ആത്മീയ നിർവൃതിയിൽ മാഹി ബസിലിക്ക ദേവാലയം : ചാലക്കര പുരുഷു

ആത്മീയ നിർവൃതിയിൽ മാഹി ബസിലിക്ക ദേവാലയം : ചാലക്കര പുരുഷു
ആത്മീയ നിർവൃതിയിൽ മാഹി ബസിലിക്ക ദേവാലയം : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Oct 11, 09:36 PM
VASTHU
MANNAN
laureal

ആത്മീയ നിർവൃതിയിൽ മാഹി ബസിലിക്ക ദേവാലയം : ചാലക്കര പുരുഷു

മാഹി:പലഭാഷകൾ സംസാരിക്കുന്നവർ..

പല ജാതികളിലും മതങ്ങളിലും വിശ്വസിക്കുന്നവർ.. പലവിധ രാഷ്ട്രിയക്കാർ..മയ്യഴി പള്ളിയുടെ അകത്ത് കടന്നാൽ, മാതാവിന് മുന്നിൽ ഒന്നിനും അതിർവരമ്പുകളില്ല. ചന്ദനത്തിരിയുടേയും,

ജമന്തിപ്പൂക്കളുടേയും സുഗന്ധം പരക്കുന്ന, കീർത്തനാലാപനങ്ങളുടെ മന്ത്രമധുരം കാതുകളിൽ ആത്മീയാനുഭൂതികളുടെ അമൃത് വർഷിക്കുന്ന അൾത്താരയിൽ അണമുറിയാത്ത ഭക്തജനപ്രവാഹം.

ഇവിടെ രാപകൽ ഭേദമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തുകയാണ്. അത്ഭുതപ്രവർത്തകയായ ആവിലായിലെ അമ്മ ത്രേസ്യയുടെ നാമധേയത്തിലുള്ള ഭാരതത്തിലെ പ്രഥമ ബസലിക്ക തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയം അസാധാരണമായ ഭക്തജന തിരക്കിൽ ആത്മീയതയുടെ ആകാശ ഗോപുരം ചുംബിക്കുകയാണ്.

  പതിനാറാം നൂറ്റാണ്ടിൽ നിഷ്പാദുക കർമ്മലീത്ത സന്യാസ സമൂഹത്തിന്റെ സ്ഥാപക യായ,

 സ്പെയിനിലെ ആവിലായിൽ1515 മാർച്ച്‌ 28ന് ജനിച്ച തെരേസ എന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ പൈതൃകമാണ് ഇവിടത്തെ മുഖ്യ സവിശേഷത.

ഒക്ടോബർ 5 മുതൽ 22 വരെയുള്ള തിരുനാൾ ദിനങ്ങളിൽ വിവിധ റീത്തുകളിലും വ്യത്യസ്തഭാഷകളിലുമുള്ള ആഘോഷമായ ദിവ്യബലികളിൽ ആയിരങ്ങളാണ് ആത്മീയാനുഭുതിയ ടയുന്നത്.


ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ജപമാല നടത്തി റവ. ഫാ. ഡാനി ജോസഫിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിന്റെ മുൻ ഇടവക വികാരിയും ഇപ്പോഴത്തെ ഫെറോനാ വികാരിയുമായ റവ. ഫാ. ജെറോം ചിങ്ങന്തറയുടെ സാന്നിധ്യം ശ്രദ്ധേയമായി..

തുടർന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവയുമുണ്ടായി.

 ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും. ആറുമണിക്ക് റവ. ഫാ. ഷോബി ജോർജിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും,നൊവേനയും, പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആരാധനയുംനടക്കും 14, 15 തിയ്യതികളിലാണ് പ്രധാന ആഘോഷ ചടങ്ങുകൾ.


