ആനന്ദക്കണ്ണിരായി പെരുന്നാൾ മഴ

ആനന്ദക്കണ്ണിരായി പെരുന്നാൾ മഴ
ആനന്ദക്കണ്ണിരായി പെരുന്നാൾ മഴ
Share  
2024 Oct 10, 10:46 PM
VASTHU
MANNAN

ആനന്ദക്കണ്ണിരായി

പെരുന്നാൾ മഴ


മാഹി: ചിനുങ്ങി പെയ്യുന്ന മഴയിലും മാഹി പള്ളിയിലെ തീർത്ഥാടക പ്രവാഹത്തിന് കുറവില്ല.

ഉദ്ദിഷ്ട കാര്യസിദ്ധിക്കും, ഉപകാരസ്മരണയ്ക്കുമായി വിദുര ങ്ങളിൽ നിന്നു പോലും ആയിരങ്ങളാണ് മയ്യഴിയമ്മയുടെ പാദങ്ങൾ തൊട്ട് വണങ്ങാനും, നേർച്ചകളിൽ പങ്കാളികളാവാനും വന്നെത്തുന്നത്.

സെൻറ് തെരേസ ബസിലിക്കയിൽ ആറാം തിരുനാൾ ദിനത്തിൽ റവ. ഫാദർ ജോൺസൺ കൊച്ചു പറമ്പിൽ സാഘോഷ ദിവ്യബലിയിൽ മുഖ്യ കാർമികനായി വചന സന്ദേശം നൽകി.

സഹകാർമികരായി ഫാദർ സേവ്യർ, ഫാദർ ജോഷി എന്നിവർ പങ്കുചേർന്നു.

സെൻറ് ജൂഡ് കുടുംബയൂണിറ്റ്തിരുനാൾ സഹായകരായിരുന്നു.

നല്ല പ്രാർത്ഥനനാജീവിതം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ വിശ്വാസം വർദ്ധിക്കുകയൊള്ളു വെന്നും അഭിമാനത്തോടെ വിശ്വാസത്തെ ഏറ്റു പറയാൻ വിശുദ്ധ അമ്മ ത്രേസ്യ കാണിച്ച മാതൃക എല്ലാവർക്കും അനുകരിക്കാൻ സാധിക്കുന്നതാണെന്നും ഫാദർ ജോൺസൺ കൊച്ചു പറമ്പിൽഓർമ്മിപ്പിച്ചു.

വർണ്ണ ദീപക്കൂടുകളുമായി തീർത്ഥാടകർ

മയ്യഴിയമ്മയ്ക്ക് മുന്നിൽ ദേവാലയ

പ്രദക്ഷിണം നടത്തുന്നു.

g2

ഇന്ന് രാവിലെ 7 മണി മുതൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 

വൈകുന്നേരം 5 30ന് ജപമാല തുടർന്ന് ആഘോഷ ദിവ്യബലി റവ. ഫാദർ ഡാനി ജോസഫി ൻ്റെ കാർമികത്വത്തിൽ നടക്കും. 

ഇന്ന് മുതൽ കോ- ഓപ്പറേറ്റീവ് ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മാഹി പള്ളി സ്റ്റോപ്പിൽ രാത്രി 8:30ന് എത്തിച്ചേരുകയും മാഹിപ്പാലം, ചാലക്കര, പള്ളൂർ വഴി മൂലക്കടവിൽ എത്തിച്ചേരുന്നതാണ്


റവ. ഫാ. ജോൺസൺ കൊച്ചു

പറമ്പിൽ ദിവ്യബലി അർപ്പിക്കുന്നു.



whatsapp-image-2024-10-10-at-20.32.46_7d5c6c9c

മാഹി ബസിലിക്ക തിരുനാൾ:

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും


മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻറ്റ് തെരേസാ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മാഹോത്സവത്തോടനുബന്ധിച്ച് മാഹി പൊലീസ് വകുപ്പ്ക്രമസമാധാനത്തിനും ഗതാഗത നിയന്ത്രണത്തിനും വിപുലമായക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


തിരുനാളിന്റെ പ്രധാന ദിനങ്ങളയ 14,15 തിയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ്റെ വശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോവണം. വടകര ഭാഗത്ത് നിന്നും വരുന്ന എല്ലാം വാഹനങ്ങളും ആശുപത്രി ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പൊലിസ് സ്റ്റേഷൻ മുൻവശത്ത് കൂടി മാഹി പാലം ഭാഗത്തേക്ക് പോവണം.


സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ആശുപത്രി ജംഗ്ഷൻ വരെ റോഡിൻ്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന് സമീപത്തുള്ള സ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

പോക്കറ്റടി . മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി പ്രത്യേക ക്രൈംസ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.


പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൻ സേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്.

സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസു പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല.


14 ന് മാഹി ടൗണിൽ മദ്യശാലകൾ പ്രവർത്തിക്കുന്നതല്ല, അനധികൃത മദ്യവിൽപ്പന നടത്തുവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രത്യേക സുരക്ഷ നടപടികൾക്കായി കേരള പൊലീസിന്റെ ബോംബ് സ്ക്വാഡിൻ്റെ സഹായവും ഉണ്ടാവും. മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ട‌ർ ആർ.ഷൺമുഖം, സബ്ബ് ഇൻസ്പെക്റ്റർ കെ.സി.അജയകുമാർ എന്നിവരും സംബന്ധിച്ചു..


2_3_vinyl_mannan
whatsapp-image-2024-10-10-at-20.34.41_e9344b1c

വയോജന ബോധവൽക്കരണ ക്ലാസ്സ് നടത്തി


തലശ്ശേരി:തനിച്ചല്ല, കൂടെയുണ്ട് എന്ന സന്ദേശവുമായി കതിരൂർ ജനമൈത്രി പൊലീസ് വയോജനങ്ങൾക്ക് വേണ്ടി ബോധവൽകരണ ക്ലാസ്സ് നടത്തി. 

കതിരൂർ ബേങ്ക് ഓഡിറ്റോറിയത്തിൽ ബാബു കൂരാറത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് കതിരൂർ സബ് ഇൻസ്പെക്ടർ ഡോളി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫീസർ പി.കെ. ദിജിൻ രാജ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ്സ് നടത്തി.

കതിരൂർ ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് പോയൻ, സീനിയർ സിറ്റീസൺസ് കതിരൂർ വില്ലേജ് പ്രസിഡൻറ് കെ ചന്ദ്രൻ സംസാരിച്ചു.

സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുധി കെ എ സ്വാഗതവും ജനമൈത്രി പൊലീസ് എം.ആശ്രിത നന്ദിയും പറഞ്ഞു.

തുടർന്ന് കാട്ടാപ്പു കതിരൂറിന്റെ നാടൻ പാട്ട് ആലാപനവുമുണ്ടായി.  


ചിത്രവിവരണം: കതിരൂർ എസ്.ഐ. ഡോളി ഉദ്ഘാടനം ചെയ്യുന്നു


ശ്രീധരൻ നമ്പ്യാർ നിര്യാതനായി


മാഹി:ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം നെല്ലിയാട്ടീൽ മനേക്കര തട്ടാരത്ത് മഠത്തിൽ ശ്രീധരൻ നമ്പ്യാർ (85) നിര്യാതനായി

പരേതരായ നാരായണക്കുറുപ്പിന്റെയും , അമ്മു അമ്മയുടെയും മകനാണ്.

ഭാര്യ :വളയം പടിഞ്ഞാറെ പിള്ളാട്ട് സാവിത്രി.

മക്കൾ: എസ്. മനോജ് (വൈദ്യുതി വകുപ്പ് മാഹി).

എസ്.ബീന .

 മരുമക്കൾ: പ്രമോദ് പി,രശ്മി (ആയിത്തറ മമ്പറം.)

 സംസ്കാരം ഇന്ന് കാലത്ത് പത്തുമണിക്ക് മാഹി മുൻസിപ്പൽ ശ്മശാനത്തിൽ.


whatsapp-image-2024-10-10-at-19.25.30_1d48282f_1728580442

സംഗീതപാരമ്പര്യം

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ.


കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങളിൽ ശാസ്ത്രീയസംഗീതപാരമ്പര്യവും ചലച്ചിത്ര-നാടക-ലളിത, നാടൻ സംഗീത ചരിത്രവും മലയാള ഭാഷാവിഷയങ്ങളിലും കലാപാഠ്യപദ്ധതിയിലും

ഉൾപ്പെടുത്തി ഉളളടക്കം സമ്പന്നമാക്കണമെന്ന് കെ.രാഘവൻമാസ്റ്റർ

ഫൗണ്ടേഷൻ സംഗീതകലാപഠന ഗവേഷണകേന്ദ്രം ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. പൂതേരി ബിൽഡിംഗിലെ ഫൗണ്ടേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ

പ്രസിഡണ്ട് വി.ടി.മുരളി അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ടി.വി.ബാലൻ ആമുഖഭാഷണം നടത്തി.

