സ്തനാർബുദ ബോധവൽക്കരണ
ക്ലാസ്സെടുത്തു
മാഹി: മഹാത്മാ ഗാന്ധി ഗവൺമെൻ്റ് കോളേജ്എൻ.എസ്.എസ്. യൂണിറ്റും മലബാർ കാൻസർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്തനാർബുദത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് പ്രിൻസിപ്പാൾ ഡോ. കെ. കെ. ശിവദാസൻ ഉത്ഘാടനം ചെയ്തു,
ഡോ. ഹർഷ ഗംഗാധരൻ സ്തനാർബുദം നേരത്തെ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ, ചികിത്സാ സാധ്യതകൾ, ജീവിതചര്യകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.
മേജർ.പി. ഗോവിന്ദൻ, ഡോ. ശങ്കരാചര്യലു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മൂകാംബിക, ഡോ. പി. സിന്ധു സംസാരിച്ചു.
ചിത്രവിവരണം:ഡോ. ഹർഷ ഗംഗാധരൻ ക്ലാസ്സെടുക്കുന്നു
സ്തനാർബ്ബുദ , ബോധവൽക്കരണ പിങ്കത്തോൺ മെഗാറാലി നാളെ
തലശ്ശേരി: സ്തനാർബുദ ബോധവൽക്കരണ ഭാഗമായി ലയൺസ് ക്ലബ്ബ് ഇൻ്റർനാഷനലിന്റെ ഡിസ്ടിക്ട് 318 ഇ. തലശ്ശേരിയിൽ നാളെ (ഞായർ ) പിങ്കത്തോൺ മെഗാ റാലി സംഘടിപ്പിക്കുന്നു. സമൂഹത്തിലെ വ്യത്യസ്ഥ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളിലുള്ളവരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന റാലിയിൽ നാലായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.ഗിന്നസ് ബുക്കിൽ ഇടം പിടിക്കുന്ന രീതിയിലാണ് മെഗാറാലി ഒരുക്കുന്നത്.- ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ മെമ്മോറിയൽ മുനിസിപ്പാൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി സ്റ്റേഡിയത്തിൽ റാലി സമാപിക്കും -
തുടർന്ന് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ആവശ്യമുള്ളർക്ക് സൗജന്യ സ്താനാർബ്ബുദ പരിശോധനാ സൌകര്യവും ഒരുക്കിയിട്ടുണ്ട്. മെഗാറാലിയുടെ ഫ്ളാഗ് ഓഫ് ഞായർ രാവിലെ 8 മണിക്ക് തലശ്ശേരി എ.എസ്.പി. .കെ.എസ്.ഷെഹൻഷാ ഐ.പി.എസ്. നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ ലയൺസ് ഭാരവാഹികളായ ടി.എം.ദിലീപ് കുമാർ, മേജർ പി.ഗോവിന്ദൻ, രാജഗോപാൽ എന്നിവർ സംബന്ധിച്ചു.
ഫരീദക്ക് വേണം സുമനസുകളുടെ അകമഴിഞ്ഞ സഹായം
തലശ്ശേരി തലശ്ശേരി സ്വദേശിനിയായ 27 വയസ്സുള്ള രണ്ട് പിഞ്ചു മക്കളുടെ അമ്മയായ ഫരീദ മാരകമായ രോഗത്തിന് ചികിത്സനടത്താൻ ഗതിയില്ലാതെ ഉദാരമതികളുടെ കാരുണ്യം തേടുന്നു.
(PNH) PAROXYSMAL NECTURNAL HEMOGLOBINURIAഎന്ന ക്യാൻസർ അസുഖം ബാധിച്ചു ജീവൻ രക്ഷിക്കാൻ ഒരു കോടി 62 ലക്ഷം രൂപയാണ് മലബാർ ക്യാൻസർ സെൻ്ററിൽ നിന്ന് എസ്‌റ്റിമേറ്റ് നൽകിയിട്ടുള്ളത്. Silcumat എന്ന ഇഞ്ചക്ഷനാണ് ഈ രോഗത്തിന് നൽകേണ്ടത്.
