണിൽ അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം അനവതി മഹാരജൻമാരെ കൈര ളിക്കു നൽകിയിട്ടുണ്ട്.
മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ആയ ഇന്ദുലേഖ രചിച്ച ഒ. ചന്തുമേനോൻ, ഹാസ്യസാമ്രാട്ട് സഞ്ജയൻ, വി. കെ കൃഷ്‌ണ മേനോൻ തുടങ്ങിയവർ ഈ വിദ്യാലയ ത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
1934 ജനുവരി 14-ാം തീയ്യതി നാമിജിയും അനുയായി കളും തിരുവങ്ങാട് എടവലത്ത് തറവാട്ടിൽ എത്തിച്ചേരുകയുണ്ടായി. അവിടുന്ന് “വലിയമാടാവിൽ കുടിപ്പള്ളികൂടത്തിലേക്ക് നാത്തിരിയുടെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചു ചേർത്തു. ആ മഹാത്മാവിന് വമ്പിച്ച ഒരു സ്വീകരണം തന്നെയായിരുന്നു തലശ്ശേരിക്കാർ ഒരുക്കി യിരുന്നത്.
ഈ ചരിത്ര മുഹൂർത്തത്തിൻ്റെ സ്മരണ പുതുക്കുന്ന തിനും രാസ്ഥിയൻ ആശയങ്ങൾ പുതുതലമുറയിലേക്കെത്തിക്കുന്ന തിയും ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ നാ. തു ചി സ്കൂളിൽ 28/10/24 രാവിലെ 11 മണിക്ക് രാത്ഥിപ്രതിമയുടെ അനാ ച്ഛാദനം ബഹുമാനപ്പെട്ട കേരള സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവ്വ ഹിക്കുന്ന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് നിഷാന്ത് പി സി സ്വാഗതവും.
പ്രധാനാധ്യപകൻ ജയരാജൻ കെ പി റിപ്പോർട്ട് അവതരണവും തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി കെ. എം ജമുനാറാണി ടീച്ചർ അധ്യക്ഷതയും വഹിക്കുന്നു. വാർഫ് കൗൺസിലർമാരായ ശ്രീ എം എ സുധീഷ്', ശ്രീ ലിജേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ഷബാന ഷാന വാസ്, തലശ്ശേരി സൗത്ത് എ ഇ ഒ ശ്രീമതി സുജാത ഇ പി, ബി പി സി അഖീഷ് ടി വി, ലയൺസ് ക്ലബ്ബ് പ്രതിനിധികൾ ബോബി സഞ്ജീവ് മാസ്റ്റർ, രനിൽ മനോഹർ തുടങ്ങിയവർ പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിനോട് അനുബന്ധിച്ച് ഗാന്ധിജി യോഗം വിളിച്ചു ചേർത്ത എടവ ലത്ത് തറവാട്ടിൽ നിന്നും വലിയമാടാവിൽ സ്‌കൂളിലേക്ക് ഒരു സ്‌മൃതി യാത്ര നടത്തുന്നു. അതിനോടൊപ്പം തന്നെ ശ്രീ രാജന്ദ്രൻ വെളി തമ്പ്ര ആവിഷ്ക്കരിക്കുന്ന സംഗീതശിൽപ്പവും അവതരിപ്പിക്കുന്നു. തല ശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തി ഗ്നു വേണ്ടി ഗാന്ധിശിൽപ്പം ഒരുക്കിയത് ശിൽപി ശ്രീ മധുസൂദനൻ
പത്രസമ്മേളനത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ പി സി നിഷാന്ത്, എസ് എം സി ചെയർമാൻ ശ്രീ സുധീശൻ എം എ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ബാബുരാജ് കെ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബെറ്റി അഗസ്റ്റിൻ, സീനീയർ അസിസ്റ്റൻ്റ് ശ്രീമതി മിനി ഇ, മിഡ്‌ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ ബോബി സഞ്ജീവ്, ശ്രീ രാജേന്ദ്രൻ വെളിയമ്പ്ര എന്നിവർ പങ്കെടുത്തു
സ്തനാർബുദ ബോധവൽക്കരണം നടത്തി.
തലശ്ശേരി:മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി. തലശ്ശേരി അലയൻസ് ക്ലബ്ബും, തിരുവങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ചേർന്ന് നടത്തിയ പരിപാടിയിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ ഡോക്ടർ ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. അലയൻസ് ക്ലബ്ബ് തലശ്ശേരി പ്രസിഡന്റ് രാഹുൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു, തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി കെ ജയരാജൻ എൻഎസ്എസ് ഓഫീസർ കെ.പി. ഷജില, റിനിൽ മനോഹരൻ നേതൃത്വം നൽകി.
