മർമ്മമറിഞ്ഞ ഒരു കളരിമാന്ത്രികൻ കൂടി മയ്യഴിക്ക് നഷ്ടമായി .
:ചാലക്കര പുരുഷു
മാഹി:കളരിയഭ്യാസങ്ങളുടെ പയറ്റ് മുറകളും മർമ്മ ചികിത്സാവിധികളും ഒരുപോലെ സ്വായത്തമാക്കിയ ഈസ്റ്റ് പള്ളൂരിലെ പി.പി.രാജീവൻ ഗുരുക്കളുടെ അകാലവിയോഗം മയ്യഴിയെ ദുഃഖത്തിലാഴ്ത്തി.
തച്ചോളി ഒതേനൻ്റെയും, പയ്യനാടൻ്റെയുമടക്കം കളരിക്കളങ്ങളുണ്ടായിരുന്ന മയ്യഴിയിലെ ശക്തനായപിൻമുറക്കാരനായിരുന്നു രാജീവൻ ഗുരുക്കൾ 'കളരി പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഒരു ജീവിതകാലം കൊണ്ട് താൻ സ്വായത്തമാക്കിയ കളരി മുറകൾ ഒരു മാന്ത്രികനെപ്പോലെ പുതുതലമുറയ്ക്ക് പകർന്നേകിയ മികവുറ്റ അഭ്യാസിയായിരുന്നു ഗുരിക്കൾ 'നന്നെ ചെറുപ്പത്തിൽ തന്നെചൂരക്കൊടി കളരി മർമ്മ ചികിത്സാലയത്തിലെ ആലി ഗുരുക്കളുടെ ശിക്ഷണത്തിലാണ് രാജീവൻ ചുവടുറപ്പിച്ച്, ആയോധനകലയുടെ അടവ് തന്ത്രങ്ങഇത്രയും സ്വായത്തമാക്കിയത്. കളരിയഭ്യാസത്തിനൊപ്പം, കളരി ചികിത്സയിലും പ്രാവീണ്യം നേടിയ രാജീവൻ ഗുരുക്കൾകുറ്റ്യാടിയിലും, തലശ്ശേരി രണ്ടാം ഗേറ്റിലുമുള്ള
ഷാഫി ദവാഖാനകളിൽ ചികിത്സകനായിരുന്നു.
പിന്നീട് ചൊക്ലിയിൽ ശ്രീ നാരായണ മർമ്മ ചികിത്സാലയംനടത്തിവന്നു.പലമാറാവ്യാധികൾക്കും രാജീവൻ ഗുരിക്കളുടെ ഒറ്റമൂലി പ്രയോഗം പ്രസിദ്ധമാണ്. ഉഴിച്ചിൽ, പിഴിച്ചിൽ ശദബസ്തി, നസ്യം, ഭവന ക്രിയ തുടങ്ങിയ ചികിത്സാ രീതികളിലായി ഗുരിക്കൾ ഏറെ ശ്രദ്ധേയനായി. ചികിത്സ തേടി ഭരണ സിരാകേന്ദ്രങ്ങളിലെ ഉന്നതരും, പൊലീസ് മേധാവികളും തൊട്ട്,നാടിൻ്റെനാനാഭാഗങ്ങളിൽ നിന്നുമായി അനേകം പേർ എത്തുമായിരുന്നു. മഹിതമായ കളരി പാരമ്പര്യമുള്ള മയ്യഴിയിലെകളരിയഭ്യാസമുറകളിലെ ശക്തമായ ഒരു കണ്ണിയാണ് അറ്റുപോയത്.
