വിശുദ്ധ മാതാവിന്റെ അനുഗ്രഹം തേടി ആയിരങ്ങൾ

വിശുദ്ധ മാതാവിന്റെ അനുഗ്രഹം തേടി ആയിരങ്ങൾ
വിശുദ്ധ മാതാവിന്റെ അനുഗ്രഹം തേടി ആയിരങ്ങൾ
Share  
2024 Oct 09, 09:16 PM
VASTHU
MANNAN
laureal

മാഹി. മത ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായി വിശ്വാസ സമൂഹം മയ്യഴിമാതാവിന്റെ അനുഗ്രഹം തേടി ആയിരങ്ങളാണ് ആവിലമാതാവിന്റെ ദേവാലയത്തിലെത്തുന്നത്.

മാതാവിന് മുനിൽ മെഴുകുതിരി കൊളുത്താനും, രൂപങ്ങൾ സമർപ്പിക്കാനും ജമന്തിപ്പൂ മാലകൾ ചാർത്താനും വൻ തിരക്ക് അനുഭവപ്പെടുകയാണ്. പലപ്പോഴും ദേവാലയത്തിന് ഇരു വശങ്ങളിലുമായി അര കിലോമീറ്ററുകളോളം ക്യൂ നീളുകയാണ്.

സ്വയം അച്ചടക്കം പാലിച്ച് മാതാവിന് സ്തുതിഗീതം പാടി അവർ തിരുസന്നിധിയിലെത്തുകയാണ്.

 ഇന്നലെവൈകിട്ട് ജപമാല നടത്തി. റവ. ഫാ. ജോൺ വെട്ടിമല സാഘോഷമായ ദിവ്യബലി അർപ്പിച്ചു.  

സെന്റ് മേരിസ് കുടുംബയൂണിറ്റ് ആയിരുന്നു തിരുനാൾ സഹായകർ .തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യയുടെ നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുമുണ്ടായി.. 

  ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 5. 30ന് ജപമാലയും ആറുമണിക്ക് റവ. ഫാ. ജോൺസൺ കെ  ആഘോഷമായ ദിവ്യബലിയും അർപ്പിക്കുന്നതാണ്. തുടർന്ന്നൊവേനയുംഅമ്മത്രേസ്യയുടെ അത്ഭുതതിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം എന്നിവയുമുണ്ടാകും.

മെഴുകുതിരി, ജമന്തിപ്പൂമാല വിൽപനക്കാർക്ക് നല്ല കച്ചവടമാണ്. മയ്യഴിപ്പള്ളി സ്പെഷ്യലായ ഹൽവ,പൊരി എന്നിവയും വാങ്ങിയാണ് തീർത്ഥാടകർ മടങ്ങുന്നത്.ടാഗോർ ഉദ്യാനവും, വളവിൽ കടപ്പുറത്തെ കുട്ടികൾക്കായുള്ള വിവിധ റൈഡുകളും ആസ്വദിച്ചാണ് മിക്കവരും മടങ്ങുന്നത്. പ്രത്യേകിച്ച് മലയോര മേഖലകളിൽ നിന്നു െമെത്തുന്നവർ.

വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപത്തിന് റവ. ഫാ. ജോൺ വെട്ടിമല പൂമാല അണിയിക്കുന്നു

വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപത്തിന് റവ. ഫാ. ജോൺ വെട്ടിമല പൂമാല അണിയിക്കുന്നു

whatsapp-image-2024-10-09-at-20.24.27_90dbca67

അഗ്നിശമനസേനയുടെ പുതിയ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു


മാഹി: മാഹി അഗ്നിശമനസേനയുടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ വാഹനം മാഹി ഗവൺമെൻ്റ് ഹൗസിൽ മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്ററുടെ അദ്ധ്യക്ഷതയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

