പ്രകൃതിയുടെ കൂറ്റൻ പൂക്കളമൊരുക്കി മയ്യഴിൽ ഓണം നേരത്തെ വിരുന്നിനെത്തി : ചാലക്കര പുരുഷു

പ്രകൃതിയുടെ കൂറ്റൻ പൂക്കളമൊരുക്കി മയ്യഴിൽ ഓണം നേരത്തെ വിരുന്നിനെത്തി : ചാലക്കര പുരുഷു
പ്രകൃതിയുടെ കൂറ്റൻ പൂക്കളമൊരുക്കി മയ്യഴിൽ ഓണം നേരത്തെ വിരുന്നിനെത്തി : ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 05, 11:11 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പ്രകൃതിയുടെ കൂറ്റൻ

പൂക്കളമൊരുക്കി

മയ്യഴിൽ ഓണം

നേരത്തെ

വിരുന്നിനെത്തി

ചാലക്കര പുരുഷു


മാഹി: ഒരു തുണ്ട് സ്ഥലത്തിന് പൊന്നും വിലയുള്ള മാഹിയിൽ ഓണത്തെ വരവേൽക്കാൻ മല്ലികയും, ജമന്തിയും,ചെണ്ടുമല്ലിയുമെല്ലാം മുണ്ടോക്കിലെ ഓടത്തിനകത്ത് വസന്തോത്സവം തീർത്തു.

പൂക്കളും പൂമ്പാറ്റകളും .സൗരഭ്യവുമെല്ലാം ചേർന്ന് ഇവിടം ഗുണ്ടൽപേട്ടിന്റെ കൂട്ടുകാരിയായി മാറി.

കർഷക സംഘം മാഹി വില്ലേജ് കമ്മിറ്റിയാണ്കണ്ണിനും കരളിനും കുളിരേകുന്ന ദൃശ്യചാരുത വിരിയിച്ചത്.രണ്ട് മാസം മുമ്പ് വിത്തിട്ടഒരേക്കറിൽ ഇപ്പോൾ വർണ്ണ പുഷ്പങ്ങൾ പുത്തുലഞ്ഞ് നിൽക്കുകയാണ്.

whatsapp-image-2024-09-05-at-22.27.29_533f245a

ഓണത്തിന് ഇത്തവണ മയ്യഴിക്കാരുടെ പൂമുഖങ്ങളിലെ പുക്കളങ്ങളിലേക്ക് മയ്യഴിയുടെ ഗന്ധമുള്ള പുക്കളും ഇടം നേടും.

 സി.ടി വിജീഷ്, കെ.പി നൗഷാദ്, മനോഷ്കുമാർ, കെ. രജിൽ എന്നിവരുട ആശയമാണ് പുഷ്പിതമായത്.കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ച കെ.പി ജയരാജന്റെ നിർദേശങ്ങൾ പൂപ്പാടത്തിന് നിറവും സുഗന്ധവുമേകി. 

. കഴിഞ്ഞ ഓണക്കാലത്ത് പുത്തലം ക്ഷേത്രത്തിന് സമീപത്തെ 17 സെന്റിലെ പൂകൃഷി വിജയിച്ചതോടെയാണ് പ്രവർത്തകർക്ക് ആവേശമായത്. 

പ്രവാസിയായ മാഹി സ്വദേശി ജിനോസ് ബഷീറാണ് കൃഷിക്ക് സ്ഥലം വിട്ടുനൽകിയത്. പൂക്കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല കർഷകസംഘത്തിൻ്റെ പ്രവർത്തനം.

വറ്റൽ മുളക് കൃഷിയിലും മയ്യഴിയുടെ എരിവ് നാട്ടുകാർ അനുഭവിച്ചറിഞ്ഞതാണ്..

whatsapp-image-2024-09-05-at-22.27.28_bae2aba0

വറ്റൽ മുളക് പൊടിച്ച് മാഹി ചില്ലീസ് എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

കേബേജ്, കോളിഫ്ളവർ, വെള്ളരി, തണ്ണിമത്തൻ കൃഷിയിലും നൂറ് മേനിയായിരുന്നു. തരിശുഭൂമിയില്ലാത്ത നാടായി മയ്യഴിയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് യുവ കർഷകർ മണ്ണിൽ കനകം വിളയിക്കുന്നത്.


