മാഹി:ഇന്നും നാളെയുമാണ് മാഹി പെരുന്നാളിന്റെ പ്രധാന ദിനരാത്രങ്ങളെന്നിരിക്കെ, ഇന്നലെ ഞായറാഴ്ച അത്യപൂർവ്വമായ ഭക്തജനപ്രവാഹമാണ് കാലത്ത് മുതൽ രാത്രി വൈകും വരെ അനുഭവപ്പെട്ടത്.
പള്ളിക്കിരുപുറവും കിലോമീറ്റർ നീളുന്ന നിലയ്ക്കാത്ത ക്യുവായിരുന്നു.
ഇന്നലെ തമിഴ് ഭാഷയിലും, ഇംഗ്ലീഷിലും ദിവ്യബലി അർപ്പിച്ചു..പ്രധാന തിരുനാൾ ദിനമായ ഇന്ന് തിരുനാൾ ജാഗരത്തിൽ വൈകിട്ട് ആറിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആൻ്റണി വാലുങ്കലിൻ്റെ കാർമികത്വത്തിൽ ദിവ്യബലി നടക്കും.
തുടർന്ന് രാത്രി ഏഴിന് അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ച് പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ നഗര പ്രദക്ഷിണം നടക്കും.
ജാതി മത ഭേദമെന്യേ നൂറുകണക്കിന് വിശ്വാസികൾ നഗര പ്രദക്ഷിണത്തിൽ പങ്കെടുക്കും.
നാളെ തിരുനാൾ ദിവസം പുലർച്ചെ 1 മുതൽ രാവിലെ 8 വരെ വിശ്വസികളുടെ നേർച്ചയായ ശയന പ്രദക്ഷിണം.
തുടർന്ന് രാവിലെ 10.30 ന് കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കലിൻ്റെ കാർമികത്വത്തിൽ തിരുനാൾ ദിവ്യബലി - ഉച്ച കഴിഞ്ഞ് 3ന് മേരി മാതാ കമ്മ്യുണിറ്റി ഹാളിൽ സ്നേഹ സംഗമവുമുണ്ടാകും . സമാപന ദിവസമായ 22 ന് രാവിലെ 10.30 ന് കണ്ണുർ രൂപത വികാരി ജനറൽ മോൺ ക്ലാരൻസ് പാലിയത്തിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും - 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ച കഴിഞ്ഞ് തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷത്തിന് സമാപനമാവും
ചിത്രവിവരണം: ദർശനപുണ്യം തേടി മയ്യഴിയമ്മയുടെ സന്നിധിയിൽ ഭക്തജനപ്രവാഹം
മാഹി അമ്മയുടെ അത്ഭുത തിരുസ്വരൂപത്തിന് പോണ്ടിച്ചേരി അതിരൂപത മെത്രാൻ മോസ്റ്റ്. റവ. ഡോ. ഫ്രാൻസിസ് കലിസ്റ്റ് പൂമാല ചാർത്തുന്നു
മാഹി സെന്റ് തെരേസ ബസിലിക്കയിൽ കയറുവാനുള്ള ഭക്തജനതിരക്ക്
സെന്റ് തെരേസ ബസിലിക്കയിൽ കുഞ്ഞുങ്ങളെ എഴുതിനിരുത്തിക്കുന്ന ഫാ. തോമസ് ഐ എം എസ്
ആർ.എസ്.എസ്. പദസഞ്ചലം നടത്തി.
മാഹി:രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡിൻ്റ ആഭിമുഖ്യത്തിലുള്ള പഥസഞ്ചലനം വൈകുന്നേരം നാല് മണിക്ക് ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് മാഹി പാലം, മാഹി മെയിൻ റോഡ് റെയിൽവേ സ്റ്റേഷൻ റോഡ് വഴി മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
പെരുന്നാൾ തിരക്ക് മൂലം ദേശീയ പാതയിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. അതിനിടയിലാണ് കനത്ത പൊലീസ് സന്നാഹത്തിൽ മാഹി പള്ളിക്ക് മുന്നിലൂടെ പദ സഞ്ചലനം നടത്തിയത്.
