ആത്മീയാനുഭുതിയുടെ പൂമഴയിൽ രഥഘോഷ നടന്നു ചാലക്കര പുരുഷു

ആത്മീയാനുഭുതിയുടെ പൂമഴയിൽ രഥഘോഷ നടന്നു ചാലക്കര പുരുഷു
ആത്മീയാനുഭുതിയുടെ പൂമഴയിൽ രഥഘോഷ നടന്നു ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Oct 14, 10:53 PM
VASTHU
MANNAN
laureal

ആത്മീയാനുഭുതിയുടെ

പൂമഴയിൽ രഥഘോഷ നടന്നു

ചാലക്കര പുരുഷു


 മാഹി: ദീപാലംകൃതമായ നഗര വീഥികളിലൂടെ പുഷ്പരഥത്തിലേറ്റിയ മയ്യഴിമാതാവിന്റെ ദിവ്യ സ്വരൂപവും വഹിച്ചുള്ള ഘോഷയാത്രയെ നൂറുകണക്കിന് വിശ്വാസികൾ അനുധാവനം ചെയ്തു. പ്രാർത്ഥനാ ഗീതങ്ങളും , കതിനാവെടികളും , മത്താപ്പുകളും , വർണ്ണ ദീപക്കുടുകളുമെല്ലാം ഘോഷയാത്രയ്ക്ക് മികവേകി.

അശരണരുടേയും ആലംബഹീനരുടേയും ആശ്രയമായ ആവിലാമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള നഗര പ്രദക്ഷിണത്തെ വഴിനീളെ വീടുകളിലും സ്ഥാപനങ്ങളിലുംമെഴുകുതിരികൾ

കത്തിച്ച് വെച്ച് വരവേറ്റു.

കൂറുംബ ഭഗവതി ക്ഷേത്രം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ആനവാതുക്കൽ വേണുഗോപാല ക്ഷേത്രം എന്നിവിടങ്ങളിൽ ക്ഷേത്രപൂജാരിമാരും വിശ്വാസികളും ഇറങ്ങി വന്ന് മയ്യഴിയമ്മക്ക് ആരതികളർപ്പിച്ചത് മത സൗഹാർദ്ദത്തിന്റേയും, മാനവ മൈത്രിയുടെയും നിദർശനമായി.

രാത്രി എട്ടരമണിക്ക്ശേഷം ബസലിക്കയിൽനിന്ന് പുറപ്പെട്ട് പഴയ പോസ്റ്റ് ഓഫീസ്, ടാഗോർ പാർക്ക്, ഹോസ്പിറ്റൽ ജംഗ്ഷൻ വഴി പൂഴിത്തല, ശ്രീകൃഷ്ണ ക്ഷേത്രം, മാഹി ഹോസ്പിറ്റൽ, ലാ ഫാർമാ റോഡ്, ആന വാതുക്കൽ അമ്പലം , സെമിത്തേരി റോഡ്, വഴി പ്രദക്ഷിണം ഏറെ വൈകി ബസലിക്കയിൽ എത്തിച്ചേർന്നു,

തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദവുമുണ്ടായി. 

 അമ്മ ത്രേസ്യയുടെ തിരുനാൾ ജാഗരം ആഘോഷമായിആചരിച്ചു. തിരുനാൾ ജാഗരമായ ഇന്നലെ അനേകായിരം വിശ്വാസികളാണ് കാലത്ത് മുതൽമാഹിബസലിക്കയിൽ ഒഴുകിയെത്തിയത്. 

 വരാപ്പുഴ അതിരൂപത സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ. ആന്റണി വാലുങ്കൽ, ജപമാലക്കും സാഘോഷ ദിവ്യബലിക്കും നേതൃത്വം നൽകി. സഹകാർമികരായി കോഴിക്കോട് രൂപത വികാരി ജനറൽ റവ. മോൺ. ഡോ. ജെൻസെൻ പുത്തൻവീട്ടിൽ , ഫെറോന വികാരി ഡോ. ജെറോം ചിങ്ങന്തറ , ഫാദർ ടോണി ഗ്രേഷ്യസ് , ഫാദർ പോൾ. എ .ജെ പങ്കെടുത്തു. വിശുദ്ധ അമ്മ ത്രേസ്യ പരിശുദ്ധാത്മാവിന്റെ ഉപകരണമാണെന്ന് ആന്റണി വാലുങ്കൽ പിതാവ് ആശിർവാദഭാഷണത്തിൽ പറഞ്ഞു.

