കൊടുവള്ളി റെയിൽവേ മേൽപ്പാലം ഡിസമ്പറിൽ തുറക്കും :ചാലക്കര പുരുഷു
തലശ്ശേരി:നിർമ്മാണത്തിന്റെ മുക്കാൽ പങ്കും പൂർത്തീകരിച്ച കൊടുവള്ളി റെയിൽവെ മേൽപ്പാലം ഈ വർഷാന്ത്യത്തോടെ തുറക്കപ്പെടുമെന്നറിയുന്നു
നിർമാണംപൂർത്തിയായാൽ ദേശീയപാതയിൽ കൊടുവള്ളിയിൽ നിത്യവും പലവട്ടം ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവും ഇല്ലിക്കുന്നിലേക്ക് ഇരട്ട റെയിൽപ്പാതയും മറികടന്ന് ചെങ്കുത്തായ കയറ്റം ഇഴഞ്ഞിഴഞ്ഞ് കയറാനാവാതെ ഭാരമേറിയ ചരക്ക് വാഹനങ്ങൾ നിയന്ത്രണം തെറ്റി പിറകോട്ട് വന്ന് ഗേറ്റിനിടിച്ച് പലവട്ടം ഇവിടെ അപകടമുണ്ടായിട്ടുണ്ട്. വർഷങ്ങളായി അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്.മട്ടന്നൂർവിമാനത്താവളത്തിലേക്കുള്ള പ്രധാന വഴി കൂടിയാണിത്.
മേൽപാലം .തുറന്നുകൊടുക്കുന്നതോടെ യാത്ര സുഗമമാകും.ഒറ്റത്തവണ ഗേറ്റ് അടച്ചു തുറക്കുമ്പോഴേക്കും ചിലപ്പോൾ കിലോമീറ്ററോളം വാഹനങ്ങളുടെ നിരയുണ്ടാകും. ഇത് ദേശീയ പാതയിലെ യാത്രയേയും പ്രതികൂലമായി ബാധിക്കാറുമുണ്ട്.
ഉയരത്തിൽ സ്റ്റീൽ സ്ട്രക്ചറുകൾ സ്ഥാപിക്കുന്നപണിയടക്കം ഏറെ ക്ലേശകരമായ നിർമ്മാണ പ്രവൃത്തികൾ 75 ശതമാനവും. പൂർത്തിയായിട്ടുണ്ട്.ഇതിൽറെയിൽവെയുടേതടക്കം 9 സ്ലാബുകളും വാർത്തുകഴിഞ്ഞു..
\ശേഷിക്കുന്ന രണ്ട് സ്ലാബുകളുടെ പണി നടന്നു വരികയാണ്. ഇതിനൊപ്പം ദേശീയ പാത ഭാഗത്തെ റീട്ടെയിനിങ്ങ് വാൾ നിർമ്മാണ പ്രവൃത്തിയുംധ്രുതഗതിയിൽ നടക്കുന്നുണ്ട്. ഇതും തീർന്നാൽ സർവ്വീസ് റോഡ് പണിയാരംഭിക്കും.
കാലാവസ്ഥ പ്രതികൂലമാവില്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ തീർക്കാനാവുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗർഡറുകൾ സ്ഥാപിക്കാൻ കാലതാമസമെടുത്തത് പാലത്തിന്റെ നിർമ്മാണത്തെ ബാധിച്ചിരുന്നു.
.മേൽ പാലം ഉടൻ പൂർത്തിയാകുമെന്ന് പലവട്ടം ബന്ധപ്പെട്ടവർ അറിയിച്ചതാണ് . എന്നാൽ നടന്നില്ല.ഏറ്റവുമൊടുവിൽ ഒക്ടോബർ പകുതിയോടെ നിർമ്മാണം പൂർത്തിയാകുമെന്നായിരുന്നു പ്രവൃത്തി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ വ്യക്തമാക്കിയത്. പ്രസ്തുത കാലാവധിയും കഴിഞ്ഞതോടെയാണ് ഏറ്റവുമൊടുവിലായി രണ്ട് മാസത്തെപ്രവൃത്തി കൂടി ബാക്കിയുണ്ടെന്ന് നിർമ്മാണ കരാറുകാർ പറയുന്നത്.
