ബൈപാസ്സിലൂടെ പോകാൻ കഴിയില്ല. എങ്കിലും ടോൾ നൽകണം. :ചാലക്കര പുരുഷു

ബൈപാസ്സിലൂടെ പോകാൻ കഴിയില്ല. എങ്കിലും ടോൾ നൽകണം. :ചാലക്കര പുരുഷു
ബൈപാസ്സിലൂടെ പോകാൻ കഴിയില്ല. എങ്കിലും ടോൾ നൽകണം. :ചാലക്കര പുരുഷു
Share  
2024 Sep 18, 08:55 PM
VASTHU
MANNAN
laureal

ബൈപാസ്സിലൂടെ പോകാൻ കഴിയില്ല.

എങ്കിലും ടോൾ നൽകണം.

:ചാലക്കര പുരുഷു


മാഹി:തലശ്ശേരി ബൈപ്പാസിൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി മാഹി റെയിൽവെ സ്റ്റേഷനും, അഴിയൂരിനുമിടയിൽ റിപ്പയർ നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവ്വീസ് റോഡിൽ ഇറങ്ങി വേണം പോകാൻ .

ദേശീയപാത യുമായി ചേരുന്നയിടത്ത് റോഡിൽ റീ ടാറിങ് പ്രവൃത്തി നടക്കു ന്നതിനാൽ പകരം വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് പ്രവ്യ ത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു.

 ദേ ശീയപാത അതോറിറ്റിയുടെ നിർ ദ്ദേശ പ്രകാരം ബൈപാസ് പാതയും ദേശീയപാതയും ചേരുന്നിടത്തുള്ള ചെരിവ് കുറക്കുന്നതിനായി പഴയ ടാറിങ് ഇളക്കി മാറ്റലാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ചയോളം നീളുന്ന പ്രവൃത്തി

പൂർത്തിയാവുന്നതോടെ ബൈപാസി ൽ നിന്ന് ദേശീയപാതയിൽ വാഹ നം പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന കുലുക്കം ഇല്ലാതാവുമെ ന്നാണ് കരുതുന്നത്. മേൽപ്പാലം കഴിഞ്ഞ് ഇടത് ഭാഗത്തുള്ള സർവിസ് റോഡുവഴിയാണ് വാഹന ങ്ങൾ മുന്നോട്ടു പോകേണ്ടത്. ടോൾ നൽകി ബൈപാസ് ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾക്ക് ഇത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കു ന്നതായി ഡ്രൈവർമാർ പറഞ്ഞു.

കവിയൂർ, ഈസ്റ്റ് പള്ളൂർ, അറവിലകത്ത് പാലം, ഇല്ലത്ത് താഴെ, കൊ ളശ്ശേരി , കോയോട്ട് തെരു ഭാഗങ്ങളിൽ ഇനിയും സർവ്വീസ് റോഡിന്റെ പണി പൂർത്തിയായിട്ടില്ല.

റോഡിലുടനീളം യാത്ര ചെയ്യാനാവില്ലെങ്കിലും ടോൾ പിരിവ് നൽകേണ്ടിവരുന്നത്

 യാത്രക്കാർക്ക് ദുരിതമാകുന്നു ബൈപ്പാസിന്റെയും സർവ്വീസ്റോഡുകളുടെയുംപണിപാതിവഴിയിലാണ് പ്രവൃത്തി പൂർത്തീകരിച്ചതിന് ശേഷം മാത്രമേ ടോൾ പിരിക്കാവൂ.

മാത്രമല്ല ഒരു ഭാഗത്തേക്ക് ഒരു കാർ കടന്നുപോകാൻ 150 രൂപ കോടുക്കേണ്ടതുണ്ട്. കേവലം 18 കി.മീ. യാത്രക്കാണ് ഇത്രയും സംഖ്യ കൊടുകേണ്ടത്. ചാർജ് കുറയ്ക്കാനും അധികൃതർ തയ്യാറാവണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം.