ചിത്രവിവരണം: മയ്യഴിപ്പുഴയുടെ തീരങ്ങൾ പുഷ്പിണിയായപ്പോൾ


പൂർണമായും കൃഷി യോഗ്യമാക്കുകയെന്ന ദൗത്യമാണ് കർഷകസംഘം ഏറ്റെടു ത്തത്


asas

പരാതികൾ കേൾക്കാൻ പുതിയ ഗവർണ്ണർമയ്യഴിയിലെത്തി:

മിന്നൽ സന്ദർശനം നടത്തി


മാഹി:മലയാളിയായ പോണ്ടിച്ചേരിയുടെ പുതിയ ലഫ്. ഗവർണ്ണ ർ കെ കൈലാസനാഥൻ ഇന്നലെ കാലത്ത് മയ്യഴിയിലെത്തി.

പാതിവഴിയിൽനിലച്ചുപോയ മത്സ്യബന്ധന തുറമുഖം, പുഴയോര നടപ്പാത, ട്രോമകെയർയുണിറ്റ്, ബൈപാസ് റോഡ് എന്നിവയ്ക്ക് പുറമെ

മുൻകൂട്ടി നിശ്ചയിക്കാതെ പോണ്ടിച്ചേരി യൂണിവേർസിറ്റി സെന്റർ, ആയുർവേദ മെഡിക്കൽ കോളജ് എന്നിവയും ഗവർണ്ണർ സന്ദർശിച്ചു.


കാര്യങ്ങൾ വകുപ്പ് മേധാവികളോട് വിശദമായി ചോദിച്ചറിഞ്ഞു.

സർവീസ് - വ്യക്തിഗത പരാതികളൊന്നും സ്വീകരിക്കാതിരുന്ന ഗവർണ്ണർ, പ്രമുഖ രാഷ്ട്രീയ-സാമുഹ്യ സംഘടനാ നേതാക്കളിൽ നിന്നും പരാതികൾ സ്വീകരിച്ചു.

ഇതിന് മുൻപ് പലപ്പോഴും ഗവർണ്ണർമാർമാഹിയിൽ വരുന്നതും സർക്കാർ പരിപാടികളിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതും മാഹിയിലെ പൊതുജനങ്ങൾ പലപ്പോഴും അവർ തിരിച്ചു പോയ ശേഷമേ അറിയാറുള്ളൂ. സർക്കാ ർ തല പരിപാടികളിൽ പങ്കെടുക്കുന്ന ഈ ഭരണാ ധികാരികൾ പൊതുജനങ്ങളുമായി മുഖാമുഖം കാണാനോ പരാതികൾ സ്വീകരിക്കാനോ സമയം കണ്ടെത്താറുമില്ല.

whatsapp-image-2024-09-05-at-22.26.16_d4b0cfd0

സംസ്ഥാന ഭരണ കേന്ദ്രവും ഭരണാധികാരികളും മാഹിയിൽ നിന്നും എഴുന്നൂറ് കിലോമീറ്റർ അകലെ തലസ്ഥാനമായ പോണ്ടിച്ചേരിയിലാണ്. മാഹിയിൽ നിന്നും മന്ത്രിസഭയിൽ പ്രതി നിധിയില്ല. മാഹിയിൽ നിന്നുള്ള ഏക എം എൽ എ പ്രതിപക്ഷത്തുമാണ്. പ്രാദേശിക ഭരണം നടത്തുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടന്നിട്ട് പ തിറ്റാണ്ടുകൾ കഴിഞ്ഞു. ഉദ്യോഗസ്ഥൻമാരിൽ പ്രധാനപ്പെട്ടവരെല്ലം മലയാളം അറിയാത്ത തമിഴ്സംസാരിക്കുന്നവരുമാണ്. ഇവരിൽ അധിക പേരും ആഴ്ചയിൽ അവധിദിവസത്തോട് ചേർന്ന് ഒന്നോ രണ്ടോ ദിവസം കൂടി ലീവ് എടുത്ത് പോണ്ടിച്ചേരിയിലായിരിക്കും. മാഹിയിലും പോ ണ്ടിച്ചേരിയിലും കൂടി ഒരു ആർ ടി ഒ മാത്രമേയുള്ളൂ. മാഹിയിൽ ജോലി ചെയ്യാൻ തമിഴ് സംസാരി ക്കുന്ന പോണ്ടിച്ചേരിക്കാർക്ക് താല്പര്യവുമില്ലെന്നാണ്ആക്ഷേപം.


