വരകളിലൂടെ, വർണ്ണങ്ങളിലൂടെ ,അവർ കൂട്ടുകാരുടെ കണ്ണീരൊപ്പി : ചാലക്കര പുരുഷു

വരകളിലൂടെ, വർണ്ണങ്ങളിലൂടെ ,അവർ കൂട്ടുകാരുടെ കണ്ണീരൊപ്പി : ചാലക്കര പുരുഷു
വരകളിലൂടെ, വർണ്ണങ്ങളിലൂടെ ,അവർ കൂട്ടുകാരുടെ കണ്ണീരൊപ്പി : ചാലക്കര പുരുഷു
Share  
2024 Sep 04, 11:31 PM
VASTHU
MANNAN
laureal

രകളിലൂടെ, വർണ്ണങ്ങളിലൂടെ ,

അവർ കൂട്ടുകാരുടെ കണ്ണീരൊപ്പി

ചാലക്കര പുരുഷു


മാഹി: കൊച്ചു കൊച്ചുസ്വപ്നങ്ങൾ പോലും പൊലിഞ്ഞു പോവുകയും, ഓർക്കാപ്പുറത്തൊരു അഭിശപ്ത രാത്രിയിൽ അനാഥമാക്കപ്പെടുയും ചെയ്ത വയനാട്ടിലെ കൂട്ടുകാരെ സഹായിക്കാൻ എക്സൽ പബ്ളിക് സ്കൂളിലെ ആർട്സ് ക്ളബ്ബിലെ സർഗ്ഗ പ്രതിഭകൾ തങ്ങളുടെ കലാസൃഷ്ടികൾസമർപ്പിച്ചപ്പോൾ, അത് വയനാടിന്റെ ' കണ്ണീരൊപ്പാനുള്ള എളിയ ശ്രമമായി.

കൗമാര ബാല്യങ്ങളുടെ വർണ്ണ ലോകത്ത് പിറവിയെടുത്ത , വിവിധ മാധ്യമങ്ങളിലും, ശൈലികളിലുമുള്ള ചിത്രങ്ങളും, അതിമനോഹരങ്ങളായ കരകൗശല വസ്തുക്കളുമെല്ലാം ഇതിനകം രക്ഷിതാക്കളുടേയും,കലാസ്വാദകരുടേയും മനം കവർന്നു. ധാരാളം കലാസൃഷ്ടികൾ ഇതിനകം വിറ്റുപോയി.

വിറ്റു കിട്ടുന്നതുക മുഴുവനും ദുരിതനിവാരണ നിധിയിലേക്ക് കൈമാറും.

 വയനാടിന് മാത്രം അവകാശപ്പെടാനാവുന്നപ്രകൃതിയുടെ വർണ്ണചാരുതയും, നയന മനോഹരങ്ങളായകാഴ്ചകളും, പക്ഷിമൃഗാദികളും മാത്രമല്ല, നഷ്ടവസന്തങ്ങളുടെ ദുരിത കാഴ്ചകളുമെല്ലാം , ചെറുതും വലുതുമായ ക്യാൻവാസുകളിൽ നിറഞ്ഞു നിന്നു. 

ദാർശനിക പരിവേഷമുള്ള ചിത്രങ്ങളും, സാമൂഹ്യ പ്രതിബദ്ധതയുള്ള രചനകളുമെല്ലാം പ്രായത്തിൽ കവിഞ്ഞുള്ള , ഇരുത്തം വന്ന കലാകാരൻമാരുടെ രചനകൾ പോലെ ഉന്നത നിലവാരം പുലർത്തി. പ്രദർശനം ഇന്ന് വൈകിട്ട് സമാപിക്കും.


ചിത്രവിവരണം: എക്സൽ സ്കൂൾ ആർട്സ് ക്ലബിലെ കലാകാരമാർ ഒരുക്കിയ പ്രദർശനം.

whatsapp-image-2024-09-04-at-21.39.07_66e9073a

അനുഷ്ക സന്തോഷിന്

ആവേശോജ്വല വരവേൽപ്


തലശ്ശേരി:അന്തർ ദേശീയ പവർ ലിഫ്റ്റിംങ് മെഡൽ ജേതാവിന് ആഘോഷപൂർവ്വമായ വരവേൽപ് നൽകി ജന്‌മനാട്. 

