പുക്കളും പുതു വസ്ത്രങ്ങളും നഗരം കൈയ്യടക്കി

പുക്കളും പുതു വസ്ത്രങ്ങളും നഗരം കൈയ്യടക്കി
പുക്കളും പുതു വസ്ത്രങ്ങളും നഗരം കൈയ്യടക്കി
Share  
2024 Sep 11, 10:33 PM
VASTHU
MANNAN
laureal

പുക്കളും പുതു വസ്ത്രങ്ങളും

നഗരം കൈയ്യടക്കി

തലശ്ശേരി :വസന്തോത്സവമായ ഓണത്തെ വരവേൽക്കാൻ വർണ്ണാഭമായ പൂക്കളും ,വർണ്ണാഞ്ചിതവസ്ത്രങ്ങളും എങ്ങും നിറഞ്ഞു.

 സപതവർണങ്ങളിൽ മിന്നുന്ന കുഞ്ഞുടുപ്പുകൾ, ഈടുറ്റ ബഡ് ഷീറ്റുകൾ, പില്ലോ കവറുകൾ, മാറ്റുകൾ, തുണി കാർപറ്റുകൾ തുടങ്ങിയ തുണി ഉൽപന്നങ്ങളുമായി ഓണ വിപണി ലക്ഷ്യമിട്ട് നഗരത്തിൽ മറുനാടൻ തെരുവോര കച്ചവട സംഘങ്ങൾസജീവമായി. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്താണ് വഴി യോര കച്ചടവക്കാർ പതിവു പോലെ കൂട്ടത്തോടെ വന്നെത്തിയിട്ടുള്ളത്.

പ്ലാസ്റ്റിക് താർ പായകൾ വലിച്ചു കെട്ടിയ താൽക്കാലിക ടെന്റുകളിൽ വസ്ത്രങ്ങൾ പ്രദർശിപ്പിച്ചാണ് വിലപേശലില്ലാത്ത ഇവരുടെ കച്ചവടം.

കൊൽക്കത്ത സ്വദേശി ചന്ദൻ മാലികിൻ്റെ നിയന്ത്രണത്തിലുള്ള സംഘമാണ്ഇത്തവണയും തലശേരിയിൽ കച്ചവടത്തിനെത്തിയത്. കാർത്തിക് സിംഗിനാണ് നിയന്ത്രണം. 180 രൂപമുതൽ 250 രൂപവരെയാണ് വില.

വിവിധ ആഘോഷ സീസണുകളിൽ ഇന്ത്രയിലുടനീളം കാർത്തിക് സിങ്ങിൻ്റെ നേതൃത്വത്തിലാണ് കച്ചടവടത്തിനായി എത്തുന്നത്. കഴിഞ്ഞ 12 വർഷത്തോളമായി ഇതേ സംഘമാണ് തലശ്ശേരിയിൽ കച്ചവടത്തിനായി എത്തുന്നത്.

മറ്റു വർഷങ്ങളെ അപക്ഷിച്ച് നിലവിൽ കച്ചവടം കുറവാണെന്ന് ഇവർ പറയുന്നു.

ഉൾനാടൻ ഗ്രാമങ്ങളിൽ കുടുംബശ്രീപ്രവർത്തകരും, കർഷക സംഘമടക്കമുള്ള സംഘടനകളും പൂപ്പാട ങ്ങൾ തീർത്തെങ്കിലും, മറുനാടൻ പൂക്കച്ചവടത്തെനെല്ലും ബാധിച്ചിട്ടില്ല.

whatsapp-image-2024-09-11-at-18.17.28_2e5e863b_1726074112

തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുളള പൂക്കളാണ് എങ്ങും.

വന്നും പോയുമിരിക്കുന്ന മഴ കച്ചവടത്തെ ബാധിക്കുന്നുണ്ടെങ്കിലും,

 സാധാരണക്കാർ ഇപ്പോഴും ആശ്രയിക്കുന്നത് തെരുവ് കച്ചവടക്കാരെ തന്നെയാണ്.

