തലശ്ശേരിയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം : ചാലക്കര പുരുഷു

തലശ്ശേരിയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം : ചാലക്കര പുരുഷു
തലശ്ശേരിയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Oct 17, 09:53 PM
VASTHU
MANNAN
laureal

തലശ്ശേരി : റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം ദുഷ്ക്കരമായ തലശ്ശേരി സംഗമം കവലയിൽ ഇൻ്റർലോക്ക് പ്രവൃത്തിആരംഭിച്ചതോടെ, നഗരമാകെ അതിരു ക്ഷമായ ഗതാഗതക്കുരുക്കിൽപ്പെട്ടു. മേൽപാലം മുഴുവൻ അടച്ചാണ് റോഡ് നവീകരിക്കുന്നത്.

ഗതാഗതം വഴി തിരിച്ച് വിട്ടതോടെ ഇടുങ്ങിയ റോഡുകളുള്ള

തലശേരി നഗരം മുഴുവൻ ഏതാണ്ട് ഗതാഗതക്കുരുക്കിൽ ഞെരി പിരി കൊള്ളുകയാണ്.

റോഡിലെ കുഴികളെ തുടർന്ന് തലശേരി പഴയ സ്റ്റാൻ്റിലേക്കും, പുതിയ സ്റ്റാൻ്റിലേക്കുമുള്ള ബസുകൾക്ക് ഉൾപ്പടെ ദുരിതയാത്രയായിരുന്നു ഇതുവരെ.

റെയിൽവെ സ്റ്റേഷനിലേക്ക് പോകുകയും, വരികയും ചെയ്യുന്ന വാഹനങ്ങൾ കുഴികളിലിറങ്ങി പോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു.

തൊട്ടടുത്ത് ബസ് സ്റ്റോപ്പായതിനാൽ ബസുകൾ നിർത്തിയിടുന്നതും ദുരിത യാത്രക്ക് ആക്കം കൂട്ടിയിരുന്നു. 

റോഡ് നവീകരണം ആരംഭിച്ചതോടെ വ്യാഴാഴ്ച മുതൽ 27 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.

സംഗമം ജംഗ്ഷനിൽ ഇൻ്റർ ലോക്ക് പ്രവൃത്തിയാണ് നടത്തുന്നതെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

ഇതിന് ശേഷം പാലത്തിൻ്റെ തുടക്കത്തിൽ റോഡ് ടാറിംഗ് നടത്തും. ഇതിന് ശേഷമാണ് പാലം പൂർണമായും തുറക്കുക.

തലശ്ശേരി - കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കും പോകുന്നതും, വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം - ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ് - രണ്ടാം ഗേറ്റ് - കീഴന്തിമുക്ക് - ചിറക്കര വഴിയുമാണ് തിരിച്ചുവിടുന്നത്.

ഗതാഗതം നിരോധിച്ചതറിയാതെ പാലത്തിലൂടെ വന്ന ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. വാഹനങ്ങളേറിയതോടെ പിന്നീട് പാലം പൂർണ്ണമായും അടച്ചു.

തലശ്ശേരി - മാഹി ബൈപാസ് റോഡിലെ സർവ്വീസ് റോഡുകൾ ചിലയിടങ്ങളിൽ അടച്ചിട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്.

whatsapp-image-2024-10-17-at-20.24.30_1099e666

കടലാക്രമണം: തലശ്ശേരി പെട്ടിപ്പാലം കോളനി സ്പീക്കർ സന്ദർശിച്ചു


തലശ്ശേരി:കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നാശനഷ്ട്ടം നേരിട്ട തലശ്ശേരി പെട്ടിപ്പാലം കോളനി നിയമസഭാ സ്പീക്കർ അഡ്വ എഎൻ ഷംസീർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേശത്തെ വീടുകൾക്ക് ഉൾവശത്ത് കൂടി കൂറ്റൻ തിരമാലകൾ ഇരച്ചുകയറി കനത്തനാശ നഷ്ടം സംഭവിച്ചത്.