ജോ.സെക്രട്ടറി 

അനിൽമാരാത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഡോ.പ്രശാന്ത്കൃഷ്ണൻ, വിനീഷ് വിദ്യാധരൻ, വെലായുധൻ ഇടച്ചേരിയൻ, റഷീദ് പി.സി.പാലം,മുഹമ്മദ് അലി പി.പി, കുമാരൻ.കെ, ബാലൻ.കെ, നിർമ്മൽ മയ്യഴി, റഷീദ് കുമരംപത്തൂർ, കരുണാകരൻ, തിലകൻ ഫറോക്ക്, ചിറക്കൽ റസിയാബി,മണികണ്ഠൻ ചേളന്നൂർ,ടി.ഷിനോദ്, മുസ്തഫ ഇളയേടത്ത്, പി.ടി.സുരേഷ്, സി.രാജൻ

എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി

എം.ടി.വാസുദേവൻ നായർ,ഡോ.കെ.ജെ.യേശുദാസ്, ശ്രീകുമാരൻ തമ്പി,പത്മശ്രീ മധു, പി.ജയചന്ദ്രൻ,വിദ്യാധരൻ മാസ്റ്റർ, പി.ആർ.കുമാര കേരളവർമ്മ (രക്ഷാധികാരികൾ) പി.കെ.ഗോപി, കരിവെള്ളൂർ മുരളി,ആലങ്കോട് ലീലാകൃഷ്ണൻ, എം.ജയചന്ദ്രൻ,അഡ്വ.ടി.കെ.ഹംസ, ഷാജി എൻ കരുൺ, ഡോ.കെ. ഓമനക്കുട്ടി, രമേഷ് നാരായണൻ, ആർ.കനകാംബരൻ, രവി മേനോൻ,ഫൈസൽ എളേറ്റിൽ,പ്രമോദ് പയ്യന്നൂർ,ഷാജഹാൻ കെ.പി.എ.സി(ഉപദേശക സമിതി)

വി.ടി.മുരളി (പ്രസിഡണ്ട്)

ഡോ.പ്രശാന്ത്കൃഷ്ണൻ, വിനീഷ് വിദ്യാധരൻ (വൈ:പ്രസിഡണ്ടുമാർ)

ടി.വി.ബാലൻ(സെക്രട്ടറി)

അനിൽമാരാത്ത്,വെലായുധൻ ഇടച്ചേരിയൻ (ജോ.സെക്രട്ടറിമാർ) എ.പി.കുഞ്ഞാമു (ട്രഷറർ) ആനയടി പ്രസാദ്, സി.എസ്.മീനാക്ഷി,ആനന്ദ് കാവുംവട്ടം,ദിലീപ് കുമാർ എ.എം,സുശീൽ കുമാർ തിരുവങ്ങാട്, ഹരീന്ദ്രൻ കക്കാട്, ബാപ്പു വാവാട്, റഷീദ് പി.സി. പാലം, തിലകൻ ഫറോക്ക്, നിർമ്മൽ മയ്യഴി, ജയൻ പരമേശ്വരൻ,റഷീദ് കുമരംപുത്തൂർ, കുമാരൻ. കെ,മുഹമ്മദ് അലി പി.പി, മണികണ്ഠൻ ചേളന്നൂർ,ചിറക്കൽറസിയാബി,ടി.ഷിനോദ്,പി.ടി.സുരേഷ് (എക്സിക്യൂട്ടീവ് മെമ്പർമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

ഈ വർഷത്തെ അവാർഡ് പ്രഖ്യാപനവും രാഘവൻമാസ്റ്റർ അനുസ്മരണം

ഒക്ടോബർ 19 ന് കോഴി ക്കോട്ട് നടക്കും

whatsapp-image-2024-10-10-at-20.36.19_11598c38

രത്തൻ ടാറ്റയെ മയ്യഴിക്ക് വിസ്മരിക്കാനാവില്ല.