ഒരു മാസം 27 ലക്ഷം രൂപ ചിലവ് വരും. ഒരു മാസം 4 ഇഞ്ചക്ഷനാണ് നൽകേണ്ടത്. ആറു മാസത്തെ ചികിത്സാക്ക് ഒരു കോടി 62 ലക്ഷം രൂപ ചിലവ് വരും. പറ്റാവുന്ന സഹായം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. എത്രയും പെട്ടെന്ന് ചികിത്സ ആരംഭിച്ചില്ലെങ്കിൽ പിന്നെ ചിലപ്പോൾ ആ കൊച്ചു സഹോദരിയെ നമുക്ക് രക്ഷിക്കാൻ സാധിക്കാതെ വന്നേക്കും ഫരിദയുടെ അക്കൗണ്ട് നമ്പറും, മറ്റു ഡീറ്റെയി വസും താഴെ ചേർക്കുന്നു..
FAREEDA.K K
A/C: 10880100294498
IFSC: FDRL0001088
BRANCH:THALASSERY
FEDARAL BANK
പിണറായി എ.കെ.ജി ഹയർ സെക്കന്ററിയിൽ വിവിധ വികസന പ്രവൃത്തികൾ ഞായറാഴ്ച മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്യും
.
തലശ്ശേരി :നാട്ടിലെ സാധാരണക്കാരുടെ മക്കൾക്കും ഹൈടെക് വിദ്യാഭ്യാസ സൌകര്യങ്ങൾ ലഭ്യമാക്കണമെന്ന ലക്ഷ്യത്തിനായി സ്ഥലം എം.എൽ.എ. കൂടിയായ മുഖ്യ മന്ത്രി പിണറായി വിജയൻ മുൻ കൈയ്യെടുത്ത് പിണറായിലെ എ.കെ.ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിനായി അനുവദിച്ച 30 കോടിയോളം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ രണ്ടാം ഘട്ട പദ്ധതികളും ഉത്ഘാടന സജ്ജമായി.- ഞായറാഴ്ച ഉച്ചക്ക് 3ന് സംസ്ഥാന വിദ്യാഭ്യാസ മന്ദ്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ സ്കൂളിൽ ചേരുന്ന ചടങ്ങിൽ പൂർത്തീകരിച്ച സൗകര്യങ്ങൾ മുഖ്യമന്ദ്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യ മന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് പണിത ഹൈസ്കൂൾ വിഭാഗം ക്ലാസ് മുറികൾ, ഓപ്പൺ ഓഡിറ്റോറിയം, കോമ്പൗണ്ട് വാൾ, ഹൈസ്കൂൾ വിഭാഗം ലാബുകൾ, ലൈബ്രറി, മോഡുലർ കിച്ചൻ, കുടിവെള്ള പദ്ധതി എന്നിവ ഇതിനകം ഉത്ഘാടനം ചെയ്തിരുന്നു.
രണ്ടാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി 14.76 കോടി രൂപയുടെ നിർമ്മാണങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഉത്ഘാടന പരിപാടിയിൽ മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ , ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐഎഎസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരികമേഖലകളിലെ വിശിഷ്ട വ്യക്തികൾ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ
ജില്ലാ പഞ്ചായത്ത് അംഗവും സംഘാടകസമിതി ചെയർമാനുമായ കോങ്കി രവീന്ദ്രൻ ,എകെജി എം ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ചേതന ജയദേവ്, ഹെഡ് മാസ്റ്റർ കെ.സുരേന്ദ്രൻ, , സംഘാടകസമിതി ജോയിന്റ് കൺവീനറും പി.ടി.എ. പ്രസിഡണ്ടുമായ എലിയൻ അനിൽകുമാർ, .നിഖിൽ കുമാർ,സംബന്ധിച്ചു.
രാമചന്ദ്രൻ നിര്യാതനായി.
ന്യൂ മാഹി : ചെട്ട്യാംവീട്ടിൽ രാമചന്ദ്രൻ (പ്രവീൺ ( 51) നിര്യാതനായി.
