മയ്യഴിയുടെ വികസന മുരടിപ്പ് നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ നാളെ മയ്യഴിയിലെത്തും. :ചാലക്കര പുരുഷു

മയ്യഴിയുടെ വികസന മുരടിപ്പ് നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ നാളെ മയ്യഴിയിലെത്തും. :ചാലക്കര പുരുഷു
മയ്യഴിയുടെ വികസന മുരടിപ്പ് നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ നാളെ മയ്യഴിയിലെത്തും. :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 03, 11:31 PM
VASTHU
MANNAN
laureal

മയ്യഴിയുടെ വികസന മുരടിപ്പ്

നേരിട്ടറിയാൻ ലഫ്: ഗവർണ്ണർ

നാളെ മയ്യഴിയിലെത്തും.

:ചാലക്കര പുരുഷു

 മാഹി:പരാതികളുടെ കൂമ്പാരങ്ങളും , സമരങ്ങളുടെ വേലിയേറ്റങ്ങളും കൊടുസിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളികൂടിയായ പുതിയ ലഫ്: ഗവർണ്ണർ കെ. കൈലാസനാഥൻ സപ്തമ്പർ അഞ്ചിന് കാലത്ത് 10.30 ന് ഇതാദ്യമായി മയ്യഴിയിലെത്തും.


  • പതിറ്റാണ്ടുകളായി അനുഭവിച്ചു വന്ന റേഷൻ സംവിധാനം നിലച്ചിട്ട് വർഷങ്ങളായി.
  • നൂറു കണക്കിന് കുടുംബങ്ങളുടെ അത്താണിയായിരുന്ന മാഹിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിങ്ങ് മിൽ അടച്ച് പൂട്ടിയിട്ട് വർഷങ്ങളായി. ഭീമമായആരോഗ്യസുരക്ഷാ ചിലവ് വരുന്ന വർത്തമാന കാലത്ത്, സാ ധാരണക്കാരന് യാതൊരു ആരോഗ്യപരിരക്ഷയുമില്ല.  
  • സർക്കാർ ഓഫീസുകളിൽ മേധാവികളില്ല.
  • .വിവിധ ഓഫീസുകളിൽ ഒട്ടേറെ കസേരകൾ ഒഴിഞ്ഞ് കിടക്കുന്നു.
  • ഉള്ളവരിൽതന്നെ പലരും കൃത്യസമയത്ത് ഓഫീസുകളിലെത്താനോ ,

പൂർണ സമയ ജോലി ചെയ്യാനോ തയ്യാറാവുന്നില്ല.

  • അഴിമതിയും, കൈക്കുലിയും എങ്ങും അരങ്ങ് തകർക്കുകയാണ്.
  • ക്രമസമാധാന പാലനത്തിനോ ട്രാഫിക്ക് നിയന്ത്രണത്തിനോ പൊലീസിൽ സേനാബലമില്ല..
  • അവകാശങ്ങൾ പിടിച്ചു വാങ്ങാനും, ആവശ്യങ്ങൾ നേടിയെടുക്കാനും ബാദ്ധ്യതപ്പെട്ടവർ നിസ്സഹായതയും,
  • നിർവികാരതയും പ്രകടിപ്പിക്കുമ്പോൾ , ഒരു നാടാകെ രണ്ടാം

വിമോചനത്തിനായികേഴുകയാണ്.