മാഹി: രത്തൻ ടാറ്റയെ മയ്യഴിക്കാർക്ക് ഒരിക്കലും മറക്കാനാവില്ല. രാജ്യത്തെ ഏറ്റവും വലിയ കുത്തക മുതലാളിയുടെ ഓർമ്മയ്ക്ക് ഇങ്ങ് മാഹിയിൽ ഒരിക്കലും വറ്റാത്ത ഒരു കുളമുണ്ട്.

 ഇൻഡോർ സ്റ്റേഡിയത്തിനടുത്ത് മഞ്ചക്കലിൽ ടാറ്റ നിർമ്മിച്ച കുളം പിന്നീട് നാട്ടുകാരുടെ നാവിൽ താത്തക്കുളമായി. 

 സോപ്പ് നിർമ്മാണ കമ്പനിക്ക് വേണ്ടി കുഴിച്ചതായിരുന്നു ഈ കുളം. പിന്നീട് സോപ്പ് കമ്പനി ഉപേക്ഷിച്ചതോടെ കുളം മാത്രം ബാക്കിയായി. മാഹി നഗരസഭയുടെ കൈവശമുള്ള ഈ കുളം മയ്യഴിയിലെ പ്രധാന ജല സ്രോതസ്സാണിന്നും. പമ്പിങ്ങ് ഹൗസ് സ്ഥാപിച്ച് പിന്നീട് മാഹി ഗവ: ജനറൽ ആശുപത്രിക്കടക്കം ഇവിടെ നിന്നാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്.


ചിത്രവിവരണം: മഞ്ചക്കലിലെ ടാറ്റാകുളം ത്രാത്തക്കുളം)


whatsapp-image-2024-10-10-at-20.36.31_2ca0ea09

തലശ്ശേരി ക്രിക്കറ്റർസ് ദശവാർഷികം തലശ്ശേരിയിൽ


തലശ്ശേരി: ക്രിക്കറ്റേര്‍സ് പത്താം വാര്‍ഷികാഘോഷവും,ഫിയസ്റ്റ സീസണ്‍ സെവനും ദുബായില്‍ നടക്കും.

ലോഗോ പ്രകാശനം തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്ററിസ്‌കൂളില്‍ നടന്നു.

തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍ ലോഗോ പ്രകാശനം സ്കൂൾ അസംബ്ലിയിൽ നിര്‍വഹിച്ചു

ദുബൈയിലാണ് മത്സരം നടക്കുന്നത്. തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ 10 സ്‌കൂളും മാഹി ജെഎന്‍എച്ച് എസ്, പള്ളൂര്‍ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൾക്കുമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ പന്ത്രണ്ട് സ്‌കൂളുകളിലെ പൂർവ്വവിദ്യാർത്ഥികൾ എട്ട് മത്സരങ്ങളില്‍ പങ്കെടുക്കും.


 ക്രിക്കറ്റ് ഫുട്ബോള്‍, വോളിബോള്‍ ,ഹോക്കി ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ് ഷട്ടില്‍ , അത്‌ലറ്റിക് തുടങ്ങിയ മത്സരത്തില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നല്‍കും . ഓവറോള്‍ ചാമ്പ്യനാവുന്ന സ്‌കൂളിന് സ്കൂളിന്റെ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റിന് വേണ്ടി ഒരു ലക്ഷം രൂപ കേഷ് അവാർഡ് നല്‍കും. കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ മൂന്നു തവണ സെന്റ് ജോസഫും, ഒരു തവണ മുബാറക്ക് ഹയർ സെക്കൻ്ററിസ്‌കുളും ,2 തവണ മാഹി ജവഹര്‍ലാല്‍നെഹ്റു ഹൈസ്‌കുളുമാണ് ജേതാക്കളായത്. വിപുലമായ പരിപാടിയോടെയാണ് ദുബൈയില്‍ മത്സരം സംഘടിപ്പിക്കുന്നത്. . നവംബര്‍ 10 മുതല്‍ ഡിസംബര്‍ 1വരെ ഫിയസ്റ്റ നടക്കും. ജിനോസ് ബഷീർ അധ്യക്ഷത വഹിച്ചു.

. നൗഫൽ പിലാക്കണ്ടി, ജോൺസൺ മാസ്റ്റർ, ഇസ്മയിൽ ,ഫസീഷ്, ജസീം മാളിയേക്കൽ, പ്രിൻസിപ്പാൾ 

ഡോ. ഡന്നി ജോൺ സംസാരിച്ചു.