സ്റ്റിൽ സ്‌ട്രെക്ച്ചർ ഉപയോഗിച്ച് മലബാറിൽ നടക്കുന്ന ആദ്യ നിർമ്മാണ പ്രവൃത്തിയാണ് .കൊടുവള്ളിയിലേത് -
. പുറമെ നിന്ന് നിർമ്മിച്ച് സൈറ്റിൽ കൊണ്ടുവന്ന് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഉയരത്തിൽ സ്ഥാപിക്കുന്ന പ്രീ-സ്ട്രസ്‌ഡ് സാങ്കേതിക വിദ്യയാണിത് - കൊടുവള്ളിയിലെ.230-ാം നമ്പർ ലെവൽ ക്രോസിന് പകരമായാണ് മേൽപ്പാലം നിർമിക്കുന്നത്. റെയിൽവേയും സംസ്ഥാനവും സംയുക്തമായാണ്നിർമ്മിക്കുന്നത് .
2021 ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.രണ്ടു വർഷമാണ് നിർമ്മാണ കാലാവധി കണക്കാക്കിയത്.സംസ്ഥാന സർക്കാർസംസ്ഥാനത്ത് നിർമിക്കുന്ന 10 മേൽപ്പാലങ്ങളിലൊന്നാണിത്.നിർമാണത്തിന് അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതും ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങളെയും തുടർന്ന് നിർമാണം നീണ്ടുപോയി..313.60 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായാണ് പാലം നിർമ്മിച്ചത്.പൈൽ,പൈൽ ക്യാപ് എന്നിവ കോൺക്രീറ്റിലുംപിയർ,പിയർ ക്യാപ്,ഗർഡർ എന്നിവ സ്റ്റീലിലുമാണ് നിർമിച്ചത്.കൊടവള്ളിയിൽ പഴയ ബാങ്ക്കെട്ടിടത്തിന് സമീപത്തുനിന്ന് റെയിൽവേ സിഗ്നൽ ലൈറ്റിന് സമീപം വരെയാണ് മേൽപ്പാലം നിർമിക്കുന്നത്. മേൽപ്പാലം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും സ്പീക്കറും അവലോകനം നടത്തി പലഘട്ടങ്ങളിലായുണ്ടായ സാങ്കേതിക തടസ്സങ്ങൾ നീക്കിയിട്ടുമുണ്ട്.
ചിത്രവിവരണം: നിർമ്മാണം പൂർത്തിയായി വരുന്ന കൊടുവള്ളി റെയിൽവേ മേൽപ്പാലം
പെരുന്നാൾ രാവുകൾക്ക് കൊടിയിറങ്ങി.
മാഹി: പതിനെട്ട് ദിവസത്തോളം മയ്യഴിയെ ഭക്തി സാന്ദ്രമാക്കി ഭക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാഹി ബസലിക്കവിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവം സമാപിച്ചുവിശുദ്ധ മാതാവിന്റെ തിരുരൂപ രഹസ്യ അറയിലേക്ക് മാറ്റി. ഇനി അടുത്ത പെരുന്നാൾ ദിനത്തിലേ പുറത്തെടുക്കുകയുള്ളൂ.
ഒക്ടോബർ 5 മുതൽ പതിനായിരങ്ങളാണ് അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാനും തിരുനാളിൽ പങ്കെടുക്കുവാനുമായി മയ്യഴിയിൽ എത്തിച്ചേർന്നത്. കഴിഞ്ഞദിവസങ്ങളിലൊക്കെ നിയന്ത്രിക്കാനാ
വാത്ത വിധo വൻ തിരക്കാണ് അനുഭവപ്പെട്ടത്
തിരുനാളിന്റെ അവസാന ദിവസമായ ഇന്നലെ രാവിലെ 10 30 ന് കണ്ണൂർ രൂപത വികാരി ജനറൽ റവ. മോൺ. ക്ലാരൻസ് പാലിയത്ത് ന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷ ദിവ്യബലി നടന്നു ദിവ്യബലിക്ക് ശേഷം ആരാധന, വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടന്നു.
കോഴിക്കോട് രൂപത വികാരി ജനറൽ റവ. മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം ഉച്ച കഴിഞ്ഞു 2.30 ന്. രഹസ്യ അറയിലേക്ക് മാറ്റിയ ശേഷം കൊടിയിറക്കിയതോടെ മയ്യഴി തിരുനാൾ സമാപിച്ചു.