അയ്യായിരം ലിറ്റർ വാട്ടർ കപ്പാസിറ്റി,റൊട്ടേറ്റ് ലൈറ്റ് സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുള്ള 10 ഓളം വാഹനങ്ങളാണ് പുതുച്ചേരി സംസ്ഥാനത്ത് അഗ്നിശമനസേനയ്ക്കായി ലഭിച്ചത്. ഇതിലൊരെണ്ണമാണ് മാഹിക്ക് അനുവദിച്ചത്

മാഹി ഫയർസ്റ്റേഷൻ ഇൻചാർജ് ടി രഞ്ജിത്ത് ലാൽ ,അഗ്നിശമനസേനാംഗങ്ങൾ, മാഹി പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു


whatsapp-image-2024-10-09-at-20.24.39_0f30ef8e

അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ ചിത്ര പ്രദർശനം11ന് തുടങ്ങും

  

തലശ്ശേരി:പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദർശനം വെള്ളിയാഴ്ച മുതൽ കതിരൂർ ആർട്ട് ഗ്യാലറിയിൽ നടക്കും. ഇന്ത്യക്കകത്തും പുറത്തും നിരവധി ഗ്രൂപ്പ് പ്രദർശനങ്ങൾ നടത്തിയിട്ടുള്ള അനിരുദ്ധൻ്റെ പത്താമത് ഏകാംഗ പ്രദർശനമാണിത്. വരും കാലത്തിൻ്റെ ആകുലതകളും, ആശങ്കകളും വർണ തീവ്രതയോടെ കോറിയിട്ടിട്ടുള്ള ചിത്രങ്ങൾ ഒറ്റപ്പെടലുകളുടെ സ്വബിംബങ്ങളായാണ് ഒരുക്കിയിട്ടുള്ളതെന്ന് ചിത്രകാരൻ പറഞ്ഞു. നിരവധി അംഗീകാരങ്ങളും ചിത്രകാരനെ തേടിയെത്തിയിട്ടുണ്ട്. വീട്ടിൽ തന്നെ ട്രയാംഫ് എന്ന പേരിൽ ആർട്ട് ഗ്യാലറിയും ചിത്രകാരൻ ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9.30ന് മുൻ എംഎൽഎ എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും.

കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. സനിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ റബ്ക്കോ ചെയർമാൻ കാരായി രാജൻ, തലശ്ശേരി കോ.ഓപ്പ് റൂറൽ ബാങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ, തലശ്ശേരി സഹകരണാശുപത്രി പ്രസിഡണ്ട് എം.സി.പവിത്രൻ തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും. പ്രദർശനം 16ന് സമാപിക്കും.



ചിത്രവിവരണം: അനിരുദ്ധൻ പണിപ്പുരയിൽ


capture_1728489133

തലശ്ശേരി : സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം

തലശ്ശേരി : സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം തലശ്ശേരി ഗവ. ടൗൺ ഹയർസെക്കണ്ടറി സ്കൂളിൽ മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന ഷാനവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഇ.ഒ സുജാത ഇ.പി വിശദീകരണം നടത്തി. കൗൺസിലർമാരായ സാഹിറ.ടി.കെ,സി.ഒ.ടി ഷബീർ, ഫിൽഷാദ് എ.ടി, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, തലശ്ശേരി ഡി.ഇ. ഒ ശകുന്തള. പി,ബി.പി.സി സഖീഷ്. ടി.വി, ഡയറ്റ് ഫാക്കൽറ്റി അനുപമ ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് ശഹരിയാർ.വി, എച്ച്.എം. ഫോറം സെക്രട്ടറി രാജേഷ്.കെ, സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറി സന്തോഷ് ഇല്ലോളിൽ, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പി.കെ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ എൻ. രാജീവൻ സ്വാഗതവും ഹെഡ്മിസ്ട്രസ് നിഷ. കെ.കെ നന്ദിയും പറഞ്ഞു. അഞ്ചു വേദികളിലായാണ് ശാസ്ത്രമേള നടക്കുന്നത്.