കൊളശേരി കാവുംഭാഗത്തെഅഷികസന്തോഷിനെയാണ് നാടൊന്നാകെ വരവേറ്റത്. കൊളശ്ശേരിയിൽ ഒരുക്കിയ സ്വീകരണം സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

യൂറോപ്പിലെ മാൾട്ടദ്വീപിൽ സംഘടിപ്പിച്ച അന്തർദേശീയ പവർ ലിഫ്റ്റിംഗ് മൽസരത്തിൽ  സ്വർണ്ണമെഡലും രണ്ട് വെള്ളിമെഡലുകളും നേടി ഓവറോൾ സിൽവർ മെഡൽ ജേതാവായാണ് അഷിക തിരിച്ചെത്തിയത്.

 തലശ്ശേരിയിൽ റെയിൽവെ സ്റ്റേഷനിൽ എത്തിയ താരത്തെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത് ..പിന്നീട് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ആനയിച്ച് നഗരം ചുറ്റിയ ശേഷം കൊളശ്ശേരിയിലെ സ്വീകരണ വേദിയിലെത്തി.

സ്വീകരണപരിപാടിയുടെ ഉദ്ഘാടനം

നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ MLA നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി അധ്യക്ഷയായി. സംഘാടക സമിതി രക്ഷധികാരി പി പി സുരേഷ് ബാബു ആമുഖ ഭാഷണം നടത്തി. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ഡോ കെ കെ സജു, മുഖ്യതിഥിയായി. 

നഗരസഭ അംഗങ്ങളായ കെ ലിജേഷ്, ഷീജ, എൻ മോഹനൻ, കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ സെക്രട്ടറി മോഹൻ പീറ്റർ, ജൂഡോ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സെൻസായി സി എൻ മുരളി അന്താരാഷ്ട്ര വോളിബോൾ റഫറി ശ്രീ. അരുണാചലം, ശബ്ദകലയുടെ കുലപതി ശ്രീ. യതീന്ദ്രൻ മാസ്റ്റർ

എന്നിവർ ഉപഹാരം നൽകി അനുമോദിച്ച് സംസാരിച്ചു.

രാഷ്ട്ര സേവികാ സമിതി,ലയൺസ് ക്ലബ്ബ് ഭാരവാഹികൾ, കൊളശ്ശേരി ഓട്ടോ റിക്ഷാ തൊഴിലാളികൾ, കൊളശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ എന്നിവർ അഷികയ്ക് ഉപഹാരങ്ങളും പാരിതോഷികങ്ങളും നൽകി അനുമോദിച്ചു.

സംഘാടക സമതിയുടെ വകയായുള്ള ഉപഹാരം സ്പീക്കർ അഡ്വ.എ.എൻ ഷംസീറും പാരിതോഷികം രക്ഷാധികാരി ശ്രീ. കെ.എം. ധർമ്മപാലനും അഷികയ്ക്ക് കൈമാറി.

അഷിക സന്തോഷ്‌ മറുമൊഴി പ്രസംഗം നടത്തി.

 സംഘാടകസമിതി ചെയർമാൻ അഡ്വ വി രത്നാകരൻ സ്വാഗതവും നഗരസഭാഗം അഡ്വ മിലി ചന്ദ്ര നന്ദിയും പറഞ്ഞു.

