യുദ്ധഭീകരതയുടെ ദ്യശ്യ-ശ്രാവ്യ പരിപാടി ഹൃദയാർദ്രമായി.

യുദ്ധഭീകരതയുടെ ദ്യശ്യ-ശ്രാവ്യ പരിപാടി ഹൃദയാർദ്രമായി.
യുദ്ധഭീകരതയുടെ ദ്യശ്യ-ശ്രാവ്യ പരിപാടി ഹൃദയാർദ്രമായി.
Share  
2024 Aug 09, 10:25 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

യുദ്ധഭീകരതയുടെ

ദ്യശ്യ-ശ്രാവ്യ പരിപാടി

ഹൃദയാർദ്രമായി.


മാഹി: ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷവും യുദ്ധഭീതിയും നിലനിൽക്കവെ, ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി ദൃശ്യശ്രാവ്യ പരിപാടി ആകുലമായ വർത്തമാന കാലത്തേക്കുള്ള ചൂണ്ടുപലകയായി.

രണ്ടാം ലോക മഹായുദ്ധത്തിന് തിരശ്ശീലയിട്ട ജപ്പാന് നേരെ നടന്ന ആറ്റം ബോംബ് പ്രയോഗത്തിന്റെ ഭീകര ദൃശ്യങ്ങളും, അതുളവാക്കിയ ജന്തു ജീവജാല പ്രത്യാഘാതങ്ങളും , ചരിത്രസാക്ഷ്യത്തോടെ കൂറ്റൻ ക്യാൻവാസിൽ അവതരിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധേയമായി.

യുദ്ധവിരുദ്ധ സന്ദേശവുമായി അവതരിപ്പിച്ച നൃത്ത ശിൽപ്പം കാണികളെ ചിന്തിപ്പിക്കാൻ പോന്നതായി.

വയനാട് ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരോടുള്ള ആദര സൂചകമായി മുഴുവൻ വിദ്യാർത്ഥികളും മെഴുകുതിരികൾ തെളിയിച്ചു.

പ്രധാനാദ്ധ്യാപകൻ വിദ്യാസാഗറിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.

പ്രമുഖ ചിത്രകാരൻ കെ.കെ. സനിൽ മാസ്റ്റർ ചിത്ര പരിചയം നടത്തി. പി.ടി.എ. പ്രസിഡണ്ട് കെ.വി. സന്ദീവ് സംസാരിച്ചു.

സുജിത രയരോത്ത് സ്വാഗതവും,. സുമതി ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന്

 യുദ്ധവെറിക്കെതിരെ വിദ്യാർത്ഥികളുടെ റാലിയുമുണ്ടായി.


ചിത്രവിവരണം: നാഗസാക്കി ദിനാചരണ പരിപാടികൾ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2024-08-09-at-8.05.47-pm-(1)

ജഗന്നാഥ ക്ഷേത്രത്തിൽ

ഇല്ലം നിറ ചടങ്ങ് നടന്നു.

തലശ്ശേരി: ആത്മീയ വിശുദ്ധിയിൽ ഐശ്വര്യസമൃദ്ധമായ ഒരു പുതു വർഷത്തെ വരവേൽക്കാൻ ജഗന്നാഥക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങ് നടന്നു. 

മഹാലക്ഷ്മിയെ ഉപാസിച്ച് ക്ഷേത്രത്തിലേക്ക് സമർപ്പിച്ച നെൽകതിരുകൾ ഭക്ത്യാദരവോടെ ആചാര വിധിപ്രകാരം പുജിച്ചതിന് ശേഷം ഭക്തജനങ്ങൾക്ക് വീടുകളിലേക്ക് കൊണ്ടുപോകാൻ വിതരണം ചെയ്തു.

ക്ഷേത്രം മേൽശാന്തി ഉദയൻ, വിനുശാന്തി, ലജീഷ് ശാന്തി , വിനോയ് ശാന്തി,സൻജിത്ത് സദാനന്ദൻശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ഡയറക്ടർമാരായ രാഘവൻ പൊന്നമ്പത്ത്, രാജീവൻ മാടപ്പിടിക നേതൃത്വം നൽകി.


ചിത്രവിവരണം: ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ്.:

whatsapp-image-2024-08-09-at-8.07.44-pm

സ്വാതന്ത്ര്യദിനം: പുതുച്ചേരി - മാഹി സ്പെഷൽ ബസ്സ് സർവ്വീസ് നടത്തും


മാഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി അവധിയായതിനാൽ പുതുച്ചേരി - മാഹി റൂട്ടിൽ ആഗസ്ത് 14 ന് പുതുച്ചേരി | റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്പെഷൽ ബസുകൾ സർവ്വിസ് നടത്തും

പുതുച്ചേരി - മാഹി ബസ്സ് വൈകുന്നേരം 6 മണിക്ക് പുതുച്ചേരി പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും പുറപ്പെടും. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങൾ വഴിയും ബസ് ഇന്ത്യ ആപ്പ് വഴിയും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

whatsapp-image-2024-08-09-at-8.15.43-pm

സമാധാന സന്ദേശവുമായി ദൃശ്യ വിരുന്ന്


മാഹി:പന്തക്കൽ പി. എം. ശ്രീ. ഐ. കെ. കെ. ഗവ : ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച യുദ്ധവിരുദ്ധ ദൃശ്യ വിരുന്ന് പുത്തൻ അനുഭവമായി .

ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാലയത്തിൽ ദൃശ്യവിരുന്ന് ഒരുക്കിയത് .

ആറ് ക്യാൻവാസുകളിലായി കുട്ടികൾ തയ്യാറാക്കിയ കൊളാഷ് , യുദ്ധത്തിന്റെ ഭീകരതയും ശാശ്വത സമാധാനത്തിന്റെ ആവശ്യകതയും വിനിമയം ചെയ്യുന്നു .

ചിത്രങ്ങൾക്ക് മുന്നിൽ അണിനിരന്നുകൊണ്ട് അവതരിപ്പിച്ച നൃത്തം, ദൃശ്യഭംഗികൊണ്ട് ഏറെ ശ്രദ്ധേയമായി .

ചിത്രകാരനും കലാധ്യാപകനുമായ കെ. കെ. സനിൽ കുമാറിന്റെ നേതൃത്വത്തിലാണ് കലാ ഭാഷ ഒരുക്കിയത് . സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. റീനയുടെ അധ്യക്ഷതയിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി. പി. ഹരീന്ദ്രൻ യുദ്ധ വിരുദ്ധ പ്രഭാഷണം നടത്തി . പ്രധാന അദ്ധ്യാപകൻ കെ. വി. മുരളീധരൻ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ എ. ജയപ്രഭ സംസാരിച്ചു .

സനിൽ കുമാർ ചിത്രപരിചയം നടത്തി . വിദ്യാർത്ഥികളായ പി.കെ.പാർവ്വണ. പി. കെ, ദേവന, എസ്.ശ്രീനന്ദ. , അനന്യ മനോജ്‌കുമാർ, അവന്തിക രാജീവൻ, കെ. അഞ്ജന. എന്നിവർ പങ്കെടുത്തു.

എൻ. എസ്. എസ്, സി. സി. എ, സോഷ്യൽ സയൻസ് ക്ലബ് എന്നിവ സംയുക്തമായാണ് പരിപാടി നടത്തിയത്.


ചിത്ര വിവരണം:സമാധാന സന്ദേശവുമായി പന്തക്കൽ ഐ.കെ.കെ. ഹൈസ്കൂളിൽ ഒരുക്കിയ ദൃശ്യ വിരുന്ന്.

ഇന്ധനങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുമെന്ന ആശങ്ക നിലനിൽക്കെ പുതിയ പെട്രോൾ പമ്പുകളും ഉയരുന്നു.


മാഹി: സമീപ ഭാവിയിൽ പെട്രോളും, ഡീസലും ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്താനുള്ള ചർച്ച കേന്ദ്ര സർക്കാർ നടത്തുമ്പോഴും, മാഹിയിൽ പുതിയ പെട്രോൾ പമ്പുകൾ തുടങ്ങുന്ന തിരക്കിലാണ് - മാഹി ബൈപ്പാസ് പാതയുടെ സർവീസ് റോഡിൽ പള്ളുർ ഭാഗത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഒരു പമ്പ് ഇന്നലെ പ്രവർത്തനമാരംഭിച്ചു . സർവീസ് റോഡുകളിൽ മറ്റു 3 പമ്പുകളുടേയും പണി പുരോഗമിച്ച് വരികയാണ്

  മാഹി മേഖലയിൽ നിലവിൽ 17 പമ്പുകൾ പ്രവർത്തിച്ച് വരുന്നുണ്ട്.ഇത് കൂടാതെ മാഹി ബൈപ്പാസ് സർവീസ് റോഡിലടക്കം 15 പുതിയ പമ്പുകളാണ് വരാൻ പോകുന്നത്. പന്തക്കൽ ഭാഗത്ത് 4 പുതിയ പമ്പുകൾ വരുന്നതായി അറിയുന്നു. പള്ളുരിലും, മാഹി സ്ചിന്നിങ് മിൽ റോഡിലും പുതിയ പമ്പുകൾ വരുന്നുണ്ട്.

