രക്തസാക്ഷി പുഷ്പന്റെ
നിര്യാണത്തിൽ അനുശോചിച്ചു .
തലശ്ശേരി, കൂത്തുപറമ്പ്, മാഹി നിയോജകമണ്ഡലങ്ങളിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഹർത്താൽ ആചരിച്ചു. ഹർത്താലിൽ
നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലും കടകൾ പൂർണമായും അടഞ്ഞു കിടന്നു. വാഹനങ്ങൾ ഓടിയെങ്കിലും നഗരത്തിൽ ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റു കടകളൊന്നും തുറന്നു പ്രവർത്തിച്ചില്ല.
ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തിൽ മൗന ജാഥയും നടന്നു. 11 മണിയോടെയാണ് തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ മൃതദേഹം എത്തിയത്. രാവിലെ മുതലേ അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയെത്തിയിരുന്നു.
എംപിമാരായ ശിവദാസൻ,പി സന്തോഷ് കുമാർ,എ എം റഹീം, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഎം നേതാക്കന്മാരായ എം സ്വരാജ്, നഗരസഭ അദ്ധ്യക്ഷ കെ.എം. ജമുനാറാനി
നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ, നേതാക്കളായ ഇ.പി ജയരാജൻ എം വി ജയരാജൻ,പി ജയരാജൻ,കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ,എംസി പവിത്രൻ, സി കെ രമേശൻ എന്നിവ അടക്കമുള്ള നൂറുകണക്കിനാളുകൾ അന്തിമ ഉപചാരമർപ്പിക്കാനെത്തിയിരുന്നു.
തലശ്ശേരി നഗരസഭ ടൗൺ ഹാളിലെ പൊതു ദർശനത്തിനുശേഷം കതിരൂർ വഴി കൂത്തുപറമ്പിലും തുടർന്ന് പാനൂർ വഴി മേക്കുന്ന് ചൊക്ലി രാമ വിലാസം ഹൈസ്കൂളിൽഎത്തിച്ചേർന്നു.
വെടിയേറ്റ് സുഷുമ്ന നാഡി ചിതറിപ്പോയിട്ടും മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പുഷ്പനെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലം വിപ്ലവപ്രസ്ഥാനവും, ജൻമനാടും അക്ഷരാർത്ഥത്തിൽ നെഞ്ചോട് ചേർത്ത് വെച്ചാണ് സ്നേഹിച്ചത്. ചിറകറ്റ് വീണു പോയ ഒരു സഖാവിനെ എങ്ങിനെയാണ് ഒരു വിപ്ലവപ്രസ്ഥാനം ഹൃദയത്തോട് ചേർത്ത് വെക്കുകയെന്ന് പുഷ്പന്റെ ജീവിതാ ലോകത്തോട് വിളംബരം ചെയ്യുന്നു.
സംസ്ഥാന - ദേശീയ നേതാക്കളുടെ വേർപാടിൽ പാർടി നൽകി വന്ന അതേ ആദരവും സ്നേഹവുമാണ് പുഷ്പനും പാർട്ടി നൽകിയത്.
മുഷ്ടി ചുരുട്ടിയുള്ള അസംഖ്യം സഖാക്കളുടെ മുദ്രാവാക്യങ്ങളും, റെഡ് വളണ്ടിയർമാരുടെ സാ ല്യൂട്ടും വിപ്ലവ ഗാനാലാപനങ്ങളും , നേതൃനിരയുടെ മണിക്കൂറുകൾനീണ്ടഅനുധാവനവുംരാഷ്ട്രീയത്തിനുമപ്പുറംആബാലവൃദ്ധം ജനങ്ങളുടെ സാന്നിദ്ധ്യവുമെല്ലാംചൊക്ലി ടൗൺ മുതൽ മേനപ്രം വരെയുളള ഒന്നര കിലോമീറ്റർ സഞ്ചാരവഴികളത്രയും ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
കാഞ്ഞിരത്തിൻ കീഴിൽ ബസാർ മുതൽ ചൊക്ലി ടൗൺ വരെയുള്ള റോഡ് മണിക്കൂറുകളോളം നിന്ന് തിരിയാനിടമില്ലാതെ ജനസാഗരമായി.
രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചഭൗതിക ദേഹം കാണാൻ അച്ചടക്കത്തോടെ ജനാവലി നീണ്ട ക്യൂവിൽ കാത്തു നിന്നു.
നാലര മണിയോടെ ഭൗതികശരീരം മേനപ്രത്തെ വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴും നൂറു കണക്കിനാളുകൾ ക്യൂവിലുണ്ടായിരുന്നു.
വീട്ടിലേക്കുള്ളസഞ്ചാരവഴികളിലെല്ലാം വൻ ജനക്കൂട്ടം പുഷ്പനെ ഒരു നോക്ക് കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു. ചൊക്ലിയിലെ നാട്ടുവഴികളെല്ലാംമേനപ്രത്തെപുതുക്കുടിവീട്ടിലേക്കൊഴുകുകയായിരുന്നു.
'ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ.. ധീരവീരാ പുഷ്പേട്ടാ...ഇല്ല, നിങ്ങൾ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. എന്ന മുദ്രാവാക്യം നൂറുകണക്കിനാളുകളുടെ കണ്ഠങ്ങളിൽ . നിന്ന് ഇടി മുഴക്കം പോലെ ഉയർന്നു
തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
വികാര നിർഭരമായ അന്തരീക്ഷത്തിൽ പുഷ്പൻ്റെ ചിതയ്ക്ക് സഹോദര പുത്രന്മാരായ രസിൻ രാജ്, ജിനീഷ് , നവൽ പ്രകാശ്, എന്നിവർ തീ കൊളുത്തി.
സർവ്വകക്ഷി അനുശോചന യോഗത്തിൽ സി.പി.എം. ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടരി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ,
മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ,കെ.പി. മോഹനൻ എം എൽ എ, എ.എ. റഹിം എം.പി,ഷാജി എംചൊക്ലി (കോൺ ഐ എം.സ്വരാജ്, എ പ്രദീപൻ സി.പി.ഐ വി.പി. സാനു, പി.കെ.യൂസഫ് മാസ്റ്റർ (ഐയുഎംഎൽ
ശിങ്കാരവേലൻ ഡ്രി വൈ.എഫ്.ഐ. തമിഴ്നാട് സെക്രട്ടരി )സന്തോഷ്കുമാർ ബാജൻ (ട്രഷറർ,ഡി വൈ എഫ് ഐ.കർണ്ണാടക ) അഡ്വ. ഷിജിൻ ലാൽബ്രി.ജെ.പ ബാബു ഗോപിനാഥ് (കോൺ : എസ്) കെ.സുരേഷ് (എൻ.സി.പി) വി വസീഫ് (പ്രസിഡണ്ട് ഡിവൈഎഫ്ഐ കേരള) സംസാരിച്ചു.
കെ.രമ്യയ്ക്ക് ഇത്
അഭിമാന നിമിഷം; മയ്യഴിക്കും.
മാഹി: സ്വച്ഛതാഹി സേവാ കേമ്പയിനിന്റെ ഭാഗമായി ശുചീകരണ യജ്ഞത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച മാഹി നെഹ്റുയുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പരാമർശം.
