പൂക്കളത്തിലും യെച്ചൂരിയുടെ മുഖം തെളിഞ്ഞു.

പൂക്കളത്തിലും യെച്ചൂരിയുടെ മുഖം തെളിഞ്ഞു.
പൂക്കളത്തിലും യെച്ചൂരിയുടെ മുഖം തെളിഞ്ഞു.
Share  
2024 Sep 16, 10:39 PM
VASTHU
MANNAN
laureal

പൂക്കളത്തിലും

യെച്ചൂരിയുടെ

മുഖം തെളിഞ്ഞു.


തലശ്ശേരി:സർവ്വാദരണിയനായ കമ്മ്യൂണിസ്റ്റ് നേതാവ് സീതാറാം യെച്ചുരിയുടെ വർണ്ണ ചിത്രം, ഓണപ്പൂക്കളത്തിൽ നിറഞ്ഞു. കേരളത്തെയും, കേരളിയ സംസ്കൃതിയേയും ഏറെ ഇഷ്ടപെട്ടിരുന്ന പ്രിയ നേതാവിന്റെ പുഞ്ചിരിക്കുന്ന മുഖം

 പ്രശസ്ത ചിത്രകാരൻ പൊന്ന്യം ചന്ദ്രനാണ് കതിരൂർ ചുണ്ടങ്ങാപ്പൊയിലിലെ തന്റെ വീടിന്റെ ഉമ്മറപ്പടിയിൽ വരച്ചു വെച്ചത്. ഓണ നാളിൽ വിപ്ലവ നായകന്റെ സ്മൃതി ചിത്രം വർണ്ണ പുഷ്പങ്ങളിൽ തെളിഞ്ഞത് കാണാൻ ധാരാളമാളുകൾ വന്നെത്തിയിരുന്നു.


ചിത്ര വിവരണം: പൊന്ന്യം ചന്ദ്രന്റെ വീട്ടിൽ പുക്കളമായി മാറിയ സീതാറാം

whatsapp-image-2024-09-16-at-22.02.23_3b321a92

കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ. ഷംസീറിന്റെ ഉമ്മ സറീനയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുടെ കോടിയേരി മാടപ്പീടികയിലെ വസതിയിലെത്തിയപ്പോൾ


capture_1726511281

സ്പീക്കറുടെ മാതാവ്

സെറീനയുടെ ഭൗതിക

ശരീരം സംസ്ക്കരിച്ചു

തലശ്ശേരി: സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗവും, നിയമസഭാ സ്പീക്കറുമായ അഡ്വ.എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ . സറീന (70)യുടെ മൃതദേഹംവൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ കോടിയേരി വയലളം ജുമാ മസ്ജിദിൽ ഖബറടക്കി.

അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ എം.ബി.രാജേഷ്, മുഹമ്മദ് റിയാസ്, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപി എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ,പി കെ ശ്രീമതി, സംസ്ഥാനസെക്രട്ടറിയറ്റംഗം എം സ്വരാജ്‌, ജില്ല സെക്രട്ടറിമാരായ എം വി ജയരാജൻ, പി മോഹനൻ. കെ.കെ.ശൈലജ എം എൽ എ, സച്ചിൻ ദേവ് എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈ:പ്രസിഡണ്ട് ബിനോയ് കുര്യൻ,

 ജില്ല പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി പി ദിവ്യ, ഡി സുരേഷ്‌കുമാർ, ഖാദിബോർഡ്‌ വൈസ്‌ചെയർമാൻ പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പനോളിവത്സൻ, എൻ ചന്ദ്രൻ, ടി വി രാജേഷ്‌, പി ശശി, കെ കെ രാഗേഷ്‌, എംപിമാരായ ഡോ :വി ശിവദാസൻ, പി. സന്തോഷ്‌കുമാർ, എംഎൽഎമാരായ സണ്ണിജോസഫ്‌, സജീവ്‌ ജോസഫ്‌, എം വിജിൻ, ടി ഐ മധുസൂദനൻ, കെ കെ രമ, കെപി മോഹനൻ, കെ വി സുമേഷ്‌, എം രാജഗോപാലൻ, കെ ബാബു, കെ എ പ്രസേനൻ, ഇ കെ വിജയൻ, സിപിഐ നേതാക്കളായ സി എൻ ചന്ദ്രൻ, സി പിസന്തോഷ്‌കുമാർ, എ പ്രദീപൻ,സി.പി.ഷൈജൻ.

 ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌, ബിജെപി നേതാക്കളായ എപി അബ്ദുള്ളക്കുട്ടി, പി കെ കൃഷ്‌ണദാസ്‌, എൻ ഹരിദാസ്‌, മുസ്ലിംലീഗ്‌ നേതാക്കളായ പാറക്കൽഅബ്ദുള്ള, അബ്ദുൾകരീം ചേലേരി, വ്യവസായി ബോബി ചെമ്മണ്ണൂർ, സമീർ മലബാർ ഗോൾഡ്‌, ബാലവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ, യുവജനകമ്മീഷൻ ചെയർമാൻ എം ഷാജർ, എസ്‌ കെ സജീഷ്‌ തുടങ്ങിയവർ വീട്ടിലെത്തി.

എന്നിവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

കോടിയേരി മാടപ്പീടിക ആമിനാസിൽ പരേതരായ കെ.പി.അബൂബക്കറിന്റെയും,എ.എൻ.ആസിയുമ്മയുടെയും മകളാണ് സെറീന.

ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മക്കൾ എ.എൻ.ഷാഹിർ (ബിസിനസ്സ്),എ.എൻ.ആമിന. മരുമക്കൾ : ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ:ഷഹല (കണ്ണൂർ), എ.കെ.നിഷാദ് (മസ്ക്കറ്റ്). സഹോദരങ്ങൾ : എ.എൻ ജമീല, എ.എൻ റംല, എ.എൻ റഹ്മ, എ.എൻ സാബിറ, എ.എൻ അബ്ദുൾ സലാം, എ.എൻ വാഹിദ്


whatsapp-image-2024-09-16-at-22.03.51_5b32a2ec

തലശ്ശേരി കാന്തലാട്ട് പള്ളിയിൽ

നടന്ന മൗലീദ് മജ് ലിസും ആദരവ്‌ചടങ്ങും


449700841_903450965131420_6936171806799057135_n-(3)
whatsapp-image-2024-09-16-at-22.28.32_5486929b

മാഹി ബസിലിക്ക മഹോത്സവത്തിനായുള്ള

പന്തൽ കാൽനാട്ടുകർമ്മം നടത്തി


മാഹി:അമ്മ ത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചുള്ള 

നോട്ടീസിന്റെ പ്രകാശന കർമ്മം നടന്നു. 

വലിയ പന്തലിന്റെ കാൽനാട്ടുകർമ്മം കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ സാഘോഷ ദിവ്യബലിക്ക് ശേഷം തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും ഫാ. നോബിൾ എന്നിവരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. വിദ്യാർഥികൾക്കായി ത്രിദിന ക്രിസ്റ്റീൻ ധ്യാനം ആരംഭിച്ചു.

 ഒക്ടോബർ 5 ന് ശനിയാഴ്ച11:30 ന് കൊടിയേറ്റവും 12:00 മണിക്ക് അത്ഭുതതിരുസ്വരൂപ പ്രതിഷ്ഠയും നടത്തുന്നതോടെ തിരുനാളിന് ആരംഭം കുറിക്കും. ഒക്ടോബർ 22 വരെ തിരുനാൾ നീണ്ടുനിൽക്കും



ചിത്രവിവരണം:കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ കാൽ നാട്ടു കർമ്മം നിർവ്വഹിക്കുന്നു


capture_1726508898

ഐ.കെ.കുമാരൻ മാസ്റ്റർ ജന്മദിന വാർഷികം 17 ന്


മാഹി.. വിമോചന സമര സേനാനി ഐ.കെ.കുമാരൻ മാസ്റ്ററുടെ 121ാം ജന്മ വാർഷികദിനം 2024 സപ്തംബർ 17 ന് ചൊവ്വാഴ്ച രാവിലെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്ന വിവരം സ്നേഹപൂർവ്വം ഏവരെയും അറിയിക്കുന്നു. രാവിലെ 9.30 ന് സ്റ്റാച്ച്യു ജംഗ്ഷനിലെ പ്രതിമയിലും തുടർന്ന് 10 മണിക്ക് സ്വവസതിയിലെ ഐ.കെയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തും. തുടർന്ന് ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക കേന്ദ്രത്തിൽ അനുസ്മരണ യോഗവും നടത്തും

capture_1726509170

മാഹി പി.കെ.രാമൻ മെമ്മോറിയൽ

 സ്ക്കൂളിൽ ഓണാഘോഷo

മാഹി: മാഹി പി.കെ രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ ഓണാഘോഷം നടത്തി. പൂക്കളം, വടം വലി മത്സരം വിവിധ കലാപരിപാടികളും ഉണ്ടായി. ഘോഷയാതയുടെ അകമ്പടിയോടെ മാവേലിയെ സ്വീകരിച്ചു. തനയ് റിജേഷിന്റെ മാവേലി വേഷം കുട്ടികൾക്ക് ആവേശമായി.