  • എതാനും വർഷങ്ങൾക്ക് മുമ്പ് 15,000 ത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന
  • മാഹിയിലെ സർക്കാർ വിദ്യലായങ്ങളിൽ മൊത്തം 3500 കുട്ടികൾ മാത്രമേ ഇപ്പോഴുള്ളൂ.. കുട്ടികൾ ഇല്ലാത്തതിനാൽ മലയാളക്കരയിലെ തന്നെ ഏക ഫ്രഞ്ച് ഹൈസ്കൂളടക്കം മാഹിയിൽ അടച്ച്പൂട്ടൽ ഭീഷണിയിലാണ്.
  • ആവശ്യത്തിന് അധ്യാപകരില്ല.
  • സ്ഥിരം മേലാദ്ധ്യക്ഷനില്ല. ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്ക്ഹയർ സെക്കന്ററി സ്കൂളിന്മേൽ അധികാരവുമില്ല.
  • കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകാൻ ആവശ്യമായ ജീവനക്കാർ ഇല്ല. അനധ്യാപകരുടെ കുറവ് വിദ്യാഭ്യാസത്തെ  മോശമായ രീതിയിൽ ബാധിച്ചിരിക്കുന്നു.
  • അദ്ധ്യാപകർക്ക് പരിശിലനമോ, തയ്യാറെടുപ്പോ ഇല്ലാതെ ഒറ്റയടിക്ക് സി ബി.എസ്.ഇ. സിലബസ്സ് ഏർപ്പെടുത്തി .എന്നാൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഇപ്പോഴും കേരള സിലബസ്സ് തന്നെ തുടരുന്നു.
  • മാഹി വിദ്യാഭ്യാസമേഖലയിൽ രണ്ട് തരം വിദ്യാഭ്യാസ രീതിയായതോടെ കുട്ടികൾ സ്വകാര്യ വിദ്യാലയങ്ങളിലേക്കും, കേരളീയ വിദ്യാലയങ്ങളിലേക്കും കൂട്ടത്തോടെ ചേക്കേറുകയാണ്.
  • ഭീമമായ തുക ശമ്പളം പറ്റുന്ന അദ്ധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥർ സ്വന്തം മക്കളെ താൻ പഠിപ്പിക്കുന്ന വിദ്യാലയം കൊള്ളില്ലെന്ന ,തിരിച്ചറിവിൽ, സ്വകാര്യ വിദ്യാലയങ്ങളിൽ മത്സര ബുദ്ധിയോടെ ചേർക്കുകയാണ്.
  • മാഹിഗവ:ഹോസ്പിറ്റലിൽ ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്സ്മാരുമൊക്കെയുണ്ടെങ്കിലും താഴെക്കിടയിൽ ആവശ്യത്തിനുള്ള ജീവനക്കാരില്ല. ഡോക്ടർമാരുടെ ജോലി സമയം രാവിലെ 8 മുതൽ 2 മണിവരെയാണെങ്കിലും 12 മണിആകുമ്പോഴേക്കും പലരും ഹോസ്പിറ്റലിൽ ഉണ്ടാകുന്നില്ല.
  • സ്വന്തം ക്ലിനിക്കിലേക്കോ, സ്വകാര്യ ആശുപത്രിയിലേക്കോ ഉള്ള ഓട്ടമാണ്.
  • ജനറൽ ഹോസ്പിറ്റൽ തന്നെ ഇപ്പോൾ ഒരു ക്ലിനിക്കായി മാറിയിരിക്കുകയാണ്. കിടപ്പ് രോഗികളുടെ എണ്ണം നന്നെ കുറഞ്ഞു.
  • മാഹിയിലെ രോഗികൾ കേരളത്തെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി.
  • ആവശ്യത്തിന് മരുന്നും മറ്റു സൗകാര്യങ്ങളുമുണ്ടെങ്കിലും, ജനങ്ങൾ ആശുപത്രിയെ വിശ്വാസത്തിലെടുക്കുന്നില്ല.
  • ആശുപത്രിയിൽ അഡ്വൈസറി കമ്മിറ്റി ഇല്ലാതായിട്ട് വര്ഷങ്ങളായി.

ഇത്തരത്തിൽ കുത്തഴിയാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. 

