സി.എച്ച്.ഗംഗാധരനെ അനുസ്മരിച്ചു
മാഹി: മയ്യഴിയുടെ ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ സി.എച്ച്.ഗംഗാധരൻ്റെ പതിനൊന്നാം ചരമ വാർഷിക ദിനത്തിൽ മാഹി പ്രസ്സ് ക്ലബ്ബിലെ സി.എച്ച്.ഗംഗാധരൻ സ്മാരക ഹാളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മയ്യഴിയുടെ വ്യതിരിക്തമായ സംസ്കൃതിയും നാട്ടുവിശേഷങ്ങളും ചരിത്രവും ലോകത്തിന് മുന്നിൽ വാർത്തകളിലൂടേയുംവർത്തമാനങ്ങളിലുടേയും . ചരിത്ര ഗ്രന്ഥത്തിലുടെയും അടയാളപ്പെടുത്തിയ അസാധാരണ സർഗ്ഗശേഷിയുള്ള മാധ്യമ പ്രവർത്തകനായിരുന്നു സി.എച്ച്.ഗംഗാധരനെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ കലൈമാമണി ചാലക്കര പുരുഷു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ പന്തക്കൽ അനുസ്മരണ ഭാഷണം നടത്തി. ഐ.അരവിന്ദൻ, എം.എ.കൃഷ്ണൻ, ഇ.കെ.റഫീക്ക്, എം.ശ്രീജയൻ, ഷാജി കൊള്ളുമ്മൽ, പി.കെ.സജീവൻ, സത്യൻ കുനിയിൽ സംസാരിച്ചു. ജയന്ത്.ജെ.സി, നിർമ്മൽ മയ്യഴി, മോഹനൻ.കെ നേതൃത്വം നൽകി.
ചിത്രവിവരണം: സി.എച്ച്. ഗംഗാധരന്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു
കുട്ടികൾക്ക് നാവ്യാനുഭവം
പകർന്ന് കഥകളി പ്രദർശനം
മാഹി: ഇന്ത്യൻ കലകളെയും കരകൗശല വസ്തുക്കളെയും പ്രോത്സാഹിപ്പിക്കുന്ന യുവജനപ്രസ്ഥാനമായ സൊസൈറ്റി ഫോർ ദി പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമങ്ങ്സ്റ്റ് യൂത്ത് (സ്പിക്മാകെ ) ന്റെ ആഭിമുഖ്യത്തിൽ മാഹി എക്സൽ പബ്ലിക് സ്കൂളിൽ കുട്ടികൾക്കായി കഥകളി അവതരിപ്പിച്ചു. കലാമണ്ഡലം ഹരിനാരായണൻ കുചേലവൃത്തം കഥയെ ആസ്പദമാക്കി കഥകളി അവതരിപ്പിക്കുകയും കഥകളിയെ കുറിച്ച് വിശദമായ ക്ലാസ്സ് നൽകുകയും ചെയ്തു. നവരസങ്ങളെ കുറിച്ചുള്ള വിവരണം കുട്ടികൾക്ക് പുതിയൊരു അനുഭവമായി. സ്പിക്മാകെ കോർഡിനേറ്റർ മഹേഷ് മംഗലാട്ട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം.കുറുപ്പ് അധ്യക്ഷം വഹിച്ചു. കഥകളിയുടെ ഭാഗമായ മുഴുവൻ കലാകാരൻമാരെയും സ്കൂൾ മാനേജ്മെന്റ് ഉപഹാരം നൽകി ആദരിച്ചു
ചിത്രവിവരണം:കലാമണ്ഡലം ഹരി നാരായണൻ അവതരിപ്പിച്ച കഥകളി
കെ.കെ. സന്തോഷ്‌കുമാറിന്
രണ്ടാം സ്ഥാനം
മാഹി:കേരള സമാജം പോണ്ടിച്ചേരി ഓണം ആഘോഷത്തോടനുബന്ധിച്ച് പ്രേംനസിർ സുഹൃദ് സമിതി, പോണ്ടിച്ചേരിയിൽ നടത്തിയ നിത്യ ഹരിത ഗാനാലാപന മത്സരത്തിൽ മാഹി സ്വദേശി കെ.കെ. സന്തോഷ്കുമാറിന് രണ്ടാംസ്ഥാനം ലഭിച്ചു. പുതുച്ചേരി സംസ്ഥാന സഹകരണ ബേങ്ക് ജീവനക്കാരനാണ്.
