ഓണക്കിറ്റും, ഓണക്കോടിയുംനൽകി

ഓണക്കിറ്റും, ഓണക്കോടിയുംനൽകി
ഓണക്കിറ്റും, ഓണക്കോടിയുംനൽകി
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 13, 08:31 PM
VASTHU
MANNAN
laureal

ഓണക്കിറ്റും, ഓണക്കോടിയുംനൽകി


മാഹി: മാഹി സി.എച്ച്.സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായവർക്കുള്ള കിറ്റുകളും, ഓണക്കോടിയും വിതരണം ചെയ്തു.

മാഹി സർവ്വിസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ സി.എച്ച്. സെന്റർ പ്രസിഡണ്ട് എ വി യൂസഫിന്റെ അദ്ധ്യക്ഷതയിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

ചാലക്കര പുരുഷു, ബഷീർ കൈതാങ്ങ്പെരിങ്ങാടി, ടി.കെ. വസീം, കെ.നംഷീർ സംസാരിചു എ.വി. അൻസാർ സ്വാഗതവും, സക്കീർ നന്ദിയും പറഞ്ഞു. ഉബൈസ്, മുഹമ്മദ് റംസാൻ , എ.വി. താഹ നേതൃത്വം നൽകി.


ചിത്രവിവരണം: രമേശ് പറമ്പത്ത്എംഎൽ എ ഓണക്കിറ്റ് വിതരണം ചെയ്യുന്നു

image

ആപ്തമിത്ര വളണ്ടിയർമാർക്ക് കിറ്റുകൾ നൽകി.


മാഹി: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വിദഗ്ധ പരിശീലനം നേടിയ 150 ആപ്തമിത്ര വളണ്ടിയർമാർക്ക്15 ഇനം സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പൊലീസ് സൂപ്രണ്ട ശരവണൻ ,ഡെ. തഹസിൽദാർ വളവിൽ മനോജ് സംസാരിച്ചു.


ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ

സുരക്ഷാകിറ്റ് വിതരണം ചെയ്യുന്നു

452718715_917478067062043_4465944236956569006_n



cv

ഓണം ആഘോഷിച്ചു.

മാഹി:പള്ളൂർ ശ്രീ നാരായണ ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ

സംഘടിപിച്ചു.

ഹെഡ് മാസ്റ്റർ കെ തിലകന്റെ അധ്യക്ഷതയിൽ ശ്രീനാരായണ വിദ്യാഭാസ സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ പി വി കുമാർ ഉദ്ഘാടനം ചെയ്തു.

,പി ടി എ വൈസ് പ്രസിഡന്റ്‌ എ ദിനേശൻ,

പി ടി എ പ്രസിഡന്റ്‌ സജിത്ത് കുമാർ , സുഷമ സംസാരിച്ചു.

പൂക്കളമത്സരം, മ്യൂസിക്കൽ ചെയർ, കമ്പവലി എന്നിവയും ഓണസദ്യയുമുണ്ടായി. നാലാം ക്ലാസുക്കാരൻ ഋഷിവേദ് കൃഷ്ണ മാവേലി വേഷം കെട്ടി.

അധ്യാപികമാരായ തീർത്ഥ, അർച്ചന, ശ്രേയ നിമിത,

പി ടി എ ഭാരവാഹികൾ അനുഷ, അനീഷ് എന്നിവർ നേതൃത്വം നൽകി.