മയ്യഴിയിലെ സാമൂഹ്യ സന്നദ്ധ സേനയേയും, യുവജന ക്ലബ്ബുകളേയും സമന്വയിപ്പിച്ച് കൊണ്ട് നടത്തിയ നഗര - കടലോര ശുചീകരണത്തെ ശ്ലാഘിച്ച് കൊണ്ടാണ് പ്രധാനമന്ത്രിയുടെ പരാമർശമുണ്ടായത്. കഴിഞ്ഞ അഞ്ചര വർഷമായി മാഹി നെഹ്‌റു യുവകേന്ദ്രയുടെ യാന്ത് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന രമ്യക്ക് കണ്ണൂർ എൻ.വൈ.കെ.യുടെ ചുമതല കൂടിയുണ്ട്. പിന്നിട്ട അഞ്ചര വർഷക്കാലത്തിനിടയിൽ മാഹിയിലെ കലാ-കായിക-സാംസ്ക്കാരിക മേഖലകളെ പരിപോഷിപ്പിക്കാനും, ശുചിത്വ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത രമ്യ , മയ്യഴിയിലെ യുവത്വത്തിന്റെ ചാലക ശക്തിയായ സാരഥി എന്ന ഖ്യാതി ഇതിനകം നേടിയിട്ടുണ്ട്. പരന്ന വായനക്കാരിയും, കലാസ്നേഹിയുമായ ഇവർ, പാലക്കാട്
പുതുപ്പരിയാരം പഞ്ചായത്തിലെ വെണ്ണക്കരസ്വദേശിനിയാണ്. ഭർത്താവ് അഡ്വ. സുനിൽകുമാർഇത് എന്റെ മാത്രം നേട്ടമല്ല. കൂട്ടായ്മയുടെ കരുത്തും പരസ്പര സ്നേഹത്തിന്റെ വിശ്വാസവും പെറ്റനാടിനോടുളള പ്രതിബദ്ധതയുമാണ്. ഈ അംഗികാരം അവർക്കൊപ്പം ഞാനും പങ്കിടുന്നുവെന്ന് മാത്രം - യൂത്ത് ഓഫീസർ പറഞ്ഞു.
വി .പത്മനാഭൻ നിര്യാതനായി.
തലശ്ശേരി : നിടുമ്പ്രത്തെ പൗരപ്രമുഖനും ചൊക്ലി ഗ്രാമ പഞ്ചായത്ത് മുൻസ്റ്റാൻഡിങ് കമ്മിറ്റിചെയർമാനുമായവിപത്മനാഭൻ(69)നിര്യാതനായി. കേരളാ ബാങ്ക് പെരിങ്ങത്തൂർ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു..
സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് നിടുമ്പ്രം മടപ്പുര കലാഭവന് സമീപമുള്ള സ്വവസതിയായ പിറവിയിൽ.
ഭാര്യ :രമാദേവി(റിട്ട. ജീവനക്കാരി, വട്ടോളി നാഷണൽ ഹൈസ്‌കൂൾ)
സഹോദരങ്ങൾ : രാധ(ചാരുത, നിടുമ്പ്രം), പരേതരായ കൂളപ്പൻ ശാന്ത, കരുണാകരൻ, രാഘവൻ, രാജൻ.
സി.പി.ഐ.എം ഗ്രാമത്തി ബ്രാഞ്ച് അംഗമായ പത്മനാഭൻ, സീനിയർ സിറ്റീസൺ വെൽഫെയർ ഫ്രണ്ട്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർ, പാനൂർ മേഖല ജോയിൻറ് സെക്രട്ടറി, ചൊക്ലി വില്ലേജ് സെക്രട്ടറി, സി.ഐ.ടി.യു ഏരിയ കമ്മിറ്റി മെമ്പർ, നിർമ്മാണ തൊഴിലാളി യൂണിയൻ പാനൂർ ഏരിയ ഖജാൻജി, ഇതര സംസ്ഥാന തൊഴിലാളി യൂണിയൻ പാനൂർ ഏരിയ പ്രസിഡണ്ട്, സ്വർണ്ണ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി മെമ്പർ എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നു
ദീർഘകാലം സി.പി.ഐ.എം ഗ്രാമത്തി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അദ്ദേഹം പാർട്ടി ചൊക്ലി ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിടുമ്പ്രം മടപ്പുര ഭരണസമിതി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ആശുപത്രിഉപകരണങ്ങളും
ഫർണ്ണിച്ചറുകളും അറ്റകുറ്റ
പണികൾ ചെയ്ത്
പ്രവർത്തനക്ഷമമാക്കി.