പിതാവ് :പരേതനായ ഒ.ടി നാണു. മാതാവ് :സി.വി. സൗമിനി. ഭാര്യ :നിഖില രാമചന്ദ്രൻ (വടകര കേളുബസാർ). മക്കൾ: റിയ, നിയ. സഹോദരങ്ങൾ : സി.വി. രവീന്ദ്രൻ, സി.വി. ഉദയകുമാർ, സി.വി. വിനോദൻ, സി.വി. ദിവാകരൻ (ബഹറിൻ), സി.വി. രഘു, സി.വി. വിചിത്ര (വില്യാപ്പള്ളി), സി.വി. അനിൽകുമാർ, സി.വി. മനോജ്കുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏടന്നൂരിലെ വീട്ടുവളപ്പിൽ.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സംസ്കൃത പഠനശാല ആരംഭിക്കുന്നു
തലശ്ശേരി :
വേദാവനംക്കുകൾ. പുരാണേതിഹാസങ്ങൾ, ഉപനിഷത്തുകൾ ധർമ്മ ശാ സ്ത്രം, കാമശാസ്ത്രം, മോക്ഷശാസ്ത്രം, നീതിശാസ്ത്രം, വാസ്തുശാസ് ത
മുതലായവയൊന്നും മതസംബന്ധമല്ല അവയെല്ലാം വിശ്വസാഹിത്യത്തിലെ മഹോന്നതം
എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ജോസഫ് മുണ്ടശ്ശേരി സുകുമാർ അഴീക്കോട്, കുട്ടികൃഷ്‌ണമാരാർ മുതലായ സാഹിത്യ കാരന്മാർക്ക് സംസ്കൃത ഭാഷയിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു.
ശങ്കരാചാര്യർ, ശ്രീനാരായണഗുരുദേവൻ, ചട്ടമ്പി സ്വാമികൾ, സ്വാമി വിവേകാന ബൻ, വായാനഗുരുദേവൻ മുതലായവർക്ക് സംസ്കൃതഭാഷയിൽ അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു.
രാജാറാം മോഹൻറോയ്, ഈശ്വർ ചന്ദ്രവിദ്യാസാഗർ, കേശവ് ചന്ദ്രസെൻ മുരു നവോത്ഥാന നായകന്മാരായ സംസ്കൃത പരിജ്ഞാനം ഉണ്ടായിരുന്നു. സാമൂഹ്യപരിഷ്‌കർത്താക്കൾക്ക് ആഴത്തിൽ
എന്നാൽ നിർഭാഗ്യവശാൽ വർത്തമാനകാല കവികൾക്കും സാംസ്കാരികനായ കർക്കും മറ്റും സംസ്‌കൃതം അറിഞ്ഞുകൂട
സമാധി, മഹാസമാധി, നവമി, മഹാനവമി, പ്രകൃതി, സംസ്കൃതി, വികൃതി, ശിരോ മുദ്ര ശിലാമുദ്ര, നേത്രമുദ്ര, അസ്ത്രമുദ്ര, സ്ത്രീകവചമുദ്ര, പുരുഷകവചമുദ്ര. ചിവയമുദ്ര ജ്ഞാനമുദ്ര. വരദമുദ്ര, അഭയമുദ്ര മുതലായ സംസ്‌കൃതം പദങ്ങളുടെ അർത്ഥം ആധുനികരിൽ മിക്കവർക്കും അറിഞ്ഞു കൂട ഭാഷയിൽ എത്ര സ്വരാക്ഷരങ്ങൾ വ്യജ്ഞനാക്ഷരങ്ങൾ, വർഗ്ഗാക്ഷരങ്ങൾ, ഖരാക്ഷരങ്ങൾ, അതിഖരാക്ഷരങ്ങൾ, മ്യദുഅക രങ്ങൾ, ഘോഷാക്ഷരങ്ങൾ, അനുനാസികാക്ഷരങ്ങൾ, ബീജാക്ഷരങ്ങൾ എന്ന് അറിഞ്ഞുകൂട.
അംബികാസുതൻ മാങ്ങാട് ഒരു കുഞ്ഞിൻ്റെ നാവിൽ എഴുതിയത് ഉമ്മ എന്ന രണ്ട്
നിർബന്ധമായും ഹരിശ്രീ ഗണപതയേ നമ എന്ന് തന്നെ എഴുതണം. ഉമ്മ ഗണേ ശായനം, ഗജാനനായ നമ, വിഘനേശ്വരായ നമ, നാരായണായ നമ ശിവായ നമ എന്നീ തോന്നിയ അക്ഷരങ്ങൾ എഴുതരുത്.
