അനുമോദനം

അനുമോദനം
അനുമോദനം
Share  
2024 Oct 04, 12:31 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

അനുമോദനം


ശുചീകരണ യജ്ഞത്തിൽ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക പരാമർശം ലഭിച്ച നെഹ്റുയുവ കേന്ദ്ര യൂത്ത് ഓഫീസർ കെ.രമ്യയെ രമേശ് പറമ്പത്ത് എം എൽ എ യും, റീജ്യണൽ അഡ്മിനിസ്ട്രറ്റർ ഡി. മോഹൻ കുമാറും അനുമോദിക്കുന്നു

cover-rajan-master

ചാലക്കര പുരുഷു ചൊക്ലി ടൗണിൽ 

ഗാന്ധി സ്മൃതി പ്രഭാഷണം നടത്തുന്നു


whatsapp-image-2024-10-03-at-22.09.20_7f70853f

ജപ നവരാത്രി

സംഗീതോത്സവത്തിന്

തുടക്കമായി.


മാഹി: ഉത്തര കേരളത്തിലെ മൂന്ന് ജില്ലകളിലായി ശാഖകളുള്ള

ഗുരുകുല സംഗീത പാരമ്പര്യമുള്ള ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ നവരാത്രി സംഗീതോത്സവത്തിന് ഇന്നലെ തുടക്കമായി.

അഡ്വ. ഇ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ മടപ്പള്ളി സംഗീത വിദ്യാലയത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു..

 നവരാത്രി സംഗീതോത്സവത്തെക്കുറിച്ച് ചാലക്കര പുരുഷു പ്രഭാഷണം നടത്തി. പി.രേഷ്മ സ്വാഗതവും, കെ.എം.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു

 പുന്നോൽ, മാഹി ആന വാതുക്കൽ ക്ഷേത്രം, വെള്ളികുളങ്ങര ശിവക്ഷേത്രം,, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടക്കൽ ഭഗവതി ക്ഷേത്രം, മടപ്പള്ളി ജപ സ്കൂൾ ഓഫ് മ്യൂസിക്, മാഹിസി.എച്ച്.ഗംഗാധരൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ഒക്ടോ: 13 വരെ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ സംഗീത കച്ചേരി, സംഗീതാരാധന, ഭക്തിഗാനാമൃതം, ഉപകരണസംഗീതക്കച്ചേരി, അരങ്ങേറ്റം, പഞ്ചരത്ന കീർത്തനാലാപനം, എന്നിവയുണ്ടാകും. 13 ന് വിജയദശമി നാളിൽ മാഹി സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ കാലത്ത് 9 മണിക്ക് വിദ്യാരംഭം കുറിക്കും.


ചിത്ര വിവരണം:മാഹി ശാഖയിൽ ചാലക്കര പുരുഷു ഭദ്ര ദിപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.


capture_1727980087

റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും ഒഴിപ്പിച്ചു..


തലശ്ശേരി:പതിറ്റാണ്ടുകളായി റെയിൽവേ സഹായക്ക്(പോർട്ടർമാർ) ഉപയോഗിച്ചിരുന്ന മുറിയിൽ നിന്നും രണ്ട് സ്ത്രീകളടക്കം എഴ് പേരെ റെയിൽവേ അധികൃതർ ഇറക്കിവിട്ടു.വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന മുറിയാണ് അവർക്ക് നഷ്ടമായത്.

ഒന്നാം പ്ലാറ്റ്ഫോമിലെ മുകളിലേക്ക് സ്ഥാപിച്ചിരുന്ന കോവണി സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി പൊളിച്ചു നീക്കിയപ്പോൾ വിശ്രമമുറി നഷ്ടപ്പെട്ട ശുചികരണ തൊഴിലാളികൾക്ക് ബദൽ സംവിധാനം എർപ്പെടുത്താതെ പോർട്ടർമാരുടെ മുറി വിട്ടുകൊടുത്തതാണ് പ്രശ്നത്തിനു കാരണം.ഒന്നാം പ്ലാറ്റ്ഫോമിലേ മുകൾ ഭാഗത്തേക്ക് പോകാൻ പുതിയ കോവണിപ്പണി സ്ഥാപിക്കാൻ റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ഇനിയും തീരുമാനമെടുത്തിട്ടില്ല. പോർട്ടർമാരുടെ സാധനങ്ങളെല്ലാം പ്ളാറ്റ്ഫോമിൽ എടുത്ത് വെച്ചിരിക്കുകയാണ്.നടപടിപുന:പരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.