വിദ്യാർത്ഥികളാ യ ദ്രുവ് ഷബിൻ, ശ്രീഹരി ശശി എന്നിവർ ദീപശിഖ കൊളുത്തു കായികാ ധ്യാപകൻ സൗരവിൻ്റെ നേതൃത്വത്തിൽ എ.കെ. ജുനൈദ് ബാനർ പ്രദർശനം നടത്തി.

വിവിധ മൽസര വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു

പ്രധാന അദ്ധ്യാപകൻ സി.ആർ. ജെൻസൺ സ്വാഗതം പറഞ്ഞു.


ചിത്രവിവരണം..തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍ ലോഗോ പ്രകാശനം െചെയ്യുന്നു


2_3_vinyl_mannan
capture_1728587647

സൗജന്യ നേത്ര പരിശോധനാ

ക്യാമ്പ് നടത്തി


തലശ്ശേരി: മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പി കെ ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹ കരണത്തോടെ ലോക കാഴ്ച ദിനത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നേത്ര രോഗ വിദഗ്ധ ഡോ. പി അനശ്വര കണ്ണിൻ്റെ ആരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് കോഡിനേറ്റർ ഡോ. ടി പി സിന്ധു, പി ടി എ പ്രസിഡണ്ട് തഫ്ളീം മാണിയാട്ട്, എൻ നൗഷിക്, പി കെ ഐ കെയർ മാനേജിംഗ് ഡയറക്ടർ മുഹമ്മദലി, പി ആർ ഒ ടിൽസ് എന്നിവർ പ്രസംഗിച്ചു. ഓപ്ടോമെട്രിസ്റ്റുമാരായ എം ടി ഷെയ്ൻ, ഫാതിമ, ഷമീന, പി ഫാതിമ സന, ഫാത്തിമത്ത് നൂറ, ഷഹ്‌ന എന്നിവർ വിദ്യാർത്ഥികളുടെ കാഴ്ച പരിശോധനയ്ക്ക് നേതൃത്വം നൽകി.


ചിത്ര വിവരണം:ടി.എം. മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്യുന്നു


രഞ്ജി ട്രോഫി : അക്ഷയ് ചന്ദ്രൻ,സൽമാൻ നിസാർ കേരള ടീമിൽ


തലശ്ശേരി:2024-25 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി ടീമിലേക്ക് കണ്ണൂർക്കാരായ അക്ഷയ് ചന്ദ്രനും സൽമാൻ നിസാറും തെരഞ്ഞെടുക്കപ്പെട്ടു.സച്ചിൻ ബേബിയാണ് കേരള ക്യാപ്റ്റൻ. ഒക്ടോബർ 11 ന് തിരുവനന്തപുരത്ത് വെച്ച് പഞ്ചാബുമായും,18 ന് കർണ്ണാടകയുമായും, 26 ന്ബംഗാളുമായും,നവംബർ 6 ന് ഉത്തർ പ്രദേശുമായും,13 ന് ഹരിയാനയുമായും,ജനുവരി 23 ന് മധ്യപ്രദേശുമായും ,30 ന് ബീഹാറുമായും കേരളം ഏറ്റുമുട്ടും.

