വിശുദ്ധ അമ്മ ത്രേസ്യയുടെ മാധ്യസ്ഥം തേടി മാഹി ബസിലിക്കയിൽ എത്തിയ വൻ ജനസാഗരം

വിശുദ്ധ അമ്മ ത്രേസ്യയുടെ മാധ്യസ്ഥം തേടി മാഹി ബസിലിക്കയിൽ എത്തിയ വൻ ജനസാഗരം
വിശുദ്ധ അമ്മ ത്രേസ്യയുടെ മാധ്യസ്ഥം തേടി മാഹി ബസിലിക്കയിൽ എത്തിയ വൻ ജനസാഗരം
Share  
2024 Oct 21, 12:00 AM
VASTHU
MANNAN
laureal

വിശുദ്ധ അമ്മ ത്രേസ്യയുടെ മാധ്യസ്ഥം തേടി  മാഹി ബസിലിക്കയിൽ

എത്തിയ വൻ ജനസാഗരം

മാഹി സെന്റ് തെരേസ ബസിലിക്ക പെരുന്നാളിന് നാളെ കൊടിയിറങ്ങും


മാഹി സെന്റ് തെരേസ ബസിലിക്ക തിരുനാൾ മഹോത്സവം നാളെ സമാപിക്കാനിരിക്കെ, ഈ പെരുന്നാൾ സീസണിലെ ഏറ്റവും . ജനത്തിരക്കേറിയ ദിനമായിരുന്നു ഞായറാഴ്ചയിലൂടെ കടന്നുപോയത്.

 തിരുസ്വരൂപത്തിൽ പുഷ്പമാല്യം ചാർത്തി , മെഴുകുതിരികൾ കൊളുത്തി ജാതിമത ഭേദമന്യേ പതിനായിരകണക്കിന് ഭക്തജനങ്ങൾ ആത്മീയ നിർവൃതിയണഞ്ഞു..

  ഇന്നലെ രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ തുടർച്ചയായി ദിവ്യബലികൾ അർപ്പിക്കുകയുണ്ടായി.

വൈകിട്ട് ജപമാലക്ക്ശേഷം മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി.

സീറോ മലബാർ റീത്തിലായിരുന്നു കുർബാന അർപ്പിച്ചത്. ഫാ.ജോഷി പെരിഞ്ചേരിയും ഫാ. ജോസഫ് വാതല്ലൂർഒസിഡി യും സഹകാർമീകരായിരുന്നു. ഇന്നത്തെ തിരുനാൾ സഹായകർ കെ സി വൈ എം അംഗങ്ങളാണ്.

 ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും ആറുമണിക്ക് ഫാ. ജിജു പള്ളിപ്പറമ്പിൽ ന്റെ മുഖ്യ കാർമികത്വത്തിൽ സാഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും.

തുടർന്ന് നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും..

  22ന് ഉച്ചയോടെ വിശുദ്ധ മാതാവിന്റെ ദാരുശിൽപ്പം രഹസ്യ അറയിലേക്ക് മാറ്റുന്നതാടെതിരുന്നാളാഘോഷങ്ങൾക്ക് കൊടിയിറങ്ങും.


whatsapp-image-2024-10-20-at-21.56.17_6d830109

കാൻസർ നിർണ്ണയ ക്യാമ്പ് നടത്തി.  

മാഹി:കാരുണ്യ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി, ചാലക്കര റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ, ജവഹർ റസിഡന്റ്സ് അസോസിയേഷൻ, ചെമ്പ്ര, പുലരി റസിഡന്റ്സ് അസോസിയേഷൻ , വെസ്റ്റ് പള്ളൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാൻസർ ബോധവൽക്കരണ / നിർണ്ണയ ക്യാമ്പ് നടത്തി. ചാലക്കര എക്സൽ പബ്ളിക് സ്കൂളിൽ നടന്ന ക്യാമ്പ് മുൻ എം എൽ എ യും കാരുണ്യ രക്ഷാധികാരിയുമായ ഡോ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കാരുണ്യ പ്രസിഡന്റ് എം.പി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

 മേജർ.പി.ഗോവിന്ദൻ. മുഖ്യഭാഷണം നടത്തി.