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ശാരീരിക് പ്രദർശനത്തിന് ശേഷം ആർ എസ് എസ് ഉത്തര കേരള പ്രാന്ത സഹ: സേവ പ്രമുഖ് കെ. ദാമോദരൻ മുഖ്യഭാഷണം നടത്തി.
ചിത്രവിവരണം: ആർ.എസ്.എസ്. പദ സഞ്ചലനം മാഹി പള്ളിക്ക് മുന്നിലൂടെ കടന്ന് പോകുന്നു.
വാടക സഹിക്കാനാവുന്നില്ല:
ചന്തക്കാർ കണ്ണീരിൽ
മാഹി: നഗരസഭയുടെ കഴുത്തറപ്പൻ വാടകതാങ്ങാനാവാതെ ഇത്തവണ ചരിത്രത്തിലാദ്യമായി പത്തോളം സ്റ്റാളുകൾ കാലിയായി കിടന്നു. ഒരു ചെറു സ്റ്റാളിന് എൺപതിനായിരം മുതൽ ഒന്നര ലക്ഷവും അതിലേറെയുമാണ് ഈടാക്കുന്നത്.
പള്ളിക്ക് മുന്നിലുള്ള നഗരസഭയുടെ ഇ വത്സരാജ് ഹാൾ ഒരു ലക്ഷത്തി ഇരുതിനായിരം രൂപക്ക് ലേലം കൊണ്ടെങ്കിലും, കാലിയായി കിടക്കുകയാണ്. മുകളിലുള്ള ഹാളിലേക്ക് ചന്തക്കാർ കടന്നു വരാൻ തയ്യാറാവുന്നില്ല.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ രണ്ടര ലക്ഷം രൂപക്കാണ് ലേലം പോയത്. കഴിഞ്ഞ വർഷം മുതലാണ് വാഹനം പാർക്ക് ചെയ്യാൻ നഗരസഭ
ഭീമമായ സംഖ്യ വാടക വസൂലാക്കാൻ തുടങ്ങിയത്.
നടപ്പാതയിൽ15 പ്ളാട്ടുകൾക്ക് 25,000 രൂപ മുതൽ 40,000 രൂപവരെയാണ് ഓരോന്നിനും ഈടാക്കിയത്.
ഉത്തര കേരളത്തിൽ ഉത്സവസീസണിലെ ആദ്യ ഉത്സവമെന്ന നിലയിലും, മാഹി പള്ളിയിൽ നിന്ന് തുടങ്ങി മറ്റിടങ്ങളിലേക്ക് യാത്ര തുടരുന്നത് ഐശ്വര്യമാണെന്നുമുള്ള ചന്തക്കാരുടെ കാലങ്ങളായുള്ള വിശ്വാസവുമാണ് നഷ്ടത്തിലാണെങ്കിലും ഭീമമായ തുകക്ക് ചന്ത ലേലം കൊള്ളാൻ ഇവർ നിർബ്ബന്ധിതരാവുന്നത്.
കഴിയാത്ത വാടകമൂലം ഇത്തവണ പല ചന്തക്കാരും സമീപപ്രദേശത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വാടകക്കെടുത്താണ് വ്യാപാരം നടത്തുന്നത്.
ഇത്തവണ പെരുന്നാൾ തുടങ്ങിയതിന്ശേഷം മഴ വിട്ടു മാറിയ ദിവസങ്ങളില്ല. അഞ്ചും, പത്തും രൂപക്കുള്ള സാധനങ്ങൾ വിറ്റിട്ട് വേണം ഇത്രയും ഭീമമായ വാടക ഉണ്ടാക്കിയെടുക്കാൻ.
കണ്ണീർമഴയിലാണ് ചന്തക്കാർ ഓരോ നാളും മുന്നോട്ട് പോകുന്നത്.
അതിനിടെ,പള്ളി പെരുന്നാളിന് മുനിസിപ്പൽ മൈതാനത്തിന്റെ ചില ഭാഗങ്ങൾ ആരും ലേലം കൊള്ളാത്തതിനാൽ അവിടങ്ങളിൽ ഒഴിവുണ്ട്. ഒഴിവുള്ള ഭാഗം മറ്റാരെങ്കിലും കയ്യേറുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ദിവസക്കൂലിക്ക്മുനിസിപ്പാലിറ്റി സെക്യൂരിറ്റിക്കാരെ നിയമിച്ചിട്ടുമുണ്ട്.