ചിത്ര വിവരണം:മാതാവിനെ രഥത്തിലേറ്റിയുളള പ്രദക്ഷിണം
മാഹി പള്ളി കൊടിയിറക്കം
13 കാരിയെ തട്ടിക്കൊണ്ടുപോയ
യുവാവ് അറസ്റ്റിൽ
മാഹി:പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ നിന്നും കാണാതായ 13കാരിയെയും, യുവാവിനെയും ഊട്ടിയിൽ കണ്ടെത്തി.
പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ
അന്വേഷണത്തിലാണ് പെൺകുട്ടിയെ ഊട്ടിയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ
മുഹമ്മദ് ബിൻ ഷൗക്കത്തലി(18)യെ പള്ളൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പോകാൻ സഹായിച്ച അണിയാരം സ്വദേശി കെ.പി സനീദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്താലുമാണ് ഇവരെ കണ്ടെത്തിയത്.
ഇവരെ പോകാൻ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയിൽ കെ പി സനീദി(18)നെ നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു സനീദിന്റെ ബൈക്കുമായി പെൺകുട്ടിയെ കൊണ്ടുപോയ ശേഷം സനീദിന്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പല ലോഡ്‌ജുകളിലായി ഇവർ മാറി മാറി താമസിച്ചത്.
പെൺകുട്ടിയുടെ ആധാർ കാർഡിലും കൃതിമം നടത്തിയിരുന്നു.
ഷൗക്കത്തലിയുമായി പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു.
മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണന്റെ നിർദ്ദേശപ്രകാരം മാഹി പൊലീസിൻ്റെ ദ്രുതഗതിയിലുള്ള അന്വേഷണത്തിൻ്റെ ഫലമായാണ് കുട്ടിയെ കണ്ടെത്തിയത്.
പെൺകുട്ടിയെ ബന്ധുക്കളെ ഏല്പിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയതിനും, പെൺകുട്ടിയുടെ ആധാർ കാർഡിൽ കൃതിമം കാട്ടിയതിനും, ആൾ മാറാട്ടം നടത്തിയതിനും പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ ഷൗക്കത്തലിയെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌ത് മാഹി സബ് ജയിലിലേക്കയച്ചു. സനീദും റിമാൻ്റിലാണ്.
മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം പള്ളൂർ എസ് എച്ച് ഒ സി വി റെനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ് ഐ മാരായ കിഷോർ കുമാർ, സരോഷ് കുമാർ, എ എസ് ഐ - സി വി ശ്രീജേഷ്, മഹേഷ്, സ്പെഷ്യൽ ഗ്രേഡ് വനിത എസ് ഐ ബീന പാറമ്മേൽ, ശ്രീദേവ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഷൗക്കത്തലി
മയ്യഴിയുടെ വികസന സ്വപ്നങ്ങൾക്ക്
ചിറക് മുളയ്ക്കുന്നു.
മാഹി:മയ്യഴിയുടെ വികസനത്തിന് വേഗത കൂട്ടാനും , നിർമ്മാണം പാതി വഴിയിൽ നിലച്ച വൻകിട പദ്ധതികളുടെ തുടർ നിർമ്മാണം നടത്താനുമായി പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാൻ പുതുച്ചേരി ധനകാര്യ സെക്രട്ടരിആഷിശ് മാധറാവു മൊറേമയ്യഴിയിലെത്തി.
വിവിധ വകുപ്പ് മേധാവികളെ നേരിൽ കണ്ട് ചർച്ച നടത്തി. മാഹി എം.എൽ. എ.രമേഷ് പറമ്പത്ത്, റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ എന്നിവരുമായും ചർച്ച നടത്തി. തുടർന്ന് മുടങ്ങിക്കിടക്കുന്ന പദ്ധതികളായ മാഹിയിലെ ആശുപത്രി ട്രോമാകെയർ, ഹാർബർ, പുഴയോര നടപ്പാത എന്നിവിടങ്ങളും മാഹി ഇൻഡോർ സ്റ്റേഡിയം, മാഹി ബൈപ്പാസ് ഹൈവേ സർവ്വീസ് റോഡ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. മാഹി ട്രോമാകെയർ നിർമ്മാണം പൂർത്തിയാക്കാനായി ഏഴര കോടി രൂപയുടെ അനുമതി ഉടൻ നൽകുമെന്നും സെക്രട്ടറി പറഞ്ഞു.