കാരണം ഹരി ശ്രീ മന്ത്രം ഭാഷയിലെ അമ്പത്തിയൊന്ന് അക്ഷരങ്ങളുടെ സൂചകമാ ണ്. അതിൽ മതമോ ഭക്തിയോ അല്ല, വ്യാകരണ ശാസ്ത്രമാണുള്ളത് എന്ന് സംസ്‌കൃതം പഠിക്കുമ്പോൾ മനസ്സിലാകും
ഒരു വ്യക്തിക്ക് വിദ്യാഭ്യാസം ഇല്ല എന്ന് സൂചിപ്പിക്കാൻ കുഞ്ചൻ നമ്പ്യാർ എഴുതി യത് ഹരി എന്ന അക്ഷരം അവൻ്റെ അരികേ കൂടെ പോയിട്ടില്ല എന്നാണ്. തോന്നിയ അക്ഷരങ്ങൾ എഴുതിയാൽ ഹരി ശ്രീ കുറിക്കുക എന്ന ശൈലി ഇല്ലാതാകും
സാമാന്യജനങ്ങൾക്കും കവികൾക്കും സാംസ് കാരിക നായകർക്കും മാദ്ധ്യമ പ്രവർത്തകർക്കും മറ്റും സംസ്‌കൃത പഠനം അനിവാര്യമാണ്.
അനുഭവാത്മകവും സമഗ്രവും സർഗ്ഗരചനാത്മകവും ആകർഷകവും ക്രിയാകേന്ദ്രി തവും വിദ്യാർത്ഥി കേന്ദ്രിതവുമായ രീതിയിൽ കുന്നുമ്മൽ ശ്രീധരൻ മാസ്റ്റർ സംസ്കൃ തവും സംസ്കൃതിയും പഠിപ്പിക്കുന്നു. ആരെയും വികർഷിക്കുകയല്ല, ഏവരെയും ആകർഷിക്കുകയാണ് ലക്ഷ്യം.
പ്രായഭേദമെന്യേ ഏവർക്കും വിശേഷിച്ചും കവികൾക്കും സാംസ്കാരികനായ കർക്കും മാദ്ധ്യമപ്രവർത്തകർക്കും മറ്റും പഠിക്കാം.
തലശ്ശേരി ബി.എം.പി സ്ക്‌കൂളിൽ നിന്ന് വിരമിച്ചതിന് ശേഷം തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ സംസ്‌കൃതം പഠിപ്പിച്ചിരുന്ന വിദാൻ കെ.ടി കൃഷ്‌ണൻ ഗുരുക്കളുടെ (ടി.വി.വസുമിത്രൻ എഞ്ചിനീയരുടെ പിതാവ്) ശിഷ്യനാണ് കുന്നുമ്മൽ ശ്രീധരൻ മാസ്റ്റർ
ഓട്ടോമൊബൈൽ വർക്ക് ഷാപ്പ്
അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ
തലശ്ശേരി:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരളയുടെ സംസ്ഥാന സമ്മേളന ഭാഗമായുള്ള കണ്ണൂർ ജില്ലാ തല പ്രതിനിധി സമ്മേളനം നാളെ തലശ്ശേരിയിൽ ചേരും.
ടൌൺ ബാങ്ക് ഓഡിറ്റോറിയത്തിൽ സജ്ജീകരിക്കുന്ന രത്ന ദാസൻ മാസ്റ്റർ നഗറിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ 23 യൂനിറ്റുകളിലുള്ള 5000 ഓളം അംഗങ്ങളെ പ്രതിനിധീകരിച്ച് 230 പ്രതിനിധികൾ സംബന്ധിക്കും.
ഓട്ടോമൊബൈൽ മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികളായസംഗീത് മഠത്തിൽ, പി.സുനിൽ, കെ.വി. സുനിൽകുമാർ, കെ.ടി. രൂപേഷ്, ബി. രഗീഷ്, ബിജു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൺവീനറും പി.ടി.എ. പ്രസിഡണ്ടുമായ എലിയൻ അനിൽകുമാർ, .നിഖിൽ കുമാർ,, കെ.സനോജ് എന്നിവരുംസംബന്ധിച്ചു.
അമ്മു അമ്മ നിര്യാതനായി.
