മംഗലാട്ട് രാഘവനെ മയ്യഴി
ഇന്ന് അനുസ്മരിക്കുന്നു
സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മംഗലാട്ട് രാഘവൻ ഫ്രഞ്ച്, ഇംഗ്ലീഷ് സാഹിത്യ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റം നൽകി മലയാള സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി.
ഫ്രഞ്ച് പട്ടാളത്തിന്റെ തോക്കുകൾക്ക് മുമ്പിൽ വിരിമാറ് കാട്ടി വെടിയേൽക്കാൻ തയ്യാറായി മുൻപിൽ കയറി നിന്ന് ഫ്രഞ്ച് പട്ടാളത്തെ വെല്ലുവിളിച്ച മംഗലാട്ട് രാഘവൻ
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്, മാഹി വിമോചന സമരത്തിന്, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഈടുറ്റ സംഭാവനകൾ നൽകിയ വിപ്ളവകാരിയാണ്.
1948 ഒക്ടോബർ 21ന് ഫ്രഞ്ച് അധീനതയിൽ നിന്നും വീമോചിക്കപ്പെട്ട ജനകീയ സർക്കാരിൽ അംഗമായിരുന്ന മംഗലാട്ട് രാഘവൻ , ജയപ്രകാശ് നാരായണനെ പോലെ സ്വാതന്ത്ര്യാനന്തരം അധികാര രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിന്നുകൊണ്ട് സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിച്ചു. ഡോ.കെ.ബി.മേനോനും , ഡോ.റാം മനോഹർ ലോഹ്യയുമായും വളരെയധികം അടുപ്പം പുലർത്തിയിരുന്നു മംഗലാട്ട് രാഘവൻ
സി.പി.എം. പൊളിറ്റ്ബ്യൂറോ
അംഗംവൃന്ദാകാരാട്ട് പുഷ്പ്പൻ്റെ
വീട് സന്ദർശിച്ചു
പുഷ്പന്റെ വീട് സന്ദർശിച്ചതിന് ശേഷം
സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം
വൃന്ദാകാരാട്ട് സന്ദർശക പുസ്തകത്തിലെഴുതിയ കുറിപ്പ്.
മേനപ്രം ഗ്രാമത്തിൽ
സന്ദർശകരുടെ ഒഴുക്ക്
നിലയ്ക്കുന്നില്ല.
ചൊക്ലി: സ്വന്തം ജീവിതം കൊണ്ട് രണഗീതിയെഴുതിയ പുതുക്കുടി പുഷ്പന്റെ
മേനപ്രം ഗ്രാമത്തിലേക്ക് കേരളമാകെ ഒഴുകിയെത്തുന്നു.
സാധാരണ പാർട്ടി അനുഭാവികൾ മുതൽ കോർപ്പേർഷൻ ബോർഡ് ചെയർമാൻമാർ മുതൽ സംസ്ഥാനമന്ത്രിമാർ വരെ പുഷ്പൻ്റെ വീട്ടിലൊഴുകിയെത്തുകയാണ്, വൃന്ദ കാരാട്ട്, പി.കെ ശ്രീമതി, കെ കെ ശൈലജ, പന്ന്യൻ രവീന്ദ്രൻ,മന്ത്രിമാരായ ജി ആർ അനിൽ എ കെ ശശീന്ദ്രൻ, പി.രാജീവ് ,എം ബി. രാജേഷ്, എംഎൽഎമാർ എന്നിവർ സന്ദർശനം നടത്തി.
പുതുക്കുടി വീട്ടിന് മുന്നിൽ വെച്ച പുഷ്പൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചതിന് ശേഷം പുഷ്പൻ കിടന്ന മുറിയിൽ ചിലവഴിച്ചതിന് ശേഷം, പുഷ്പൻ തന്നെ മുൻകൈ എടുത്ത് സ്ഥാപിച്ച കുത്തുപ്പറമ്പ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ മുൻവശത്ത് വിലക്ക് വാങ്ങിയ 38 സെൻ്റ് സ്ഥലത്ത് ആയിരകണക്കിന് റീത്തുകളുടെ നടുവിൽ കിടക്കുന്ന കുഴിമാടത്തിൽ അഭിവാദ്യമർപ്പിച്ചതിന് ശേഷമാണ് പിരിഞ്ഞു പോവുന്നത്.