പുതുച്ചേരി സംസ്ഥാനത്ത് മാഹിയെഏറെ സ്നേഹിക്കുന്ന വടകര സ്വദേശി ലഫ്.ഗവർണർ കെ.കൈലാസനാഥൻ ഐ.എ.എസിന്റെ പ്രത്യേക താൽപ്പര്യമാണ് ദശകങ്ങളായി നിലച്ചുപോയ വൻകിട പദ്ധതികൾക്ക് തുടർനിർമ്മാണ സാഹചര്യമൊരുക്കിയത്.
ഗവർണ്ണർ ചുമതലയേറ്റതിന് തൊട്ട് പിറകെ ജനശബ്ദം മാഹി പ്രതിനിധികൾ പുതുച്ചേരിയിൽ രാജ് നിവാസിലെത്തി മയ്യഴിയുടെ സമഗ്ര വികസന പദ്ധതികളുടെ വിശദാംശങ്ങളടങ്ങിയ നിവേദനം നൽകിയിരുന്നു.
തൊട്ട് പിറകെ അദ്ദേഹം മയ്യഴി സന്ദർശിച്ചിരുന്നു.ഇതോടെ ഫയലുകൾക്ക് വേഗത കൂടുകയും
മാസംതോറും വകുപ്പ് മേധാവികളും സെക്രട്ടറിമാരും മാഹിയിൽ സന്ദർശനം നടത്തുവാനും , സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ലഫ്.ഗവർണ്ണർ അവലോകനവും നടത്തുന്നുണ്ട്..
മാഹി ഗവ: ജനറൽആശുപത്രി ട്രോമാകെയർ സന്ദർശനത്തിൽ മാഹി എം.എൽ.എ.രമേഷ് പറമ്പത്ത്, റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.സൈബുന്നീസ ബീഗം, അസിസ്റ്റൻ്റ് എഞ്ചിനീയർ അനിൽ കുമാർ,എം.എൻ.പ്രദീപ് കുമാർ, പി. പി.രാജേഷ് എന്നിവർ അനുഗമിച്ചു.
ചിത്ര വിവരണം: പുതുച്ചേരി
ധനകാര്യ സെക്രട്ടരി
ആഷിശ് മാധറാവു മൊറേ നിർമ്മാണത്തിലിരിക്കുന്ന മാഹിഗവ.ആശുപത്രി ട്രോമ കെയർ യൂണിറ്റ് സന്ദർശിക്കുന്നു
പയ്യന്നുർ ഉപജില്ല മുന്നിൽ
തലശേരി : ആദ്യനാൾ മുതൽ മത്സരങ്ങളിൽ മേധാവിത്വം കാട്ടുന്ന പയ്യന്നൂർ ഉപജില്ല ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്ന കാഴ്ചയാണ് രണ്ടാം നാളിലും കണ്ടത്.
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായിക മേള
രണ്ടാം ദിനത്തിൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ 23 സ്വർണ്ണവും 24 വെള്ളിയും 19 വെങ്കലവുമായ് 222 പോയിൻ്റോടെ പയ്യന്നൂർ ഉപജില്ല ഒന്നാം സ്ഥാനത്ത്.
ഇരിക്കൂർ ഉപജില്ലാ 5 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവുമായ് രണ്ടാം സ്ഥാനത്തും '8 സ്വർണ്ണവും 4 വെള്ളിയും 4 വെങ്കലവുമായ് 65 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമാണ്
സ്കൂൾ തലത്തിൽ പയ്യന്നൂർ ഉപജി ല്ലയിലെ ജി. എച്ച് എസ് എസ് കോഴിച്ചാൽ 11 സ്വർണ്ണവും 7വെള്ളിയും 7വെങ്കലവുമായ് ഒന്നാം സ്ഥാനവും പയ്യന്നൂർ ഉപജില്ലയിലെ തന്നെ ജി എച്ച് എസ് പ്രാപ്പൊയ്യിൽ 3 സ്വർണ്ണവും 8 വെള്ളിയും 5 വെങ്കലവുമായ് 44 പോയിൻ്റോടെ രണ്ടാം സ്ഥാനത്തുണ്ട് തലശേരി നഗരസഭ - സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മേള ഇന്ന് സമാപിക്കും
കൊതുകുൽപ്പാദന ത്തിന്
കോട്ടേർസ് ഉടമക്ക് പിഴ ശിക്ഷ
തലശ്ശേരി:പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയിൽ കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 26,500 രൂപ പിഴ ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ജില്ലയിലെ ആദ്യ പിഴ ശിക്ഷയാണിത്. ക്വാർട്ടേഴ്സ് ഉടമ കോടതിയിൽ പിഴ ഒടുക്കി തടവ് ശിക്ഷയിൽ നിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവായി.