സെന്റ്ഡോൺബോസ്കോ കുടുംബയൂണിറ്റ് തിരുനാൾസഹായകരായിരുന്നു. 

വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേനയുമുണ്ടായി.

തിരുന്നാളിന്റെ മുഖ്യ ദിനമായ ഇന്ന് പുലർച്ചെ ഒരു മണി മുതൽ രാവിലെ 7 മണി വരെ ശയന പ്രദക്ഷിണമുണ്ടായിരിക്കും

whatsapp-image-2024-10-14-at-21.14.02_c912969e

. രാവിലെ 10 മണിക്ക് കോഴിക്കോട് രൂപത മെത്രാൻ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവിന് റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ വരവേൽപ്പ് നൽകും. തുടർന്ന് 10.30ന് മോസ്റ്റ്‌ റവ. ഡോ. വർഗീസ് ചക്കാലക്കൽ പിതാവിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയുമുണ്ടാകും. 

വൈകിട്ട് 5 മണിക്ക് മേരി മാതാ ഹാളിൽ സ്നേഹ സംഗമം നടക്കും.

മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും.

മയ്യഴിയിലെ പൗര പ്രമുഖരും മാഹി അഡ്മിനിസ്ട്രേഷനിലെ വിവിധ വകുപ്പ് മേധാവികളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.



ചിത്രവിവരണം: മയ്യഴിമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് നഗരത്തിൽ നടന്ന രഥഘോഷയാത്ര

xxxx

എം.മുകുന്ദനെ ആദരിച്ചു


തലശ്ശേരി: വെസ്റ്റ്നിടുമ്പ്രം ശ്രിനാരായണഗുരു സാംസ്ക്കാരിക കേന്ദ്രം വയനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നോവലിസ്റ്റ്.എം.മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിക്കുന്നതിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം , മാഹി എം എൽ എ .രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

നോവലിസ്റ്റ് എം മുകുന്ദനെ എം.എൽ.എ ആദരിച്ചു. ചടങ്ങിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

 കെ കെ സ്നേഹപ്രഭടീച്ചർ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ' എന്ന നോവൽ വിശകലനം ചെയ്ത് പരിചയപ്പെടുത്തി.

എസ് എസ് എൽ സി, പ്ലസ് ടൂ പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കേഷ് അവാർഡും എഡോവ്മെൻ്റും മാഹി എം.എൽ എ വിതരണം ചെയ്തു,

ഡോ.കീർത്തന ജെ. തിലക്, ഡോ.കെ.ദർശന ദിനേഷ്, ഡോ. ദൃശ്യ. ടി.വി ,കണ്ണൂർ സർവ്വകലാശാലയിൽ നിന്നും എം.എ മലയാളത്തിൽ രണ്ടാം റാങ്ക് നേടിയ കുമാരി ആർ.കെ. അനഘ , വെസ്റ്റ് നിടുമ്പ്രം ശ്രീ നാരായണ മഠത്തിൻ്റെ മുൻ പ്രസിഡൻ്റ് കുനിയിൽ കെ.ബാലൻ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.

നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂളിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ് വിതരണവും നടത്തി. ആഘോഷ കമ്മിറ്റി കൺവീനർ റിട്ട.സുബേദാർ പ്രദീപ്കുമാർ സ്വാഗതവും , കെ.ടി.കെ മോഹനൻ നന്ദിയും പറഞ്ഞു . തുടർന്ന് ശ്രീനാരായണഗുരു സാംസ്ക്കാരിക കേന്ദ്രവും , റിഥം ഓഫ് ഡാൻസ് മനേക്കരയും നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ നോവലിസ്റ്റ്‌ എം.മുകുന്ദനെ ആദരിക്കുന്നു


whatsapp-image-2024-10-14-at-21.14.34_cc9bd487

മുത്താറി കൃഷി വിളവെടുപ്പ് നടത്തി


തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചെറു ധാന്യ കൃഷി വികസനം പദ്ധതിയുടെ ഭാഗമായി വടക്കുമ്പാട് ഒന്നാം വാർഡിലെ അരയാക്കണ്ടി രാജൻ്റെ മുത്താറി കൃഷി വിളവെടുപ്പ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.അനിത ഉദ്ഘാടനംചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി.ശ്രീഷ അദ്ധ്യക്ഷത വഹിച്ചു. പരമ്പരാഗത ജൈവ കർഷകനായ രാജന്റെ കൃഷിരീതികൾ മനസ്സിലാക്കാനും അഞ്ചരക്കണ്ടി പുഴയുടെ അരികിൽ ബണ്ടിൽ കൗതുകം ഉണർത്തുന്ന മുത്താറി കൃഷി കാണാനും വടക്കുമ്പാട് ഗവ:ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.കൃഷി ഓഫീസർ ടി.കെ.കാവ്യ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. ബാലൻ,സുശീൽ ചന്ത്രോത്ത്,ഇ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.കർഷകരും നാട്ടുകാരും പങ്കെടുത്തു.



ചിത്ര വിവരണം:മുത്താറി കൃഷി വിളവെടുപ്പ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി.അനിത ഉദ്ഘാടനം ചെയ്യുന്നു.


capture_1728930318

അപകടം പതിയിരുന്നിട്ടും തിരിഞ്ഞ്നോക്കാതെ അധികൃതർ


തലശ്ശേരി:റോഡിൽ അപകടം പതിയിരുന്നിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ.നഗരത്തിന്റെ ഹൃദയ ഭാഗമായ മുകുന്ദ് ജംഗ്ഷനിലാണ് ഈ ദു:സ്ഥിതി.നാലു ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്ന ഈ റോഡ്‌ പൊട്ടിപൊളിഞ്ഞു കുഴിയായിട്ടു മാസങ്ങൾ ആയി. യാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യ സംഭവവുമായി.

മനുഷ്യജീവൻ നഷ്ട പ്പെട്ടാൽ മാത്രം അപകടസ്ഥലം സന്ദർശിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് നഗരസഭ അധികൃതർ എന്നാണ് ആക്ഷേപം.  ഇതുപോലുള്ള പ്രശ്നങ്ങൾക്ക് പോലും പരിഹാരം കാണാൻ കഴിയാത്ത തലശ്ശേരി നഗര സഭയിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്സ്. 

റോഡ ഉപരോധമടക്കം സംഘടിപ്പിക്കുമെന്ന് മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡണ്ട് എ. ഷർമ്മിള അറിയിച്ചു.



ചിത്രവിവരണം: പൊട്ടിപ്പൊളിഞ്ഞ മുകുന്ദമല്ലർ റോഡ് ജംഗ്ഷൻ


whatsapp-image-2024-10-14-at-21.18.35_bd02dec7

വിമൽ മാഹിയുടെ നോവൽ മുത്തപ്പന് സമർപ്പിച്ചു


മാഹി: പറശ്ശിനി മഠപ്പുര കേന്ദ്രീകരിച്ച് പ്രശസ്ത സാഹിത്യകാരൻ വിമൽ മാഹി രചിച്ച '29വർഷം 10 മാസം 13 ദിവസം - എന്ന നോവൽ പറശ്ശിനി മുത്തപ്പ സവിധത്തിൽ നടന്നു.

മയ്യഴിയുടെ ഇതിഹാസ കഥാകാരൻ എം.മുകുന്ദൻ ആദ്യ പ്രതി മുത്തപ്പന്സമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ

ചാലക്കര പു പുസ്തകരുഷു അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഉത്തമരാജ് മാഹി പുസ്തക പരിചയം നടത്തി.