വ്യാഴാഴ്ചഉച്ചതിരിഞ്ഞാണ് സ്പീക്കർ പെട്ടിപ്പാലം കോളനിയിലെത്തി നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ചത്. നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, വാർഡ് കൗൺസിലർ കെ.ടി മൈഥിലി ,

തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയർ ഷിബു ജോർജ്, തഹസിൽദാർ എം വിജേഷ്, ഡപ്യൂട്ടി തഹസിൽദാർമാരായ വി രാജേഷ്, കെ രമേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

കടൽഭിത്തി നിർമ്മിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷമായി പെട്ടിപ്പാലത്ത് കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും, കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ നാശനഷ്ടം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രിയുമായ് ആലോചിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

തഹസിൽദാറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേഖലയിൽ ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്നും സബ് കലക്ടർ കാർത്തിക് പാണിഗ്രഹി പറഞ്ഞു.


തലശ്ശേരി നഗരസഭയിലെ പെട്ടിപ്പാലം കോളനി പരിസരത്ത് കടലാക്രമണം ഉണ്ടായ വീടുകൾ നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍. ഷംസീര്‍ സന്ദര്‍ശിക്കുന്നു.


whatsapp-image-2024-10-17-at-20.24.49_239ea16e

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

അമ്പതാം വാർഷികം


മാഹി:: എം മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൻ്റെ അമ്പതാം വാർഷികം കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നവംബർ 9 ന് മാഹിയിൽ സംഘടിപ്പിക്കുന്ന പരിപാടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ചിത്രകാര സംഗമം, സെമിനാർ ,വാർഷിക സമ്മേളനം എന്നി പരിപാടികൾ വിജയിപ്പിക്കുന്നതിന് സംഘടകസമിതി രൂപീകരിച്ചു. മാഹി സ്പോർട്സ് ക്ലബ്ബ് ഹാളിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ സി നിഖിലേഷ് അധ്യക്ഷത വഹിച്ചു. അക്കാദമി പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ എസ് സുനിൽകുമാർ പരിപാടികൾ വിശദീകരിച്ചു. എം കെ മനോഹരൻ, ഡോ:എ വൽസലൻ, പൊന്ന്യം ചന്ദ്രൻ, ടി എം ദിനേശൻ സംസാരിച്ചു.

 ഭാരവാഹികളായി കേരള നിയമസഭ സ്പീക്കർ അഡ്വ: എ എൻ ഷംസീർ, രമേശ് പറമ്പത്ത് എം എൽ എ , ഡോ: വി രാമചന്ദ്രൻ ( രക്ഷാധികാരികൾ)

ഡോ: എ വൽസലൻ (ചെയർമാൻ)അസീസ് മാഹി, വി ജനാർദ്ദനൻ, കെ പി നൗഷാദ്, കെ പി സുനിൽകുമാർ, സി എച്ച് പ്രഭാകരൻ,പൊന്ന്യം ചന്ദ്രൻ, ഉത്തമരാജ് മാഹി, എ കെ പ്രേമകുമാരി (വൈസ് ചെയർമാൻ)

എ ജയരാജൻ (ജനറൽ കൺവീനർ) 

കെ സി നിഖിലേഷ് , 

പി സി എച്ച് ശശീധരൻ, ശ്രീകുമാർ ഭാനു , ടി എം ദിനേശൻ, ടിടികെ ശശി, ഇ ഡി ബീന (കൺവീനർ)

പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെയും മാഹി സ്പോർട്സ് ക്ലബ്ബ് ആൻ്റ് കലാസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്



ചിത്രവിവരണം:കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു


bbn

സി.പി ജനാർദ്ദനൻ നായർ നിര്യാതനായി.