ചിത്ര വിവരണം:തലശ്ശേരി സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ഉദ്ഘാടനം ചെയ്യുന്നു


സംസ്ഥാന തല കരാത്തെ മത്സരം ഞായറാഴ്ച തലശേരിയിൽ 

 തലശ്ശേരി:ഇന്റർനാഷണൽ ഷോറിൻയു സീബു കാൻ കരാത്തെ അസോസിയേഷൻ തൃത്വം നൽകുന്ന സംസ്ഥാന തല കരാത്തെ മത്സരം ഒക്ടോബർ 13 ന് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബാൾ കോർട്ടിൽ അരങ്ങേറും - സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള 300 ഓളം മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരത്തിലെ ഓറിയന്റൽ കരാട്ടെ സ്കൂൾ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 8ന് ആരംഭിക്കുന്ന മത്സരം സായ് ഡയറക്ടർ സി.ടി. മനോജ് ഉത്ഘാടനം ചെയ്യും.

നേരത്ത ഏറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രം സംഘടിപ്പിച്ചിരുന്ന സംസ്ഥാന തല മത്സരം ആദ്യമായാണ് തലശേരിയിൽനടത്തുന്നത്.

97ഓളം വിഭാഗങ്ങളിൽ രണ്ടു തലങ്ങളിലായി നടത്തുന്ന മത്സരങ്ങൾക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായും സംഘാടകർ പറഞ്ഞു.

ശരീരം വഴങ്ങുമെങ്കിൽ ഏത് പ്രായത്തിലുള്ളവർക്കും കരാത്തെ പരിശീലനം നേടാനാവും. തലശ്ശേരിയിലെ ഓറിയന്റൽ കരാത്തെ സ്കൂളിൽ വിവിധ പ്രായത്തിലുള്ള 125 ഓളം പേർ കരാത്തെ പരിശിലിക്കുന്നുണ്ട്.

ഇവരിൽ 30 പേർ വനിതകളാണെന്നും മുഖ്യ പരിശീലകനായ റെൻഷി മുഹമ്മദ് മുരിക്കോളി വെളിപ്പെടുത്തി.

ഇവിടത്തെ പഠിതാക്കളിൽ 8 വയസുള്ള ഒരു കുട്ടി കരാത്തെ ബ്ലാക്ക് ബെൽട്ട് സ്വന്തമാക്കിയ ചരിത്രവും മുഖ്യ പരിശീലകൻ ചൂണ്ടിക്കാട്ടി. സെൻസായ് എ.പി. നസീർ, സെൻസായ് അഷ്കറലി,, ഇ.കെ.അഷ്റഫ് എന്നിവരും സംബന്ധിച്ചു.


2_3_vinyl_mannan
capture_1728489368

നെൽകൃഷി കൊയ്ത്തുത്സവം

തലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ അരയാകണ്ടി രാജൻ്റെ നെല്ല് കൊയ്ത്തുത്സവം എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി.ശ്രീഷ ഉദ്ഘാടനം നിർവഹിച്ചു. പരമ്പരാഗത ജൈവ കർഷകനായ രാജന്റെ കൃഷിരീതികൾ മനസ്സിലാക്കാനും കൊയ്ത്തുത്സവം കാണാനും വടക്കുമ്പാട് ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി.കെ.ഷക്കീൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ടി.കെ.കാവ്യ,ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷാജി,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. ബാലൻ,സുശീൽ ചന്ത്രോത്ത്, വി.കെ.നിമിഷ,കൃഷി അസിസ്റ്റൻ്റ് എസ്.ബിന്ദു, കെ.സിന്ധു എന്നിവർ സംസാരിച്ചു.കർഷകരും നാട്ടുകാരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.


