ഇ. നാരായണൻ സ്മാരക റബ്കൊ ഹാൾതുറന്നു

ഇ. നാരായണൻ സ്മാരക റബ്കൊ ഹാൾതുറന്നു
ഇ. നാരായണൻ സ്മാരക റബ്കൊ ഹാൾതുറന്നു
Share  
2024 Oct 16, 11:25 PM
VASTHU
MANNAN
laureal

തലശ്ശേരി :തലശ്ശേരി പ്രസ്സ് ഫോറം സ്ഥാപകാംഗമായ ഇ. നാരായണൻ്റെ ഓർമ്മക്കായി 

പ്രസ്സ് ഫോറത്തിൻ്റെയും പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൽ സജ്ജീകരിച്ച ഇ നാരായണൻ സ്മാരക റബ്കൊ ഹാൾ റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.

നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. സി.കെ രമേശൻ, കെ.പി സാജു, സി.പി ഷൈജൻ, എ.കെ ആബൂട്ടി ഹാജി, കെ.പി. നജീബ്, ടി.ഹരിദാസൻ , ടി.സി.അബ്ദുൾ ഖിലാബ്, പാലയാട് രവി, സുഹാസ് വേലാണ്ടിസംസാരിച്ചു. തലശ്ശേരിയുടെ പൈതൃക കാഴ്ചകൾ ഹാളിൽ രചിച്ച സ്കൂൾ ഓഫ് ആർട്ട്സിലെ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ഉദ്ഘാടകനിൽ നിന്നും പ്രിൻസിപ്പൽ പൊന്മണി തോമസ് ഏറ്റുവാങ്ങി . അനീഷ് പാതിരിയാട് സ്വാഗതവും എൻ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2024-10-16-at-21.59.32_1f9f461a

ഇ. നാരായണനെ

അനുസ്മരിച്ചു


തലശ്ശേരി: പ്രമുഖ സഹകാരിയും, സി.പി.എം.നേതാവുമായിരുന്ന ഇ. നാരായണന്റെ 11ാം മത് ചരമ വാർഷിക അനുസ്മരണ യോഗം മണ്ണയാട് നഴ്സിംഗ് കോളേജങ്കണത്തിൽ സി.പി.എംകണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. 

 എ സി മനോജ് അദ്ധ്യക്ഷത വഹിച്ചു. എ രമേഷ് ബാബു സംസാരിച്ചു.

വിനോദ് സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു

capture_1729102190

റിനേഷ് നിര്യാതനായി


മാഹി: കോൺഗ്രസ്സ് പ്രവർത്തകൻ ചാലക്കരയിലെ പള്ളി പറമ്പത്ത് റിനേഷ് (44). നിര്യാതനായിഎം എ എസ്.എം. പ്രവർത്തക സമിതി അംഗമാണ്.

 പരേതനായ പി.പി രാഘവൻ്റെയും കാഞ്ചനയുടെയും മകനാണ്. സഹോരിമാർ -വിദുല , ഷെബിന


പി.പി.റിനേഷിന്റെ

വേർപാടിൽ അനുശോചിച്ചു.


മാഹി: ചാലക്കര -പള്ളുർ പ്രദേശങ്ങളിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന പി.പി.റിനേഷിൻ്റെ അകാല നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

രമേശ് പറമ്പത്ത് എം.എൽ.എ, വടക്കൻ ജനാർദ്ദനൻ, എ.ദിനേശൻ, സത്യൻ കേളോത്ത്, ചാലക്കര പുരുഷു, കെ.ചിത്രൻ, കെ.പി.വത്സൻ, ജിതേഷ് വാഴയിൽ, കെ.ഹരീന്ദ്രൻ, എം.ശ്രീജയൻ സംസാരിച്ചു.