വൻകിട വ്യാപാരികൾ ആകർഷകമായ ഓണം ഓഫറുകൾ നൽകുമ്പോഴും സാധാരണക്കാർ ഇഷ്ടപ്പെടുന്നത് കാലത്തിനൊത്ത മാറ്റം ഉൾക്കൊളളുന്ന തെരുവ്

കച്ചവടക്കാരെ തന്നെയാണ്.


ചിത്രവിവരണം: തലശ്ശേരി ജുബിലി ഷോപ്പിങ്ങ് കോംപ്ലക്സിന്നടുത്ത തെരുവ് കച്ചവടക്കാരുടെ തിരക്ക്.

whatsapp-image-2024-09-11-at-18.17.48_1c54a433

പ്രതിഷേധ ധർണ്ണ നടത്തി 


തലശ്ശേരി:സപ്ലൈക്കോയിൽ നിത്യ പയോഗ സാധനങ്ങളുടെ വില.വർധനത്തിനെതിരെ മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ ധർണ്ണാ സമരം നടത്തി മുൻസിപ്പൽ മുസ്ലിം ലിഗ് പ്രസിഡന്റ് സി.കെ പി മമ്മു അധ്യക്ഷത വഹിച്ചു ജില്ലാ വൈ: പ്രസിഡണ്ട് അഡ്വ: കെ എ. ലത്തീഫ്. ഉദ്ഘാടന ചെയ്തു.എൻ മഹമ്മൂദ്, ആര്യ ഹുസൈൻ , എൻ. മൂസ്സ, പാലക്കൽ സാഹിർ, എ.കെ സക്കരിയ്യ, വി ജലീൽ. ടി. കെ ജമാൽ, റഹമാൻ തലായി ,ആലഞ്ചേരി മഹറൂഫ്, കെ. സി ശബീർ . തസ്ലീം ചേറ്റംകുന്നു. റഷീദ് തലായി. തഫ്ലിം മാണ്ണിയാട്ട് , ജംഷി മഹമ്മൂദ്, ഷഹബാസ് കയ്യേത്ത് . കളത്തിൽ കുഞ്ഞിമൊയ്തിൻ സംസാരിച്ചു. സി അഹമ്മദ് അൻവർ.സ്വഗതവും. മുനവ്വർ അഹമ്മദ് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: അഡ്വ.കെ. എ.ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു


പോലീസ്  ഉദ്യോഗസ്ഥെനെ

 അക്രമിച്ച കേസിൽ വെറുതെ വിട്ടയച്ചു.


തലശ്ശേരി : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു വെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടയച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്ജാങ്കിഷ് നാരായണനാണ് തെളിവില്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടത്. 2015 ഒക്ടോബർ മാസം പതിനഞ്ചാം തീയതി തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലുള്ള പ്രീപെയ്ഡ് ഓട്ടോ കൌണ്ടറിനടുത്ത് വെച്ച് ക്യുവിൽ നിൽക്കാതെ യാത്രക്കാരെ പ്രതി യുടെഓട്ടോയിൽ കയറ്റി പോകുന്നത് കണ്ട് ചോദ്യം ചെയ്ത പോലീസു ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷാ ഡ്രൈവറായ തലശ്ശേരി തലായിസ്വദേശിയായ രൺദീപ് (45) ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നായിരുന്നുപ്രോസീക്യൂഷൻകേസ്, പ്രോസിക്യൂഷനു വേണ്ടി 9 സാക്ഷികളെ വിസ്തരിച്ചു, എന്നാൽ ലൈസൻസ് ആവിശ്യപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഭീകരമായി മർദ്ദിച്ചു പരിക്കേല്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് വി പി രഞ്ജിത് കുമാർ ഹാജരായി.


whatsapp-image-2024-09-11-at-18.32.47_1bb9bf62

ഹൈടെക് എമർജൻസി

ട്രോളികൾ കൈമാറി


തലശ്ശേരി : മലബാർ കേൻസർ സെന്ററിന്12.55 ലക്ഷം രൂപയുടെ പുതിയ ഹൈ-ടെക് എമർജൻസി ട്രോളികൾ (സി.പി.ആർ. സൗകര്യമുള്ളവ) കൈമാറി . റോട്ടറി ടെലിച്ചെറി മുൻ പ്രസിഡന്റ് അഡ്വ. പ്രദീപ്നാഥ്, മറ്റ് പ്രധാന പങ്കാളികൾ, റോട്ടറി ബാംഗ്ലൂർ ഇന്ദിരനഗർ അംഗങ്ങൾ എന്നിവരുടെപ്രത്യേക താൽപ്പര്യവും,. മലബാർ കാൻസർ സെന്ററിന്റെ ഡയറക്ടർ ഡോ. സതീശൻ ബാല സുബ്രഹ്മണ്യത്തിന്റെ അഭ്യർത്ഥനയുമാണ്ട്രോളികൾ സാധിതമാക്കിയത്.