ചിത്രവിവരണം: ഒഴിപ്പിക്കപ്പെട്ട പോർട്ടർമാർ


എം ടി എം വാഫി കോളേജിൻ്റെ സനദ് ദാന ത്രിദിന സമ്മേളനം 4 ന് തുടങ്ങും


2008 ൽ മുത്തുക്കോയ തങ്ങളുടെ സ്വാധേയത്തിൽ ചോക്സിയിൽ ആരംഭിച്ച ഒരു ഭൗതിക സമന്യയ സ്ഥാപനമാണ് എം.ടി.എം വാഫി കോളേജ് (CIC ) ൽ അ ഫ്ലിയേറ്റ് ചെയ്ത സ്ഥാപനം വിജയകരമായ 15 വർഷം പൂർത്തിയാക്കുകയാണ്. അതോടനുബന്ധിച്ച് അറിവനുഭവത്തിൻ്റെ ഒന്നാ പതിറ്റാണ്ട് എന്ന് പ്രമേയത്തിൽ ഒക്ടോബർ 4, 5, 6 തീയതികളിൽ ചേലക്കാട് മുഹമ്മദ് മുസിലിയാർ നഗറിൽ സന്ധ് ദാന സമ്മേളനം നടക്കുകയാണ് മത ഭൗതിക സമന്വയ വിദ്യാദ്യാസം നേടി കാലോചിത വിദ്യാഭ്യാസ പ്രബോധന പ്രവർത്തനങ്ങൾ നേതൃത്വം നൽകാൻ പ്രാപിതരായ 112 യുവ പണ്ഡിതരെയാണ് സമ്മേളനത്തിൽ വച്ച് വാഫി സനദ് നൽകി സമൂഹ സമക്ഷം സമർദിക്കുന്നത്