ചിത്ര വിവരണം: പള്ളൂർ ശ്രീനാരായണ ഹൈ സ്കൂൾ വിദ്യാർത്ഥികൾ ഓണം ആഘോഷിച്ചപ്പോൾ

437361528_850276537115530_1492454961192944274_n

മഹാത്‌മാ കുടുംബ

മഹാ സംഗമം 17 ന്

ടൌൺഹാളിൽ 

തലശ്ശേരി: സമാന്തര വിദ്യാഭ്യാസ മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം കണ്ണൂരിലും ,തലശ്ശേരിയിലും സജീവമായി നില കൊണ്ട മഹാത്മ ആർട്സ് ആന്റ് സയൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും പുർവ്വാദ്ധ്യാപകരും തലശ്ശേരിയിൽ ഒത്തുചേരുന്നു. മഹാത്മാ സാംസ്കാരിക സംഗമ വേദിയാണ് മഹാത്മ കുടുംബ മഹാ സംഗമം സംഘടിപ്പിക്കുന്നത്.. ഈ മാസം 17 ന് രാവിലെ 10 ന് തലശ്ശേരി ടൗൺഹാളിൽ ചേരുന്ന സംഗമം എഴുത്തുകാരി ആർ. രാജശ്രീ ഉദ്ഘാടനം ചെയ്യും. മഹാത്മയിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി കേരളത്തിലുംപുറത്തുമായി ജീവിക്കുന്നവർക്ക് കുടുംബത്തോടൊപ്പം വീണ്ടും കൂടിക്കാണാൻ അവസരം ഒരുക്കുന്ന മഹാ സംഗമത്തിനുള്ള ഒരുക്കങ്ങൾപൂർത്തിയായതായി വേദി ജനറൽ സിക്രട്ടറി അഡ്വ. രവീന്ദ്രൻ കണ്ടോത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.- 70, 80 കാല ഘട്ടത്തിൽ റഗുലർ കോളേജുകളിൽ പ്രവേശനം ലഭിക്കാതെ ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് ആശ്രയമാകാനും ഇവരെ പഠിപ്പിച്ച അദ്ധ്യാപകർക്ക് തൊഴിൽ സുരക്ഷയും. മികച്ച സേവന-വേതന വ്യവസ്ഥകൾനടപ്പാക്കാനും മഹാത്മയ്ക് സാധിതമായ കാര്യം കോളേജിലെപൂർവ്വാധ്യാപകൻ കൂടിയായ രവീന്ദ്രൻ കണ്ടോത്ത്അനുസ്മരിച്ചു. ആനിരാജാ,പി.സന്തോഷ് കുമാർ എം.പി.,മുൻ എം.പി. കെ.കെ.രാഗേഷ്, ഡോ.ആർ.വി.എം. ദിവാകരൻ,വി.കെ.സുരേഷ് ബാബു തുടങ്ങി രാഷ്ടിയ, സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേർ മഹാത്മയിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് - സ്ഥാപനത്തിൽആദ്യാവസാനം അദ്ധ്യാപകനും സാരഥിയുമായഎം.പി.രാധാകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. മാസ്റ്റർ രചിച്ച പ്രണയം, ജീവിതം, മരണം എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉദ്ഘാടന ചടങ്ങിൽ നടത്തും. പി,.സി.എച്ച്. ശശിധരൻ, പി. പത്മനാഭൻ, കെ ബാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു


capture_1726241033

ഓണം കതിരൂരിൽ

മുന്നേ വിരുന്നിനെത്തി


തലശ്ശേരി: ഓണപ്പുക്കൾ, ഓണക്കോടി, ഓണ സദ്യനാട്ടു ചന്ത, ഓണക്കിറ്റ്, ആദരവ് എന്നിവയൊരുക്കി കതിരുർസർവ്വീസ് സഹകരണ ബേങ്ക് ഓണത്തെ വരവേറ്റു

കാഴ്ച പരിമിതിയുള്ളവർക്കും ഡയാലിസിസ് രോഗികൾക്കും ഓണകിറ്റുകളും ഓണസദ്യയും ബേങ്കിന്റെ ആഭിമുഖ്യത്തിലൊരുക്കി.

ബേങ്കിന്റെ കീഴിൽ വിവിധ സഹകരണ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങൾ വിൽക്കുന്ന നാട്ടുചന്ത സംഘടിപ്പിച്ചു.

ഇന്നും ബേങ്കിന്റെ താങ്ങും തണലുമായി നിൽക്കുന്ന ബേങ്കിന്റെ മുൻ പ്രസിഡന്റുമാർക്കും ജീവനക്കാർക്കും ഓണക്കോടിയും ഓണകിറ്റും നൽകി ആദരിച്ചു.