ചിത്രവിവരണം: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2024-10-09-at-20.25.42_d54a0343

റിട്ട. എസ്.ഐ യുടെ ഭക്തി ഗാനാലാപനം രാമസ്വാമി ക്ഷേത്ര വേദിക്ക് നവ്യാനുഭവമായി


 തലശ്ശേരി: കലാക്ഷേത്രങ്ങളുടെ പിൻബലമോ, പാരമ്പര്യത്തിന്റെ കരുത്തോ കൂട്ടിനില്ലാതെ  നടത്തിയ ഭക്തി ഗാനാലാപനം തിരുവങ്ങാട് അമ്പലത്തിലെ നവരാത്രി മണ്ഡപത്തിന് വേറിട്ട അനുഭവമായി.

 തലശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും വിരമിച്ച ചമ്പാട് സ്വദേശി പി. വ്രജനാഥാണ് അമ്പല പറമ്പിലെ നവരാത്രി മണ്ഡപത്തിൽ സ്വരശുദ്ധിയോടെ കീർത്തനം പാടി ഭക്തമാനസങ്ങളെ തൊട്ടുണർത്തിയത് .

സർവ്വിസിലിരിക്കുമ്പോൾ തന്നെ പൊതുവേദിയിൽ പാടാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, ജോലിത്തിരക്കിനിടയിൽ സാധിച്ചിരുന്നില്ല. വിരമിച്ചപ്പോൾ സമയവും സാവകാശവും കിട്ടി.

കല്യാണ വീടുകളിലും അത്യാവശ്യം ചെറു ഗാനമേള ട്രൂപ്പുകളിലും പാടി. ആരുടെയും ശിഷ്യത്വമില്ലാതെ പാട്ടുകൾ കേട്ടുപഠിക്കുകയായിരുന്നുവെന്ന് വ്രജനാഥ് പറഞ്ഞു 


capture_1728489675

ഡ്രൈവർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ

നിയമിക്കും


മാഹി: പത്തോളം ഡ്രൈവർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയും, പി ആർടിസി ലോക്കൽ ബസ്സുകൾ ഓട്ടം നിർത്തുകയും ചെയ്യുന്ന സാഹചര്യത്താൽ , ഡ്രൈവർമാരെ പ്രാദേശികാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുമെന്ന് ഇത് സംബന്ധിച്ച് നിവേദനം നൽകിയ ജനശബ്ദം മാഹി ഭാരവാഹികൾക്ക് പുതുച്ചേരി റോഡ്ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡയറക്ടർ കാലിയ പെരുമാൾ ഉറപ്പ് നൽകി. പുതിയ ബസ്സുകൾ അനുവദിക്കുമെന്നും ഡയറക്ടർ പറഞ്ഞു.

ഇ.കെ. റഫീഖ്, ദാസൻ കാണിചാലക്കര പുരുഷു എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.