ചിത്രവിവരണം: ഡോ: ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും
മാഹി ..ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും, ഈസ്റ്റ് പള്ളൂർ കുനിയിൽ സുബ്രഹ്മണ്യക്ഷേത്ര പരിപാലനാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചു
ബോധവത്കരണ ക്ലാസ്സും
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കുനിയിൽ സുബ്രഹ്മണ്യക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ചു. മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഡോ. സയ്യിദ്. മുഹമ്മദ് ജലാലുദ്ദീൻ ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് ഡോ. സന്തോഷ് കുമാർ, ഡോ.സയ്യിദ് ജലാലുദ്ദീൻ, ഡോ. ജെസ്സി മാത്യു നേതൃത്വം നൽകി. രോഗികൾക്ക് സൗജന്യ പരിശോധനയും മരുന്നുകളും വിതരണം ചെയ്തു.
ചടങ്ങിൽ 100ഓളം പേർ പങ്കെടുത്തു. .
ഷൈനി ചിത്രൻ സ്വാഗതവും
പി.സി ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആയില്യം നാൾ ആഘോഷിച്ചു
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ആയില്യം നാൾ ആഘോഷം ആഘോഷിച്ചു.
അഖഡനാമ ജപം, മുട്ട സമർപ്പണം, ഉച്ചക്ക് നാഗപ്പൂജ തുടർന്ന് അന്നപ്രസാദവും നടന്നു .
ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ചിത്രവിവരണം: ആയില്യം നാൾ ചടങ്ങുകൾക്ക്
ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കുന്നു.
നഗരസഭാ കെട്ടിട സമുച്ഛയം തുറന്നു
തലശ്ശേരി :നഗരസഭയുടെ കെട്ടിട സമുച്ചയം . സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ തുറന്ന് നൽകി.
സ്ഥലം എം.എൽ.എ. കൂടിയായ സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നേ കാൽ കോടി രൂപ വിനിയോഗിച്ച് ബഡ്സ് സ്കൂൾ കോംപൗണ്ടിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിൽ കൃഷി ഭവൻ, അംഗൻവാടി, ആരോഗ്യ വിഭാഗം ഓഫിസ്, മീറ്റിംഗ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
സ്വന്തം വീട് സംരക്ഷിക്കുന്ന മാതൃകയിൽ കെട്ടിട സമുച്ചയങ്ങൾ സംരക്ഷിക്കാൻ ജീവനക്കാരും പൊതുജനങ്ങളും തയ്യാറാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ ആവശ്യപ്പെട്ടു.
ചെയർപേഴ്സൺ കെ. എം. ജമുനാ റാണി ടീച്ചർ അധ്യക്ഷത വഹിച്ചു.. വൈസ് ചെയർമാൻ എം. വി. ജയരാജൻ, കൗൺസിലർ ടി.വി. റാഷിദ ടീച്ചർ, വി.എം. സുകുമാരൻ, വി.പി. സജീവൻ, എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ് ,കെ. സുരേശൻ,ബി.പി. മുസ്തഫ, വർക്കി വട്ടപ്പാറ ,വളോറ നാരായണൻ, അസി. എഞ്ചിനിയർ റഹല പ്രസംഗിച്ചു
ചിത്രവിവരണം: കെട്ടിട സമുച്ഛയം സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി നോർത്ത് സബ്‌ജില്ല കലോത്സവം തലശ്ശേരിയിൽ ഇന്ന് തുടങ്ങും
തലശ്ശേരി : തലശ്ശേരി നോർത്ത് ഉപജില്ല കലോത്സവം ഒക്ടോബർ 26.28.29.30 തീയ്യതികളിലായി വടക്കുമ്പാട് ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുകയാണ്. വടക്കുമ്പാട് ഗവ.ഹയർസെക്കണ്ടറി സ്കൂളിലും പി.സി ഗുരുവിലാസം യു.പി സ്‌കൂളിലും സജ്ജമാക്കിയ 12 വേദികളിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ എൽ.പി, യു.പി. എച്ച്. എസ്. എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 78 സ്‌കൂളുകളിൽ നിന്നും അയ്യായിരത്തോളം കുട്ടികൾ 4 ദിവസങ്ങളിലായി വിവിധ മേഖലകളിൽ മത്സരിക്കാനെത്തും.