ചിത്രവിവരണം: മന്ത്രി ജി.ആർ. അനിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു
ടൂറിസം കേന്ദ്രങ്ങൾ ശുചീകരിച്ചു
തലശ്ശേരി:മഹാത്മ ഗാന്ധിയുടെ 'ശുചിത്വ ഭാരതം' സ്വപ്‍നം സാക്ഷാത്‍കരിക്കാനുള്ള പദ്ധതി സ്വച്ഛ്‍ത ഹി സേവ' കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തലശ്ശേരി എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു തലശ്ശേരി കോടതിക്ക് സമീപമുള്ള സീവ്യൂപാർക്ക് ശുചീകരണം നടത്തി. തുടർന്ന് ചരിത്ര പ്രാധാന്യമുള്ള ഗുണ്ടർട്ട് മ്യൂസിയo പരിസരവും ശുചീകരിച്ചു തലശ്ശേരി കോ - ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ സി.പി.ബിനീഷിന്റെ നേതൃത്വത്തിൽ 50 എൻഎസ്എസ് വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
ചിത്രവിവരണം: ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർ
നവീകരിച്ച മിനി
ഓഡിറ്റോറിയം
ഉദ്ഘാടനം ഇന്ന്
തലശ്ശേരി : പിണറായി സർവ്വീസ് സഹകരണ ബാങ്കിന്റെ ആധുനിക രീതിയിൽ നവീകരിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും ശീതീകരിച്ച ഹാളും മികച്ച ശബ്ദ ക്രമീകരണവും ഉൾപെടെ ഒരുക്കിയ ഓഡിറ്റോറിയത്തിൽ 200 പേർക്ക് ഇരിക്കാവുന്ന സൌകര്യങ്ങളും മികച്ച രീതിയിലുള്ള ഭക്ഷണശാലയും ഒരുക്കിയിട്ടുള്ളതായി ബാങ്ക് പ്രസിഡണ്ട് കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉത്ഘാടന ചടങ്ങിൽ പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവൻ ഡൈനിംഗ് ഹാൾ ഉത്ഘാടനം ചെയ്യും.. സഹകരണ സംഘം ജോ. രജിസ്ട്രാർ വി.രാമകൃഷ്ണൻ ആദ്യ ബുക്കിംഗ് സ്വീകരിക്കും. ജനപ്രതിനിധികളും രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രമുഖരും സഹകാരികളും പരിപാടിയിൽ പങ്കെടുക്കും. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കുറഞ്ഞ നിരക്കിൽ ആധുനിക സൌകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം ലഭ്യമാക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്നും പ്രസിഡണ്ട് പറഞ്ഞു. ബാങ്ക് സിക്രടറി എ. ശ്രീഗണൻ, ഡയറക്ടർ ബോർഡ് അംഗം വി.വി. സന്തോഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വനിതാ സാഹിതി പുസ്തക ചർച്ച നടത്തി
തലശ്ശേരി. വനിതാ സാഹിതി പോന്ന്യം പാലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടങ്ങാപോയിൽ യങ്സ്റ്റാറിൽതൊട്ടത്തി അനന്തൻ സ്മാരക ഹാളിൽ പുസ്തക ചർച്ച നടത്തി. വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഇ.ഡി. ബീന ഉദ്ഘാടനം ചെയ്തു. ടി.ടി.റംല .കാബൂളിലെ പെൺകുട്ടി എന്ന കഥയെ കുറിച്ച് സംസാരിച്ചു.മേഖല സെക്രട്ടറി ടി.കെ.ബിന്ദു സംസാരിച്ചു കെ.ജലജ കുമാരി. അദ്ധ്യക്ഷത വഹിച്ചു. കെ.വി.സ്മിത സ്വാഗതവും ഷൈനി പൊന്ന്യം നന്ദിയും പറഞ്ഞു
ചിത്രവിവരണം: ഇ.ഡി. ബീന ഉദ്ഘാടനം ചെയ്യുന്നു.