capture_1728489748

മുത്തു തങ്ങൾ സ്മാരക ബഹുസ്വര അവാർഡ് വി.കെ ഭാസ്കരൻ മാസ്റ്റർക്ക് സമ്മാനിച്ചു

ചൊക്ലി:അറിവനുഭവത്തിന്റെ ഒന്നരപ്പതിറ്റാണ്ട് എന്ന പ്രമേയത്തിൽ ചൊക്ലി എം.ടി.എം വാഫി കോളേജിൽ നടന്ന പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസം വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ചുളള മുത്തുക്കോയ തങ്ങൾ സ്മാരക ബഹുസ്വര അവാർഡ് വൈ.എം ഇസ്മാഈൽ ഹാജിയിൽ നിന്നും വി.കെ ഭാസ്കരൻ മാസ്റ്റർ ഏറ്റുവാങ്ങി. ഗ്രന്ഥരചനയിലൂടെ മികച്ച സംഭാവന നൽകിയതാണ് അവാർഡിന് അർഹനാക്കിയത്. സ്വാമി പ്രേമാനന്ദ ശിവഗിരിമഠം, ഫാദർ തോംസൺ കൊറ്റിയാത്, ജാബിർ ഹുദവി തൃക്കരിപ്പൂർ, പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ ചന്ദ്രൻ, ഉദയൻ മാസ്റ്റർ, കെ.എം പവിത്രൻ മാസ്റ്റർ, കെ. കുഞ്ഞിമൂസ, അഡ്വ. പി കെ രവീന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. എം.ടിഎം വാഫി കോളേജ് മാനേജർ നൗഫൽ മൗലവി സ്വാഗത ഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ റസാഖ് വാഫി പറമ്പായി, മാനേജിംഗ് ട്രസ്റ്റി അബ്ദുന്നാസർ ഹാജി സംബന്ധിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന വാഫി സനദ് ദാന സമ്മേളനത്തിൽ സനദ് ദാനം, സാരഥി സംഗമം, എജ്യു സമ്മിറ്റ്, അർഹാം മീറ്റ്, ഹുബ്ബുറസൂൽ പ്രഭാഷണം, ഗ്രാന്റ് മൗലിദ്, മെഡിക്കൽ ക്യാമ്പ്, അഖില കേരള ദഫ് മത്സരം എന്നിവയുമുണ്ടായി.


ചിത്രവിവരണം:വൈ.എം. ഇസ്മയിൽ ഹാജിയിൽ നിന്നും വി.കെ.ഭാസ്ക്കരൻ മാസ്റ്റർ പുരസ്ക്കാരം ഏറ്റുവാങ്ങുന്നു


അപമര്യാദയായി പെരുമാറുന്ന ഓട്ടോകൾക്കെതിരെകടുത്ത നടപടി : ട്രാഫിക് പൊലീസ് 


തലശേരി :മീറ്റർ പ്രവർത്തിപ്പിക്കാതെ ട്രിപ്പ് പോവുന്നതായും ,യാത്രക്കാർ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോവാൻ തയ്യാറാവാത്ത. തായും , അമിത ചാർജ് ഈടാക്കുന്നതുമായ ആക്ഷേപങ്ങൾ വ്യാപകമായിരിക്കെ, ശക്തമായ നടപടി മുന്നറിയിപ്പുമായി ട്രാഫിക് പൊലീസ് രംഗത്ത്.

 ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് എതിരെ യാത്രക്കാരുടെയും മറ്റ് ഓട്ടോ ഡ്രൈവർമാരുടെയും പരാതികൾ കൂടിയതോടെ ഇത്തരക്കാർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ ട്രാഫിക് പൊലിസ് തയ്യാറെടുക്കുന്നു.

മോശമായി പെരുമാറുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നിയമാനുസൃത നടപടി കടുപ്പിക്കാനാണ് നീക്കം.

ടി.എം.സി. നമ്പറില്ലാത്ത ചില ഓട്ടോകൾ ഇപ്പോഴും നഗരത്തിൽ പാർക്ക് ചെയ്ത് ഓടുന്നതായി പരാതിയുണ്ട്.

ഇത് ഓട്ടോ തൊഴിലാളികൾ തമ്മിൽ പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കുന്നുണ്ട്..കൂടാതെ ചില ഡ്രൈവർമാർ ആവശ്യമായ രേഖകൾ ഇല്ലാതെയും നഗരത്തിൽ വാഹനം ഓടിക്കുന്നുണ്ട്.

നിയമാനുസ്യം ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്ക് ഇത് അവമതിപ്പ് ഉണ്ടാക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ വാഹന പരിശോധന ശക്തമാക്കുമെന്ന് തലശേരി ട്രാഫിക് എസ്.ഐ പി.കെ. മനോജൻ പറഞ്ഞു. 


whatsapp-image-2024-10-09-at-20.45.28_01efc186

കൌസല്യ നിര്യാതയായി.