ചിത്രവിവരണം:മാഹിമൈതാനത്തെ നഗരസഭയുടെ പേ പാർക്കിങ്ങ്
ജാനകിയമ്മയെ അനുസരിച്ചു
തലശ്ശേരി:കതിരൂർ
കേരള സീനിയർ സിറ്റീസൺ ഫോറം കിഴക്കേ കതിരൂർ യൂനിറ്റിന്റെ പ്രതിമാസ യോഗവും യൂനിറ്റ് മെമ്പറായിരുന്ന കല്ലാട്ട് മഠത്തിൽ ജാനകിയമ്മയുടെ പതിനൊന്നാം ചരമവാർഷികവും ആചരിച്ചു.
പ്രസിഡന്റ് കരുണൻ നായരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി കുമാരൻ ഉദ്ഘാടനം ചെയ്തു.
മാർഗരറ്റ് സൂസൻ പ്രാർത്ഥനാ ഗാനം ആലപിച്ചു.
എം എം ദാമോദരൻ, മോഹന വിലാസൻ, രേവതി ടീച്ചർസംസാരിച്ചു. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും വിശ്വനാഥൻ നന്ദിയുംപറഞ്ഞു.
ചിത്രവിവരണം: പി.കുമാരൻ ഉദ്ഘാടനം ചെയ്യുനു
കേളോത്ത് കാദർ ഹാജി
നിര്യാതനായി
ചൊക്ലി മേനപ്രത്തെകോളോത്ത് താമസിക്കും
നെല്ലിക്കയിൽ കാദർ ഹാജി(84) നിര്യാതനായി
പരേതരായ മായൻ ഹാജിയുടെയും ഹലിയുമ്മ ഹജ്ജുമ്മയുടെയും
മകനാണ്.കുറ്റിപ്രത്ത് ആയിഷയാ
ണ് ഭാര്യദേര ദുബൈയിൽയൂസഫ് ഫസേര വസ്ത്രാലയത്തിൻ്റെ ഉടമയായിരു
ന്നു.മാരാങ്കണ്ടി ജുമാ മസ്ജിദ്കമ്മിറ്റി സിക്രട്ടറിയായിരുന്നു.മക്കൾ
കെ മഹറൂഫ്' മുൻ പാനൂർ ബ്ലോക്ക്പഞ്ചായത്ത് മെംബർകെ .റഫീഖ് (ഷാർജ )ഖദീജ കെ. (വയനാട്)സുബൈദ(മാഹി )സൗദ (പന്തക്കൽ)
പരേതയായ സൈനബമരുമക്കൾഡോ : ശബ്ന (കൊയിലാണ്ടി )
മർഫുഹ ( മാഹി )റഹൂഫ് (പനമരം )അയ്യൂബ് (മാഹി )സഫീർ( പന്തക്കൽ)
മോഹനൻ നിര്യാതനായി
തലശ്ശേരി:.കൊളശ്ശേരി
നിട്ടൂർ തെരുവിലെ പട്ടാളി മോഹനൻ(66)നിര്യാതനായി.
തലശ്ശേരി മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു.
പരേതരായ പട്ടാളി ശങ്കരൻ - മൗവെരി കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: മൗവെരി സതി നീട്ടൂർ ,
മക്കൾ:
ഷൈനി, ഷിജിന
മരുമക്കൾ പ്രസാദ് (എടക്കാട്),ഷാജി (പുതിയ തെരു )
സഹോദരങ്ങൾ :പട്ടാളി വത്സൻ, ശശിധരൻ, രമേശൻ (പാനൂർ )
രതീശൻകോമരം, രമണി, ശാന്ത, ലീന
സുനിൽ കുമാർ നിര്യാതനായി..