ശമ്പളം തടസ്സപ്പെടുത്താൻ
സർക്കാർ നീക്കമെന്ന് ആക്ഷേപം
തലശ്ശേരി: 2024 ഒക്ടോബർ മുതൽ ജീവനക്കാരുടെ പ്രതിമാസ ശമ്പള ബിൽ കൂടി അപ്രൂവിങ്ങ് അതോറിറ്റി കൗണ്ടർ സൈൻ ചെയ്യണമെന്ന വിചിത്രമായ ഉത്തരവ് ഇറക്കി കേരളത്തിലെ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽൽ സ്റ്റാഫ് അസോസിയേഷൻ ശക്തമായിപ്രതിഷേധിച്ചു.
കഴിഞ്ഞ പത്തു വർഷത്തോളമായി കൃത്യമായി ശമ്പളം കിട്ടുന്ന ജീവനക്കാരുടെ വേതനം വൈകിക്കുകയെന്നതാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്ന് മിനി സ്‌റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഹെഡ്മാസ്റ്റർമാർ ശമ്പളം നേരിട്ട് വാങ്ങാൻ തുടങ്ങിയത് മുതൽ സ്കൂൾ ജീവനക്കാർ വിദ്യാഭ്യാസ ഓഫീസിനെ അധികം ആശ്രയിക്കാത്ത ഒരവസ്ഥ കൂടി നിലവിലു ണ്ട്. അത് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരുടെ അധികാരംനഷ്ടപ്പെടുമോയെന്ന തോന്നൽ അവർക്കുണ്ട്.
ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഒരു ബില്ല്നൽകിയാൽ അത് ഓൺലൈൻ വഴി അവരെ അറിയിച്ചാലും, ദിവസങ്ങൾകഴിഞ്ഞു മാത്രമേ മിക്ക ബില്ലുകളും അംഗീകരിച്ച് കിട്ടുന്നുള്ളു. ഇത് കൊണ്ട് തന്നെ ജീവനക്കാരുടെ മിക്ക അനുകൂല്യങ്ങളും ലഭിക്കാൻ ഒരുപാട് കാലതാമസം ഉണ്ടാകുന്നു .
സാമ്പത്തിക പ്രയാസം മൂലം ജീവനക്കാരുടെ ശമ്പളം കൂടി പിടിച്ചു വെക്കുക എന്നതാണ് ഈ പരിഷ്ക്കാരം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.ഹെഡ്മാസ്റ്റർമാർ നേരിട്ട് ശമ്പള ബിൽ ട്രഷറിയിൽ കൊടുത്ത് പാസ്സാക്കുന്നത് കൊണ്ട് നിരവധിതിരിമറി ക നടക്കുന്നു എന്ന തെറ്റായ പ്രചരണം കൂടി സർക്കാർ തലത്തിൽ ഈ പരിഷ്ക്കാരത്തിന്റെ പിന്നിൽ ഉണ്ട്. ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധിക്കുന്നതോടൊപ്പം ഈ ഉത്തരവ് തിരുത്തിക്കുന്നതിനുള്ള നടപടിയുമായി എ എസ് എം എസ് എ മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി
തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി
തലശ്ശേരി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ ,തലശ്ശേരി ബ്ലോക്കിന്‍റെ സഹകരണത്തോടെ തലശ്ശേരി പെൻഷൻ ഭവനിൽ നടത്തിയ സ്തനാർബുദ ബോധവത്കരണം തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷ ഉദ്ഘാടനം ചെയ്തു. ഗവ.ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ.വി. വാസന്തി വിശിഷ്ടാതിഥിയായി. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ സെക്രട്ടറി വി.എം. ചന്ദ്രൻ, ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. സുശീല എന്നിവർ സംസാരിച്ചു. എം.സി.സി.എസ് സെക്രട്ടറി ടി.എം. ദിലീപ് കുമാർ സ്വാഗതവും ജോ.സെക്രട്ടറി പി.കെ. രത്നാകരൻ നന്ദിയും പറഞ്ഞു. മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച വിജ്ഞാനദായിനി വായനശാല, നടാലിന്‍റെയും വ്യാഴാഴ്ച പയ്യന്നൂർ കോഓപറേറ്റീവ് കോളജിന്‍റെയും ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവത്കരണ ക്ലാസ് നടക്കും.