ന്യൂമാഹി. പെരിങ്ങാടി മങ്ങാട്ടെ ചുണ്ടയിൽ തറവാട്ടംഗമായ  

കൌസല്യ(80) കുടക് ഐഗൂറിൽ (സോമവാർ പേട്ട) ധീരേന്ദ്ര ഭവനിൽനിര്യാതയായി.

ഭർത്താവ്: പരേതനായ വി കെ കോരുക്കുട്ടി. സംസ്ക്കാരം ഇന്നു 3 മണിക്ക് ഐഗൂരിൽ. മക്കൾ: സുഷമ (ശ്രീജിത്ത് മെഡിക്കൽസ് മാദാപ്പുറം) ധീരേന്ദ്ര കുമാർ (ഡപ്യൂട്ടി മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം) ധനലക്ഷ്മി (ചാലക്കര മാഹി) വി.കെ.ശ്രീജിത്ത് (റീജിനൽ മാനേജർ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ മർക്കാര) 

സഹോദരങ്ങൾ: സി വനജ (മുംബൈ) എം പി പവിത്രൻ (റിട്ട മാനേജർ കേരള ഗ്രാമീൺ ബാങ്ക്) സി ഹൈമാവതി, സി സുരേഷ് ബാബു ,പരേതരായ സി. ഗോപാലൻ ,സി. ദാമു ,സി ദാസൻ(മലയാള മനോരമ) സി ചന്ദ്രൻ .


whatsapp-image-2024-10-09-at-20.46.04_12573b92

എം.സി.രാമചന്ദ്രൻ നിര്യാതനായി.


തലശ്ശേരി: കൊമ്മൽ വയലിലെ ശ്രീനന്ദനത്തിൽ വാഴയിൽ മണ്ടോടി എം സി.രാമചന്ദ്രൻ (74) നിര്യാതനായി.

ദീർഘകാലം ബസ്സ് കണ്ടക്ടറും, ചെറുകിട ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫീസ് മാനേജറുമായിരുന്നു.

ഭാര്യ: രാജലക്ഷ്മി ( തുണേരി വേറ്റുമ്മൽ )

മക്കൾ: രാഗിൽ ചന്ദ്രൻ (മാധ്യമപ്രവർത്തകൻ) ,ഷിജിൽ ( ടൗൺ ഡൗൺ മാൾ തലശ്ശേരി ) ഷക്കിൽ ചന്ദ്രൻ (ബിസ്സിനസ്സ് ) മരുമക്കൾ: അൻസി ചാലക്കര, കാവ്യ(ചൊക്ലി)

സഹോദരങ്ങൾ: പ്രസന്ന (പെരളശ്ശേരി ) ശൈലജ (കുട്ടിമാക്കൂൽ) ശോഭന (മഞ്ഞോടി) ശ്രീലത (ടെലി ഹോസ്പിറ്റൽ ) രാജേന്ദ്രൻ @ബാബൂട്ടി(ടൈലർ ,മഞ്ഞോടി) പരേതയായ വിനീത.

സംസ്ക്കാരം: വ്യാഴാഴ്ച കാലത്ത് 10 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം.


=

ആയിശു നിര്യാതയായി


തലശ്ശേരി :പിലാക്കൂൽ കുഞ്ഞിപ്പുരയിൽ ഗുലിസ്ഥാൻ ആയിരു(92) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: കെ പി റഹീം, ലത്തീഫ്, ഗഫൂർ,സുബൈദ (മട്ടന്നൂർ),സാബിറ, ലൈല, പരേതനായ ബഷീർ.