തലശ്ശേരി:ധർമ്മടം
അണ്ടലൂർ രജിന നിവാസിൽ എം സുനിൽ കുമാർ (57) നിര്യാതനായി.. ഭാര്യ: മോളി. മകൾ: അക്ഷയ. അച്ഛൻ: പരേതനായ വാസു. അമ്മ: പരേതയായ എം ശാരദ. സഹോദരങ്ങൾ: എം വിലാസിനി, ശ്രീജ, പരേതനായ അനിൽകുമാർ.
ആസിയ നിര്യാതയായി..
ന്യൂ മാഹി : ചോയ്യാങ്കണ്ടി സഫലി മസ്ജിദിന് സമീപം ആസിയ (78)നിര്യാതയായി..
പരേതരായ പള്ളാട്ടിൽ ഉമ്മറിന്റെയും ചോയ്യാങ്കണ്ടി ഉപ്പാത്തുവിന്റെയും മകളാണ്.
ഭർത്താവ് :പരേതനായ കൊല്ലോങ്കണ്ടി അന്ത്രു (പന്തക്കൽ)
സഹോദരങ്ങൾ : നബീസു,
താജുദ്ധീൻ (മിൽക്കി വേ ), ഷുക്കൂർ (മിൽക്കി വേ )
കെ വി ശശികുമാർ നിര്യാതനായി.
തലശ്ശേരി : ബിഷപ്പ് ഹൗസിന് സമീപം കൊടുവള്ളി വളപ്പിൽ കെ.വി.ശശികുമാർ (64) നിര്യാതനായി. തിരുമുഖം സംഗീതസഭയിലെ തബല അധ്യാപകനും , കുടുംബാംഗവുമാണ്.
ഭാര്യ : സവിത. മക്കൾ : ശ്വേത, ശ്രീരാഗ്. മരുമകൻ : നിശാഖ് (ചോയ്യാടം,കതിരൂർ). സഹോദരങ്ങൾ : കെ.വി.ഗോപാലകൃഷ്ണൻ (ടാക്‌സ് പ്രാക്ടീഷണർ,ഗോപി അസോസിയേറ്റ്‌സ് തലശ്ശേരി),പ്രീത(ബക്കളം),ബിന്ദു (എരുവട്ടി)
സംസ്ക്കാരം:തിങ്കളാഴ്ച രാവലെ എട്ട് മണിമുതൽ വീട്ടിൽ പൊതു ദർശനത്തിന് വെച്ചശേഷം 12 മണിക്ക് കണ്ടിക്കൽ നിദ്രാതീരത്ത്
ഫിനോബിൻ നിര്യാതനായി.
മാഹി മഞ്ചക്കൽ "ശ്രീ ഹരി"യിൽ എച്ച്.എസ്. ഫിനോബിൻ (42) നിര്യാതനായി. അമ്മ: കെ.ജെ. സോജ., അച്ഛൻ: പരേതനായ കെ.പി.ഹരിദാസ് ( മാഹി കോളേജ് റിട്ട. ജീവനക്കാരൻ ) സഹോദരങ്ങൾ: സഞ്ജു (സ്റ്റാഫ്, മാഹി ഗവണ്മെന്റ് ഹോസ്പിറ്റൽ), ഡയാന സൂരജ് (ദുബായ്). സംസ്ക്കാരം ഇന്ന് കാലത്ത് 10.30 ന് മാഹി പൊതു ശ്മശാനത്തിൽ.
മൈമൂനത്ത് നിര്യാതയായി..
തലശ്ശേരി:നിടുമ്പ്രംമടപ്പുരയ്ക്ക് മുൻവശത്തെ കുഞ്ഞിപ്പറമ്പത്ത് മൈമൂനത്ത് (47) ഇടയിൽ പീടിക അൻന്തോത്ത് സ്കൂളിന് സമീപം 'സിക്കാറി'ൽനിര്യാതയായി.. പരേതരായ കെ.പി.പോക്കുവിൻ്റേയും, നഫീസയുടേയും മകളാണ്.ഭർത്താവ്: നാസർ (അഴിയൂർ) മക്കൾ: നിഷാൽ, നാഫിയ. മരുമകൻ: ഹസീബ് (ഗൾഫ്) സഹോദരങ്ങൾ: ഇസ്മായിൽ, റസാഖ്, ഹമീദ്, സലാം, സിദ്ധിക്ക്, ഷാഹിദ, പരേതയായ ജമീല
കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷന്റ 38 മത് ജില്ലാ ചാമ്പ്യൻഷിപ്പിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയ സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ യുടെ വിജയികളായ വിദ്യാർത്ഥികൾ ചീഫ് ഇൻസ്‌ട്രക്ടർ സെൻസെയ് വിനോദ് കുമാറിനോടൊപ്പം..
