സംരംഭകരാകാൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ തയ്യാറാവണം: സ്പീക്കർ

സംരംഭകരാകാൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ തയ്യാറാവണം: സ്പീക്കർ
സംരംഭകരാകാൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ തയ്യാറാവണം: സ്പീക്കർ
Share  
2024 Oct 20, 12:51 AM
VASTHU
MANNAN

സംരംഭകരായി മാറാൻ ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും അതിന് വിദ്യാർഥി സമൂഹം തയ്യാറാകണമെന്നും നിയമസഭാ സ്പീക്കർ അഡ്വ എഎൻ ഷംസീർ പറഞ്ഞു. തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച 'സ്റ്റാർട്ടപ്പ് സെറ്റപ്പ് ആൻഡ് സസ്‌റ്റെയിനബിലിറ്റി-ഇന്നോസ്പാർക്ക്' ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ വെല്ലുവിളികൾ എടുക്കുന്നവർക്ക് മാത്രമേ നാടിന് സംഭാവന ചെയ്യാൻ കഴിയൂ. ശമ്പളക്കാരനാകണോ സംരംഭകനാകണോ എന്ന് ചിന്തിക്കാൻ വിദ്യാർഥികൾ തയ്യാറാകണം-സ്പീക്കർ പറഞ്ഞു.

കോളജ് പ്രിൻസിപ്പൽ ഡോ പി രാജീവ് അധ്യക്ഷനായി. ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.

ഡാറ്റ സയൻസ് എന്ന വിഷയത്തിൽ ഡോ. ലിഖിൽ സുകുമാരൻ ക്ലാസെടുത്തു. സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസി. പ്രൊഫസർ ടി കെ നിവ്യ, ശിൽപശാല കോ ഓർഡിനേറ്റർ ഡോ. പി ടി ഉസ്മാൻ കോയ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എം ദിവാകരൻ, പരിഷത്ത് കോളജ് യൂനിറ്റ് പ്രസിഡൻറ് കെ എം രമ്യ, സങ്കേതം സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. ജോസ് പി ജോസഫ്, യുവസമിതി കണ്ണൂർ ചെയർമാൻ അമൽ മോഹൻ, കോളേജ് യൂണിയൻ പ്രതിനിധി എം. വി അശ്വിൻ രാജീവ് എന്നിവർ സംസാരിച്ചു.

whatsapp-image-2024-10-19-at-20.30.38_1ef57cc3

തലശ്ശേരി കോളേജ് ഓഫ് എഞ്ചിനിയറിങ്ങും, ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയും  സംയുക്തമായി നടത്തുന്ന 'ഇന്നോ സ്പാർക്ക് 'വർക്ക് ഷോപ്പ് എഞ്ചിനിയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


capture

പള്ളി വികാരിക്ക്

ബി.ജെ.പി. കത്ത് നൽകുന്നു


ചെങ്ങളായി : കണ്ണൂർഎ.ഡി.എം. നവിൻ ബാബുവിൻ്റെ മരണത്തിനു കാരണമായ പെട്രോൾ പമ്പ് വിഷയത്തിൽചേരം കുന്ന് പള്ളി വാടകയ്ക്ക് നൽകാൻ തീരുമാനിച്ച സ്ഥലം വിട്ടു നൽകരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി. ജില്ലാ പ്രസിഡൻ്റൻ്റെ കത്തുമായി ജില്ലാ വൈസ് പ്രസിഡൻറ് അജികുമാർ കരിയിൽ ജില്ലാ കമ്മറ്റി അംഗംടിവി രമേശൻ ചെങ്ങളായി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മോഹനൻ നിടുവാലൂർ കമ്മറ്റി അംഗങ്ങളായ സജയ് മോഹൻപി.വി.സുരേഷ് പി. ബാലകൃഷ്ണൻ ചേരംകുന്ന് പള്ളി വികാരിയെ കണ്ട് കത്ത് നൽകി


ചിത്രവിവരണം: ചേരംകുന്ന് പള്ളി വികാരി ക്ക് ബി.ജെ.പി. കത്ത് നൽകുന്നു


whatsapp-image-2024-10-19-at-20.33.18_56e127a1

കല്ലുള്ളതിൽ മഹമൂദ്. നിര്യാതനായി. 