ജവഹർ റസി. അസോസിയേഷൻ സിക്രട്ടറി റീന അനിൽസംസാരിച്ചു. ഡോ: ഹർഷ ഗംഗാധരൻ ക്ലാസ്സടുത്തു

പുലരി റസി. അസോസിയേഷൻ പ്രസിഡന്റ് വി .അനിൽകുമാർ സ്വാഗതവും ചാലക്കര റസി. അസോസിയേഷൻ പ്രസിഡന്റ് പ്രസന്ന സോമൻ നന്ദിയും പറഞ്ഞു.

 സ്തനാർബുദം, ഗർഭാശയ ഗള അർബുദം, വായിലെ കാൻസർ എന്നിവയിൽ രോഗ നിർണ്ണയം നടത്തുകയും ചെയ്തു. എ. സഹദേവൻ, വി. സരോഷ്, കെ.വത്സകുമാർ, ഷൽമി ഷിജിത്ത്, സോമൻ അനന്ത്, സവിതാ ദിവാകർ, കെ. രതി, P.P. ഇന്ദിര, കെ.രാഘവൻ , പി.പി. രജീഷ്, അനുപമാ സഹദേവൻ, പി.ഹേമ . തുടങ്ങിയവർ നേതൃത്വം നൽകി.


ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-10-20-at-21.56.34_b6b2a4c4

കതിരൂർ ഇനി

ഫിലമെന്റ് രഹിത

പഞ്ചായത്ത്


തലശ്ശേരി:കണ്ണൂർ ജില്ലയിലെ ഫിലമെൻ്റ് രഹിത ഊർജ്ജ സംരക്ഷണ പഞ്ചായത്തായി കതിരൂർ മാറുകയാണ്. പരിസ്ഥിതി സൗഹൃദവും ഊർജ്ജ 1 സംരക്ഷണവും ലക്ഷ്യമിട്ടൊരുങ്ങുന്ന ഈ പദ്ധതിയുടെ ഭാഗമായി കതിരൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും രണ്ടായിരത്തോളം എൽ.ഇ.ഡി. ബൾബുകൾ വിതരണത്തിനൊരുങ്ങുകയാണ്. ഫിലമെൻ് ബൾബുകൾ പൂർണ്ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം തികച്ചും മാതൃകാപരമാണ്. കതിരൂർ പഞ്ചായത്ത് ഹരിതകർമ്മസേനയും വി എച്ച് എസ്സ് ഇ വിഭാഗം ടി.ടി.ഐ. വിദ്യാർത്ഥികളും ചേർന്നാണ് 2000 ത്തോളം 9W  എൽ.ഇ.ഡി. ബൾബുകൾ നിർമ്മിച്ചു നല്കുന്നത്. സേവനത്തിൻ്റെ ഊർജ്ജം പ്രസരിക്കുന്ന ഈ പദ്ധതിയിൽ ബൾബ് നിർമ്മാണത്തിന് പരിശീലനം നല്കുന്നത് വി.എച്ച്.എസ്.ഇ. വിഭാഗം വൊക്കേഷനൽ അധ്യാപകൻ കെ കെ. അഖിൽ ആണ്.ഊർജ്ജ സംരക്ഷണമേന്മ വിളിച്ചോതുന്ന പരിപാടിയുടെ ആദ്യ ബൾബ് നിർമ്മാണ ഘട്ടം ആരംഭിച്ചതിൻ്റെ സന്തോഷത്തിലാണ്. കതിരൂർ പൂർണ്ണമായും ഫിലമെൻ്റ് രഹിത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെന്ന് വി എച്ച് എസ് ഇ പ്രിൻസിപ്പാൾ കെ.പ്രിയ പറഞ്ഞു.രണ്ടായിരം ബൾബുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുകയെന്ന് അധ്യാപകൻ കെ.കെ.അഖിൽ പറഞ്ഞു.