കണ്ണൂർ ജില്ലാ ഓവർഓൾ
ചാമ്പ്യൻമാർക്ക് അനുമോദനം
തലശ്ശേരി:കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന 38 മത് ജില്ലാ ചാമ്പ്യൻഷിപ്പിൽ സെൻസെയ് കെ.വിനോദ് കുമാർ ചീഫ് ഇൻസ്‌ട്രക്ടർ ആയ സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 44 ഗോൾഡ് മെഡലും, 29 സിൽവർ മെഡലും, 24 ബ്രോൺസ് മെഡലും കരസ്ഥമാക്കി 331 പോയിന്റ് നേടി ഓവർഓൾ ചാമ്പ്യൻഷിപ്‌പട്ടം കരസ്ഥമാക്കി.. പാറാൽ കരാത്തെ സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ കേരള/ പുതുശ്ശേരി ചീഫ് ഇൻസ്‌ട്രക്ടർ സെൻസെയ് കെ.വിനോദ് കുമാർ, എം.വി.സുനിൽ, ബിനീഷ് കുമാർ സെൻസെയ് സനിൽ സംസാരിച്ചു.. വിജയികൾക്ക് കരാത്തെ കേരളഅസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 8,9.10 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.. സംസ്ഥാന വിജയികൾക്ക് കരാത്തെ ഇന്ത്യഓർഗനൈസെഷന്റെ ഓൾ ഇന്ത്യചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.. കരാത്തെ പരിശീലന രംഗത്ത് 38 വർഷം പിന്നിടുന്ന സെൻസെയ് കെ. വിനോദ് കുമാർ ഇതിനകം തന്നെ ഒരു ലക്ഷതിലധികം വിദ്യാർത്ഥികളെ വാർത്തെടുക്കുകയും,നിരവധി സംസ്ഥാന നാഷണൽചാമ്പ്യൻഷിപ്പിൽ മാറ്റുരുക്കാനുള്ള അവസരം ലഭിച്ചിട്ടുമുണ്ട്.. നിഹോൺ ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ ജപ്പാനിലുള്ള വേൾഡ് ഗ്രാൻഡ് മാസ്റ്റർ തൈക്യോ തെക്യെനനാഹോഷിയുടെയും, സൗത്ത് ഏഷ്യൻ ചീഫ് ഇൻസ്‌ട്രക്ടർ ഹൻഷി കൽപ്പേഷ് മാക്വന യുടെയും കീഴിൽ ആണ് വിനോദ് കുമാർ പരിശീലനം നേടുന്നത്..