കവി രാജേഷ് പനങ്ങാട്ടിൽ, നോവലിസ്റ്റ് പി.കൃഷ്ണപ്രസാദ്, സംസാരിച്ചു. വിമൽ മാഹി മറുപടി ഭാഷണം നടത്തി.

പി.വി ഷീബ സ്വാഗതവും, പി.പി. ഷീജ നന്ദിയും പറഞ്ഞു.



ചിത്രവിവരണം: നോവലിസ്റ്റ് എം.മുകുന്ദൻ മുത്തപ്പന് നോവൽ സമർപ്പിക്കുന്നു

whatsapp-image-2024-10-14-at-21.19.02_33ac8cd7

വിമൽ മാഹിയുടെ നോവൽ മുത്തപ്പന് സമർപ്പിച്ചു


കുഞ്ഞാലിമരക്കാർപാർക്ക്‌ നിലനിർത്തണം: മുസ്ലിം ലീഗ് 


 തലശ്ശേരി: സെയ്താർ പള്ളി പരിസരത്ത് നിലകൊള്ളുന്ന കുഞ്ഞാലി മരക്കാർ പാർക്ക് കേരള ബീവറേജ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് ഫിറ്റ്നസ് പെ യ്സ് ആക്കി മാറ്റി സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പടനയിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു

 പാർക്ക് പഴയ പ്രൗഢിയിൽ തന്നെ അതേ പേരിൽ തന്നെ നിലനിർത്താൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു അല്ലാത്തപക്ഷം ശക്തമായ സമരത്തിന് മുസ്ലിംലീഗ് മുന്നിട്ടിറങ്ങുമെന്ന് അധികാരികളെ ഓർമ്മപ്പെടുത്തി.

 പ്രസിഡണ്ട് സി കെ പി മമ്മുവിന്റെ അധ്യക്ഷതവഹിച്ചു. എ കെ സെക്കരിയ, വി ജലീൽ, പി കെ ജമാൽ, കെ സി ഷബീർ, റഹ്മാൻ തലായി, മഹറൂഫ് ആലഞ്ചേരി സംസാരിച്ചു.

ജനറൽ സെക്രട്ടറി അഹമ്മദ് അൻവർ ചെറുവക്കര സ്വാഗതവും മുനവർ അഹമ്മദ് നന്ദിയും പറഞ്ഞു


capture

പി.എം മനോഹരൻ  


തലശ്ശേരി : ടെമ്പിൾഗേറ്റ് : പുതിയ റോഡിന് സമീപം "ചില്ല" വീട്ടിൽ പരേതരായ ചാത്തു, നാരായണി ദമ്പതികളുടെ മകൻ പി.എം മനോഹരൻ (67) നിര്യാതനായി. ഭാര്യ: പ്രസീത മനോഹർ. മക്കൾ: ജസ്റ്റി മനോഹര്‍, അശ്വിൻ മനോഹര്‍, സഹോദരങ്ങൾ : മൈഥിലി, ശോഭ

 പരേതരായ രവീന്ദ്രൻ, ജിനചന്ദ്രൻ,


capture_1728931827

വല്ലക്ക ബാലൻ നിര്യാതനായി.

 തലശ്ശേരി :പാലയാട് ചിറക്കുനിദേവാങ്കണത്തിൽ വല്ലക്ക ബാലൻ (89] നിര്യാതനായി.- ഭാര്യ : വിമല .മക്കൾ : ആശാലത., അനീഷ്, അഖില, അഖിലേഷ് - മരുമക്കൾ :വൈശാഖ്, അൾജിൻ , ദേവദർശ്,തീർത്ഥ, അൻ വിത,സഹോദരി : സരോജിനി - സംസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 ന് പന്തക്കപ്പാറ ശ്മശാനത്തി