ദേശീയപാതയുമായി ചേരുന്നയിടത്ത് റോഡിൽ റീ ടാറിങ് പ്രവൃത്തി നടക്കു ന്നതിനാൽ, വാഹനങ്ങൾ സർവീസ് റോഡ്വഴിയാണ് പ്രവ്യ ത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

 ദേ ശീയപാത അതോറിറ്റിയുടെ നിർ ദ്ദേശ പ്രകാരം ബൈപാസ് പാതയും ദേശീയപാതയും ചേരുന്നിടത്തുള്ള ചെരിവ് കുറക്കുന്നതിനായി പഴയ ടാറിങ് ഇളക്കി മാറ്റലാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാഴ്ചയോളം നീളുന്ന പ്രവൃത്തിപൂർത്തിയാവുന്നതോടെ ബൈപാസിൽ നിന്ന് ദേശീയപാതയിൽ വാഹ നം പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന കുലുക്കം ഇല്ലാതാവുമെ ന്നാണ് കരുതുന്നത്.

മേൽപ്പാലം കഴിഞ്ഞ് ഇടത് ഭാഗത്തുള്ള സർവിസ് റോഡുവഴിയാണ് വാഹന ങ്ങൾ മുന്നോട്ടു പോകേണ്ടത്. ടോൾ നൽകി ബൈപാസ് ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾക്ക് ഇത് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായി ഡ്രൈവർമാർ പറഞ്ഞു.


ചിത്രവിവരണം:ബൈപാസ് റോഡിന്റെ ഒരു ഭാഗം അടച്ചിട്ട നിലയിൽ

whatsapp-image-2024-09-18-at-20.32.11_e38cc1c9

ധീ 4 ചിത്ര പ്രദർശനം തുടങ്ങി


തലശ്ശേരി: കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ

ധീ -4 ചിത്രകലാ പ്രദർശനംപ്രശസ്ത ശില്പികെ കെ ആർ വെങ്ങര

ഉദ്ഘാടനം ചെയ്തു

ആലപ്പുഴ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നെത്തിയ 20 കുട്ടികൾ ക്യാൻവാസിൽ അകൃലിക് ചായത്തിൽ ചെയ്ത 40രചനകളുടെപഞ്ചദിന പ്രദർശനം ധീ -4 കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ പ്രശസ്ത ശില്പി കെ കെ ആർ വെങ്ങര ഉദ്‌ഘാടനം ചെയ്തു.

ചിൽഡ്രൻസ് ആർട്ട്‌ പ്രമോട്ടർ ശശി താനൂരിന്റെ നേതൃത്വത്തിൽ കുട്ടിവര ഗ്രൂപ്പ് ആണ് ബാലകലയുടെ അത്ഭുത വിരുന്ന് ഒരുക്കിയത്.

ജലച്ചായ രചനയുടെ മാസ്മരികതയെ ആർട്ടിസ്റ്റ് വിനീഷ് മുദ്രിക സോദാഹരണക്ലാസ്സിലൂടെഅവതരിപ്പിച്ചു.

ഭാസ്കരൻ കൂരാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എം. ശിവകൃഷ്ണൻ , ശ്രീനിവാസൻ ഇരിട്ടി, കെ.കെ. സ്വരൂപ്‌ , വി.ടി. ഭാഗ്യദാസ് സംസാരിച്ചു.

19ന് വ്യാഴാഴ്ച രാവിലെ 11 ന് ശ്രീനിവാസൻ ഇരിട്ടി പെൻസിൽ ഡ്രോയിങ് ഡെമോൺസ്ട്രഷൻ അവതരിപ്പിക്കും. പ്രദർശനം രാവിലെ 10 മുതൽ വൈകുന്നേരം 6മണിവരെയാണ്.


ചിത്രവിവരണം. പ്രശസ്ത ശിൽപി കെ.കെ.ആർ. വേങ്ങര ഉദ്ഘാടനം ചെയ്യുന്നു


mannan-small-advt-
capture_1726673928

ഹൃദയ വിശാലതയും

നയനസാക്ഷരതയും വേണം:

എം. എ. ബെബി.