ചിത്ര വിവരണം: വിദ്യാർത്ഥികൾഎൽ.ഇ.ഡി. നിർമ്മാണത്തി


whatsapp-image-2024-10-20-at-21.56.58_ce2334b3

സി.എച്ച് കണാരനെ അനുസ്മരിച്ചു


തലശ്ശേരി:സിപിഎം പ്രഥമ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരനെ അനുസ്മരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കോടിയേരി പുന്നോലിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. ആച്ചുകുളങ്ങരയിൽ നിന്ന്‌ ബാൻഡ്‌ മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച പ്രകടനം സ്‌മൃതികുടീരത്തിൽ എത്തിച്ചേർന്നു. അനുസ്‌മരണയോഗം സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം പി ശശി അധ്യക്ഷത വഹിച്ചു.. ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ, ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ , ഏരിയ സെക്രട്ടറി സി കെ രമേശൻ .സംസാരിച്ചു.


ചിത്രവിവരണം: സി.എച്ച്.സ്മൃതി മണ്ഡപത്തിൽ നേതാക്കൾ പുഷ്പചക്രമർപ്പിക്കുന്നു.


whatsapp-image-2024-10-20-at-21.57.27_0ab1b64b

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു


തലശ്ശേരി:വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപം 

പുനിക്കോൾ ക്ഷേത്രം റോഡിൽ നവാസിൻ്റെ മകൻ 

മുഹമ്മദ് നബ്ഹാൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

കൊളശ്ശേരി അണ്ടർ പാസിന് സമീപം

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം.

വടക്കുമ്പാട് കൂളി ബസാർ ഹംദിൽ ടി.പി. നവാസ് (തലശ്ശേരി ജൂബിലി റോഡിലെ ലൈറ്റ് ഇലക്ട്രിക്കൽ ആൻഡ് പ്ലമ്പിങ്ങ് ഷോപ്പ് ഉടമ) എം. റജുലയുടെയും മകനാണ് അപകടത്തിൽ മരിച്ച നബ്ഹാൻ. സഹയാത്രികനായ എടക്കാട് ഹസൻ മുക്കിലെ റിസ് വാൻ പരിക്കേറ്റ് മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. 

തലശ്ശേരി മുബാറക്ക് എച്ച്.എസ്.എസ്. പത്താം തരം വിദ്യാർഥിയാണ് നബ് ഹാൻ. സഹോദരങ്ങൾ: നദ, നദ്റാൻ.


സ്കൂളിന് ഇന്ന് അവധി


തലശ്ശേരി : മുബാറക് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നബ്ഹാൻ്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർ അറിയിച്ചു. സ്ക്കൂൾ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് അധ്യാപകൻ റബീസ് പുന്നോൽ നേതൃത്വം നൽകി.

whatsapp-image-2024-10-20-at-21.58.27_45fb2e14

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു


whatsapp-image-2024-10-20-at-22.01.13_61ac03e7

പിങ്കത്തോൺ സംഘടിപ്പിച്ചു

മാഹി: മാഹി ലയൺസ് ക്ലബ്ബും മാഹി മെഡിക്കൽ ആൻ്റ് ഡയഗ്‌നോസ്റ്റിക് സെൻ്റർ (എം.എം. സി) സംയുക്തമായി  

സ്താനാർബുദ  ബോധവൽക്കരണ റാലി പിങ്കത്തോൺ 

സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് സ്റ്റാച്യു ജംങ്ഷനിൽ രമേശ് പറമ്പത്ത് എം എൽ എ നിർവഹിച്ചു. പി.സി. ദിവാനന്ദൻ, എം.എം. സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ,സോമൻ പന്തക്കൽ പ്രസംഗിച്ചു.. പിങ്കത്തോൺ റാലി കോഓർഡിനേറ്റർ റീജണൽ ചെയർപേഴ്സൺ രാജേഷ് ശിവദാസ് , ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് എ സുധാകരൻ, സി. രമേഷ് കുമാർ, എൻ.പി സുജിത്ത് , എം.എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ നേതൃത്വം നൽകി.