കതിരൂർ ബേങ്കിന്റെ മുൻ പ്രസിഡന്റ് കാരായി ബാലന്, ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ ഓണക്കോടി നൽകി.

ഡയറക്ടർ കെ സുരേഷ്, ബേങ്ക് സെക്രട്ടറി പി.സുരേഷ് ബാബു, എൻ.ബിന്ദു കെ.എം ഷാജി പങ്കെടുത്തു.


ചിത്രവിവരണം:മുൻ പ്രസിഡണ്ട് കാരായി ബാലന് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഓണക്കോടി നൽകുന്നു.


mannan-coconu-oil--new-advt
capture_1726241254

ഓണക്കൂട്ടായ്മയും ആദരവും


തലശ്ശേരി :പ്രസ് ഫോറത്തിന്റെയും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണക്കൂട്ടായ്മയും ആദര സമർപ്പണവും നടത്തി. ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജനറൽ സിക്രട്ടറി സീതാറാം യച്ചൂരിയുടെ ദേഹവിയോഗത്തിൽ  യോഗം അനുശോചിച്ചു.-പ്രസ് ഫോറം പുനർനവീകരണം. ഏറ്റെടുത്തു നടത്തിയ ഗ്രാന്റ് തേജസ് മാനേജിംഗ് ഡയറക്ടർ ഹിതാഷ് അഷ്റഫിനും എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്.പി..ദേവജിത്തിനുമുള്ള പ്രസ് ഫോറത്തിന്റെ ഉപഹാരവും ആദരവും ഷാഫി പറമ്പിൽ എം.പി. സമ്മാനിച്ചു.-നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ, അഡ്വ. കെ. വിശ്വൻ,,അബ്ദുൽ ലത്തീഫ് കെ എസ്.എ, .പി. മോഹനൻ,എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. അനീഷ് പാതിരിയാട് സ്വാഗതവും എൻ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു


mfk-flip--(10)_1726150352
whatsapp-image-2024-09-13-at-20.53.15_0e329d71

ന്യൂമാഹി ടൗണിൽ

പൊലീസ് സേവനം

 ഉറപ്പാക്കും


ന്യൂമാഹി: ന്യൂമാഹി ടൗണിലെ പൊലീസ് ഔട്ട് പോസ്റ്റിൽ സ്ഥിരമായി പൊലീസുകാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സെയ്ത്തു കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഐപിഎസി ന് നിവേദനം നൽകി.

  ആവശ്യമായ സേവനം ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകി.


ചിത്രവിവരണം: ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു സിറ്റി പൊലീസ് കമ്മീഷണർക്ക് നിവേദനം നൽകുന്നു.

capture_1726242534

ഓണക്കിറ്റ് ചാലെഞ്ച് ഉദ്ഘാടനം ചെയ്തു.


തലശ്ശേ രി : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി വയനാട് ദുരന്ത ബാധിതർക്കായി നിർമിച്ചു നൽകുന്ന 30വീട് പദ്ധതിയുടെ ധന ശേഖരണാർത്ഥം തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന 

ഓണക്കിറ്റ് ചാലെഞ്ച് പദ്ധതി യുടെ വില്പന എൽ എസ് പ്രഭു മന്ദിരത്തിനു മുന്നിൽ ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം പി അരവിന്ദക്ഷൻ കിറ്റ് ഏറ്റു വാങ്ങി. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ എൻ അധ്യക്ഷനായി. കെ പി സി സി മെമ്പർ സജീവ് മാറോളി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി നിമിഷ രഘുനാഥ്, ഷുഹൈബ് വി വി എന്നിവർ സംസാരിച്ചു ഹൈമ എസ് സ്വാഗതവും അർബാസ് സി കെ നന്ദിയും പറഞ്ഞു


mfk-flip--(12)

സർവ്വമത സമ്മേളനംസെമിനാർ

ന്യൂമാഹി : സർവ്വമത സമ്മേളനം

ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഏടന്നൂർ 

ശ്രീനാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ 

സപ്തംബർ 17 ന് സെമിനാർ സംഘടിപ്പിക്കുന്നു 

വൈകുന്നേരം 3.30 ന്

മഠം ഹാളിൽ ആലുവ അദ്വൈ

താശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും.