തലശ്ശേരി:കലയുടെ മർമ്മം വായിച്ചറിയാനുള്ള ഹൃദയവിശാലതയും നയനശീലങ്ങളും ഉള്ളവരായി മലയാളിസമൂഹം മാറേണ്ടതുണ്ടെന്ന് എം. എ.ബേബി അഭിപ്രായപ്പെട്ടു. ആലുവയിൽ

അനിലം ശില്പപ്രദർശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കലയിലെ ചലനങ്ങളും അതിലുണ്ടാകുന്ന അതിസൂഷ്മപരിണാമങ്ങളും തിരിച്ചറിയണം. ഗാലറികൾ സംവാദമുഖരിതമാവണം. അനില ജേക്കബിന്റെ ശില്പങ്ങളിൽ കാണുന്ന ചലനം എന്ന സവിശേഷത നമ്മുടെ സാമൂഹ്യപരിസരത്തുനിന്നും സ്വീകരിച്ച ഊർജമാണ്. അനില മറ്റൊരു ഭൂപ്രദേശം ജീവിക്കാനായി തിരഞ്ഞെടുക്കുന്നു എന്നത്നിരാശപ്പെടുത്തുന്നില്ല.കലക്കുംകലാകാരൻമാർക്കും ദേശാതിർത്തി ഒരു പരിമിതിയല്ലെന്നതാണ് അതിന്റ കാരണം. അനിലം ശില്പപ്രദർശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിതകലാ സ്നാപ് ചാറ്റ് വൈസ് ചെയർമാൻ എബി എൻ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു..' മനോജ്‌നാരായണൻ,കലാധരൻ, ജി സി ഡി എ മുൻ അദ്ധ്യക്ഷൻ സലാം, എ. എസ്. സുഗതകുമാരി എന്നിവർ സംസാരിച്ചു.



ചിത്രവിവരണം: എം.എ.ബേബി ശിൽപ്പങ്ങൾ നോക്കിക്കാണുന്നു.


capture_1726674164

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെൻ്റ് സ്റ്റഡീസിൽ പി.എച്ച്.ഡി. നേടിയ പി.കെ.പ്രജിത്ത് .

ഇടുക്കി വാഗമൺ ഡി .സി . സ്കൂൾ ഓഫ് മാനേജ്മെൻ്റ് ആൻ്റ് ടെക്നോളജിയിലെ അസി.പ്രൊഫസറാണ്.

പൊന്ന്യം കുണ്ടുചിറ പ്രജിനാലയത്തിൽ രാജൻ്റെയും പ്രമീളയുടെ മകനാണ്. 

ഭാര്യ: പ്രവീണ (മൈക്രോബയോളജിസ്റ്റ്)

മകൻ: കൃതിക്


,.

മാഹിയിൽ ഹർത്താൽ സമ്പൂർണ്ണം


മാഹി: പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനും, വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനുമെതിരെ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഇന്ത്യാ മുന്നണി സഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽമാഹിയിൽ സമ്പൂർണ്ണ വിജയം..

മാഹി ദേശീയ പാത മുതൽ പന്തക്കൽ മാക്കുനി വരെയുള്ള കടകളും, മദ്യശാലകളും, പെട്രോൾ പമ്പുകളും അടഞ്ഞ് കിടന്നു..പുതുച്ചേരി സർക്കാരിൻ്റെ അധീനതയിലുള്ള മാഹി - പന്തക്കൽ റൂട്ടിൽ ഓടുന്ന പി.ആർ.ടി.സി. ബസുകൾ സർവീസ് നടത്തി. - എന്നാൽ ഇതേ റൂട്ടിൽ ഓടുന്ന സഹകരണ സ്ഥാപനത്തിൻ്റെ രണ്ട് ബസുകൾ ഓടുന്നില്ല -

  മാഹിയുടെ വിവിധ ഭാഗങ്ങളിൽ ഐ.ആർ.ബി.അടക്കമുള്ള പൊലീസിനെ വിന്യസിച്ചിരുന്നു.ഹർത്താൽ നേരത്തെ പ്രഖ്യാപിച്ചെങ്കിലും അടച്ചിട്ട പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് ഇന്ധനത്തിനായി എത്തിയ വാഹനങ്ങളെ പൊലീസ് പറഞ്ഞു വിട്ടു.ഹർത്താൽ കാര്യമറിയാതെ രാവിലെ മദ്യശാലകൾക്ക് മുന്നിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് എത്തി ഒഴിവാക്കി. വൈകുന്നേരം 6 മണിക്ക് ശേഷം മിക്ക മദ്യശാലകളും, മറ്റു കടകളും പെട്രോൾ പമ്പുകളും തുറന്നു -


whatsapp-image-2024-09-18-at-20.34.03_ec98138b

രാവിലെ വിദൂര സ്ഥലങ്ങളിൽ നിന്നെത്തിയവർ പലരും തൊട്ടപ്പുറത്തെ കേരളത്തിലെ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു.

