മാഹി പാലത്തെ പൊലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടി : ചാലക്കര പുരുഷു

മാഹി പാലത്തെ പൊലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടി : ചാലക്കര പുരുഷു
മാഹി പാലത്തെ പൊലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടി : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 06, 11:21 PM
VASTHU
MANNAN
laureal

മാഹി പാലത്തെ

പൊലീസ് ഔട്ട് പോസ്റ്റ്

അടച്ചുപൂട്ടി

: ചാലക്കര പുരുഷു


മാഹി: ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ജനത്തിരക്കേറിയ ദേശീയ പാതയിലെ ജംഗ്ഷനിലുള്ള ന്യൂമാഹി പൊലീസ് സ്റ്റേഷന് കീഴിലുള്ള പൊലീസ് ഔട്ട് പോസ്റ്റ് അടച്ചുപൂട്ടി.

ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ മാഹിയോട് ചേർന്ന് കണ്ണൂർ ജില്ലയുടെ പ്രവേശന കവാടത്തിലാണ് ഈ പൊലിസ് ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.2006 ൽ കൊടിയേരി ബാലകൃഷ്ണൻ എം എൽ എ യായിരുന്നപ്പോഴാണ് ന്യൂമാഹിയുടെ ഹൃദയ ഭാഗത്ത് ഈ ഔട്ട് പോസ്റ്റ് സ്ഥാപിച്ചിരുന്നത്.

24 മണിക്കൂറും പ്രവർത്തിച്ചു വന്ന ഇവിടെ ഒരു എഎസ്.ഐ. ഉൾപ്പടെ രണ്ട് പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകാറുണ്ട്. ബസ്സുകളുടെ മത്സരഓട്ടം തടയാനും, ട്രാഫിക് നിയന്ത്രണത്തിനും, ക്രമസമാധാന പാലനത്തിനുമായാണ് ഔട്ട് പോസ്റ്റ് ഇവിടെ സ്ഥാപിച്ചത്.

നാട്ടുകാരുടെ സഹകരണത്തോടെയാണ് ഇവിടെ വൈദ്യുതിയും വെള്ളവും, ഫർണിച്ചറുകളുമെല്ലാം ലഭ്യമാക്കിയിരുന്നത്.

ഓട്ട് പോസ്റ്റിന്റെ മേൽക്കുര യിലും തറയിലുമെല്ലാം കാട് കയറിയിട്ടുണ്ട്.

 ന്യൂമാഹിയുടെ ഇറച്ചി - പച്ചക്കറി മാർക്കറ്റ് റോഡിന് മറുപുറത്ത് പുഴയോരത്താണ്. ജംഗ്ഷനിൽ നിന്ന് എതിർ ഭാഗത്തേക്ക് മുറിച്ചു കടക്കാൻ സീമ്പ്ര ലൈൻ പോലും റോഡിലില്ല.

മാഹി പാലം ജംഗ്ഷനിൽ നിന്ന് പരിമഠം ഭാഗത്തേക്ക് , ദേശിയ പാത തിരയിളക്കം പോലെ കയറ്റിറക്കം പോലെ അശാസ്ത്രീയമായാണ് താർ ചെയ്തത്.

ഇരുചക്ര വാഹനങ്ങൾ അൽപ്പം വേഗതയിൽ പോയാൽ അപകടം ഉറപ്പാണ്.

ഈ ഭാഗത്ത് അപകട മരണങ്ങളടക്കം സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസംബസ്സിനടിയിൽപ്പെട്ട് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. രാത്രി കാലമായാൽ മാഹി പാലം പരിസരം മദ്യപന്മാരുടേയും, മയക്ക്മരുന്ന് ഇടപാടുകാരുടേയും വിഹാര കേന്ദ്രമായി മാറും.

നഗരത്തിൽ സി.സി.ടി.വി. കേമറകളുണ്ടെങ്കിലും അവയെല്ലാം കണ്ണടച്ചിട്ട് മാസങ്ങളേറെയായി.