മാഹി:വെൽഡിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൾ കൈൻറ്സ് ഓഫ് വെൽഡേഴ്സ് അസോസിയേഷൻ (എ. കെ.ഡബ്ല്യൂ.എ) തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ സേവന പദ്ധതിയായ കൈത്താങ്ങ് പള്ളൂർ ഗവ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ കേടുവന്ന ആശുപത്രി ഉപകരണങ്ങളും മറ്റ് ഫർണ്ണിച്ചറുകളും അറ്റകുറ്റ പണികൾ ചെയ്ത് പ്രവർത്തനക്ഷമമാക്കി.
കൈത്താങ്ങിൻ്റെ പ്രവർത്തന ഉദ്ഘാടനം പള്ളൂർ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവൻ നിർവഹിച്ചു.
തലശ്ശേരി മേഖല പ്രസിഡണ്ട് ജിതേഷ് ധർമ്മടം അധ്യക്ഷത വഹിച്ചു.
പി. പി.രാജേഷ്, സെക്രട്ടറി അജയൻ,കണ്ണൂർ ജില്ലാ പ്രസിഡണ് റിജേഷ് പുതിയതെരു സംസാരിച്ചു.
കണ്ണൂർ ജില്ലയിലെ മുപ്പതോളം വരുന്ന പ്രവർത്തകർ നടത്തിയ അറ്റകുറ്റപണികൾക്ക് സന്തോഷ് മാഹി, ഷെജിൻ, പ്രജിൽ, അനീഷ് പാനൂർ, നിഖിലേഷ് നേതൃത്വം നൽകി.
ചിത്രവിവരണം:ഡോ: സി.എച്ച്. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
റേസ് വാക്കിൽ ഹസീന
ആലിയമ്പത്തിന് ഒന്നാം സ്ഥാനം
തലശ്ശേരി :വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അമേച്വർ അത്‌ലറ്റിക് മീറ്റിൽ ഇരുപതിനായിരം മീറ്റർ റേസ് വാക്കിൽ ഒന്നാം സ്ഥാനം നേടിയ വേൾഡ് മാസ്റ്റേഴ്സ് താരം ഹസീന ആലിയമ്പത്തിന്,,രണ്ടാം സ്ഥാനം സാന്ദ്ര സെബാസ്റ്റ്യൻ നേടി, മൂന്നാം സ്ഥാനം ശിവതീർത്ഥക്കാണ്.
ദേശീയ അന്തർദേശീയ തലങ്ങളിൽ മാസ്റ്റേഴ്സ് മീറ്റിൽ നിരവധി വിജയങ്ങൾ നേടിയ ഹസീന ആലിയമ്പത്ത് തന്റെ പകുതി പ്രായം പോലുമില്ലാത്ത യുവ നിരയോട് മത്സരിച്ചാണ് മിന്നും വിജയം നേടിയത്. രണ്ടാം സ്ഥാനക്കാരിയെക്കാൾ നാല് ലാപ് മുന്നിലെത്തിയാണ് ഹസീന ആലിയമ്പത്ത് 20 കിലോമീറ്റർ റെയ്സ് വാക്കിൽ യുവനിരയെ തോൽപ്പിച്ചത്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഹസീന ആലിയമ്പത്ത് കാഴ്ചവെച്ചത്.
മറക്കില്ല ഫ്രഞ്ചുകാർ ഇന്നും
ഈ മലയാളി രക്തസാക്ഷിയെ
:ചാലക്കര പുരുഷു
മാഹി:ഹിറ്റ്ലറുടെ അധിനിവേശത്തിനെതിരെയുള്ള ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടത്തിൽ നാസിപ്പടയുടെ വെടിയേറ്റ് ഫ്രാൻസിലെ വലേറിയൻ കുന്നിൽ വീരമൃത്യു വരിച്ച മയ്യഴിക്കാരനായ അന്തർദ്ദേശീയ രക്തസാക്ഷി മിച്ചിലോട്ട് മാധവനെ ഇന്നും ഫ്രഞ്ച് സർക്കാറും, ഫ്രാൻസിലെ മലയാളികളും ആരാധനയോടെ ഓർക്കുന്നു.