മാഹി: ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമിപം പരേതരായ മൂഴിക്കര പുത്തൻപുരയിൽ അബു ബക്കറിൻറെയും കുഞ്ഞലുവിൻറെയും മകൻ കല്ലുള്ളതിൽ മഹമൂദ് (78) നിര്യാതനായി. 

ഭാര്യ: കല്ലുള്ളതിൽ ജമില.  

മക്കൾ: ജസീല, അബ്ദുൽ മുനീർ, ഫഹദ്. ജാമാതാക്കൾ: ശംസുദ്ധിൻ പള്ളൂർ, ജസീന, ശബ്ന.  

സഹോദരങ്ങൾ: അബ്ദുറഹിമാൻ(ചങ്ങനാശേ രി), ഹസൈനാർ (മുഴിക്കര), സാദിരി (മുഴിക്കര), പരേതരായ അബ്ദുല്ല, ഹമീദ്.


whatsapp-image-2024-10-19-at-20.34.27_525db841

ഫൂട്ട് പാത്ത് കൈയേറി

വഴിയോര കച്ചവടം - പിഴ ചുമത്തി 

തലശ്ശേരി : എൻസിസി റോഡിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറിന് . പിറകുവശത്തായി ഫുട്ട് പാത്തിൽ പൊതുജനങ്ങൾക്ക് വഴി തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ട്രേകളിൽ ഫ്രൂട്ട്സ് നിറച്ചുവെച്ച് വഴിയോര കച്ചവടം നടത്തിയ അഷറഫ് എന്ന വഴിയോരക്കച്ചവടക്കാരന് നഗരസഭ ആരോഗ്യവിഭാഗം പിഴ ചുമത്തി.

capture_1729366276

വരുൺ സഞ്ജീവ് അന്തരിച്ചു.

തലശ്ശേരി : കുട്ടിമാക്കൂൽ പെരിങ്ങളത്ത് 'വിനിത' യിൽ വരുൺ സഞ്ജീവ് (33) കാനഡയിൽ ഹൃദയാഘാതത്താൽ അന്തരിച്ചു.

അച്ഛൻ : പരേതനായ എം.എൻ.സഞ്ജീവൻ.

അമ്മ :വിനിത സഞ്ജീവൻ.

ഭാര്യ : പ്രേർണ.

സഹോദരൻ : കിരൺ സഞ്ജീവ്. സംസ്കാരം ഞായറാഴ്ച രാത്രി എട്ടിന് 

വീട്ടുവളപ്പിൽ.


whatsapp-image-2024-10-19-at-20.35.50_83338a29

ശിശു സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു.


മാഹി: മാഹി പാറക്കൽ ഗവ. എൽ.പി.സ്കൂളിൽ

ആദ്യകാല ശിശു സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രം സ്കൂൾ മാനേജ് കമ്മിറ്റി ചെയർ പെഴ്സൺ റീഷ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഡി.പി.സി. പി.ഷിജു ഇ.സി.സി.ഇ. സെൻ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ടി.എ പ്രസിഡൻ്റ് ബൈജു പൂഴിയിൽസംസാരിച്ചു..

പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് സ്വാഗതവും പി. മേഘ്ന നന്ദിയും പറഞ്ഞു.

 പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കളേഴ്സ് ഡേ ആഘോഷ പരിപാടികളും നടന്നു.

എം. ഉമാശങ്കരി, വി.സി. റഷീന,ബിജോയ് കാരത്തായിൽ നേതൃത്വം നൽകി.


കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായിക മേള നാളെ തലശ്ശേരിയിൽ  


 തലശ്ശേരി : മൂന്ന് ദിവസങ്ങളിലായി നടത്തുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നാളെ (തിങ്കൾ ) തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും 

 രാവിലെ 6.15 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ,കെ.എൻ.ബാബു മഹേശ്വരി പ്രസാദ് പതാക ഉയർത്തും. തത്സമയം തന്നെ മത്സരങ്ങൾ തുടങ്ങും. രാവിലെ 9 ന് സ്പീക്കർ അഡ്വ.എ. എൻ ഷംസീർ കായിക മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 15 സബ് ജില്ലകളിൽ നിന്നുള്ള 2500 ൽ പരം മൽസരാർത്ഥികൾ കായിക മേളയിൽ മാറ്റുരക്കും. 