പുതുച്ചേരിയിൽ ഓണാഘോഷം
പുതുച്ചേരി:പോണ്ടിച്ചേരി കേരള സമാജത്തിന്റെ 80 മത് വാർഷികത്തോടനുബന്ധിച്ച് വിപുലമായ ഓണാഘോഷ പരിപാടി പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ കെ. കൈലാസനാഥൻ ഉദ്ഘാടനം നിർവഹിച്ചു. രമേശ് പറമ്പത്ത് എം എൽ എ മുഖ്യാതിഥിയായിരുന്നു.
കേരള സമാജത്തിന്റെ പ്രസിഡൻറ് ജോഷി, ജനറൽ സെക്രട്ടറി സികേഷ് എന്നിവർ സംസാരിച്ചു .മറ്റ് മുതിർന്ന ഭാരവാഹികളും മയ്യഴി ഉൾപ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.
വിനോദസഞ്ചാരദിനം ആഘോഷിച്ചു
മാഹി : മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ ബി.ബി.എ ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ലോക വിനോദസഞ്ചാരദിനം ആഘോഷിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ കെ വി ദീപ്തി അധ്യക്ഷത വഹിച്ചു.കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(KIAL) ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ പി.കെ..സൂരജ് മുഖ്യഭാഷണം നടത്തി.
സച്ചിൻ സജീവ് സംസാരിച്ചു.
കെ.സയന. (ബി.ബി.എ ടൂറിസം വകുപ്പ് മേധാവി) സ്വാഗതവും ,
ടൂറിസംക്ലബ്പ്രസിഡൻ്റ് .മുഹമ്മദ് റാസി നന്ദിയും പറഞ്ഞു. ടൂറിസം ക്വിസ് മത്സരവുമുണ്ടായി.
ആവേശത്തിൻ്റെ
ആന്ദോളനങ്ങൾ
തീർത്ത് വാദ്യ
മഹോത്സവം
തലശ്ശേരി: ഉത്തര കേരളത്തിലെ സംഗീത- നടനകലകളുടെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൈതൃക നഗരത്തിന് വാദ്യസംസ്ക്കാരത്തിൻ്റെ നൂതനമായ അനുഭൂതി പകർന്ന് ,ജഗന്നാഥ സവിധത്തിൽ നടന്ന വാദ്യ മഹോത്സവം അനേകർക്ക് അവാച്യമായ ആനന്ദം പകർന്നു.
കേരളത്തിൻ്റെ തനത് ക്ഷേത്രവാദ്യകലകളായ ചെണ്ടമേളം, , പഞ്ചവാദ്യം, കേളികൊട്ട്, അഷ്ടപദി,
, കൊമ്പ്, കുറുംകുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ മേളനം ജഗന്നാഥ ക്ഷേത്രാങ്കണത്തെ അക്ഷരാർത്ഥത്തിൽ രാഗതാളമേളങ്ങളുടെ സംഗമ ഭൂമികയാക്കി.
തിരുവങ്ങാട് വാദ്യകലാ അക്കാദമിയാണ് ഉത്തര കേരളത്തിൽ ഇതാദ്യമായിവാദ്യമഹോത്സവം സംഘടിപ്പിച്ചത്.
ചെണ്ടയും മദ്ദളവും ചേർന്നുള്ള കേളിയോടെ ആരംഭിച്ച വാദ്യ മഹോത്സവത്തിൽ 35 അംഗങ്ങളടങ്ങിയ പഞ്ചവാദ്യവും, 51 കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും, തൃശൂർ പൂരത്തിന് അരങ്ങേറുന്ന ഇലഞ്ഞിത്തറമേളവുമെല്ലാം ഇടമുറിയാതെ അരങ്ങേറിയപ്പോൾ, ക്ഷേത്രാങ്കണം അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊണ്ടു അതാകട്ടെ, ഉത്സവങ്ങളുടെ മഹോത്സവമായി മാറുകയും ചെയ്തു.