എസ്.കെ.ബി.എസ് പ്രസിഡണ്ട് ശ്രീ. പി.പി. വിനോദൻ , എഡ്യുകേഷൻ ചെയർമാൻ ശ്രീ.പി.സി. ദിവാനന്ദ്, മാനേജർ ശ്രീ. അജിത് കുമാർ ഹെഡ് മിസ്ട്രസ് ശ്രീമതി സി.പി. ഭാനുമതി കമ്മിറ്റി അംഗങ്ങളും ആഘോഷ വേളയിൽ സന്നിഹിതരായി. പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുജ വൈസ് പ്രസിഡണ്ട് വിനോദ് എന്നിവർ ആശംസ അറിയിച്ചു. സെക്രട്ടറി ശ്രീമതി നിമ്മി ടിച്ചർ നന്ദി പറഞ്ഞു. കുട്ടികൾക്ക് വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു. പി.ടി.എ എക്സി കൂട്ടിവ് അംഗങ്ങളും ഈ വേളയിൽ സജീവ സാന്നിധ്യമായിരുന്നു. അധ്യാപകരായ സുഗേഷ്, വിജിത്, 

ആശ്രിത് കേളോത്ത്, ഷാഹിന, അശ്വതി, സുജിത ,ബിന്ദു ,ശരണ്യ, രമ്യ , അക്ഷയ, ഭാഗ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി


mfk-flip--(12)
capture_1726509304

ജനകീയ പൂക്കളമൊരുക്കി


തലശ്ശേരി:ചിരക്കര കണ്ടിക്കൽ ഇ.കെ. നായനാർ പഠന കേന്ദ്രവും, ബാലസംഘം തലശ്ശേരി ടൌൺ വില്ലേജ് കമ്മിറ്റിയും ചേർന്ന് ഒരുക്കിയ ജനകീയ പൂക്കളവും കലാ പരിപാടികളും സിനിമാ നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. ഓണപൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തകൻ സി.കെ. മുസ്തഫ, നീറ്റ് എക്സാം ടോപ്പർ, മുഹമ്മദ് ഫാദിൽ ബിൻ ബുഹാരി, ക്രിക്കറ്റ് മേഖലയിലെ ഹയർ ലെവൽ കെ. ഷയോൺ.കലാകാരൻ എം.പി. രാജേഷ് എന്നിവരെ ആദരിച്ചു

ചടങ്ങിൽ സുരാജ് ചിറക്കര അദ്ധ്യക്ഷത വഹിച്ചു.

കാത്താണ്ടി റസാക്ക്

വാഴയിൽ വാസു

ഫിദ. സുജിത്ത് , കെ. ഹരീന്ദ്രൻ, എം പി. പ്രഷിൻ, എക്കണ്ടി നൌഷാദ് സംസാരിച്ചു. നാടൻ പാട്ട് ഗാനമേളയുമുണ്ടായി.


ചിത്ര വിവരണം: ചലച്ചിത്രനടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.


mannan-coconu-oil--new-advt
whatsapp-image-2024-09-16-at-22.28.59_4f237e0e

ആദ്യരക്തസാക്ഷികളെ

അനുസ്മരിച്ചു


തലശ്ശേരി : സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി തലശ്ശേരി ജവഹർഘട്ടിൽ 1940 സപ്തംബർ 15 ന് വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച അബുവിൻ്റെയും , ചാത്തുക്കുട്ടിയുടെയും രക്തസാക്ഷി ദിനമാചരിച്ചു. സി പി എമ്മിന്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവുംനടത്തി. . ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പി ശശി, കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ സംസാരിച്ചു



ചിത്ര വിവരണം: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-09-16-at-22.29.12_60aedcc5

ഓണപ്പിറ്റേന്ന് നഗരത്തിൽ

സ്പെഷ്യൽ ക്ലീനിങ്ങ് നടത്തി 


തലശ്ശേരി:ഓണം കഴിഞ്ഞതിന്റെ ഭാഗമായി, സ്റ്റേഡിയം കോർണർ, ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരം, പുതിയ ബസ്റ്റാൻഡ് പരിസരം, പച്ചക്കറി മാർക്കറ്റ്, എ.വി.കെ. നായർ റോഡ്,എൻ.സി.സി. റോഡ്, സംഗമം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അവശേഷിച്ച മാലിന്യങ്ങൾ അവധിദിനത്തിലും സ്പെഷ്യൽ ക്ലിനിംഗ് ഡ്രൈവ് നടത്തി ശുചീകരിച്ചു. ശുചീകരണ യജ്ഞത്തിൽ

 ബി ഡിവിഷൻ വാഹനവും മുഴുവൻ തൊഴിലാളികളും, 

സി ഡിവിഷൻ വാഹനവും ഡ്രൈവർ പ്രഭാകരനും 

ഡി ഡിവിഷൻ വാഹനവും 

എ ഡിവിഷൻ ഡ്രൈവർ മോഹനനും തൊഴിലാളി ശ്രീജിത്തും പങ്കെടുത്തു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽകുമാർ വിലങ്ങിൽ നേതൃത്വം നൽകി.