ചിത്രവിവരണം: രാജീവൻ ഗുരിക്കൾ മെയ്യഭ്യാസ പ്രകടനത്തിൽ (ഫയൽ ചിത്രം)
പി.പി.രാജീവൻ ഗുരിക്കൾ നിര്യാതനായി
മാഹി: കളരി ഗുരിക്കളും, മർമ്മ ചികിത്സകനുമായ
ഈസ്റ്റ് പള്ളൂരിലെ ശ്രീനിലയത്തിലെ പി.പി.രാജീവൻ ഗുരിക്കൾ ( 54 ) നിര്യാതനായി. ചൊക്ലിയിൽ ദീർഘകാലം ശ്രീനാരായണ മർമ്മ ചികിത്സാ കേന്ദ്രം നടത്തിയിരുന്നു.
ഭാര്യ: ദീപാ ദിവാകരൻ (എ.എസ്.ഐ. പള്ളൂർ പൊലീസ് സ്റ്റേഷൻ )മക്കൾ: പൂജാ രാജീവൻ ( നഴ്സ് സൗദി) ശ്രീനിവേദ് (മെക്കാനിക്കൽ എഞ്ചിനിയർ)
മാതാപിതാക്കൾ: പരേതനായ നാരായണൻ (കുറ്റ്യാടി,) പത്മിനി
സഹോദരങ്ങൾ: രാജി, രജനി
സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചക്ക്.
ഗാന്ധി സ്മൃതി സംഗമവും, ആദര സമർപ്പണവും നടത്തി
ചൊക്ലി: ഒരു നാടിന്റെ ശുചികരണ തൊഴിലാളികളെ മുഴുവൻ ആദരിച്ചു കൊണ്ട് ആസാദ് കൾച്ചറൽ ഫോറം ഗാന്ധി ജയന്തി ദിനം ആചരിച്ചു.
ചൊക്ലി ടൗണിൽ നടന്ന ഗാന്ധി സ്മൃതി സംഗമവും, ആദര ചടങ്ങും ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു
പ്രസിഡണ്ട്കെ.പി.ദയാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ.രവീന്ദ്രൻ, പി.കെ.മോഹനൻ മാസ്റ്റർ, ചാലക്കര പുരുഷു ടി.ടി.കെ.ശശി, എം.ചന്ദ്രശേഖരൻ മാസ്റ്റർ,, മുകുന്ദൻ പുലരി, ഒ. ഷാജികുമാർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ
ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്രശസ്ത കവി വി.കെ.ഭാസ്ക്കരൻ മാസ്റ്റരും, സാമൂഹ്യ പ്രവർത്തക പി.വി.ലക്ഷ്മി ടീച്ചർ എന്നിവർ ഉപഹാരങ്ങൾ നൽകി.
കെ.പ്രദീപ് കുമാർ സ്വാഗതവും കുനിയിൽ സത്യനാഥൻ, നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
ബ്രണ്ണനെ അനുസ്മരിച്ചു.
തലശ്ശേരി:എഡ്വേഡ് ബ്രണ്ണൻ്റെ 165ാം ചരമവാർഷിക ദിനമായ ഒക്ടോബർ 2 ന് തലശ്ശേരി സെൻറ് ജോൺസ് ആഗ്ലിക്കൻ ചർച്ച് സെമിത്തേരിയിലെ ബ്രണ്ണന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി ഉദ്ഘാടനം ചെയ്തു. . ഫാ. റെജി തോമസ്, പ്രൊഫ. എ.പി. സുബൈർ, പ്രൊഫ കെ.പി. സദാനന്ദൻ, അഡ്വ:കെ.കെ. രമേഷ്, ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ് ഷൈലജ ടീച്ചർ, സുരേന്ദ്രനാഥ്, ശ്രീനന്ദൻ, ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ സംബന്ധിച്ചു.
ചിത്രവിവരണം: എഡ്വേർഡ് ബ്രണ്ണന്റെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന
തിലക് ചിത്രരചനാ മത്സരം നടത്തി
മാഹി :തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ 34 മത് ചിത്രരചന മത്സരം ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹയർസെക്കൻഡറി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചിത്രകാരൻ സ്വാനിക് കൃഷ്ണ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് കെ ഹരീന്ദ്രന്റെ അദ്ധ്യക്ഷതയിൽ പി പി വിനോദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ആനന്ദ്, സെക്രട്ടറി ഷാജു കാനത്തിൽ, ട്രഷറർ കെ കെ അനിൽകുമാർ സോമൻ പന്തക്കൽ സംസാരിച്ചു പി പി വേണുഗോപാൽ കെ എം പവിത്രൻ ജയപ്രകാശ് പിസി ദിനേശ് നേതൃത്വം നൽകി.