whatsapp-image-2024-10-14-at-21.22.40_d64adb32

പുഷ്പ റോസ് നിര്യാതയായി

മാഹി: പന്തക്കൽ കിഴക്കേടത്ത് കോളനിയിലെ പുഷ്പ റോസ് (61) നിര്യാതയായി ഭർത്താവ്: പരേതനായ പ്രഭാകരൻ .മക്കൾ: പ്രവീണ മേരി, പ്രവിത, പ്രിൻസ് (പ്രഭു) മരുമകൻ: സിജൊ. സഹോദരങ്ങൾ: ജോൺ, ജോയ്, റീന, വിൻസെൻ്റ്


capture_1728932040

ദീപശിഖാ പ്രയാണം മാഹിയിൽ


മാഹി:തണൽ സ്ഥാപനങ്ങളുടെ ഇൻഫിനിറ്റോ ഇന്റർസ്കൂൾ ഡിസബിലിറ്റി കായികമേള ഒക്ടോബർ 19,20 തിയ്യതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ ഭാഗമായി, അബുദാബി മാഹി വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾ മാഹി ടൗണിൽ ദീപശിഖാ പ്രയാണം നടത്തി. ചടങ്ങിൽ സെന്റർ ഇൻചാർജ് അലൻ പ്രകാശ്, മാഹി പൊലീസ് എ.എസ്.ഐ അശോകൻ, അംഗങ്ങളായ അൻവർ സാദത്ത്, ഇ.കെ.റഫീഖ് ശ്രീജയൻ എന്നിവർ തിരി തെളിയിച്ചു, രക്ഷിതാക്കളും കമ്മറ്റി അംഗങ്ങളും,അധ്യാപകരും, പരിപാടിയിൽ പങ്കെടുത്തു.


ചിത്ര വിവരണം: മാഹി ടൗണിൽ നടന്ന ദീപശിഖാ പ്രയാണം


തലശ്ശേരി നോർത്ത് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 16 ന് തുടങ്ങും


തലശ്ശേരി : എഴുപത്തിയെട്ട് സ്കൂളുകളിൽ നിന്നും 2500 ഓളം പ്രതിഭാധനരായ വിദ്യാർത്ഥികൾ മത്സരിക്കാനെത്തുന്ന തലശ്ശേരി നോർത്ത് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി ( 16, 17 തീയ്യതികളിൽ ] കതിരൂർ ചുണ്ടങ്ങാ പൊയിൽ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരം -. വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തുകയും പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ സമൂഹത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയാണ് മേളയുടെ ലക്ഷ്യം. ശാസ്ത്രരംഗത്തെ കഴിവുകൾ പ്രകടമാക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ വേദിയാണ് ശാസ്ത്രോത്സവങ്ങളെന്ന് സംഘടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശാസ്മേളയും ഗണിതശാസ്ത്ര മേളയും 16 നും സാമുഹ്യ ശാസ്ത്ര മേളയും പ്രവർത്തി പരിചയ മേളയും 17 നും ചുണ്ടങ്ങാ പൊയിൽ ഗവ ഹയർ സെക്കൻ്ററി സ്കൂളിലും ഐ. ടി മേള 16 ന് കതിരൂർ ഗവ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിലുമായാണ് നടത്തുന്നത്.. മേളയുടെ ഉദ്ഘാടനം 16 ന് രാവിലെ 9.30 ന് കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി സനിലിൻ്റെ അദ്ധ്യക്ഷതയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ നിർവ്വഹിക്കും.. സമാപന സമ്മേളനം 17 ന് വൈകു. 3 മണിക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടി റംലയും നിർവ്വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. എ ബാബുരാജ് സമ്മാനദാനം നിർവ്വഹിക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി വാർത്ത സമ്മേളനത്തിൽ തലശ്ശേരി നോർത്ത് എ ഇ ഒ, കെ എ ബാബുരാജ്, ചുണ്ടങ്ങാ പൊയിൽ ജി എച്ച് എസ്. എസ് പ്രിൻസിപ്പാൾ കെ. കെ ബാലകൃഷ്ണൻ, ഹെഡ് മിസ്ട്രസ്സ് എം ശ്രീരഞ്ജിനി , പി. ടി.എ. പ്രസിഡണ്ട് എ വിനോദൻ, എസ്. എം. സി ചെയർമാൻ പി ചന്ദ്രൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുസ്തഫ ഷംസുൽ ഹഖ് അറിയിച്ചു