ഒക്ടോബർ 4 വെള്ളിയാഴ്ച്‌ച രണ്ട് മണിക്ക് വൈ എം ഇസ്‌മായിൽ ഹാജി പതാക ഉയർത്തും ശേഷം ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടുകൂടി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടക്കും ഹോസ്പ്പിറ്റൽ ഡയറക്ടർ കെ.പി സാജു ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം 7 മണിക്ക് ഗ്രാൻറ് മൗലിനും ഹുബ്ബുറസൂൽ പ്രഭാഷണവും നടക്കും കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസർ അബ്ദുൽ ജിഹാബ് തങ്ങൾ ഉദ്ഘാടനവും ആസിഫ് ദാരിമി പുളിക്കൽ പ്രഭാഷണവും നിർവഹിക്കും ഒക്ടോബർ 5 ശനി 9.30ന് നടക്കുന്ന സാരഥി സംഗമത്തിൽ പാർക്കൽ അബ്ദുല്ല ഉദ്ഘാടനവും അഡ്വക്കറ്റ് പി.വി സൈനുദ്ദീൻ, മുനീർ ഹുദവി ഫറോക്ക് എന്നിവർ ക്ലാസുകൽക്ക് നേതൃത്വം നൽകും ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അദ്ധ്യക്കറ്റ് സണ്ണി ജോനാഹ് എം എൽ എ ഉദ്ഘാടനം ചെയ്യും വിവരിരി മഠം സാമി പ്രേമാനന്ദ സോൻ പിറ്റേഴ് ചർച്ച് ഇടവക വികാരി ഫാദർ തോംസൺ കൊറ്റിയാത്, ജാബിർ ഹുമ്പി തൃക്കരിപ്പൂർ മേയ് പറമ്പത്ത് എം.എൽ.എ. വി.നാസർ മാസ്റ്റർ, അലക്കു കെ.എ ലത്തീഫ്, എം ഓ ചന്ദ്രൻ, എം ഉദയൻ മാസ്റ്റർ, കെ.എം പവിത്രൻ മാസ്റ്റർ, കെ കുഞ്ഞി മൂസ അവക്കറ്റ് പി.കെ രവിസൻ എന്നിവർ സംബന്ധിക്കും മതസൗഹാർദ രംഗത്ത് പുസ്തക രചനയിലൂടെ മികച്ച സംഭാവനകൾ നൽകിയ ഭാസ്‌കരൻ മാസ്റ്റർക്ക് മുത്തുക്കോയ തങ്ങൾ ബഹുസ്വര അവാർഡ് കോളേജ് പ്രസിഡൻറ് നൽകും 10000 രൂപയും പ്രശസ്ത‌മി പത്രവും അടങ്ങുന്നതാണ് അവാർഡ് മേഷം രാത്രി 7 മണിക്ക് കോളത്തിലെ പ്രമുഖ ടീമുകൾ അണിനിരക്കുന്ന അഖില കേരള ദഫ് മത്സരം നടക്കും ഒക്ടോബർ 6 ഞായറാഴ്‌ച രാവിലെ 9 മണിക്ക് എജു സമ്മിറ്റ് "മതം യുക്തി സമൂഹം" എന്ന ശീർഷകത്തിൽ നടക്കും സി ഹംസ സാഹിബ്, അബ്ദുൽ റഷീദ് ഹുദവി ഏലംകുളം അഭിനാസ് വാഫി വൈത്തിരി എന്നിവർ വിഷയാവതരണം നടത്തും 2.30 ന് അർഹാം മീറ്റിൽ ഇബ്രാഹിംകുട്ടി തിരുവട്ടൂർ ഡോ താജുദ്ദീൻ വാഫി അൽ അസ്ഹരി, ഡോ ക്കുക‌ാൻ വാഫി അസ്ഹരി, മറ്റ് സി ഐ സി നേതാക്കൻ സംബന്ധിക്കും രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സൈനുൽ ആബിദീൻ സഫാരിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മവും സനദ് ദാനവും നിർവഹിക്കും വി.ഐ.സി ജനറൽ സെക്രട്ടറി പ്രൊഫ: അബ്ദുൽ ഹക്കീം ഫൈസി ആദശേരി സനദ് ദാന പ്രഭാഷണം നടത്തും മുഖ്യാതിഥികളായി ഷാഫി പറമ്പിൽ എം.പി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ എം.പി പങ്കെടുക്കും അഹ്മദ് വാഫി കക്കാട് മുഖ്യപ്രഭാഷണവും കോളേജ് പ്രിൻസിപ്പാൻ അബ്ദുറസാഖ് വാഫി ഫൈസി പറമ്പായി പ്രമേയ പ്രഭാഷണവും നടത്തും അവ ശുഹൈബ് തങ്ങൾ, എം.സുലൈമാൻ മാസ്റ്റർ, ഇബ്രാഹിം ഫൈസി റിപ്പൺ മൊയിരു ബാലവി ബുജൈർ വാഫി തുടങ്ങിയവർ സംസാരിക്കും


അഡ്വ മുഹൈബ് തങ്ങൾ, പി.കെ യൂസഫ് മാസ്റ്റർ, അബ്ദുറസാഖ് വാഫി ഫൈസി, നൗഫൽ മൗലവി, നാസർ ഹാജി പി കെ റഫീല് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


capture

രക്തദാനം ചെയ്തു


മാഹി:നാഷണൽ വോളന്ററി ബ്ലഡ്‌ ഡോണേഷൻ ഡേ & ഗാന്ധി ജയന്തിയോ ടനുബന്ധിച്ച് മാഹി സി ഏച്ച് സെന്റർ വളണ്ടിയർമാർ മാഹി ഗവ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ വെച്ച് രക്തദാനം ചെയ്തു. 

പരിപാടിയിൽ എ.വി.യുസഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ : എ. പി ഇസ്ഹാഖ് ഉദ്ഘടാനം ചെയ്തു. ചടങ്ങിൽ സീനിയർ ബ്ലഡ്‌ ബാങ്ക്എംഒ ഡോ. കെ. ആർ അശോക് കുമാർ പ്രഭാഷണം നടത്തി. ശകീർ, താഹ, റിഷാദ് നേതൃത്വം നൽകി. ചടങ്ങിൽ  വി.പസീത, കെ. പി അമിത, പി. റോഷിത്ത്, അഖിലേഷ്, ഇസ്മായീൽ പി. പി, ജലീൽ പുല്ലമ്പി, ഷഫീർ പുല്ലമ്പി, റസ്മിൽ, സിദ്ധീഖ്, റിസിൻ, സിറാജ്ജുദ്ധീൻ സംബന്ധിച്ചു