ചിത്രവിവരണം:രമേശ് പറമ്പത്ത് പ്ലാഗ് ഓഫ് ചെയ്യുന്നു

whatsapp-image-2024-10-20-at-22.02.33_24b9416d

അഗ്നിവീർ പദ്ധതി രാജ്യത്തിന് അപകടം 


തലശ്ശേരി :അപകടകരമായ പ്രവണതകളാണ് കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, അഗ്നിവീർ പദ്ധതി രാജ്യത്തിന് അപകടമാണെന്നും

എല്ലാം കൈപ്പിടിയിൽ ഒതുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കെ.മുരളീധരൻ. ഇതിന് ഉദാഹരണമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഇത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് കെ മുരളീധരൻ പറഞ്ഞു

കേരള പ്രദേശ് സ്റ്റേറ്റ് എക്സ് സർവീസ് മെൻ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് തലശ്ശേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യോഗത്തിൽ എംപി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു മമ്പറം ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി.

എം പി അരവിന്ദാക്ഷൻ, അധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരൻ,രഘുനാഥൻ മാണിക്കോത്ത്,കെ കുഞ്ഞിരാമൻ നമ്പ്യാർ.സനീഷ്,എ ശർമിള ,എം സി അതുൽ, ടിജെ ചാക്കോ പങ്കെടുത്തു


ചിത്രവിവരണം: കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു


റവന്യൂ ജില്ലാ കായികമേള

ക്ലീൻഡ്രൈവ്സംഘടിപ്പിച്ചു 


 തലശ്ശേരി : തലശ്ശേരി സ്റ്റേഡിയത്തിൽ 21 മുതൽ 23 വരെ നടക്കുന്ന കണ്ണൂർ റവന്യൂജില്ലാ സ്കൂൾ കായികമേളയ്ക്കു മുന്നോടിയായി സ്റ്റേഡിയം ശുചീകരിക്കുന്നതിനായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ക്ലീൻ ഡ്രൈവ്"സംഘടിപ്പിച്ചു.

കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.കെ.സാഹിറ അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ പി.സുചിത്ര,എ.വിനോദ്കുമാർ,ടി.പി. അബ്ദുൽസലാം,

കെ.പി.വേണുഗോപാലൻ, വി.പി.രാജീവൻ,ടി.ചന്ദ്രൻ,ടി.എം.സഞ്ചു,ബിന്ദു കൃഷ്ണൻ,കായികമേള വെൽഫെയർ കമ്മിറ്റി കൺവീനർ പി.വി.സഹീർ,

ഗവ.ബ്രണ്ണൻ എച്ച്.എസ്.എസ് .പ്രഥമാധ്യാപിക ഒ.പി.ഷൈലജ, 

സേക്രഡ്ഹാർട്ട് എച്ച്.എസ്.എസ്.എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ

റെജീന.പി.മാത്യു, ബി.ഇ.എം.പി.എച്ച്.എസ്.എസ്. എൻ.എസ്.എസ്.

പ്രോഗ്രാം ഓഫീസർ പി.പ്രസീത, ഹരിതകർമസേനകൺസോർഷ്യം സെക്രട്ടറി കെ.സുബിഷതുടങ്ങിയവർ സംസാരിച്ചു. 

ഹരിതകർമസേന അംഗങ്ങൾ,വിവിധ സ്കൂളുകളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, അധ്യാപകർ തുടങ്ങിയവർ ശുചീകരണത്തിൽ

പങ്കെടുത്തു



ചിത്രവിവരണം: റവന്യൂജില്ലാ കായികമേളയുടെ മുന്നോടിയായി നടന്ന ക്ലീൻ ഡ്രൈവ് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു 

മഹേശ്വരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-10-20-at-22.03.12_4e782365

തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; കാർ തലകീഴായി മറിഞ്ഞു


മാഹി : ബൈപ്പാസിൽ മുഴപ്പിലങ്ങാട് വീണ്ടും അപകടം കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എൻ 13 എ.ടി.5977 കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ രക്ഷപ്പെട്ടു. കാറിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.