ചിത്രവിവരണം.. മലബാർ കാൻസർ കെയർ സൊസൈറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച തീവ്ര സ്തനാർബുദ ബോധവത്കരണ മാസാചരണം തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷാ ഉദ്ഘാടനം ചെയ്യുന്നു
കോടിയേരിയുടെ
വെങ്കല പ്രതിമ മുഖ്യമന്ത്രി
അനാഛാദനം ചെയ്തു
തലശ്ശേരി: സി.പി.എം. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഇനി കോടിയേരിയുടെ അര്‍ധകായ വെങ്കലശില്പം.
മുളിയില്‍ നടയിലെ വീട്ടില്‍ വെങ്കലപ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാഛാദനം ചെയ്തു.
കോടിയേരിക്ക് നിത്യസ്മാരകമായി കുടുംബമാണ് ശില്പം സ്ഥാപിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശില്പം കഴിഞ്ഞദിവസമാണ് കോടിയേരിയുടെ വീട്ടിലെത്തിച്ച് സ്ഥാപിച്ചത്. വീട്ടില്‍ കോടിയേരി സ്മൃതി പ്രദര്‍ശനവുമൊരുക്കിയിട്ടുണ്ട്. വീടിന്റെ മുകള്‍നിലയില്‍ ഹാളിലാണ് അദ്ദേഹം ഉപയോഗിച്ച സാധനങ്ങള്‍, നേതാക്കളോടും കുടുംബങ്ങളോടുമൊപ്പമുള്ള ഫോട്ടോകള്‍, ഉപഹാരങ്ങള്‍ എന്നിവയെല്ലാം സൂക്ഷിച്ചിട്ടുള്ളത്. ഇവ കാണാന്‍ ഒട്ടേറെപ്പേര്‍ വീട്ടിലെത്തുന്നുണ്ട്. ഇതിന് സമീപത്തായാണ് ഉദ്യാനത്തിൽശില്പവും സ്ഥാപിച്ചത്.
താഴെചൊവ്വയിലെ പ്രശസ്ത ശില്പി എന്‍.മനോജ്കുമാറാണ് ശില്പം ഒരുക്കിയത്. ഏകദേശം 30 ഇഞ്ച് ഉയരമുണ്ട്. 2024 ജനുവരിയിലാണ് നിര്‍മാണം തുടങ്ങിയത്. പ്രതിമയുടെ മെറ്റല്‍ പ്രവൃത്തി ജീവന്‍ കുഞ്ഞിമംഗലമാണ് നിര്‍വഹിച്ചത്. പ്രതിസന്ധികളില്‍ പാര്‍ട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിൽപിക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി.