കേരള സർവകലാശാല ഇൻ്റർനാഷണൽ സെൻ്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ്, ഡയരക്ടർ ഡോ: എം എ സിദ്ദീഖ് മുഖ്യ

പ്രഭാഷണം നടത്തും.

കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം വി എസ് ബിന്ദു പ്രഭാഷണം നടത്തും.

ശ്രീ ജ്ഞാനോദയ യോഗം ഡയരക്ടർ അഡ്വ: കെ അജിത്ത് കുമാർ ആശംസ പ്രസംഗം നടത്തും


kkkk_1724816251

മാഹി ഗവ.ഐ.ടി.ഐ യിൽ

കേരളക്കാർക്കും അവസരം 


മാഹി: രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ യിൽ 2024-2026 വർഷത്തിലെ         ഫിറ്റർ, റെഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷണിംഗ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസ്സായ കേരളത്തിൽ പഠിച്ച വിദ്യാർത്ഥികൾക്കും കോഴ്സിൽ ചേരാവുന്നതാണ്.

കേരളം ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നും പ്രവേശനം നേടുന്നവർക്ക് 6000 രൂപയാണ് വാർഷിക ഫീസ്സ്. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ സപ്തംബർ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഐ.ടി.ഐ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന്

പ്രിൻസിപ്പാൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9495744339 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്


453308546_18019685060519646_7762462263230922165_n


capture_1726243466

ഓണാഘോഷം സംഘടിപ്പിച്ചു.


മാഹി: ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ സ്കൂളിൽ ഓണാ ഘോഷവും എൽ എസ് എസ്, യുഎസ്എസ് വിജയികൾക്കുള്ള അനുമോദന വിജയോത്സവവുംസംഘടിപ്പിച്ചു. പി.ടി.എ.പ്രസിഡണ്ട് പി.സി. നിഷാന്ത് അദ്ധ്യക്ഷതവഹിച്ചു.തലശ്ശേരി സൗത്ത് എ ഇ ഒ ഇ.പി. സുജാത ഇ പി ഉദ്ഘാടനം നിർവഹിച്ചു. ഡോ. പി.രവീന്ദ്രൻ യുഎസ്എസ് വിജയികളെ അനുമോദിച്ചു. സഖീഷ്. ടി. വി, സുരേന്ദ്രൻ. ഇ, വിജിഷ. കെ, മിനി സംസാരിച്ചു

സ്കൂൾ ഹെഡ് മാസ്റ്റർകെ.പി. ജയരാജൻ .സ്വാഗതം പറഞ്ഞു


ചിത്രവിവരണം:ഡോ: പി.രവിന്ദ്രൻ മുഖ്യ ഭാഷണം നടത്തുന്നു


capture_1726243717

പത്മനാഭക്കുറുപ്പ് നിര്യാതനായി..

മാഹി, ചാലക്കര. പോന്തയാട്ട് പരേതനായ ചാത്തുനായരുടെ മകൻ

പദ്മനാഭക്കുറുപ്പ് (84)നിര്യാതനായി..

ഭാര്യ :സൗദാമിനി, മക്കൾ: സുരേഷ് ബാബു (മാഹി പൊലിസ്), റിനേഷ് , 

പദ്മേഷ്, ബിന, റീന. മരുമക്കൾ: രാജീവൻ, ബാബുരാജ്, അമിത, രമ്യ.

സംസ്കാരം: ശനിയാഴ്ച,രാവിലെ 9 മണിക്ക് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ.