ചിത്രവിവരണം: ആരോഗ്യ വകുപ്പ് ഡെ.ഡയറക്ടർ ഡോ: എ.പി. ഇസ്ഹാഖ് ഉപഹാരം നൽകുനു


whatsapp-image-2024-10-03-at-22.10.54_623417a0

മുഴുവൻ ക്ലാസ്സുകളിലും 

ഗാന്ധി ചിത്രം അനാച്ഛാദനം ചെയ്തു


തലശ്ശേരി:ഗാന്ധിജയന്തിയോടനുബന്ധിച്ച് മുബാറക്ക ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ ക്ലാസ്സുകളിലും ഗാന്ധി ചിത്രം അനാച്ഛാദനം ചെയ്തു. ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടികളിൽ ഗാന്ധിജിയെ അറിയാൻ എന്ന പരിപാടിയിൽ മുഴുവൻ സ്കൗട്ട് അംഗങ്ങൾക്കും "ഗാന്ധിജിയുടെ ആത്മകഥ - എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" വിതരണം ചെയ്യും. 

ഗാന്ധിജയന്തി ദിനാഘോഷം സ്കൂൾ മാനേജർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.പി മജീദ് അധ്യക്ഷത വഹിച്ചു. ബഷീർ ചെറിയാണ്ടി, കെ. പി അഷറഫ്, കെ പി നിസാർ, എം കുഞ്ഞിമൊയ്തു, പി എം അഷ്റഫ് സംസാരിച്ചു.


ചിത്രവിവരണം:ഗാന്ധി ചിത്രങ്ങളുമായി ഓരോ ക്ലാസ്സിലേയും കുട്ടികൾ


കീഴന്തൂർ കുടുംബയോഗം Content



മാഹി : ചാലക്കര കീഴന്തൂർ തറവാട് കുടുംബയോഗം ഒക്റ്റോബർ 5 ന് ശനിയാഴ്ച്ച രാവിലെ 10:00 മണിക്ക് ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടക്കുന്നു.

capture_1727980644

ശുചീകരണ യജ്ഞം നടത്തി


മാഹി: എക്സൽ പബ്ലിക് സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും ഗൈഡ്. യൂണിറ്റിന്റെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ പരിസരവും റോഡുകളും ശുചീകരിച്ചു. 

പ്രിൻസിപ്പൽ സതി എം കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാഡമിക് വൈസ് പ്രിൻസിപ്പൽ വി.കെ സുധീഷ്, അഡ്മിൻ വൈസ് പ്രിൻസിപ്പൽ പ്രിയേഷ് പി, ഹൈ സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.പി.മോഹനൻ, കോഡിനേറ്റർ മാരായ വിനീഷ് കുമാർ എം, സുശാന്ത് കുമാർ വി.കെ., എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സുരേശൻ ഗൈഡ് ക്യാപ്റ്റൻ സീന സന്തോഷ് വെൽഫെയർ ഓഫീസർ എം രാജേഷ് എൻഎസ്എസ് വളണ്ടിയർമാർ ഗൈഡ് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഞ്ചാം തരത്തിലെയും എൽ.കെ.ജി കുട്ടികളുടെയും സ്കിറ്റ് അവതരണവുമുണ്ടായി.


ചിത്രവിവരണം: ശുചീകരണ യജ്ഞം പ്രിൻസിപ്പാൾ സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-10-03-at-22.12.39_705e589c

എൻ.വൈ.കെ.ജില്ലാ ഓഫിസർ

കെ രമ്യയെ ആദരിച്ചു.

മാഹി: മാഹി മേഖലയിലെശുചിത്വ ക്യാമ്പയിനിലെ മികച്ച പ്രവർത്തനത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രത്യേക പരാമർശം ലഭിച്ച് അംഗികാരം നേടിയ കെ.രമ്യയെ മാഹി സബർമതി ഇന്നോവേഷൻ& റിസർച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ ആദരിച്ചു. മാഹി യുവ കേന്ദ്രഓഫിസർ കെ രമ്യയെ സെക്രട്ടറി ജിജേഷ് കുമാർ ചാമേരി പൊന്നട അണിയിച്ചു  ട്രഷറർ കെ സുജിത്ത് ഉപഹാരം നൽകി. അജയൻ പുഴിയിൽ, ശ്രിജേഷ് വളവിൽ , എം.കെ.ശ്രിജേഷ് , കെ.പി. റെജിലേഷ് , മുഹമ്മദ് ർഫ്രാസ് സംബന്ധിച്ചു.