സി. പി. എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, കഥാകൃത്ത് ടി.പത്മനാഭൻ , പോളിറ്റ് ബ്യൂറോയംഗം വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ ടീച്ചർ, പി കെ ശ്രീമതി ടീച്ചർ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ,സ്പീക്കർ അഡ്വ. എ. എൻ.ഷംസീർ, എം.പി.മാരായ വി.ശിവദാസ്, പി.സന്തോഷ്കുമാർ, എംഎൽഎമാരായ കെ.പി. മോഹനൻ,
കെ വി സുമേഷ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ, സി.പി.ഐ.നേതാവ് പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ്, മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.എ
ലത്തീഫ്, മുൻ മന്ത്രി സി.കെ.നാണു, കേരള കോൺഗ്രസ് സ്കറിയ വിഭാഗം നേതാവ് ബിനോയ് ജോസഫ്, എം.വി.ജയരാജൻ, പി.ജയരാജൻ, പി.ശശി, എം.പ്രകാശൻ മാസ്റ്റർ, പനോളി വത്സൻ, പി. ഹരീന്ദ്രൻ, എം.സുരേന്ദ്രൻ, കെ.കെ.പവിത്രൻ, എം.സി.പവിത്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള എന്നിവർ സംബന്ധിച്ചു.
ചിത്രവിവരണം: മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യുന്നു
ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു കൊന്നുവെന്ന കേസ്സ് :
.പ്രതിയെ വെറുതെ വിട്ടു,
തലശ്ശേരി : ഭാര്യയെ അടിച്ചു വീഴ്ത്തി കിണറ്റിൽ തള്ളി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു.
ശ്രീകണ്ഠാപുരം നടുവിൽ ഒറ്റത്തൊട്ടി സ്വദേശി കെ. ബിജുവിനെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി - 1 ജഡ്ജി ഫിലിപ്പ് തോമസ് വെറുതെ വിട്ടത്.
2011 ഏപ്രിൽ 2 നാണ് കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയെയും മക്കളേയും കോഴിക്കോട് ചെന്ന് കൂട്ടിക്കൊണ്ട് വന്ന ശേഷം ഭാര്യയെ അടിച്ചു പരിക്കേൽപ്പിച്ചു കിണറ്റിലിട്ടു കൊലപ്പെടുത്തി യെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്സ്. ശ്രീകണ്ഠാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ മകൻ ഉൾപ്പെടെ 24 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് ബി.പി. ശശീന്ദ്രൻ അഡ്വ: ബിനോയ് തോമസ് തളിപ്പറമ്പ എന്നിവർ ഹാജരായി.
പരിക്കേറ്റ യുവാവ് മരണപ്പെട്ടു
തലശേരി:ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
തലശ്ശേരി'മാടപീടിക ചെള്ളത്ത് മഠപ്പുരക്ക് സമീപത്തെ ചാലിക്കണ്ടിയിൽ പരേതനായ പ്രഭാകരന്റെയും കമലയുടെയും മകൻ അശ്വന്താ (26) ണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയിൽ ചിറക്കരയിലായിരുന്നു അപകടം
നിസ് വത്ത് നിര്യാതയായി.
തലശ്ശേരി : സൈദാർ പള്ളിക്ക് സമീപം കാടാൻകണ്ടി ചീരായി
ടി പി സി ആബൂബക്കറിൻ്റെയും കെ സി നഫീസയുടെയും മകൾ കെ സി നിസ് വത്ത് (56) നിര്യാതയായി.
ഭർത്താവ്:അഷ്റഫ്
മക്കൾ:കെ സി നിസാഫ്, നഫ്റീന, നശീന, നാഫിയ.
മരുമക്കൾ:ഹുസ്ന,ആശിക്,അസ്ഫർ,
ശർഹാൻ. സഹോദരൻ: പരേതനായ നിസാം.
ഖബറടക്കം വൈകുന്നേരം 6.30ന് സൈദാർപള്ളി ഖബർസ്ഥാനിൽ
വയോജന ദിനം ആചരിച്ചു
തലശ്ശേരി:വിനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ തലശ്ശേരി നോർത്ത് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനാചരണം കാവുംഭാഗം കരയത്തിൽ നാരായണൻ മെമ്മോറിയൽ ഹാളിൽ നടന്നു. തലശ്ശേരി മുൻസിപ്പൽ ബ്ലോക്ക് സെക്രട്ടറി കെ.കെ. വിനോദ്‌കുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.സി. ദേവദാസ് സ്വാഗതം പറഞ്ഞു. പ്രസി: എ. ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. മുതിർന്ന പൗരന്മാരായ ഇ.കെ ബാലകൃഷ്ണൻ (മുൻ സർക്കസ്സ് കലാകാരൻ), ലക്ഷ്മണൻ ( മുൻ കെ.എസ് ആർ ടി സി മെക്കാനിക്ക് ) എന്നിവരെ യഥാക്രമം എ.സി. മനോജ്, ആലയാടൻ രാജേഷ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. .