നിരനിരയായി അണിനിരന്ന്, താളമേളങ്ങളിൽ കൊട്ടിക്കയറിയ വാദ്യകലാകാരന്മാർക്ക് ചുറ്റിലും തിങ്ങി നിറഞ്ഞ ആബാലവൃദ്ധം , അക്ഷരാർത്ഥത്തിൽ ഇളകിയാടുകയായിരുന്നു. മേളം മുറുകുന്നത്തോടെ കാണികളിൽ ആവേശം കൊടുമുടികയറി.
വാദ്യകലാ കേസരി ചെറുതാഴംചന്ദ്രൻ മാരാർ,കലാനിലയം ഉദയൻ നമ്പൂതിരി, ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട്, കോട്ടക്കൽ രാജ് മോഹൻ, തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം മഹോത്സവത്തിന് ധന്യതയേറ്റി.
വിളംബരകേളിയോടെ ആരംഭിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ ശ്രീ ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥിയായിരുന്നു.
വെള്ളിത്തിരുത്തി ഉണ്ണി നായർക്ക് മേളാചാര്യ പുരസ്ക്കാരവും, കലാമണ്ഡലം മഹേന്ദ്രന് കലാചാര്യപുരസ്ക്കാരവും സമ്മാനിച്ചു.
തിമില ഗുരുനാഥൻ അനിൽ കുമാർ ആറങ്ങോട്ടുകര, ലോഗോ ഡിസൈനർ കെ.കെ. ഷിബിൻ എന്നിവരെ ആദരിച്ചു.
പ്രദീപൻ കടേപ്രം സ്വാഗതവും, തിരുവാണി ഉജ്വൽശ്രീജയൻ നന്ദിയും പറഞ്ഞു.
മൂന്ന് ബാച്ചുകളിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റവുമുണ്ടായി.
ചിത്രവിവരണം: ജഗന്നാഥക്ഷേത്രത്തിൽ നടന്ന വാദ്യ മഹോത്സവം.
മാഹി സെന്റ് തെരേസാ ബസലിക്ക തിരുനാൾ ആഘോഷം ഒക്ടോബർ 5 ന് തുടങ്ങും
മാഹി: തെന്നിന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി ബസലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5 ന് കൊടിയേറുമെന്ന് കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ - ജെൻസൺ പുത്തൻ വീട്ടിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5 ന് രാവിലെ 11.30 ന് വികാരിയുടെ കാർമികത്വത്തിൽ കൊടിയേറ്റും - തുടർന്ന് 12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വികാരി പൊതു വണക്കത്തിനായി ദേവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാവും - 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും - 14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം
തിരുനാൾ ദിനങ്ങളിൽ രാവിലേയും, വൈകുന്നേരവും വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ വൈകുന്നേരം ആറിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് റവ.മോൺ ജെൻസൻ പുത്തൻ വീട്ടിൽ, ഫാ.പോൾ എ.ജെ, മാർ എഫ്രേo നരികുളം, റവ.ഫാ.ഷിജോയ് ആൻ്റ് ഫാ.ഷാൻ്റോ, റവ.ഫാ.ജോൺ വെട്ടിമല ,ഫാ.ജോൺസൺ കെ., ഫാ. ഡാനി ജോസഫ്, മോസ്റ്റ് റവ.ഡോ.ഫ്രാൻസിസ് കലിസ്റ്റ്, മോസ്റ്റ് റവ.ഡോ.ആൻ്റണി വാലുങ്കൽ ,റവ.ഫാ .ടോണി ഗ്രേഷ്യസ്, ഫാ. ഡിലു റഫേൽ ,റവ.ഫ്രാൻസിസ് മരോട്ടിക്ക പറമ്പിൽ, ഫാ: ഷാജു ആൻ്റണി, ഫാ.ജിജു പള്ളിപ്പറമ്പിൽ, മാർ ജോസ് പൊരുന്നേടം, ഫാ.സജീവ് വർഗ്ഗീസ് എന്നിവർ കാർമികത്യം വഹിക്കും. 7 ന് വൈകിട്ട് 6ന് സീറോ മലബാർ റീത്തിലും, 12 ന് ശനിയാഴ്ച്ച 3ന് കൊങ്കിണി ഭാഷയിലും, 13 ന് ഇംഗ്ലീഷ് ഭാഷയിലുമാണ് ദിവ്യബലി നടക്കുക.