ഹർത്താൽ വൻ വിജയമാക്കിതിന് ഇന്ത്യാ മുന്നണിക്ക് വേണ്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ നന്ദി അറിയിച്ചു.


ചിത്ര വിവരണം: മാഹി പന്തക്കലിൽ ഇന്നലെ രാവിലെ മദ്യശാലകൾക്ക് മുന്നിൽ ഹർത്താലറിയാതെ തമ്പടിച്ച ഇതര സംസ്ഥാന തൊഴിലാളികളെ ഇന്ത്യാ റിസർവ് പൊലീസും, പുതുച്ചേരി പൊലീസും ചേർന്ന് തിരച്ചയക്കുന്നു.


whatsapp-image-2024-09-18-at-20.34.56_8c23230b

ശ്രീ ശങ്കരനാട്യഗൃഹം വാർഷികം ആഘോഷിച്ചു


തലശ്ശേരി : കുട്ടിമാക്കൂൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീശങ്കര നാട്യഗൃഹം ഇരുപത്തി ഒന്നാം വാർഷികം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.സോമൻ അധ്യക്ഷതവഹിച്ചു. ശ്രീശങ്കര നാട്യഗൃഹം ഡയരക്ടർ രാജേന്ദ്രൻ വെളിയമ്പ്ര സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ഐ. അനിത എം. എ സുധീഷ്, ശ്രീ നാരായണ വായനശാല സിക്രട്ടറി പി. ചന്ദ്രൻ, മുൻ കൗൺസിലർ വി.എം. സുകുമാരൻ, പി.പി.ദാസൻ, പി.പി.ജിജു, പി വിജയൻ, രംജിത്ത് പൂമുറ്റം, വി ഷാജീവൻ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിച്ചവരെ ആദരിക്കൽ,

വിദ്യാർത്ഥികളുടെ അരങ്ങേറ്റം, രാജേന്ദ്രൻ വെളിയമ്പ്ര അണിയിച്ചൊരുക്കിയ ശങ്കരോൽസവ് 2024 അരങ്ങേറി.


ചിത്രവിവരണം: ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


mfk-flip--(12)

പുതുച്ചേരിയിലെ വൈദ്യുതി

നിരക്ക് വർദ്ധനവ് പിൻവലിക്കണം


മാഹി : ബിജെപി സഖ്യ പുതുച്ചേരി സർക്കാർ നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനവ് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ട മറ്റു നടപടികള്‍ എടുത്തു ജനങ്ങളുടെമേല്‍ ബാധ്യതയാവുന്ന നിരക്ക് വർദ്ധനവ് പിൻവലിണമെന്ന് എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

നിരക്ക് വര്‍ദ്ധനവിന് പകരം സബ്സിഡി കൊണ്ടുവന്നു എന്ന സംസ്ഥാന മന്ത്രിയുടെ വാദം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്

. നേരെത്തെ ഉണ്ടായിരുന്ന പാചകവാതക സബ്സിഡി എന്ന തട്ടിപ്പ് കേന്ദ്രസർക്കാർ എന്ത് ചെയ്തു എന്ന വിവരം മന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.

ബിജെപി സഖ്യ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെ വിവിധ ജനകീയ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ എസ്ഡിപിഐ മാഹി മണ്ഡലം തീരുമാനിച്ചു.


എസ്ഡിപിഐ മാഹി മണ്ഡലം പ്രസിഡന്റ് മൊഹമ്മദ് ശാബിൽ.പിസി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് നൗഫൽ പാറാൽ, ജോയിന്റ് സെക്രട്ടറി ഫാറൂഖ്.കെകെ, മണ്ഡലം കമ്മിറ്റി അംഗം ബഷീർ.പി, അബ്ദുള്‍ അസീസ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി മൻസൂർ സ്വാഗതവും മണ്ഡലം ട്രഷറർ റിഫാദ് നന്ദിയും പ പറഞ്ഞു.


whatsapp-image-2024-09-18-at-20.36.48_98b3b74e

സ്നേഹോപഹാരം നൽകി


തലശ്ശേരി:കിഴക്കേ കതിരൂർ താഴത്ത് പള്ളി ഷറഫുൽ ഇസ്ലാം സെക്കന്ററി മദ്രസയിൽ നടന്ന മീലാദ് ഫെസ്റ്റിൽ മദ്രസ വിദ്യാർത്ഥികളുടെ അർബന മുട്ട്, താളവും ചുവടുകളും പിഴക്കാതെ പരിശീലിപ്പിച്ച മദ്രസയുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ചിരിയണ്ടോത്ത് റസലിന് മഹല്ല് ജമാ അത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം മഹല്ല് ഖതീബ് ഹനീഫ് അസ്ഹരി ഉസ്താദ് നൽകുന്നു.