ചിത്ര വിവരണം: അടിമ സമർപ്പണത്തിനുള്ള വൻ തിരക്ക്

capture_1728661753

സെന്റ് തെരേസ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിൽ പ്രാർത്ഥിക്കാനെത്തിയവരുടെ നീണ്ട നിര


whatsapp-image-2024-10-11-at-20.16.37_2c782118

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സ്പീക്കറുടെ ഇടപെടല്‍


തലശ്ശേരി :മലബാര്‍ കാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സ്പീക്കര്‍ അഡ്വ.എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ നിര്‍വ്വഹണ ഏജന്‍സിയായ വാപ്കോസിനും കരാര്‍ ഏറ്റെടുത്ത മലാനി കണ്‍സ്ട്രക്ഷനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് യോഗം വിലയിരുത്തി. നേരത്ത വെറ്റ് ചെയ്ത ഡിസൈന്‍ ഓരോ നിലകള്‍ക്കും ഐ.ഐ ടി യെകൊണ്ട് വീണ്ടും വെറ്റ് ചെയ്യിക്കണമെന്ന കിഫ്ബി ഇന്‍സ്പെക്ഷന്‍ വിംഗിന്റെ നിര്‍ദ്ദേശം കാലതാമസത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യത്തില്‍ പുനഃപരിശോധന നടത്തുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 15-ന് കിഫ്ബി സി.ഇ.ഒ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കാമെന്നും തെ ഐ.ടി വെറ്റിംഗ് ആവശ്യമുള്ള പക്ഷം അത് വേഗത്തിലാക്കുന്നതിന് നടപടിയെടുക്കാമെന്നും കിഫ്ബി പ്രതിനിധി യോഗത്തെ അറിയിച്ചു. പ്രോജക്ടിന്റെ തുടര്‍ന്നുള്ള മേല്‍നോട്ടത്തിനായി എം.സി.സി. ഡയറക്ടര്‍ ഡോ. സതീഷ് ബി., സ്പീക്കറുടെഅഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാര്‍, കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി.എ. ഷൈല, ടെക്നിക്കല്‍ കമ്മിറ്റി ഹെഡ് കെ. ശ്രീകണ്ഠന്‍ നായര്‍, വാപ്കോസ് റീജിയണല്‍ മാനേജര്‍ ദീപങ്ക് അഗര്‍വാള്‍, മലാനി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധി രാമകൃഷ്ണന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ആറംഗ സമിതിയെ സ്പീക്കര്‍ ചുമതലപ്പെടുത്തി. തടസ്സങ്ങള്‍ നീക്കി പ്രോജക്ട് സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടഉദ്യോഗസ്ഥര്‍ക്ക് സ്പീക്കര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കി.


ചിത്ര വിവരണം: സ്പീക്കറുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതതല യോഗം


വരപ്രത്ത് കാവിൽ നാളെ

സംഗീതാർച്ചന


മാഹി: ചാലക്കര ശ്രീ വര പ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 13 ന് കാലത്ത് 8 മണിക്ക് സരസ്വതി പുജയും തുടർന്ന് വിദ്യാരംഭവും നടക്കും.

 9 മണിക്ക് കലൈമാമണി കെ.കെ. രാജീവൻ മാസ്റ്റരുടെ നേത്യത്വത്തിൽ സംഗീതാർച്ചനയുണ്ടാവും.. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി.വത്സന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.

വിശയദശമി ദിനത്തിൽ നൃത്ത ക്ലാസ്സിലേക്ക് പ്രവേശനം ആരംഭിക്കും


മാഹി: പള്ളൂർ പ്രിയദർശിനി ഹാളിൽ വിജയദശമി ദിനമായ 13 ന് രാവിലെ 9.30 മുതൽ നൃത്തക്ലാസ്സുകളിലെക്കുള്ള പുതിയ ബാച്ചിൻ്റെ പ്രവേശനത്തിന് തുടക്കം കുറിക്കും. ഭരതനാട്യം, കുച്ചുപ്പുടി,മോഹിനിയാട്ടം, നാടോടിനൃത്തം ബോളിവുഡ്, സെമി ക്ലാസ്സിക്കൽ, ഫ്യൂഷൻ തുടങ്ങിയ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടക്കുക.ഫോൺ -9061646532 8943503562


ssw

സ്റ്റാർ ഫെസ്റ്റ് തുടങ്ങി


തലശ്ശേരി:കതിരൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായിക മേള സ്റ്റാർ ഫെസ്റ്റ് 2024 ന് തുടക്കമായി.20ന് കലോത്സവം നടക്കും. കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദേശീയ ബോക്സിംഗ് താരം നിരഞ്ചന മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.പി.സനിൽ അധ്യക്ഷനായി.പി.എം. ഷീജ,ഭാസ്ക്കരൻ കൂരാറത്ത്, പി.കെ.സാവിത്രി,പി.എൻ. മഞ്ജുഷ,എം.സുഗതൻ തുടങ്ങിയവർ സംസാരിച്ചു.20ന് കലാമത്സരങ്ങളും നടക്കും.