.

download

റെയിൽവെ ജോലി വാഗ്ദാനം

ചെയ്ത് തട്ടിപ്പ്;

മുഖ്യപ്രതികൾ പിടിയിൽ 


തലശ്ശേരി :റെയിൽവെയിൽ കൊമേഴ്ഷ്യൽ ക്ലാർക്ക്, ടിക്കറ്റ് എക്സാമിനർ തുടങ്ങിയ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് രണ്ടു പേരിൽ നിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കുറ്റാരോപിതരായ രണ്ട് പേരെ കൂടി ഒളിത്താവളത്തിൽ നിന്നും തലശ്ശേരി പോലീസ് പിടികൂടി. മൂന്നാം പ്രതിസ്ഥാനത്തുള്ള തിരുവനന്തപുരം മലയിൻകീഴിലെ അനിഴം വീട്ടിൽ കെ.എൽ. ഗിതാ റാണി (63 ),രണ്ടാം പ്രതി കൊല്ലം പുനലൂർ കക്കോടിലുളള ശ്രുതിലയത്തിൽ ശരത് ശിവൻ ( 34 ) എന്നിവരെയാണ് തലശ്ശേരി പോലീസ് . ആസൂത്രിത നീക്കങ്ങളിലൂടെ പിടികൂടിയത്. ഗിതാ റാണി കൊല്ലം ഓച്ചിറ തഴുവയിലെ ഒരു വീട്ടിൽ വച്ചും ശരത്ത് ഏറണാകുളം കടവന്ത്രയിലെ ഒരു താവളത്തിൽ നിന്നുമാണ് കുടുങ്ങിയത്.

കണ്ണൂർ ഉൾപെടെ വിവിധ ജില്ലകളിലുള്ള പോലിസ് മേധാവികളുടെ പ്രത്യേക സ്ക്വാഡും കേരളാ പോലീസിലെ  സൈബർ വിങ്ങും തലശേരി പോലിസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കണ്ണൂർ, കോഴിക്കോട്, കാസർകോഡ്, കൊല്ലം ജില്ലകളിൽ തട്ടിപ്പ് നടത്തി മുങ്ങിയ ഇരുവരും കുടുങ്ങിയത്. 

 406, 420, 468 റഡ് വിത്ത് 34 ഐ.പി.സി വകുപ്പിലാണ് തലശ്ശേരി പോലീസിൽ ഇവർക്കെതിരെ കേസുള്ളത്. കണ്ണൂർ കോയ്യോട്ടെ എ.കെ.ശ്രീകുമാർ, ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ ഇരിട്ടിപായത്തെ വി. അരുൺ എന്നിവരുടെതാണ് പരാതി. 

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് 2023 നവംബർ 17-ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽവച്ചും പിന്നീട് ചെന്നൈയിൽവച്ചുമാണത്രെ തട്ടിപ്പ് സംഘം പണം വാങ്ങിയത്. സംഘത്തിന്റെ ഏജന്റായി പ്രവർത്തിച്ച ചൊക്ലി സ്വദേശി ശശിയെ നേരത്തെ പിടികൂടിയിരുന്നു. ശശി ജയിലാണുള്ളത്. തട്ടിപ്പിലെ മുഖ്യ ആസൂത്രകയാണ് ഗീതാറാണിയെന്ന് പോലീസ് പറഞ്ഞു.  

കേസെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ പോലീസ് പിറകെയുണ്ടെന്നറിഞ്ഞ ഗീതാ റാണി കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നു.. എന്നാൽ കോടതി ഇത് അനുവദിച്ചിരുന്നില്ല. ഇതോടെ പിടികൂടാൻ പോലിസ് സംഘം കുരുക്ക് മുറുക്കി. പിടിയിലാവുമ്പോൾ ഇരുവരുടെയും ഒളിത്താവളത്തിൽ നിന്നും കംപ്യൂട്ടുകൾ, സീലുകൾ, പ്രിന്ററുകൾ,കൃത്രിമ രേഖകൾ, പണം തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. തലശ്ശേരി എസ്..ഐ.പി.കെ. ജയേഷ് കുമാർ, എ.എസ്. ഐ. കനകം, കെ. നിഹിൽ, ഹിരൺ, ശ്രീലാൽ, വിജീഷ് എന്നിവരാണ് തലശ്ശേരി സംഘത്തിലുണ്ടായത്. 

