കണ്ടോത്ത് പൊയിൽ കുടുംബ സംഗമംനാട്ടുത്സവമായി

കണ്ടോത്ത് പൊയിൽ കുടുംബ സംഗമംനാട്ടുത്സവമായി
കണ്ടോത്ത് പൊയിൽ കുടുംബ സംഗമംനാട്ടുത്സവമായി
Share  
2024 Sep 14, 11:55 PM
VASTHU
MANNAN
laureal

കണ്ടോത്ത് പൊയിൽ കുടുംബ സംഗമംനാട്ടുത്സവമായി


മാഹി: മാഹിയിലെ പുരാതന തറവാടായ ചാലക്കരയിലെ കണ്ടോത്ത് പൊയിൽ തറവാടിന്റെ കുടുംബ സംഗമം പതിവു പോലെ ഇത്തവണയും ഒന്നാം ഓണനാളിൽ നടന്നു. ഒരു നാട്ടുത്സവത്തിന്റെ പ്രീതി തിയിൽ ,ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽനടന്ന കുടുംബ കൂട്ടായ്മ. പ്രശസ്ത ആംഗലേയസാഹിത്യകാരൻ പി.ഗംഗാധരൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.

qwe

കെ.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, കെ.പി. രമേശൻ , കെ.പി.കൃഷ്ണദാസ് .   കെ.പി. ശാന്ത, കെ.പി. ലക്ഷ്മണൻ , കെ.ബീന സംസാരിച്ചു. കെ.പി. സജീവൻ സ്വാഗതവും, ടി.ശശികുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി അരങ്ങേറി.

,അനുഭവങ്ങൾ പങ്കുവെക്കൽ, ആദരവ് , വിവിധ കലാപരിപാടികൾ,ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഓണ സദ്യ ,സമ്മാനദാനം, ഫോട്ടോ സെഷൻ, എന്നിയുമുണ്ടായി.


medaface
mfk-flip--(10)_1726150352
whatsapp-image-2024-09-14-at-22.30.25_fb1e5686

അറിവിൻ പൊരുളിനെയറിയാൻ

ഇവിടെയുണ്ട് പുഞ്ചോല

: ചാലക്കര പുരുഷു


തലശ്ശേരി:വായിക്കാനും അറിവ് നേടാനും , ലോകത്തോട് വിളംബരം ചെയ്ത പ്രവാചകൻ മുഹമ്മദ് നബിയുടെ പേരിൽ മലയാളത്തിൽ ഇറങ്ങിയ നൂറുകണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് വേറിട്ട പ്രവാചക സ്നേഹം കാട്ടുകയാണ് അധ്യാപകനും,സാംസ്കാരിക പ്രവർത്തകനുമായ കക്കട്ടിൽ പൂളക്കൂർ മുഹമ്മദലി പൂഞ്ചോല.

നബിതിരുമേനിയുടെ ജീവിതവും, സംഭവ ബഹുലമായ കർമ്മ സരണിയും, മണിമുത്തുകളായ ദർശനങ്ങളും തിരുവചനങ്ങളുമെല്ലാം വ്യത്യസ്ത കോണുകളിലൂടെ നബിയെ നോക്കിക്കണ്ട അതിപ്രശസ്തരുൾപ്പടെയുള്ള എഴുത്തുകാരുടെ അമൂല്യഗ്രന്ഥങ്ങളും രചനകളും ഇതിലുൾപ്പെടും.

ലോക പ്രശസ്തമായ ഹൈകലിന്റെ ' മുഹമ്മദ്' മുതൽ ഈയടുത്ത് പ്രസിദ്ധീകരിച്ച തലശ്ശേരി സ്വദേശി വി.കെ. ഭാസ്കരൻ മാസ്റ്റർ രചിച്ച മഹാകാവ്യ രൂപത്തിലുള്ള

പ്രവാചകചരിത്രം വരെ ശേഖരത്തിൽ ഇടം നേടിയിട്ടുണ്ട്.