പ്രധാന ദിവസമായ 14 ന് തിരുനാൾ ജാഗരം - വൈകിട്ട് 6ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആൻറണി വാലുങ്കൽ പിതാവിൻ്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും - തുടർന്ന് നഗര പ്രദക്ഷിണം, 15 ന് തിരുനാൾ ദിനത്തിൽ പുലർച്ചെ 1 മുതൽ രാവിലെ 6 വരെ ഭക്തരുടെ നേർച്ചയായ ശയന പ്രദക്ഷിണം ഉണ്ടാകും. തുടർന്ന് രാവിലെ 10.30 ന് കോഴിക്കോട് രൂപതാ മെത്രാൻ വർഗ്ഗീസ് ചക്കാലക്കലിൻ്റെ കാർമികത്വത്തിൽ സാഘോഷ തിരുനാൾ ദിവ്യബലി അർപ്പിക്കപ്പെടും -വൈകിട്ട് 3ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും 22 ന് സമാപന ദിവസം രാവിലെ 10.30 ന് കണ്ണുർ രൂപതാ വികാരി ജനറൽ റവ.മോൺ ക്ലാരൻസ് പാലിയത്തിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും -തിരുനാൾ ദിനത്തിൽ എല്ലാ ദിവസവും നൊവേനയും, പ്രദക്ഷിണവും ഉണ്ടാകും - 22 ന് ഉച്ചകഴിഞ്ഞ് തിരുസ്വരുപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷത്തിന് സമാപനമാവും-തീർഥാടകർക്ക് വാഹനം പാർക്ക് ചെയ്യുവാൻ കോളേജ് ഗ്രൗണ്ടിൽ സൗകര്യമുണ്ടാകും -
മാഹി സമുദ്രതീരം ശുചീകരിച്ചു: പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടി
മാഹി : നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ മാഹി തീരദേശം ശുചീകരിച്ച് സുന്ദരമാക്കി.
ജില്ലാ ഭരണകൂടം, മാഹി മുനിസിപ്പാലിറ്റി, പൊലീസ് വകുപ്പ്, നെഹ്റു യുവകേന്ദ്ര, യുവജന ക്ലബ്ബുകൾ, ആപ്തമിത്ര വളണ്ടിയേഴ്സ്, നാഷണൽ സർവീസ് സ്കീം എന്നിവരുടെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ സ്വച്ഛതയുടെ ഭാഗമായി വിവിധതരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.. സ്വച്ഛത ഹി സേവയുടെ ഭാഗമായി ജില്ലയിലെ യുവജന ക്ലബ്ബകളുടെ സഹായത്തോടുകൂടിയാണ് നെഹ്റു യുവകേന്ദ്ര പരിപാടി സംഘടിപ്പിച്ചത്.
മാഹി പൊലീസ് എസ് പി ശരവണൻ, മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് കുമാർ, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യ പങ്കെടുത്തു.
മാഹി അതിർത്തിയിലെ പൂഴിത്തല, തുറമുഖ മേഖലയിലുള്ള പാറക്കൽ,വളവിൽ ബീച്ചുകളിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. 150 പേർ പരിപാടിയിൽ പങ്കെടുത്തു ഉദ്യോഗസ്ഥരും, യുവജന ക്ലബ് അംഗങ്ങളും, മാഹി മുനിസിപ്പാലിറ്റിയിലെ അംഗങ്ങൾ, മാഹീ ഗവ: കോളേജ്, ജെ എൻ ജി എച്ഛ് എസ് എസ്, സി ഇ ബി എച്ച്എസ്.എസ്എന്നീ വിദ്യാലയങ്ങളിലെ വളണ്ടിയർമാർ, എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. മയഴി ത്തീരം മാത്യകാപരമായി മനോഹരമാക്കിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രധാനമന്ത്രി മൻകി ബാത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