ചിത്ര വിവരണം:അപകടത്തിൽ പെട്ട കാർ


മലയാളം ഉപന്യാസരചന മത്സരം


തലശ്ശേരി:നവംബർ ഒന്നിന് നടക്കുന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ല ഇൻഫർമേഷൻ ഓഫീസ് കണ്ണൂർ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി മലയാളം ഉപന്യാസരചന മത്സരം സംഘടിപ്പിക്കുന്നു. വിഷയം: എന്റെ മലയാളം-യുവതയുടെ ഭാഷാലോകം. മൂന്ന് പുറത്തിൽ കവിയാത്ത, സ്വന്തം കൈപ്പടയിൽ എഴുതിയ ഉപന്യാസം ഒക്ടോബർ 27നകം prdknrcontest@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. ഫോൺ: 7907246337


ഉയർന്ന തിരമാല:

കള്ളക്കടൽ ജാഗ്രതാ നിർദേശം


തലശ്ശേരി:കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. കേരള തീരത്ത് ഒക്‌ടോബർ 21 രാത്രി 11.30 വരെ ഒന്നു മുതൽ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നനൽകി.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.


1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക


whatsapp-image-2024-10-20-at-22.05.54_479b2d04

പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റയും വിവിധ കെട്ടിടങ്ങളുടെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു


capture_1729448166

ഹയർ സെക്കൻഡറി ബ്ലോക്ക്, ഇൻഡോർ സ്‌റ്റേഡിയംമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു



തലശ്ശേരി:സ്‌കൂളിന്റെ യഥാർഥ മേന്മ നിൽക്കുന്നത് അതിന്റെ ഉത്പന്നങ്ങളായ വിദ്യാർഥികൾ സമൂഹത്തിന് ഗുണകരമാകുന്ന വിധം സൃഷ്ടിക്കപ്പെടുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എ.കെ.ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടാംഘട്ട വികസന പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച ഹയർസെക്കന്ററി ബ്ലോക്ക്, ഇൻഡോർ സ്‌റ്റേഡിയം, സ്മാർട്ട് ക്ലാസ് മുറികൾ, സ്‌കൂൾ ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏത് സ്‌കൂളിന്റെയും യശസ്സ് നിലനിൽക്കുന്നത് അവിടുത്തെ സൗകര്യങ്ങളിലല്ല എന്ന് നാം എപ്പോഴും കാണണം. എന്നാൽ സ്‌കൂളിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാവുകയും വേണം. സ്‌കൂളിന്റെ യശസ്സ്

സ്‌കൂളിൽനിന്ന് പുറത്തുവരുന്ന വിദ്യാർഥികൾ നേടുന്ന യോഗ്യതയുടെ, അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ്. സൗകര്യങ്ങൾ ഒരു ഭാഗമേ ആവുന്നുള്ളൂ.

വിദ്യാർഥികൾ ആ കഴിവ് വിവിധ രീതിയിൽ ആർജിക്കേണ്ടതുണ്ടാവാം. പഠനം ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. എന്നാൽ ആ ഭാഗത്തിന് ഏറ്റവും പ്രാധാന്യമുണ്ട്. അതോടൊപ്പം ഇന്നത്തെ കാലത്ത് പാഠ്യേതരമായ ഒട്ടേറെ മേഖലകളിൽ കഴിവ് നേടേണ്ടതായിട്ടുണ്ട്. വിദ്യാർഥികൾ ഈ പ്രായത്തിൽ നേടാനുള്ള കഴിവുകൾ ഈ പ്രായത്തിൽ തന്നെ നേടണം. പിന്നീട് ഇതിലേക്ക് തിരിച്ചു പോകാനാവില്ല.