whatsapp-image-2024-10-16-at-22.01.18_5bb98b6e

സമരനായകന് റെയിൽവേ

 സ്റ്റേഷനിൽ സ്വീകരണം


തലശ്ശേരി : യു ഡി വൈ എഫ് നിയമസഭാ മാർച്ചിൽ അറസ്റ്റിലായി ജയിലിൽ കിടന്ന തലശ്ശേരിയുടെ സമരനായകൻ അഫ്നിദിന്  തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റഷീദ് തലായി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു.തഫ് ലിം മണിയാട്ട്,സി കെ പി മമ്മു, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, പാലക്കൽ സഹീർ, തഷരീഫ്, സാജിർ കതിരൂർ, ജംഷീർ മഹമൂദ്, ടി കെ ജമാൽ, ഷബീർ കെ സി, സജീർ വി സി, മജീദ്, സലാം, മുനീർ കൈവട്ടം എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി



ചിത്രവിവരണം: ജയിൽ മോചിതനായ അഫ് നീദിന് റെയിൽവേ സ്റ്റേഷനിൽ നൽകിയ വരവേൽപ്പ്


whatsapp-image-2024-10-16-at-22.01.51_7cdb0add

മാഹി ബസിലിക്ക തിരുനാളിന്

പതിമൂന്നാം നാളിലും വൻ തിരക്ക്

മാഹി: പ്രധാന ആഘോഷചടങ്ങുകൾ കഴിഞ്ഞെങ്കിലും ബസലിക്കയിലേക്കുള്ള തീർത്ഥാടന പ്രവാഹത്തിന് തെല്ലും കുറവില്ല.

  ഇന്നലെ വൈകിട്ട് ജപമാലക്കും, സാഘോഷമായ ദിവ്യബലിക്കും റവ. ഫാ. ഡിലു റാഫേൽ നേതൃത്വം നൽകി. ദിവ്യബലിക്ക് നേതൃത്വം നൽകിയത് സെന്റ് മദർ തെരേസ കുടുംബയൂണിറ്റാണ്.. ദിവ്യബലിക്ക് ശേഷം നൊവേന, പരിശുദ്ധ കുർബാനയുടെ ആരാധന, ആശിർവാദം എന്നിവയും നടന്നു.

   ഇന്ന് വൈകിട്ട് 5.30 ന് ജപമാല ഉണ്ടായിരിക്കും. 6 മണിക്ക് റവ. ഫാ. ഫ്രാൻസിസ് മരോട്ടിക്കപറമ്പിൽ ന്റെ  മുഖ്യ കാർമികത്വത്തിൽ  ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും 

   കുർബാന നിയോഗം നൽകുന്നതിനും അടിമ വെക്കുന്നതിനും നേർച്ചകൾ സമർപ്പിക്കുന്നതിനും, കുമ്പസാരത്തിനുംഎല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും പെരുനാൾ 22 ന് സമാപിക്കും.

ചിത്ര വിവരണം: മാഹി ബസലിക്കയിലെ ഭക്തജനത്തിരക്ക്




capture_1729102524

ചന്ദ്രൻ കോട്ടായി നിര്യതനായി

തലശ്ശേരി:എരഞ്ഞോളി പാലത്തിനടുത്ത സായ് സദനിൽ ചന്ദ്രൻ കോട്ടായി (65)നിര്യതനായി ഭാര്യ : ലത 'മക്കൾ' ഷിംന, ഷിൽന, ഷാഹുൽ, മരുമക്കൾ ബിജു, വിവേക്, അഞ്ജുന, സംസ്കാരംഇന്ന് രാവിലെ 10 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ


whatsapp-image-2024-10-16-at-22.03.20_78a8efc5

മതിലിടിഞ്ഞ് വിട് തകർന്നു


 മാഹി..ശക്തമായ മഴയിൽ

ചാലക്കര മണ്ടപറമ്പത്ത് കോളനിയിൽ മതിൽ തകർന്ന്.വീട് തകർന്നു തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

 ശക്തമായ മഴയിൽ വീടിന്റെ ചുമർ തകർന്നു.മണ്ട പ്പറമ്പ് സന്തോഷിന്റെ വീടാണ് തൊട്ടടുത്ത മതിൽ ഇടിഞ്ഞ് വീടിന്റെ ചുമരിലേക് പതിച്ച് ചുമർ തകരാനിടയായത്.

മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് വീടിന്റെ ഡൈനിങ് ഹാളിൽ ഉണ്ടായിരുന്ന കുട്ടിയുടെ കഴുത്തോളം മണ്ണിനടിയിൽ പെട്ടു. കുട്ടിയെ ഉടൻ രക്ഷപ്പെടുത്തുകയായിരുന്നു. 

മാഹി പള്ളിയിലെ പെരുന്നാളിന് കൂടാൻ എത്തിയ ബന്ധുക്കളും അപ്പോൾ വീട്ടിൽ

ഉണ്ടായിരുന്നു.

രക്ഷക്കു വേണ്ടി അയൽക്കാരെ വിളിച്ചെങ്കിലും.,

 ശക്തമായ രാത്രി മഴയുടെ ശബ്ദം കൊണ്ട് ആരും എത്തിയില്ല.

പിന്നീട്ഒരുവിധം പുറത്ത് കടന്ന് പരിസരവാസികളെ

വിവരം അറിയിക്കുകയും,

ഉടൻ രക്ഷപ്രവർത്തനം നടത്തിയതിനാൽ ആളപായം ഉണ്ടായില്ല.

വൻ ദുരന്തമാണ് ഒഴിവായത്.

മാഹി റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.


ചിത്ര വിവരണം: മതിലിടിഞ്ഞ് തകർന്ന വീട്.


whatsapp-image-2024-10-16-at-22.04.36_90d6a0a2

സംഗമം ജംഗ്ഷനിൽ

ഗതാഗതം നിരോധിച്ചു


തലശേരി:ഒക്ടോബർ 17 മുതൽ ആറ് ദിവസത്തേക്ക് തലശ്ശേരി സംഗമം ജംഗ്ഷനിൽ റോഡ് പണി നടക്കുന്നതിനാൽ സംഗമംജംഗ്ഷൻ വഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു തായി ട്രാഫിക്ക് പോലീസ് അറിയിച്ചു

 കുത്തുപറമ്പ് ഭാഗത്ത് നിന്നും വന്നു പോകുന്നതായ ബസ്സുകൾ ടൗൺ ഹാൾ വഴി ബസ്സ സ്റ്റാൻ്റിലേക്ക് പോകേണ്ടതും കുത്തുപറമ്പ് ഭാഗത്ത് നിന്നു വരുന്നതായ ചെറിയ വാഹനങ്ങൾ ചിറക്കരയിൽ നിന്നും കീഴന്തി മുക്ക് രണ്ടാം ഗെയ്റ്റ് വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. 

ചൊക്ലി നാദാപുരം ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ടെമ്പിൾ ഗെയ്റ്റ് സെയ്താർ പള്ളി മെയിൻ റോഡ് വഴിയും തിരിച്ച് രണ്ടാം ഗെയ്റ്റ് സെയ്താർ പള്ളി വഴി നാദാപുരം ചൊക്ലി ഭാഗത്തേക്ക് പോകേണ്ടതാണ് .

കുത്തു പറമ്പ് ഭാഗത്ത് നിന്നും കോഴിക്കോട്, മാഹി , എന്നിഭാഗത്തേക്ക് പോകുന്ന ചെറുതും വലുതുമായ വാഹനങ്ങൾ  എരഞ്ഞോളി ചോനാടത്ത് നിന്നു മാഹി ബൈപാസ് വഴി

 പോകേണ്ടതാണ്.

 ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്ന

തലശേറിട്രാഫിക്ക് എൻഫോഴ്സ്മെൻ്റ് യൂണിറ്റ് എസ് ഐ.പി.കെ. മനോജ് കുമാർ പറഞ്ഞു


കുട്ടിയെ കാണാതായി പരാതി


പള്ളൂർ ഇരട്ടപ്പിലാകൂൽ കരിക്കുന്നുമ്മൽ നവധാര റോഡിൽ എ പി മഹലിലെ 13കാരിയെ കാണാനില്ലെന്നു കുടുംബം പോലീസിൽ പരാതിപ്പെട്ടു.

ആറ് ദിവസമായി കാണാതായിട്ട്.

 പോലീസ് അന്വേഷണം ഊർജിതമായി നടത്തുന്നു.ഇതുവരെ കുട്ടിയെ കണ്ടു കിട്ടിയില്ല.


whatsapp-image-2024-10-16-at-22.05.05_dfd25ec4

സന്തോഷ് നിര്യാതനായി. 


തലശ്ശേരി : ടെമ്പിൾഗേറ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തിനു സമീപം ഇന്ദ്രപ്രസ്ഥം ഹൗസിൽ പരേതനായ വാസുദേവന്റെയും ലക്ഷ്മിയുടെയും മകൻ നെല്ലിയുള്ളതിൽ സന്തോഷ് (48) ഗൾഫിൽ ഹൃദയാഘാതം മൂലംനിര്യാതനായി. 

ഭാര്യ : ടി.കെ.സഞ്ജന .

മകൻ : ദേവാനന്ദ് 

സഹോദരങ്ങൾ : സുജയ മോഹൻ , നിഷ വിനോദ്

സംസ്ക്കാരം : ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .


തലശ്ശേരിയിൽ കടൽ ക്ഷോഭം

; 2 വീടുകൾ തകർന്നു

തലശ്ശേരി : പുന്നോൽ പെട്ടിപ്പാലത്ത് രൂക്ഷമായ കടൽക്ഷോഭം. രണ്ട് വീടുകൾ തകർന്നു.നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇന്നലെ പുലർച്ചയോടെയാണ് ശക്തമായ നിലയിൽ തിരമാലകൾ അടിച്ച് കര കയറിയത്. രണ്ട് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പത്തോളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. 

തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ എം ജമുനാ റാണി ടീച്ചർ, ടി.സി അബ്ദുൽ ഖിലാബ്, മുസ്ലിം ലീഗ് നേതാക്കളായ ബഷീർ ചെറിയാണ്ടി, തഫ്ലീം മാണിയാട്ട് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.


കടലാക്രമണ ഭീഷണി ,

പുലിമുട്ട് സ്ഥാപിക്കണം.


തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലം പ്രദേശത്ത് കടലാക്രമണ ഭീഷണി നേരിടാന്‍ പുലിമുട്ട് നിര്‍മ്മിക്കുകമാത്രമെ പരിഹാരമാര്‍ഗ്ഗമുള്ളൂവെന്ന് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. പലതവണ പുലിമുട്ട് ആവശ്യം ഉയര്‍ന്നുവന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി വൈകുന്നതില്‍ പ്രതിഷേധമുണ്ടെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍ പറഞ്ഞു.


പ്രൊ. കെ.കുമാരന്റെ ജീവിത കഥ .

ലളിതം സുന്ദരം പുസ്തക പ്രകാശനം 19ന് 


തലശ്ശേരി :മൂന്ന് പതിറ്റാണ്ടിലധികം കാലം കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ കെ കുമാരന്റെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുന്ന ലളിതം സുന്ദരം- പ്രൊഫസർ കെ കുമാരൻ്റെ ജീവിതകഥ' പുസ്തക പ്രകാശനം ഒക്ടോബർ 19 ന് കാലത്ത്10 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബ്രണ്ണൻ കോളേജ് ശതോത്തര ജൂബിലി ഹാളിൽ ചേരുന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് പ്രൊ. ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ പ്രകാശന കർമ്മം നിർവ്വഹിക്കും.