തലശ്ശേരി : മൂഴിക്കര ചന്ദ്രോത്ത് കാവിന് സമീപം മഠത്തിൽ സി.പി ജനാർദ്ദനൻ നായർ (100)നിര്യാതനായി. പാലക്കാട് ചിറ്റിലഞ്ചേരി പതിയിൽ തറവാട് അംഗമാണ്.

ദി ഹിന്ദു, അമൃത ബസാർ പത്രിക, ഡക്കാൻ ഹെറാൾഡ്, ടൈംസ് ഓഫ് ഇൻഡ്യ. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. മഠത്തിൽ അമ്മുക്കുട്ടിയമ്മയാണ് ഭാര്യ. മക്കൾ:. സുധ ജെ ( കോയമ്പത്തൂർ) ജെ.ഇന്ദിര (പ്രിൻസിപ്പാൾ ചോതാവൂർ ഹയർ സെക്കൻ്റെറി സ്കൂൾ)

മരുമക്കൾ: എൻ. ടി സുരേഷ് കുമാർ (ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കോയമ്പത്തൂർ)

ഷാജ് ടി. കെ ( ചിറക്കര ഗവ ഹയർ സെക്കൻ്ററി സ്കൂൾ ), മരുമക്കൾ: രാജീവ് നായർ (കമാൻഡർ ഇൻ ഇൻഡ്യൻ നേവി ) വിനായക് നായർ ( സീനിയർ സെയിൽസ് മാനേജർ ഹ്യാട്ട് ചെന്നൈ) ഡോക്ടർ മാളവിക എസ്

 ഗൗതം എസ്

സംസ്കാരം മൂഴിക്കര മഠത്തിൽവീട്ടു വളപ്പിൽ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക്


whatsapp-image-2024-10-17-at-20.25.34_056a5203

മാഹി പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാത വൺവേയിൽ റോഡ് ബ്ലോക്കാക്കി സ്വകാര്യ ബസ് ജീവനക്കാരുടെ വാക്കേറ്റം വ്യാഴാഴ്ചഉച്ചക്ക് 1.45 നാണ് തിരക്കേറിയ റോഡിൽ റോഡ് തടസ്സപെടുത്തി വാക്കേറ്റമുണ്ടായത്.


മയ്യഴി നഗരസഭ വാതക ശ്മശാനം 21 മുതൽ


മാഹി:മയ്യഴിനഗരസഭയുടെ പുതുതായി നിർമ്മാണം പൂർത്തീകരിച്ച വാതക ശ്മശാനം ഒക്ടോബർ 21 മുതൽപ്രവർത്തനമാരംഭിക്കും. ശ്മശാനവുമായി ബന്ധപ്പെട്ട ആവശ്യത്തിനായി മയ്യഴി നഗരസഭയുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ : 04902332233, 9446264720, 9846097723

പി.ഹരിദാസ് പന്തക്കൽ എസ്.ഐ


മാഹി: പന്തക്കൽ പോലീസ് സ്റ്റേ ,ഷനിൽ പുതിയ സബ്ബ് ഇൻസ്പെക്ടറായി പി.ഹരിദാസ് ചുമതലയേറ്റു. മാഹി പാറക്കൽ സ്വദേശിയാണ്. പന്തക്കലിലെ സബ്ബ് ഇൻസ്പെക്ടറായിരുന്ന പി.പി.ജയരാജൻ പുതുച്ചേരി സായുധ സേനയിലേക്ക് സ്ഥലം മാറിയതോടെയാണ് പുതിയ നിയമനം

mannan-small-advt-
whatsapp-image-2024-10-17-at-20.26.14_669d111e

തലശ്ശേരി ജവഹർഘട്ട് ശുചീകരിച്ചു


തലശ്ശേരി:ചരിത്രപ്രസിദ്ധമായ തലശ്ശേരി ജവഹർഘട്ട് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരിച്ചു. 