ഈ പ്രായത്തിൽ വഴിമാറാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വഴിമാറ്റാൻ ചില ശ്രമങ്ങൾ ഉണ്ടായേക്കാം. നമ്മുടെ സമൂഹത്തിൽ ശരിയല്ലാത്ത അത്തരം ചില പ്രവണതകൾ കാണാൻ കഴിയുന്നുണ്ട്. അതിന് തടയിടാൻ കഴിയണം. അതിന് തടയിടാൻ സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ട്. അധ്യാപകർ ആയാലും പൂർവ്വ വിദ്യാർത്ഥികൾ ആയാലും രക്ഷിതാക്കൾ ആയാലും പി ടി എ ആയാലും മദർ പി ടി എ ആയാലും, എല്ലാവർക്കും ആ ജാഗ്രത ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളിൽ രണ്ട് ഘട്ടമായി 30 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഥവാ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. നബാർഡ് ഫണ്ട് 9.73 കോടി ഉപയോഗിച്ചു നിർമ്മിച്ച ഹയർസെക്കന്ററി ബ്ലോക്ക്, പ്ലാൻ ഫണ്ട് 1.08 കോടിയുടെ ഇൻഡോർ സ്റ്റേഡിയം, മൂന്ന് കോടിയുടെ സ്‌കൂൾഹാളും നാല് ക്ലാസ് മുറികളും, 80 ലക്ഷത്തിന്റെ സ്മാർട്ട് ക്ലാസ് മുറികൾ, ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷത്തിന്റെ മുഖ്യകവാടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും സ്‌കൂൾ വികസനത്തിനായി ഉപയോഗിച്ചു. പിണറായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സാമ്പത്തിക സമിതികൾ രൂപീകരിച്ച് സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ 67 സെന്റ് സ്ഥലത്താണ് ഹയർസെക്കന്ററി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.

സ്‌കൂൾ മുൻ പ്രിൻസിപ്പൽ ആർ ഉഷാനന്ദിനി, 2023 സിവിൽ സർവ്വീസ് പരീക്ഷയിൽ 701ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർഥി കെ സായന്ത്, പി.ഡബ്ല്യു.ഡി. ബിൽഡിങ്ങ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ്ബി ലജീഷ് കുമാർ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ യുഎൽസിസിഎസ്, പിക്കോസ് എന്നീ സ്ഥാപനങ്ങളെയും പി.ഡബ്ല്യു.ഡി. കരാറുകാരൻ ടി.പി. പ്രകാശനെയും മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയും മുഖ്യമന്ത്രി അനുമോദിച്ചു.

രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രാജീവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രൻ, മുഹമ്മദ് അഫ്സൽ, ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സജിത, പിണറായി ഗ്രാമ പഞ്ചായത്ത് അംഗം എ ദീപ്തി, കണ്ണൂർ ആർഡിഡി ആർ രാജേഷ് കുമാർ, കണ്ണൂർ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, സ്‌കൂൾ പ്രിൻസിപ്പൽ ചേതന ജയദേവ്, ഹെഡ് മാസ്റ്റർ കെ സുരേന്ദ്രൻ, എസ് എസ് കെ ഡിപിസി ഇ സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ, തലശ്ശേരി ഡിഇഒ പി ശകുന്തള, തലശ്ശേരി നോർത്ത് എഇഒ കെ എ ബാബുരാജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. ശശിധരൻ, സി. എൻ. ഗംഗാധരൻ, വി എ. നാരായണൻ, വി. കെ. ഗിരിജൻ, ആർകെ ഗിരിധരൻ, പി ടി എ പ്രസിഡന്റ് എലിയൻ അനിൽകുമാർ, എം.പി.ടി.എ പ്രസിഡണ്ട് ജസിന ലതീഷ്, കെ കെ പ്രദീപൻ, അഡ്വ. വി. പ്രദീപൻ, കെ പ്രേമൻ, കോമത്ത് രാജൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എൻ എം ബിജോയ്, സ്‌കൂൾ ലീഡർ കെ കെ അനുരാജ് സംസാരിച്ചു. തുടർന്ന് സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി

മുഖ്യമന്ത്രി നവീന്‍ ബാബുവിന്റെ വീട്ടില്‍ പോകാത്തത്ഇരട്ടത്താപ്പ്: ബി.ജെ.പി.


തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ എഡിഎം മരണപ്പെട്ട നവീന്‍ ബാബുവിന്റെ വീട്ടില്‍ പോകാത്തത് സിപിഎം പത്തനംതിട്ട ജില്ലാഘടകം അദ്ദേഹത്തിന്റെ കുടുംബത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തിന്റെ തൊട്ടടുത്ത ജില്ലയായ പത്തനംതിട്ടയിലെ നവീന്‍ ബബുവിന്റെ വീട് സന്ദര്‍ശിക്കാതെ നേരെ കണ്ണൂര്‍ ജില്ലയിലേക്ക് വന്നത് പത്തനംതിട്ട ജില്ലാ ഘടകത്തോടുള്ള എതിര്‍പ്പ് കൊണ്ടാണെന്ന് വ്യക്തമാണ്.