ചിത്രവിവരണം:നഗരസഭാ ജീവനക്കാർ ശുചീകരണ യജ്ഞത്തിൽ


mathyus-vaidyar-advt-slider---advt-
whatsapp-image-2024-09-16-at-22.30.54_f0fc7a1a

ഓണം ആഘോഷിച്ചു


തലശ്ശേരി:എരഞ്ഞോളി ചുങ്കം കലശ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു, തിരുവോണ ദിവസം ചുങ്കം ശ്രീ നാരായണ മഠത്തിലാണ് പരിപാടി സംഘടിപ്പിച്ചത് 

ഇതോടനുബന്ധിച്ച്എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക്. മാവേലി ഉപഹാരങ്ങൾ സമ്മാനിച്ചു 

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിച്ചു

ദ്രാവിഡ ഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്വേല ശ്രീധരൻ, മുതിർന്ന വാദ്യ കലകാരൻ രത്നാകരൻ, എം.ടെക് ഒന്നാം റാങ്ക് നേടിയ 

ദർഷിത ദിനേഷ്, മുതിർന്ന കർഷകൻ നാരായണൻ നമ്പ്യാർ,

രാഷ്ട്ര പതിയുടേ മെഡലിന് അർഹനായ സി.വി. ദിനേശൻ(അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തലശേരി ഫയർ സ്റ്റേഷൻ), ദേശീയ പഞ്ച ഗുസ്തി ജേതാവ് വൈഗ ബിനോയ് എന്നിവരെ ആദരിച്ചു.

 വാർഡ് മെമ്പർ എം കെ സുസ്മിത, ടി കെ മിറാജ്, അനിൽ കുമാർ, മനോജ് മാസ്റ്റർ, സി.വി. ദിനേശൻ സംസാരിച്ചു


ചിത്രവിവരണം: ബഹുമുഖപ്രതിഭകളെ ആദരിച്ചപ്പോൾ.


jk

മോഹനൻ പള്ളൂർ അന്തരിച്ചു.


ചെമ്പ്ര ശ്രീനാരായണമഠം സെക്രട്ടറി വാണിയന്റെവിട മോഹനൻ (ബാബു –-70) അന്തരിച്ചു. സിപിഐ എം മുൻ ചെമ്പ്ര ബ്രാഞ്ചംഗവും സാമൂഹ്യ പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു. പരേതനായ കോരന്റെയും ജാനകിയുടെയും മകൻ. ഭാര്യ: സജിത. മക്കൾ :സമിൻ മോഹൻ, സഹിൻ മോഹൻ. മരുമക്കൾ ഇഷ, ധനിഷ. സഹോദരങ്ങൾ: വി വി ജയരാജൻ (സിപിഐഎം മുൻ മാഹി ലോക്കൽകമ്മിറ്റി അംഗം), ശാന്ത, സീത, പ്രേമൻ, വസന്ത, പരേതനായ രവീന്ദ്രൻ.


അകമലർ 88 കുടുംബ സംഗമവും,

ഓണാഘോഷ പരിപാടിയും,


മാഹി : മാഹി മഹാത്മാ ഗാന്ധിഗവ: ആർട്സ് കോളേജിലെ പ്രീ ഡിഗ്രി 1988-90 വർഷത്തെ കൂട്ടായ്മയായ 'അകമലർ 88' ന്റെഏഴാമത് കുടുംബ സംഗമവും , ഓണാഘോഷപരിപാടിയും സെപ്റ്റംബർ 22 ന് രാവിലെ 9.30മുതൽ മാഹി ശ്രീനാരായണ കോളേജിൽ നടക്കും.. യോഗത്തിൽ അകമലർ കുടുംബത്തിലെ വിവിധ പരീക്ഷകളിൽ വിജയികളായ മുഴുവൻ കുട്ടികളെയുംഅനുമോദിക്കും.. തുടർന്ന് വിവിധ കലാ കായിക മത്സരങ്ങളും... നൃത്തം. ഗാനമേള, ഓണസദ്യ എന്നിവയുമുണ്ടാവും.


capture_1726510075

ടി. ചന്ദ്രൻ നിര്യാതനായി.