ചിത്രവിവരണം: അടച്ചുപൂട്ടിയ പൊലീസ് ഔട്ട് പോസ്റ്റ്

പുതുച്ചേരി - മാഹി ഓണത്തിന്

സ്പെഷൽ ബസ്സ് ബുക്കിംങ്ങ് തുടങ്ങി


മാഹി: പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുതുച്ചേരി - മാഹി റൂട്ടിൽ വില്ലുപുരം വഴി ഓണം പ്രമാണിച്ച്

സപ്തംബർ13 ന്

സ്പെഷൽ ബസ് സർവ്വീസ് നടത്തും. ടിക്കറ്റ് ബുക്കിംങ്ങ് ആരംഭിച്ചിട്ടുണ്ട്.

പുതുച്ചേരി മുതൽ മാഹി വരെ വില്ലുപുരം വഴിയുള്ള ബസ്സ് വൈകുന്നേരം 6 മണിക്ക് പുറപ്പെടും. ഈ സ്പെഷൽ ബസുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് പുതുച്ചേരി പുതിയ ബസ് സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് സെൻ്റർ വഴിയും ബസ്സ് ഇന്ത്യ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.


മൂന്നരപതിറ്റാണ്ട് മുമ്പത്തെ

പത്താം ക്ലാസ്സുകാർ 8ന്

പാട്യത്ത് സംഗമിക്കും

തലശ്ശേരി : 35 വർഷം മുൻപ് 1989 ൽ പാട്യം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സപ്റ്റംബർ 8-ന് ദ ടോട്ടൽ റി കോൾ എന്ന പേരിൽ ഒത്തുചേരും.സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

14 രാജ്യങ്ങളിലായി വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്തു ജീവിക്കുന്നവർ ഉൾപെടെ 100 ഓളം പൂർവ്വ വിദ്യാർത്ഥികളും അക്കാലത്ത് പഠിപ്പിച്ചവരിൽ ജീവിച്ചിരിക്കുന്ന അദ്ധ്യാപകരും സംബന്ധിക്കും 

സൗഹൃദ സംഗം, ഗുരു ജനങ്ങളെ ആദരിക്കൽ, സ്നേഹവിരുന്ന്, അംഗങ്ങളുടെ കലാപരിപാടികൾ. തുടങ്ങിയവ രാവിലെ . 9 മുതൽ ആരംഭിക്കും. മുതിർന്ന അദ്ധ്യാപിക രോഹിണി ടീച്ചർ (ബംഗളൂര്) ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഫിബ്രവരിയിൽ തുടക്കമിട്ട പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തീരുമാനിച്ച

 സാമൂഹ്യ സേവനത്തിന്റെ ഭാഗമായി അന്നത്തെ സഹപാഠികളിൽ സാമ്പത്തികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകളനുഭവിക്കുന്നവരെ സഹായിച്ചു വരികയാണ്. 3 പേര്‍ക്ക് ഇതിനകം സഹായം നൽകിക്കഴിഞ്ഞു. ഇത്തരം സഹായങ്ങൾ തുടരും.. വാർത്താ സമ്മേളനത്തിൽ  സന്തോഷ് പി.നാരായണൻ,എ. മുരളികൃഷ്ണൻ, അനോജ് കുറ്റിച്ചി, കെ.റീന , ടി എം.ഷർളി, ബിന്ദു മമ്പള്ളി,വി.എം.സുധീഷ് കുമാർ സംബന്ധിച്ചു.


whatsapp-image-2024-09-06-at-20.03.36_79117daa

ഡ്യൂട്ടി റൂമിൽ മദ്യപിച്ച്

പൊലീസുകാരൻ ഓഫിസറെ

പൊതിരെ തല്ലി

മാഹി. ഇന്ത്യൻ ബാങ്കിന്റെ ഗാർഡ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തമ്മിൽ പൊരിഞ്ഞ തല്ല്.

