മയ്യഴിയുടെ ചെണ്ടുമല്ലിപ്പൂക്കൾ ഓണപ്പൂവിപണിയിൽ നവതരംഗമായി

മയ്യഴിയുടെ ചെണ്ടുമല്ലിപ്പൂക്കൾ ഓണപ്പൂവിപണിയിൽ നവതരംഗമായി
മയ്യഴിയുടെ ചെണ്ടുമല്ലിപ്പൂക്കൾ ഓണപ്പൂവിപണിയിൽ നവതരംഗമായി
Share  
2024 Sep 08, 10:59 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

 മയ്യഴിയുടെ ചെണ്ടുമല്ലിപ്പൂക്കൾ 

 ഓണപ്പൂവിപണിയിൽ നവതരംഗമായി


മാഹി.. മയ്യഴിയിൽ ഇതാദ്യമായി പൂപ്പാടമൊരുക്കി വിളവെടുത്ത കർഷക സംഘം പ്രവർത്തകർക്ക് ആത്മനിർവൃതി.

നിറങ്ങളിൽ നീരാടി നിന്ന വിശാലമായ മുണ്ടോക്കിലെ പുപ്പാടത്തിന് നടുവിൽ നിന്ന് സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പൂവറുത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ഓണപ്പുക്കൾ കൊട്ടയിലേറ്റുവാങ്ങിയത് യൂണിറ്റ് സെക്രട്ടറി പി.വസന്തയായിരുന്നു.

പ്രസിഡന്റ്‌ കെ പി നൗഷാദ് അധ്യക്ഷതവഹിച്ചു.

കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം സി.പവിത്രൻ ,തലശ്ശേരി ഏരിയ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ ,സി പി ഐഎം മാഹീ ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ സംസാരിച്ചു.

കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി സി ടി വിജീഷ് സ്വാഗതവും,

ട്രഷറർ മനോഷ് പുത്തലം നന്ദിയും പറഞ്ഞു.

q

കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ പൂപ്പാടത്തിൽ നിന്നും ആദ്യ വിൽപന സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ പൂ പറിച്ച് നിർവഹിച്ചപ്പോൾ. മുണ്ടോക്ക് യൂണിറ്റ് സെക്രെട്ടറി പി വസന്തഏറ്റുവാങ്ങി.



capture_1725817755

ട്വൻറി ഫോർ കാരറ്റിൻ്റെ തിളക്കം

: ചാലക്കര പുരുഷു

ആത്മാർത്ഥതയോടെ ജോലി ചെയ്യുക. തീർച്ചയായും വിജയം നിങ്ങളെ തേടി വരും. പുതിയ തലമുറയിലെ ബിസ്സിനസ്സുകാരോട് തിലാന്നൂർ ദേവകി നിലയത്തിലെ ബാലേട്ടന് പറയാനുള്ള|ത് ഇതാണ്.

അക്കാദമിക് യോഗ്യതകളോ,ദേശത്തിൻ്റെയോ ഭാഷയുടേയോ അതിരുകളോ ഒരു നല്ല ബിസ്സിനസ്സുകാരന് പ്രതിബദ്ധങ്ങളല്ലെന്ന് തെളിയിച്ച പ്രതിഭയാണ് മാണോക്കര ബാലേട്ടൻ '

വ്യാപാര അവസരങ്ങൾ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. അത് കൃത്യതയോടെ കണ്ടെത്തുന്നിടത്താണ് നമ്മുടെ വിജയം'

എനിക്കുള്ളതെല്ലാം ഞാൻ കെട്ടിപ്പടുത്തത് ഇവിടെ നിന്നാണ്.

കണ്ണൂരിലെ ജനങ്ങളുടെ ജീവിതനിലവാരവും, കണ്ണൂരിൻ്റെ വികസനവും സംബന്ധിച്ച് സ്വന്തമായ കാഴ്ചപ്പാടുകൾ സൂക്ഷിക്കുന്ന മനസ്സിന്നുടമ കൂടിയാണ് ബാലേട്ടൻ സഹജീവികളോട് കാരുണ്യമുള്ള മനുഷ്യ സ്നേഹി

വർഗ്ഗ സംഘടനയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിൽ പങ്കാളിയാവുകയാണ് ബാലേട്ടൻ ചെയ്തത്.

തൻ്റെ നേട്ടങ്ങൾ മറ്റുള്ളവർക്ക് കൂടി മാറ്റി വെച്ച് മാതൃകയാവുകയായിരുന്നു ഈ മനുഷ്യൻ


ആയിരം പൂർണ്ണചന്ദ്രൻ മാരെ ദർശിച്ച ഈ മനുഷ്ൻ, ധരിച്ചിരിക്കുന്ന തൂവെള്ള വസ്ത്രവും നിറചിരിയും പോലെ ഹൃദയ വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന ധന്യതയാണ്.