മാഹി:പന്തക്കൽ കുഞ്ഞിമഠത്തിൽ അമ്മു അമ്മ (98) നിര്യാതനായി.
മക്കൾ : സരോജിനി, തങ്കം, സുശീല, ചന്ദ്രമതി, ശശീന്ദ്രൻ (റിട്ടേഡ് എസ് ഐ, മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഗൺമാൻ )
മരുമക്കൾ:, ഗോപാല കുറുപ്പ്, പരേതനായ ചന്ദ്രശേഖരൻ, പരേതനായ ശ്രീധരൻ, പരേതനായ രാജൻ, ബിന്ദു
ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപമുള്ള വീട്ട് വളപ്പി
ദ്വിദിന മയ്യഴി ഉത്സവ് സംഘടിപ്പിക്കുന്നു
മാഹി:പുതുച്ചേരി വിനോദ സഞ്ചാര വകുപ്പിന്റെയും കലാസാംസ്കാരിക വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 9, 10 തീയതികളിൽ മയ്യഴിയിൽ ‘മയ്യഴി ഉത്സവ്’ എന്ന പേരിൽ വിവിധ കലാസാംസ്കാരിക പരിപാടികൾ നടത്തുന്നു.
മയ്യഴിയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും ഉള്ള അവസരങ്ങൾ ഒരുക്കും.
മയ്യഴി മേഖലയിലെ വിവിധ കലാസാംസ്കാരിക സംഘടനകളുടെ പരിപാടികൾ നവംബർ 9,10 തീയതികളിൽ അവതരിപ്പിക്കും.
കൂടാതെ മയ്യഴിയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മാഹി പുഴയോര നടപ്പാതയിൽ 9,10 തീയതികളിൽ, അക്രിലിക്, ജലഛായ, മ്യുറൽ വിഭാഗങ്ങളിലായി ‘ആർട്ടിസ്റ്റ് ക്യാമ്പും’ സംഘടിപ്പിക്കും. ഇതേ ദിവസങ്ങളിൽ സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂരിന്റെ നേതൃത്വത്തിലുള്ള ‘തഞ്ചാവൂർ പെയിന്റിംഗിനെ’ പറ്റിയുള്ള വർക്ക്ഷോപ്പ് നടക്കും. പരിപാടിയുടെ ഭാഗമായി മയ്യഴി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായ് പ്രസംഗ മത്സരവും ചിത്ര രചന മത്സരവും നടത്തും.
താല്പര്യമുള്ള സംഘടനകൾ അവതരിപ്പിക്കുന്ന പരിപാടിയുടെ വിവരങ്ങൾ അവരുടെ ലെറ്റർപാഡിൽ ഒക്ടോബർ 24ന് അഞ്ചുമണിക്ക് മുമ്പായി മാഹി സി.ഇ.ഒ. ഓഫീസിൽ എത്തിക്കേണ്ടതാണ്.
മയ്യഴി ഉത്സവിന്റെ ഭാഗമായി മയ്യഴിയിലെ കലാകാരന്മാരിൽ നിന്ന് ലോഗോ ക്ഷണിക്കുന്നു.
മയ്യഴിയുടെ പൈതൃകവും കലാസംസ്കാരിക വിനോദസഞ്ചാരവും കോർത്തിണക്കി കൊണ്ടുള്ളതാവണം ലോഗോ.
ലോഗോ ഡിസൈൻ ചെയ്തു ഒക്ടോബർ 25ന് അഞ്ചുമണിക്ക് മുൻപായി മാഹി സി.ഇ.ഓ. ഓഫീസിൽ എത്തിക്കേണ്ടതാണ്.
തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 10,000 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് രമേശ് പറമ്പത്ത് എം.എൽ.എ യുടെ അധ്യക്ഷതയിൽ ഗവൺമെന്റ് ഹൗസിൽ നടന്ന യോഗത്തിൽ റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, ചീഫ് എജുക്കേഷണൽ ഓഫീസർ എം.എം.തനൂജ, ഡോ. വിചിത്ര, കലാസാംസ്കാരിക വകുപ്പിലെയും വിനോദസഞ്ചാര വകുപ്പിലെയും ഉദ്യോഗസ്ഥർ, മാഹിയിലെ കലാസാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group