ചിത്രവിവരണം: ചിത്രകാരൻ സ്വാനിക് കൃഷ്ണ മത്സരം ഉദ്ഘാടനം ചെയ്യുന്നു.
ഇന്ത്യൻ ഭരണഘടന
വെല്ലുവിളികളെ
അതിജീവിക്കുന്നു:
പ്രൊഫ: രവിവർമ്മ കുമാർ
മാഹി:പാക്കിസ്ഥാന്റെയും ശ്രീലങ്കയുടെയും ഭരണഘടനകൾ അല്പായുസ്സായെങ്കിലും, ഇന്ത്യൻ ഭരണഘടന വെല്ലുവിളികളെ അതിജീവിക്കുന്നുണ്ടെന്ന് ഭരണഘടനാ വിദഗ്ധനും, മുൻ കർണ്ണാടക അഡ്വക്കറ്റ് ജനറലുമായ പ്രൊഫ: വി.രവി വർമ്മ കുമാർ അഭിപ്രായപ്പെട്ടു.
,ഭരണഘടനയിലെ സോഷ്യലിസ്റ്റ് ദർശനം പ്രായോഗികതയും, വെല്ലുവിളിയും, എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യ പല തരത്തിലുള്ള അധികാരത്തിന്റെ സമ്മേളനമാണ്. ഇതിന്റെ അനീതികൾ പരിഹരിക്കാനുള്ള നിയാമകതത്വമായാണ് സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഭരണഘനയിൽ ഉൾച്ചേർത്തിട്ടുള്ളത്. സമത്വസമൂഹമാണ് ഭരണഘടനയുടെ ലക്ഷ്യം. പുറംതള്ളപ്പെട്ടവരെ പ്രത്യേകപരിഗണന നല്കി മുഖ്യധാരയിലെത്തിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ നയം ഇംഗ്ലണ്ടും അമേരിക്കയും ഉൾപ്പെടെ ഇരുപത്തിയേഴ് രാജ്യങ്ങൾ പിന്തുടർന്നിട്ടുണ്ട്. സ്ത്രീകൾക്കുള്ള സംവരണം ലോകത്തിൽ ആദ്യമായി ഏർപ്പെടുത്തുന്നത് ഇന്ത്യയാണ്. സംവരണം ജാതിയെ ശക്തിപ്പെടുത്തുവാനല്ല, ജാതിവിവേചനമില്ലാത്ത അവസരസമത്വം സൃഷ്ടിക്കുവാനാണ് ലക്ഷ്യമാക്കുന്നത്.
വിജ്ഞാനം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്ന ആവരണത്തിനുള്ളിൽ അടക്കംചെയ്യാനായി ഭാരതീയസമൂഹം ഉപയോഗിക്കുന്നത് ജാതിയാണ്. കുലത്തൊഴിലിന്റെ തടവറയിൽ മനുഷ്യരെ തളച്ചിടുകയാണ് ജാതി ചെയ്യുന്നത്. ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നൂറ്റാണ്ടുകളായി പുറത്തുനിറുത്തിയവരെ മുഖ്യധാരയിൽ എത്തിക്കുവാൻ ലക്ഷ്യംവെക്കുന്നുവെന്ന് പ്രൊഫ: രവിവർമ്മ കുമാർ പറഞ്ഞു.
മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങ് പഴയകാല സോഷ്യലിസ്റ്റുകളുടെ സംഗമ വേദിയായി.
പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ രാഷ്ട്രീയം കൈകാര്യംചെയ്ത മംഗലാട്ട് രാഘവനാണ് മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയപത്രപ്രവർത്തകനെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എൻ.പി.ചെക്കുട്ടി അഭിപ്രായപ്പെട്ടു.. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ദിശ എന്തായിരിക്കണമെന്ന് വിശദീകരിക്കുന്ന 1951ലെ ലേഖനത്തിൽ റിപ്പബ്ലിക്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന രണ്ട് രാഷ്ട്രീയമായി ഹൈന്ദവരാഷ്ട്രീയവും കമ്യൂണിസവും അദ്ദേഹം എടുത്തുപറയുന്നുണ്ട്. ജനസംഘം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗണ്യമായ സാന്നിദ്ധ്യംപോലും ആയിരുന്നിട്ടില്ലാത്ത കാലമാണത്. ക്രൂഷ്ചേവിന്റെ തുറന്നു പറച്ചിലിന് ആറ് കൊല്ലം മുമ്പ് നടത്തിയ ഈ രാഷ്ട്രീയപ്രവചനം ഇന്ന് അക്ഷരാർത്ഥത്തിൽ സത്യമായി നമ്മുടെ മുന്നിലുണ്ടെന്ന് ചെക്കുട്ടി ഓർമ്മപ്പെടുത്തി.
മൂന്ന് കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ സോഷ്യലിസ്റ്റ് വിപ്ലവകാരിയാണ് മംഗലാട്ട് രാഘവനെന്ന് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു.. ഫ്രഞ്ച് ആധിപത്യത്തിൽനിന്ന് 1948 ലെ ഒക്ടോബർ വിപ്ലവത്തിലൂടെമോചിപ്പിച്ച പോരാട്ടത്തിലെ വീരനായകനായ മംഗലാട്ട്, ബ്രിട്ടീഷ്ആധിപത്യത്തിനെതിരെക്വിറ്റ്ഇന്ത്യാസമരരംഗത്തിറങ്ങി. ചോമ്പാൽ റെയിൽവേ സ്റ്റേഷൻ തീവെച്ചുവെന്ന കേസിൽ ഫ്രഞ്ച് പോലീസ് ബ്രിട്ടീഷ് പോലീസിന് കൈമാറിയ മംഗലാട്ട്, കൊടിയ മർദ്ദനത്തിന് ഇരയായി. മയ്യഴി വിമോചനത്തിനുശേഷം പോർച്ചുഗീസ് ആധിപത്യത്തിൽനിന്ന് ഗോവയെ വിമോചിപ്പിക്കുവാൻ ലോഹ്യയുടെ ആഹ്വാനം സ്വീകരിച്ച് ശിവരാമഭാരതിയെപ്പോലുള്ളവരോടൊപ്പം പോരാടി. ഈ പോരാട്ടങ്ങളിൽ തന്നോടൊപ്പമുള്ളവരെ ഹൃദയത്തിൽ ചേർത്തുവെക്കുന്ന കവിയെയാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതം കാണിച്ചുതരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ ഡെപ്യൂട്ടി സ്പീക്കർ
പി. കെ. സത്യാനന്ദൻ, വിജയരാഘവൻ ചേലിയ, അഡ്വ. പി. റജിനാർക്ക് സംസാരിച്ചു.