ചിത്രവിവരണം:

പ്രതികൾ:ഗീതാ റാണിശരത് ചന്ദ്രൻ

മാഹിയിൽ 18 ന് ഹർത്താൽ

മാഹി:പുതുച്ചേരി സംസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18ന് രാവിലെ 6മുതൽ വൈകുന്നേരം 6 വരെ പുതുച്ചേരി സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ നടത്തുന്ന ഹർത്താൽ മാഹിയിലും ബാധകമാണെന്ന് കോൺഗ്രസ്സിൻ്റെയും, ഇന്ത്യൻ യൂണിയൻ മുസ്ലീ ലീഗിൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു.

എല്ലാ ജനാധിപത്യ വിശ്വാസികളും, മാഹിയിലെ മുഴുവൻ വ്യാപാര വ്യവസായികളും കട കമ്പോളങ്ങൾ അടച്ച് ഹർത്താലിന് സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

ഹർത്താലിന് ശക്തമായ പിൻന്തുണ പ്രഖ്യാപിച്ച്  ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് എല്ലാ ജനാതിപത്യ വിശ്വാസികളെയും അണിനിരത്തി താഴെ ചൊക്ലിയിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം പള്ളൂരിൽ അവസാനിക്കും 

യോഗത്തിൽ രമേഷ് പറമ്പത്ത് എം എൽ എ.  

കെ- മോഹനൻ, റഷീദ്, സത്യൻ കേളോത്ത്. കെ. സുരേഷ് ,ഐ അരവിന്ദൻ വി.ടി ഷംസുദ്ദീൻ സംസാരിച്ചു

capture_1726244649

ദാമോദരൻ നിര്യതനായി 

തലശ്ശേരി: ഉക്കണ്ടൻ പീടിക പി. പി അനന്തൻ സ്മാരക മന്ദിരത്തിനടുത്ത്

നേരോത്ത് ദാമോദരൻ.(79) നിര്യതനായി 

 ഭാര്യ:രമ 

മക്കൾ: പ്രീത. പ്രജിത്ത്. പ്രസീത. മരുമക്കൾ.: സുരേഷ്. പരേതനായ സുബോദ്

. ആശ.


whatsapp-image-2024-09-13-at-22.24.52_92424325

ഓർമ്മയിലുണ്ട്

ഫ്രഞ്ചുകാരുടെ

ഓണം

:ചാലക്കര പുരുഷു

മാഹി: മയ്യഴിക്കാരുടെ ഓണം ഫ്രഞ്ചുകാർക്കും മഹോത്സവമായിരുന്നുവെന്ന് നവതി പിന്നിട്ട മയ്യഴി സാഹിത്യ തറവാട്ടിലെ കാരണവരായ എം.രാഘവൻ. തങ്ങളുടെ പ്രജകൾക്കൊപ്പം ഫ്രഞ്ച് സായ്പന്മാരും ഓണ പരിപാടികളിൽ എല്ലാം മറന്ന് മുഴുകുമായിരുന്നു. അഴീമുഖത്തെ മൂപ്പൻ സായ്പിൻ്റെ ബംഗ്ലാവിന് മുന്നിലെ വിശാലമായ പച്ചപ്പുല്ലുകൾ നിറഞ്ഞ പതാറിൽ തയ്യാറാക്കി നിർത്തുന്ന, വഴുവഴുപ്പുള്ള തൂണിമേൽ, വിലപിടിപ്പുള്ള സമ്മാനങ്ങൾ പറിച്ചെടുക്കാൻ സാഹസപ്പെട്ട്‌ കയറുന്ന ചെറുപ്പക്കാരുടെ മുഖങ്ങളും, കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മദാമ്മമാരുടെ സന്തോഷവുമെല്ലാം ഇന്നും രാഘവേട്ടൻ്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ഫ്രഞ്ചുകാർ മയ്യഴിക്ക് സമ്മാനിച്ച ഒരു വിനോദമായിരുന്നു തുണിൻമേൽ കയറ്റം'