റിട്ട. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ പി. യശോദ ഏറ്റുവാങ്ങും..പ്രൊ. ഡോ. അശോകൻ മുണ്ടോൻ പുസ്തക പരിചയം നടത്തും.

കേരള ഹൈക്കോടതി മുൻ ജീവനക്കാരനായ വി.കെ പ്രകാശാണ് ഗ്രന്ഥകർത്താവ് - പ്രകാശ് രചിച്ച നാലാമത്തെ പുസ്തകമാണിത്'. ബ്രണ്ണൻ കോളേജിൽ വർഷങ്ങളോളം അദ്ധ്യാപകനായും പിന്നീട് ചരിത്ര വകുപ്പ് തലവനായും ഒപ്പം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായും പ്രവർത്തിച്ച പ്രൊ.കുമാരന്റെ ജീവിതത്തിലെ ഒളിമങ്ങാത്ത ഓർമ്മകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

വാർത്താ സമ്മേളനത്തിൽ ഗ്രന്ഥകർത്താവ് വി.കെ.പ്രകാശ്, കെ.കെ.ശശീന്ദ്രൻ, കെ. ദിനേശൻ, പി. ദിലീപ് കുമാർ സംബന്ധിച്ചു

ജനജാഗ്രതാ വാഹന ജാഥ തുടങ്ങി


തലശ്ശേരി: എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പിണറായി പോലീസ് - ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന മുദ്രാവാക്യവുമായി ജനജാഗ്രതാ കാംപയിൻ്റെ ഭാഗമായി തലശ്ശേരി മണ്ഡലം വാഹന ജാഥ പ്രയാണം തുടങ്ങി.

എസ്ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ മൗലവി ജാഥലീഡർ എസ്ഡിപിഐ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ കെസി ഷബീറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

ജന ജാഗ്രത ജാഥ ഉദ്ഘാടന ചടങ്ങിൽ ജാഥാ കോ ഓർഡിനേറ്റർ മുഹമ്മദ് ശാബിൽ അദ്ധ്യക്ഷത വഹിച്ചു.

ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അൻസാർ സ്വാഗതവും അഡ്വ. കെസി ഷബീർ നന്ദിയും പറഞ്ഞു .

എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗം നാസർ മാഹി, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ, തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഇസ്മായിൽ വീരോളി, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷാനവാസ് മാഹി മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഫൽ പാറാൽ മണ്ഡലം ജോയിന്റ് സെക്രട്ടറി കെ.കെ. ഫാറൂഖ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ജബീർ. ഉസ്സൻമൊട്ട ബ്രാഞ്ച് പ്രസിഡൻ്റ് സിനാൻ സെക്രട്ടറി സിജാഹ് പങ്കെടുത്തു

സഹദേവൻ നിര്യാതനായി 


തലശ്ശേരി : മാടപ്പീടിക ഗുംട്ടി കൊമ്മൽ വയൽ ക്യഷ്ണയിൽ

 ആയിത്താൻ മമ്പള്ളി വാച്ചാലി സഹദേവൻ (86) നിര്യാതനായി 

 മാഹി സ്പിന്നിങ്ങ് മിൽ റിട്ട: ജീവനക്കാരനാണ്.

 കൊമ്മൽ വയൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു, ഭാര്യ: പരേതയായ ശാന്ത മക്കൾ: അനിഷ, അഷിത, ഷിജിൽ (ബംഗളൂരു) മരുമക്കൾ: സജിത്ത് കുമാർ (വിമുക്തഭടൻ), ശ്യാം സുന്ദർ (കുവൈത്ത്), ജിൻസ സഹോദരങ്ങൾ സീത, രമ, വിജയ്, പത്മാവതി, പരേതനായ സതീന്ദ്രൻ.


download-(7)
2_3_vinyl_mannan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2