ദേശീയ ബോക്സിംഗ് താരം നിരഞ്ചന മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു.


പഥസഞ്ചലനവും പൊതുപരിപാടിയും നാളെ മാഹിയിൽ


മാഹി: രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡിൻ്റ ആഭിമുഖ്യത്തിൽ നാളെ മാഹിയിൽ പഥസഞ്ചലനം നടക്കും. വൈകുന്നേരം നാല് മണിക്ക് ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് മാഹി പാലം, മാഹി മെയിൻ റോഡ് റെയിൽവേ സ്റ്റേഷൻ റോഡ് വഴി മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരും. അഞ്ച് മണിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ ശാരീരിക് പ്രദർശനത്തിന് ശേഷം ആർ എസ് എസ് ഉത്തര കേരള പ്രാന്ത സഹ: സേവ പ്രമുഖ് കെ. ദാമോദരൻ മുഖ്യഭാഷണം നടത്തും


whatsapp-image-2024-10-11-at-20.20.52_bb1f2473

ജീവൻ രക്ഷാ പ്രവർത്തകർക്ക്

തലശ്ശേരി വികസന വേദിയുടെ ആദരം14 ന്

തലശ്ശേരി : തലശ്ശേരി റെയിൽവേസ്റ്റേഷനിൽ ജീവൻ രക്ഷാ

പ്രവർത്തനം നടത്തിയ എട്ട് ആർ പി എഫ് ഉദ്യോഗസ്ഥരും, ഒരു പോർട്ടറുമുൾപ്പെടെ 9പേരെ തലശ്ശേരി വികസന വേദി ആദരിക്കുന്നു.

 ഒക്ടോബർ 14ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട്

മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിന്റെ പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങ് ഷാഫി പറമ്പിൽ എം പി

ഉദ്ഘാടനം ചെയ്യും. മൂന്ന്വ്യത്യസ്ത സംഭവങ്ങളിൽ

മൂന്ന് യാത്രക്കാരുടെ ജീവനുകൾ രക്ഷപ്പെടുവാൻ കാരണക്കാരായ ഒൻപത്പേർക്കും ഷാഫി പറമ്പിൽ എം പി ഉപഹാരങ്ങൾ നൽകും . തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺജമുനാ റാണി ടീച്ചർ വിശിഷ്ടാതിഥിയാകും. വിവിധ മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിക്കും.


mannan-small-advt-

നാണി നിര്യാതയായി

.ന്യൂമാഹി: ഒളവിലം മേക്കര വീട്ടിൽ താഴെ അക്രാൽ നാണി (90) നിര്യാതയായി.. ഭർത്താവ് പരേതനായ അനന്തൻ. മക്കൾ: ചന്ദ്രി, സുരേന്ദ്രൻ എ. ( ടെയ്ലർ മത്തിപ്പറമ്പ്) ഹരീന്ദ്രൻ, ശശി, പ്രകാശൻ, സുധ.

മരുമക്കൾ: അനന്തൻ.ടി.പി.(കരിയാട് ) സാവിത്രി, രജിന, സജിന, ശോഭ, ചന്ദ്രൻ (അണിയാരം) 

സംസ്ക്കാരം ഇന്ന് (ശനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.


capture_1728663954

സാനന്ദ് എസ് ഭാനു

ഗവ: ലോ കോളേജ് ചെയർമാൻ


മാഹി: മാഹി സ്വദേശി സാനന്ദ് എസ് ഭാനു

കോഴിക്കോട്

ഗവ: ലോ കോളേജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

ബി ബി എ എൽ എൽ ബി

 നാലാം വർഷ വിദ്യാർത്ഥിയാണ്.

ബാലസംഘത്തിൻ്റെ മുൻകണ്ണൂർ ജില്ലാ ജോ. സിക്രട്ടറിയായിരുന്നു.

എസ്.എഫ്.ഐ. ഗവർണ്ണറെ പ്രതിരോധിച്ച സമരത്തിൽ ഗവർണ്ണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഡി.വൈ എഫ്.ഐ. മാഹി വില്ലേജ് കമ്മറ്റി അംഗമാണ്.

 ശ്രീകുമാർ ഭാനുവിന്റേയും കെ.കെ.ശ്രീജയുടേയും മകനാണ്.