യോഗ്യരായ മാഹിയിലെ ചെറുപ്പക്കാരായ ഉദ്യോഗാർത്ഥികളെ പല വകുപ്പുകളിലും ഒഴിവുണ്ടായിട്ടും എന്തു കൊണ്ടാണ് നിയമിക്കാത്തത് എന്ന് മനസ്സിലാവുന്നില്ല. മാഹിയിലുള്ള അശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹൈസ്കൂളുകൾ , കോളജ്, ഇലക്ട്രി സിറ്റി, തുടങ്ങിയ പല സർക്കാർ വകുപ്പുകളിലും ധാരാളം ഉദ്യോഗ നിയമനം നടക്കാതെ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.

മാഹിയിലെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങ ൾക്ക് പരിഹാരം കാണാൻ സാധിക്കാതെ ആരെസമീപിക്കണം എന്നറിയാതെ ജനങ്ങൾ ഇരുളിൽ തപ്പുകയാണ്. ഇവിടത്തെ വെദ്യുതി വകുപ്പിൻ്റെകെടുകാര്യസ്ഥത പറയാൻ പറ്റാത്ത വിധം ദുസ്സഹ മാണ്. തെരുവ് വിളക്കുകൾ പലതും കത്താതായി ട്ട് പരാതി കൊടുത്ത് ജനങ്ങൾ മടുത്തു.


പഴയ കാലത്ത് കിട്ടി കൊണ്ടിരുന്ന ക്ഷേമപെൻഷൻ അല്ലാതെ പുതിയതൊന്നും പരിഗണിക്കാൻ ഇവിടെ ആളില്ല. റേഷൻ വിതരണ സംവിധാനം മുടങ്ങിയിട്ട് വർഷങ്ങളായി. റേഷന് പകരം വല്ലപ്പോഴും കിട്ടികൊണ്ടിരിക്കുന്ന സംഖ്യയും കൃത്യമായി കിട്ടുന്നില്ല.ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഇത്തരം പരാതികളുടെ ഭാണ്ഡം തന്നെ രാഷ്ട്രീയ പാർടികളും, സാമുഹ്യ സംഘടനകളും പുതിയ ഗവർണ്ണരുടെ മുമ്പിൽ സമർപ്പിച്ചു..


അടുത്തിടെ ജനശബ്ദം മാഹി പ്രതിനിധിസംഘം പുതുച്ചേരി രാജ്ഭവനിലെത്തി മയ്യഴിയുടെ വികസന മുരടിപ്പിനെ സംബന്ധിച്ച് രേഖാ സഹിതം കൂടിക്കാഴ്ച നടത്തിയിരുന്നു.

 ഗവർണ്ണർ മയ്യഴിക്കടുത്ത വടകര സ്വദേശിയായത് കൊണ്ട് മയ്യഴിക്കാർ വലിയ പ്രതീക്ഷയിലാണുള്ളത്.


ചിത്രവിവരണം: മയ്യഴി തുറമുഖ പ്രദേശം

ലഫ്: ഗവർണ്ണർ കെ. കൈലാസനാഥൻ

സന്ദർശിക്കുന്നു.


452718715_917478067062043_4465944236956569006_n

ഓണക്കാല ആഘോഷ

പരിപാടികൾ

മാഹിയിലും വേണം

മാഹി:ഓണം കേരളത്തിൻ്റെ ദേശീയോത്സവമാണെന്നിരിക്കെ,

ഓണക്കാലത്ത് ദേശത്തും വിദേശങ്ങളിലുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കും വിധമുള്ള കേരളീയ കലകൾ കേരളത്തിലെന്നപോലെ മാഹിയിലുംനടത്തമെന്ന് ജനശബ്ദം മാഹി പ്രസിഡണ്ട് ചാലക്കര പുരുഷുവും സെക്രട്ടറി ഇ.കെ. റഫീഖും പുതുച്ചേരി ലഫ്: ഗവർണ്ണരോടഭ്യർത്ഥിച്ചു. ഓണക്കാലത്ത് ടൂറിസം മേഖലയെ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണ്.

ഏതാനും വർഷം മുമ്പുവരെ മയ്യഴി മഹോത്സവം എന്ന പേരിൽ നാടാകെ പങ്കെടുക്കുന്ന കലോത്സവം നടത്തിവന്നിരുന്നു. ഇപ്പോഴതും നടക്കുന്നില്ല. ഓണക്കാലത്ത് എല്ലാ വർഷവും കേരളീയ ഓണക്കളികൾ സംഘടിപ്പിക്കാനുള്ള അവസരമൊരുക്കണമെന്നും അഭ്യർത്ഥിച്ചു. ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഗവർണ്ണർ പറഞ്ഞു.


