ഓണച്ചന്തകൾ തുറന്നു

ഓണച്ചന്തകൾ തുറന്നു
ഓണച്ചന്തകൾ തുറന്നു
Share  
2024 Sep 08, 12:05 AM
VASTHU
MANNAN
laureal

ഓണച്ചന്തകൾ തുറന്നു


തലശ്ശേരി:ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് സഹകരണ വകുപ്പുമായി ചേർന്ന് കൊണ്ട് നടപ്പിലാക്കുന്ന ഓണച്ചന്ത കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൽ ആരംഭിച്ചു. ആകെയുള്ള 29തരം സാധനത്തിൽ 11 എണ്ണം

 സബ്ബ് സിഡി നൽകി കൊണ്ടാണ് വിപണിയിൽ സർക്കാർ ഇടപെടുന്നത്. 

 കതിരൂർ സർവ്വീസ്

സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കുന്ന വിപണനമേള സെപ്തംബർ 10 ന് ആരംഭിക്കും.

 ഒരാഴ്ചക്കാലം നീണ്ടു നിൽകുന്ന_ വിപണനമേളയിൽ വിവിധങ്ങളായ സ്റ്റാളുകൾ പ്രവർത്തിക്കും.

 സെപ്തംബർ 11 ന് കാഴ്ച പരിമിതിയുള്ളവരും, ഡയാലിസിസ് ചെയ്യുന്നവർക്കും ഓണകിറ്റും ഓണസദ്യയും ബേങ്ക്_ഒരുക്കിയിട്ടുണ്ട് പരിപാടി രാവിലെ 9 മണിക്ക് കണ്ണൂർ ജില്ല അസിസ്റ്റൻ്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ ഐ.എ.എസ്.ഉദ്ഘാടനം ചെയ്യും. കണ്ണൂർജില്ല ജോയിൻ്റ്രജിസ്ട്രാർ രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും

 ബേങ്ക് ഹാളിൽ അസി: രജിസ്ട്രാർ എ.കെ.ഉഷ, സി.സൗമിനിക്ക് കിറ്റ് നൽകി ഓണച്ചന്തയുടെ ഉൽഘാടനംനിർവ്വഹിച്ചു. ബേങ്ക്പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷതവഹിച്ചു. ഇ. ബാലകൃഷ്ണൻ, ഡയറക്ടർമാരായ ആലക്കാടൻരമേശൻ,പി പ്രസന്നൻ , കെ.മഫീദ.എർ. ബിന്ദു സംസാരിച്ചു പൊട്ടൻപാറയിൽ ആരംഭിച്ച രണ്ടാമത്തെ ഓണച്ചന്തയുടെ ഉദ്ഘാടനം നെല്ലിക്ക അനിത നിർവ്വഹിച്ചു ബേങ്ക് അസി:സെക്രട്ടറി എം.രാജേഷ് ബാബു സ്വാഗതംപറഞ്ഞു_


ചിത്രവിവരണം : അസി. രജിസ്ട്രാർ എ.കെ. ഉഷ ഉദ്ഘാടനം ചെയ്യുന്നു

mannan-coconu-oil--new-advt
capture_1725731637

അറ്റ്ലസ് നിശാശലഭം

മാഹി:ഈസ്റ്റ്‌ പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം കണ്ടോത്ത് രാജീവന്റെ വീട്ടിലെ വരാന്തയിൽ വന്ന അറ്റ്ലസ് നിശാശലഭം കൗതുകമായി.

 വായ ഇല്ലാതെ ജനിക്കുന്നു, അതിനാൽ 5-7 ദിവസം മാത്രമേ ജീവിക്കൂ. അവയുടെ വീതിയേറിയ ചിറകുകളുടെ മുകളിലെ നുറുങ്ങുകൾ പാമ്പിൻ്റെ തലകൾ പോലെ കാണപ്പെടുന്നു, മാത്രമല്ല അവയെ ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നാക്കി മാറ്റുകയും ചെയ്യുന്നു.