കഴിഞ്ഞ ആഗസ്റ്റ് 13ന് തലശ്ശേരി നഗരസഭയിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊതുക് പെരുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജശ്രീ ക്വാർട്ടേഴ്സ് ഉടമയ്ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകുകയും സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ ക്വാർട്ടേഴ്സ് ഉടമ നിർദ്ദേശങ്ങൾ പാലിക്കാത്തത് രാജശ്രീ ഹെൽത്ത് ഇൻസ്പക്ടർ ടെനിസൻ തോമസിൻ്റെ ശ്രദ്ധയിൽ പെടുത്തി. ഹെൽത്ത് ഇൻസ്പക്ടർ ക്വാർട്ടേഴ്സ് സന്ദർശിച്ച് വീണ്ടും നിർദ്ദേശങ്ങളും സമയവും അനുവദിച്ചു. പക്ഷേ, ക്വാർട്ടേഴ്സ് ഉടമ പ്രശ്നപരിഹാരത്തിനു നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ല.
അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് ഹെൽത്ത് ഇൻസ്പക്ടർ കോടതിയെ സമീപിച്ചത്. 26500 രൂപയാണ് കോടതി പിഴയായി വിധിച്ചത്.
ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ റെക്കോർഡോടെ സ്വർണം നേടിയ ടി.വി. ദേവശ്രീ.
ഇവാനോ ടോമി ഗേൾസ് നൂറുമീറ്റർ
(ജി എച് എച് എസ് എസ് (സായി) തലശ്ശേരി )
അമെയ്ജിത്ത് സബ്ജൂനിയർ ബോയ്സ്
കൂടാളി എച്ച് എസ് എസ് ഒന്നാം സ്ഥാനം
ജില്ലാ റവന്യു കായിക മേള സബ് ജൂനിയർ ബോയ്സ് നൂറു മീറ്റർ ഓട്ടമത്സരം
അലൻ രാജേഷ് റെക്കോർഡ് തിരുത്തി
അഞ്ചു കിലോഗ്രാം ഷോട്ട്പുട്ടിലും 1.5 കിലോഗ്രാം ഡിസ്കസ് ത്രോയിലും റെക്കോർഡ് തിരുത്തി കോഴിച്ചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അലൻ രാജേഷ് ഡിസ്കസ് ത്രോ (1.5.കി.ഗ്രാം) സീനിയറിൽ കോഴിച്ചാൽ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അലൻ രാജേഷ് 38.15 മീറ്ററോടെ കതിരൂർ ജിഎച്ച്എസ്എസ് ലെ മുഹമ്മദ് അനാസ് വി.പി.(33.11) മീറ്റർ റിക്കോർഡ് തിരുത്തിയതോടൊപ്പമാണ് ഷോട്ട്പുട്ടിൽ കണ്ണൂർ സെന്റ് മൈക്കിൾ എ ഐ എച്ച് എസ് എസ് ലെ മസീൻ മുഹമ്മദിന്റെ 12.31 മീറ്റർ റിക്കാർഡാണ് തിരുത്തിയത് .
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി പ്രകടനവും, ധർണയും നടത്തും.
ന്യൂമാഹി: ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂ മാഹിഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനവും ധർണാസമരവും നടത്തും. 25 ന് വെള്ളിയാഴ്ച രാവിലെ 10 30 ന് പ്രകടനവും ധർണാ സമരവും നടത്തും.