എഡിഎമ്മിന്റെ ആത്മഹത്യയില്‍ ജനരോഷം ഉയരുമ്പോഴും ദിവ്യയ്ക്ക് അനുകൂലമായ നിലപാടാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി സ്വീകരിച്ചത്.

എന്നാല്‍ നാനാഭാഗത്തു നിന്നും ജനരോഷം ഉയരുകയും പത്തനംതിട്ട ജില്ലാ നേതൃത്വം ശക്തമായ നിലപാടെടുക്കുകയും ചെയ്തതിന് ശേഷമാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് സ്ഥാനത്തു നിന്ന് നീക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്.

ദിവ്യയ്‌ക്കെതിരെ സംഘടനാതലത്തില്‍ നടപടിയെടുക്കാന്‍ നേതൃത്വം ഇതുവരെ തയ്യാറായില്ലെന്നതും വസ്തുതയാണ്.

ദിവ്യയെ പിന്‍തുണച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ്.

ഉത്തരേന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമം സംഭവിച്ചാല്‍ പോലും അവിടെയെത്തുന്ന ആളാണ്‌ മുഖ്യമന്ത്രി, ചൊക്ലി രാമവിലാസം സ്കൂളിൽ നടന്ന സഖാവ് പുഷ്പൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്റെ മൂക്കിന് താഴെയുള്ള പത്തനംതിട്ടയിലെ നവീന്‍ ബാബുവിന്റെ വീട്ടില്‍ പോകാതെ മാറി നില്‍ക്കുന്നത്. 

ഇരയോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ് പിണറായി വിജയന്‍ നില്‍ക്കുന്നതെന്ന് വ്യക്താമാണെന്നും ഹരിദാസ് പറഞ്ഞു.

ഒരുഭാഗത്ത് ദിവ്യയെ തള്ളിപ്പറയുകയും, മറുഭാഗത്ത് ദിവ്യയുടെ ഭാഗത്ത് നില്‍ക്കകുയും ചെയ്യുന്ന സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും ഹരിദാസ് പറഞ്ഞു

capture_1729448428

പി കെ നാരായണൻ നായർ നിര്യതനായി.

ന്യൂമാഹി:ഒളവിലം തോട്ടത്തിൽ നാരായണൻ നായർ (97) നിര്യതനായി. വിമുക്ത ഭടനും തലശേരി ട്രഷറി ജീവനക്കാരനുമായിരുന്നു. 1962 ൽ നടന്ന ഇന്ത്യാ- - ചൈന യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് 

പരേതരായ തോട്ടത്തിൽ മയിലിയാടൻ നാരായണൻ നായരുടെയും പി കെ മീനാക്ഷിയമ്മയുടെയും മകനാണ്.ഭാര്യ: ടി എം ജാനകിയമ്മ.

മക്കൾ: രമാദേവി (റിട്ട. ആർ കെ ദിവാൻ കമ്പനി, മുംബൈ), പത്മാവതി(റിട്ട. ബി എസ് എൻ എൽ - കണ്ണൂർ), സുകുമാരൻ (റിട്ട. എയർഫോഴ്സ് - കോയമ്പത്തൂർ ), ജയരാജൻ (വിമുക്ത ഭടൻ, എസ്ബിഐ - മേലേ ചൊവ്വ ), ക്യാപ്റ്റൻ വിനോദ് കുമാർ (മർച്ചന്റ് നേവി).

മരുമക്കൾ:

രവിനായർ (റിട്ട. റെയിൽ വേ, മുംബൈ),

രാമചന്ദ്രൻ(റിട്ട. ബി എസ്എൻഎൽ - കണ്ണൂർ),

 , ഉഷാ സുകുമാരൻ (അധ്യാപിക), ഷീന ജയരാജൻ ( അധ്യാപിക, കോർ ജാൻ യുപി സ്കൂൾ) , ജയശ്രീ വിനോദ് കുമാർ (സംഗീത അധ്യാപിക)

സഹോദരങ്ങൾ:

പി കെ ബാലക്യഷ്ണൻ നായർ(ചെന്നൈ), പരേതരായ അച്ചുതൻ നായർ, പത്മിനിയമ്മ, ഗംഗാധരൻ നായർ.