ചിത്രവിവരണം. ജില്ലാ യുത്ത് ഓഫീസർ കെ.രമ്യയെ സബർമതി ഭാരവാഹികൾ ആദരിക്കുന്നു


ശ്രീക്യഷ്‌ണ ക്ഷേത്രം

: നവരാത്രി മഹോത്സവം


മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 13 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. വിശേഷാൽ പൂജ മഹാഗണപതിഹോമം, സരസ്വതിപൂജ, ഭജന, ഗ്രന്ഥം വെപ്പ്, ഭഗവതി സേവ, ആയുധപൂജ, വാഹനപൂജ എഴുത്തിനിരുത്ത് എന്നി ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലായി

ഹരിഭജനം, ഭക്തിഗാനസുധ,

സംഗീതാരാധന,

വീണകച്ചേരി, തിരുവാതിര, നൃത്തനൃത്ത്വങ്ങൾ, ചെണ്ടമേള അരങ്ങേറ്റം എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


whatsapp-image-2024-10-03-at-22.13.26_8bd75938

നവരാത്രി സംഗീത -

നൃത്തോത്സവത്തിന്

തുടക്കമായി


തലശ്ശേരി:ശ്രീ ജഗന്നാഥ ക്ഷേത്രം നവരാത്രി നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി  ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം പെയ്തു. ചടങ്ങിൽ രാജിവൻമാടപ്പിടിക ,രാഘവൻ പൊന്നമ്പത്ത് തുടങ്ങിയൻ പങ്കെടുത്തു

തുടർന്ന് സംഗീത കച്ചേരി അരങ്ങേറി


ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന സംഗീത കച്ചേരി.


സംഘാടക സമിതി

രൂപീകരണ യോഗം 6 ന്


മാഹി: പ്രിയദർശിനി യുവകേന്ദ്രയുടെ വാർഷികാഘോഷം, സ്‌കൂൾ കലോത്സവം എന്നിവയുടെ വിജയത്തിനായി ഒക്ടോബർ 6 ന് വൈകുന്നേരം 4 മണിക്ക് ചാലക്കര ഉസ്മാൻ ഗവ. ഹൈസ്‌കൂൾ ഹാളിൽ വെച്ച് സംഘാടക സമിതി രൂപീകരണ യോഗം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


capture_1727981228

ലഹരി വിരുദ്ധ പാഠങ്ങൾ

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം


തലശ്ശേരി: കൗമാരപ്രായം മുതൽ തന്നെ കേരളത്തിൽ ലഹരി ഉപയോഗം ഗണ്യമായ തോതിൽ ആരംഭിക്കുന്നു വെന്ന വെളിപ്പെടുത്തലിൻ്റെ പാശ്ചാത്തലത്തിൽ പാഠപുസ്തങ്ങൾ പരിഷ്കരിക്കുമ്പോൾ അപ്പർ പ്രൈമറി ക്ലാസ്സുകൾ മുതൽ തന്നെ ലഹരി വിരുദ്ധ പാഠങ്ങൾ പുസ്തകങ്ങളിൽ ഉൾപെടുത്തണമെന്ന് ലഹരി നിർമ്മാർജ്ജന സമിതി തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തലശ്ശേരി സി.എച്ച് ഓഡിറ്റോറിയത്തിൽ പി.പി. മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധസംഗമം ജില്ലാ ലീഗ് ഉപാദ്ധ്യക്ഷൻ അഡ്വ: കെ. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉമർ വിളക്കോട് മുഖ്യ പ്രഭാഷണവും സുഹൈൽ വാഫി വിളക്കോട് ഉദ്ബോധനവും നടത്തി. ഖാദർ മുണ്ടേരി, എം.പി. അബ്ദുൽ ബഷീർ , സി.കെ. പി. മമ്മു, അഷ്റഫ് പാല, ബഷീർ ചെറിയാണ്ടി ,ഷെറിൻ ചൊക്ലി, ആര്യാഹു സൈൻ വി.പി.അബ്ദുള്ള ഹാജി, പി മൊയ്തീൻ ഹാജി,നിസാർ മുരിക്കഞ്ചേരി, ബി.കെ. അബ്ദുൽ കാദർ, പി. വി. റഈസ് , സലാം വള്ളിത്തോട്, മുസ്തഫ മുണ്ടേരി, അഹമ്മദ്തളയം കണ്ടി, സി. അബ്ദുള്ള ഇരിട്ടി, അസീസ് വടക്കുമ്പാട്,സി.വി. മുസ്തഫ, മുനവ്വർ അഹമ്മദ്, റഷീദ് തലായി, എൻ സി അഹമ്മദ് അൻവർ, അശ്രഫ് കൂരാറ ,തഫ്ലിം മാണിയാട്ട് തുടങ്ങിയവർ സംസാരിച്ചു.