ചിത്ര വിവരണം: മയ്യഴി കടലോരം ശുചീകരിച്ച ടീം അംഗങ്ങൾ റീജ്യണൽ അഡ്മിനിസ്ട്രറ്റർ ഡി. മോഹൻകുമാറിനൊപ്പം
ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു
പാനൂർ: ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും
എസ്എൻഡിപി യൂത്ത് മൂവ്മെൻറ് കണ്ണൂർ ജില്ലാ ട്രഷററും
പാനൂർ ശ്രീനാരായണ കൂട്ടായ്മ പ്രസിഡണ്ടുമായിരുന്ന പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു. കണ്ടോത്ത് വസതിയിൽ സർവകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബി.ഡി.ജെ.എസ്. സംസ്ഥാന സിക്രട്ടറി ഇ. മനീഷ് അധ്യക്ഷനായി പാനൂർ നഗരസഭ കൗൺസിലർ പി കെ പ്രവീൺ അനുസ്മരണ പ്രഭാഷണം നടത്തി പാനൂർ നഗരസഭ കൗൺസിലർമാരായ
കെ.കെ. സുധീർ കുമാർ, നസീല കണ്ടിയിൽ, കെ പി സി സി മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ. മുസ്ലിം ലീഗ് കൂത്തുപറമ്പ്നിയോജകമണ്ഡലം ജനറൽസെക്രട്ടറിപി.കെ.ഷാഹുൽ ഹമീദ്, ബിജെപി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. ധനഞ്ജയൻ, സിപിഎം പാനൂർലോക്കൽ കമ്മിറ്റി സെക്രട്ടറികെ കെ ബാലൻ ,ബിഡിജെഎസ് കൂത്തുപറമ്പ്നിയോജക മണ്ഡലം പ്രസിഡണ്ട് എം കെ രാജീവൻ ഇന്ത്യൻ നാഷണൽ ലീഗ് പാനൂർ മുനിസിപ്പാലിറ്റി സെക്രട്ടറി ടി റഷീദ് കെ പി ശശീന്ദ്രൻ ടി.കെ. നാണു, എൻ.കെ. നാണു മാസ്റ്റർ, ബാങ്കിൽ ഹനീഫ, അബ്ദുള്ള പുത്തൂർ, റഷീദ് പാനൂർ, വാഴയിൽ ഭാസ്കരൻ, എം.എം. സുനിൽ കുമാർ,കെ. മോഹനൻ, എൻ ബാലകൃഷ്ണൻ സംസാരിച്ചു
ചിത്രൻ കണ്ടോത്തിൻ്റെഇരുപത്തിയൊന്നാം ചരമ ദിനം ശ്രദ്ധാഞ്ജലി സർവകക്ഷി അനുസ്മരണ സമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദഉദ്ഘാടനം ചെയ്യുന്നു
എം.പത്മനാഭൻ നിര്യാതനായി.
മാഹി:ഈസ്റ്റ് പള്ളൂർ അങ്കവളപ്പിൽ നൈനീതത്തിൽ എം.പത്മനാഭൻ (63) നിര്യാതനായി. (റിട്ട. വൈദ്യുതി വകുപ്പ്, പുതുച്ചേരി). ഭാര്യ: പുഷ്പലത. മക്കൾ: ഡോ: നിതു പത്മനാഭൻ (അനസ്ത്യേഷ്യസ്റ്റ്, അമൃത ഹോസ്പിറ്റൽ, കൊച്ചി) ഡോ: നൈക പത്മനാഭൻ. മരുമകൻ: ഡോ:സായൂജ് സോമനാഥ് (പീഡിയാട്രീഷൻ, ഇന്ദിരാഗന്ധി സഹകരണ ഹോസ്പിറ്റൽ തലശ്ശേരി). സഹോദരങ്ങൾ: ബാലൻ (റിട്ട. തഹസിൽദാർ, പുതുച്ചേരി), രമതി, പങ്കജാക്ഷൻ (ഇൻസ്പെക്ടർ, പുതുച്ചേരി പൊലീസ്), ജയന്തി, പരേതരായ കുമാരൻ, വാസു.