മദ്യപി ച്ചെത്തിയ പൊലിസുകാരനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഓഫീസർക്ക് പൊതിരെ തല്ല് കിട്ടിയത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. എസ്.ഐ. കമലഹാസനാണ് മർദ്ദനമേറ്റത്.

ഇയാളെ മാഹി ഗവ: ആശുപത്രിയിൽപ്രവേശിപ്പിച്ചിട്ടുണ്ട്.. പകൽ നേരത്ത് വനിതയടക്കം മൂന്ന് പേരാണ് ഗാർഡ് റൂമിൽഡ്യൂട്ടിയിലുണ്ടാവുക. സി.സി.ടി.വി. ക്യാമറയ ടക്കുള്ള ബാങ്കാണിത്. തമ്മിൽ തല്ല് ഇതിന് മുമ്പും ഉണ്ടായതായി പരിസരവാസികൾ പറയുന്നു.


മുക്കാളി വാഹന അപകടം: മാഹി സ്വദേശി ഷജിലിൻ്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ 


മാഹി: കഴിഞ്ഞ ദിവസം കോഴിക്കോട് ഏയർപോർട്ടിൽ നിന്നും ചാലക്കരയിലെ വീട്ടിലേക്ക് വരുന്ന വഴി മുക്കാളി ദേശീയ പാതയിൽ നടന്ന വാഹന അപകടത്തിൽ മരണപ്പെട്ട ചാലക്കരയിലെ കളത്തിൽ ഷജിലിൻ്റെ (52) മുദദേഹം ഇന്ന് ഉച്ചയ്ക്ക് 12.30 ന് സ്വവസതിയിൽ സംസകരിക്കും. അവസാനമായി രണ്ടുവർഷം മുമ്പാണ് നാട്ടിൽ വന്നത്. ഭാര്യയും , മക്കളും അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരേണ്ടതിനാൽ ഷിജിലിൻ്റെ മൃദദേഹം വടകര ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു.. മകൻ വരുന്നതും കാത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അമ്മ പ്രസന്നയുടെ മുന്നിലെത്തിയത് മകൻ്റെ ചേതനയറ്റ ശരീരം മാത്രം. അച്ഛൻ: പരേതനായ രത്നകാന്തൻ. ഭാര്യ: ശീതൾ. മക്കൾ: സിദ്ധാന്ത്, സാൻവി. സഹോദരങ്ങൾ: പ്രഷിൽ യു.എസ്.എ,) വിപിൻ. (യു.കെ)


mannan-coconu-oil--new-advt


whatsapp-image-2024-09-06-at-20.10.12_79711639

വയോജന മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.


തലശ്ശേരി:കേരള സർക്കാർ, കതിരൂർ.ഗ്രാമ പഞ്ചായത്ത് ആയുർവേദ ആശുപത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് & വെൽനസ് സെൻ്റർഎന്നിവയുടെ നേതൃത്വത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പും . ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കതിരൂർ സൈക്ലോൺ ഷെൽറ്ററിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ ഉദ്ഘാടനം ചെയ്തു.ഭാസ്കരൻ കൂരാറത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ കെ സെബിന , കെ കൃഷ്ണൻ,ഡോ എം മിഥുനശ്രീ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.ഷീബ,മോനിഷ മോഹൻ തുടങ്ങിയവർ സംസാരിച്ചു.യോഗാ ഇൻസ്ട്രക്ടർ ചാരിഷ്മ ജയൻ്റെ നേതൃത്വത്തിൽ യോഗ പ്രദർശനവും നടന്നു.