വിവിധ സ്ഥാപനങ്ങൾ നബി ദിനത്തിന് ഇറക്കുന്ന സുവനീറുകൾ, വിവിധ പ്രസിദ്ധീകരണങ്ങൾ . പ്രത്യേക പതിപ്പുകൾ . എന്നിവയെല്ലാം ശേഖരത്തിലുണ്ട്. ഇതിന് പുറമെ സ്വന്തമായി രചിച്ച ഒരു ഗ്രന്ഥവുമുണ്ട്.

പ്രമുഖരായ വ്യക്തികളുടെ ജീവ ചരിത്രങ്ങൾ , ആത്മ കഥകൾ, സ്മരണികകൾ, മലയാളത്തിലെ വിവിധ പത്രങ്ങൾ, മാസികകൾ,എന്നിവയെല്ലാം മുഹമ്മദലിയുടെ ശേഖരത്തിലുണ്ട്.

കൂടാതെ ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരുഹോംലൈബ്രറിയു

മുണ്ട് ഉണ്ട്.

സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും

ജേർണലിസത്തിലും കൗൺസിലിംഗ് ലും സർട്ടിഫിക്കറ്റുകളും നേടിയിട്ടുണ്ട് ജെ.സി.ഐ.

, ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി, എന്നിവയുടെ മെമ്പറും ടെന്റ് കേരള യുടെ സംസ്ഥാന ട്രൈനറുമാണ്.

ഇരുപത് വർഷത്തോളമായി അധ്യാപകനും മോട്ടിവേഷൻ സ്പീക്കറുമാണ്.

മുഖ്യ ധാരപ്രസിദീകരണങ്ങളിലും എഴുതാറുണ്ട്. കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മോട്ടിവേഷൻ ട്രെയിനറാണ്

438215963_861085819367935_3908926266684580250_n
whatsapp-image-2024-09-14-at-22.35.18_26f82bf3

ഓണാഘോഷവും

നബിദിനാചരണവും


തലശേരി: പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ

ഓണാഘോഷവും നബിദിനാചരണവും സംഘടിപ്പിച്ചു'

പഴയ ബസ് സ്റ്റാൻ്റ് ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ് ശ്രീനാരായണ ഹാളിൽ

നടന്ന പരിപാടി റവ.ഫാ.ഡോ.ജി.എസ് ഫ്രാൻസിസ് ഉൽഘാടനം ചെയ്തു.എം.കെ.അശോകൻ അധ്യക്ഷനായി

ചടങ്ങിൽ സാമൂഹ്യ, കാരുണ്യ പ്രവർത്തകൻമ്പി.പി.ക്യഷ്ണ കുമാറിനെ ആദരിച്ചു.

ടി.എം.സുധാകരൻ, എൻ.പ്രശാന്ത് എന്നിവർ സംബന്ധിച്ച


ഫാ:ഡോ.ജി.എസ്.- ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു


laureal-advertasemtnt
whatsapp-image-2024-09-14-at-22.36.15_ef68cb9e

ഓണം ആഘോഷിച്ചു.


മാഹി: പാറക്കൽ എൽ.പി. സ്കൂളിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് പൂക്കളവും ഓണസദ്യയും ഒരുക്കി.

പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ ഒഴിവാക്കിയാണ് ആഘോഷം നടത്തിയത്.

പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ് ഓണസന്ദേശം നൽകി. സമത്വസുന്ദരമായ ഒരു സാമൂഹ്യക്രമത്തെപ്പറ്റിയുള്ള മാനവസ്വപ്നമാണ് ഓണത്തിൻ്റെ ഐതീഹ്യത്തിന് പിറകിൽ എന്നും മലയാളികൾ ഉള്ളിടത്തോളം കാലം ഓണമെന്ന വസന്തോത്സവം തലമുറകളെ ഒന്നിപ്പിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

അണിമാ പവിത്രൻ ഓണപ്പാട്ട് കളരിക്ക് നേതൃത്വം നൽകി.