കള്ളവും ചതിയുമില്ലാതെ നേരായ വഴിയിലൂടെ മുന്നോട്ട് പോയാൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ഉപഭോക്താക്കളുടെ തൃപ്തിയാണ് എല്ലാറ്റിലും വലുത്. പരസ്യം ചെയ്ത് മാർക്കറ്റ് കൂട്ടാമെന്ന് പുതുതലമുറ കരുതുന്നുണ്ട്. എന്നാൽ അത് സ്ഥായിയായി നിലനിർത്താനാവില്ല.

ഉപഭോക്താവിൻ്റെ മനമറിഞ്ഞ് പ്രവർത്തിക്കാനായാലേ ഈ മേഖലയിൽ പിടിച്ചു നിൽക്കാനാവൂ

അക്ഷയത്രിദീയ പോലുള്ള അവസരങ്ങൾ വൻകിടക്കാർക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. സ്വർണ്ണത്തിൻ്റെ മൂല്യവും വിശുദ്ധിയും തിരിച്ചറിയാത്തവർ ഈ രംഗത്ത് കടന്ന് വരാൻ തുടങ്ങിയത് പാരമ്പര്യ മൂല്യാധിഷ്ഠിത വ്യാപാരികൾക്ക് ദോഷം ചെയ്യുന്നുണ്ട്. ചെറുകിട കച്ചവടക്കാരുടേയും തൊഴിലാളികളുടേയും ജീവിതം പ്രയാസകരമായിക്കൊണ്ടിരിക്കുന്നു.

യന്ത്രവൽക്കരണവും സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽ സാദ്ധ്യതകളാകെ തകർത്തു.


കരകൗശല വൈദഗ്ധ്യത്തിൻ്റെ തിളക്കമേറിയ പാരമ്പര്യതൊഴിലിൻ്റെ കുറ്റിയറ്റു പോവുകയായിരുന്നു.

കഠിനാദ്ധ്യാനവും ആത്മാർപ്പണവും കൈമുതലാക്കിയാണ് വളർച്ചയുടെ ഓരോ പടവും കയറിയത്.

ജീവിതത്തിൻ്റെ ഇല്ലാക്കയത്തിൽ നിന്നും കരകയറുവാൻ പന്ത്രണ്ടു

വയസ്സുള്ളപ്പോൾ ജോലി തേടി വയനാട്ടിലേക്ക് പോയ ഈ ബാലൻ അവിടെ വസൂരി രോഗം പടർന്ന് പിടിച്ചപ്പോൾ തിരികെ നാട്ടിലെത്തി.

പാരമ്പര്യതൊഴിലിൽ നിത്യ ജീവിതം കരുപ്പിടിപ്പിക്കാനാ യിരുന്നു പിന്നത്തെ ശ്രമം 

കണ്ണൂരിലെ കാപ്പാട് നിന്നും 1983 ൽ മേലെ ചൊവ്വയിൽ സ്വരസ്വതി ജ്വല്ലറി എന്ന പേരിൽ സ്വർണ്ണം വെള്ളി ആഭരണ ശാല ചെറിയ തോതിൽ ആരംഭിച്ചു.

ക്രമേണ ഈ സ്ഥാപനം ഉപഭോക്താക്കളുടെ ഹൃദയത്തിൽ വിശ്വാസ്യതയുടെ പര്യായപദമായി മാറുകയായിരുന്നു

തന്നെ താനാക്കി മാറ്റിയ സമൂഹത്തിൻ്റെ വികസനത്തോടൊപ്പം, ആദ്യകാലത്ത് സ്വർണ്ണ തൊഴിലാളികളുടെ സംഘടന കെട്ടിപ്പടുക്കാനും, പിന്നീട് ജ്വല്ലറിക്കാരുടെ സംഘടനയുണ്ടാക്കാനും മുന്നിൽ നിന്ന് പ്രവർത്തിച്ചു.

