കണ്ണൂർ ജില്ലാ സ്കൂൾ കായിക മേളക്ക് പൈതൃക നഗരിയിൽ പ്രൗഢമായ തുടക്കം
തലശ്ശേരി: കണ്ണൂർ ജില്ലാ സ്കൂൾ കായിക മേളക്ക് തലശ്ശേരിയിൽ പ്രൗഢമായ തുടക്കം. ജസ്റ്റിസ് വി.ആർ. കൃഷ്ണർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 3 ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ 15 ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകളാണ് മാറ്റുരക്കുന്നത്.
സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു
കായിക താരങ്ങൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും സർക്കാർ നൽകുന്നു ണ്ടെന്നും കായിക രംഗത്ത് മുന്നേറാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ. എം ജമുനാറാണി അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ.ബാബു മഹേശ്വരി പ്രസാദ്, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി
ചെയർപേഴ്സൺ ടി.കെ സാഹിറ, കൗൺസിലർ പി കെ സോന, ഹയർ സെക്കൻ്ററി റീജ്യണൽ ഡപ്യൂട്ടി ഡയറക്ടർ ആർ. രാജേഷ് കുമാർ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ വി.വി. പ്രേമരാജൻ,വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി. സുധീർ , ജില്ലാ സ്കൂൾ സ്പോർട്സ് കോ ഓർഡിനേറ്റർ പി.പി. മുഹമ്മദലി, രജീഷ് കാളിയത്താൻ സംസാരിച്ചു
സ്പീക്കർ എഎൻ ഷംസീർ ജില്ലാ കായിക മേള ഉദ്ഘാടനം ചെയ്യുന്നു.
ഏഞ്ചൽ മരിയ പൗലോസ് റവന്യു ജില്ലാ കായിക മേള ട്രിപ്പ്ൾ ജമ്പ് സീനിയർ ഗേൾസ് (ജി വി എച് എച് എസ് (സ്പോർട്സ്)കണ്ണൂർ )
സഞ്ജയ് എം (ജി എച് എച് എസ് മാലൂർ) ഹാർമർ ത്രോയിൽ റെക്കോർഡോടെ സ്വർണ്ണ മെഡൽ സീനിയർ ബോയ്സ് വിഭാഗം
യംഗ് സ്റ്റേർസിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റേഡിയത്തിലേക്ക് വേസ്റ്റ് ബിനുകൾ നൽകി
തലശ്ശേരി : തലശ്ശേരി സ്റ്റേഡിയം യംഗ്സ്റ്റേർഡിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരി മുനിസിപ്പൽ വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിലേക്ക് നൽകിയ വേസ്റ്റ് ബിന്നുകൾ കേരള നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഡി ഡി എജ്യൂക്കേഷൻ ബാബു എം പ്രസാദിന് നൽകി സ്റ്റേഡിയത്തിലേക്ക് സമർപ്പിച്ചു.
ജില്ലയിലെ സിന്തറ്റിക് ട്രാക്കോടു കൂടിയ പ്രധാന സ്റ്റേഡിയം എന്ന നിലയിൽ ധാരാളം സ്കൂളുകളുടെയും വിവിധ സബ് ജില്ലകളുടെയും കായിക മൽസരങ്ങൾക്കും വേദിയായ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ
കണ്ണൂർ റവന്യൂ ജില്ലാ കായികമേള നടക്കുന്നതിനിടെയായിരുന്നു വേസ്റ്റ് ബിന്നുകൾ നൽകിയത്.
മാലിന്യ സംസ്കരണത്തിനുള്ള മാതൃകാ പ്രവർത്തനം നടത്തിയ യംഗ്സ്റ്റേർസിനെ അദ്ദേഹം അഭിനന്ദിച്ചു.