SMC ചെയർ പേഴ്സൺ റീഷ രവീന്ദ്രൻ, PTA പ്രസിഡൻ്റ് ബൈജു പൂഴിയിൽ, വൈസ് പ്രസിഡൻ്റ് പ്രജീഷ, ബിജോയ് കാരത്തായിൽ , അജയൻ, വിപിൻ, സുദേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ജീഷ്മ എം.കെ. സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് മിനാൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം: പാറക്കൽ ഗവ:എൽ.പി.സ്കൂളിൽ ഒരുക്കിയ പൂക്കളം.


mannan-advt-new
wq

ഓണസദ്യയും

ഓണക്കോടിയും

നൽകി


തലശ്ശേരി:അഞ്ച് വർഷത്തിലധികമായി തെരുവിൽ ഒറ്റപെട്ടു പോയ പാവങ്ങൾക്ക് അന്നാഹാര വിതരണം ചെയ്ത് വരുന്ന കഷ്ടപെടുന്നവരെ ഇഷ്ടപെടുന്നവരുടെ കൂട്ടായ്മ എല്ലാ വർഷത്തെയും പോലെ ഇന്നലെയും 200 ൽ പരം ആളുകൾക് പുതിയ വസ്ത്രങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി തലശേരി സംഗമം ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീ അമൃതാകൃപാനന്ദ പുരി സ്വാമി ഉദ്ഘാടനം ചെയ്തു ശ്രീ ലുക്മാൻ ഹക്കിം ഫാദലി'മദർമെർലിൻ . എ'ൻഹരിദാസ് , എം.പി അരവിന്ദാക്ഷൻ . സി . പി . കൃഷ്ണകുമാർ പങ്കെടുത്തു ബാബു പാറാൽ നന്ദി പറഞ്ഞു ചടങ്ങിന് മുന്നോടിയായ് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം അത്തോളിൽ വാസു ഉദ്ഘാടനം ചെയ്തു



ചിത്രവിവരണം:ഓണക്കോടി വിതരണം ചെയ്യുന്നു.


mfk-flip--(12)

കണ്ണപുരം സിഐ പ്രവര്‍ത്തിക്കുന്നത്

സിപിഎം ഏജന്റായി: എന്‍. ഹരിദാസ്


തലശ്ശേരി: കണ്ണപുരം സിഐ . സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും പൊലീസ് സ്റ്റേഷന്‍ സിപിഎം ഓഫീസ് ആക്കി മാറ്റുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ താമസിക്കുന്ന ബാബുമോനെ കണ്ണപുരം സിഐ ആയി നിയമിച്ചത് ഇത്തരത്തിലുള്ള വഴിവിട്ട നീക്കം നടത്തിയത് സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണെന്നത് വ്യക്തമാണ്. സിപിഎം ഓഫീസുകളില്‍ കയറിച്ചെല്ലുന്ന പ്രതീതിയാണ് കണ്ണപുരം പോലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ഉണ്ടാവുന്നത്. സിപിഎം കുടുംബത്തിലുള്ള ബാബുമോന്‍ പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടുന്നത് പോലെയാണ് പെരുമാറുന്നതും നടപടികൾ സ്വീകരിക്കുന്നതും. അതുകൊണ്ടുതന്നെ ന്യായമായ ആവശ്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്.സിപിഎം നേതൃത്വത്തിന് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടാണ് സിഐ സ്വീകരിക്കുന്നത്. ആരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാണ് ബാബുമോനെ സ്വന്തം വീടിനടുത്ത് തന്നെയുള്ള സ്റ്റേഷനില്‍ സിഐ ആയി നിയമനം നടത്തിയതെന്ന് ആഭ്യന്തര വകുപ്പാണ് വ്യക്തമാക്കേണ്ടത്. നിയമം നടപ്പിലാക്കുന്നതിന് പകരം സിപിഎം ഏജന്റ് ആയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിലപാടുകള്‍ ജനാധിപത്യ വിരുവിരുദ്ധമാണെന്നും എന്‍. ഹരിദാസ് ആരോപിച്ചു.


capture_1726337430

എൻ.പി.കുഞ്ഞിരാമൻ നായർ നിര്യാതനായി


തലശ്ശേരി മണ്ണയാട് ചിറക്കക്കാവിന് സമീപം എ.വി.ചന്തു നായരുടെയും എൻ.പി.നാരായണി അമ്മയുടെയും മകൻ എൻ. പി. കുഞ്ഞിരാമൻ നായർ (86) നിര്യാതനായി


1992 മെയ് മാസം തലശ്ശേരി സബ് കോടതി ശിരസ്തദാറായി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് 39 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. 