കാവുംഭാഗത്തെ കണ്‌ടഞ്ചാലിൽ സന്തോഷ്, ഷബാന ദമ്പതികളുടെ ഏക മകളാണ് അഷിക. ധർമ്മടം ബ്രണ്ണൻ കോളേജിലെസുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കാവുംഭാഗം ചേതക് സ്പോർട്‌സ് ക്ലബ്ബിൻ്റെ സജീവാംഗം കൂടിയായ അഷിക ചിത്ര രചനയിലും പ്രശസ്ത വിജയം r നേടിയിട്ടുണ്ട്. രാജ്യത്തെ 28,000 ഓളം കുട്ടികൾ മാറ്റുരച്ച പോസ്റ്റൽ സ്റ്റാംപ് ഡിസൈൻ മത്സര വിജയിയാണ് അഷിക-



ചിത്രവിവരണം: സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉപഹാരം നൽകുന്നു


whatsapp-image-2024-09-04-at-21.40.31_1eda2ab8

നിവേദ്യ മോൾ,

അനുഷ്ക്ക,

രാഹുൽ ദാസ്

കേരള ടീമിൽ


തലശ്ശേരി:സെപ്തംബർ 10 വരെ ആന്ധ്രയിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ T20 സീരിസിനുള്ള കേരള ടീമിൽ കണ്ണൂർക്കാരായ വി.എൻ നിവേദ്യ മോൾ ,സി.വി അനുഷ്ക്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.എ.കെ രാഹുൽ ദാസാണ് ടീമിൻറെ സ്ട്രെങ്ങ്ത്ത് & കണ്ടീഷനിങ്ങ് കോച്ച്.ആന്ധ്ര, മഹാരാഷ്ട്ര എന്നീ ടീമുകളുമായി കേരളം ഏറ്റുമുട്ടും.

വലം കൈയ്യൻ ഓൾറൗണ്ടറായ വി.എൻ.നിവേദ്യമോൾ തലശ്ശേരി പൊന്ന്യം വെസ്റ്റ് പറാംകുന്ന് ദേവ് നിവേദ്യയിൽ പരേതനായ കെ.ടി നിജേഷ് ബാബുവിൻറേയും കെ.എം ബിന്ദുവിൻറെയും മകളാണ്. തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്.


whatsapp-image-2024-09-04-at-21.41.21_891e3989

അനുഷ്ക്ക

വലം കൈയ്യൻ ഓൾറൗണ്ടറായ സി.വി.അനുഷ്ക്ക അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ സി.ഷൈൻ ബാബുവിൻറേയും പി.ബിന്ദുവിൻറേയും മകളാണ് അനുഷ്ക്ക.



whatsapp-image-2024-09-04-at-21.42.48_a9c31640

രാഹുൽ ദാസ്

ബി സി സി ഐ 'ലെവൽ എ' സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽ നിന്ന് സ്ട്രെൻങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു.അണ്ടർ 14 ,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു രാഹുൽ. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്,സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ട് പറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമ്മടം അട്ടാരക്കുന്ന് രമണികയിൽ ദാസൻറേയും രമണിയുടേയും മകനാണ്.ഭാര്യ മിഥുന. സഹോദരൻ രോഹിൽ ദാസ്.


whatsapp-image-2024-09-04-at-21.45.44_5c100a3c

ലോറിയും കാറും കൂട്ടിയിടിച്ച്

കാർ ഡ്രൈവറും യാത്രക്കാരനും

മരണപ്പെട്ടു


മാഹി: ദേശിയ പാതയിൽ മുക്കാളിയിൽ വാഹനാപകടം. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവറും യാത്രക്കാരനും ദാരുണമായി മരണപ്പെട്ടു

കാർ ഡ്രൈവർ പാറാലിലെ പ്രണവം നിവാസിൽ ജയരാജൻ്റെ മകൻ ജുബി (38), യാത്രികനായ മാഹി ചാലക്കരയിലെ കളത്തിൽ ഹൗസിൽ രത്നാകരന്റെ മകൻ ഷിജിൽ ( 53) എന്നിവരാണ് മരണപ്പെട്ടത്


whatsapp-image-2024-09-04-at-21.45.42_b5473562

പുലർച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയിൽ പഴയ എ.ഇ.ഒ. ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടകര അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.

whatsapp-image-2024-09-04-at-21.45.50_61ad9cf8

ചാലക്കരയിലെ കീഴന്തൂർ കുനിയിൽ പ്രകാശന്റേതാണ് അപകടത്തിൽ പെട്ട കാർ.