 മരുമക്കൾ: അസിസ് (മട്ടന്നൂർ), നാസർ പള്ളിയിൽ, സുലൈഖ,

നാദിറ, സൗദ

പരേതരായ നാസർ കഞ്ഞിരാണ്ടി, ഖൈറുന്നിസ.


whatsapp-image-2024-10-09-at-20.47.27_8ff6865a

കള്ളനോട്ട് നൽകി ലോട്ടറി സ്റ്റാളിൽ തട്ടിപ്പ്

 തലശ്ശേരി:കള്ളനോട്ടുകൾ നൽകി ലോട്ടറി സ്റ്റാൾ ജീവനക്കാരിയെ കബളിപ്പിച്ച് അജ്ഞാതർ ലോട്ടറി ടിക്കറ്റുകളുമായി കടന്നുകളഞ്ഞു. കതിരൂർ ആറാംമൈലിലെ എരുവട്ടി റോഡിൽ ത്രീസ്റ്റാർ ലോട്ടറി സ്റ്റാളിലാണ് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകൾ കൈമാറി ഓണം ബമ്പർ ടിക്കറ്റുകൾ വാങ്ങി യുവാക്കൾ മുങ്ങിയത്.

സ്റ്റാളിലെ ജീവനക്കാരി പൊന്ന്യം വെസ്റ്റ് മലാലിലെ കറുവാക്കണ്ടി റീത്തയാണ് കബളിപ്പിക്കലിനിരയായത്.

എരുവട്ടിയിലെ ബാബുവിൻ്റെ ത്രീസ്റ്റാർ ലോട്ടറി ഏജൻസീസിലെ ജീവനക്കാരിയാണ് റീത്ത. ഇക്കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് അജ്ഞാതരായ യുവാക്കളെത്തി 1500 രൂപ നൽകി തിരുവോണം ബമ്പറിൻ്റെ മൂന്ന് ടിക്കറ്റുകൾ വാങ്ങി മടങ്ങിയത്.

എന്നാൽ പണം കള്ളനോട്ടാണെന്ന് റീത്ത തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബാബുവെത്തി പരിശോധിച്ചപ്പോഴാണ് ഒരേ നമ്പറുള്ള കറൻസികളാണെന്ന്  മനസിലായത്.

തുടർന്ന് കതിരൂർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണമാരംഭിച്ചു.

സി സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായറിയുന്നു .


ചിത്രവിവരണം: കള്ളനോട്ടുകൾ


പാദസരം കളഞ്ഞു കിട്ടി 


 തലശ്ശേരി:നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനടുത്ത് നിന്നും ട്രാഫിക് പൊലീസിന് കളഞ്ഞു കിട്ടിയ പാദസരം തലശേരി ടൌൺ പൊലീസ് സ്റ്റേഷനിൽ ഉണ്ട്. ഉടമ തെളിവു സഹിതം എത്തിയാൽ തിരിച്ചു കിട്ടും.


വീട് പണി പുർത്തിയാക്കിയില്ല: കരാറുകാരൻ നഷ്ടപരിഹാരം നൽകണം


തലശ്ശേരി: കരാർ പ്രകാരം യഥാസമയംവീട് നിർമ്മിച്ചു നൽകാത്ത കരാറുകാരൻ മുൻകൂർ കൈപ്പറ്റിയ സംഖ്യയടക്കം കോടതി ചിലവും കൂടി 6, 31, 000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ധർമ്മടം മേലൂരിലെ കൂടക്കായി ദീപേഷിന്റെ ഭാര്യ വി.റോഷി ക്കാണ് മലപ്പുറത്തെ വണ്ടുർചെട്ടിയാറമ്മൽ ഡി.ഇ.എച്ച് ആന്റ് എം.ബിൽഡേർസ് കമ്പനി തുക നൽകേണ്ടത്. 2022 നവമ്പർ ഒന്നിന് എഴുതിയ കരാർ പ്രകാരം 8 മാസം കൊണ്ട് പണി പൂർത്തിയാക്കേണ്ടതായിരുന്നു. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. കെ.കെ.രമേഷ് ഹാജരായി.


whatsapp-image-2024-10-09-at-20.48.43_b0be611b

ടി. ശാരദ നിര്യാതയായി

തലശ്ശേരി:കൊളശ്ശേരി

കൊട്ടപ്പൊയിൽ

പ്രദീപം നിവാസിൽ 

ടി .ശാരദ( 88)നിര്യാതയായി

ഭർത്താവ് പരേതനായ കുമാരൻ.