സബ് ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 98 മത്സരയിനങ്ങളാണ് മൂന്ന് ദിവസങ്ങളിലായിതുടരുന്ന മേളയിൽ നടത്തുന്നത്. ഇരിട്ടി, പാപ്പിനിശ്ശേരി സബ്ബ് ജില്ലകളിൽ നിന്നാണ് ഏറ്റവും കുടുതൽ കുട്ടികൾ (176) മത്സരിക്കാനെത്തുന്നത് - കൂത്തുപറമ്പ്, പയ്യന്നൂർ സബ്ബ് ജില്ലകളിൽ നിന്ന് 153 വീതം പേരും എത്തും. സമാപന സമ്മേളനം 23ന് വൈകുന്നേരം 4.30 ന് തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി അനിത ഉദ്ഘാടനം ചെയ്യും.വിജയികൾക്കുള്ള ട്രോഫികൾ ഡി.ഡി.ഇ. ബാബു മഹേശ്വരി പ്രസാദ് സമ്മാനിക്കും. തലശ്ശേരിയിലെ റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിലെ ജേതാക്കൾക്കാണ് അടുത്ത മാസം 5 ന് ഏറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ അർഹതയുണ്ടാവുകയെന്നും തലശ്ശേരിയിലെ കായികോത്സവം ഹരിത മേളയായി പ്രഖ്യാപിച്ചതായും സംഘാടക സമിതി ഭാരവാഹികളായ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, പി..പി മുഹമ്മദലി,. കെ.പി സായന്ത്,

രജീഷ് കളിയത്താൻ, ടി. രജില, പി.പി.ഉദയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു


whatsapp-image-2024-10-19-at-21.47.10_82ce0746

വൈറ്റ് ബാലൻസ് സംസ്ഥാന ജലച്ചായ ചിത്ര മേളക്ക് തുടക്കമായി

തലശ്ശേരി:ക്യാൻവാസ് ആർട്ട്‌ ഐക്കൺ സംഘടിപ്പിച്ച് പ്രിയ ശ്രീലത ക്യൂറേറ്റ് ചെയ്യുന്ന ദശദിന സംസ്ഥാന ജലച്ചായ ചിത്ര മേളയായ വൈറ്റ് ബാലൻസ് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ആരംഭിച്ചു.

 ആർട്ടിസ്റ്റ് മദനൻ ചിത്രം വരഞ്ഞുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.

ചിത്രകാരന്മാരായ ഗോവിന്ദൻ കണ്ണപുരം, പൊന്ന്യം ചന്ദ്രൻ, ജോയ് ചാക്കോ, അശോക് ബി ടി കെ, ശിവകൃഷ്ണൻ കെ എം, നാസർ ചപ്പാരപ്പടവ് സംസാരിച്ചു.. പ്രശസ്ത കാരികേച്ചറിസ്റ്റ് മനു ഒയാസിസ് സോദാഹരണ ക്ലാസ്സ് നടത്തി. 13 ജില്ലകളിലെ 39 കലാകാരരുടെ നൂറിൽപരം ജലച്ചായ രചനകളാണ് കതിരൂരിൽ പ്രദർശനത്തിനെത്തിയത്. വൈറ്റ് ബാലൻസ് ഒക്ടോബർ 29 ചൊവ്വ വൈകിട്ട് 6മണി ക്ക് സമാപിക്കും. ഞായർ ഉൾപ്പെടെ രാവിലെ 10 മുതൽ വൈകുന്നേരം 6മണി വരെയാണ് പ്രവേശനം.

കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.

പ്രിയ ശ്രീലത സ്വാഗതവും,

 ജയ് പി ഈശ്വർ നന്ദിയും പറഞ്ഞു


 ചിത്രവിവരണം..ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യുന്നു.


mannan-small-advt-
samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2