1953 ജൂലായ് പതിനേഴിന് പതിനേഴാം വയസ്സിൽ അന്നത്തെ മദ്രാസ് ഗവർമെൻ്റിൻ്റെ കീഴിലായിരുന്ന പയ്യോളി മുൻസിഫ് മജിസ്ട്രേട്ട് കോടതിയിൽ കോപ്പിസ്റ്റ് ആയി സർക്കാർ സർവീസിൽ സേവനം ആരംഭിച്ചു. പതിനെട്ട് വയസ്സിന് മുമ്പുള്ള സർവീസ്സിനെ ബോയ് സർവീസ്സ് ആയി പരിഗണിച്ചിരുന്നു.  പയ്യോളി കോടതിക്ക് പുറമേ മാനന്തവാടി മുൻസീഫ് കോടതി, കൊല്ലം ജില്ലയിൽ സബകോടതി എന്നിവിടങ്ങളിലും തലശ്ശേരി ജുഡീഷ്യൽ ജില്ലയിലെ മിക്കവാറും എല്ലാ കോടതികളിലും വിവിധ കാലങ്ങളിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

സർവീസ് സംഘടനാ രംഗത്ത് ആദ്യം മുതലെ വളരെ സജീവമായിരുന്നു.  സംസ്ഥാന രൂപീകരണത്തിന് മുമ്പ് മദ്രാസ് എൻ.ജി.ഒ. അസോസിയേഷനിൽ പ്രവർത്തിച്ചു.  സംസ്ഥാന രൂപീകരണത്തിന് ശേഷം മലബാർ എൻ.ജി.ഒ. അസോസിയേഷനിൽ അംഗമാവുകയും പിന്നിട് സംഘടനയുടെ സെൻട്രൽ കൗൺസിൽ മെമ്പർ ആവുകയും ചെയ്തു.  1962 ൽ കേരള എൻ.ജി.ഒ. യൂനിയൻ രൂപീകരണ യോഗത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.  എൻ.ജി.ഒ. യൂനിയൻ്റെ ആദ്യസംസ്ഥാനകൗൺസിലിൽ മാനന്തവാടിയും കാസർകോഡും ഉൾപ്പെടുന്ന പഴയ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച രണ്ട് പേരിൽ ഒരാളായിരുന്നു.

കേരള സംസ്ഥാനത്ത് പ്രസിഡണ്ട് ഭരണമായിരുന്നപ്പോൾ, 1967ൽ ജീവനക്കാരുടെ പത്ത് ദിവസത്തെ പണിമുടക്കിൽ ഒളിവിൽ പോകുവാൻനിർബന്ധിതനായി.  മാനന്തവാടിയിൽ ജോലി ചെയ്ത് വരവേ 1971 ഡിസമ്പറിലെ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിക്കുകയും ഒരാഴ്ചയോളം മാനന്തവാടിയിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

തലശ്ശേരി ബാറിലെ അഡ്വക്കറ്റ് കെ. സൂരജ്, കെ. സുരഭി എന്നിവർ മക്കളാണ്. മരുമക്കൾ മനോജ്. സി (അബുദാബി) സപ്ന. എൻ. കെ. (എൽ. ഐ. സി., തലശ്ശേരി).