ബഹു:കേരള സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ.എം.എൽ.എ .ബഹു:വടകര പാർ ലമെന്റ് എം.പി ശ്രീ.ഷാഫി പറമ്പിൽ എന്നിവർ രക്ഷാധികാരികളായും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീഷ.എം.പി ചെയർമാനും പ്രിൻസിപ്പൾ ഇൻ ചാർജ്ജ് ശ്രീ.സതീശൻ ടി.കെ ജനറൽ കൺവീനറും എ.ഇ.ഒ. ശ്രീ.ബാബുരാജ് ട്രഷററും ആയ സംഘാടകസമിതിയാണ് മേളയുടെ മേൽനോട്ടം നിർവഹിക്കുന്നത്.
26 ന് സ്റ്റേജിതര മത്സരങ്ങളും 28,29,30 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. ഓരോ ദിവസങ്ങളിലും 3500 ഓളം പേർക്ക് ഭക്ഷണം ഒരുക്കുന്നുണ്ട്.
28 ന് രാവിലെ 10 മണിക്ക് പ്രശസ്‌ത ചിത്രകാരൻ കെ.കെ.,സനിൽകുമാർ.
കലോത്സവം ഉദ്ഘാടനം ചെയ്യും.. കലോത്സവ ലോഗോ മത്സരത്തിൽ സമ്മാനാർഹനായ ഹർജിത്തിന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത ഉപഹാരം നൽകും. വിവിധ രാഷ്ട്രീയ പ്രതിനിധികൾ, അധ്യാപക സംഘടനാ നേതാക്കൾസംബന്ധിക്കും.
30 ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യും.. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ബിജു അധ്യക്ഷത വഹിക്കും.
വാർത്താ സമ്മേളനത്തിൽ . എ.ഇ.ഒ ബാബുരാജ്, വാർഡ് മെമ്പർ എം.ബാലൻ, പ്രിൻസിപ്പൾ ഇൻ ചാർജ് ടി.കെ. സതീശൻ
ഹെഡ്‌മാസ്റ്റർ പ്രശാന്ത്.എ സുനിൽ കുമാർ മൂഴിക്കര, പി.ടി.എ പ്രസിഡണ്ട് ഷാജി കാരായി, മുഹമ്മദ് ഷമീർ, പി. ഉനൈസ്. പങ്കെടുത്തു.
പഞ്ചായത്ത് ഓഫീസിനു മുന്നിൽ
ധർണ്ണ നടത്തി
ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ പൊട്ടി പൊളിച്ചിട്ട റോഡുകൾ ഉടനെ ടാറിങ്ങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ബി ജെ പി ജില്ല ജനറൽ സിക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യുന്നു,
മദ്രസ ഫെസ്റ്റ് 27ന് തലശ്ശേരിയിൽ
തലശ്ശേരി : മുസ്ലിംലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെയും എം എസ് എഫ്-ബാല കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി നഗരസഭ പരിധിയിലെ മദ്രസ വിദ്യാർത്ഥികൾക്കായി 'മദ്രസ ഫെസ്റ്റ്' നടത്തുന്നു.
ഒക്ടോബർ 27 ന് രാവിലെ 9 മണി മുതൽ തലശ്ശേരി ചിറക്കര ഗവ.അയ്യലത്ത് യു.പി സ്ക്കൂളിലാണ് പരിപാടി. രാവിലെ 8 മണിക്ക് സ്വാഗത സംഘം ചെയർമാൻ സി.കെ.പി മമ്മു. മുഹമ്മദ് അജ്‌മൽ നഗറിൽ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. തലശ്ശേരി നഗരസഭ പരിധിയിലെ മദ്രസ സ്ക്കൂളിലെ 182 മദ്രസാ വിദ്യാർത്ഥികൾ മദ്രസ ഫെസ്റ്റിൽ പങ്കെടുക്കും. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ആബകുട്ടികൾക്കും പെൺകുട്ടികൾക്കും സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ വിവിധ ഇനങ്ങളിലാണ് മത്സരം 3 വേദികളിൽ മത്സരങ്ങൾ നടക്കും. കിറാഹത്ത്, പ്രസംഗം, മദ്ഹ് ഗാനം, ബാങ്ക് വിളി, കഥ, ദഫ്‌മുട്ട്, ഖുർആൻ കാലിഗ്രാഫി, പ്രബന്ധ രചന, ക്വിസ് മത്സരം തുടങ്ങിയവ വിവിധ വേദികളിൽ അരങ്ങേറും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കണ്ണൂർ ജില്ല മുസ്ലീംലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല എം.എസ് എഫ് വൈസ് പ്രസിഡൻ്റ് ഷഹബാസ് കായ്യത്ത് അധ്യക്ഷത വഹിക്കും. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. നജാഫ് സമ്മാനദാനം നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സി.കെ.പി മമ്മു/
സി.അഹമ്മദ് അൻവർ.,
എ.കെ സക്കറിയ,
വി.ജലീൽ,ടി.കെ ജമാൽ,
കെ.സി ഷബീർ,
റഹമാൻ തലായി,
മഹറൂഫ് ആലഞ്ചേരി,
ഷഹബാസ് കായ്യത്ത്,
കെ മുനവർ അഹമ്മദ്,
പി പി സിറാജ് സംബന്ധിച്ചു.