സ്വയം രക്ഷ പരിശീലനത്തിനുപരി നല്ല ആത്മവിശ്വാസവും ഏകാകൃതയും പഠനനിലവാരവും മെച്ചപെടുത്തുവാൻ സഹായകമാകുന്നുണ്ടെന്ന് വിജയികളായ വിദ്യാർത്ഥികൾ ഏക സ്വരത്തിൽ പറയുന്നു.. സംസ്ഥാന തല മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് സെൻസെയ് വിനോദ് കുമാർ
തലശ്ശേരി ഐ.എം.എ ഭാരവാഹികൾ സ്ഥാനമേറ്റു
തലശ്ശേരി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ബ്രാഞ്ച് പ്രസിഡന്റായി ഡോ.നദീം അബൂട്ടിയും സെക്രട്ടറിയായി ഡോ. ശ്രീജിത്ത് വളപ്പിലും ട്രഷററായി ഡോ.ദീപ ദിവാകരനും സ്ഥാനമേറ്റു. ഡോ.മുഹമ്മദ് ഫസൽ, ഡോ.സൈന സുനിൽ (വൈ.പ്രസി), ഡോ.പി.ആർ. അഖിൽ (ജോ.സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ നാഷനൽ വൈസ് പ്രസിഡന്റ് ഡോ.ടി.എൻ. ബാബു രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഡോ.കെ. ശശിധരൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.ആർ. രമേഷ്, ഡോ.ശ്രീകുമാർ വാസുദേവൻ, മുൻ തലശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ.അരവിന്ദ് സി. നമ്പ്യാർ, മുൻ സെക്രട്ടറി ഡോ.ബിതുൻ ബാലൻ, ഡോ.സി.കെ. രാജീവ് നമ്പ്യാർ, ഡോ.പി. ഗോപിനാഥൻ, ഡോ.കെ. പ്രദീപ് കുമാർ, ഡോ.എസ്.ആർ. പുഷ്പരാജ് എന്നിവർ സംസാരിച്ചു. ഡോ. ശ്രീജിത്ത് വളപ്പിൽ നന്ദി പറഞ്ഞു. തലശ്ശേരി ഐ.എം.എ 2024-25 വർഷം ഹെൽത്തി ഐ.എം.എ, ഹെൽത്തി തലശ്ശേരി കാമ്പയിൻ പ്രഖ്യാപിച്ചു.
ചിത്രവിവരണം: തലശ്ശേരി ഐ.എം.എ ഭാരവാഹികളുടെ സ്ഥാനാരോഹണം സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്യുന്നു.
ആദ്യാക്ഷര മധുരമേകി
പകർന്നുനല്‍കി സ്പീക്കർ
തലശ്ശേരി:വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരംപകർന്നു
നല്‍കി നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ. തലശ്ശേരി ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരുത്തിയത്.
‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് പറഞ്ഞ് സ്പീക്കർ അഡ്വ എ എൻ ഷംസീർ കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് എഴുതിച്ച് ആദ്യാക്ഷരം പകർന്നു നൽകി. തലശ്ശേരി ഡസ്റ്റിനേഷൻമാനേജ്മെൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് സ്‌റ്റോറി ടെല്ലിംഗ് മ്യൂസിയത്തിലായിരുന്നു എഴുത്തിനിരുത്ത് നടന്നത്. തലശ്ശേരിസബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി , മാധ്യമ പ്രവർത്തകൻ എം വി നികേഷ്കുമാർ എന്നിവരും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ഡി.ടി. പി സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
തലശ്ശേരി ഡസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിൽ മാനേജർ ജിഷ്ണു ഹരിദാസ് സ്വാഗതം പറഞ്ഞു. പതിനഞ്ചോളം കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു.. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി.
ചിത്രവിവരണം:സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നേകുന്നു
ആദ്യാക്ഷരം കുറിച്ചു
ന്യൂമാഹി:ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ വിജയദശമിനാളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി.രാജൻ പെരിങ്ങാടി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ക്ഷേത്ര ഭാരവാഹികളായ കെ.ഷിൻജിത്ത്, എം.പി. ഷിനോജ്,ആർ.എം.ഷനു,
പി.കെ. സുധീഷ്,
എം.പി. മുരളീധരൻ, ടി.കെ.ശ്രീജിത്ത്, എം. ഇ. ജിതേന്ദ്രൻ
എന്നിവർ നേതൃത്വം നൽകി.
വിദ്യാരംഭം കുറിച്ചു
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിച്ചു.
ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി കുട്ടികളുടെ നാവിൻ തുമ്പിൽ സ്വർണമോതിരംകൊണ്ടും കൈ വിരൽ തുമ്പ് പിടിച്ചു അരിയിലും ഹരിശ്രീ കുറിച്ചു .
തുടർന്ന് ഗ്രന്ഥം വെച്ച പുസ്തകങ്ങൾ വിതരണം ചെയ്തു.
മഹാനവമി നാളിൽ ക്ഷേത്രത്തിലെ ദീപാരാധനക്ക് ശേഷം വാഹനപൂജയും നടന്നു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാദിവസവും ലളിത സഹസ്രനാമം,സരസ്വതി പൂജ,ഭജന എന്നിവയും നടന്നു.