സഹോദരൻ : അനഘ് എസ് ഭാനു (ഡൽഹി ഐ ഐ ടി പി.ജി. വിദ്യാർത്ഥി 

ശാസ്ത്രോത്സവം സമാപിച്ചു


തലശ്ശേരി : ഗവ. ടൗൺ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസമായി നടന്ന തലശ്ശേരി സൗത്ത് ഉപജി ശാസ്ത്രോത്സവം സമാപിച്ചു. പ്രിൻസിപ്പൽ എൻ.രാജീവൻ്റെ അദ്ധ്യക്ഷതയിൽ എ. ഇ. ഒ സുജാത ഇ.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.രാജേഷ് .കെ, ബേബി ശീതള,ആർ. ഐ പ്രശാന്ത്, ഡോ.ടി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് നിഷ. കെ.കെ സ്വാഗതവും പ്രോഗ്രാം കൺവീനർ ജാഫർ.സി നന്ദിയും പറഞ്ഞു.

 സാമൂഹ്യശാസ്ത്ര മേള ജേതാക്കൾ:


എൽ.പി വിഭാഗം

ഒന്നാം സ്ഥാനം:

ഒ ചന്തുമേനോൻ സ്മാരക വലിയമടാവിൽ ഗവ UP സ്കൂൾ

രണ്ടാം സ്ഥാനം:

 അനന്തോത്ത് LP സ്കൂൾ

യു.പി.വിഭാഗം

ഒന്നാം സ്ഥാനം:

ഒ ചന്തുമേനോൻ സ്മാരക വലിയമടാവിൽ ഗവ UP സ്കൂൾ

 രണ്ടാം സ്ഥാനം:

സെൻ്റ് ജോസഫ് HSS തലശേരി    

ഹൈസ്കൂൾ വിഭാഗം

 ഒന്നാം സ്ഥാനം:

 സേക്രഡ് ഹാർട്ട് ഗേൾസ്എച്ച്എസ്എസ്.

 രണ്ടാം സ്ഥാനം:

 സെൻ്റ് ജോസഫ് HSS തലശേരി    

ഹയർസെക്കണ്ടറി വിഭാഗം

ഒന്നാം സ്ഥാനം

 ഗവ.ബ്രണ്ണൻ HSS തലശേരി 

രണ്ടാം സ്ഥാനം

 സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.


ശാസ്ത്ര മേള

ജേതാക്കൾ:


എൽ.പി വിഭാഗം

ഒന്നാം സ്ഥാനം:

 ഹോളി എയ്ഞ്ചൽസ് EM സ്കൂൾ ധർമടം   

രണ്ടാം സ്ഥാനം:

  അനന്തോത്ത് എൽ.പി.സ്കൂൾ

യു.പി.വിഭാഗം

ഒന്നാം സ്ഥാനം:

ഒ ചന്തുമേനോൻ സ്മാരക വലിയമടാവിൽ ഗവ UP സ്കൂൾ   

രണ്ടാം സ്ഥാനം:

വയലളം സെന്റ്രൽ UP സ്കൂൾ  

ഹൈസ്കൂൾ വിഭാഗം

 ഒന്നാം സ്ഥാനം:

 GHSS തിരുവങ്ങാട്   

 രണ്ടാം സ്ഥാനം:

 ഗവ.ബ്രണ്ണൻ HSS തലശേരി   

ഹയർസെക്കണ്ടറി വിഭാഗം

ഒന്നാം സ്ഥാനം:

 ഗവ.ബ്രണ്ണൻ HSS തലശേരി

രണ്ടാം സ്ഥാനം:

 ജി.എച്ച്.എസ്.എസ്. തിരുവങ്ങാട്


ഗണിതശാസ്ത്ര മേള

ജേതാക്കൾ:

എൽ.പി വിഭാഗം

ഒന്നാം സ്ഥാനം:

ഒ ചന്തുമേനോൻ സ്മാരക വലിയമടാവിൽ ഗവ UP സ്കൂൾ   

രണ്ടാം സ്ഥാനം:

അനന്തോത്ത് എൽ.പി.സ്കൂൾ  

യു.പി.വിഭാഗം

ഒന്നാം സ്ഥാനം:

 ഒ ചന്തുമേനോൻ സ്മാരക വലിയമടാവിൽ ഗവ UP സ്കൂൾ   

രണ്ടാം സ്ഥാനം(രണ്ട് സ്കൂൾ പങ്കിട്ടു )