1942 സപ്തമ്പർ 21 നായിരുന്നു സഹതടവുകാർക്കൊപ്പം മാധവനേയും നാസിപ്പട വെടിവെച്ച് കൊന്നത്. 84 വർഷങ്ങൾക്കിപ്പുറവും വർഷംതോറും മിച്ചിലോട്ട് സ്മരിക്കപ്പെടുകയാണ്.
മിച്ചിലോട്ടിൻ്റെ പിൻതലമുറക്കാരായദീജേഷ് ,വിജേഷ്, ശോഭ തുടങ്ങിയവരും ഇത്തവണ സപ്തമ്പർ 28 ന് ഫ്രാൻസിൽ നടന്ന അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു. മയ്യഴിയിൽ അഞ്ച് തവണ സന്ദർശനം നടത്തിയ ഫോർമർ ഫ്രഞ്ച് സെറ്റിൽമെൻ്റ് ഇൻ ഇന്ത്യ എന്ന സംഘടനയുടെ നേതാവ് ദുഗ്ലസ്ഗ്രേഷ്യസിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടത്തിയിരുന്നത്. 2007 ൽ അദ്ദേഹം മാഹിയിലെ ഫ്രഞ്ച് പഠന കേന്ദ്രമായ അലിയാൻസ്ഫ്രാൻ സേസിനും, ഫ്രഞ്ച് ഹൈസ്കൂളിനും, മാഹി ഗവ: കോളജിനും, നാല് ഗവ:ലൈബ്രറികൾക്കുമായി ഫ്രഞ്ച് ക്ലാസ്സിക്കുകളടക്കം 2800 പുസ്തകങ്ങൾ സൗജന്യമായി നൽകിയിരുന്നു,
ഫ്രാൻസിൽ മിച്ചിലോട്ടിന് സ്മാരകമുണ്ടെങ്കിലും മയ്യഴിയിൽ ഇനിയും ഒരു സ്മാരകമുയർന്നിട്ടില്ല.
ചിത്ര വിവരണം: ധീര രക്തസാക്ഷി മിച്ചിലോട്ട് മാധവന് ഫ്രാൻസിലെ വലേറിയൻകുന്നിലുള്ള സ്മാരകത്തിന് മുന്നിൽ പിൻമുറക്കാർ
സേനാബലമില്ല. മാഹിക്ക് കേരള
പൊലീസിനെ ആശ്രയിക്കേണ്ടി വരുന്നു.
:ചാലക്കര പുരുഷു
മാഹി: അര നൂറ്റാണ്ട് പഴക്കമുള്ള , പള്ളൂർ പൊലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള എസ്.ഐ. കോട്ടേർസ് പൊളിച്ച് നിർമ്മിക്കുന്നതിന് പകരം, അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി മാത്രം ചിലവാക്കിയത് മുപ്പത്തിയഞ്ച് ലക്ഷത്തി എൺപതിനായിരം രൂപ!
കേവലം 600 സ്ക്വയർ മീറ്റർമാത്രംവിസ്തീർണ്ണമുള്ള ഒറ്റനില ചെറു കെട്ടിടം റിപ്പയർ ചെയ്യാനാണ് 36 ലക്ഷത്തോളം രുപ മാഹി പൊതുമരാമത്ത് വകുപ്പ്ചിലവഴിച്ചത്. ഇക്കഴിഞ്ഞഏപ്രിൽ മാസത്തിൽ റിപ്പയർ ചെയ്ത കെട്ടിടം തൊട്ടുപിറകെ പെയ്ത മഴയിൽ ചോർന്നൊലിക്കാനും തുടങ്ങി.റിപ്പയറിങ്ങിന് ചിലവഴിച്ച തുകയുണ്ടെങ്കിൽ ഇതു പോലുള്ള മുന്ന് പുതിയ കെട്ടിടങ്ങളുണ്ടാക്കാനാവുമെന്നാണ് നാട്ടുകാർ പറയുന്നത്.