ചിത്രവിവരണം: ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നേകുന്നു
വിദ്യാരംഭം
ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. ക്ഷേത്ര മേൽശാന്തി നാരായണൻ നമ്പൂതിരി കുട്ടികളുടെ നാവിന്‍ തുമ്പിൽ സ്വർണ്ണ മോതിരം കൊണ്ടും കൈവിരൽ തുമ്പ് പിടിച്ച് അരിയിലും ഹരിശ്രീ കുറിച്ചു.
മഹാനവമി നാളിൽ ക്ഷേത്രത്തിലെ ഭീപാരാധനയ്ക്ക് ശേഷം വാഹന പൂജയും നടന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ലളിത സഹസ്രനാമ പാരായണവും സരസ്വതി പൂജ, ഭജന, ആദ്ധ്യാത്മിക പ്രഭാഷണം, സംഗീതാർച്ചന, അമൃത സംഗീതം, ഭക്തിഗാനസുധ എന്നിവയും നടന്നു.
മാങ്ങോട്ടിലമ്മയുടെ അപദാനങ്ങള്‍ വാഴ്ത്തികൊണ്ട് ശ്രീനിവാസ് ചാത്തോത്ത് രചിച്ച വരികള്‍ക്ക് സുരേഷ് ബാബു മാഹി സംഗീതം നല്‍കി, അനൂപ് മടപ്പള്ളി മനോഹരമായി ആലപിച്ച ''മാച്ചോല'' എന്ന ഭക്തിഗാനം മാങ്ങോട്ടും കാവിലെ നവരാത്രി മണ്ഡപത്തില്‍ പ്രകാശനം ചെയ്തു.
ചിത്ര വിവരണം: ക്ഷേത്ര മേൽശാന്തി നാരായണൻ നമ്പൂതിരി കുട്ടികൾക്ക് ഹരിശ്രീ കുറിക്കു
വരപ്രത്ത് കാവിൽവിദ്യാരംഭവും
സംഗീതാർച്ചനയും
മാഹി: പ്രസിദ്ധമായ ചാലക്കര ശ്രീ വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച് സരസ്വതി പുജയും തുടർന്ന് വിദ്യാരംഭവും നടന്നു.. ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി കുരുന്നുകളെ എഴുത്തിനിരുത്തി.
കലൈമാമണി കെ.കെ. രാജീവൻ. മാസ്റ്റർ, കെ.പി. അദിബ് എന്നിവരുടെ സംഗീതക്കച്ചേരിയും, സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സംഗീതാർച്ചനയുമുണ്ടായി.ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി.വത്സന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ.കെ. സുധീഷ് സംസാരിച്ചു.
ചിത്ര വിവരണം: കലൈമാമണി കെ.കെ.രാജീവ്, കെ.പി. അദിബ് എന്നിവരുടെ സംഗീതക്കച്ചേരി
ജഗന്നാഥക്ഷേത്രത്തിൽ കതിരൂർ സാരംഗ അവതരിപ്പിച്ചസംഗീതാർച്ച
ആദ്യാക്ഷര മധുരം നുകരാൻ ജഗന്നാഥ സവിധത്തിൽ വൻതിരക്ക്
തലശ്ശേരി: പിന്നിട്ട നവരാത്രി നാളുകളിൽ അരങ്ങേറിയ സംഗീത - നടന വേദികളിലെ രാഗതാള ലാസ്യഭാവങ്ങളുടെ സമ്മോഹനമായ അനുഭൂതിയിൽ ഇന്നലെ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കടന്നുവന്നു.
വിജയദശമി നാളിൽ
ശ്രീജഗന്നാഥ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ഉദയൻ , വിനുശാന്തി , തുടങ്ങിയവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നേകി. നൂറുക്കണക്കിന് കുട്ടികളെ എഴുത്തിനുരുത്തി
തുടർന്ന് സാരംഗകതിരുർ അവതരിപ്പിച്ച സംഗീതാർച്ചനയും കലാമണ്ഡലം ഷീബ കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.
ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group