ആരോഗ്യ വകുപ്പിലെ

ഒഴിവുകൾ നികത്തണം

മാഹി:ആരോഗ്യ വകുപ്പിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക,എൻ എച്ച് എം ജീവനക്കാരെസ്ഥിരപ്പെടുത്തുക, ശമ്പള വർദ്ധനവ് അനുവദിക്കുക, സർവ്വീസിൽ ഇരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് ജോലി നൽകുക, ട്രോമ കെയർ നിർമാണംത്വരിതപ്പെടുത്തുക,  പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൻ്റെ പുതിയ കെട്ടിട നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്

ഹോസ്പിറ്റൽഎംപ്ലോയീസ് അസോസ്സിയേഷൻ ഗവർണ്ണർക്ക് നിവേദനം നൽകി.കെ.എം.പവിത്രൻ, എൻ.മോഹനൻ, ജയന്തി സംബന്ധിച്ചു


450381319_908653474611169_6958104664750398722_n

ഭിന്നശേഷിക്കാരെ

പരിപാലിക്കുന്ന

രക്ഷിതാക്കൾക്ക്

സാമ്പത്തിക സഹായം

നൽകണം.


മാഹി:ഭിന്നശേഷിക്കാരെ പരിപാലിക്കുന്ന രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, മുൻകാലങ്ങളിൽ നൽകിയ പലിശരഹിത സ്വയം തൊഴിൽ വായ്പ പുന:സ്ഥാപിക്കുക, മുചക്ര വാഹനം അനുവദിക്കുന്നത് 65% ഉള്ളവർക്ക് എന്നത് 40% എന്നാക്കി മാറ്റുക, പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പ് എന്നിവ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം 

ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻ ലഫ്. ഗവർണർക്ക് നൽകി.

പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു, ജന. സെക്രട്ടറി ശിവൻ തിരുവങ്ങാടൻ എന്നിവരാണ് നിവേദനം

നൽകിയത്.


whatsapp-image-2024-09-05-at-22.28.33_c33f7d30

കെ.കെ. മാരാർ മാഷിനെ ആദരിച്ചു.


തലശ്ശേരി:സ്റ്റേഡിയത്തിലെ പ്രഭാത സവാരിക്കും, വ്യായാമത്തിനുമായി എത്തുന്നവരുടെ കൂട്ടായ്മയായ ടെലി ഫിറ്റ്നസ് ചാലഞ്ചേർസി

 ന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു ചടങ്ങിന്റെ ഭാഗമായി പ്രശസ്ത ചിത്രകാരനും ചരിത്രകാരനുമായ കെ.കെ.മാരാർ മാഷിന് ആദരവ് നൽകി റിട്ടയർ ചെയ്തതിനുശേഷം ആണ് പഠിപ്പിച്ച കുട്ടികളുടെ സ്നേഹവും സന്തോഷവും അറിഞ്ഞ് ആസ്വദിക്കുന്നതെന്നും, മരുന്നുകളുടെ ഏറ്റവും വലിയ മാർക്കറ്റ് ആകുന്ന കേരളത്തിൽ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

തലശ്ശേരി സ്റ്റേഡിയത്തിന്റെ സാംസ്കാരിക പൈതൃകത്തെ പറ്റിയും, കായികപാരമ്പര്യത്തെക്കുറിച്ചും മാരാർ ചൂണ്ടിക്കാട്ടി

.ടെലി ഫിറ്റ്നസിലെ അദ്ധ്യാപകരായ മുൻ തലശ്ശേരി നഗര സഭാംഗമായ ഹെൻറി മാസ്റ്റർ, ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മിസ്ട്രെസ്, ശൈലജ ടീച്ചർ, യതീന്ദ്രൻ മാസ്റ്റർ, മുനീർ മാസ്റ്റർ, രൂപശ്രീ ടീച്ചർ, എന്നിവരെയൂം ആദരിച്ചു

 മുൻ ജോയിൻ്റ് എക്സൈസ് കമ്മീഷഷണർ പികെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. 