'അവറോത്ത് ക്ഷേത്രം: കട്ടില വെപ്പും ചെമ്പോല സമർപ്പണവും
മാഹി: ഈസ്റ്റ് പള്ളൂരിലെ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്ര നിർമാണത്തിൻ്റെ ഭാഗമായുള്ള ചുഴലി ഭഗവതി ക്ഷേത്രത്തിൻ്റെ കട്ടില വെപ്പ് കർമ്മം നവംമ്പർ 3 ന് രാവിലെ 9 മണിക്ക് നടക്കും.
ചെമ്പോല മേയൽ മണ്ഡലാരംഭത്തിൽ തന്നെ പൂർത്തീകരിക്കുമെന്നും ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡന്റ് ടി.മനോഹരൻ നമ്പ്യാർ അറിയിച്ചു.
ജനബോധന സദസ്സ് സംഘടിപ്പിച്ചു
മാഹി:കേരള സർവോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി മാസാ ചാരണത്തിന്റെ ഭാഗമായി മാഹി തിലക് റീഡിങ് റൂം & സ്പോർട്സ് ക്ലബ്ബിൽ ഗാന്ധിജിയുടെ ലഹരി വിരുദ്ധ നിലപാട് എന്നതിനെ ആസ്‌പദ മാക്കി ജനബോധന സദസ്സ് സംഘ ടിപ്പിച്ചു.
സർവോദയമണ്ഡലം കണ്ണൂർ ജില്ല സെക്രട്ടറി രാജൻ തീയറേത്ത് അദ്ധ്യക്ഷത വഹിച്ചു.കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. പി. ആർ നാഥ്, പി. കെ.. സത്യനന്ദൻ, കെ. ഹരീന്ദ്രൻ, ഐ അരവിന്ദൻ സംസാരിച്ചു
.ചിത്ര വിവരണം:മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ലോഗോ പ്രകാശനം ചെയ്തു
മാഹി:സിപിഎം തലശ്ശേരി ഏരിയ സമ്മേളനത്തിന്റെ ലോഗോ എം.മുകുന്ദൻ പ്രകാശനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഏറ്റുവാങ്ങി.ചടങ്ങിൽ സി പി എം തലശ്ശേരി ഏരിയ സിക്രട്ടറി സി കെ രമേശൻ ഏരിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്സൽ, വടക്കൻ ജനാർദ്ദനൻ, കെ.പി സുനിൽകുമാർ കൺവീനർ കെ.പി നൗഷാദ് പള്ളൂർ ലോക്കൽ സിക്രട്ടറി ടി.സുരേന്ദ്രൻ പങ്കെടുത്തു.ലോഗോ രൂപകൽപന ചെയ്തത് ഷാരോൺ കതിരൂരാണ്.
ജഗന്നാഥ ക്ഷേത്രത്തിൽ
ദീപാവലി ആഘോഷം
തലശ്ശേരി: തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഒക്ടോബർ 31 ന് ദീപാവലി വിവിധ പരിപാടികളോടെ ആഘോഷിക്കും. പൈ: 5 മണിക്ക് നടതുറക്കൽ തടർന്ന് സഹസ്ര ദീപാലങ്കാരം, ദീപാരാധന 6.15ന് ലക്ഷമി പൂജ. 6.30ന്ന് ഏടന്നൂർ ശ്രീ നാരായണ മഠം ഗുരുകൃപ നൃത്ത വിദ്യാലയത്തിൻ്റെ നൃത്തനൃത്യങ്ങൾ.8 മണിക്ക് അത്താഴപൂജ, മംഗളാരതി.
പവനൻ അനുസ്മരണം ഇന്ന്
തലശ്ശേരി: കേരള യുക്തിവാദി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് കാലത്ത് 10.30 ന് തലശ്ശേരി ന്യൂ കോസ് മോ പൊളിറ്റൻ ക്ലബ്ബ് ഹാളിൽ പവനൻ അനുസ്മരണം നടക്കും.' സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോടിൻ്റെ അദ്ധ്യക്ഷതയിൽ പ്രൊഫ: എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്യും.എം എം.നാരായണൻ, അജിത്ത് കോളാടി, ഇരിങ്ങൽ കൃഷ്ണൻ, സി.പി.സുരേന്ദ്രൻ സംസാരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group