ഒഴുക്കുള്ള അഴിമുഖത്തെ പുഴവെള്ളത്തിലേക്ക് അരയിൽ കയറും കെട്ടി, തിരമാലകളോട് സല്ലപിക്കുന്ന ഓണക്കളികളും മനസ്സിൽ നിന്നും മായുന്നില്ല. സമ്മാനതുക, വെള്ളം നിറച്ച മൺപാത്രത്തിൽ കെട്ടി തൂക്കിയിട്ട്, കണ്ണ് കെട്ടിപ്പൊട്ടിച്ച് സമ്മാനം കൈക്കെലാക്കാൻ സ്ത്രീകളും മിടുക്കരായിരുന്നു. പുഴയിൽ വീറോടെ വഞ്ചി തുഴയാൻ മദാമ്മമാരും ഉണ്ടാകുമായിരുന്നു. നാടിൻ്റെ നാടൻ ഓണ ക്കളികളിൽ ഫ്രഞ്ച് സായ്പൻമാർ അലിഞ്ഞ് ചേർന്നിരുന്നു. പുത്തലത്തു നിന്നും ഓണപ്പൊട്ടന്മാർ മണിമുഴക്കി പട്ടണത്തിലെല്ലായിടത്തും സഞ്ചരിക്കും.

  ചെറുപ്രായത്തിൽ അനുജൻ മുകുന്ദനോടൊപ്പം പൂക്കൂടകളുമായി തുമ്പപ്പൂവും ,തെച്ചിപ്പൂവും തേടി മൂപ്പൻ സായ് വിൻ്റ ബംഗ്ലാവിന് മുകളിലെ കുന്നിൽ പോകാറുണ്ട്.കടൽക്കാഴ്ചകൾ കണ്ട് തണുത്ത കാറ്റേറ്റ് ,ചവോക്ക് മരങ്ങളുടെ സംഗീതവുമാസ്വദിച്ചുള്ള ആ യാത്ര ജീവിതാന്ത്യം വരെ മനസ്സിൽ നിന്നും മായില്ല. കിലോമീറ്ററുകളകലെ അഴിയൂരിലെ അരിപ്പൂകാടുകളിലേക്കുള്ള കുട്ടുകാരൊത്തുള്ള കാൽനടയാത്രയും ഇന്നും മനസ്സിന് ഉണർവേകുന്നു.

 ദില്ലിയൽ ദശകങ്ങളോളം ഫ്രഞ്ച് എംബസ്സിയിൽ ജോലി ചെയ്യുമ്പോഴും, മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നും നാലും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഓണ പരിപാടികളിൽ രാഘവനും കുടുംബവും സജീവമായിരുന്നു.. വി.കെ.കൃഷ്ണമേനോൻ ഓംചേരി, ലീല ഓംചേരി, ദീപ്തി ഓംചേരി, റോസ്കോട്ട് കൃഷ്ണപിള്ള, എം.മുകുന്ദൻ, തുടങ്ങി പലരും ഓണാഘോഷ പരിപാടികളിലെത്തും തിരുവാതിര, നാടകം, കൈകൊട്ടിക്കളി, ഓണസദ്യ, പൂക്കള മത്സരം, തുടങ്ങിയ നിരവധി പരിപാടികളുണ്ടാവും. ഭാര്യ അംബുജാക്ഷി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദീർഘമായ പ്രവാസ ജീവിതത്തിലായിരുന്നു ഗൃഹാതുരത്വത്തിൻ്റെ ഓണ സ്മരണ ഏറെയും മനസ്സിനെ ആർദ്രമാക്കിയതെന്ന് പ്രശസ്ത കഥാകാരൻ കൂടിയായ രാഘവേട്ടൻ പറഞ്ഞു.