മാലിന്യമുക്തം നവകേരളം പരിപാടിയോടൊപ്പം ചേർന്നു കൊണ്ടാണ് യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ അണിനിരന്നത്.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച ശുചീകരണം സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

എ എം സുഷമ , കെ രഞ്ജിത്ത്, പി ആർ സ്മിത സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ഏരിയ സെക്രട്ടറി പി ജിതേഷ് നന്ദിയും പറഞ്ഞു



ചിത്രവിവരണം:തലശ്ശേരി ജവഹർഘട്ട് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം സ്പീക്കർ അഡ്വ.എ എൻ ഷംസീർ നിർവ്വഹിക്കുന്നു


സി എച്ച് കണാരൻ

ചരമ വാർഷിക

ദിനാചരണം 20ന്


തലശ്ശേരി : സി.പി.എം. സംസ്ഥാന സെക്രട്ടരിയും, പ്രമുഖ യുക്തിചിന്തകനും, എം എൽ എയുമായിരുന്ന

സി.എച്ച്. കണാരന്റെ ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 20 ന് രാവിലെ സി.എച്ച് അന്ത്യവിശ്രമം കൊള്ളുന്ന പുന്നോലിലെ

സ്മാരക കുടീരത്തിലും പുല്ലാട് സി.എച്ച് നഗറിൽ സി.എച്ച് പ്രതിമയ്ക്ക് മുമ്പിലും പുഷ്പാർച്ചന നടത്തും.

ഒക്ടോബർ 20 ന് പുതിയസ്റ്റാൻ്റിൽ വൈ: 5 മണിക്ക് കേരള മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയൻ അനുസ്മ‌രണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവി ന്ദൻമാസ്റ്റർ, പനോളി വത്സൻ, കാരായി രാജൻ, സി.കെ രമേശൻ സംസാരിക്കും. പ്രശസ്ത ഗായകൻ അലോഷി വൈ: 4 മണിക്ക് ഗാനങ്ങൾ ആലപിക്കും. കവിതാ പാരായണ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.

തൊഴിലാളി സംഗമം, വനിതാ സംഗമം, യുവജന വിദ്യാർത്ഥി സംഗമം, കർഷക സംഗമം, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതിനകം സംഘടിപ്പിച്ചു.. പി.ബി അംഗങ്ങളായ വ്യന്ദ കാരാട്ട് എ.വിജയ രാഘവൻ തുടങ്ങിയ നേതാക്കൾ പരിപാടികളിൽ സംബന്ധിച്ചിരുന്നു.

മുതിർന്നവരേയും വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അഖിലകേരള കവിതാലാപന മത്സരവുംനടന്നു.

വാർത്താ സമ്മേളനത്തിൽ കാരായി രാജൻ,സി.കെ, രമേശൻ,കാത്താണ്ടി റസാക്ക്,വാഴയിൽ വാസു,എസ്.ടി. ജയ്‌സൺ,