മഹൽ സെക്രട്ടറി ദാവൂദ് മുഹമ്മദ്, അഹമ്മദ് ഹാജി, ബഷീർ സംസാരിച്ചു

whatsapp-image-2024-09-18-at-14.00.36_21e76322

സിദ്ദീഖ് നിര്യാതനായി

മാഹി: പിലാട്ടിയത്ത് മമ്മൂട്ടിക്കയുടെയും വട്ടോത്ത് കുഞ്ഞാമിനയുടെയും 

മകൻ വട്ടോത്ത് സിദ്ദീഖ്(71) അഴിയൂരിലെ സീഡ്സിൽനിര്യാതനായി.

 ഭാര്യ :പൊന്നമ്പത്ത് സൗജത്.മക്കൾ :സഈദ്,സജിന,സാജിത

cv

മഹമൂദ് നിര്യാതനായി.


തലശ്ശേരി:കതിരൂർ 

ചുണ്ടങ്ങാപ്പൊയിൽ ചന്ദ്രോത്ത് എക്കണ്ടിയിൽ മഹമൂദ് (66) നിര്യാതനായി. പരേതരായ ടി പി കുഞ്ഞിമ്മൂസയുടെയും എക്കണ്ടിയിൽ ബിയ്യാത്തുവിൻ്റെയും മകനാണ്.

ഭാര്യ: സി.പി. സൗദ.

മക്കൾ: മുഹ് നിസ്, മുഹ്സിന , മുഫ്തിഹ്, സഹൽ.

മരുമക്കൾ: എം.സി.കെ.റസ് മിൽ, നിത.

സഹോദരങ്ങൾ: അബ്ദുള്ള, നൂറുദ്ദീൻ, ആയിശ.

capture_1726676037

ആയിഷ കരിയാടൻ നിര്യാതയായി.


തലശ്ശേരി :പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റും മുസ്ലിംലീഗ്

തലശ്ശേരി മുനിസിപ്പൽ കമമിറ്റി ട്രഷററും, സി ആർ എ അംഗവുമായ മുനവർ അഹമ്മദിൻ്റെ (അയമൂട്ടി) മാതാവ് ചേറ്റംകുന്ന് ആയിശുസിൽ കരിയാടൻ ആയിഷ (അയിസോമ - 80) നിര്യാതയായി.

ഭർത്താവ് : പരേതനായ എ പി എം ഉസ്മാൻകുട്ടി. മറ്റു മക്കൾ: മുബാറക് ബീഗം, മഹമൂദ് എന്ന നാസർ ( അധ്യാപകൻ, കണ്ണൂർ ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ), മുനീർ (സൗദി അറേബ്യ). മരുമക്കൾ: പറമ്പത്ത് റഫീഖ്, ഫർവാനാ ടി പി എം, സജീന ചിന്നമ്പേത്ത് (ചാല), മിന്നത്ത് (ധർമടം).

whatsapp-image-2024-09-18-at-21.44.05_cf0a623b

പുസ്തകങ്ങൾ കൈമാറി

തലശ്ശേരി:കതിരൂർ ഗവ: ഹയർ സെക്കണ്ടറി വി ദ്യാലയത്തിൽ മലയാളം അദ്ധ്യാപകനായിരുന്ന വി.സി.ബാലൻ മാസ്റ്റർ രചിച്ച , നാല് പുസ്തകങ്ങൾ പ്രസ്തുത വിദ്യാലയത്തിലെ ലൈബ്രറിക്ക് കൈമാറി. മുദ്രപത്രം പത്രാധിപർ പി.ജനാർദ്ദ നിൽ നിന്നും ഹെഡ് ടീച്ചർ ആർ.എംഷീബ ഏറ്റുവാങ്ങി 