  • രാജ്യത്ത് നഗരസഭ എന്ന ഒരു സങ്കൽപം പോലുമില്ലാതിരുന്ന കോളനി വാഴ്ച കാലത്ത്, ഫ്രഞ്ച് ഭരണത്തിൽ നഗര ഭരണ സംവിധാനമുണ്ടായിരുന്ന പഴയ മയ്യഴി ,മെറി, ഇന്ന് തീർത്തും നോക്ക് കുത്തിയായി.
  • മുനിസിപ്പാലിറ്റി ഓഫീസിൽ അവരുടെതായി ഒരു ജീവനക്കാരനുമില്ല.
  • പെൻഷൻ പറ്റിയവരും പൂട്ടപ്പെട്ട മാഹി ബ്ലോക്ക്‌ ഓഫീസിലെ ജീവനക്കാരുമാണ് മുനിസിപ്പാലിറ്റിയിലെ ഓഫീസ് ജോലി നോക്കുന്നത്.
  • അവർക്കാണെങ്കിൽ മുനിസിപ്പാലിറ്റിയെപ്പറ്റി ഒരു ധാരണയുമില്ല.ഫീൽഡ് സ്റ്റാഫ്‌ ഇല്ലാത്തതിനാൽ സാധാരണനടക്കേണ്ടുന്ന ജോലി ഒന്നും നടക്കുന്നില്ല.
  • എഞ്ചിനീയർ ഉൾപ്പടെ യുള്ള ടെക്നിക്കൽ ജീവനക്കാരുടെ ഇല്ലായ്മ വികസനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്
  • തെരുവ് വിളക്കുകൾമിക്കയിടങ്ങളിലും മിഴിയടച്ചിരിക്കുന്നു.
  • കമ്മിഷണർ മന്ത്രിയുടെ സ്റ്റാഫ്‌ ആയതോടെ കമ്മിഷണറുംഇല്ലാതായി.
  • റീജിയണൽ അഡ്മിനിസ്ട്രേറ്റർ ചാർജ് കാരനുമായി.
  • മുനിസിപ്പൽ കൌൺസിൽ തെരത്തെടുപ്പ് എപ്പോൾ നടക്കുമെന്ന് ആർക്കുമറിയില്ല. 
  • ഹെൽത്ത്‌ ഇൻസ്‌പെക്ടറും, ഫുഡ് ഇൻസ്‌പെക്ടറും ഇല്ലാത്ത ഒരു മുനിസിപ്പാലിറ്റി മാഹിയിൽ മാത്രമായിരിക്കും
  • തെരുവ് പട്ടികൾ നാടടക്കിവാഴുന്നു.
  • പട്ടി കടിയേൽക്കാത്ത നാളുകളില്ലെന്നായിട്ടുണ്ട്.
  • പട്ടികളെ നിയന്ത്രിക്കാനുള്ള യാതൊരു ക്രിയാത്മക നടപടികളുമില്ല.
  • കറണ്ട് വന്നും പോയുമിരിക്കുന്നത് പതിവായി മാറി.
  • ഇലക്ട്രിസിറ്റിഡിപ്പാർമെന്റിന്റെ സ്ഥിതി ഏറെ ശോചനീയമാണ്.
  • . ഏഴ് എഞ്ചിനീയർമാർ വേണ്ടിടത്ത് രണ്ട് പേർ മാത്രം .
  • ടെക്നിക്കൽ സ്റ്റാഫ്‌ ചെയ്യേണ്ട ജോലി ഐടിഐ അപ്പ്രെന്റിസിനെ കൊണ്ട് ചെയ്യിക്കുകയാണ്.
  • വല്ല അപകടവും വന്നാൽ ആര് സമാധാനം പറയും .?
  • മിക്കവാറും ഓഫീസികളിൽ ക്ളറിക്കൽ ജീവനക്കാർ ഇല്ല.
  • 82 ജീവനക്കാർ വേണ്ടിടത്ത്  കേവലം 39 പേർ മാത്രം.
  • കറണ്ട് പോകാത്ത ഒരു ദിവസം പോലുമില്ലെന്ന് പറഞ്ഞാൽ തെറ്റാവില്ല.
  • സ്വകാര്യവൽക്കരണ നടപടികൾ മുന്നോട്ട് പോകുമ്പോൾ, അടിക്കടി വൈദ്യുതി ചാർജ് താങ്ങാനാവാത്തവിധം വർദ്ധിപ്പിക്കുകയാണ്.
  • ഉപയോഗിക്കാത്ത കറന്റിനും ചാർജ് നൽകണം.
  • ഉപഭോക്താക്കൾക്ക് സർവ്വീസ് ലഭിക്കുന്നുമില്ല.
  • 1985 ൽ കമ്മീഷൻ ചെയ്ത പള്ളൂരിലെ 110 കെ.വി. സബ് സ്റ്റേഷനിൽ നവീകരണം നടക്കാത്തതിനാൽ പലതവണ പൊട്ടിത്തെറികളും അപകടങ്ങളുമുണ്ടായിട്ടുണ്ട്. പ്രവർത്തനക്ഷമതയില്ലാത്ത15ഓളം ട്രാൻസ്ഫോർമറുകൾ അടിയന്തിരമായി മാറ്റേണ്ടതുണ്ട്.
  • മൃഗ ഡോക്ടറോ മറ്റു ജീവനക്കാരോ മരുന്നോ പള്ളൂർ ഗവ: മൃഗാശുപത്രിയിലില്ല.
  • ഇവിടെ ഒരു ഗവ: പ്രസ്സ് ഉണ്ട്. ജോലിക്കാരുമുണ്ട്. ജോലിമാത്രം ആർക്കും ഇല്ല.
  • അസി. ഡയറക്ടറുടെ ശമ്പളം പോണ്ടിച്ചേരിയിലുള്ളയാൾ മാഹിയിൽനിന്നുംകൃത്യമായി വാങ്ങുന്നു. 
  • മാഹി ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഡയറക്ടർ ഇല്ല.
  • ക്ലർക്കും ഇല്ല. ലേബർ ഡിപ്പാർട്മെന്റിന് കീഴിലുള്ള വിമൻസ് ലേബർ സെന്ററിൽ പഠിക്കാൻ സ്ത്രീകൾ ഉണ്ട് ടീച്ചറും ഓഫിസറുമില്ല.
  • സ്ഥാപനം പൂട്ടി. ഉടൻ തുറക്കും എന്ന് പറഞ്ഞെങ്കിലും നടപടി ഇല്ല.
  • ദശകങ്ങളായി മാഹിയിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഖാദി ഷോപ്പ് അടച്ചുപൂട്ടി.
  • പഠിച്ചവർക്കെല്ലാം തൊഴിൽ ലഭിച്ചിരുന്ന മദർതെരേസാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ എൻ എം കോഴ്സ് നിർത്തലാക്കി.
  • സ്ഥാപനവും അടച്ചുപൂട്ടി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരാൾക്ക് പോലും തൊഴിലവസരങ്ങൾ ലഭ്യമാക്കാനാവാത്ത പാഴ് വസ്തുവായി.
  • ട്രാൻസ്‌പോർട് ഡിപ്പാർമെന്റിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം പണി.
  • ഇൻസ്‌പെക്ടർ ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ വരൂ. അതും ഉറപ്പില്ല.
  • ആർ.ടി.ഒ. ഓഫീസ് ജനങ്ങളെ വട്ടം കറക്കുകയാണ്.
  • തമിഴ്നാട്ടുകാരായ ഉദ്യോഗസ്ഥരിൽ പലരും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് യാത്രയാകും.തിങ്കളാഴ്ച ഉച്ചക്കേ മടങ്ങിയെത്തുകയുള്ളു.