സംസ്കാരം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
ലക്ഷ്മി നിര്യാതയായി
മാഹി:പള്ളൂർ കൊയ്യോടൻ കൊറോത്തിന് സമീപം പെരിയാണ്ടിയിൽ ലക്ഷ്മി (72)നിര്യാതയായി, ഭർത്താവ് :കെ ബാലൻ നായർ, മക്കൾ ഷീബ, സജീഷ് (ഓട്ടോ ഡ്രൈവർ, പള്ളൂർ )മരുമകൾ: ഷർമിള, സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ, കാർത്ത്യാ യാനി, ദേവൂട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകീട്ട് രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ ചൊക്ലി മേനപ്രത്തെ വീട് സന്ദർശിക്കുന്നു. ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ, സെക്രട്ടേരിയറ്റ് അംഗം പി. ഹരീന്ദ്രൻ , എന്നിവർ പുഷ്പന്റെ ആത്മമിത്രം ടി. ജയേഷുമായി സംസാരിക്കുന്നു
പെൺകുട്ടിയെ കാണാനില്ല
തലശ്ശേരി: പിലാക്കൂൽഗാർഡൻസ് റോഡിലെ ആലുങ്കൽ വിട്ടിൽ തമസിക്കും നിദ ഷെറിൻ എന്ന പെൺകുട്ടിയെ 29ന് രാവിലെ മുതൽ കാണ്മാനില്ല തലശ്ശേരി പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരുന്നു
,പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കുട്ടി വീരാജ് പേട്ട പരിധിയിൽ ആയിരുന്നു അവസാനമായ് ഇരിട്ടി പരിധിയിൽ ആയിരുന്നു മൊബൈൽ ലോക്കേറ്റ് പിന്നീട് അങ്ങോട്ട് ഒരു വിവരവുമില്ല,
ആയതിനാൽ കുട്ടിയെ എവിടെയെങ്കിലും വെച്ച് കാണുന്നവർ അടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ നൽകിയിട്ടുള്ള നമ്പറിലോ അറിയിക്കണം.
പിതാവ് മുജീബ്
+91 77365 30830
ഫൈസൽ പുനത്തിൽ
+91 98958 29993
രോഹിണി നിര്യാതയായി
തലശ്ശേരി:വയലളം പുല്ലമ്പിൽ താഴ ചിരാഗ് വീട്ടിൽ പി.സി രോഹിണി (82) നിര്യാതയായി .ഭർത്താവ് പരേതനായ കെ ബാലൻ .മക്കൾ: രവീന്ദ്രൻ ,ശശി ,രമേശൻ ,പവി , മരുമക്കൾ: സുമ ,ശ്രീജ ,ഷീന
സഹോദരങ്ങൾ: ,ഭാസ്ക്കരൻ പരേതനായ മുകുന്ദൻ ,
മമ്പറത്തും പരിസരത്തുമുള്ള
ബാലൻ നാമധാരികൾക്ക് ഒക്ടോബർ 5 ന് ആദരം
തലശേരി: കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിനിടെ മർദ്ദനവും ജയിൽവാസവും ഉൾപെടെ വിലമതിക്കാനാവാത്ത . ത്യാഗങ്ങൾ സഹിക്കേണ്ടി വന്ന ബാലൻ നാമധാരികൾക്ക് അസംഘടിത മേഖലയിലെ തൊഴിലാളികളൂടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആൾ കേരള ആർട്ടിസാൻ ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ ആദരം സമർപ്പിക്കുന്നു.
ഒക്ടോബർ 5 ന് വൈകിട്ട് 5 ന് മമ്പറത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ കെ.പി.സി.സി. നേതാവും യു.ഡി.എഫ് ചെയർമാനുമായ എം.എം.ഹസ്സൻ 70 ഓളം ബാലൻമാരെ ആദരിക്കുമെന്ന് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മമ്പറം ദിവാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.വി ബാലൻ, പാലക്കണ്ടി ബാലൻ, എം.സി. ബാലൻ, കോമത്ത് ബാലൻ, കെ.കെ. ബാലൻ, മാവിലായി ബാലൻ, പി.ബാലൻ, കെ.വി.കെ.ബാലൻ എന്ന ഗാന്ധി ബാലൻ, എം. ബാലൻ, പൊന്നമ്പത്ത് ബാലൻ, വൈശ്യൻ ബാലൻ തുടങ്ങി മമ്പറം, പിണറായി, കോട്ടം,പെരളശേരി, ,മൈലുള്ളിമെട്ട പാനുണ്ട,, ഉൾപെടെയുള്ള പ്രദേശങ്ങളിലുമുള്ള ബാലന്മാരാണ് ആദരം ഏറ്റുവാങ്ങുന്നത്. മരിച്ചു പോയവരെയും ചടങ്ങിൽ അനുസ്മരിക്കും.
പ്രമുഖ കോൺഗ്രസ് നേതാക്കളായ കെ. പ്രമോദ്, രാജീവൻ എളയാവൂർ, ചന്ദ്രൻ തില്ലങ്കേരി, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവരും വിവിധ മണ്ഡലം പ്രസിഡണ്ടുമാരും സംബന്ധിക്കും.
. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായുണ്ടായ ഉടക്കിനും അച്ചടക്ക നടപടിക്കും ശേഷം വീണ്ടും കോൺഗ്രസിൽ സജീവമായ മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന ആദ്യ പൊതുപരിപാടിയാണിത് . കഴിഞ്ഞ 3 വർഷങ്ങൾക്ക് ശേഷമാണ് വൈവിധ്യമായ പരിപാടി അറിയിക്കാൻ വീണ്ടും പത്രപ്രവർത്തകരെ കാണുന്നതെന്ന ആമുഖത്തോടെയാണ് ദിവാകരൻ വാർത്ത സമ്മേളനം ആരംഭിച്ചത്.
മാഹി മുൻസിപ്പാലിറ്റി മുർസി പ്പാൽ മൈതാനിയിൽ സംഘടിപ്പിച്ച സ്വച്ച് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിൽ തിരുവാതിര അവതരിപ്പിച്ച
ചാലക്കര ഗുരുദീപം മഹിളാ വേദിയുടെ നർത്തകിമാർ
നവരാത്രി സംഗീത മഹോത്സവം
മാഹി:ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം നവരാത്രി സംഗീത മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും. വിവിധ ദിവസങ്ങളിലായി വൈകുന്നേരം 6.30 പതിവ് പൂജകൾക്കു പുറമെ ആദ്ധ്യാത്മിക പ്രഭാഷണം, ഭജനാജ്ഞലി, ഭജൻസ്, ഭജനസുധ. ഭക്തി ഗീതങ്ങൾ, ഭജനാമൃതം, സംഗീതാർച്ചന, അമൃത സംഗീതം എന്നിവ ഉണ്ടായിരിക്കും. 11 ന് വൈകുന്നേ 5 മണിക്ക് ഗ്രന്ഥം വെപ്പ് 12 ന് 6 മണിക്ക് നവരാത്രി കിഴി സമർപ്പണം, വാഹന പൂജ 13 ന് രാവിലെ 8 മണിക്ക് സരസ്വതി പൂജ. വിദ്യാരംഭം എന്നി വിശേഷാൽ പൂജകൾ നടക്കും ഒക്ടോബർ 20,21 തീയ്യതികളിൽ ഷഢാധാര പ്രതിഷ്ഠാ കർമ്മങ്ങൾ നടക്കുമെന്നും വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ ഷാജി കൊള്ളുമ്മൽ, അനീഷ് കുമാർ, പവിത്രൻ കൂലോത്ത്, ടി.രമേശൻ, എൻ.കെ.പത്മനാഭൻ എന്നിവർ അറിയിച്ചു.
തൈലക്കണ്ടി മടക്കണ്ടി
തറവാട് കുടുംബ സംഗമവും അനുമോദനവും
തലശ്ശേരി : തൈലക്കണ്ടി മടക്കണ്ടി തറവാട് കുടുംബ സംഗമവും അനുമോദനവും ശ്രദ്ധേയമായി
പാചക റാണി മത്സര വിജയി ഹബീബയെയും പൂനെയിൽ നടന്ന മാസ്റ്റേഴ്സ് സ്പോർട്സ് മീറ്റ് വിജയി ഡോ. നെസ്‌വയേയുമാണ് തൈലക്കണ്ടി മടക്കണ്ടി തറവാട് സംഗമത്തിൽ ആദരിച്ചത്.
യാമിൻ ഇഖ്‌ബാൽ ഖിറാഅത്ത് നടത്തി.
പെപ്പർപാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പഴയ കാല ഓർമ്മകൾ പുതുക്കി പരസ്പര സ്നേഹം പങ്കിടുവാൻ സാധിച്ചു.
ആദരം ഏറ്റുവാങ്ങിയ ഹബീബ, നെസ്‌വ എന്നിവർ മറുപടി പ്രസംഗം നടത്തി. കുടുംബാംഗങ്ങളായ അലവി, അബു, സാജിദ് മാസ്റ്റർ, അബ്ദുൽ കാദർ, ഹാരിസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ടി എം
ഷീബയുടെ ശ്രദ്ധേയമായ ആങ്കറിംഗും ബീബി ഉമ്മയുടെ നർമ പ്രസംഗവും നൂറ, ബീച്ചു ഫഹീമ, ഹനീസ, ഫെമിത എന്നിവരുടെ മികച്ച പ്രകടനവും ഹുസൈൻൻ്റെ മാപ്പിളപ്പാട്ടും നവ്യാനുഭവമായി.