പള്ളൂർ പൊലീസ് സ്റ്റേഷന്റെ മറ്റ് മുന്ന് കോട്ടേർസ് ബ്ലോക്കുകളും 50 വർഷം പിന്നിട്ടതും ജീർണ്ണാവസ്ഥയിലുള്ളതുമാണ്. ഇടുങ്ങിയ മുറികളുള്ള ഇവ സൗകര്യപ്രദമായി പുനർ നിർമ്മിക്കുന്നതിന് പകരം, ലക്ഷങ്ങൾ ചിലവഴിച്ച്
ഇതിൽ രണ്ട് ബ്ലോക്കുകൾ നവീകരിച്ചുവരികയാണ്..
ട്രാഫിക്, തീരദേശ സ്റ്റേഷനുകളടക്കം
അഞ്ച് പൊലീസ് സ്റ്റേഷനുകൾ ഉള്ള മാഹിയിൽ 120 കോൺസ്റ്റബിൾമാർ വേണ്ടിടത്ത് കേവലം 60 പേർ മാത്രമാണുള്ളത്. 2012 ന് ശേഷം നാല് തവണ സംസ്ഥാനത്ത് പൊലീസ് റിക്രൂട്ടമെന്റ് നടത്തി ആയിരത്തോളം കോൺസ്റ്റബിൾമാരെ നിയമിച്ചിരുന്നു. എന്നാൽ മാഹിയിൽ നിന്ന് കൈവിരലിലെണ്ണാവുന്നവർക്ക് മാത്രമേ കടന്നു കയറാനായുള്ളു. നിലവിലുള്ളവരാകട്ടെ ഗ്രേഡ് പ്രൊമോഷൻ കിട്ടി ഓഫീസർമാരുമായി.ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുക്കാൻ പുതുച്ചേരിയിൽ നിന്നാണ് സേനാംഗങ്ങളെ കൊണ്ടുവന്നത്.
മാഹി ഹോംഗാർഡ്സിൽ നേരത്തെ 64 പേർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 13 പേർ മാത്രമാണുള്ളത്. അടുത്തിടെ 48 പേർക്ക് സെലക്ഷൻ കിട്ടിയെങ്കിലും പരിശീലനം തുടങ്ങിയിട്ടില്ല.
മാഹിയിൽ അത്യാവശ്യത്തിന് പൊലീസ് സേനാബലമില്ലാത്തതിനാൽ അത്യാവശ്യം വരുമ്പോൾ കേരളാ പൊലീസിനെ ഡ്യൂട്ടിക്ക് വിളിക്കേണ്ടി വരികയാണ്.
പുതുചേരി ആഭ്യന്തര മന്ത്രി മയ്യഴി സന്ദർശിച്ചപ്പോഴും, വ്യാപാരി സംഘടന സമരം നടത്തിയപ്പോഴും , മദ്യഷാപ്പ് തൊഴിലാളികൾ സമരം ചെയ്തപ്പോഴുമെല്ലാം
കേരള പൊലിസിനെ വിളിക്കേണ്ടി വന്നു.
അതിനിടെ 24 കോൺസ്റ്റബിൾമാരെ മാഹിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും 15 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളു. മാഹിയിൽ ഒരു ട്രാഫിക് വിങ്ങ് ഉണ്ടെങ്കിലും ഇതിലേക്കായി പ്രത്യേക സേനാംഗങ്ങളെ നിയമിച്ചിട്ടുമില്ല. പതിനായിരങ്ങൾ 17 ദിവസക്കാലം വന്നെത്തുന്ന മാഹി സെന്റ് തെരേസാ ബസലിക്ക ദേവാലയത്തിലെ പെരുന്നാൾ മഹോത്സവം ഒക്ടോബർ അഞ്ചിന് നടക്കാനിരിക്കെ, പുതുച്ചേരിയിൽ നിന്ന് കൂടുതൽ പൊലിസ് സേനയെ താത്ക്കാലികമായി വിനിയോഗിക്കും.
ചിത്രവിവരണം: 36 ലക്ഷം രൂപ ചിലവിൽ അറ്റകുറ്റപ്പണികൾ നടത്തിയ പള്ളൂർ എസ്.ഐ. കോട്ടേർസ്
കമലാക്ഷി നിര്യാതയായി.