whatsapp-image-2024-10-14-at-21.23.58_2b851521

66 മത് റവന്യൂ ഡിസ്റ്റിക് ബാസ്ക്കറ്റ്ബോൾ സ്കൂൾ ഗെയിംസിൽ അണ്ടർ 17 & 14 ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തലശ്ശേരി സൗത്ത് സബ് ജില്ലാ ടീം


whatsapp-image-2024-10-14-at-21.23.59_914f58dc

ഇ. നാരായണൻ സ്മാരക റബ് കോ ഹാൾ ഉത്ഘാടനം 16 ന്


 തലശ്ശേരി: തലശ്ശേരി പ്രസ്സ് ഫോറത്തിൻ്റെ സ്ഥാപകാംഗമായ ഇ. നാരായണൻ്റെ ഓർമ്മക്കായി 

പ്രസ്സ് ഫോറത്തിൻ്റെയും പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ പഴയ ബസ്സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൽ സജ്ജീകരിച്ച ഇ നാരായണൻ സ്മാരക റബ്കൊ ഹാൾ 16ന് ഉദ്ഘാടനം ചെയ്യും 

റബ്കൊ, ഐ എം എ , വ്യാപാരി വ്യവസായിറഏകോപന സമിതി, അലൗജ് എ എൽ അസോസിയേറ്റ്സ്,

സ്കൂൾ ഓഫ് ആർട്ട്സ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ഇ. നാരായണൻ സ്മാരക റബ്കൊ ഹാൾ ഒരുക്കിയത്.

 ഇ.നാരായണൻ്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 16 ന് രാവിലെ 11 ന് റബ്കൊ ചെയർമാൻ കാരായി രാജൻ ഇ. നാരായണൻ സ്മാരക റബ്കൊ ഹാൾ

നാടിന് സമർപ്പിക്കും. തലശ്ശേരിയുടെ പൈതൃക കാഴ്ചകൾ ഹാളിൽ രചിച്ച സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ചടങ്ങിൽ നഗരസഭ ചെയർമാൻ ജമുന റാണി നിർവ്വഹിക്കും.


whatsapp-image-2024-10-14-at-21.17.00_4607f4e5

പുലിക്കോടൻ നാരായണനെ ആദരിച്ചു


തലശ്ശേരി: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ പുലിക്കോടൻനാരായണൻ തുടങ്ങിപഴയ കാലപൊലീസ് ഓഫീസർമാരെ ആദരിച്ചു. സി.എച്ച്.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി എം.ജി.ജോസഫ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ആദ്യകാല സംഘടനാ ഭാരവാഹിയും റിട്ട. എസ്.പി.യുമായ പുലിക്കോടൻ നാരായണൻ, മുൻ സംസ്ഥാന വൈ. പ്രസിഡണ്ടുമാരായ എം.ഒ.വേണുഗോപാൽ, പി.ബാലൻ, റിട്ട. ഡി വൈ എസ് പി രാഘവൻ സംസാരിച്ചു. മേഖലാ സെക്രട്ടറി ടി.സി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

  മേഖലയിലെ എൺപത് വയസ്സ് കഴിഞ്ഞ സംഘടനാ മെമ്പർമാരായ പുലിക്കോടൻ നാരായണൻ തിരുവങ്ങാട്, രാഘവൻ പി. തോട്ടുമ്മൽ, ടി.കെ.രാമകൃഷ്ണൻ കതിരൂർ, വി.മുകുന്ദൻ അണ്ടലൂർ, പി.വി.ഗോവിന്ദൻ പുല്യോട്, എം.കെ.വേണു കതിരൂർ, കെ.പത്മനാഭൻ പടന്നക്കര എന്നിവരെ ആദരിച്ചു.

റിട്ട: പൊലീസ് എസ്. പി. പുലിക്കോടൻ നാരായണനെ പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം ഒ വേണുഗോപാലൻ ആദരിക്കുന്നു.


mannan-small-advt-



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2