എൽഎൻ.എസ്.തലശ്ശേരി നിയോജകമണ്ഡലം ഭാരവാഹികളായി പി.എം അബ്ദുൽ ബഷീർ (പ്രസിഡണ്ട് ),പി.പി സിറാജ്, അബൂട്ടി അറയിലകത്ത്, കെ.പി.സിദ്ധീഖ്,(വൈ: പ്രസിഡങ്ങുമാർ) എൻ സി . അഹമ്മദ്,(ജ: സിക്രട്ടരി ) കെ. എം മഹമൂദ്, കളത്തിൽ കുഞ്ഞിമൊയ്തീൻ എൻ പി. സുലൈമാൻ (ജോ : സിക്രട്ടറിമാർ) എ.പി. റഹീം (ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു



ചിത്രവിവരണം: അഡ്വ: കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-10-03-at-22.14.41_1e299f74

പുതുച്ചേരി സംസ്ഥാന തല റോൾ പ്ലേ മത്സരത്തിൽ ഒന്നാം സ്ഥാനം


പുതുച്ചേരി സംസ്ഥാന തല റോൾ പ്ലേ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാഹി പള്ളൂർ കസ്തൂർബാ ഗവ: ഹൈസ്ക്കൂൾ ടീം. എ.മാളവിക,അസ്റമറിയം, ആദ്യ ശ്രീ അശോക്,സി.പി. വിഷ്ണു, ചന്ദ്രദേവൻ കൃഷ്ണ എന്നിവർ


whatsapp-image-2024-10-03-at-22.17.16_56fe65f4

ചാലക്കര സ്കൂളിന് മുന്നിൽ

ഡി.വൈ.എഫ്.ഐ. ധർണ്ണ


മാഹി:ചാലക്കര ഉസ്മാൻ സ്മാരക ഗവ:ഹൈസ്കൂളിലെ ഭക്ഷണ പാചകശാലയുടേയും . കുട്ടികൾ ഉപയോഗിക്കുന്ന ശുചീമുറിയുടേയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഭക്ഷണശാല ശുചീകരിക്കമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പള്ളൂർ മേഖലാ കമ്മിറ്റി മാർച്ചും ധർണ്ണയുംനടത്തി.

എസ്.എഫ്.ഐ. ഏരിയാ പ്രസിഡണ്ട് അഭിറാമിന്റെ അദ്ധ്യക്ഷതയിൽ സി.പി.എം. തലശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി സെക്രട്ടറി .രാഗേഷ് .പ്രസിഡന്റ് സഫ്റാസ് . സി.പി.എം.പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി . ടി. സുരേന്ദ്രൻ . ലോക്കൽ കമ്മിറ്റി അംഗം. രോഷിത്ത് സംസാരിച്ചു.