 ദശകങ്ങൾക്ക് ശേഷം തിരിച്ച് മയ്യഴിയിലെത്തിയപ്പോൾ, മദ്യം മണക്കുന്ന തെരുവീഥികളിൽ, ഓണാഘോഷങ്ങൾ മയങ്ങിക്കിടക്കുന്ന കാഴ്ച മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.

ചിത്രം: നോവലിസ്റ്റ് എം.രാഘവൻ




368021541_772394074891742_6071700963609906542_n

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

cover-new

കണ്ടോത്ത് പൊയിൽ കുടുംബ സംഗമം ഇന്ന്


മാഹി: മാഹിയിലെ പുരാതന തറവാടായ ചാലക്കരയിലെ കണ്ടോത്ത് പൊയിൽ തറവാടിന്റെ കുടുംബ സംഗമം പതിവു പോലെ ഇത്തവണയും ഒന്നാം ഓണനാളിൽ നടക്കും.

ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കാലത്ത് 10 മണിക്ക് കുടുംബ കൂട്ടായ്മക്ക് തുടക്കമാവും. പ്രശസ്ത ആംഗലേയസാഹിത്യകാരൻ പി.ഗംഗാധരൻ വിശിഷ്ടാതിഥിയായിരിക്കും. ഉദ്ഘാടന സമ്മേളനം,അനുഭവങ്ങൾ പങ്കുവെക്കൽ, ആദരവ് , വിവിധ കലാപരിപാടികൾ, ഓണക്കളികൾ, ഓണ സദ്യ ,സമ്മാന ദാനം എന്നിയുണ്ടാകും.


whatsapp-image-2024-09-13-at-22.25.41_1f4e40e1

ഓണ നിലാവ് തെളിഞ്ഞു

വർണ്ണ പുഷ്പങ്ങൾ മിഴി തുറന്നു : 

ചാലക്കര കണ്ടോത്ത് പൊയിൽ

കുടുംബ സംഗമത്തിന് മുന്നോടിയായി

കൂറ്റൻ പുക്കളമൊരുങ്ങുന്നു


ബോചെ ഭോജനത്തിന്റെ

ഓണാഘോഷത്തില്‍ പങ്കെടുക്കാം 


എറണാകുളം വൈപ്പിനിലെ ബോചെ ഭോജനത്തില്‍ പൊതുജനങ്ങള്‍ക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 14 ന് ഉത്രാടദിനത്തില്‍ നിരവധി മത്സരങ്ങളും കലാപരിപാടികളും അരങ്ങേറുന്നു. പൂക്കളമത്സരത്തില്‍ വിജയിക്കുന്ന ടീമിന് ബോചെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണനാണയങ്ങള്‍ സമ്മാനം. പൂക്കളമത്സരത്തില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും പങ്കെടുക്കാം. ഓണ്‍ലൈനായി പങ്കെടുക്കുന്നവർക്ക് പൂക്കളത്തോടൊപ്പമുള്ള സെല്‍ഫി വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. ഏറ്റവും നല്ല മാവേലി വേഷധാരിക്ക് സ്വര്‍ണനാണയം സമ്മാനം. വടംവലി, ഓണക്കളി, ചാക്കില്‍ ഓട്ടം, കലം പൊട്ടിക്കല്‍ എന്നീ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഓണസദ്യ സൗജന്യമായി ലഭിക്കും. ഏറ്റവും നല്ല ഓണക്കോടിയുടുത്ത് എത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് സൗജന്യ സദ്യയും, റാംപില്‍ ക്യാറ്റ് വാക്ക് നടത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബോചെ ഗാര്‍മെന്റ്‌സ് നല്‍കുന്ന ഓണക്കോടിയും സമ്മാനം. ഏറ്റവും നന്നായി വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫസ്റ്റ് കിസ് ബേബി വെയര്‍ നല്‍കുന്ന കുഞ്ഞുടുപ്പും ലക്കി ഡ്രോ ടിക്കറ്റും സമ്മാനമായി ലഭിക്കും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 7034055556 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://www.facebook.com/reel/1045703050521751

images
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2