എങ്കിലും ഹാജർ പട്ടികയിൽ ആളുണ്ടായിരിക്കും.

  • പല ആവശ്യങ്ങൾക്കുമായി വിവിധ ഓഫീസുകളിലെത്തുന്നവരെ നിസ്സാര കാരണങ്ങൾ പറഞ്ഞ് വട്ടം കറക്കുന്നത് ചില ഉദ്യോഗസ്ഥരുടെ സ്ഥിരം ഹോബിയാണ്.
  • വിവരാവകാശനിയമങ്ങൾ പോലും കാറ്റിൽ പറത്തി സ്വന്തം അജണ്ട നടപ്പിലാക്കുന്ന ബ്യുറോക്രാറ്റുകളുമുണ്ട്.ഇവരെ നിയന്ത്രിക്കാനാ, മാർഗ്ഗ നിർദ്ദേശം നൽകാനോ ആരുമില്ല.
  • സർക്കാർ ഓഫീസുകൾ പലതും സാധാരണക്കാർക്ക് ബാലികേറാ മലയാവുകയാണ്. നികുതി വെട്ടിപ്പുകാരുടേയും, മയക്ക് മരുന്ന് ലോബികളുടേയും, അഴിമതിക്കാരുടേയും കൂത്തരങ്ങായി മാറിയ മാഹിയിൽ നിയമപാലകർ പോലും നിയമ നിഷേധങ്ങൾക്ക് അരുനിൽക്കുകയാണ്.
  • ചൈൽഡ് ഇന്ത്യാ ഫൗണ്ടേഷനിൽ നിന്നും ചൈൽഡ്‌ലൈൻ പ്രവർത്തനം 2023 ആഗസ്റ്റ് ഒന്നു മുതൽ സംസ്ഥാന സർക്കാരിലേക്ക് മാറ്റിയിട്ട് , ഇന്നേവരെ അതിന്റെ പ്രവർത്തനം (CWC, JJB, DCPU ) മാഹിയിൽ ആരംഭിച്ചിട്ടില്ല.
  • കോടികൾ കടലിലെറിഞ്ഞ് പാതിവഴിയിൽ പണി നിലച്ചുപോയ , മയ്യഴിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമായിരുന്ന തുറമുഖം,
  • കോടികളുടെ കഥ പറയുന്ന, വിഭാവനം ചെയ്തിടത്തൊന്നും എത്താതെ പോയ ഇൻഡോർ സ്റ്റേഡിയം,
  • സാങ്കേതിക കുരുക്കിൽപ്പെട്ട് അവസാന ഘട്ട നിർമ്മാണം നിലച്ചുപോയ മയ്യഴിയുടെ ടൂറിസം മേഖലയിലെ വിസ്മയമാകേണ്ട പുഴയോര നടപ്പാത,
  • ആതുര ശുശ്രൂഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമായിരുന്ന ഭാർഗ്ഗവിനിലയം പോലെ ബഹുനിലകളിൽ നിർമ്മാണം നിലച്ച ട്രോമ കെയർ