 . മലബാർ കാൻസർ സെന്ററിലെ പീഡിയാട്രിക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. സംഗീത കെ നായനാർ (പ്രൊഫ. & HOD CLSTR)അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ (മാനേജർ - കാൻഫിൻ ഹോംസ്, കോഴിക്കോട്),ട്രോളികൾ കൈമാറി. റോട്ടറി ടെലിച്ചെറി മെമ്പർ .എ.കെ. സുഗുനൻ, ആർ. അയ്യപ്പൻ (പ്രസിഡന്റ് -റോട്ടറി ടെലിച്ചെറി ), അർജുൻ അരയാകണ്ടി (സെക്രട്ടറി - റോട്ടറി ടെലിച്ചെറി ) നാരായണൻ.പി (കെസിസിസി) റോട്ടറി ടെലിച്ചെറി മെമ്പർമാരായ സി.പി. കൃഷ്ണകുമാർ , ദിലീപ് കുമാർ , സന്തോഷ് കുമാർ, അനിത സന്തോഷ്, സേതു മാധവൻ (റോട്ടറി കൂത്തുപറമ്പ് ) ഡോ.. വിനിൻ , പി.കെ. സുരേഷ് (മുൻ എക്‌സൈസ് കമ്മീഷണർ ), പ്രീതി (കാൻഫിൻ ഹോംസ് ) , അനിത തയ്യിൽ (എച്ച്എ എംസിസി- പിജിഐഒഎസ്ആർ) സംസാരിച്ചു.



ചിത്ര വിവരണം: കാൻഫിൻഹോംസ്മാനേജർശശികുമാർ ട്രോളികൾ കൈമാറുന്നു.


capture_1726075522

പറമ്പന്റെ വിട അച്ചുതൻ നിര്യാതനായി


തലശ്ശേരി:കോടിയേരി ഇടയിൽ പീടിക -കോടിയേരി വായനശാല പരിസരം അനന്തോത്ത് വീട്ടിൽ പറമ്പന്റെവിട അച്ചുതൻ (72) നിര്യാതനായി. താഴെ ചൊക്ലിയിൽ വ്യാപാരിയായിരുന്നു. ഭാര്യ: നിർമ്മല മക്കൾ: നിഖിൽ (യുഎസ് എ ) നിജിൽ (ദുബൈ) മരുമക്കൾ: നിമിഷ, സുജയ സഹോദരങ്ങൾ: നാണു (വള്ള്യായി), അനന്തൻ (വ്യാപാരി താഴെ ചൊക്ലി )ബാലൻ (വ്യാപാരി ചൊക്ലി ) വാസു (വ്യാപാരി ചൊക്ലി മാർക്കറ്റ്)പരേതനായ കുഞ്ഞിരാമൻ, കുമാരൻ,നളിനി


whatsapp-image-2024-09-11-at-21.21.55_089ab5df

ശ്രീ കോയ്യോട്ടു തെരു മഹാ ഗണപതി ക്ഷേത്ര സ്ഥാനികൻ ദാസൻ ഇളയ ചെട്ട്യാർ ക്ഷേത്ര മേൽശാന്തി പരമേശ്വരൻ നമ്പൂതിരിക്ക് ക്ഷേത്ര നടയിൽ വെച്ച് ശാന്തിമഠത്തിൻ്റെ താക്കോൽ നൽകുന്നു.


mannan-coconu-oil--new-advt

ശാന്തി മഠം ഗൃഹപ്രവേശം നടന്നു

മാഹി:പള്ളൂർ നാലുതറ കോയ്യോട്ട്തെരു മഹാഗണപതി ക്ഷേത്രം വാങ്ങിയ 

 കോയ്യോട്ട് തെരുവിൽ വളയത്താംകണ്ടി പറമ്പിൽ ഭൂമിയിലുള്ള വീട് നവീകരിച്ച്

ശാന്തി മഠം എന്ന് നാമകരണം ചെയ്‌ത ഭവനത്തിന്റെ ഗൃഹപ്രവേശം നടന്നു.