അഡ്വ. വിനോദ് പയ്യട സ്വാഗതവും,
ഡോ. മഹേഷ് മംഗലാട്ട് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ പ്രൊഫ: രവിവർമ്മകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യുന്നു
ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടം; തലശ്ശേരി സ്വദേശിനി മരിച്ചു
തലശ്ശേരി : ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ടു തലശ്ശേരി സ്വദേശിനി മരിച്ചു. പിലാക്കൂൽ ഗാർഡൻസ് റോഡ് മാരാത്തേതിൽ എം. നസീറിന്റെയും ഷബീനയുടെയും മകൾ ലവീന റോഷൻ (നിന്നി -34) ആണ് മരിച്ചത്. കുടുംബ സമേതം സിങ്കപ്പൂരിലാണ് താമസം. ബാങ്ക് ഉദ്യോഗസ്ഥനായ മുഹമ്മദ് റോഷനാണ് ഭർത്താവ്. മകൻ. ആദം ഈസ മുഹമ്മദ്. സഹോദരി. ഷസിൻ സിത്താര(ദുബായ് ). വഖഫ് ബോർഡ് അംഗവും കേരള ബാർ കൗൺസിൽ അംഗവുമായ അഡ്വ. എം. ഷറഫുദീന്റെ സഹോദര പുത്രിയാണ്. നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾക്കൊപ്പം ഫുക്കറ്റ് സന്ദർശിക്കാൻ പോയതായിരുന്നു. സെപ്റ്റംബർ 4നായിരുന്നു അപകടം. അബോധവസ്ഥയിലായ ലവീനയെ സിങ്കപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് മരണം. മൃതദേഹം ഇന്ന് രാവിലെ പാലയാട് യൂണിവേഴ്സിറ്റി സെന്ററിന് സമീപത്തെ നീനാസ് വീട്ടിൽ എത്തിച്ച് സംസ്ക്കരിക്കും..
ഗാന്ധി സ്മൃതി സംഗമവും, ആദര സമർപ്പണവും നടത്തി
ചൊക്ലി: ഒരു നാടിന്റെ ശുചികരണ തൊഴിലാളികളെ മുഴുവൻ ആദരിച്ചു കൊണ്ട് ആസാദ് കൾച്ചറൽ ഫോറം ഗാന്ധി ജയന്തി ദിനം ആചരിച്ചു.
ചൊക്ലി ടൗണിൽ നടന്ന ഗാന്ധി സ്മൃതി സംഗമവും, ആദര ചടങ്ങും ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു
പ്രസിഡണ്ട്കെ.പി.ദയാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ.രവീന്ദ്രൻ, പി.കെ.മോഹനൻ മാസ്റ്റർ, ചാലക്കര പുരുഷു ടി.ടി.കെ.ശശി, എം.ചന്ദ്രശേഖരൻ മാസ്റ്റർ,, മുകുന്ദൻ പുലരി, ഒ. ഷാജികുമാർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ
ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്രശസ്ത കവി വി.കെ.ഭാസ്ക്കരൻ മാസ്റ്റരും, സാമൂഹ്യ പ്രവർത്തക പി.വി.ലക്ഷ്മി ടീച്ചർ എന്നിവർ ഉപഹാരങ്ങൾ നൽകി.
കെ.പ്രദീപ് കുമാർ സ്വാഗതവും കുനിയിൽ സത്യനാഥൻ, നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
അംഗത്വ വിതരണം തുടങ്ങി
തലശ്ശേരി:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയാ തല മെമ്പർഷിപ്പ് വിതരണം ഫോക്കസ് ജെൻ്റ്സ് ആൻ്റ് ബോയിസ് മാനേജിംഗ് ഡയറക്ടർ സാദിഖ് ഫോക്കസിന് നൽകി സമിതി ജില്ല വൈസ് പ്രസിഡന്റ് കെ. കെ. സഹദേവൻ നിർവ്വഹിച്ചു ഏരിയാ സെക്രട്ടറി സി. പി. എം.നാഫൽ , കെ. കാസിം, ടി.സി അബ്ദുൽ ഖിലാബ്, ഇല്യാസ് ചാത്താടി. നൗഫൽഫ്ലോറസംബന്ധിച്ചു
കോടിയേരി ഫോട്ടോ പ്രദർശനം
കോഴിക്കോട് ലളിതകലാ അക്കാദമി ഗാലറിയിൽ സെൽവൻ മേലൂരിൻ്റെ കോടിയേരി ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.വി. ചന്ദ്രൻ, ദീപക് ധർമ്മടം, ഡോ. ഹേമന്ദ് കുമാർ എന്നിവർ സമീപം
പുഷ്പാർച്ചന നടത്തി.