എം.ഇ.എസ് അറുപതാമത് വാർഷിക ജൂബിലി ആഘോഷത്തിൻ്റെ .ലോഗോ പ്രകാശനം ചെയ്തു


തലശ്ശേരി:എം. ഇ. എസ്. 60 ആമത് ജൂബിലി

വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം കേരള നിയമ സഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ എം. ഇ .എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോ .പി. എ. ഫസൽ ഗഫൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു. 

 എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. കുഞ്ഞുമൊയ്തീൻ, ട്രെഷറർ ഒ. സി. സലാവുദ്ധീൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം .എം. അഷറഫ്‌, സംസ്ഥാന സെക്രട്ടറിമാരായ വി. പി.. അബ്ദു റഹ്‌മാൻ, സി. ടി .സക്കീർ ഹുസൈൻ, എ. ജബ്ബാറലി, എസ് .എം. എസ് .മുജീബ് റഹ്മാൻ, എം ഇ .എസ്. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ ആർ. കെ. ഷാഫി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ .പി. കെ. അബ്ദുൾ ലത്തീഫ്, ജില്ലാ സെക്രട്ടറി എ. ടി. എം. അഷറഫ്‌, സി. ബി .എസ് ഇ.ബോർഡ് സംസ്ഥാന സെക്രട്ടറി കെ. എം .ഡി മുഹമ്മദ് പങ്കെടുത്തു.


ഈസ്റ്റ് പള്ളൂർ അണ്ടർപാസ്

ടെൻഡർ നടപടിയായി

തലശ്ശേരി മാഹി ബൈപ്പാസിലെ ഏക ട്രാഫിക് സിഗ്നൽ ആയ ഈസ്റ്റ് പള്ളൂരിൽ അണ്ടർ പാസ് നിർമാണത്തിന് ടെൻഡർ വിളിച്ചു.. 39.35 കോടി രൂപക്ക് ആണ് കരാർ വിളിച്ചത്. 12 മാസം ആണ് കാലാവധി. ടെൻഡർ ഒക്ടോബർ 4 ന് തുറക്കും...

അപകടങ്ങൾ ഒഴിവാക്കാൻ ആദ്യപടിയായി സിഗ്നൽ രാത്രി ഒഴിവാക്കാൻ തീരുമാനമായി . രാത്രി 10 മണി മുതൽ രാവിലെ ആറുമണി വരെയാണ് ട്രാഫിക് ഒഴിവാക്കുന്നത് നിരന്തരമുള്ള അപകടങ്ങൾ കാരണമാണ് ട്രാഫിക് സിഗ്നൽ ഒഴിവാക്കുന്നത്.


ഇ ഡി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

മാഹി: കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജി ,പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇഡി ക്ലബ്ബ് രൂപീകരിച്ചു. എം സി സി ഐ ടി പ്രസിഡന്റ് സജിത്ത് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ശില്പശാലയിൽ തലശ്ശേരി കോളേജ് ഓഫ് എൻജിനീയറിങ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി കെ. മുനീർ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി കെ.കെ. ബിൻസി , പ്രോഗ്രാം കോഡിനേറ്റർ കെ.പി. ഷിജില സ്റ്റാഫ് സെക്രട്ടറി ടി.വി.രജീഷ് സംസാരിച്ചു.


കളത്തിൽ ഷിജിലിനെ അനുസ്മരിച്ചു

മാഹി: കഴിഞ്ഞ ദിവസം ചോമ്പാലിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മാഹി പാലക്കരയിലെ കളത്തിൽഷിജിലിൻ്റെ ദാരുണാന്ത്യത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു

രമേശ് പറമ്പത്ത് എം. എൽ. എസത്യൻ കേളോത്ത്, ചാലക്കര പുരുഷു,

സത്യൻ കുനിയിൽ, കെ മോഹനൻ,കെ.പി.വത്സൻ,കെ.ചിത്രൻ, ശ്യാം സുന്ദർ,

കീഴന്തൂർ പത്മനാഭൻ, എ.സഹദേവൻ,വിജയൻ കയനാടത്ത്, ജനാർദനൻ മാസ്റ്റർ, കെ.പി.സജീവൻ, അഡ്വ. എ.പി. അശോകൻ, കെ. വിനോദ്കുമാർ സംസാരിച്ചു.

whatsapp-image-2024-09-07-at-21.49.54_9cac5b70

ആരോഗ്യം സംഗമം സംഘടിപ്പിച്ചു


തലശ്ശേരി: ജനറൽ ആശുപത്രി പെൻഷനേഴ്സ് കൂട്ടായ്മയായ ആരോഗ്യത്തിൻ്റെ നേതൃത്വത്തിൽ ഏകദിന സംഗമം സംഘടിപ്പിച്ചു.

തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ പവിത്രൻ രയരോത്ത് 

ഉദ്ഘാടനം ചെയ്തു പി.പി. ബാലൻ അധ്യക്ഷനായി രാജു എക്കാൽ സ്വാഗതം പറഞ്ഞു. ഇ.എം. പ്രേമരാജൻ അനുശോചന പ്രമേയം അവതരിച്ചു. ഡോ. ടി.രമേശൻ ,എം.എ. സുധാകരൻ, കെ സരസ്വതി, ഷറഫുദീൻ, രാധ എം നായർ ,കെ. കമലാക്ഷി, സി. സതി,എ പത്മിനി, കെ.സി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽവൈവിദ്യമാർന്നകലാപരിപാടികളോടെ പരിപാടി സമാപിച്ചു.


ചിത്രവിവരണം: ആരോഗ്യം സംഗമത്തിൽ പങ്കെടുത്തവർ


whatsapp-image-2024-09-07-at-21.50.08_eee3eb91

സുബൈദ നിര്യാതയായി.

തലശ്ശേരി: പാലിശ്ശേരി ഹുദാ മസ്ജിദിന് സമീപം ' , പറമ്പത്ത് കണ്ടി കേളോത്ത് സുബൈദ ( 71 )നിര്യാതയായി.

ഭർത്താവ്: പരേതനായ എൻ.കെ അബ്ദുൽ ഷുക്കൂർ, മക്കള്‍: ഫിറോസ, ഫൈസൽ (കോഴിക്കോട്), ഫർഹാൻ (അബൂദബി), മരുമക്കൾ : യൂസുഫ് (കണ്ണൂർ), ഷെറിൻ, ഷാനിബ 

സഹോദരങ്ങൾ: 

അബ്ദുൾ ഖാദർ, ഷറഫുദ്ദീൻ, ഉമ്മർ കുട്ടി, പരേതരായ യൂസുഫ്, അബ്ദുല്ല, അബ്ദുൽ ജലീൽ, അബ്ദുൽ അസീസ്, കാസിം, മുസ്തഫ.


whatsapp-image-2024-09-07-at-21.50.37_87bc69ac

വി.പി. യശോദ  നിര്യാതയായി

തലശ്ശേരി:കാവുംഭാഗം കമാനമുക്ക് വാഴയിൽ ഹൗസിൽ വി.പി.യശോദ (94)നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ. ഭർത്താവ് - പരേതനായ വി.പി അനന്തൻ. മക്കൾ - കനകം, പ്രകാശ് ബാബു, ഷാജ , പ്രഭ, ഷാജി.


whatsapp-image-2024-09-07-at-21.51.15_dc2c56da

സുരേഷ് നിര്യാതനായി

ന്യൂമാഹി.. നിര്യാതനായിപള്ളിപ്രംപുളിഞ്ഞോളിൽ സുരേഷ് (55 ) നിര്യാതനായി. ഭാര്യ: ഷർമ ,മക്കൾ : വൈഗ, വൈഷ്ണവ് . സഹോദരങ്ങൾ: സുചിത്ര, സുജിത്ത്