മക്കൾ: ശോഭ, പ്രഭ (റിട്ട. എഞ്ചിനിയറിംഗ് കോളേജ്) , പ്രീത, ഗീത ( സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മറ്റി മെമ്പർ ) , പ്രദീപൻ ( ഷാർജ ).

മരുമക്കൾ : പരേതനായ സുരേന്ദ്രൻ, രമേശൻ ( റിട്ട.ബി എസ് എൻ എൽ ) ,രവീന്ദ്രൻ ,നിഷിത


whatsapp-image-2024-10-09-at-20.48.58_8b00e0f0

ജഗന്നാഥ സവിധത്തിൽ സംഗീതോത്സവം


തലശ്ശേരി:നവരാത്രി സംഗീത-നൃത്തോത്സവത്തോടനുബന്ധിച്ച് ശ്രീ ജ്ഞാനോദയ യോഗം സംഗീതഗുരുകുലംഅവതരിപ്പിച്ച സംഗീതക്കച്ചേരി അനേകരെ ആകർഷിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളായ മണിമേഘല ടീച്ചർ, വിജയൻ മാസ്റ്റർ കോഴിക്കോട്, അഡ്വ :കെ സത്യൻ, രാജവൻ മാടപ്പീടിക, നിഷാ മുരളീധരൻ , എന്നിവരെ ആദരിച്ചു.

മാതൃസമിതി പ്രസിഡണ്ട് രമ ടീച്ചർ സംഗീത വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തി.



ചിത്രവിവരണം..നവരാത്രി സംഗീത-നൃത്തോത്സവത്തോടനുബന്ധിച്ച് ശ്രീ ജ്ഞാനോദയ യോഗം സംഗീതഗുരുകുലംഅവതരിപ്പിച്ച സംഗീതക്കച്ചേരി

നഗരസഭ അനാസ്ഥക്കെതിരെ

മുസ്ലിം ലീഗ് ധർണ്ണ നടത്തി


തലശ്ശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ് ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ ധർണ സമരം നടത്തി.

നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, സമയബന്ധിതമായി ഓവുചാലുകൾ ശുചീകരിക്കുക, തെരുവുനായ ശല്യം പരിഹരിക്കുക, തെരുവുവിളക്കുകൾ കത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സി.കെ.പി. മമ്മു അധ്യക്ഷത വഹിച്ചു. എ.കെ. ആബൂട്ടി ഹാജി, എൻ. മഹമൂദ്, റഷീദ് കരിയാടൻ, എൻ. മൂസ, ആര്യ ഹുസൈൻ, ടി.വി. റാഷിദ, ഫൈസൽ പുനത്തിൽ, 

ടി.പി. ഷാനവാസ്, 

വി. ജലീൽ, ടി.കെ. ജമാൽ, റഹ്മാൻ തലായി, എ.കെ. സക്കരിയ, ഷഹബാസ് കായ്യത്ത്, കെ.സി. ഷബീർ, മഹറൂഫ് ആലഞ്ചേരി, റഷീദ് തലായി, തസ് ലിം ചേറ്റംകുന്ന്, തഫ്‌ലീം മാണിയാട്ട്, ടി.എം. റുബ്സീന, അഫ്സൽ മട്ടാമ്പ്രം എന്നിവർ സംസാരിച്ചു. അഹമ്മദ് അൻവർ ചെറുവക്കര സ്വാഗതവും മുനവ്വർ അഹമ്മദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി.കെ. സാദിഖ്, ജംഷീർ മഹമൂദ്, കെ.വി. മജീദ്, കെ. റയീസ്, ആബൂട്ടി

അറയിലകത്ത് എന്നിവർ നേതൃത്വം നൽകി.

.

ccccc

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2