നാരായണൻ നിര്യാതനായി.
തലശ്ശേരി: സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കാരായി ശ്രീധരൻറെ അനുജൻ മൂഴിക്കര, കൃഷ്ണാർദ്രം വീട്ടിൽ കണ്ട്യൻ നാരായണൻ (96) നിര്യാതനായി.. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് പാർട്ടി പ്രവർത്തനം നടത്തിയതിൻറെ കാരണത്താൽ ഏതാനും നാളുകൾ സേലം ജയിൽ വാസം അനുഭവിച്ചിരുന്നു.ജയിൽ മോചിതനായ ശേഷം ഏ.കെ.ജി പാലക്കാട് എത്തുമ്പോൾ സഹായിയായി ഒപ്പം ഉണ്ടായിരുന്നു. ഭാര്യ സുശീല .മക്കൾ : പവിത്രൻ (മുംബൈ ), ചിത്രലേഖ, പ്രദീപ്കുമാർ (ഓട്ടോ ഡ്രൈവർ ), പരേതനായ അജയൻ മരുമക്കൾ : ബാലകൃഷ്ണൻ, ലീന (മുംബൈ ), മഹിഷ( നേഴ്സ്, തലശ്ശേരി കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റൽ )സഹോദരങ്ങൾ : ശാന്ത, പരേതരായ സുകുമാരൻ, ലക്ഷ്മി, ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച്ച 10 ന് കണ്ടിക്കൽ ശ്മാനത്തിൽ.
പി.ബാലകൃഷ്ണൻ നിര്യാതനായി
മാഹി : പുതുച്ചേരി പൊലീസ് വയർലസിൽ നിന്നും വിരമിച്ച ഏ എസ്.ഐ. പള്ളൂർ പാലോട്ടുമ്മൽ മീത്തലെ പറമ്പത്ത് പി. ബാലകൃഷ്ണൻ (70) നിര്യാതനായി. പരേതരായ ഗോവിന്ദൻ - നാരായണി ദമ്പതികളുടെ മകനാണ്., ഭാര്യ: ഷീബ, മക്കൾ : സമന , ഡോ. ഷില്ല, ജാമാതാവ് : അഭിജിത്ത് (പാലക്കാട്)
സഹോദരി: വനജ (മാഹി ). സംസ്ക്കാരം പൊലീസ് ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.
ഗോപാലൻ മാസ്റ്റർ നിര്യാതനായി .
തലശ്ശേരി:കുട്ടിമാക്കൂൽ ലാൽസ് വീട്ടിൽ എം.വി ഗോപാലൻ മാസ്റ്റർ (76 )
നിര്യാതനായി .ഭാര്യ കാർത്ത്യാനി (റിട്ട.. സെയിൽ ടാക്സ് ) മക്കൾ: ശാരി ,ശരത് ലാൽ
മരുമകൻ സജിത്ത് കുമാർ
സംസ്കാരം ഇന്ന് കാലത്ത് 8.30.ബുധൻ കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനം
ഗാന്ധിജി സ്മരണയിൽ പ്രശസ്ത ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ വരച്ച അക്രിലിക് പെയിൻ്റിങ്ങ്
ബാബു നിര്യാതനായി
ചൊക്ലി, നിടുമ്പ്രം . ഇല്ലത്ത് പിടിക പരിസരത്തെ കിഴക്കയിൽ കുഞ്ഞി പറമ്പത്ത് ( ശാരദനിവാസ് ) ബാബു (60) നിര്യാതനായി. ഇരട്ടപ്പിലാക്കൂലിൽ ഓട്ടോ ഡ്രൈവറാണ്.