യൂണിറ്റ്,

  • ദശകങ്ങൾകടന്ന്പോയിടും ഇന്നും നിർമ്മാണം തുടങ്ങാത്ത പള്ളൂർ ഗവ: ആശുപത്രി കെട്ടിടം,
  • ശാപമോക്ഷം കാത്ത് ദശകങ്ങളായി തറക്കല്ലിൽ കിടക്കുന്ന പള്ളൂരിലെ കല്യാണ മണ്ഡപം,
  • ആധുനിക രീതിയിൽ നിർമ്മിക്കുന്ന ഗവ: ഗസ്റ്റ് ഹൗസ് , പൊലീസ് സുപ്രണ്ടിന്റെ ആസ്ഥാനമന്ദിരം,
  • ആർട്ട് ഗാലറി, ചുവപ്പ് നാടകളിൽ കുരുങ്ങിപ്പോയ പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ബസ്സ് സ്റ്റാന്റ്, അങ്ങിനെയങ്ങിനെ യാഥാർത്ഥ്യമാകാതെ പോയ സുന്ദര സ്വപ്ന പദ്ധതികൾ ഇനിയുമേറെ..
  • പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഗ്രാമീണ റോഡുകൾ,
  • കാട് പിടിച്ച് കിടക്കുന്ന നാട്ടുപാതകൾ,
  • കടലോര മക്കൾക്ക് ശാസ്ത്രീയമായ മത്സ്യബന്ധനം സാദ്ധ്യമാക്കുന്ന, ഉപയോഗ ശൂന്യമായ ഐ എസ് ആർ ഒ യൂണിറ്റ്, കാലപ്പഴക്കം കൊണ്ട് കിതയ്ക്കുന്ന വാഹനങ്ങളെ കൊണ്ട്ഊർദ്ധശ്വാസം വലിക്കുന്ന ഫയർ സർവ്വിസ് യൂണിറ്റ്,
  • ഇപ്പോഴും വാടക കെട്ടിടത്തിൽ ഞെരി പിരി കൊള്ളുന്ന നിരവധി പ്രൊഫഷണൽ കോഴ്സുകളുള്ള യുണിവേർസിറ്റി കമ്മ്യൂണിറ്റി കോളജ്,

 

ഇങ്ങിനെ പോകുന്നു പരിദേവനങ്ങളുടെ നിലയ്ക്കാത്തപട്ടിക..

ഉത്തര മലബാറിലെ പ്രമുഖ വ്യാപാര കേന്ദ്രമായ, കേവലം9 ചതുരശ്ര കി.മി. മാത്രംവിസ്തീർണ്ണമുള്ള 42000 ജനസംഖ്യയുള്ള കൊച്ചു മയ്യഴിയിൽ നിന്ന് നികുതിയിനത്തിൽ 350 കോടിയിലേറെ രൂപ അങ്ങ് പുതുച്ചേരിയിലെ ഖജനാവിൽ എത്തുമ്പോൾ , മാഹിയേക്കാൾ പത്തിരട്ടി വിസ്തീർണ്ണവും ഒന്നര ലക്ഷം ജനസംഖ്യയുമുള്ള കാരിക്കലിൽ നിന്ന് 100 കോടി രൂപയിൽ താഴെ മാത്രമേ റവന്യു വരുമാനമുള്ളു.. ബൈപാസ് റോഡ് വന്നതിന് ശേഷം മാഹി ടൗണിൽ വ്യാപാര മാന്ദ്യമനുഭവപ്പെടുകയാണ്. നിരവധി ഷോപ്പുകൾ അടച്ചുപൂട്ടപ്പെട്ടു.

മയ്യഴിയെ പൈതൃകനഗരമാക്കി മാറ്റി, അനന്തസാദ്ധ്യതയുള്ള വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിച്ചാൽ മാത്രമേ നഗരത്തിന് കൈമോശം വന്ന പ്രൗഢി തിരിച്ചു പിടിക്കാനാവുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ അടുത്തിടെ മയ്യഴിയുടെ വർത്തമാന കാല അവസ്ഥ ജനശബ്ദം മാഹിയുടെ ഭാരവാഹികൾ പുതുച്ചേരി രാജ്ഭവനിലെത്തി ലഫ്:. ഗവർണ്ണരെ രേഖാമൂലം അറിയിച്ചിരുന്നു.

ചിത്രം : ലഫ്:ഗവർണ്ണർ കെ. കൈലാസനാഥൻ

whatsapp-image-2024-09-03-at-22.24.50_ea86b1a9



ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസാചരണത്തിന്റെ ഭാഗമായി വർഷത്തിൽ നടത്തുന്ന ധന്വന്തരി ഹോമം ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.

നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.


ചിത്രവിവരണം:മാടമന ഈശ്വരൻ നമ്പൂതിരി ധന്വന്തരി ഹോമം നടത്തുന്നു.


capture_1725387486

ഭർതൃമതി പൊള്ളലേറ്റ് മരിച്ചു.

ഭർത്താവിന് പരിക്ക്

തലശ്ശേരി: ഭർതൃമതിയായ യുവതി പൊള്ളലേറ്റ് മരിച്ചു.

ഭാര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ ഭർത്താവിനും പൊള്ളലേറ്റു

പുല്ലോട് സി.എച്ച്. നഗറിലെ തിരുവാതിരയിൽ എം.ശ്യാമിലി. .( 33 ) യാണ് വീട്ടിൽ നിന്നും പൊള്ളലേറ്റ് മരിച്ചത്.

രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊള്ളലേറ്റ് പരിക്കുകളോടെ ഭർത്താവ് രജീഷിനെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തോട്ടുമ്മൽ പുല്ലോട്ടെ പരേതനായ കാട്ടിലെ പറമ്പത്ത് രാജന്റെയും ശൈലജയുടെയും മകളാണ്.സഹോദരി ഷംന. ആറ് മാസം മുമ്പാണ് രജീഷും ഭാര്യയും പുതിയ വീട്ടിൽ താമസമാക്കിയിട്ട്. കതിരൂർ പോലീസ് ജഡം ഇൻക്വസ്റ്റ് നടത്തി.


ആശുപത്രി കിടക്കയിൽ നിന്നും വീണ് മരിച്ചു


തലശ്ശേരി:അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് ആശുപത്രിയിലെ കിടക്കയിൽ നിന്നും വീണ് മരിച്ചു.

പാനൂർകണ്ണംവെള്ളിയിലെ പുളിഞ്ഞാണ്ടിയിൽ ശങ്കരന്റെ മകൻ ഇ. ഹരിദാസൻ (24) ചികിൽസക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

ചികിൽസക്കിടയിൽ കഴിഞ്ഞ ദിവസംടെലി ഹോസ്പിറ്റലിൽ വെച്ചാണ് ഹരിദാസൻ കട്ടിലിൽ നിന്നും വീണത്. ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തലശ്ശേരി പൊലീസ് ജഡം ഇൻക്വസ്റ്റ് നടത്തി.

whatsapp-image-2024-09-03-at-22.26.05_b2237ab7

ബസിൽ മറന്നുവെച്ച ബാഗ്

ഉടമസ്ഥന് എത്തിച്ചു നൽകി

കണ്ടക്ടറുടെ മാതൃക


തലശ്ശേരി : കെ എസ് ആർ ടി സി ബസിൽ മറന്നുവെച്ച വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി.

ചമ്പാട് പൊന്ന്യംപാലം പി എം മുക്കിൽ നൗഫിയാസിൽ ടി കെ ഫൈസലും കുടുംബവും കഴിഞ്ഞ ദിവസം മലപ്പുറം കോട്ടക്കലിൽ യാത്ര പോയിരുന്നു. തിരികെ വരുമ്പോൾ ചേലാരി മേലെ ചൊവ്വയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന കെ എസ് ആർ ടി സി ബസിൽ കയറി കോഴിക്കോട് ഇറങ്ങി.

ഇറങ്ങുന്നതിനിടയിൽ ബസിൻ്റെ മുകൾ ഭാഗത്ത് വെച്ചിരുന്ന ബാഗ് എടുക്കാൻ വിട്ടുപോയി. 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബസിൽ നിന്നും ബാഗ് എടുത്തില്ലെന്ന കാര്യം ഓർമ വന്നത്.

ഉടൻ ഫൈസൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിലെത്തി അന്വേഷിച്ചപ്പോഴേക്കും ബസ് മാനന്തവാടിയിലേക്ക് പുറപ്പെട്ടിരുന്നു.

തുടർന്ന് ടിക്കറ്റ് പരിശോധിച്ച് ബസ് മനസിലാക്കിയ ഓഫീസ് ക്ലർക്ക് ടോൾ ഫീ നമ്പർ നൽകി. ഫൈസൽ വിളിച്ച് അന്വേഷിച്ചപ്പോൾ കണ്ടക്ടർ അബ്ദുൽ അസീസാണെന്ന് മനസിലായി - ഫോണിൽ ബന്ധപ്പെട്ടു.

ബസ് പരിശോധിച്ച് ബാഗ് ബസിലുണ്ടെന്ന് കണ്ടക്ടർ മറുപടി നൽകി. തുടർന്ന് ബാഗിലുണ്ടായിരുന്ന വിലപ്പെട്ട ഒന്നും നഷ്ടപ്പെടുത്താതെ കണ്ടക്ടർ അബ്ദുൽ അസീസ് സുരക്ഷിതമായി മട്ടന്നൂരിലേക്ക് വരുന്ന കെ എസ് ആർ ടി സി ബസിൽ കൊടുത്തു വിടുകയായിരുന്നു. ഇന്നലെ രാവിലെ ഫൈസൽ മട്ടന്നൂരിൽ പോയി ബാഗ് തിരിച്ചു വാങ്ങി.

കണ്ടക്ടറുടെ സത്യസന്ധതയിൽ ഫൈസലും കുടുംബവും സന്തോഷത്തിലാണ്.


ചിത്ര വിവരണം: നഷ്ടപ്പെട്ട ബാഗ്


വി കെ ഭാസ്കരൻ മാസ്റ്റർ

മങ്ങാട് ശ്രീ വാണുകണ്ട കോവിലകം

ക്ഷേത്രം കാരണവർ

ന്യൂമാഹി:വി കെ ഭാസ്കരൻ പുരാതനമായ

മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ക്ഷേത്രം

 കാരണവരായി സെപ്തംബർ 15 ന് ചുമതലയേൽക്കും.


whatsapp-image-2024-09-03-at-22.27.20_80cf5e4d

വയനാട്ടിലേക്ക് ഡൈനിംഗ് ടേബിളുകൾ നൽകി.