ചിത്രവിവരണം:കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2024-09-06-at-20.10.43_728e405b

ചിത്ര പ്രദർശനം പുതുച്ചേരി കളക്ടർ സന്ദർശിച്ചു


മാഹി: എക്സൽ പബ്ലിക്ക് സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുമിക്കാം ഒന്നിക്കാം വയനാടിനായി

എന്ന പേരിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്ന വയനാടിനെ സഹായിക്കുന്നതിന് വേണ്ടി നടന്നുവരുന്ന ചിത്രപ്രദർശനം പുതുച്ചേരി ഡിസ്ട്രിക്ട് കളക്ടർ എ. കുലോത്തുങ്കൻ. ഐ എ എസ്, സന്ദർശിച്ചു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, ഡെപ്യൂട്ടി തഹസീൽദാർ മനോജ്‌ വളവിൽ തുടങ്ങിയവരും കളക്ടറെ അനുഗമിച്ചു.മാനേജ്മെന്റ് ട്രസ്റ്റി ഡോക്ടർ. പി രവീന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ സതി. എം. കുറുപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദ് തുടങ്ങിയവർ ചേർന്ന് കളക്ടറെ സ്വീകരിച്ചു സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശ്രീവാഗ്ദാ വരച്ച

പ്രളയത്തിൽ അകപ്പെട്ട് ആനയുടെ മുന്നിൽ അഭയം തേടി മൃഗ സ്നേഹത്തിന്റെ പ്രതീകമായി മാറിയ മുത്തശ്ശിയുടെയും കുഞ്ഞുങ്ങളുടെയും ചിത്രം കളക്ടർക്ക് നൽകി. സാമൂഹിക പ്രതിബദ്ധതക്ക് മാതൃകയായി മാറിയ പ്രവർത്തനത്തെ കളക്ടർ അഭിനന്ദിച്ചു



ചിത്രവിവരണം: പുതുചേരികലക്ടർ എ. കൂലോത്തുക്കൾ

ചിത്രപ്രദർശനം നോക്കിക്കാണുന്നു

whatsapp-image-2024-09-06-at-20.11.25_8c25dbf0

എം.കെ. ബാലൻ നിര്യാതനായി.

ന്യൂമാഹി: കോൺഗ്രസ്സ് നേതാവും വ്യാപാരിയുമായിരുന്ന പെരുമുണ്ടേരിയിലെ എം.കെ ബാലൻ (82) നിര്യാതനായി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ന്യൂമാഹി യൂത്ത് കോൺഗ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്, പെരുമുണ്ടേരി ശ്രീ നാരായണമഠം ഭാരവാഹിയുമായി പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: വനജ. മക്കൾ: സജീന്ദ്രൻ (കച്ചവടം), രജീന്ദ്രൻ, സപ്ന. മരുമക്കൾ: റീഷ്യ, ഡയാന, പവിത്രൻ. സഹോദരങ്ങൾ: ദേവി, പരേതരായ കൃഷ്ണൻ, മാതു, നാണു.


whatsapp-image-2024-09-06-at-20.12.12_a6b7bec9

ലക്ഷ്മിയമ്മ നിര്യാതയായി.


ന്യൂമാഹി:പെരിങ്ങാടി മങ്ങാട് കോവുക്കൽ ഈന്തുള്ളതിൽ ആയഞ്ചേരി ലക്ഷ്മിയമ്മ (95) നിര്യാതയായി. മങ്ങാട് വാണുകണ്ട കോവിലകത്ത് നാരായണൻ അടിയോടിയുടെ ഭാര്യയാണ്. മക്കൾ: രമേശൻ, അനിത. മരുമക്കൾ: വേണു നമ്പ്യാർ (കരിയാട്), ഷീജ (വനിതാ സഹകരണ സംഘം, ചൊക്ലി). സഹോദരങ്ങൾ: ഇ എ പ്രഭാകരൻ, പരേതനായ ഇ എ ശങ്കരൻ നമ്പ്യാർ (റിട്ട. സതേൺ റെയിൽവേ).


rev1

ജാനു നിര്യാതയായി.