 ഫൈസൽ പുനത്തിൽ,  ഫഹീം. ഒ. വി., അസ്‌ലം ആര്യ, ഫൈസൽ പാലിക്കണ്ടി, സാബിർ ഇ. എ., നിശാഹത്, പ്രീത, ഡോ: നെഷ് വ, സജ്‌ന, വേണു , നൂർജഹാൻ, ഷൈമ സംസാരിച്ചു. ചടങ്ങിന് പ്രവാസി സംരഭകനും, സാമൂഹ്യ പ്രവർത്തനകനുമായ ബുഹാരി ബിൻ അബ്ദുൽ ഖാദർ സ്വാഗതവും, എ. എൻ. പി. ഷാഹിദ് നന്ദിയൂം പറഞ്ഞു


ചിത്രവിവരണം: മാതൃകാദ്ധ്യാപകനും, വിഖ്യാത ചിത്രകാരനുമായ കെ.കെ. മാരാറെ ആദരിക്കുന്നു

mannan-new-1

കോൺഗ്രസ്സ് ശകതമായ പ്രക്ഷോഭത്തിലേക്ക്.


മാഹി..പുതുച്ചേരി എൻഡിഎ സർക്കാറിൻ്റെ വൈദ്യുതി ചാർജ് വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി. ആവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം സാധാരക്കാരൻ്റെ നിത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പ്രയാസപെട്ട് കൊണ്ടിരിക്കുമ്പോഴാണ് ജനങ്ങളുടെ മേൽ വീണ്ടും വൈദ്യുതിചാർജ്ജ് അടിച്ചേൽപിച്ചിരിക്കുന്നത്. ഇത് ഒരിക്കല്ലും അംഗീകരിക്കാൻ പറ്റാത്തതാണ്. ചാർജ് വർദ്ധനപുന:പരിശോധിക്കാത്ത പക്ഷം ശകതമായ ജനകിയ പ്രക്ഷോപത്തിന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് കെ മോഹനനൻ ബണ്ഡപെട്ടവർക്ക് മുന്നറിയിപ്പ് നൽകി.


whatsapp-image-2024-09-05-at-22.29.14_a65b0c7b

ഗുരുക്കന്മാരെ ആദരിച്ചു


തലശ്ശേരി:ധർമടം ലയൺസ് ക്ലബ്ബ് ജേസീസ്

സ്പെഷ്യൽ സ്കൂൾ ടീച്ചർമാരെ ആദരിക്കുന്ന ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ ടി കെ രജീഷ് ഉദ്ഘാടനം ചെയ്തു.

ധർമടം ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ എ രവീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ടീച്ചേർസ് ഡേയുടെ ഭാഗമായി മുൻ ഡിസ്ട്രിക്ട് ഗവർണർ ടി കെ രജീഷ്, ജേസി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ശോഭനയെ പൊന്നാട അണിയിച്ച് ആദരിച്ചു . തുടർന്നു മറ്റു എല്ലാ ടീച്ചർമാരെയും സ്കൂൾ പ്രസിഡന്റ്‌ ഡോ: എം സി മോഹൻ, റീജിയണൽ ചെയർപേഴ്സൺ പി.പി. സുധേഷ്‌ , സെക്രട്ടറി ഷീജ സുധേഷ്‌, വനിത വിഭാഗം പ്രസിഡന്റ്‌ അന്നമ്മ കുര്യൻ, ട്രഷറർ പി ജെ കുര്യൻ എന്നിവർ ആദരിച്ചു

whatsapp-image-2024-09-05-at-22.30.15_78aa4c2c

ഉസ്മാൻ നിര്യാതനായി


തലശ്ശേരി:ന്യൂമാഹികണ്ടോത്ത് വടക്കനാം പറമ്പത്ത് സുലൈഖറിൽഉസ്മാൻ (58) നിര്യാതനായി. ഖബറടക്കം ഇന്ന് ജുമുഅക്ക് ശേഷം മഞ്ചക്കൽ പള്ളിയിൽ.മയ്യത്ത് . നമസ്കാരം ഉച്ചക്ക് 12 മണിക്ക് മഡോൾ പള്ളി .പിതാവ്പരേതനായ കെ.പി. മുഹമ്മദ് ഹാജി , മാതാവ് :കെ.ബി. റാബിയ, ഭാര്യ: വലിയ കൊള പ്പാലിൽ നസ്‌നി, മക്കൾ ഷഹാന, റിഫ ഫാത്തിമ. ജാമാതാക്കൾ: സാക്കിർ, ജുറൈജ്. സഹോദരങ്ങൾ : കെ.വി.സുഹറ കെ .വി.,ബഷീർ


laureal-1
whatsapp-image-2024-09-05-at-22.32.05_923b3156

ടെലിച്ചറി ഫോർട്ട് യങ്ങ്‌ മൈൻഡ്സ്

ക്ളബ്ബ് അധ്യാപക ദിനം ആചരിച്ചു.