ടൂടൽ പ്ലാസ്റ്റിക് എം ഡി അനസ് ഹാജി ആയിരുന്നു വേസ്റ്റ് ബിന്നുകൾ സ്പോൺസർ ചെയ്തത്. യംഗ് സ്റ്റേർസ് അംഗങ്ങൾ ആയ ഹംസ കേളോത്ത്, മുഹമ്മദ് നിസാർ പടിപ്പുരക്കൽ, അക്ബർ നടമ്മൽ, ജാഫർ ജാസ്, മുഹമ്മദ് റാഫി സി കെ, സാജിദ് കെ കെ, എ എൻ നാസിഫ്, എന്നിവർ ചേർന്ന് മറ്റ് ബിന്നുകൾ ഡി ഡി ബാബു എം പ്രസാദിൻ്റെ സാന്നിധ്യത്തിൽ ചാമ്പ്യൻഷിപ്പ് ഗ്രീൻ പ്രെട്ടോക്കോൾ കമ്മിറ്റി കൺവീനർ സുചിത്ര ടീച്ചർക്ക് നൽകി സ്റ്റേഡിയം ഗ്രൗണ്ടിൽ സ്ഥാപിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റി ഹരിത കർമ സേനാംഗങ്ങൾ, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നോവൽ പ്രകാശനവും സംവാദവും
തലശ്ശേരി:എഴുത്തുകാരന്‍ ടി കെ അനില്‍കുമാറിന്റെ ജനത കര്‍ഫ്യൂ എന്ന നോവലിന്റെ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. തലശ്ശേരി ഗവ: ടൗണ്‍ എച്ച് എസ് എസിലാണ് പരിപാടി ന്നത്.
ഡോ ഒ കെ അഞ്ജു, എൻ ഗിരിജ, ടി കെ രജിഷ, വിനൂപ ബാബു, സി കെ ഷീബ, നബൂല എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. സാഹിത്യകാരൻ രാജു കാട്ടുപുനം, അധ്യക്ഷതവഹിച്ചു.
കലാമണ്ഡലം മഹേന്ദ്രൻ, പവിത്രൻ മൊകേരി, സ്കൂൾ പ്രിൻസിപ്പൽ എൻ രാജീവൻ,രാജൻ പാനൂർ, അരുൺജിത്ത് പഴശ്ശി, ബിജു പുതുപ്പണം, കബീർ ഇബ്രാഹിം, ജയപ്രകാശ് പാനൂർ, ടി കെ ഷാജ്, കെ എൻ ഷിജി, കെ കെ റഷീദ്, ടി വി രാജീവൻ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. എഴുത്തുകാരൻ അനിൽ കുമാർ മറുപടി പ്രസംഗം നടത്തി. അജയൻ ഗാനാഞ്ജലി, ശാന്ത ടീച്ചർ എന്നിവരുടെ ഗാന വിരുന്നും അരങ്ങേറി.
കെ. രാഘവൻ മാസ്റ്റരെ അനുസ്മരിച്ചു.
മാഹി:ന്യു മാഹി വിശ്വകർമ്മ സംഘത്തിന്റെ കീഴിലുള്ള ഗാനാഞ്ജലി ഓർക്കർട്രയുടെ ആഭിമുഖ്യത്തിൽ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റരുടെ അനുസ്മരണം സംഘടിപ്പിച്ചു.
ഇ ഗംഗാധരൻ്റെറ അദ്ധ്യക്ഷതയിൽ റിട്ട: സംഗീത അദ്ധ്യാപിക . കെ .വി സുഗന്ധ ടീച്ചർ ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറത്ത് അശോകൻ അനുസ്മരണ ഭാഷണം നടത്തി ഹരിദാസ് പാറാൽ , രഘുപുന്നോൽ, എന്നിവർ രാഘവൻ മാസ്റ്റർ ഇണം നൽകിയ ഗാനങ്ങൾ ആലപിച്ചു ഇഎൻ മനോജ് സ്വാഗതവും ,സജീഷ് കെ.പി . നന്ദിയും പറഞ്ഞു
ചിത്രവിവരണം: ഗായിക സുഗന്ധി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
കടലിൽ കുപ്പികൾ വലിച്ചെറിയുന്നു
തലശ്ശേരി:മദ്യപാനികൾ മദ്യപിച്ച ശേഷം ഒഴിഞ്ഞ കുപ്പികൾ കടലിലേക്ക് വലിച്ചെറിയുന്നത് മത്സ്യ തൊഴിലാളികൾക്ക് ഭീഷണിയാവുന്നു.