മൃതദേഹങ്ങൾ വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ പ്രസന്നയെ കാണാനായിരുന്നു ഷിജിൽ നാട്ടിലേക്ക് വന്നത്. വിട്ടിന് ഏതാനും കി.മി. അകലെയാണ് അപകടമുണ്ടായത്.

പരേതനായ രത്നാകരൻ - പ്രസന്ന ദമ്പതികളുടെ മകനാണ്ഷിജിൽ. പ്രഷീൽ (യു.എസ്.എ), വിപിൻ (യു.കെ.)സംഹാദരങ്ങളാണ്.സംസ്ക്കാരം പിന്നീട്.






whatsapp-image-2024-09-04-at-21.45.57_aca9b8bb

തലശ്ശേരിയുത്ത് കോൺഗ്രസ്സ് മുൻ പ്രസിഡണ്ടാണ് ജുബിൻ.

 മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടും, കോടിയേരി ബ്ലോക്ക് സെക്രട്ടറിയുമാണ്ജുബിൻ. മാണിക്കോത്ത് ജയരാജിന്റയും ബീനയുടേയും മകനാണ് സഹോദരൻ ജിബിൻ. ഈ ലെ വൈകുന്നേരം പാറാലിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രി 8 ന് കോമത്ത് വീട്ടുവളപ്പിൽ സംസ്ക്കാരം നടന്നു.

whatsapp-image-2024-09-04-at-21.47.13_77bd77ce

ജഗന്നാഥ ക്ഷേത്ര വയലിൽ ഞാറ് നട്ടു


തലശ്ശേരി: ശ്രീ ജഗന്നാഥക്ഷേത്രത്തിന്റെ മുൻവശത്തെ വിശാലമായ വയലിൽ ഇത്തവണയും ഉത്സവാന്തരീക്ഷത്തിൽ ഞാറ് നട്ടു. ഗതകാല കാർഷിക സംസ്കൃതിയെ ഓർമ്മിപ്പിച്ചുള്ള ഞാറ്റു പാട്ടുകൾ കൃഷിക്കാരിലും, കണ്ടുനിന്നവരിലുംആവേശം വിതച്ചു.

തലശ്ശേരി കൃഷി ഓഫിസർ ,ജ്ഞാനോദയയോഗം പ്രസിഡൻ്റ് അഡ്വ. കെ. സത്യൻ , ഡയറക്ടർ രാജീവൻ മാടപ്പീ മാടപ്പീടിക, മാതൃസമിതി പ്രസിഡൻ്റ്പി.കെ. രമ ടീച്ചർ, സെക്രട്ടറി സീന സുർജിത്ത് , ശിവഗിരി മഠം മാതൃ സമതി വൈസ് പ്രസിഡൻ്റ് പി.കെ.ഗൗരിടീച്ചർ , വിവിധ മഠം ഭാരവാഹികൾ സംബന്ധിച്ചു


ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രം വയലിൽ ഞാറ് നട്ടപ്പോൾ


whatsapp-image-2024-09-04-at-22.13.36_0aed48fd

ലൈല  നിര്യാതയായി.               

 തലശ്ശേരി;സെയ്ദാർ പള്ളിക്ക് സമീപം ന്യൂ സ്റ്റാറിൽ

ലൈല ( 67 ) നിര്യാതയായി. 