പരേതരായ ഗോവിന്ദന്റെയും , ശാരദയുടെയും മകനാണ്
ഭാര്യ: ശോഭന
മക്കൾ: ദയാൽ ( ബാങ്കളുർ ) ഹരിത (ആയുർവേദ ഡോക്ടർ )
സഹോദരങ്ങൾ:രാജി, പ്രസന്ന, ഇന്ദിര,പരേതനായ രാജൻ
ഇന്നത്തെപരിപാടി
ചൊക്ലി: ആസാദ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽമഹാത്മജി അനുസ്മരണ സമ്മേളനം. ഹരിത കർമ്മ സേനക്കുള്ള ആദരം.
വൈ: 4 മണി
മാഹിയിൽ ഖാദി മേള
മാഹി.. പാലത്തിന്നടുത്ത തിലക് ക്ലബ് അങ്കണത്തിൽ ഒക്ടോബർ 6 മുതൽ 22 വരെ ഖാദി മേള സംഘടിപ്പിക്കുന്നു. മാഹി തിരുനാൾ പ്രമാണിച്ച് 30 മുതൽ 50 ശതമാനം വരെ വിലയിൽ കിഴിവ് അനുവദിക്കും
ഡസ്റ്റ് ബിന്നുകൾ കൈമാറി
മാഹി:ഭാരത സർക്കാരിന്റെ സ്വച്ഛത ഹി സേവാശുചിത്വ മിഷന്റെ ഭാഗമായി മാഹി ലയൺസ് ക്ലബ് 25 ഡസ്റ്റ്ബിന്നുകൾ മാഹി റെയിൽവേ സ്റ്റേഷന് കൈമാറി. ഉദ്ഘാടന കർമ്മം വടകര എം എൽ എ . കെ.കെ രമ നിർവ്വഹിച്ചു. സേവനരംഗത്ത് ലയൺസ് ക്ലബ്ബുകളുടെ സംഭാവനകൾ മാതൃകാപരമാണെന്ന് എം എൽഎ പറഞ്ഞു. മാഹി ലയൺസ് ക്ലബ് പ്രസിഡന്റ് എ.സുധാകരൻ അധ്യക്ഷത വഹിച്ചു. അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വടകര റിട്ടയർഡ് സ്റ്റേഷൻ സുപ്രണ്ട് വൽസലൻ കുനിയിൽ, മാഹി നഗരസഭ മുൻ വൈസ് ചെയർമാർ പി.പി. വിനോദൻ, ലയൺസ് ഇൻറർനാഷനലിന്റെ റീജിയയണൽ ചെയർമാൻ രാജേഷ്.വി.ശിവദാസ് എന്നിവർ സംസാരിച്ചു. . മാഹി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വി അജിത് സ്വാഗതവും മാഹി ലയൺസ് ക്ല്ബ് സെക്രട്ടറി ടി.രമേശ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: കെ.കെ.രമ എം എൽ എ ഡസ്റ്റ് ബിന്നുകൾ കൈമാറുന്നു.
പവിത്രൻ നിര്യാതനായി.
പവിത്രൻ തലശ്ശേരി:പാതിരിയാട് ആറുമുഖവിലാസം സ്കൂളിന് സമീപം കുനിയിൽ വീട്ടിൽ പവിത്രൻ (61) നിര്യാതനായി.
പരേതരായ കണ്ണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.
സംസ്‍കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : സജിത കെ. പി
മക്കൾ: ജിതിൻ ( ദുബായ് ), വിപിൻ (ദുബായ് ), അതുല്യ. സഹോദങ്ങൾ : ജാനകി, ലക്ഷ്മി, ലീല, കമല, പുഷ്പ, പരേതയായ കാർത്യായനി
മരുമകൻ : രഞ്ജിത്ത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group