രംഗോലി സംഘടിപ്പിച്ചു.


മാഹി: എക്സൽ പബ്ലിക് സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം 'രംഗോലി'സംഘടിപ്പിച്ചു. അഞ്ചു വേദികളിലായുള്ള പരിപാടി ഉദ്‌ഘാടനം 1 ചെയർമാൻ പി.മോഹൻ എഫ്സിഎ, ഭദ്രദീപം കൊളുത്തിനിർവ്വഹിച്ചു.. പ്രിൻസിപ്പൽ സതി എം കുറുപ്പ് അധ്യക്ഷത വഹിച്ചു. സിനിമ അഭിനേത്രിയും,സോളോ ഡ്രാമ പെർഫോമറുമായ  നിഹാരിക എസ് മോഹൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.  പി ടി എ പ്രസിഡണ്ട് കെ വി കൃപേഷ് സംസാരിച്ചു സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി പി വിനോദൻ, പ്രോഗ്രാം കോർഡിനെറ്റർ സീന സന്തോഷ്സം സംബന്ധിച്ചു.സ്കൂൾ ഹെഡ് ഗേൾ കുമാരി ഗായത്രി എസ് റാം സ്വാഗതവും  സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ ആദിത്യൻ എസ് രാജീവ് നന്ദിയും പറഞ്ഞു .  വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ രണ്ടു ദിവസങ്ങളിലായി നടന്നു


ചിത്ര വിവരണം: നടി നിഹാരിക എസ് മോഹൻ സംസാരിക്കുന്നു


capture_1729448888

നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പിടിയിൽ

കഴിഞ്ഞ ദിവസം പട്ടാപ്പകൽ തലശേരി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പിടിയിലായത്.

വടക്കുമ്പാട് ഗംട്ടിക്കടുത്തുള്ള തള റോട്ട് വീട്ടിൽ കെ.കെ.സജീറിനെ യാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.. കഴിഞ്ഞ 14 ന് ഉച്ചക്ക് പച്ചക്കറി മാർക്കറ്റിനടുത്ത് വെച്ച് പിണറായി സ്വദേശി സി.രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 58 എഫ് 8913 ടാറ്റാ ഓട്ടോറിക്ഷയാണ് കവർച്ച നടത്തിയത്. തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ ഓട്ടോറിക്ഷ കണ്ണൂർ ആയിക്കരയിൽ സി.എച്ച്.സെന്ററിനടുത്ത് റോഡിലെ ഒരു കെട്ടിടത്തിനടുത്തായി നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയാണ് ഉണ്ടായത്.ഇവിടെയുള്ള സി.സി.ടി.വി.ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതിയെ പോലീസ് കണ്ണൂർ മാർക്കറ്റ് പരിസരത്ത് നിന്നും കണ്ടെത്തിയത്.പ്രതിയുടെ ആധാർ രേഖയിൽ വീട്ട് പേർ പാട്യത്തെ വലിയ പറമ്പത്ത് വീട്ടിലാണെന്നും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.


whatsapp-image-2024-10-20-at-22.17.48_f1ed7f27

സംഗീതപ്രതിഭകളെ അനുസ്മരിച്ചു

മാഹി: തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബറിന്റെ നഷ്ടങ്ങളായ വയലാർ, എം.എസ്.ബാബുരാജ്, പി ലീല , കെ.രാഘവൻ മാസ്റ്റർ എന്നി സംഗീതപ്രതിഭകളെ അനുസ്മരിച്ചു. 

ഗായകൻ കെ.കെ.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചരിത്രകാരനും, മുൻ നഗരസഭകമ്മീഷണറുമായിരുന്ന എ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. കെ.കെ.ഷാജ് സ്വാഗതവും കെ.പി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. സംഗിതാർച്ചനയുമുണ്ടായി.


ചിത്രവിവരണം: എ. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു



news18-cover
ad2_mannan_new_14_21-(2)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2