ചിത്ര വിവരണം: പി. ജനാർദനൻ പുസ്തകങ്ങൾ കൈമാറുന്നു

capture_1726676559

നാരായണി നിര്യാതയായി

തലശ്ശേരി:മമ്പറം പറമ്പായി കാറാട്ട് കിഴക്കെയിൽ വീട്ടിൽ വെള്ളാടത്ത് നാരായണി (76) നിര്യാതയായി

സഹോദരങ്ങൾ: രാമൻ , രാഘവൻ പുരുഷോത്തമൻ , പത്മനാഭൻ , പരേതനായ നാരായണൻ 

സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പന്തക്കപ്പാറ പ്രശാന്തി വാതക ശ്മശാനത്തിൽ


bbb

പൊട്ടി പൊളിഞ്ഞ റോഡുകൾ

നന്നാക്കണം: മുസ്ലിം ലീഗ്

തലശ്ശേരി:  പ്രധാന സ്ഥലമായ കണ്ണോത്ത് പള്ളി വാർഡിലെ പൊതു ജനങ്ങൾക്ക് പോലും വഴി നടക്കാൻ പറ്റാത്ത വിധത്തിൽ പൊട്ടി പൊളിഞ്ഞ റോഡ് എത്രയും പെട്ടന്ന് ട്ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും വാർഡിലെ കത്താത്ത സ്ട്രീറ്റ്ലൈറ്റ് എത്രയും പെട്ടന്ന് കത്തിക്കാൻ വേണ്ട നടപടി മുനിസിപാലിറ്റികൈ കൊള്ളണമെന്നും കണ്ണോത്ത് പള്ളി ശാഖാ മുസ്ലിം ലീഗ് കൺവൻഷൻ ബന്ധപെട്ട വരോട്‌ ആവശ്യപെട്ടു കൺവൻഷൻ മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി സാഹിർ പാലക്കൽ ഉദ്ഘാടനം ചെയ്തു - ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ സി അഹമദ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി റഷീദ് കരിയാടൻ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി വി ജലീൽ സംഘടനാ പ്രവൃത്തന രൂപരേഖ അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർ കെ പി അൻസാരി. എൻ മായൻ എന്നിവർ പ്രസംഗിച്ചു.ചർച്ചയിൽ പങ്കെടുത്ത്

 അഷറു കണ്ണോത്ത്, മഹബൂബ് പി കെ വി, റിയാസ് കെ പി, കെ കെ റഹൂഫ് ജാസർ, സജീർ എന്നിവർ. പങ്കെടുത്തു

പി കെ വി മെഹബൂബ് നന്ദി പറഞ്ഞു.

capture_1726677243

തോൽപ്പിച്ചാൽനിലവാരംകൂടുമോ?


തലശ്ശേരി:ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെഅവകാശമാണെന്നും ,തോൽപ്പിച്ചാൽ നിലവാരം കൂടില്ലെന്നുംകേരളശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സിക്രട്ടറിപി.വി.ദിവാകരൻഅഭിപ്രായപ്പെട്ടു.പാനൂരിൽവിദ്യാഭ്യാസസെമിനാർഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുല്യതയിലും സാമൂഹ്യനീതിയിലുംഉറച്ച് നിന്ന്കൊണ്ട് ഗുണമേന്മ ഉറപ്പു വരുത്തേണ്ട ശ്രമം ജനപങ്കാളിത്തത്തോടെനടപ്പിലാക്കേണ്ടതുണ്ട്.

വി.കെ.സുരേഷ്ബാബുവിൻ്റെ അദ്ധ്യക്ഷതയിൽചേർന്ന സെമിനാറിൽ സി.കെ.ബിജേഷ്(ജില്ലാജോയൻ്റ്സിക്രട്ടറിKSTA),സി.വി.എ.ജലീൽ(KPSTA),കെ.ടി.ശ്രീവൽസൻ(സ്റ്റേറ്റ്റിസോർസ്അംഗം)എന്നിവർസംസാരിച്ചു.

എൻ.കെ.ജയപ്രസാദ്,പുരുഷോത്തമൻകോമത്ത്,എൻ.കെ.ഭാസ്ക്കരൻമാസ്റ്റർ,കെ.കെ.പുരുഷോത്തമൻ,മോഹൻദാസ്എന്നിവർചർച്ചയിൽപങ്കെടുത്തു


ചിത്രവിവരണം: പി.വി.ദിവാകരൻ സെമിനാർ ഉദ്ഘാടനം ചെയ്യുന്നു


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2