മഹാത് മജിയുടെ 155ാം ജന്മദിനത്തിൽ NCP S തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി മുൻസിപ്പൽപ്രതിമയിൽ പുഷ്പാർച്ചന നടത്തി. ,അനുസ്മരണ യോഗം NCP S ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘാടനം ചെയ്യിതു. ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, കെ.വി. രജിഷ്, സന്ധ്യാ സുകമരാൻ, കെ. മുസ്തഫ, പി.വി.രമേശൻ വി.എൻ വത്സൻ,എന്നിവർ സംസാരിച്ചു, പി. പ്രസന്നൻ, ജോസ് പ്രകാശ്, വിനോദൻ പി.സി., വി.പി.സവിത, കെ.പി. പ്രവീൺ കുമാർ, രാഗേഷ്ഷൻ പ്രേമൻ Nk എന്നിവർ സംബന്ധിച്ചു
ഗാന്ധിജി അനുസ്മരണവും മെമ്പർഷിപ്പ് വിതരണവും നടത്തി
തലശേരി : താലൂക്ക് നേഷണൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഗാന്ധിജി അനുസ്മരണവും മെമ്പർഷിപ്പ് വിതരണവും നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ്ജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.പി.ജനാർദ്ദനൻ മുഖ്യ ഭാഷണം നടത്തി.ഉച്ചംമ്പള്ളി രാഗേഷ് അംഗത്വം സ്വീകരിച്ചു.എം.കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.രാജീവ്. ശ്രിജിത്ത് കെ.കെ - പി.പി.സുരേന്ദ്രൻ.കെ.രാമചന്ദൻ.ടി.എ.രാം ദാസ്: എൻ.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
ഗാന്ധി സ്മൃതി സംഗമം നടത്തി.
മാഹി:മഹാത്മാഗാന്ധിയുടെജന്മദിനത്തോടനുബന്ധിച്ച് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി.പള്ളൂർ ഇന്ദിരാ ഭവനിൽ കെ.മോഹനൻ്റെഅദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം.എൽ എ ഉൽഘാടനം ചെയ്തു.
പായറ്റ അരവിന്ദൻ, കെ സുരേഷ് ,ആഷാ ലത നളനി ചാത്തു 'അൻസിൽ അരവിന്ദ്,എ.പി ശ്രീജ എന്നിവർ സംസാരിച്ചു,
വി.ടി. ഷംസുദിൻ, കെ.കെ. ശ്രീജിത്ത്. ഉത്തമൻ തിട്ടയിൽ.ജിജേഷ് ചാമേരി, അജയൻ പൂഴിയിൽ, ശ്രീജേഷ് പി എം . സർഫാസ് ചൂടികോട്ട,ആഷിത ബഷീർ നേതൃത്വം നൽകി.
ചിത്ര വിവരണം. രമേഷ് പറമ്പത്ത് എം എൽ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 156 മത് ജന്മദിനം സ്റ്റാച്ചു കോർണറിലെ പ്രതിമയ്ക്ക മുമ്പിൽ പുഷ്പാർച്ചന നടത്തി.