തലശ്ശേരി:ഓൾ കൈൻഡ്സ് ഓഫ് വെൽഡേഴ്സ് അസോസിയേഷൻ എ.കെ. ഡബ്ല്യു എ സംസ്ഥാന ജില്ലാ കമ്മിറ്റികൾ സംയുക്തമായി വയനാട് ജില്ലയിൽ 40 ഡൈനിങ് ടേബിളുകൾ നിർമ്മിച്ചു നൽകി. 

വിവിധ ജില്ലാ കമ്മിറ്റികൾ സംയുക്തമായി വയനാട്ടിൽ നിർമ്മിച്ചാണ് ടേബിളുകൾ വയനാട് ഡെപ്യൂട്ടി കളക്ടർക്ക് കൈമാറിയത് . 

എറണാകുളം തൃശൂർ പാലക്കാട് കോഴിക്കോട് വയനാട് കണ്ണൂർ എന്നീ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും കൂടാതെ എറണാകുളം ജില്ല പ്രസിഡൻറ് .സക്കീർ പൂക്കാട്ടുപടി കണ്ണൂർ ജില്ലാ സെക്രട്ടറി സന്തോഷ് മാഹി തുടങ്ങിയവരും പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.

ടേബിളുകൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലവും പ്രവർത്തകർക്ക് .താമസിക്കാൻ വേണ്ട സൗകര്യവും വയനാട് ജില്ലാ കമ്മിറ്റി ഒരുക്കി നൽകുകയും ചെയ്തു.

പ്രസ്തുത പരിപാടിക്ക് സംസ്ഥാന സമിതിയിൽ നിന്നും സംസ്ഥാന പ്രസിഡൻറ് കെ.ഡി.ദീപു സംസ്ഥാന സെക്രട്ടറി അജാസ് ഖാൻ സംസ്ഥാനട്രഷറർ സെബി പി ടി സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ജവഹർ സംസ്ഥാന ജോയിൻ സെക്രട്ടറികെ.പി. നികേഷ് നേതൃത്വം നൽകി.

ചിത്രവിവരണം: ടേബിളുകളുമായി എ.കെ. ഡബ്ലു.എ. പ്രവർത്തകർ വയനാട്ടിൽ


താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു


തലശ്ശേരി: മുഴപ്പിലങ്ങാട് ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.ടി.ഇംഗ്ലീഷ് അദ്ധ്യാപക നിയമനം നടത്തുന്നു. സപ്തമ്പർ 5 ന് കാലത്ത് 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സമയ ക്രമം പാലിച്ച് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു


capture_1725388125

ഉറൂസ് മുബാറക്:

സപ്തംബർ 5 മുതൽ

9 വരെ കല്ലാ പള്ളിയിൽ


മാഹി പുരാതനമായ ന്യൂ മാഹി കല്ലാപള്ളിയിൽ സയ്യീദ് മൈ അലവി ബിൻ ബാ അലവി തങ്ങളുടെ മഖാം ഉറൂസ് സപ്തംബർ 5 മുതൽ 9 വരെ കല്ലാ പള്ളിയിൽ നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ വാർത്ത സമ്മേളനത്തിൻ അറിയിച്ചു. സപ്തംബർ 5 ന് രാവിലെ 7.45 ന് പതാക ഉയർത്തും, വൈകുന്നേരം 7 മണിക്ക് മൗലിദ് പാരായണം, 8.30 ന് ശാദുലി റാത്തീബ്.

6 ന് വൈകു. 7 മണിക്ക് പ്രഭാഷണം റാഷിദ് ബുഹാരി. 7 ന് വൈകു. 7 മണിക്ക് ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രക്ഷണം നടത്തും. 8 ന് രാവിലെ 9.30 ന് ബുർദ മത്സരം , വൈകു. 7 മണിക്ക് ശാഫി ലത്വീഫി നുച്യാട് പ്രഭാഷണം നടത്തു. സമാപന ദിവസമായ 9 ന് വൈകുന്നേരം 7 മണിക്ക് മദനിയം ആത്മീയ മജ്ലിസ് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്യും. ശാഫി ബാ അലവി തങ്ങൾ വളപട്ടണം നേതൃത്വം നൽകും. നബിദിനത്തിൽ മദ്രസ വിദ്യാർത്ഥികളുടെ നബിദിന കലാസാഹിത്യ മത്സരങ്ങൾ നടക്കുമെന്ന് പ്രസിഡണ്ട് അശ്റഫ് ഹാജി, സിക്രട്ടറി ഇ.പി.സഫീർ, ഇബ്രാഹിം മുസല്യാർ, അബൂബക്കർ സഖാഫി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