കുടുംബ ഹെൽപ്പ് ലൈൻ ആൻഡ് ചാരിറ്റി വിഷയത്തിൽ അബു, ഹാരിസ്, അലവി, റഫീഖ് എന്നിവർ സംസാരിച്ചു.
2025-ൽ ടി എം കുടുംബ സംഗമം വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചു.
ജി.കെ. ദേവി നിര്യാതയായി.
തലശ്ശേരി : ടെമ്പിൾഗേറ്റ് വാടിക്കൽ ജംഗ്ഷനിൽ നവരംഗ് ഹൗസിൽ ജി.കെ ദേവി (81)നിര്യാതയായി.
ഭർത്താവ് : പരേതനായ രവീന്ദ്രൻ
മക്കൾ : രധീഷ , നിവേദ് , രംഗീത്
മരുമക്കൾ : ധനീന്ദ്രൻ , വിനിത സംസ്കാരം : ഇന്ന് ( തിങ്കളാഴ്ച ) വൈകുന്നേരം 5:30 ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനം
ബി സി സി ഐ ടി 20 ട്രോഫി : നിവേദ്യ മോൾ, അനുഷ്ക്ക,രാഹുൽ ദാസ് കേരള ടീമിൽ
ഒക്ടോബർ 1 മുതൽ 8 വരെ ഗുജറാത്ത് രാജ്കോട്ടിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ബി സി സി ഐ T20 ട്രോഫിക്കുള്ള കേരള ടീമിൽ കണ്ണൂർക്കാരായ വി.എൻ നിവേദ്യ മോൾ ,സി.വി അനുഷ്ക്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.എ.കെ രാഹുൽ ദാസാണ് ടീമിൻറെ സ്ട്രെങ്ങ്ത്ത് & കണ്ടീഷനിങ്ങ് കോച്ച്.ഗ്രൂപ്പ് സി യിൽ ഒക്ടോബർ 1 ന് പഞ്ചാബുമായും, 2 ന് ഉത്തരാഖണ്ഡുമായും, 4 ന് ഹൈദരാബാദുമായും, 6 ന് മേഘാലയുമായും, 8 ന് ജമ്മു & കാശ്മീരുമായും കേരളം ഏറ്റുമുട്ടും.
വലം കൈയ്യൻ മീഡിയം പേസ് ബൗളറും വലം കൈയ്യൻ ബാറ്ററുമായ വി.എൻ.നിവേദ്യമോൾ മുൻ വർഷങ്ങളിൽ അണ്ടർ 15 ,അണ്ടർ 19 കേരള ടീമിലും ,2024 ഏപ്രിൽ മെയ് മാസങ്ങളിൽ നാഗ്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തലശ്ശേരി പൊന്ന്യം വെസ്റ്റ് പറാംകുന്ന് ദേവ് നിവേദ്യയിൽ പരേതനായ കെ.ടി നിജേഷ് ബാബുവിൻറേയും കെ.എം ബിന്ദുവിൻറെയും മകളാണ്. തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്.
വലം കൈയ്യൻ ഓഫ് സ്പിന്നറും വലം കൈയ്യൻ മിഡിൽ ഓർഡർ ബാറ്ററുമായ സി.വി.അനുഷ്ക്ക അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ സി.ഷൈൻ ബാബുവിൻറേയും പി.ബിന്ദുവിൻറേയും മകളാണ് അനുഷ്ക്ക.കണ്ണൂർ തളാപ്പ് എസ് എൻ വിദ്യാ മന്ദിർ സീനിയർ സെക്കൻഡറി സ്ക്കൂൾ പതിനൊന്നാം ക്ലാസ് കൊമേഴ്സ് വിദ്യാർത്ഥിയാണ്.
ബി സി സി ഐ 'ലെവൽ എ' സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽ നിന്ന് സ്ട്രെൻങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു.അണ്ടർ 14 ,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു രാഹുൽ. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്,സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ട് പറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമ്മടം അട്ടാരക്കുന്ന് രമണികയിൽ ദാസൻറേയും രമണിയുടേയും മകനാണ്.ഭാര്യ മിഥുന. സഹോദരൻ രോഹിൽ ദാസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group