സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് സറീന നിര്യാതയായി.

സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് സറീന നിര്യാതയായി.
സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് സറീന നിര്യാതയായി.
Share  
2024 Sep 15, 11:56 PM
VASTHU
MANNAN
laureal

സ്പീക്കർ എ.എൻ. ഷംസീറിന്റെ

മാതാവ് സറീന നിര്യാതയായി.


തലശ്ശേരി - കോടിയേരി മാടപീടിക ആമിനാസിൽ പരേതരായ കെ.പി.അബൂബക്കറിന്റെയും, എ.എൻ.ആസിയുമ്മയുടെയും മകൾ എ.എൻ.സറീന (70) നിര്യാതയായി.

ഭർത്താവ് പരേതനായ കോമത്ത് ഉസ്മാൻ. മക്കൾ എ.എൻ.ഷാഹിർ (ബിസിനസ്സ്), എ.എൻ.ഷംസീർ MLA (ബഹു.കേരള നിയമസഭ സ്പീക്കർ, CPIM സംസ്ഥാന കമ്മിറ്റി അംഗം), എ.എൻ.ആമിന. മരുമക്കൾ : ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ:ഷഹല (കണ്ണൂർ), എ.കെ.നിഷാദ് (മസ്ക്കറ്റ്). സഹോദരങ്ങൾ : എ.എൻ ജമീല, എ.എൻ റംല, എ.എൻ റഹ്മ, എ.എൻ സാബിറ, എ.എൻ അബ്ദുൾ സലാം, എ.എൻ വാഹിദ.

whatsapp-image-2024-09-15-at-22.19.11_95d6dc23

സി എച്ച്. സെന്ററുകളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം : അഡ്വ. അബ്ദുൽ കരീം ചേലേരി


തലശ്ശേരി:കേരളത്തിലെ സി.എച്ച്. സെന്ററുകളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു. നിർദ്ധന രോഗികളുടെ പരിചരണം, ജീവിതത്തിൽ ഒറ്റ പെട്ടു പോയവർക്ക് കൈത്താങ്ങായി അഗതി മന്ദിരം, ഗവണ്മെന്റ് ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളെ സഹായിക്കൽ,പാലിയേറ്റീവ് ഹോം കെയർ, രക്ത ദാന സേന, ആംബുലൻസ് സർവീസ്,മയ്യത്ത് പരിപാലനം തുടങ്ങിയ മേഖലകളിൽ 

തലശ്ശേരി സി. എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേ യമാണ്.

ഓണംആഘോഷത്തോടനുബന്ധിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഉച്ചഭക്ഷണ വിതരണ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി പൊലീസ് സബ് ഇൻസ്‌പെക്ടർ കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. എ. എം. സഹാബുദീൻ അധ്യക്ഷത വഹിച്ചു.

പി പി അബൂബക്കർ,എ എസ്. ഐ. റഫീഖ് പി. പി., പി. വി. റയീസ്, റഷീദ് കരിയാടൻ, മുനീർ എൻ.പി. എൻ. മൂസ, പാലക്കൽ സാഹിർ, അഹ്‌മദ്‌ അൻവർ ചെറുവക്കര,തസ് ലീം ചേറ്റംകുന്ന്, ജാഫർ ചമ്പാട്, സി. ഒ. ടി. ഫൈസൽ, കെ.കുഞി മൂസ,ഷെറിൻ ചൊക്ലി സംസാരിച്ചു.സെക്രട്ടറി അഡ്വ. കെ. എ. ലത്തീഫ് സ്വാഗതവും റഷീദ് തലായി നന്ദിയും പറഞ്ഞു.