ഭർത്താവ്: ഉമ്മലിൽ അസ്സു 

(പഴയ കാല മലഞ്ചരക്ക് വ്യാപാരി ഹിന്ദുസ്ഥാൻ ട്രെഡേഴ്സ് തായലങ്ങാടി)

മക്കൾ, നിഹാദ്, സലീം ആലഞ്ചേരി, നജീബ് ആലഞ്ചേരി, റമീസ്, ജെംഷീദ്, സറീന, റസിയ, ജാമാതാക്കൾ

കരീം വി കെ വി,

 നാസർ മഞ്ഞന്തവിട, നാഫിയ,ബുഷ്‌റ, നാദിയ, ഹമീദ, ജാസ്മിൻ


whatsapp-image-2024-09-04-at-22.14.39_0c4c6f9c

തലശ്ശേരി ജില്ലാ കോടതി സമുച്ചയം ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകും


തലശ്ശേരി :നിയോജക മണ്ഡലത്തിലെ കിഫ്ബി സഹായത്തോടെയുള്ള ജില്ലാ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഒക്ടോബര്‍ 15-ഓടെ  പൂര്‍ത്തിയാക്കുന്നതിന് സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.  

ഇലക്ട്രിക്കല്‍ പ്രവൃത്തികളടക്കം അവസാനവട്ട ജോലികള്‍ പൂര്‍ത്തികരിക്കുന്നതില്‍ കാലതാമസമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് സ്പീക്കര്‍ മുന്‍കയ്യെടുത്തത്.  

സമയബന്ധിതമായി പ്രവൃത്തി നടപ്പാക്കുന്നതില്‍ പി.എം.സി.യായ ഹാബിറ്റാറ്റിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകുന്നതായി യോഗം വിലയിരുത്തി. 

സിവില്‍ വര്‍ക്കുകള്‍ ഏറ്റെടുത്തിട്ടുള്ള നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്റെ എഗ്രിമെന്റ് പുതുക്കി നല്‍കുന്നതിനും പുതുക്കിയ റിവൈസ്ഡ് എസ്റ്റിമേന്റ് അംഗീകരിക്കുന്നതിനും സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇ.എല്‍.വി ടെണ്ടര്‍ ചെയ്യുന്നതിനും നടപടി സ്വീകരിക്കും. 

ഹാബിറ്റാറ്റുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കിഫ്ബി ഇടപെടും.  

കിഫ്ബി പ്രോജക്ട് മാനേജര്‍ ദീപു ആര്‍. കെ, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ദിലീപ്, നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ ഉടമ മുഹമ്മദാലി സ്പീക്കറുടെ അഡീഷണല്‍ പി.എസ്. ബിജു എസ്, അര്‍ജ്ജുന്‍ എസ്. കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ചിത്രവിവരണം: സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെസാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗം.


capture

പത്മിനി നിര്യാതയായി


മാഹി :ചെറുകല്ലായി മയലക്കര മീത്തൽ പത്മിനി (72)നിര്യാതയായി. ഭർത്താവ് :പരേതനായ എം.എം.രാഘവൻ മക്കൾ: ലത(ഇരിങ്ങൽ) ,എം.എം. രാജേഷ്.,എംഎം.ബിന്ദു (കല്ലാച്ചി) മരുമക്കൾ : പ്രേമൻ (ഇരിങ്ങൽ) സിന്ധു, രാജൻ (കല്ലാച്ചി)സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ


whatsapp-image-2024-09-04-at-22.15.46_72feaf1d

സൈബർ സുരക്ഷ

ബോധവൽക്കരണ

പരിപാടി സംഘടിപ്പിച്ചു


  മാഹി :കോ-ഓപ്പറേറ്റിവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ & ടെക്നോളജിയും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിച്ചത്.സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ മാഹി സർക്കിൾ ഇൻസ്പെ‌ക്‌ടർ ആർ.ശൺമുഖം മുഖ്യാതിഥിയായി പങ്കെടുത്തു സം- 1സാരിച്ചു t രുന്നു.കെ.വി.ദീപ്തി(പ്രിൻസിപ്പൽ ഇൻ ചാർജ്, എം സി സി എച്ച് ഇ & ടി) സ്വാഗതവും ശ്രീ സജിത്ത് നാരായണൻ(പ്രസിഡൻ്റ് , എം സി സി ഐ ടി) അധ്യക്ഷതയും വഹിച്ചു.തുടർന്ന് സൈബർ സ്മാർട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാർട്ടിൻ്റെ ചെയർമാനുമായ ശ്രീ നാഥ് ഗോപിനാഥ് സംസാരിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റുകളായ നീരജ് ഒ, അഭിനന്ദ് ആർ എന്നിവർ സെമിനാർ നയിച്ചു. ബി.സി.എ വകുപ്പ് മേധാവി ശ്രീമതി അനഘ അച്ചുതൻ ആശംസകളർപ്പിച്ച പരിപ്പാടിയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ .രജീഷ് ടി.വി നന്ദിയും അറിയിച്ചു.


