മാഹി ബസലിക്കയിൽ
ഇന്ന് തിരുനാൾ ആരംഭം
മാഹി :പതിനേഴ്രാപകലുകൾ നീണ്ടുനിൽക്കുന്ന
മാഹി സെന്റ് തെരേസ ബസിലിക്ക തീർത്ഥാടന മഹോത്സവത്തിന് ഇന്ന് തുടക്കമാവും. പള്ളി മണികളും, നഗരസഭാ കാര്യാലയത്തിൽ നിന്നുള്ള സൈറണും മുഴങ്ങവെ, ഉച്ചക്ക് 12 . മണിയോടെ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ ദാരുശിൽപ്പംപൊതു വണക്കത്തിന് വെക്കുന്നതോടെ മയ്യഴിയുടെ ദേശീയോത്സവത്തിന് കൊടിയേറും.
കാലത്ത് 11:30ന്അൽഭുത പ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ പതാക ഇടവക വികാരിയും കോഴിക്കോട് രൂപത വികാരി ജനറലുമായ റവ. മോൺ . ഡോ. ജെൻസൺ പുത്തൻവീട്ടിൽ പ്രാർത്ഥന ചടങ്ങുകളോടെ ഉയർത്തിയശേഷമാണ് മയ്യഴിയമ്മയുടെ മായിക തിരുസ്വരൂപം പൊതു വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുക.
വൈകുന്നേരം 6 മണിക്ക് ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത വികാരി ജനറൽ റവ. മോൺ. ജെൻസൺ പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹി കോളജ് ഗ്രൗണ്ടിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കുർബാന നിയോഗം നൽകുന്നതിനും ,അടിമ വെക്കുന്നതിനും ,നേർച്ചകൾ സമർപ്പിക്കുന്നതിനും, കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും. ഒക്ടോബർ 14, 15 തിയ്യതികളിലാണ് പ്രധാന ആഘോഷചടങ്ങുകൾ .
ചിത്രവിവരണം: മാഹി സെന്റ് തെരേസാ ദേവാലയം
പരേതാത്മാക്കൾക്കായി പ്രാർത്ഥിച്ചു
മാഹി: മയ്യഴി പെരുന്നാളിന് മൂന്നോടിയായി
സ്വർഗ്ഗീയ ഭവനത്തിൽ നിദ്ര പുൽകിയവരെ സ്മരിക്കുന്ന ചടങ്ങ് നടത്തി. പരേതാത്മാക്കളുറങ്ങുന്നസെമിത്തേരിയിലെ കല്ലറയിൽ പൂക്കളാൽ അലങ്കരിച്ചും മെഴുകിതിരി കത്തിച്ച് പ്രാർത്ഥന നടത്തിയും കനീസ പള്ളിയിലെ തിരുനാളിൻ്റെ വരവറിയിച്ച് വിശ്വാസി സമൂഹം ആഘോഷങ്ങൾക്കായി ഒരുങ്ങി
തിരുന്നാൾ മഹോത്സവത്തിന് മുന്നോടിയായി ഇടവക വികാരി കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ ൻ്റെ മുഖ്യ കർമികത്വത്തിൽ ഇന്നലെ വൈകീട്ട് 5 മണിക്ക് സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തുകയും ചെയ്തു.
മതസൗഹാർദ്ദവും, ക്രമസമാധാനവും
ഉറപ്പ് വരുത്തണം: ജനശബ്ദം
മാഹി:നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരങ്ങൾ വന്നെത്തുന്ന മയ്യഴിയുടെ ദേശീയോത്സവമായ മാഹിബസലിക്ക തിരുനാളിൻ്റെ ഏറ്റവും ജനത്തിരക്കേറിയ ദിനമായ ഒക്ടോബർ 13 ന് ഞായറാഴ്ച പള്ളിക്ക് മുന്നിലൂടെ വിജയദശമിയോടനുബന്ധിച്ച് പദസഞ്ചലനം നടത്താനിരിക്കെ, അധികൃതർ ക്രമസമാധാനം ഉറപ്പ് വരുത്താൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ റീജ്യണൽ അഡ്മിനിസ്ട്രേറ്റരോടാവശ്യപ്പെട്ടു.
13 ന് ഞായറാഴ്ചയായതിനാൽ ഈ പെരുന്നാൾ സീസണിലെ ഏറ്റവും ജനത്തിരക്കേറിയ ദിവസമായിരിക്കുമത്. മദ്യഷാപ്പുകൾക്ക് അവധിയല്ലാത്ത ദിവസം .കൂടിയാണ്. ഇത് ക്രമസമാധാന പ്രശ്നമുണ്ടാക്കാനും കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി.