  രാവിലെ ക്ഷേത്ര സ്ഥാനികൻ ദാസൻ ഇളയ ചെട്ട്യാർ ക്ഷേത്ര മേൽശാന്തി പരമേശ്വരൻ നമ്പൂതിരിക്ക് ക്ഷേത്ര നടയിൽ വെച്ച് ശാന്തിമഠത്തിൻ്റെ താക്കോൽ നൽകി.

തുടർന്ന്  ശാന്തിമഠത്തിൽ ഗണപതിഹോമവും പാല് കാച്ചൽ ചടങ്ങും നടന്നു.


capture_1726075754

കെ.വി.രാഘവൻ നിര്യാതനായി.


മാഹി:പഴയ കാല സോഷ്യലിസ്റ്റ്  പ്രവർത്തകനായ പന്തക്കൽ പന്തോ ക്കാട്ടിലെ 'കൃഷ്ണപുര'ത്തിൽ തയ്യിൽ കെ.വി.രാഘവൻ (84) നിര്യാതനായി.

അധ്യാപകനും,പള്ളൂർ സ്ക്കോളർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപക മാനേജരുമാണ്. അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ്മർദ്ദനമേറ്റിരുന്നു

ഭാര്യ: വസന്ത. സഹോദരങ്ങൾ: സുകുമാരൻ (പാനൂർ), വിശ്വനാഥൻ (മൂലക്കടവ്), പരേതരായ മാധവി, കുമാരൻ, ശേഖരൻ, ബാലൻ, രാജൻ, ലീല, ദേവു ,നാണു


വാഹനാപകടം

യുവാവ് മരണപ്പെട്ടു


ന്യൂമാഹി: ദേശീയ പാതയിൽ പുന്നോലിനും മാക്കൂട്ടത്താനുമിടയിൽ ബൈക്കപകടത്തിൽ കണ്ണുക്കരസ്വദേശി മുഹമ്മദ് സൈൻ (22) മരണപ്പെട്ടു. സഹയാത്രികന് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഗവ: ആശുപത്രി മോർച്ചറിയിൽ.


capture_1726075869

  നടുക്കണ്ടി ഭാസ്കരൻ (77) നിര്യാതനായി..

തലശേരി:കിഴക്കേ പാലയാട്കൈരളി വായനശാലക്ക് സമീപം ലക്ഷ്മി നിവാസിൽ നടുക്കണ്ടി ഭാസ്കരൻ (77) നിര്യാതനായി.. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ. ഭാര്യ: കെ എം ലക്ഷ്മി. സഹോദരങ്ങൾ: രാധ, രമ, ചന്ദ്രി, വിജയൻ.(പടം


whatsapp-image-2024-09-11-at-21.19.22_10abdc62

എസ്.എഫ്.ഐ.ക്ക്

ഉജ്വല വിജയം

തലശ്ശേരി:: ഗവ.ബ്രണ്ണൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്. എഫ്. ഐ. ക്ക് വൻ വിജയം. മത്സരിച്ച മുഴുവൻ സീറ്റിലും എസ്. എഫ്. ഐ. സ്ഥാനാർഥികൾ വിജയിച്ചു. ഒൻപത് മേജർ സീറ്റടക്കം 30 സീറ്റുകളാണ് ബ്രണ്ണനിൽ ഉള്ളത്. 