ഇന്ന് വൈകുന്നേരം തലായി ഹാർബറിൽ തോണിയിൽ നിന്ന് മത്സ്യച്ചുമടുമായി കരയിലേക്ക് നടന്ന് വരുകയായിരുന്ന കൽ കത്തക്കാരനായ അലി ഹുസ്സൻ മുല്ല എന്ന ഇരുപത്താറ് കാരനാണ് കാലിന് കുപ്പി കഷ്ണം തറച്ച് പരിക്കേറ്റത്.
മത്സ്യം വാങ്ങാനെത്തിയ സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറമാണ് ഇയാളെ തലശ്ശേരി ഗവ: ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയത്. ഇതിന് മുമ്പും മത്സ്യത്തൊഴിലാളികൾക്ക് ഇങ്ങിനെ മുറിവ് പറ്റിയതായും ദയവ് ചെയ്ത് മദ്യപിക്കുന്നവർ ഒഴിഞ്ഞ കുപ്പികൾ കടലിലേക്ക് വലിച്ചെറിയരുതെന്നും മൻസൂർ മട്ടാമ്പുറം അഭ്യർത്ഥിച്ചു.
ചിത്ര വിവരണം: പരിക്കേറ്റ തൊഴിലാളി
ഷഡാധാര പ്രതിഷ്ഠ നടത്തി
ന്യൂമാഹി:പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന മഹാശിവക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠാ കർമ്മം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കിനിടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഷഡാധാര പ്രതിഷ്ഠ നടത്തി .രണ്ട് ദിവസങ്ങളിലായി ക്ഷേത്ര ശില്പി ശബരിമല മുൻ മേൽ ശാന്തി ബ്രഹ്മശ്രീ കെ ജയരാമൻ നമ്പൂതിരിയുടെയും അനേകം ബ്രാഹ്മണശ്രേഷ്ഠന്മാരുടെയും സാന്നിധ്യത്തിൽ വിവിധ പൂജാദി കർമ്മങ്ങൾ നടന്നു. മഹാമൃത്യുഞ്ജയ ഹോമം പ്രത്യേക വഴിപാടായി നടന്നു. ദേവ ചൈതന്യം വർദ്ധിപ്പിക്കുന്ന സുപ്രധാന ചടങ്ങിൽ 100 കണക്കിന് ഭക്തർ പങ്കെടുത്തു ഉച്ചയ്ക്ക് പ്രസാദഊട്ട് ഉണ്ടായിരുന്നു പ്രസിഡന്റ് ഒ. വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി വി രാജൻ പെരിങ്ങാടി, അനീഷ് ബാബു, അനിൽ ബാബു പവിത്രൻ കുലോത്, പി പ്രദീപൻ, രമേശൻതൊട്ടോന്റവിട, സി എച്ച് പ്രഭാകരൻ, സുധീർ കേളോത്ത്, മഹേഷ് പി പി, സത്യൻ കോമത്ത്, ശ്രീമണി, വൈ എം സജിത, സുജിൽ ചേലോട്ട് നേതൃത്വം നൽകി
ചിത്രവിവരണം:മാങ്ങോട്ടും കാവ് ക്ഷേത്രത്തിൽ നടന്നഷഡാധാര പ്രതിഷ്ഠാകർമ്മം
ലളിതം സുന്ദരം പ്രൊഫ കെ കുമാരൻ്റെ ജീവിത കഥ' പ്രകാശനം ചെയ്തു
തലശ്ശേരി:ചരിത്ര പണ്ഡിതനും ഗവ. ബ്രണ്ണൻ കോളജ് റിട്ട. പ്രൊഫ :കെ കുമാരൻ്റെ ജീവിതത്തെ അധികരിച്ച് വി കെ പ്രകാശ് രചിച്ച 'ലളിതം സുന്ദരം' എന്ന ജീവ ചരിത്ര ഗ്രന്ഥം, ഗവ. ബ്രണ്ണൻ കോളേജ് ശതോത്തര രജത ജൂബിലി ഹാളിൽ നടന്നചടങ്ങിൽ പ്രകാശനം ചെയ്തു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞികൃഷ്ണൻ പി യശോദ ടീച്ചർക്ക് പുസ്തകം കൈമാറി കൊണ്ടാണ്പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ഡോ. അശോകൻ മുണ്ടോൻ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, കോളേജ് പ്രിൻസിപ്പൽ ഡോ. ജെ വാസന്തി, പ്രൊഫ വി കെ ഗിരീന്ദ്രൻ, പ്രൊഫ വി രവീന്ദ്രൻ, മേജർ പി ഗോവിന്ദൻ, ഡോ. എ വത്സലൻ, ഡോ. സി വസന്തകുമാരി, ഡോ. വിനോദൻ നാവത്ത്, ഗ്രന്ഥകർത്താവ് വി കെ പ്രകാശ്, പ്രൊഫ കെ കുമാരൻ എന്നിവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് യോഗത്തിൽ സംസാരിച്ചു.