സ്പാർക് പണിമുടക്കി

ജീവനക്കാരുടെ ശമ്പളം

അനിശ്ചിതത്വത്തിൽ


തലശ്ശേരി:കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്പാർക്ക്‌വ്യാപകമായി പണിമുടക്കിയതിനാൽ സംസ്ഥാന വ്യാപകമായി ജീവനക്കാരുടെ ശമ്പളവും, മറ്റ് നിരവധി ബില്ലുകളും എടുക്കാൻപറ്റാത്ത അവസ്ഥയിലാണ്. ഓണം കൂടിഈ മാസം വരുന്നത്തോടെ ജീവനക്കാരൊക്കെ സാമ്പത്തിക പ്രശനംമൂലം നെട്ടോട്ടത്തിലാണ്. സ്പാർക്കിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും, ജീവനക്കാർക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് എത്രയുംപെട്ടെന്ന് പരിഹാരം കാണണമെന്നും എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


zxcv

അനന്തൻ നിര്യാതനായി

 

 തലശ്ശേരി:വയലളം ഉക്കണ്ടൻ പീടികയിൽ മണ്ടോത്തുംകണ്ടി വീട്ടിൽ മണ്ടോത്തുംകണ്ടി അനന്തൻ (88) നിര്യാതനായി.. ഭാര്യ: ശാന്ത. മക്കൾ: സുരേന്ദ്രൻ, സുമ, സുധ, സുഷമ, സുനിൽകുമാർ, ഷാജി, വിഞ്ജുന, പരേതനായ സുശാന്ത്. മരുമക്കൾ: അനിത പരേതനായ ചന്ദ്രൻ, ടിമോത്തി, സുരേന്ദ്രൻ, സജിറ, പ്രദീപൻ

capture

സി.എം.ചന്ദ്രമതിഅമ്മ നിര്യാതയായി.

തലശ്ശേരി:ഇല്ലത്ത് താഴെ രാമ മന്ദിരത്തിൽ സി.എം.ചന്ദ്രമതി (96) നിര്യാതയായി സഹോദരൻമാർ സി.എം. വിശ്വനാഥൻ, സി.എം. ഹരിദാസൻ, പരേതരായ ബേബി നായർ, അച്ചുതൻ നായർ ,ശാരദ അമ്മ, പത്മാവതി അമ്മ, കുഞ്ഞി ലക്ഷ്മി അമ്മ.


ക്വിസ് മത്സരം സംഘടിപ്പിച്ചു


മാഹി : മാഹി ആരോഗ്യവകുപ്പ് നാഷണൽ ഐ ഡോണേഷൻ ഫോർട്ട് നൈറ്റിനോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം കീർത്തന വി & നന്ദന സി(മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുകേഷൻ ) രണ്ടാം സ്ഥാനം മനോജ് കുമാർ ,സുകേഷ് (രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്. മാഹി) മൂന്നാം സ്ഥാനം ഹഫ്സത്ത് പി, മുഹമ്മദ് നിഹാൽ (മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് ആൻഡ് ഹോസ്പിറ്റൽ) എന്നിവർ കരസ്ഥമാക്കി.

   പബ്ലിക് ഹെൽത്ത് വിഭാഗം നഴ്സിംഗ് ഓഫീസർ ബി ശോദനയുടെ അധ്യക്ഷതയിൽ നേത്രരോഗം വിഭാഗം മേധാവി ഡോ എം സജിത മത്സരം ഉദ്ഘാടനം ചെയ്തു. കെ മിനി,ജാസ്മിൻ നതാഷ്യ,ദീപ, ദീപ്തി, രതിക, ബനിഷ , രജുല എന്നിവർ നേതൃത്വം നൽകി


whatsapp-image-2024-09-03-at-22.42.03_1e5d0929

പിണറായി റസ്റ്റ് ഹൗസ് ശിലാസ്ഥാപന കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു


capture_1725389453

അധ്യാപക അവാർഡ് : ഗിരിജ പിലാവുള്ളതിൽ


അധ്യാപക ദിനത്തോടനുബന്ധിച്ച് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള എജുക്കേഷൻ മിനിസ്റ്റർ റീജണൽ അവാർഡ് ഗിരിജ പിലാവുള്ളതിൽ ന് ലഭിച്ചു. മാഹി ജവഹർലാൽ നെഹ്റുവിന് ഹയർ സെക്കൻഡറി സ്കൂൾ ബോട്ടണി അധ്യാപികയാണ്. പുതുശ്ശേരിയിൽ നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങിൽ അവാർഡ് സമ്മാനിക്കും

453308546_18019685060519646_7762462263230922165_n


452718715_917478067062043_4465944236956569006_n
450381319_908653474611169_6958104664750398722_n
mannan-new-1
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2