പതിനായിരങ്ങളെത്തുന്ന പെരുന്നാളിന് വാഹന പാർക്കിങ്ങിന് മറ്റൊരിടമില്ലെന്നിരിക്കെ, മാഹിസ്പോട്സ്ഗ്രൗണ്ടിൽ പാർക്കിങ്ങിന് വൻതുക പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്നും ജനശബ്ദം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ അധികൃതരുടെ തലതിരിഞ്ഞ നടപടി മൂലം മൂത്രപ്പുരയും, പാചകശാലയും, ഡൈനിങ്ങ് ഹാളും തൊട്ടുരുമ്മിയാണ് നിർമ്മിച്ചിട്ടുള്ളത്. അരിച്ചാക്കുകൾ നനഞ്ഞ് കുതിർന്നിരിക്കുകയാണ്. മാത്രമല്ല,പുഴുവരിക്കുന്ന അരിയാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കളും കുട്ടികളും പരാതിപ്പെടുന്നു.. മൂക്ക് പൊത്തി വേണം ഭക്ഷണം കഴിക്കാൻ.ഇത്തരമൊരു സാഹചര്യത്തിൽ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ, തൊട്ടടുത്ത ഏതെങ്കിലും വിദ്യാലയത്തിൽ നിന്നും ഭക്ഷണം പാകം ചെയ്ത് കൊണ്ടുവന്ന് ,മൂത്രപ്പുരക്കടുത്ത ഡൈനിങ്ങ് ഹാൾ ഒഴിവാക്കി, മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്ത് വെച്ച് കുട്ടികൾക്ക് ഭക്ഷണ വിതരണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ജനശബ്ദംഭാരവാഹികളായഇ.കെറഫീഖ്, ദാസൻ കാണി, ചാലക്കര പുരുഷുഎന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്
സംവരണ സർവ്വെ റിപ്പോർട്ട് ഉടൻ
: ജസ്റ്റിസ് കെ.കെ.ശശിധരൻ
മാഹി:പുതുച്ചേരി സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിന് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സംവരണം നൽകുവാനുള്ള സർവ്വേ റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഏകാംഗ കമ്മീഷൻ ജസ്റ്റിസ് കെ.കെ.ശശിധരൻ അറിയിച്ചു.
പിന്നോക്ക വിഭാഗത്തിന് സംവരണം തീരുമാനിക്കുവാനുള്ള മദ്രാസ്ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജസ്റ്റിസ് കെ കെ ശശിധരനെ കമ്മിഷനായി നിയമിച്ചത്.
പുതുച്ചേരിയിൽ മുനിസിപ്പൽതിരഞ്ഞെടുപ്പ് നടത്താത്തതിനാൽ കോടതിയലക്ഷ്യ നടപടി എടുത്തിരുന്നു.
പിന്നോക്ക സംവരണ റിപ്പോർട്ട് സമർപ്പിച്ചാലുടനെ തിരഞ്ഞെടുപ്പ് നടക്കും
തിരഞ്ഞെടുപ്പ് നടക്കാത്ത കാരണത്താൽ സർക്കാരിന് ഏകദേശം 5000 കോടി രൂപയുടെ കേന്ദ്ര സഹായം നഷ്ടമായിട്ടുണ്ട്
വിനായക കലാക്ഷേത്രം
നവരാത്രി കലോത്സവം
മാഹി. പള്ളൂർ ശ്രീവിനായക കലാക്ഷേത്രം നവരാത്രി കലോത്സവവും, 26ാം വാർഷികവും ഒക്ടോബർ 6 ന് ശ്രീ മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.
കാലത്ത് തലശ്ശേരിയിലെ കെ.രാഘവൻ മാസ്റ്റരുടെ പ്രതിമയിൽ പുഷ്പാർച്ചന. 9.30 ന് മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നവരാത്രി സംഗീതോത്സവം. ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്യും. 10.30 ന് പി.സി.രാമക്യഷ്ണൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും. തുടർന്ന് സംഗീതാർച്ചന. ചിത്ര പ്രദർശനം. 3 മണിക്ക് സമാപന സമ്മേളനം പി.കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുവന്ദനം. സുവനീർ പ്രകാശനം പൊലീസ് സുപ്രണ്ട് ജി. ശരവണൻ സമ്മാനദാനം നിർവ്വഹിക്കും. 8.30 ന് ഇതിഹാസ നാടകം കർണ്ണൻ..