അധ്യാപക ദിനത്തിൽ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ അദ്ധ്യാപകൻ ജോൺസൺ മാസ്റ്ററേയും പ്രിൻസിപ്പൽ ഡോ: ഡെന്നി ജോണിനെയും ടെലിച്ചറി ഫോർട്ട് യങ്ങ് മൈൻഡ്സ് ഭാരവാഹികൾ ആദരിച്ചു. ക്ളബ്ബ് പ്രസിഡണ്ട് രഞ്ചിത്ത് രാഘവൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ ജെൻസൺ സി. ആർ , രാം മോഹൻ , പ്രശാന്ത് ടി.കെ , അനിൽ കുമാർ വി.പി. ഗീതാ രവികുമാർ എന്നിവർ സംസാരിച്ചു

whatsapp-image-2024-09-05-at-22.32.22_7098f192

പൊന്ന്യം പുല്ല്യോടിയിൽ

കക്കൂസ് മാലിന്യം തള്ളുന്നു


തലശ്ശേരി : പൊന്ന്യം പുല്ല്യോടിയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തോടിൽ തള്ളിയിട്ട് ഒരാഴ്ചകഴിഞ്ഞു. പ്രദേശമാകെ ദുർഗന്ധ പൂരിതമായി. നാട്ടുകാർ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതരും പൊലീസും. കതിരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ട പൊന്ന്യം പുല്ല്യോടി ഏഴരക്കണ്ടം പരിസരത്തെ കല്ലുമ്പ്രം തോടിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം വ്യാപകമായി തള്ളിയത്.

ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം ഹോസ് പൈപ്പ് ഉപയോഗിച്ച് തോട്ടിൽ തളളുകയായിരുന്നു. 

വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം പുല്ല്യോടി കെ വി മുക്ക് വഴിയാണ് വന്നതെന്നും തിരികെ ചൂള, പൊന്ന്യംപാലം, പി എം മുക്ക് വഴി പുലർച്ചെ രണ്ടേകാലോടെ തിരിച്ച് പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി

കതിരൂർ ഗ്രാമ   പഞ്ചായത്തിലും പൊലീസ് അധികാരികൾക്കും അന്നേ ദിവസം തന്നെ തെളിവുകൾ സഹിതം നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിലും സാമൂഹ്യദ്രോഹികളെ കണ്ടെത്താൻ കഴിയാത്തതിലും നാട്ടുകാരിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കതിരൂർ പൊലീസ് മുൻ കയ്യെടുത്ത് പൊന്ന്യംപാലം പ്രദേശത്തെ വ്യാപാരികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും തുക സമാഹരിച്ച് സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. പ്രദേശത്തെ സ്വകാര്യ വ്യക്തികൾ അവരുടെ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ച ക്യാമറകൾ റോഡിന് അഭിമുഖമായി സ്ഥാപിക്കാത്തതു കാരണം പലപ്പോഴും ഇത്തരം സാമൂഹ്യദ്രോഹികളെ കണ്ടെത്താനും സാധിക്കാത്ത അവസ്ഥയാണ്.

ഇത്തരം സാമൂഹ്യദ്രോഹികളെ കണ്ടെത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആവശ്യമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തരമായും ഉണ്ടാവണമെന്നും അല്ലാത്തപക്ഷം പ്രദേശത്ത് ഇനിയും ഇത്തരം ദ്രോഹങ്ങൾ വ്യാപകമാകുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക. ബന്ധപ്പെട്ട അധികൃതരുടെ സത്വര ശ്രദ്ധ അടിയന്തരമായും പതിഞ്ഞ് സാമൂഹ്യ ദ്രോഹികളെ ഉടൻ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ചിത്രവിവരണം.. കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയ നിലയി

capture

വി.ബാലകൃഷ്ണൻ നിര്യാതനായി

മാഹി: ചൂടിക്കൊട്ട ദേശത്ത് വളപ്പിൽ ഹൗസിൽ വി.ബാലകൃഷ്ണൻ ( രവി) (78) നിര്യാതനായി. റിട്ടയേർഡ് ,മാനേജർ, പി.എസ്.സി. ബേങ്ക്, മാഹി റിട്ടയേർഡ് ,മാനേജരാണ്.