തലശ്ശേരി:പൊന്ന്യംകുണ്ടു ചിറയിലെമുള്ളൻ കോട്ടായി ഹൗസിലെ

ജാനു (83)നിര്യാതയായി.ഭർത്താവ് :പരേതനായമുള്ളൻ കോട്ടായി ദാമു .

മക്കൾ :ശോഭ ചമ്പാട്,

അശോകൻ ബേങ്കുളൂർ,രജിത പിണറായി,ലതിക മൊകേരി,

സന്തോഷ് ബേങ്കുളൂർ,ശ്രീജിത്ത് ബേങ്കുളൂർ,

ഷീബ ഗൾഫ്,

മരുമക്കൾ: രഘുനാഥ് ചമ്പാട്, വിജിത ബേങ്കുളൂർ,

പരേതനായ പത്മനാഭൻ,പ്രേമൻ മൊകേരി,

സജിന , സിജിന, അശോകൻ ഗൾഫ് .

സഹോദരങ്ങൾ: സുരേന്ദ്രൻ, മോഹനൻ, കമല, ഗിരിജ,

വനജ പരേതരായ ദാസൻ ,വിജയൻ .

സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക്.


whatsapp-image-2024-09-06-at-20.13.16_1e349512

പാലം തകർന്ന് ടിപ്പർ ലോറി തോട്ടിൽ വീണു


ന്യൂമാഹി: പെരിങ്ങാടി ഈച്ചി വായനശാല റോഡിലേക്കുള്ള പാലം തകർന്നു വീണു.

പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ടിപ്പർ ലോറി അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ കാലത്താണ് അപകടം.


ചിത്ര വിവരണം: പാലം തകർന്ന് ടിപ്പർ ലോറി

തോട്ടിൽ വീണ നിലയിൽ


മൂന്നരപതിറ്റാണ്ട് മുമ്പത്തെ

പത്താം ക്ലാസ്സുകാർ 8ന് പാട്യത്ത്

സംഗമിക്കും


തലശ്ശേരി : 35 വർഷം മുൻപ് 1989 ൽ പാട്യം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സപ്റ്റംബർ 8-ന് ദ ടോട്ടൽ റി കോൾ എന്ന പേരിൽ ഒത്തുചേരും.സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

14 രാജ്യങ്ങളിലായി വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്തു ജീവിക്കുന്നവർ ഉൾപെടെ 100 ഓളം പൂർവ്വ വിദ്യാർത്ഥികളും അക്കാലത്ത് പഠിപ്പിച്ചവരിൽ ജീവിച്ചിരിക്കുന്ന അദ്ധ്യാപകരും സംബന്ധിക്കും 

സൗഹൃദ സംഗം, ഗുരു ജനങ്ങളെ ആദരിക്കൽ, സ്നേഹവിരുന്ന്, അംഗങ്ങളുടെ കലാപരിപാടികൾ. തുടങ്ങിയവ രാവിലെ . 9 മുതൽ ആരംഭിക്കും. മുതിർന്ന അദ്ധ്യാപിക രോഹിണി ടീച്ചർ (ബംഗളൂര്) ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഫിബ്രവരിയിൽ തുടക്കമിട്ട പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തീരുമാനിച്ച

 സാമൂഹ്യ സേവനത്തിന്റെ ഭാഗമായി അന്നത്തെ സഹപാഠികളിൽ സാമ്പത്തികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകളനുഭവിക്കുന്നവരെ സഹായിച്ചു വരികയാണ്. 3 പേര്‍ക്ക് ഇതിനകം സഹായം നൽകിക്കഴിഞ്ഞു. ഇത്തരം സഹായങ്ങൾ തുടരും.. വാർത്താ സമ്മേളനത്തിൽ  സന്തോഷ് പി.നാരായണൻ,എ. മുരളികൃഷ്ണൻ, അനോജ് കുറ്റിച്ചി, കെ.റീന , ടി എം.ഷർളി, ബിന്ദു മമ്പള്ളി,വി.എം.സുധീഷ് കുമാർ സംബന്ധിച്ചു.


capture_1725646175

പി.ടി. വസുമതി നിര്യാതയായി.