ന്യൂമാഹിയിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും, ഒമ്പതാം വാർഡിലെ നടമ്മേൽ പാലംപുനർനിർമ്മിക്കാനും,പഞ്ചായത്തിലെ അനധികൃത നിയമനം അവസാനിപ്പിക്കാറും,
റോഡുകൾ മോശമായതിനാൽ
ന്യൂ മാഹിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ അനുഭവിക്കുന ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം
രോഹിണി നിര്യാതയായി
മാഹി: പന്തക്കൽ ജൻസിസ് സ്കൂളിന് സമീപം മഠത്തിൽ മീത്തൽ രോഹിണി (69)നിര്യാതയായി. ഭർത്താവ് :പരേതനായ ദാമോദരൻ.മക്കൾ: ജിതേഷ് (ഗൾഫ്), ജിഗേഷ് (വിമുക്ത ഭടൻ), ജിഷ്ണ, ജിനീഷ് .മരുമക്കൾ:: പ്രഷിത്ത് കുമാർ ( ചമ്പാട്), ശ്രീവിദ്യ (അധ്യാപിക, പാനുണ്ട ഹൈസ്കൂൾ), നിമ്മ്യ( നഴ്സ്, എ.കെ.ജി.ആസ്പത്രി, കണ്ണൂർ) സഹോദരങ്ങൾ: യശോദ (കുട്ടിമാക്കൂൽ), ലീല (തലശ്ശേരി), ശാന്ത (ചാലക്കര), ഹരിദാസ് (റിട്ട. എസ്.ബി.ഐ. ജീവനക്കാരൻ ) ,പരേതനായ വിജയ രാഘവൻ
ബാലകൃഷ്ണൻ മുംബെയിൽ നിര്യാതനായി
തലശേരി:പാലയാട് ഡയറ്റിനു മുന്നിലെ പരയത്ത് ഹൌസിൽ നാല്പാടി ബാലകൃഷ്ണൻ (85)മുംബെയിൽ നിര്യാതനായി.സജീവ സി.പി.ഐ. പ്രവർത്തകനും ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടുമായിരുന്നു. ഭാര്യ :ശാന്ത. മകൻ : കമലേഷ് സഹോദരങ്ങൾ: ശ്രീമതി, രാധ,, രമ, മനോഹരൻ, പരേതനായ രാജീവൻ -സംസ്കാരം മുംബൈ ശാന്തക്രൂസിൽ നടന്നു.
എ.കെ.ചന്ദ്രൻ നിര്യാതനായി
തലശ്ശേരി:പാനുണ്ട കോമ്പിലെ കളത്തിൽ വീട്ടിൽ
എ കെ ചന്ദ്രൻ (78) നിര്യാതനായി
ഭാര്യ : പി.വി കമലാക്ഷി
മക്കൾ :ഷാനവാസ്, ജോസ്ന സഹോദരങ്ങൾ എ.കെ.ദാമോധരൻ, എ.കെ. ബാലൻ പരേതനായ ശ്രീനിവാസൻ,എ.കെ. സുരേന്ദ്രൻ, എ.കെ.ശ്യാമള, രാജീവൻ (മരുമക്കൾ ഷീജ, രാജീവൻ സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് പന്തക്കപ്പാറ ഗ്യാസ് ശ്മശാനത്തിൽ
പന്ന്യന്നൂർ ഭാസിക്ക്
വാഗ്ഭടാനന്ദ പുരസ്‌കാരം
തലശ്ശേരി :തിരുവനന്തപുരം കൈരളി സേവക് സമാജിൻ്റെ 2024- ലെ വാഗ്ഭടാനന്ദ പുരസ്കാരത്തിന് നിരവധി കൃതികളുടെ കർത്താവായ പന്ന്യന്നൂർ ഭാസി അർഹനായി
അങ്കം, ചങ്ങാതിമാർ, വടക്കൻ പാട്ടിലെ വീരാംഗനമാർ, കുട്ടികളുടെ തച്ചോളി ഒതേനൻ, തച്ചോളി ഒതേനൻ പുരാവൃത്തം, ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ, അശാന്തിക്കപ്പുറം തുടങ്ങി ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട് പന്ന്യന്നൂർ ഭാസി.
സഹകരണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം രചിച്ച "വാഗ്‌ഭടാനന്ദ ഗുരു സഹകാരിയും നവോത്ഥാന നായകനും" എന്ന കൃതിയിൽ വാഗ്‌ഭടാനന്ദ ഗുരുവിനെ കുറിച്ച് 'സഹകാരിയായി പ്രവേശം' എന്ന അധ്യായമുണ്ട്. ഗുരു സ്ഥാപിച്ച ഊരാളുങ്കൽ സഹകരണ സംഘത്തെ കുറിച്ചുള്ള ഈ അധ്യായം കാലിക്കറ്റ് സർവ്വകലാശാലയുടെ എം ബി .എ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2024 ഒക്ടോബർ 29 ന് തിരുവനന്തപുരത്ത് കൈരളി സേവക് സമാജിൽ നടക്കുന്ന വാഗ്ഭടാനന്ദ അനുസ്‌മരണ സമ്മേളനത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ പുരസ്‌കാരം സമർപ്പിക്കും.
വട്ടിയൂർകാവ് എം എൽ എ വി.കെ. പ്രശാന്ത് മുഖ്യാഥിതിയായിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group