സഹോദരങ്ങൾ:പരേതരായ എൻ.പി. നാരായണൻ നായർ, എൻ. പി. കുഞ്ഞികൃഷ്ണൻ നായർ, എൻ. പി. ലക്ഷ്മി അമ്മ, എൻ. പി. ദേവകി അമ്മ .


capture_1726337639

കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി

തലശ്ശേരി:പൊന്ന്യംപുലരി വായനശാലപരിസരത്തെപാനോളി ഹൗസിൽ

കുഞ്ഞികൃഷ്ണൻ നമ്പ്യാർ(95) അന്തരിച്ചു.ഭാര്യ പരേതയായ ലീല.

മക്കൾ സതി , ശോഭ,രാധാമണി പയ്യന്നൂർരമേശൻ, മോഹനൻ,മനോജ്, മനേഷ് ,

അനിത കോടിയേരി.മരുമക്കൾ കുഞ്ഞിരാമൻപയ്യന്നൂർ, പ്രസീത ഉരുവച്ചാൽ, സ്നേഹ,

സംഗീത് കുമാർ കോടിയേരി, പരേതരായകുഞ്ഞികൃഷ്ണൻ, രവീന്ദ്രൻ.


whatsapp-image-2024-09-14-at-22.31.32_df1028f6

പി.പി. സുജയ് നിര്യാതനായി.

തലശ്ശേരി:ധർമ്മടം പഞ്ചായത്ത് ഓഫീസിന് സമീപം 'സ്മേരം' എന്ന ഭവനത്തിൽ പരേതരായ ലക്ഷ്മണൻ്റേയും, രാധയുടേയും മകൻ പി പി സുജയ് (, 55 ) നിര്യാതനായി. ഭൗതിക ശരീരം വിദ്യാനികേതൻ സ്കൂളിന് സമീപമുള്ള സഹോദരൻ്റെ വീട്ടിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് ചിരക്കര കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനത്തിൽ വെച്ച് നടക്കും. സഹോദരങ്ങൾ പി പി സുധേഷ് (എൽ ഐ സി), പി പി സുധീർ (എടക്കാട്), പി പി സുനിൽ (ഷിമോഗ).


capture_1726336111

ഹെൽത്ത് കിറ്റും

ഓണക്കിറ്റും വിതരണം ചെയ്തു

മാഹി:സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി മയ്യഴി നഗരസഭയിലെ ക്ലീനിങ് തൊഴിലാളികൾക് ഹെൽത്ത്‌ കിറ്റും. ഓണകിറ്റും വിതരണം ചെയ്തു.

മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

ടി സദേഷ് സ്വാഗതവും ജിനോ ഹെന്ററി സാമൂവൽ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു


capture_1726305513
mathyus-vaidyar-advt-slider---advt-
capture_1726329535

ശ്രുതിക്കായി

ഏട്ടന്‍ വീട്

ഒരുക്കും 

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി എന്ന യുവതി, പ്രതിശ്രുത വരന്‍ ജെന്‍സന്റെ തണലില്‍ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. കവര്‍ന്നപ്പോള്‍ ശ്രുതിയെ ആശ്വസിപ്പിക്കാനായി ബോചെ ആശുപത്രിയില്‍ എത്തി. ചികിത്സയില്‍ കഴിയുന്ന ശ്രുതിയെ സന്ദര്‍ശിച്ച അദ്ദേഹം സാധ്യമായ എല്ലാ സഹായവും

വാഹനാപകടത്തിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസം ജെന്‍സനെയും മരണം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. ശ്രുതിയ്ക്ക് സഹോദരനായി ഇനി താനുണ്ടാകുമെന്നും ബോചെ വാക്ക് നല്‍കി.

ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട് യൂണിറ്റ് മുഖേന ശ്രുതിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ബോചെ അറിയിച്ചു.

ജെന്‍സന്റെ പിതാവിനെയും പരുക്കേറ്റ മറ്റ് ബന്ധുക്കളെയും സന്ദര്‍ശിച്ചശേഷമാണ് ബോചെ മടങ്ങിയത്.

Boby Chemmanur | ചികിത്സയിൽ കഴിയുന്ന

ശ്രുതിയെ സന്ദർശിച്ച് ബോബി ചെമ്മണ്ണൂർ


https://www.youtube.com/watch?v=yxI19nj4DbU

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2