സൗജന്യ ആയുർവ്വേദ കേമ്പ് നടത്തി
മാഹി:രാജിവ് ഗാന്ധി മെഡിക്കൽ കോളജ് & ഹോസ്പ്പിറ്റൽ
നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷൻ
എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാപും, ബോധവൽകരണ ക്ലാസും മരുന്ന് വിതരണവും നടത്തി. മാഹി ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡേ. കുബേർ ശംഖ് ഉദ്ഘാടനം ചെയ്തും. ഡോക്ടർമാരായ സെയ്ദ് മുഹമ്മദ് ജലാലുദിൻ , കെ.എസ് ബീനു എന്നിവർ ക്ലാസുകൾ എടുത്തു. അസോസിയേഷൻ പ്രസിഡന്റ് എം.പി ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിജേഷ് കുമാർ ചാമേരി, ഭാസ്ക്കരൻ കുന്നുമ്മൽ എന്നിവർ സംസരിച്ചു. ടി.കെ അനന്തൻ,പി. രാമചന്ദ്രൻ , എൻ.സുജിത്ത് , സീന സുരേന്ദ്രൻ , പി.കെ. സതി ശൻ , ടി.കെ.ഭാനുമതി , എം.പി.പുരുഷു എന്നിവർ നേതൃത്വം നൽകി.
.
രക്ത ദാന കേമ്പ് സംഘടിപ്പിച്ചു
തലശ്ശേരി:പിണറായി എ.കെ.ജി. ഹയർ സെക്കൻ്ററി സ്കൂൾ 'എൻഎസ് എസ് യുനിറ്റ്, മലബാർ കാൻസർ സെൻ്ററും '
സംയുക്തമായി സംഘടിപ്പിച്ച ജീവദ്യുതി രക്തദാന ക്യാമ്പ് പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ എ. ദീപ്തി അധ്യക്ഷയായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ പിടിഎ പ്രസിഡണ്ട് എ.അനിൽകുമാർ,
പ്രധാനാധ്യാപകൻ
കെ.സുരേന്ദ്രൻ,മദർ പിടിഎ പ്രസിഡൻ്റ്
ജസ്ന ലതീഷ്, എംസിസിയിലെ അൻജു കുറുപ്പ്,സ്കൂൾ ലീഡർ കെ കെ അനുരാജ്, പ്രിൻസിപ്പൽ ഇൻ ചാർജ് ചേതന ജയദേവ്
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.കെ മഞ്ജുള സംബന്ധിച്ചു.
ഗാന്ധി ക്വിസ്സ് മത്സരം നടത്തി
മാഹി:ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഗവ: നോർത്ത് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഗാന്ധി ക്വിസ് മത്സരംസംഘടിപ്പിച്ചു. അർച്ചന കലാസമിതി പ്രസിഡണ്ട് എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
പരിപാടി സ്കൂൾ പ്രധാന അധ്യാപിക സി. റീന ഉദ്ഘാടനം ചെയ്തു.
പി.കെ. അഭിഷ. സംസാരിച്ചു.
ശരണ്യ രവീന്ദ്രൻ
സ്വാഗതവും
ആലിയ.നന്ദിയും പറഞ്ഞു.
ചിത്രവിവരണം:പ്രധാന അധ്യാപിക സി. റീന ഉദ്ഘാടനം ചെയ്യുന്നു
പി. പി .രാമകൃഷ്ണനെ അനുസ്മരിച്ചു
മാഹി:സി പി എം മുൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും മാഹീ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി പി രാമകൃഷ്ണനെ അനുസ്മരിച്ചു.
ചൂടിക്കോട്ട മദ്രസപരിസരത്ത് നടന്ന യോഗത്തിൽ വി ജയബാലു അധ്യക്ഷത വഹിച്ചു ഡി വൈ എഫ് ഐ കണ്ണൂർ ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.സന്ദീപ് ചൂടിക്കോട്ട ,കെ പി നൗഷാദ് സംസാരിച്ചു
ചിത്രവിവരണം:മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു
യോഗാ ക്ലബ്ബ് ആരംഭിച്ചു