ഓണമായിട്ടും മാവേലി സ്റ്റോർ കാലി


തലശ്ശേരി: ഓണമായിട്ടും സപ്ലെക്കോ മാവേലി സ്റ്റോറുകൾ കാലി തന്നെ ഇപ്പോൾ ദിനംപ്രതി സാധാരണക്കാർ ഏറെ പ്രതീക്ഷയോടെ സാധനങ്ങൾ വാങ്ങാൻ എത്തുകയും നിരാശരായി മടങ്ങുകയാണ് ഓണ വിപണിയിൽ വില വർദ്ധനവ് പിടിച്ചു നിർത്താൻ ഓണച്ചന്തയ ടക്കം നടത്താറുള്ള സിവിൽ സപ്ലെസ് വകുപ്പ് ഇത്തവണ ചരിത്രത്തിലാദ്യമായി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും ചെയ്തു മാവേലി സ്റ്റോറുകളിൽ മുഴുവൻ സബ്സിഡി സാധനങ്ങളും യഥേഷ്ടം ലഭ്യമാണെന്ന് മന്ത്രി ആവർത്തിക്കുമ്പോഴാണ് ഈ ഓണം ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി എന്ന അവസ്ഥ ഉപമിക്കാവുന്ന രീതിയിലാണ് ഉള്ളത്.


whatsapp-image-2024-09-07-at-21.53.12_a36ade3a

ചെസ്സ് പരിശീലനം തുടങ്ങി


തലശ്ശേരി:വലിയ മാടാവിൽ ഗവൺമെന്റ് യുപി സ്കൂളിൽ ചെസ്സ് പരിശീലനം ആരംഭിച്ചു.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഡോ: ജി.എൻ.സുകുമാർ സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ജയരാജൻ മാസ്റ്ററിനോപ്പം ചെസ്സ് കരുക്കൾ നീക്കി നിർവഹിച്ചു. . മദർ പി ടി എപ്രസിഡണ്ട് ബെറ്റി അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു.കെ അൻസാർ, അജ്മൽ, സുനിൽ മാസ്റ്റർ, മുരുകൻ മാസ്റ്റർസംസാരിച്ചു.


ചിത്രവിവരണം: ഡോ: ജി.എൻ സുകുമാർ കരു നീക്കി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-09-07-at-22.56.06_9c3494ff

പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച് ചെയ്തു.


തലശ്ശേരി : ക്രിമിനൽ പോലീസും മാഫിയാ മുഖ്യൻ . എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് യൂത്ത് ലീഗ് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.  


ജനറൽ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് സ്റ്റേഷനു മുൻപിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ച് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു. തസ്ലിം ചേറ്റംക്കുന്ന് , സി.കെ.പി മമ്മു, സാഹിർ പാലക്കൽ, സാദിഖ് മട്ടാമ്പ്രം , ഖാലിദ് കൈവട്ടം, ശഹബാസ് കായ്യത്ത്, വി.ജലീൽ, അഡ്വ. മുഹമ്മദ് സാഹിദ്,ടി.കെ ജമാൽ , തഷ് രിഫ് . ഉസ്സൻ മൊട്ട, ടി.പി ഷാനവാസ്, സഫ് വാൻ മേക്കുന്ന് എന്നിവർ സംസാരിച്ചു.


ജംഷീർ മഹമൂദ്, റമീസ് നരസിഹ, ഷഫീർതിരുവങ്ങലത്ത്, മജീദ്.കെ.വി , വി.സി. സജീർ, അഫ്സൽ കുന്നോത്ത്, ഷംഷീർ ഏ.കെ. ദിൽഷാദ് മാരിയമ്മ എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു


ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ട് സ്വാഗതവും, ട്രഷറർ ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു


captureccccc

മാധവി നിര്യാതയായി

തലശ്ശേരി:പാറാൽ തെരുവിലെ മിനിക്കി മാധവി (80) നിര്യാതയായി. മക്കൾ: ബാലൻ. വിജയൻ, മുരുകൻ,മോഹൻ ശോഭ


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2