കഴിഞ്ഞ നാലര പതിറ്റാണ്ടുകാലമായി എ.കെ.ജി.എസ്.എം.എ. യുടെ വിവിധ ഭാരവാഹിത്വത്തിൽ പ്രവർത്തിക്കുന്നു. ഏറെക്കാലം സി.വി.രവീന്ദ്രനാഥ് ജില്ലാ പ്രസിഡണ്ടും സരസ്വതി ബാലൻ സെക്രട്ടരിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ഇപ്പോൾ സംസ്ഥാന സമിതി അംഗമാണ്. തൊഴിൽ പ്രശ്നങ്ങളുണ്ടാവുമ്പോഴൊക്കെ തൊഴിലാളികൾക്കും ഉടമകൾക്കുമിടയിലെ രമ്യതയുടെ പാലമായി ബാലേട്ടനുണ്ടാവുമായിരുന്നു. ജീവിതത്തിൻ്റെ സായം കാലത്തും സാമൂഹ്യ-ജീവകാരുണ്യ രംഗത്ത് സജീവമായ ബാലേട്ടൻ ഭാര്യ കമല മക്കളായ പ്രകാശൻ, വിനോദ് ,ഷൈന, ബീന എന്നിവർക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു. മകൾ ഷൈനയുടെ ഭർത്താവ് പ്രദീപ് സ്റ്റാർ അറിയപ്പെടുന്ന ഗായകനാണ്.


whatsapp-image-2024-09-08-at-19.44.01_9dfda818

കെ എം മമമൂട്ടിനിര്യാതനായി


തലശ്ശേരി: പൊന്ന്യംപാലം ചൂള റോഡിലെ കെ ടി ഹൗസിൽ കെ എം മമ്മൂട്ടി (88) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഇബ്രാഹിം, മൊയ്തു, ഖാലിദ്, ഷാഹിദ, നഹാസ്, റസിയ,സുലൈഖ, ബുഷ്റ. മരുമക്കൾ: ലൈല, റുബീന, സാജിദ്, ഷറഫുദ്ദീൻ, ഷംന, നാസർ, റഫീക്ക്, 

സിറാജ്. സഹോദരങ്ങൾ: ഉസ്മാൻ, പരേതരായ അസ്സൻ, കുഞ്ഞയിഷ, നബീസു, ഫാത്തിമ.


whatsapp-image-2024-09-08-at-19.44.15_39417d89

ഫിസിയോതെറാപ്പി

ദിനം ആചരിച്ചു


 തലശ്ശേരി- ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റും ചാർട്ടേഡ് സൊസൈറ്റി ഫോർ ഫിസിയോതെറാപ്പി ടീച്ചേഴ്സ് സംയുക്തമായി 

 ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു. ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നടുവേദനയും ( എൽ ബിപി) അതിന്റെ മാനേജ്മെന്റിലും പ്രതിരോധത്തിലും ഫിസിയോതെറാപ്പിയുടെ പങ്കുമാണ്.  ഇതിന്റെ ഭാഗമായി സൗജന്യ

ഫിസിയോതെറാപ്പി ക്യാമ്പും മെഡിക്കൽ ക്യാമ്പും  സംഘടിപ്പിച്ചു. ചടങ്ങിൽ പ്രൊഫസർ അപർണ സുധൻ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ സജി വീ. ടി അധ്യക്ഷത വഹിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ അഡ്വ: മിലി ചന്ദ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി മോഹനൻ, ഡെവലപ്മെന്റ് ഓഫീസർ ജിജു ജനാർദ്ദനൻ , 

 നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ സ്വപ്ന ജോസ്, സ്പോർട്സ് അതോറിറ്റി ഓഫ് (സായി) തലശ്ശേരി ഡയറക്ടറായ പിസി മനോജ്, മുൻ ഇന്ത്യൻ കോച്ച് (സായി) ജോസ് മാത്യു സംസാരിച്ചു. ഫിസിയോതെറാപ്പി വിഭാഗം അസിസ്റ്റന്റ്  

 പ്രൊഫസർ എം.വി. ജീന നന്ദി പറഞ്ഞു. തുടർന്ന് അമ്പതിലേറെ രോഗികൾക്ക് സൗജന്യ ഫിസിയോതെറാപ്പി സേവനം നൽകി. ഡോ: ടി.രമേശന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്.


ചിത്രവിവരണം:അഡ്വ. മാലിനി ചന്ദ്ര ഉദ്ഘാടനം ചെയ്യുന്നു.

pj

വയനാടിനെ ചേർത്തു പിടിക്കാൻ

മാഹി സ്പോർട്സ് ക്ലബ്ബും

മാഹി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമാകാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാഹി സ്പോർട്സ് ക്ലബ്ബ് 50,000 രൂപ നൽകി. ഖാദി ബോർഡ് ചെയർമാൻ പി.ജയരാജന് ക്ലബ്ബ് ഭാരവാഹികൾ തുക കൈമാറി. അടിയേരി ജയരാജൻ, കെ.സി. നിഖിലേഷ്, ശ്രീകുമാർ ഭാനു, വിനയൻ പുത്തലത്ത്, സി.എച്ച്.സതീശൻ, പി.എ. പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


whatsapp-image-2024-09-08-at-19.44.58_99d89e4f

ഓണക്കിറ്റുകൾ വിതരണം ചെയ്തു


തലശേരി: റോട്ടറിക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫെഡറേഷൻ ഓഫ് ബ്ലൈൻ്റ്

അംഗങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

ചിറക്കര സ്കൂളിൽ ഹാളൽനടന്ന ചടങ്ങിൽ

 റോട്ടറി ക്ലബ് പ്രസിഡൻ്റ ആർ അയ്യപ്പൻ സെക്രട്ടറി അർജുൻ അരയാക്കണ്ടി ,അസി. ഗവർണ്ണർ ശ്രീവാസ് വേലാണ്ടി, മുൻ അസിസ്റ്റൻ്റ് ഗവർണ്ണർ സി.പി.കൃഷ്ണകുമാർ ,ഡോ.എ.ജെ.ജോസ്, ഡോ: വി.പി.ശ്രീജിത്ത്

ഫെഡറേഷൻ ഓഫ്, ബ്ലൈൻ്റ് ജില്ലാ സെക്രട്ടറി:

 സാജിദ്,, രജിത സംബന്ധിച്ചു.

 

ചിത്രവിവരണം: ബ്ലൈന്റ് അംഗങ്ങൾക്ക് ഓണക്കിറ്റുകൾവിതരണം ചെയ്യുന്നു.


whatsapp-image-2024-09-09-at-08.52.25_c8dcf77a

മദ്യ ലഹരിയിൽ ഓടുന്ന

ബസ്സിന് മുന്നിൽ സുഖശയനം


മാഹി: ഓടുന്ന ബസ്സിന് മുന്നിൽ മദ്യപന്റെ സുഖനിദ്ര. ഇന്ന്      രാവിലെ 8:20 നാണ് മാഹി പാലത്തിൽ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ മദ്യപിച്ച് ലക്ക് കെട്ടയാൾ ബസ്സിന് മുൻപിൽ കിടന്നത്.

ട്രാഫിക് പൊലീസിന്റെ അഭാവം മൂലം മാഹി പാലം ജംഗ്ഷനിൽ മദ്യപന്മാർ അഴിഞ്ഞാടുകയാണ്. റോഡ് നിറഞ്ഞ് നടക്കുന്ന മദ്യപമാർ നോട്ടം തെറ്റിയാൽ വാഹനങ്ങൾക്കടിയിലകപ്പെടുന്ന അവസ്ഥയാണ്

ml

പി സുഗുണൻ  നിര്യാതനായി


ചൊക്ലി : നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം വലിയകണ്ടിയിലെ അഞ്ജലിയിൽ വി പി

 സുഗുണൻ (88) നിര്യാതനായി.  സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനാണ്

ഭാര്യ: വി.കെ വിമല

മക്കൾ : സുസ്മിത, സുസ്നേഹ, സുസ്മേർ, (ദുബായ്).

മരുമക്കൾ: രാജീവൻ (റിട്ട. വിജയ ബേങ്ക്), മനോജ്, ധർമ്മടം(റിട്ട. അധ്യാപകൻ, മമ്പറം ഹൈസ്കൂൾ), ദിവ്യ(കണ്ടം കുന്ന്)

സഹോദരങ്ങൾ : വിപി ലക്ഷ്മണൻ (റിട്ട. അധ്യാപകൻ,സെൻറ് ജോസഫ് എച്ച് എസ് എസ്, തലശ്ശേരി), വിപി വൽസരാജ്(റിട്ട. സിൻഡിക്കേറ്റ് ബേങ്ക്), ഹേമചന്ദ്രൻ( ചെന്നൈ), സുന്ദർ രാജ് (മുംബൈ), പുഷ്പലത, പരേതനായ ഡോ. ജയചന്ദ്രൻ.

സംസ്കാരം: തിങ്കളാഴ്‌ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ


capture_1725818673

വൈക്കിലേരി സതീഷ്  നിര്യാതനായി


ന്യു മാഹി: ഒളവിലംഎൽ.പി സ്കൂളിന് സമീപം

 വൈക്കിലേരി സതീഷ് (58) നിര്യാതനായി. അച്ഛൻ: പരേതനായ കുമാരൻ. അമ്മ പരേതയായ ജാനകി സഹോദരങ്ങൾ: ഹരീന്ദ്രൻ. പ്രകാശൻ. ഷീജ. പ്രദീശ്

download-(4)
mannan-small-advt-
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25