വയലളം സെന്റ്രൽ UP സ്കൂൾ 

ഡയറ്റ് പാലയാട് UP സ്കൂൾ     

ഹൈസ്കൂൾ വിഭാഗം

 ഒന്നാം സ്ഥാനം:

 സേക്രഡ് ഹാർട്ട് ഗേൾസ് HSS   

 രണ്ടാം സ്ഥാനം:

 ഗവ.ബ്രണ്ണൻ എച്ച്.എസ്.എസ്. തലശേരി     

ഹയർസെക്കണ്ടറി വിഭാഗം

 ഒന്നാം സ്ഥാനം:

 എംഎം എച്ച്.എസ്.എസ്.തലശ്ശേരി     

രണ്ടാം സ്ഥാനം

 ഗവ.ബ്രണ്ണൻ എച്ച്.എസ്.എസ്. തലശ്ശേരി   


പ്രവൃത്തിപരിചയ മേള

ജേതാക്കൾ:

എൽ.പി വിഭാഗം

ഒന്നാം സ്ഥാനം:

സേക്രഡ് ഹാർട് എൽ.പി.എസ്. തലശ്ശേരി

രണ്ടാം സ്ഥാനം:

ഹോളി എയ്ഞ്ചൽസ് ഇ.എം. സ്കൂൾ ധർമടം

യു.പി.വിഭാഗം

ഒന്നാം സ്ഥാനം:

ഒ ചന്തുമേനോൻ സ്മാരക വലിയമടാവിൽ ഗവ UP സ്കൂൾ 

രണ്ടാം സ്ഥാനം:

 സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.  

ഹൈസ്കൂൾ വിഭാഗം

 ഒന്നാം സ്ഥാനം:

സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.

 രണ്ടാം സ്ഥാനം :

 സെൻ്റ് ജോസഫ് HSS തലശേരി  

ഹയർസെക്കണ്ടറി വിഭാഗം

ഒന്നാം സ്ഥാനം:

സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.   

രണ്ടാം സ്ഥാനം:

 സെൻ്റ് ജോസഫ്എച്ച്.എസ്.എസ്. തലശേരി  


ഐ.ടി. മേള

ജേതാക്കൾ:


യു.പി.വിഭാഗം

ഒന്നാം സ്ഥാനം:

 സേക്രഡ് ഹാർട്ട് ഗേൾസ് HSS   

രണ്ടാം സ്ഥാനം:

  ഗവ.ബ്രണ്ണൻ HSS തലശ്ശേരി   

ഹൈസ്കൂൾ വിഭാഗം

 ഒന്നാം സ്ഥാനം:

 സേക്രഡ് ഹാർട്ട് ഗേൾസ് HSS   

 രണ്ടാം സ്ഥാനം:

 GHSS തിരുവങ്ങാട്

ഹയർസെക്കണ്ടറി വിഭാഗം

ഒന്നാം സ്ഥാനം:

 സെൻ്റ് ജോസഫ് HSS തലശേരി 

രണ്ടാം സ്ഥാനം:

 ഗവ വൊക്കേഷണൽ HSS ചിറക്കര


സുലൈഖ നിര്യാതയായി.


തലശ്ശേരി:കതിരൂർ ചുണ്ടങ്ങപ്പൊയിൽ കുനിയൻ്റെവിട സുലൈഖ (73) കിഴക്കേ കതിരൂർ താഴത്ത് പള്ളി മഹല്ലിലെ ബൈതുസ്സഫലയിൽ നിര്യാതയായി.

ഭർത്താവ്: പരേതനായ ഉസ്മാൻ

മക്കൾ: നിസാർ, ഷാഹിദ, സമീറ, സെലീന

മരുമക്കൾ: നസീമ, ഖാലിദ്, ശംസു, ഫിറോസ്


whatsapp-image-2024-10-11-at-20.27.28_4d80d014

ചൊക്ലി ഉപജില്ല ശാസ്ത്രോത്സവം:

 കരിയാട് നമ്പ്യാർസ്‌ ഹയർസെക്കൻഡറിയും; രാമവിലാസം ഹയർ സെക്കൻഡറിയും; ചമ്പാട് വെസ്റ്റ് യുപിയും ചാമ്പ്യന്മാർ


തലശ്ശേരി: കരിയാട് നമ്പ്യാർസ് ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു ദിവസമായി നടന്ന ചൊക്ലി ഉപജില്ല ശാസ്ത്രമേള സമാപിച്ചു.