വളണ്ടിയർ മാരായ യൂ.സി. മുസ്തഫ, ആഷിക് പി പി, മഹറൂഫ് ആലഞ്ചേരി, ആബൂട്ടി അറയിലകത്ത് , നിസ്താസ്, അഫ്നീദ് ഉമ്മൽ, ആസിഫ് കൊളത്തായി, അസ്സു പുന്നോൽ, ദിൽഷാദ് ടി. പി, ഹനീഫ പിലാക്കൂൽ, നൗഷാദ് ബാക്കോടൻ, എം കെ റിയാസ്, പി. പി. സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.

സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടരും തലശ്ശേരി / സി. എച്ച്. സെന്റർ ചെയർമാനുമായ കെ. സൈനുൽ ആബിദീനാണ് ഭക്ഷണം സ്പോൺസർ ചെയ്തത്.


ചിത്രവിവരണം: എസ് ഐ.കെ.ജയകൃഷ്ണൻ വിതരണ ഉദ്ഘാടനം നിർവ്വഹിക്കുന്നു

whatsapp-image-2024-09-15-at-22.19.13_b77648d2

വി.കെ.ഭാസ്ക്കരൻ മാസ്റ്റർ

ചുമതലയേറ്റു


ന്യൂമാഹി: പുരാതനമായ മങ്ങാട് ശ്രീ വാണു കണ്ട കോവിലകം ക്ഷേത്രത്തിലെ പുതിയ കാരണവരായി വി.കെ.ഭാസ്കരൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ .

കെ.എം. രഘുരാമൻ അദ്ധ്യക്ഷത വഹിച്ചു.

മുൻ ഡപ്യൂട്ടി കലക്ടർ വി..കെ ബാലകൃഷ്ണൻ നമ്പ്യാരും, മുൻ ഫൈനാൻസ് ഓഫീസർ കെ.എം. രഘുറാമും ഭാസ്ക്കരൻ മാസ്റ്റരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചാലക്കര പുരുഷു, അഡ്വ പി.കെ.രവീന്ദ്രൻ ,മാണിക്കോത്ത് മഗേഷ്, പ്രശസ്ത നർത്തകി ഷീജ ശിവദാസ്, എം.ആർ. രാമചന്ദ്രൻ മാസ്റ്റർ, പുരുഷുവരക്കൂൽ, വി.കെ. ജനാർദ്ദനൻ, പി.വി.രാജൻസംസാരിച്ചു.

വി.കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു



ചിത്ര വിവരണം: കാരണവരായി ചുമതലയേറ്റ വി.കെ. ഭാസ്ക്കരൻ മാസ്റ്റരെ വി.കെ.ബാലകൃഷ്ണൻ നമ്പ്യാർ പൊന്നാട അണിയിക്കുന്നു.


ഓണക്കോടികളും ഓണക്കിറ്റുകളും നൽകി

ന്യൂമാഹി: സത്രീ ശാക്തീകരണവും ജീവകാരുണ്യ - സാംസ്കരിക പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് കുറിച്ചിയിൽ ഏടന്നൂരിൽ പുതുതായി പ്രവർത്തനം തുടങ്ങിയ സ്ത്രീ കൂട്ടായ്മ പുഞ്ചിരി വനിത വേദി ഓണക്കിറ്റുകൾ വിതരണം ചെയ്തു. മുതിർന്ന പൗരന്മാർക്ക് ഓണക്കോടികളും നൽകി.

മാഹിയിലെ പ്രമുഖ സഹകാരി പായറ്റ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജയമ്മ കിഴക്കയിൽ, വി. ബീന, കെ.വി.ദിവിത, കെ.വി.ദിൽന എന്നിവർ നേതൃത്വം നൽകി.


whatsapp-image-2024-09-15-at-22.19.22_d1fdea98

ന്യൂ മാഹി പെരിങ്ങാടി പോസ്റ്റാഫീസ് പരിസരത്ത് പിഡബ്ല്യു ഡി. റോഡ് തകർന്ന് അപകടാവസ്ഥയിൽ.

ഇരു ചക്ര യാത്രികർ അപകടത്തിൽപെടുന്നത് പതിവായിടുണ്ട്.


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2