തലശ്ശേരി:പാറാലിൽ പുല്ലുണ്ട ഹൗസിൽ പി.ടി. വസുമതി ( 74) നിര്യാതയായി. ഭർത്താവ് പരേതനായ എം.കെരാമചന്ദ്രൻ (ഇന്ത്യൻ ബാങ്ക്) മകൾ: എം.പി.സുമിഷ എം.പി.1വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ .) മരുമകൻ :കെ ആർ . അജയകുമാർ (ശുചിത്വ മിഷൻ കണ്ണൂർ ). സഹോദരങ്ങൾ :അച്ചുതൻ നായർ കോട്ടയം, ഭാസ്കരൻ പയ്യോളി, കാർത്തിക തൃശ്ശൂർ, പരേതരായ പി.ടി ചന്ദ്രൻ, സരോജിനി.


capture_1725647099

സാവിത്രി നിര്യാതയായി.


തലശ്ശേരി:വാടിയിൽ പീടികയിൽ ശ്രീഭവനിൽ വി. സാവിത്രി (72) നിര്യാതയായി. ഭർത്താവ് ഇ നാണു (ഇലട്രിഷൻ )മക്കൾ രതീഷ് കുമാർ. ശ്രീരേഖ. മരുമക്കൾ ബൈന. പ്രകാശൻ.


capture_1725647224

'കുട്ടി' അധ്യാപകർ കൗതുകമായി

മാഹി: ഗവ.എൽ.പി.സ്ക്കൂളിൽ അധ്യാപക ദിനത്തിൽ അഞ്ചാം തരം വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിൽ ക്ലാസ് എടുത്തത് ഒരു പുത്തൻ അനുഭവമായി .കുട്ടികൾ അവതരിപ്പിക്കാറുള്ള സ്ക്കൂൾ അസംബ്ലി അധ്യാപകർ അവതരിപ്പിച്ചത് കുട്ടികൾക്ക് കൗതുകമായി.അധ്യാപക ദിനത്തെക്കുറിച്ച് ശ്രീമതി.റോജ ടീച്ചർ

പ്രസംഗിച്ചു.പ്രധാന അധ്യാപിക ശ്രീമതി. ബീന, അധ്യാപകരായ പ്രീത,ഡെൽസി ഫെർണാണ്ടസ് ,അതുല്യ,വിനിത വിജയൻ ,അൻജുൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി


mannan-advt-new

നിയമ ബോധവൽക്കരണ

ക്ലാസ് സംഘടിപ്പിച്ചു


മാഹി: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ മിഷൻ ശക്തി ടീമിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ബി.എഡ് കോളേജ് വിദ്യാർത്ഥികൾക്ക് നിയമ അവബോധ സദസ്സ് സംഘടിപ്പിച്ചു. സ്ത്രീകൾക്കെതിരെയുള്ള വർധിച്ചു വരുന്ന 

ഗാർഹിക പീഡനo, സ്ത്രീധനവുമായി ബദ്ധപ്പെട്ട കുറ്റകൃത്യങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ ലൈംഗിക പീഡനം തടയാനുള്ള (പോക്സോ) നിയമം, എന്നിവയെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാനായി വിവിധ നിയമങ്ങൾ വിശദീകരിക്കപ്പെട്ടു.

അഡ്വ.എൻ.കെ.ഇന്ദ്രപ്രസാദ് മുഖ്യാതിഥിയായിരുന്നു. മിഷൻ ശക്തി അംഗങ്ങളായ ബൈനി പവിത്രൻ, കെ.എം. ദൃശ്യ സംസാരിച്ചു.

vasthu-advt
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2