ചിത്രവിവരണം: വടക്കൻ ജനാർദ്ദനൻ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു


കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂരിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം 


മാഹി: പോണ്ടിച്ചേരിയിൽ വച്ചു നടന്ന സംസ്ഥാനതല നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ട് ( NPEP) ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ മാഹിയെ പ്രതിനിധീകരിച്ച കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂർ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാഹി മേഖലയിൽ ഒന്നാം സ്ഥാനം നേടി പുതുച്ചേരി സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടിയ സ്കൂൾ ടീം ഡൽഹിയിൽ വച്ച് നടക്കാൻ പോകുന്ന ദേശീയതല മത്സരത്തിലേക്ക് പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും നേടി. ഒമ്പതാംതരം വിദ്യാർഥികളായ വിഷ്ണു സി പി, ചാന്ദ്ര ദേബ് കൃഷ്ണ വി എം, അസ്ര മറിയം, ആദ്യശ്രീ അശോക്, മാളവിക എ എന്നിവരാണ് റോൾപ്ലേയിൽ അഭിനയിച്ചത്.


whatsapp-image-2024-10-03-at-22.24.09_2ca8dacb

ആരോഗ്യ പ്രവർത്തകർക്ക്

ഹെൽത്ത് ചെക്ക് അപ്പ് 


മാഹി : ഇൻറർനാഷണൽ ഡേ ഓഫ് ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസിൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി വകുപ്പ് ഹെൽത്ത് ചെക്ക് അപ്പ് സംഘടിപ്പിച്ചു. മാഹി ഗവ. ജനറൽ ആശുപത്രിയിൽ നടന്ന ചെക്കപ്പിൻ്റെ ഉദ്ഘാടനം ആരോഗ്യ വിഭാഗം അസി.ഡയറക്ടർ ഡോ. സൈബൂനിസ ബീഗം നിർവ്വഹിച്ചു. പബ്ലിക് ഹെൽത് നഴ്സിംഗ് ഓഫീസർ ബി ശോഭന,

 നഴ്സിംഗ് സൂപ്രണ്ട് ഇൻചാർജ് കെ അജിതകുമാരി, ഹെഡ് നഴ്സ് പി വസന്ത എന്നിവർ സംസാരിച്ചു


റേഷൻ കാർഡ്

മസ്റ്ററിങ് തുടങ്ങി


തലശ്ശേരി: താലൂക്കിലെ അന്ത്യോദയ (മഞ്ഞകാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളുടേയും മസ്റ്ററിങ് ഇ.കെ.വൈ.സി അപ്ഡേഷൻ ആരംഭിച്ചു. ഒക്ടോബർ എട്ട് വരെയുളള ദിവസങ്ങളിൽ റേഷൻ കടകളിൽ നടക്കുന്ന 

മസ്റ്ററിങ്ങിനായി എത്തുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ എടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.


whatsapp-image-2024-10-03-at-23.33.18_36072271

ആശയ രൂപീകരണ

ശിൽപ്പ ശാല സംഘടിപ്പിച്ചു


തലശ്ശേരി:ഓരോ പ്രദേശത്തേയും തനതായ ഭാഷാ ശൈലിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം, കണ്ണൂർ തല ശ്ശേരി സൗത്ത് ബി ആർ സി, ബ്രണ്ണൻ കോളേജ് മലയാള വിഭാഗം എന്നിവ സംയുക്തമായി 'തലശ്ശേരിയുടെ ഭാഷാ പൈതൃകം അന്യം നിന്ന് പോകുന്ന പ്രാദേശിക പദങ്ങൾ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം' എന്ന പ്രൊജക്ടിന്റെ പ്രവർത്തനോദ്ഘാടനവും ആശയ രൂപീകരണ ശില്പശാലയും സംഘടിപ്പിച്ചു.

ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം സെമിനാർ ഹാളിൽ പ്രിൻസിപ്പാൾ ഡോ. ജെ വാസന്തി ഉദ്ഘാടനം ചെയ്തു.

മലയാള വിഭാഗം വകുപ്പ് അധ്യക്ഷൻ ഡോ. സന്തോഷ്‌ മാനിച്ചേരി അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരള ഡി പി ഒ ഡോ. പി കെ സബിത്ത് പദ്ധതി വിശദീകരിച്ചു. ടി വി സഖീഷ്, ഇ അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. ഡോ. എം ലിനീഷ്, ഡോ. എൻ ലിജി, ഡോ. കെ വി മഞ്ജുള എന്നിവർ വിവിധ സെക്ഷനുകൾ കൈകാര്യം ചെയ്തു.


ചിത്രവിവരണം:ഡോ: വാസന്തി ഉദ്ഘാടനം ചെയ്യുന്നു


mannan-small-advt-
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25