തലശ്ശേരി: കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പ്, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്പൻസറി, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്റർ, സൗജന്യ യോഗ പരിശീലന സെൻറർ എന്നിവയുടെ ആദിമുഖ്യത്തിൽ ഒന്നാം വാർഡ് യോഗ ക്ലബ്ബ് രൂപീകരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം നിർവ്വഹിച്ചു ഡോ:ആർ.എൽ.സംഗീത അധ്യക്ഷത വഹിച്ചു. ഡോ:എസ്.ഷീജ,സി.കെ. ഷക്കീൽ,യോഗ പരിശീലക സി.രേഷ്മ സംസാരിച്ചു.ഏഴാമത്തെ യോഗ സെൻ്ററാണിത്.പതിനാറാം വാർഡിലും യോഗക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
ചിത്രവിവരണം:പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു
എ. ഷേണോയി നിര്യാതനായി
തലശേരി:പഴയ മുകുന്ദ് തിയേറ്ററിന് സമീപത്തെ ഷേണായ് പൂജ സ്റ്റോർ
ഉടമ പാരപ്പെറ്റ റോഡ് ശ്രീലക്ഷ്മിയിൽ എ. .രമേഷ് ഷേണായ് (75) നിര്യാതനായി'പരേതരായ
എൻ.അച്യുതഷേണായിയുടെയും മീനാക്ഷി ഷേണായിയുടെയും മകനാണ്.. ഭാര്യ: പ്രഭ ആർ. ഷേണായ്. മക്കൾ: അച്യുത് റൈ ഷേണായ്, ആനന്ദ് റൈ ഷേണായ്, ലക്ഷ്മി ജി. ഭട്ട്. മരുമക്കൾ:
അനുപമ, അക്ഷത, ഗണപതി
സഹോദരങ്ങൾ: കസ്തൂരി കമ്മത്ത്, പരേതരായ നരസിംഹ ഷേണായ്, ചന്ദ്രശേഖരഷേണായ്, കമലാക്ഷഷേണായ്
ശാരദ നിര്യാതയായി
മാഹി സ്വാതന്ത്ര്യസമര സേനാനി ചൂടിക്കോട്ടയിലെ കേളപ്പൻ നായരുടെ മകൾ മീത്തലെ പൂഴിയിൽ ശാരദ (85)നിര്യാതയായി. ഭർത്താവ്: പരേതനായ കളരിക്കണ്ടി ഗോവിന്ദൻനായർ . മക്കൾ: വിമല ( വാകയാട്) രാജീവൻ ( ഹെൽത്ത് ഇൻസ്പെക്ടർ ) ശശികുമാർ ( റിട്ടയർഡ് അദ്ധ്യാപകൻ) മനോജ് കുമാർ ഹെൽത്ത് ഇൻസ്പെക്ടർ (വയനാട്) മരുമക്കൾ :ടി സുരേഷ് കുമാർ (റിട്ട സുപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ) സുനില ( കിഴ്പയ്യുർ) സതി (കിഴരിയൂർ)ബിജിന ( ആയഞ്ചേരി) സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (വ്യാപാരി മാഹി ) ഗോപാലൻ നായർ (എൻജിനിയർ ദുബായ്) രാധ (കണ്ണൂർ) പരേതരായ കാവ, കമലാക്ഷി, സരോജിനി, പൂഴിയിൽ അനന്തൻ (റിട്ട. പൊലിസ് മാഹി) നാരായണൻ സംസ്ക്കാരം ശനിയാഴ്ച ഇരിങ്ങത്ത് വിട്ട് വളപ്പിൽ.
ശാന്ത നിര്യാതയായി
തലശ്ശേരി:പൊന്ന്യംമൂന്നാം മൈലിലെ.മണപ്പാട്ടി ശാന്ത (89) നിര്യാതയായി
പരേതരായ ഗോവിന്ദൻ്റെയും കല്യാണിയുടെയും മകളാണ്
അവിവാഹിതയാണ്
സഹോദരങ്ങൾ: സോമൻ(റിട്ട ഫോറസ്റ്റർ), പരേതരായ യശോദ, പത്മിനി, കമലം
പന്തക്ക ബാലൻ നിര്യാതനായി.
തലശ്ശേരി:'വടക്കുമ്പാട് പുതിയ റോഡിന് സമീപം കേളോത്ത് വീട്ടിൽ പന്തക്ക ബാലൻ (75). നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ :രേഷ്മ, രഞ്ചിത്ത് 'ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ. മരുമക്കൾ: 'മഹേഷ്. കായ്യത്ത് ' പ്രസീന. സഹോദരങ്ങൾ' സാവിത്രി, ചന്ദ്രൻ, മോഹനൻ, സുരേഷ് ബാബു (വിമുക്ത ഭടൻ'). ഉഷ
റിസർവേഷൻ കൗണ്ടർ പൂട്ടുന്നു
മാഹി: മാഹി റെയിൽവേ സ്റ്റേഷൻ റിസർവേഷൻ കൗണ്ടർ പൂട്ടാൻ തീരുമാനമായി. ഈ നടപടിയിൽ മാഹി വ്യാപാരിവ്യവസായി ഏകോപനസമിതി പ്രതിഷേധം രേഖ പ്പെടുത്തി സമിതി ചെയർമാൻ കെ കെ അനിൽകുമാർ വടകര എം പി ഷാഫിപറമ്പിലിനും പുതുച്ചേരി എം പി വി വൈദ്യ ലിംഗത്തിനും പരാതി അയച്ചു ഇത് മഹിക്ക് മാത്രമല്ല അഴിയൂർ, ന്യൂ മാഹി എന്നിവടങ്ങളിലുള്ള യാത്രക്കാർക്കും ഏറെ പ്രയാസകരമാണ്. ഇതിന്നെതിരെ മാഹിയിലെ വ്യാപാരികൾ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group