മുൻമന്ത്രി ഇ വത്സരാജ്
മാഹി എം എൽ എ രമേശ് പറമ്പത്ത്
അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ
മാഹിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക
രംഗത്തെ പ്രമുഖർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
തുടർന്ന് മാഹി അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗ് ഹാളിൽ മഹാത്മജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ വിവിധ മതസ്ഥരുടെ
എസ്ഡിപിഐ ജനകീയമായി പ്രതിഷേധ കോൺക്രീറ്റ് സമരം നടത്തും
ന്യൂമാഹി: കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിടാരംകുന്ന് (കാസ കാൻ്റീൻ ഹോട്ടലിന് സമീപം) അങ്കണവാടി ബീച്ച് റോഡ് ഹൈവേ റോഡിനോട് ചേർന്ന് എടുത്ത കുഴി വാഹങ്ങൾക്കും കാൽനടക്കും ഭീഷണി ആയി സഞ്ചാര യോഗ്യമല്ലാതെ കാലങ്ങൾ ഏറെ ആയിട്ടും സഞ്ചാര യോഗ്യമാക്കാത്ത വാർഡ് മെമ്പറുടെയും പഞ്ചായത്ത് അധികൃതരുടെയും നിസംഗതയിൽ എസ്ഡിപിഐ ഉസ്സൻമൊട്ട ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു
ദിവസേന സ്കൂൾ ട്രിപ്പുകൾ ഉൾപടെ നിരവധി വാഹനങ്ങൾ ആശ്രയിക്കുന്ന റോഡ് ആയിരുന്നിട്ടും അധികാരികൾ കാണിക്കുന്ന അലമ്പാവത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ഉസ്സൻമൊട്ട ബ്രാഞ്ച് കമ്മിറ്റി 04/10/24 വെള്ളിഴായ്ച്ച ജനകീയമായി പ്രതിഷേധ കോൺക്രീറ്റ് സമരം നടത്തി റോഡ് സഞ്ചാര യോഗ്യമ്മാക്കുവാനും തീരുമാനിച്ചു
ബ്രാഞ്ച് പ്രസിഡൻ്റ് സിനാൻ നൗഷാദ് അധ്യക്ഷത വഹിച്ചു സെക്രട്ടറി സിജാഹ് സലീം ട്രഷറർ നിസാമുദ്ദീൻ തുടങ്ങിയർ സംസാരിച്ചു
ജപ നവരാത്രി സംഗീതോത്സവത്തിന്
ഇന്ന് തുടക്കം
മാഹി: ഗുരുകുല സംഗീത പാരമ്പര്യമുള്ള ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കം.
അഡ്വ. ഇ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
നവരാത്രി സംഗീതോത്സവത്തെക്കുറിച്ച് ചാലക്കര പുരുഷു പ്രഭാഷണം നടത്തും.
പുന്നോൽ, മാഹി ആന വാതുക്കൽ ക്ഷേത്രം, വെള്ളികുളങ്ങര ശിവക്ഷേത്രം,, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടക്കൽ ഭഗവതി ക്ഷേത്രം, മടപ്പള്ളി ജപ സ്കൂൾ ഓഫ് മ്യൂസിക്, മാഹിസി.എച്ച്.ഗംഗാധരൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ഒക്ടോ: 13 വരെ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ സംഗീത കച്ചേരി, സംഗീതാരാധന, ഭക്തിഗാനാമൃതം, ഉപകരണസംഗീതക്കച്ചേരി, അരങ്ങേറ്റം, പഞ്ചരത്ന കീർത്തനാലാപനം, എന്നിവയുണ്ടാകും. 13 ന് വിജയദശമി നാളിൽ മാഹി സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ കാലത്ത് 9 മണിക്ക് വിദ്യാരംഭം കുറിക്കും
മാഹി കോളേജ്: ഗാന്ധിജയന്തി ആഘോഷം നടത്തി
മാഹി മഹാത്‌മാ ഗാന്ധി ഗവ.ആർട്‌സ് കോളേജിൽ ഗാന്ധിജയന്തി ദിനം ഭജന, ഗാന്ധി സന്ദേശങ്ങൾ, ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, പുഷ്‌പാർച്ചന, പരിസര ശുചീകരണം തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. മാഹി റിജ്യണൽ അഡ്‌മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.കോളജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ: മഞ്ചുനാഥ്, ഡോ:കെ.എം.ഗോപിനാഥൻ, കെ.ശ്രീരാഗ്, പി.കെ.നന്ദന, സാനിയ പ്രിയേഷ്, മിസിരിയ, ശ്രീനന്ദ, സംസാരിച്ചു. ഭക്ഷണ വിതരണവും നടത്തി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group