പോക്സോ കേസിൽ

പ്രതിയെ വെറുതെ വിട്ടു.

തലശ്ശേരി : ധർമടം സ്വദേശിക്കെതിരെ

2019 ൽ ധർമടം പൊലീസ് പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വി. ശ്രീജ കുറ്റക്കാരനെല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു. അതിജീവിതയുടെ രക്ത ബന്ധുവായ പ്രതി ധർമടത്തുള്ള അതിജീവിതയുടെ വീട്ടിൽ വെച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ 

കുടുംബ പ്രശ്നങ്ങളുടെ പേരിൽ കുട്ടിയുടെ മാതാവ് കെട്ടിചമച്ച ആരോപണമാണ് കേസ് എന്നായിരുന്നു പ്രതി ഭാഗത്തിൻറെ വാദം. പ്രതി ഭാഗത്തിന് വേണ്ടി അഡ്വ വി.പി രഞ്ചിത്ത് കുമാർ ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും അടക്കം 20 ഓളം സാക്ഷികളെ പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചു. പോക്സോ കേസ് വ്യപകമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നില നിൽക്കവെയാണ് തലശ്ശേരി കോടതിയുടെ വിധി.


whatsapp-image-2024-09-04-at-22.16.19_be951efe

പവിത്രൻ നിര്യാതനായി


ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ മേനപ്രം ശ്രീനാരായണ മoത്തിന് സമീപം

ആദിത്യയിൽ മീത്തലെ പറമ്പത്ത് പവിത്രൻ (64)

സി.പി.എം കാഞ്ഞിരത്തിൽ കീഴിൽ സൗത്ത് ബ്രാഞ്ച് മുൻ അംഗമാണ്.

അച്ഛൻ: പരേതനായ മീത്തലെ പറമ്പത്ത് അച്ചൂട്ടി.

അമ്മ: പരേതയായ ജാനു.

ഭാര്യ: അജിത (ഒളവിലം)

മക്കൾ: ജസ് ന, അമിജിത്ത്, ആദിത്ത്.

സഹോദരങ്ങൾ: രമ (കവിയൂർ), രമേശൻ (യു.കെ), ജീന (നാദാപുരം റോഡ്),

ഷീന (കുറിച്ചിയിൽ).


യുക്തിവാദി സംഘം  

യൂണിറ്റ് കൺവെൻഷൻ  : 

ഉളിക്കൽ കേരള യുക്തിവാദി സംഘം ഉളിക്കൽ  യൂണിറ്റ് കൺവെൻഷൻ  ലിസ്കോ  ഗ്രന്ഥശാല കെ പി എം എം ഹാളിൽ നടന്നു  ജില്ലാ കമ്മിറ്റി അംഗം കെ വി മേജർ  ഉദ്ഘാടനം  ചെയ്തു. പ്രസിഡന്റ്‌ കെ വി രാമചന്ദ്രൻ അധ്യക്ഷനായി . സെക്രട്ടറി  പി എൻ ജനാർദ്ദനൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു . ജില്ലാ പ്രസിഡന്റ്‌  എ കെ അശോക് കുമാർ, സി കെ വിജയൻ, എം ജി മോഹനൻ, പി സി സേവിയർ , ബീന , സി കെ ജനാർദ്ദനൻ  എന്നിവർ സംസാരിച്ചു.


mannan-new-1
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2