ഭാരവാഹികൾ: എം. കെ. അഭിറാം (ചെയ. ), എം. അനുഗ്രഹ (വൈ. ചെയ.), ബി. ബി. ഗൗതം കൃഷ്ണ (സെക്ര.), എ. മുഹ്സീന (ജോ. സെക്ര.), അഭിജിത്ത് മണികണ്ഠൻ, കെ. ആദിഷ (യു. യു. സി.മാർ), കെ. ഗോപിക പ്രഭ ( ഫൈൻ ആർട്സ് സെക്ര.), കെ. ആവണി (മാഗസിൻ എഡിറ്റർ), വി.ആകാശ് (ജന. ക്യാപ്റ്റൻ)

capture_1726076131

സുജാത നിര്യാതയായി -

തലശ്ശേരി:വടക്കുമ്പാട് കിളാഞ്ചേരി വീട്ടിൽ സുജാത ( 60 ) നിര്യാതയായി -. പരേതരായ കെ വി ബാലൻ നമ്പ്യാർ - സരസ്വതി, ദമ്പതികളൂടെ മകളാണ് ഭർത്താവ് - സോമസുന്ദരൻ - മക്കൾ - സൂര്യ (എറണാകുളം) വിഷ്ണു - മരുമകൻ - മിഥുൻ..സഹോദരിമാർ അജിത (നീലേശ്വരം ) അല്ലിത (പിണറായി) അനിതകുമാരി - സംസ്കാരം ഇന്ന് (വ്യാഴം) കാലത്ത് 10 മണിക്ക് പന്തക്കപ്പാറ ഗ്യാസ് ശ്മശാനത്തിൽ


whatsapp-image-2024-09-11-at-18.20.07_5c769e67

ഓണക്കിറ്റ് വിതരണവും

ഓണ സദ്യയും നൽകി


തലശ്ശേരി:കതിരൂർസർവീസ് സഹകരണ ബാങ്ക്ഓണം ഉത്സവത്തോടനുബന്ധിച്ച് കനിവ് 2024 സംഘടിപ്പിച്ചു കാഴ്ചപരിമിതരായവർക്കും ഡയാലിസിസ് രോഗികൾക്കും ബാങ്കിൻറെ ഓണക്കിറ്റ് വിതരണവും ഓണസദ്യയും കണ്ണൂർ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥേസായി കൃഷ്ണ ഐഎഎസ് നിർവഹിച്ചു .

കുമാരി ശിഷ്ണ ആനന്ദിനും ശ്രീ സാദത്ത് എ സി ക്കും കിറ്റ് കൈമാറിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

കേരള ബ്ലൈൻഡ് ഫെഡറേഷന്റെയും നാഷണൽബ്ലൈൻഡ് ഫെഡറേഷൻ്റെയും ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ സഹകരണ ജോയിൻ രജിസ്റ്റാർ വിരാമകൃഷ്ണൻ മുഖ്യാതിയായി.

രജിത കുമാരി കെ (പ്രസിഡൻ്റ് തലശ്ശേരി താലൂക്ക് K BP) 'സാലി കെ പി , (വൈസ് പ്രസിഡൻ്റ് N FB) എന്നിവർ സംബന്ധിച്ചു.

 ജില്ലാ സഹകരണ ജോയിൻ രജിസ്റ്റാർ കെ രാമകൃഷ്ണൻ മുഖ്യാതിഥിയായി. കെ വി പവിത്രൻ , കെ ചന്ദ്രൻ .പി എം ഹേമലത എന്നിവർ ആശംസ പ്രസംഗം നടത്തി .

ബാങ്ക് സെക്രട്ടറി സുരേഷ് ബാബു സ്വാഗതം അസിസ്റ്റൻറ്സെക്രട്ടറി രാജേഷ് ബാബു നന്ദിയും അറിയിച്ചു.

മലബാറിലെ കാഴ്ച്ച പരിമിതരായ നൂറോളം പേർക്ക് ഓണക്കിറ്റ് നൽകി. കിഡ്നി രോഗികൾക്ക് ബാങ്ക് വർഷങ്ങളായി പ്രതിമാസ പെൻഷൻ നൽകി വരുന്നു. ദയ സാന്ത്വന സഹകരണ കേന്ദ്രത്തിലൂടെ വിവിധ സാന്ത്വന സമാശ്വാസ പ്രവർത്തനങ്ങൾ കിടപ്പുരോഗികൾക്ക് നൽകിവരുന്നുണ്ട്.