സുരാജ് ചിറക്കരഎൻ.പി ജസീൽ സംബന്ധിച്ചു

വൈറ്റ് ബാലൻസ്

സംസ്ഥാന തല

ചിത്രമേള കതിരൂരിൽ


തലശ്ശേരി:ക്യാൻവാസ് ആൻഡ് ആർട്ട്‌ ഐക്കൺ ന്റെ നേതൃത്വത്തിൽ പ്രിയ ശ്രീലത ക്യൂറേറ്റ് ചെയ്യുന്ന സംസ്ഥാനതലത്തിലെ മെഗാ ജലച്ചായ ചിത്രമേള വൈറ്റ് ബാലൻസ് ഒക്ടോബർ 19 ന് വൈ: ശേഷം 3.30 ന് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ആർട്ടിസ്റ്റ് മദനൻ ഉദ്‌ഘാടനം നിർവഹിക്കും.വിഖ്യാത ശില്പി വത്സൻ കൂർമ കൊല്ലേരി, ചിത്രകാരന്മാരായ ഗോവിന്ദൻ കണ്ണപുരം, ശിവകൃഷ്ണൻ കെ എം, പൊന്ന്യം ചന്ദ്രൻ, ജോയ് ചാക്കോ,കെ കെ ആർ വെങ്ങര, ശശികുമാർ കെ, ദാമോദരൻ എം, നാസർ ചപ്പാരപ്പടവ്,ബി ടി കെ അശോക് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.തുടർന്ന് പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റ് മനു ഓയാസിസ് സോദാഹരണ ക്ലാസ്സ് കൈകാര്യം ചെയ്യും.10നാൾ നീളുന്ന മലബാറിലെ ഈ മെഗാ ജലച്ചായ പ്രദർശനത്തിൽ 13 ജില്ലകളിൽ നിന്നായി 39 ആർട്ടിസ്റ്റുമാരുടെ 117 സൃഷ്ടികളാണ് ലൈവ് ആയി കാണികളുടെ മുമ്പിൽ എത്തുന്നത്. ഒക്ടോബർ 29 ന് സമാപന ദിവസം ഉച്ചയ്ക്ക് 2pm ന് വാട്ടർകളറിസ്റ്റ് പ്രഭാസ് പറപ്പൂരിന്റെ ജലച്ചായ ഡെമോൻസ്‌ട്രേഷൻ ഉണ്ടായിരിക്കും.


capture_1729181702

കെ.പി.സദുമാസ്റ്റർ നിര്യാതനായി.


തലശ്ശേരി: സി.പി.എം.നേതാവ്പന്തക്കപ്പാറ സൗഹൃദയിൽകെ പി സദു മാസ്റ്റർ (64)നിര്യാതനായി. കണ്ണൂർ പൂഴാതി യു.പി. സ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപകനായിരുന്നു. രജിതയാണ് ഭാര്യ. അച്ഛൻ: പരേതനായ നാണു. അമ്മ പരേതയായ രോഹിണി. സഹോദരങ്ങൾ കെ.പി. വത്സൻ മാസ്റ്റർ,സജിത,പ്രമോദ്,പ്രമീള,പരേതയായശൈലജ. സി.പി.എം.പിണറായി ഏരിയാ കമ്മിറ്റി അംഗമാണ്. കർഷക സംഘം പിണറായി ഏരിയാ സിക്രട്ടറി ,കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, പിണറായി ഫാർമേർസ് ബേങ്ക് പ്രസിഡണ്ട്, തലശ്ശേരി റൂറൽ ബേങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പിണറായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ടായും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

 ആദരസൂചകമായി ഏരുവട്ടി വെസ്റ്റ് ലോക്കൽ പരിധിയിൽ ഹർത്താൽ ആചരിച്ചു.


capture_1729182077

വി.വി. സന്ദീപ് നിര്യാതനായി.


തലശ്ശേരി:.പാലയാട് സിന്തറ്റിക്ക് ട്രാക്കിന് സമീപം പരേതനായ വലിയ വീട്ടിൽ ശ്രീധരന്റെ മകൻ വി.വി സന്ദീപ് (41) നിര്യാതനായി. അമ്മ :ലീല, ഭാര്യ :സുബിഷ മകൻ: ദയാൻ. സഹോദരങ്ങൾ: സവിത, സജിന, സഹിത, സന്തോഷ്, സജേഷ്. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പിണറായി വാതക ശ്മശാനത്ത്.


download-(7)
capture_1729184290

പി.മുകുന്ദൻ നിര്യാതനായി

മാഹി: അനവാതുക്കൽ മണിയമ്പത്ത് ഹൗസിൽ പി മുകുന്ദൻ (76)നിര്യാതനായി. റിട്ട. ആർ.ബി.ഐ ഉദ്യോഗസ്ഥനാണ്. പരേതരായ പട്ടർ ഗോപാലൻ്റെയും, തെരുവത്ത് കല്യാണിയുടെയും മകനാണ്.

ഭാര്യ: ഗീത

മക്കൾ: അനീഷ് ,അഭിലാഷ്, അജീഷ്,

സഹോദരങ്ങൾ: ജയരാജൻ, അശോകൻ,പരേതയായ രാധ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2