സമാപന സമ്മേളനം മുൻസിപ്പാലിറ്റി ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻറ് ഇ. കെ മനോജ് അധ്യക്ഷത വഹിച്ചു എസ്. അനീഷ് സ്വാഗതവും എം.അനൂപ്കുമാർ നന്ദിയും പറഞ്ഞു.

 ഉപജില്ല ഓഫീസർ എ.കെ.ഗീത സമ്മാനദാനം നിർവഹിച്ചു ദീപക് തയ്യിൽ, ഉമേഷ് കരുണാകരൻ സംസാരിച്ചു

ഹയർ സെക്കൻ്ററി വിഭാഗം ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ കരിയാട് നമ്പ്യാർസ് ഹയർ സെക്കൻ്ററിയും, ഗണിതശാസ്ത്രമേള, ഐ.ടി മേളകളിൽ എൻ.എ.എം ഹയർസെക്കൻ്ററിയും, പ്രവൃത്തി പരിചയമേളയിൽ രാമവിലാസം ഹയർസെക്കൻ്ററിയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി,

 ഹൈസ്കൂൾ വിഭാഗം എല്ലാ മേളകളിലും ചൊക്ലി രാമവിലാസം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

യുപി വിഭാഗം ശാസ്ത്രമേളയിൽ കാടാംകുനി യുപിയും , ഗണിത, സാമൂഹ്യശാസ്ത്രമേളകളിൽ രാമവിലാസം സ്കൂളും, പ്രവൃത്തിപരിചയ , ഐടി മേളകളിൽ ചമ്പാട് വെസ്റ്റ് യുപിയും ഓവറോൾചാമ്പ്യൻഷിപ്പ് നേടി

എൽ .പി വിഭാഗം എല്ലാ മേളകളിലും ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ചാമ്പ്യൻമാരായി


ചിത്രവിവരണം: ഹയർസെക്കൻഡറി വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ ചാമ്പ്യൻഷിപ്പ് എ.ഇ.ഒ. ഗീത ടീച്ചറിൽ നിന്ന് കെ എൻ എച്ച്എസ്എസ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങുന്നു


whatsapp-image-2024-10-11-at-20.28.14_a0be3fe1

അഹം ഇല്ലസ്ട്രേഷൻസ്

ചിത്രകലാ പ്രദർശനത്തിന് തുടക്കമായി 


തലശ്ശേരി:എഴുത്തുകാരനും ചിത്രകാരനുമായ അനിരുദ്ധൻ എട്ടുവീട്ടി ലിന്റെ ആറ് ദിവസം നീളുന്ന പത്താമത് സോളോ ഷോ അഹം ഇല്ലസ്‌ട്രേഷൻസ് ചിത്രകലാ പ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ മുൻ എം എൽ എ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടിയുള്ള താവണം കലയും സാഹിത്യവുമെന്ന് എം വി ജയരാജൻ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സനിൽ അധ്യക്ഷത വഹിച്ചു റബ്കൊ ചെയർമാൻ കാരായി രാജൻതലശ്ശേരി സഹകരണ ആശുപത്രി പ്രസിഡന്റ് എം സി പവിത്രൻ, തലശ്ശേരി കോ- ഓപറേറ്റീവ് അർബ്ബൻ ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രൻ, ചിത്രകാരന്മാരായ പൊന്ന്യം ചന്ദ്രൻ, പ്രേമൻ പൊന്ന്യം, ടി.ദീപേഷ് , ശശികുമാർ കതിരൂർ, കെ.കെ. സനിൽകുമാർ സംസാരിച്ചു.

 എട്ടിന്റെ കവിതകൾ എന്ന തന്റെ കവിതാ സമാഹാരത്തിന് വേണ്ടി അനിരുദ്ധൻചെയ്ത 48 ചിത്രീകരണങ്ങളും അഹംഎന്ന ഏറ്റവും പുതിയ രചനാ സീരീസിലെ 17 ചിത്രങ്ങളും ഉൾപ്പെടെ 86 സൃഷ്ടികളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വരും കാലത്തിന്റെ ആകുലതകളും ആശങ്കകളും ഇലക്ട്രോണിക് യുഗത്തിന്റെ പാരമ്യതയും സ്വപ്നങ്ങളിലും ചിന്തകളിലും ഏകാന്തത വന്നുഭവിക്കുന്ന മാനസികാവസ്ഥ 

സ്വബിംബങ്ങളായി ചിത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു.