തലശ്ശേരി:ചേരിക്കൽ മാണിയത്ത് ടി. ചന്ദ്രൻ (76) നിര്യാതനായി. റിട്ട:ഫയർ സർവ്വീസ് ഓഫീസറാണ് രാഷ്ട്രപതിയുടെ വിശി ഷ്ട സേവനത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: സുജന റിട്ട. ടീച്ചർ (ഗൗരി വിലാസം യു.പി. സ്കൂൾ ,താഴെ ചൊവ്വ), മക്കൾ: ധന്യ (ദുബായ്), ആനന്ദ് ബ്രാങ്കളൂർ), മരുമക്കൾ: ഷിബിൻ (പൂക്കോട്), അനുശ്രീ (കേരള സ്റ്റാർട്ടപ്പ് മിഷൻ എറണാകുളം) സഹോദരങ്ങൾ: സുഗുണൻ, ശ്രീമതി (പിണറായി വെസ്റ്റ്), താര (മേലൂർ), പരേതയായ ദേവി , ശ്യാമള , ശൈലജ


ഇന്നത്തെപരിപാടി


തലശ്ശേരി എടന്നുർ ശ്രീനാരായണമം സർവ്വ മത സമ്മേളനം ശതാബ്ദി സെമിനാർ. ഉദ്ഘാടനം: സ്വാമി ധർമ്മചൈതന്യ വൈ 3.30


capture_1726510333

പ്രൊഫ. ശൈഖ് ഗൗസ് മുഹ്യിദീൻ


തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ ഉറുദു വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. ശൈഖ് ഗൗസ് മുഹ്യിദീൻ (78) ബാംഗ്ലൂരിൽ നിര്യാതനായി. 28 കൊല്ലംഗവ: ബ്രണ്ണൻ കോളേജിൽ ജോലി ചെയ്ത അദ്ദേഹം കണ്ണൂർ , കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. SCERT ടെക്സ്റ്റ്ബുക്ക് കമ്മിറ്റി ചെയർമാനായും, പ്രവർത്തിച്ചിരുന്നു. അൻജമാൻ തറാഖി ഉറുദു സംഘടനയുടെ കേരള വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ : അസ്ഗരി ബീഗം.മക്കൾ : മുഷ്താഖ് ഹുസൈൻ (യു.കെ)ഷാക്കിറ ബീഗം (യു.എസ്.)

 മുഷറഫ് ഹുസൈൻ (ബാംഗ്ലൂർ)


mfk-flip--(10)_1726150352
whatsapp-image-2024-09-16-at-22.05.33_22141b2c

പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ്

നവീകരണം

; കുറ്റി അടിക്കൽ കർമ്മം


തലശ്ശേരി : പൊന്ന്യംപാലം പുഴക്കൽ ജുമാ മസ്ജിദ് നവീകരണത്തിൻ്റെ ഭാഗമായ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് താജുദ്ദീൻ നിസാമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. നവീകരണ കമ്മിറ്റി കൺവീനർ ടി ടി അലി ഹാജി, ബഷീർ ചെറിയാണ്ടി, മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ, പി കെ ഖാദർ കുട്ടി, മമ്മൂട്ടി ഹാജി മർജാൻ, വി പി സമദ്, ആർ പി അബ്ദുൽ റഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു.

നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇസ്സത്തുദ്ദിൽ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടത്തിയ ചടങ്ങ് മഹല്ല് ഖത്തീബ് താജുദ്ദീൻ നിസാമി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. 

പി സുലൈമാൻ മൗലവി സ്വാഗതം പറഞ്ഞു. അബ്ദുൽ വാഹിദ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സുബൈർ അസ്ലമി മൗലവി, ജി സി സി കമ്മിറ്റി ഖത്തർ ശാഖ പ്രതിനിധി ടി എം കരീം എന്നിവർ സംസാരിച്ചു. 

ടി ടി അസ്ക്കർ, വി ടി ഉസ്മാൻ മാസ്റ്റർ, വി പി

സമദ്, പി എം യൂസഫ്, 

വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് കെ അഫ്രീദ്, സെക്രട്ടറി എ കെ ഷാമിൽ തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്ര വിവരണം: പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിക്കുന്നു


whatsapp-image-2024-09-16-at-22.04.23_3d73b49d

പൊന്ന്യംപാലം പുഴക്കൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന റാലി



samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2