മെഡിക്കൽ ക്യാമ്പുകളും ലാബും ഡോക്ടർമാരുടെ ക്ലിനിക്കും ബാങ്ക് സ്വന്തം നിലയിൽ സംഘടിപ്പിച്ചു വരുന്നു സഹകരണ തത്വങ്ങളിൽ ഒന്നയുള്ള ബാങ്കിൻറെ സാന്ത്വനസഹായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഓണം നിരാശ്രയരെ സമാശ്വസിപ്പിക്കുന്നതിനും ചേർത്തുപിടിക്കുന്നതിനും ആയി സംഘടിപ്പിച്ച ബാങ്കിന്റെ പരിപാടികൾ ജനങ്ങൾക്ക് ആശ്വാസകരമമാണെന്നും അസിസ്റ്റൻറ് കലക്ടർ പറഞ്ഞു


whatsapp-image-2024-09-11-at-18.19.38_dc7d6ce2

പ്രതിഷേധ തീജ്വാല സംഘടിപ്പിച്ചു.


മാഹി:പുതുച്ചേരി സർക്കാർ സംസ്ഥാനത്തെ വൈദ്യുതി ചാർജ് അകാരണമായി വർദ്ധിപ്പിച്ചതിനെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കാലത്ത് പ്രതിഷേധ തീജ്വാല സംഘടിപ്പിച്ചു.

മാഹി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ തീജ്വാല കെ മോഹനന്റെ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത്  ഉദ്ഘാടനം ചെയ്തു. എല്ലാ ജനവിഭാഗങ്ങൾക്കും ബാധിക്കുന്ന തരത്തിലാണ് വൈദ്യുതി ചാർജ് വർധിപ്പിച്ചത് . സ്വകാര്യ കമ്പനിക്ക് വദദ്യുതിവകുപ്പ് കൈമാറാനിരിക്കുന്ന സന്ദർഭത്തിൽ വരുമാനം കൂട്ടിക്കാണിക്കാൻ വേണ്ടിയാണ് ഈ ഗൂഢ നീക്കമെന്നും, ഇത്തരം ജനദ്രോഹ നടപടിയിൽ നിന്ന് ഗവൺമെൻറ് പിന്മാറണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പി.പി വിനോദൻ'കെ. ഹരിന്ദ്രൻ ,ആഷാ ലത, കെ സുരേഷ് സംസാരിച്ചു.

പായറ്റ അരവിന്ദൻ പി ടി സി ശോഭ, നളനി ചാത്തു '. ശ്യാംജിത്ത്. വി.ടി.ഷംസുദിൻ . കെ. കെ . ശ്രീജിത്ത്,ഷാജു കാനം, അജയൻ പുഴിയിൽ, കെ കെ . വത്സൻ. ജിജേഷ് ചാമേരി, എ.പി. ഷിജ,കെ. സി. മജിദ്. ഐ.അരവിന്ദൻ ആഷിത ബഷിർ , ജസീമ മുസ്തഫ സാവിത്രിനാരായണൻ' നേതൃത്വം നൽകി


ചിത്ര വിവരണം: രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-09-11-at-18.19.03_dfa21021

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു.


മാഹി.. പന്തക്കൽ ഇടയിൽ പീടിക റോഡിൽ പ്രിയദർശിനി ബസ്സ്സ്റ്റോപ്പിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഓവുചാലുപോലെ ഒരു മാസത്തിലേറെയായി കുത്തിയൊഴുകുകയാണ്. നാലര പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച അഞ്ചരക്കണ്ടി ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ കാലപ്പഴക്കം കൊണ്ട് പല ഭാഗങ്ങളിലും പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമായി. നാട്ടുകാർ അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു പ്രതികരണവുമില്ല.


ചിത്ര വിവരണം: ഇടയിൽ പീടികയിൽ കുടിവെള്ളംപൈപ്പ് പൊട്ടി പാഴാവുന്നു


qq

വടക്കെ മമ്പള്ളിൻ്റെ വിട

വി.എം.കരുണാകരൻ നിര്യാതനായി

ഈസ്റ്റ് പള്ളൂർ താഴെ കുന്നത്ത് താമസിക്കും വടക്കെ മമ്പള്ളിൻ്റെ വിട വി.എം.കരുണാകരൻ (85) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഭാർഗവി, ജിജു . മരുകൻ: വിജിത്ത് (മുക്കാളി). സഹോദരങ്ങൾ: രേവതി, സരോജിനി.

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2