 ഒക്ടോബർ 16 ന് വൈകിട്ട് 6മണി വരെ തുടരുന്ന പ്രദർശനം എല്ലാ ദിവസവും കാലത്ത് 10 മണിക്ക് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

ചിത്രവിവരണം: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.


capture_1728664592

വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരേ ആക്രമണം


മാഹി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന ആക്രമണം.പ്രതി നദീർ അറസ്റ്റിൽ.


റെയിൽവേസ്റ്റേഷനിൽ നിന്നും വന്ദേ ഭാരത് എക്സ്പ്രസ്സിറ് നേരേ ആക്രമണം നടത്തിയ കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് അറസ്റ്റിലായത്.

ബുധനാഴ്ച കാസർക്കോട്ട് പോവുകയായിരുന്ന ട്രെയിനിന് ഇയാൾ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു.

ആർ പി എഫ് എസ്‌ ഐ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് .ആർ പി എഫ് ഏച്ച് സി ഇ ടി കെ പവിത്രൻ, ശ്രീരജ്,മുഹമ്മദ്‌ ബഷീർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


capture_1728664769

ഗുരുതരമായി പരിക്കേറ്റ നായയെ രക്ഷിച്ചു


മാഹി:ബസ്സ് തട്ടി പരിക്കേറ്റ് അവശനിലയിലായ തെരുവ് നായയ്ക്ക് പള്ളൂർ ഗവ.ആശുപത്രി ഓഫീസ് ജീവനക്കാർ രക്ഷകരായി. പള്ളൂർ ആശുപത്രിക്ക് മുൻവശം മെയിൻ റോഡിൽ ബുധനാഴ്ച ഉച്ച മുതൽ ബസ്സിടിച്ച് പരിക്കേറ്റ നായയെ ആണ് വ്യാഴായ്ച ഉച്ചയോടെ ഓഫീസിലെ വനിതാ ജീവനക്കാർ ആയ ഇ.എം.രേഖ, കെ. പി.ഷീജ, കെ. സ്മിത എന്നിവർ ചേർന്ന് പ്രഥമ ശുശ്രൂഷ ചെയ്ത ശേഷം തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. മുറിഞ്ഞ ശരീരഭാഗങ്ങളിൽ മരുന്ന് വച്ച് ഭക്ഷണവും നൽകി ചികിത്സ നടത്തിവരികയാണ്. 

 സമയം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്ന നായയെ രകപ്പെടുത്തിയ വനിതാ ജീവനക്കാരെ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവനും ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു


ചിത്രവിവരണം: വനിതാ ജീവനക്കാർ നായയെ രക്ഷിക്കുന്നു


whatsapp-image-2024-10-11-at-20.31.55_6532801f

അയൽക്കൂട്ട ഗ്രേഡിങ്ങ് പരിശീലനം നടത്തി


തലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത് മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2.0 ഹരിത അയൽക്കൂട്ട പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അയൽക്കൂട്ട ഗ്രേഡിങ് പരിശീലനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി.ശ്രീഷ യുടെ അദ്ധ്യക്ഷതയിൽ നടന്നു. . ഹരിത കേരളം ആർ പി ലത കാണി ക്ലാസ്സെടുത്തു. .


ചിത്രവിവരണം:ആർ.പി. ലത കാണി ക്ലാസ്സെടുക്കുന്നു


whatsapp-image-2024-10-11-at-20.32.01_2eca04d4

മാഹി ബസലിക്കയിൽ നടന്ന രോഗശാന്തി ശുശ്രൂഷ


capture_1728665026

കമലാക്ഷി നിര്യാതയായി

മാഹി: പന്തക്കൽ കക്കുഴി വയലിന് സമീപം 'പാർവ്വതി) 'യിൽ ചെട്ട്യൻ്റവിട കമലാക്ഷി (76) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപിനാഥ് (ലക്ച്ചറർ) സഹോദരങ്ങൾ: തങ്കമണി, കോമളവല്ലി ,രത്നവല്ലി ,പരേതരായ കുട്ടികൃഷ്ണൻ, സുരേന്ദ്രൻ, പങ്കജവല്ലി


zz
ff
vathubharathi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2