ഡോ. എം ടി നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി ദിലീപ് കുമാർ സ്വാഗതവും ടി കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞികൃഷ്ണൻ പി യശോദ ടീച്ചർക്ക് പുസ്തകം കൈമാറുന്നു
അമ്മാവന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ആറ് ലക്ഷംപിഴയും
തലശ്ശേരി: വ്യക്തി വിരോധം കാരണം അമ്മാവന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ആറ് ലക്ഷം പിഴയും.മൂന്നാം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.
വെള്ളാർ വെള്ളിയിലെ വെള്ളുവകണ്ടി വീട്ടിൽ വി.കെ.അജീഷ് (35)ആണ് കേസിലെ പ്രതി. പ്രതിയുടെ അമ്മാവൻ വെള്ളാർ വെള്ളിയിലെ വെള്ളുവ കണ്ടി വീട്ടിൽ മുകുന്ദന്റെ മകൻ വെള്ളുവ കണ്ടി വീട്ടിൽ സനിത്തിനെ (32)യാണ് പ്രതി കുത്തി കൊലപ്പെടുത്തിയത്.. 2017 ജനുവരി 27 ന് രാത്രി എട്ടരയോടെ സനി ത്തിന്റെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസാണ് വിധി പറഞ്ഞത്.. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ: കെ. രൂപേഷ്.ആണ് ഹാജരായത്.. കൊല്ലപ്പെട്ട സനീഷിന്റെ പിതാവ് കെ.മുകുന്ദന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ശൈലജ, വി.കെ.ഷിബു, ഷീജ, ടി.കെ.രാമചന്ദ്രൻ നായർ, ഡോ. രാമചന്ദ്രൻ, ഡോ. മിർഷാദ് മഹമ്മൂദ്, ഡോ.രജ്ജിത്ത്, ഫോറൻസിക് സർജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, സയിന്റിഫിക് കെ.വി.ശ്രീജ, ഫോട്ടോഗ്രാഫർഹാരിസ്, മട്ടന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന ഇന്ദ്രചൂഡൻ, പഞ്ചായത്ത് സിക്രട്ടറി കെ.കെ.സത്യൻ, വില്ലേജ് ഓഫീസർ സുമേഷ്, പോലീസ് ഓഫീസർമാരായ എ. കുട്ടികൃഷ്ണൻ, എൻ. സുനിൽ കുമാർ, സി.ജെ.ജോസ്, രതീശൻ, ഷെറിൻ, എം.രവീന്ദ്രൻ. തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. സംഭവത്തിന് ഒരു വർഷം മുമ്പ് കൊല്ലപ്പെട്ട സനിത്ത്, പ്രതിയുടെ പിതാവ് അശോകനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇതാണ് കൊലക്ക് കാരണമായതത്രെ.
എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യ. പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി കോടതി ഫയലിൽ സ്വീകരിച്ചു
തലശ്ശേരി: കണ്ണൂർ എ.ഡി എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ചുമത്തിയ ആത്മഹത്യാ പ്രേരണ കേസിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷപി.പി. ദിവ്യ അഡ്വ.കെ വിശ്വൻ മുഖേന തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഇന്നലെ ഫയലിൽ സ്വീകരിച്ചു -ഹരജി വാദപ്രതിവാദത്തിനായി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും. ജീവനൊടുക്കിയ എ.ഡി.എമ്മിന്റെ ബന്ധുക്കൾ ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജിയിൽ കക്ഷിചേരുന്നുണ്ട്. ഇതിനായി അഭിഭാഷകനെയും ചുമതലപ്പെടുത്തി
ശ്രീധരൻ നിര്യാതനായി.
തലശ്ശേരി: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കോട്ടയം പൊയിലിലെ ശ്രീവൽസത്തിൽ കുന്നിന് മീത്തൽ സി.എച്ച്. ശ്രീധരൻ (69) നിര്യാതനായി.
ഭാര്യ :മഹിജ. മക്കൾ :ശ്രീ രമ്യ,റനീഷ്, റോബിൻ.മരുമക്കൾ: റിഗേഷ്, ലിം ഷി, ദിൽഷ.
അനുമോദിച്ചു
ന്യൂമാഹി..ചൊക്ലി ഉപജില്ല പ്രവർത്തിപരിചയ മേളയിൽഎഗ്രേഡ് നേടിയ എം എം എൽ പി സ്കൂൾ വിദ്യാർത്ഥികളെ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌എം.കെ. സെയ്ത്തു അനുമോദിച്ചു. സ്കൂൾ മാനേജർ കെ.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം പഞ്ചായത്ത് മെമ്പർ അസ്‌ലം, എൻ കെ സജീഷ്, വി കെ ഭാസ്കരൻ,ബഷീർ മാസ്റ്റർ സംസാരിച്ചു ഹെഡ് ടീച്ചർ ദിൽഫ സ്വാഗതവും മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സമ്മാനം ദാനം നിർവഹിച്ചു..
ചിത്രവിവരണം:കെ.കെ. ബഷീർ സംസാരിക്കുന്നു.
മട്ടാമ്പുറം ലാലാ ശാഹ്ബാസ് ഖലന്തർ സിന്ധി മഖാം ഉറൂസ് സമാപിച്ചു
തലശ്ശേരി:കഴിഞ്ഞ അഞ്ച് ദിവസങ്ങളായി നടന്ന് വന്ന മട്ടാമ്പുറം ലാലാ ശാഹ്ബാസ് ഖലന്തർ സിന്ധി മഖാം ഉറൂസ് സമാപിച്ചു.
ഏഴിമല സഫ് വാൻ തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി. മൗലിദ് പാരായണത്തിന് സഫ് വാൻ തങ്ങൾ, അബ്ദുൽ ശുക്കൂർ മൗലവി, അബ്ദുൽ ലത്തീഫ് ഫൈസി, ശഹീർ സുൽതാൻ ഉസ്താദ്, എസ് എം സി തങ്ങൾ തുടങ്ങി നിരവധി പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നൽകി. ശനിയാഴ്ച നടന്ന വിദ്യാർത്ഥികൾക്കുള്ള ഖുർആൻ പാരായണ മത്സരവും വിദ്യാർത്ഥി ഫെസ്റ്റുo ശ്രദ്ധേയമായി.
മഹൽ ഖതീബ് വി അബ്ദുൽ ലത്തീഫ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ അഹമ്മദ് തേർളായി പരിപാടി ഉൽഘാടനം ചെയ്തു.
വർഷങ്ങളായി സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറ സാഹ്നിദ്ധ്യമായി നാട്ടിനഭിമാനമായി മാറിയ മൻസൂർ മട്ടാമ്പുറത്തിന് മഹൽ കമ്മിറ്റി പ്രത്യേകം ആദരവ് നൽകി. മഹൽ ഖതീബ് വി അബ്ദുൽ ലത്തീഫ് ഫൈസി പച്ച ഷാൽ അണിയിച്ചു ആദരിച്ചു.
വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ കമ്മിറ്റി ഭാരവാഹികൾ നൽകി.
രാവിലെ ഭക്ത ജനങ്ങൾക്കും മൗലീദ് സദസ്സിലും കൂട്ടു പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു.
സി.സി.ടി.വി. കേമറകൾ കവർന്ന മോഷ്ടാവ് പിടിയിലായി
തലശ്ശേരി: ഡോക്ടറുടെ വീട്ടിൽ സ്ഥാപിച്ച ഏഴ് സി.സി ടിവി ക്യാമറകൾ കവർന്ന മോഷ്ടാവിനെ പിടികൂടി. കാഞ്ഞിരപള്ളി എടക്കുന്നം പാറ
ത്തോടിലെ പുത്തൻ വീട്ടിൽ ഷാജഹാൻ എന്ന
ബൈജു (59) വിനെയാണ് തലശ്ശേരി എസ്..ഐ.അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഗുഡ് ഷെഡ് റോഡിലെ അൽ ബിനയിൽ ശിശുരോഗ വിദഗ്ധൻ ഡോ. അബ്ദുൽ സലാമിൻ്റെ വീട്ടിലെ നിരീക്ഷണ ക്യാമറകളാണ് കവർന്നത്.
കഴിഞ്ഞ ജൂലായ് 20 ന് അർദ്ധ രാത്രിയാണ് ഗുഡ് ഷെഡ് റോഡിലെ വീട്ടിൽ മോഷ്ടാവ് എത്തിയത്. വീടിന് ചുറ്റുപാടും ജനലിലൂടെ വിടിൻ്റെ ഉൾഭാഗവും നിരീക്ഷിക്കുന്ന കള്ളൻ്റെ വീഡിയോ സി സി ടി വി യിൽ പതിഞ്ഞിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റുകൾ ഇട്ടതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. എന്നാൽ ഇയാൾ കവർന്നത് വീടിൻ്റെ വരാന്തയിലും പുറത്തും ഉൾപ്പെടെ സ്ഥാപിച്ച ഏഴ് സി സി ടി വി ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പിന്നീടാണ് വീട്ടുകാർ അറിഞ്ഞത് വീട്ടുകാരുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു വരുന്നതിനിടയിലാണ് പ്രതി അറസ്റ്റിലായതും. മറ്റ്കേസുകളിൽ പോലീസ് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതിയെ കോടതിയുടെ പ്രൊഡക്ഷഷൻ വാറണ്ട് പ്രകാരം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്തത്.
ഹൗസ് സർജൻമാർ
ഗവ: ഹൗസിലേക്ക്
മാർച്ച് നടത്തി
മാഹി:പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി ഉറപ്പുനൽകിയ സ്റ്റൈപ്പൻ്റ് തുക വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്
മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോള ഹൗസ് സർജന്മാർ മാഹി ഗവൺമെൻറ് ഹൗസിലേക്ക് മാർച്ച് നടത്തി
ഗവൺമെൻറ് ഹൗസിന് മുന്നിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷണ്മുഖം ,എസ്.ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു 2022 നവംബറിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി രംഗസ്വാമി മാഹിയിൽ വന്നപ്പോൾ 5000 രൂപയിൽ നിന്നും 20000 രൂപയായി വർധിപ്പിക്കാം എന്ന് ഉറപ്പു നൽകിയിരുന്നു എന്നാൽ ഇത്രയും കാലതാമസം ഉണ്ടായിട്ടും വർദ്ധനവ് ഉണ്ടായില്ലെന്നു മാത്രമല്ല കിട്ടേണ്ട 5000 രൂപപോലും കൃത്യസമയത്ത് ലഭിക്കാറില്ല എന്ന് സമരക്കാർ പരാതിപ്പെട്ടു ഗവൺമെൻറ് ഹൗസിൽ റീജണൽ അഡ്മിമിനി സ്ട്രേറ്ററുമായി ഹൗസ് സർജന്മാർ ചർച്ച നടത്തി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group