ഇടംകയ്യൻ സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് ചന്ദ്രൻ തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമാണ്.രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റുകളിൽ സ്ഥിര സാന്നിദ്ധ്യമായ അക്ഷയ് ചന്ദ്രൻ  2015 ൽ ആണ് രഞ്ജി ട്രോഫി കേരള ടീമിൽ ആദ്യമായി കളിക്കുന്നത്.അരങ്ങേറ്റ രഞ്ജി ട്രോഫി മൽസരത്തിൽ തന്നെ സർവീസസ് ടീമിനെതിരെ 39 റൺസിന് 6 വിക്കറ്റ് വീഴ്ത്തി മികവുറ്റ പ്രകടനം കാഴ്ച വെച്ചു.2023-24 സീസണിൽ തിരുവനന്തപുരം സെൻറ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ബംഗാളിനെതിരെ കേരളം വിജയിച്ച മൽസരത്തിൽ ആദ്യ ഇന്നിങ്ങ്സിൽ 222 പന്തിൽ 9 ഫോറുകളടക്കം 106 റൺസും രണ്ടാം ഇന്നിങ്ങ്സിൽ 36 റൺസും ,വിസിയനഗരത്ത് നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ആന്ധ്രക്കെതിരെ 386 പന്തിൽ 20 ഫോറുകളടക്കം 184 റൺസെടുത്തു തുടർച്ചയായ രണ്ടാം സെഞ്ച്വറിയും, 2022-23 സീസണിൽ ഝാർഖണ്ഡിനെതിരെയുള്ള 150 റൺസും 2016-17 സീസണിൽ സർവീസസിനെതിരെ പുറത്താകാതെ നേടിയ 102 റൺസും അക്ഷയ് ചന്ദ്രൻറെ കേരളത്തിന് വേണ്ടിയുള്ള മികച്ച ഇന്നിങ്ങ്സുകൾ ആയിരുന്നു.അണ്ടർ 16 ,അണ്ടർ 19,അണ്ടർ 22,അണ്ടർ 25,കേണൽ സി കെ നായിഡു ട്രോഫി കേരള ടീമുകളെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനായിരിക്കെ അണ്ടർ 22 ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ് കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്.ചരിത്രത്തിൽ ആദ്യമായി കേണൽ സി കെ നായിഡു ട്രോഫിയിൽ മുംബൈയെ തോൽപ്പിച്ച ടീമിൻറെ നായകനാണ്.കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അക്ഷയ് ചന്ദ്രൻറെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാഭ്യാസം തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു. തലശ്ശേരി പാറാൽ ഗോവിന്ദം വീട്ടിൽ ടി.കെ രാമചന്ദ്രൻറേയും ശാന്തി ചന്ദ്രൻറേയും മകനാണ് .മാനസ് ചന്ദ്രൻ ഏക സഹോദരനാണ് .

2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻറെ ഭാഗമായിരുന്നു സൽമാൻ നിസാർ.2023-24 സീസണിൽ വിസിയനഗരത്ത് നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ആന്ധ്രക്കെതിരെ സൽമാൻ നിസാർ 58 റൺസെടുത്തു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സൽമാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീം,അണ്ടർ 23, അണ്ടർ 19,അണ്ടർ 16,അണ്ടർ 14 കേരള ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് .സ്ഥിരതയാർന്ന പ്രകടനമാണ് ഇടം കൈയ്യൻ മധ്യനിര ബാറ്റ്സ്മാനായ സൽമാനെ ഇത്തവണയും കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്.തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാട്ടേഴ്സിനടുത്ത് ബയ്ത്തുൽ നൂറിൽ മുഹമ്മദ് നിസാറിൻറെയും നിലോഫറിൻറേയും മകനായ സൽമാൻ നിസാർ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലുക്ക്മാൻ ,മിഹ്സാൻ എന്നിവർ സഹോദരങ്ങളാണ്

vathubharathi

ലോക മാനസികാരോഗ്യ ദിനം ആചരിച്ചു


തലശ്ശേരി: നെട്ടൂരിലെ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.

 പ്രിൻസിപ്പൽ പ്രൊഫസർ വി.ടി. സജി അദ്ധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ സി.മോഹനൻ സംസാരിച്ചു.. "പരീക്ഷ പേടിയെ മറികടക്കാം" എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ശ്രുതി കിഷോർ ക്ലാസ് എടുത്തു. ചടങ്ങിൽ

അഡീഷണൽ പ്രൊഫസർ പൂർണിമ വർമ്മ സ്വാഗതവും 

 അസിസ്റ്റന്റ് പ്രൊഫസർ ശില്പ ചന്ദ്രൻ നന്ദിയും പറഞ്ഞു.


capture_1728587996

അജിത് നിര്യതനായി..


ചൊക്ലി: ഒളവിലം ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം പാറമുണ്ട്രാൽ അജിത് (52) നിര്യതനായി..പരേതരായ കൃഷ്ണൻ്റെയും , ദേവിയുടെയും മകനാണ്. ഭാര്യ : മഞ്ജു, മകൻ : ഷാൽവിൻ (ആറാം ക്ലാസ് വിദ്യാർഥി) സഹോദരങ്ങൾ: പത്മാവതി, വിമല (പന്ന്യന്നൂർ പഞ്ചായത്ത് മുൻ അംഗം) അശോകൻ, അനിൽ കുമാർ, റീന, അഖിലേഷ്.


rechana-jpg

ചൊക്ലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ


ചൊക്ലി :അമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ചൊക്ലി - കവിയൂർ റോഡിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്.