അമ്മ :പരേതയായ യശോദ, അച്ഛൻ: പരേതനായ ചന്തു ,ഭാര്യ: പരേതയായ ഭാർഗ്ഗവി, മകൾ :ബീന, മരുമകൻ: വിജയകൃഷ്ണൻ   സഹോദരി: ചന്ദ്രമതി, മരണാനന്തര കർമ്മങ്ങൾ ആലുവഎൻഎസ്എസ് ശ്മശാനത്തിൽ നടക്കും.

capture_1725564694

പാറു നിര്യാതയായി 


ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ ചീക്കാേളി ഹൗസിൽ പാറു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ :അശോകൻ, ഗീത, ശോഭ, ബാബു, ഷൈമ , ശൈല, ശൈലേഷ്.

മരുമക്കൾ: മോഹനൻ, അശോകൻ, സതി, ജനാർദ്ദനൻ, വത്സൻ, സായിദ. സഹോദരങ്ങൾ: പരേതരായ പൊക്കൻ, മന്ദി, കൃഷ്ണൻ, ദേവി

452926687_918219386987911_6723481876926387975_n

അദ്ധ്യാപക ക്ഷാമം ഉടൻ പരിഹരിക്കും.


മാഹി:രൂക്ഷമായ അധ്യാപക ക്ഷാമം കൊണ്ട് പഠനം അവതാളത്തിൽ ആയ മാഹിയിലെ സർക്കാർ സ്കൂളുകളിലെ അധ്യാപക ക്ഷാമം ഉടൻ പരിഹരിച്ചു കുട്ടികൾക്ക് പഠിക്കാനുള്ള അവകാശം സംരക്ഷിക്കുക, മിൽക്ക് ബ്രോയിലർ, എം.ടി.എസ്. ഉൾപ്പെടെ കാന്റീൻ സ്റ്റാഫിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തി ഉച്ച ഭക്ഷണം മുടങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുക, താങ്ങാൻ പറ്റാത്ത സ്കൂൾ ബാഗിന്റെ ഭാരം കുറക്കാൻ പാഠ പുസ്തകങ്ങൾ ഘട്ടം ഘട്ടമായി വിതരണം ചെയ്യുക,പെൺകുട്ടികൾക്ക് ഓവർ കോട്ട് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുജെ.സി.പിടി എ. യുടെ പ്രസിഡന്റ്‌ കെ.വി.സന്ദീപും, എക്സിക്യൂട്ടീവ് അംഗം സുനിൽ മാഹിയും  പോണ്ടിച്ചേരി ഗവർണറെ കണ്ട് നിവേദനം നൽകി. നിയമ തടസങ്ങൾ നിലനിൽക്കുന്ന അധ്യാപകരുടെ നിയമനം എത്രയും പെട്ടെന്ന് നിയമ തടസങ്ങൾ നീക്കി അധ്യാപക നിയമനത്തിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും, കാന്റീൻ സ്റ്റാഫിന്റെയും മിൽക്ക് ബോയ്ലർ എം ടി എസ് എന്നിവരുടെ കുറവ് ഒരാഴ്ചകൊണ്ട് നികത്തി ആ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും പെൺകുട്ടികളുടെ ഓവർകാട്ടും പാഠപുസ്തകങ്ങളുടെ ഘട്ടം ഘട്ടമായുള്ള വിതരണവും ബന്ധപ്പെട്ടവരുമായി ആലോചിച്ചതിന് ശേഷം പരിഗണിക്കാമെന്നുള്ള ഉറപ്പും ഗവർണറിൽ നിന്നും ജെ.സി. പിടി എ ക്ക്‌ ലഭിച്ചു.


whatsapp-image-2024-09-05-at-22.31.25_996ef821

മികച്ച അദ്ധ്യാപികക്കുളള അവാർഡ് മാഹി ജെ.എൻ.ജി. ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക ഗിരിജ പിലാവുള്ളതിന് പുതുച്ചേരിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി സമ്മാനിക്കുന്നു.


kkkk_1724816251
368021541_772394074891742_6071700963609906542_n-(1)

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25