തലശ്ശേരി:പാലയാട് ചിറക്കുനി കൃഷ്ണാലയത്തിൽ പരേതനായ കോളപ്രം കൃഷ്ണന്റെ ഭാര്യ കെ.കമലാക്ഷി (76) നിര്യാതയായി.-.മക്കൾ:രമേശൻ (മനു ഫ്രണ്ട്സ് കടല ), മഹിജ,
മരുമക്കൾ -:ആശ, ഉദയൻ, സഹോദരങ്ങൾ : ദാസൻ, സരോജിനി, ലളിത, ഉഷ, ഗീത - സംസ്കാരം :ഇന്ന് രാവിലെ 10 ന് പന്തക്കപ്പാറ ശ്മശാനത്തിൽ
ഗംഗാധരൻ നിര്യാതനായി.
തലശ്ശേരി:എരഞ്ഞോളിമൂന്നാം മൈൽ ആർ.ടി.ഒ ഓഫീസിന് സമീപം പത്മാലയത്തിൽ നാമത്ത് കല്ല്യാടൻ ഗംഗാധരൻ ( 68) നിര്യാതനായി.
ഭാര്യ: റീനമകൾ :അനുഷ ജാമാതാവ്: സാജൻ
സഹോദരങ്ങൾ: പത്മാവതി, പ്രസന്ന, വിജയി, പ്രേമവല്ലി, വിനയൻ, പരേതനായ ഗോപാലൻ.
കൃഷി തോട്ടം നശിപ്പിച്ചു
തലശ്ശേരി:കതിരൂർ പുല്ല്യോട് രണ്ടാം വാർഡ്
കാരക്കുന്നിലെ പ്രതിക്ഷയിൽ
തെക്കൻ സുധേഷിന്റെ ഉടമസ്ഥതയിലുള്ള കൃഷി തോട്ടം നശിപ്പിച്ചു. മരച്ചീനി, കവുങ്ങ്, തെങ്ങിൻ തൈകൾ എന്നിവയാണ് കാട്ട് പന്നി
കിളച്ചു മറിച്ച് നശിപ്പിച്ചത്. വിളവെടുക്കാൻ ആയ മരച്ചീനി പൂർണമായി നശിപ്പിച്ചു. പ്രവാസിയായ സുധേഷ് മരച്ചീനി കൃഷി ഇറക്കിയത് മാസങ്ങൾക്കു മുൻപാണ്. 25 സെൻ്റ് സ്ഥലത്ത്
അതോടൊപ്പം തെങ്ങും തൈകളുംകവുങ്ങും . വച്ചു പിടിപ്പിച്ചു ഞായറാഴ്ച രാവിലെ വെള്ളം നനക്കാൻ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് പന്നികൾ കൃഷി നശിപ്പിച്ചതായി കണ്ടത് പത്തായി രം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്
ഹരീന്ദ്രൻ നിര്യാതനായി.
മാഹി:മീത്തലെ വെങ്ങേരിയിൽ ഹരീന്ദ്രൻ(65) നിര്യാതനായി.
ഭാര്യ :-ശോഭ
മക്കൾ :-ദിൽന, വൈശാഖ്
മരുമകൻ:-ബിഗിൽ രാജ്
സഹോദരങ്ങൾ :- സുരേന്ദ്രൻ, സത്യൻ, ചിത്രൻ, ബിനീഷ് (ബാബൂട്ടി), പ്രഭ, ശോഭ, രജനി, വിജയ്, പരേതനായ രവീന്ദ്രൻ .
ഉദ്ഘാടനം ചെയ്തു
മാഹി:നവീകരിച്ച മാഹി മഞ്ചക്കൽ ജുമാ മസ്ജിദിന്റേയും മദ്റസ ഹാളിന്റെയും ഉദ്ഘാടനം കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു പള്ളിപ്രസിഡന്റ് കെ.ഇ.മമ്മു അധ്യക്ഷം വഹിച്ചു സെക്രട്ടറി ശംസുദ്ധീൻ സ്വാഗതവും ട്രഷര്രർ അബ്ദുൽ ഗഫൂർ മണ്ടോളി നന്ദിയും പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group