തലശ്ശേരി തിരുവങ്ങാട് സുരയ്യ മൻസിലിൽ പി.പി. റംസിബിനെ (42 )യാണ് ചൊക്ലി എസ്.ഐ. ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിൽ സരൂഷ്, റിജിൽ, സിജിൽ, നിമിഷ നാരായണൻ എന്നിവരുൾപ്പെടുന്ന സംഘം പിടികൂടിയത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പരിശോധിച്ചതോടെയാണ് കീശയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. വില്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് സംശയം. കേസെടുത്ത് അന്വേഷണം തുടങ്ങി. 

പെരിങ്ങത്തൂർ, ചൊക്ലി, മരാങ്കണ്ടി, അണിയാരം, കരിയാട്, മേക്കുന്ന്, കാഞ്ഞിരക്കടവ്, പുല്ലൂക്കരയുൾപ്പെടെയുള്ള ഭാഗങ്ങളിൽ മയക്കു മരുന്ന് വില്പനവ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന കർശനമാക്കിയത്.


whatsapp-image-2024-10-10-at-21.11.39_97243493

സുനിൽ കുമാറിന്റെ മുളങ്കാടുകൾ ഇനി മാഹി കോളജിലും തണൽ വിരിക്കും.


മാഹി : മുളപ്രചാരകൻ ഇ.സുനിൽ കുമാറിന്റെ മുളങ്കാടുകൾ ഇനി മാഹി കോളജ് കാമ്പസിലും ഹരിതകാന്തിയും, തണലുമേകും.

 മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിൽ സപ്തദിന എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായാണ് മുളംതൈകൾ നട്ടു പിടിപ്പിച്ചത്. പ്രിൻസിപ്പാൾ ഡോ. ശിവദാസൻ ഉദ്ഘാടനം ചെയ്തു .

ഇ സുനിൽകുമാർ. ഡോ: എ.പി. മൂകാംബിക,ഡോ: പി. സിന്ധു , പി.കെ.സുരേഷ് ബാബു, നേതൃത്വം നൽകി.

വനവൽക്കരണത്തിന്റെ ഭാഗമായിഇ.സുനിൽകുമാർ ജീവിത നിയോഗം പോലെ തുടങ്ങിവെച്ച 52-ാമത്തെ സൗജന്യ മുളങ്കാടുവൽക്കരണമാണ് മാഹി ഗവൺമെന്റ് കോളേജിൽ ഒരുക്കിയത് . സ്കൂൾ, കോളേജ്, പൊലീസ് സ്റ്റേഷനുകൾ, സെൻട്രൽ ജയിൽ,മെഡിക്കൽ കോളേജ്, പുഴയോര നടപ്പാതകൾ, ഹാർബർ തുടങ്ങിയ സ്ഥലങ്ങളിലായിമൂവായിര ത്തോളം മുളംതൈകൾ ഇതിനകം നട്ടു പിടിപ്പിച്ചിട്ടുണ്ട്.

അഞ്ചു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച മുളങ്കാട് വൽക്കരണം ഇന്ന് പല സ്ഥലങ്ങളിലും വലിയ മുളങ്കാടായി വളർന്നു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുംശേഖരിച്ചവ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 45 ഓളം മുളംതൈകൾ സുനിൽകുമാറിന്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വള്ളി മുള തൈകളും സംരക്ഷിച്ചു വരുന്നുണ്ട്. .


ചിത്രവിവരണം: മാഹി ഗവ: കോളജിൽ മുളവൽക്കരണം നടത്തുന്നു


സി.പി.എം. ഏരിയാ സമ്മേളനം

: സ്വാഗത സംഘം രൂപീകരിച്ചു


മാഹി:സി പി എം 24ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി തലശ്ശേരി ഏരിയ സമ്മേളനം നവബർ 27, 28, 29 ന് മാഹിയിൽ നടക്കും. സമ്മേളനം വിജയിപ്പിക്കാൻ ചേർന്ന

സംഘാടക സമിതി യോഗം സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ടി സി എച്ച് വിജയൻ , മുഹമ്മദ് അഫ്സൽ പ്രൊഫ: എ. വത്സലൻ ടി. അശോക് കുമാർ, സംസാരിച്ചു ഏരിയ സിക്രട്ടറി സി.കെ രമേശൻ സ്വാഗതം പറഞ്ഞു.

കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു സംഘാടക സമിതി

ഭാരവാഹികൾ:

ചെയർമാൻ : കെ.പി സുനിൽകുമാർ

കൺവീനർ: .കെ.പി നൗഷാദ്


ചിത്രവിവരണം: എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2