  അതിനിടെ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ജി.എസ്ടി ചുമത്തുന…

കെ.കെ. വിനീഷ് പ്രസിഡണ്ട്


തലശ്ശേരി  മ്യൂസീഷിയൻസ് വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.കെവിനീഷ്(പ്രസിഡൻറ്), എം.കെ സതീശൻ (വൈസ് പ്രസിഡൻ്റ്), സി.എച്ച് സുശീൽ കുമാർ (സെക്രട്ടറി), പി.വിജയ ജീവൻ (ജോയൻ്റ് സെക്രട്ടറി), ആർ.പ്രഭാകരൻ (ട്രഷറർ)

whatsapp-image-2024-08-09-at-8.16.34-pm

കെ 'എസ്. യു തലശ്ശേരി ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ഉദ്ഘാടനം നടത്തി


തലശ്ശേരി : കെ എസ് യു തലശ്ശേരി ബ്ലോക്ക്‌ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ നടത്തി.കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അമൽ തോമസ് ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ധ്യാൻ തിലകിന് മെമ്പർഷിപ്പ് നൽകിയാണ് ഉദ്ഘാടനം ചെയ്തത് . കെ എസ് യു തലശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ. യദുനന്ദൻ അധ്യക്ഷത വഹിച്ചു, അനിരുദ്ധ് കോടിയേരി, ദിയ തിലക് സംസാരിച്ചു



ചിത്രവിവരണം:അമൽ തോമസ് മെമ്പർ ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുന്നു

സബ്-കലക്ടർക്ക് തുക കൈമാറി


തലശ്ശേരി:എൽ.ഐ.സി.ഭീമ കണക്ട്ന്റെ കീഴിലുള്ള ഏജന്റ്സിന്റെ വക വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സബ് കളക്ടർ സന്ദീപ് കുമാർ വശം സീനിയർ ഏജന്റ് വി.കെ. അനില തുക കൈമാറി .

ചടങ്ങിൽ ടീം ലീഡർ പി കൃഷ്ണപ്രസാദ്, പി പി സുധേഷ്, കെ വീ രവീന്ദ്രൻ, കെ. ധനരാജ് , സുജഗോവിന്ദ്, പി.ഉഷ, ഫൽഗുണൻ എന്നിവർ സംബന്ധിച്ചു

whatsapp-image-2024-08-09-at-8.17.43-pm

സ്‌റ്റൂഡന്റ് കൗൺസിൽ ചുമതലയേറ്റു


മാഹി എക്സൽ പബ്ലിക് സ്‌കൂളിൽ സ്റ്റുഡൻറ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

പുതുതായി നിയമിതരായ സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾക്ക് മുഖ്യാതിഥി വിവേക് മിശ്ര,( ഡെപ്യൂട്ടി കമാന്റന്റ്, ബി എസ് എഫ് ) ബാഡ്ജുകൾ നൽകി.

 പ്രിൻസിപ്പൽ സതി എം കുറുപ്പ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 വിവേക് മിശ്ര മുഖ്യഭാഷണം നടത്തി .

ജി.കെ മെമ്മോറിയൽ എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ  പി.മോഹൻ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് കെ വി കൃപേഷ് സംസാരിച്ചു.

.രേഖ കുറുപ്പ് സ്വാഗതവും കെ.സി.ഷൈനി നന്ദിയുംപറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി കൃപേഷ് , ആശംസാഭാഷണം നടത്തി.



ചിത്ര വിവരണം:വിവേക് മിശ്ര ഉദ്ഘാടനം ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,16,500 രൂ

തലശ്ശേരി.വയനാടിന് കൈത്താങ്ങുമായി പാനൂർ ഹൈസ്കൂൾസ് റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,16,500 രൂപ കൈമാറി.

സബ് കലക്ടറുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. ജൂനിയർ സൂപ്രണ്ട്മാരായ ഇ.സൂര്യകുമാർ, എ.കെ സന്ദീപ് എന്നിവർ ഏറ്റുവാങ്ങി. 

അസോസിയേഷൻ പ്രസിഡണ്ട് എം.ഭാനു മാസ്റ്റർ, 

സെക്രട്ടറി കെ.പി ശ്രീധരൻ, വൈസ് പ്രസിഡണ്ട്മാരായ കെ.പി ചാത്തു, പി.കെ പുരുഷു, ട്രഷറർ പി.വി ശോഭന, പി. സീത എന്നിവർ സംബന്ധിച്ചു.


ചിത്രവിവരണം.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകുന്നു.

രാമായണം പാരായണ മത്സരവും പ്രശ്നോത്തരിയും 


ന്യു മാഹി

മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിൽ എൽപി യുപി ഹൈസ്ക്കൂൾ പൊതുവിഭാഗം എന്നിവർക്കായി ആഗസ്റ്റ് 15 ന് 3 മണിക്ക് ക്ഷേത്ര പരിസരത്ത് രാമായണ പരായണ മത്സരം പ്രശ്നോത്തരി എന്നിവ നടത്തുന്നതാണ്

ഫോൺ 8086588345

9747118372

whatsapp-image-2024-08-09-at-9.57.10-pm

കോണിച്ചേരി

ഉസ്മാൻ ഹാജിയുടെ നിര്യാണത്തിൽ

അനുശോചിച്ചു


തലശ്ശേരി: സൈദാർ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റിയുടെ മുൻ ഭാരവാഹിയും സാമൂഹ്യ-രാഷ്ട്രീയ- ജീവകാരുണ്യ -വ്യാപാര മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കോണിച്ചേരി ഉസ്മാൻ ഹാജിയുടെ നിര്യാണത്തിൽ സൈദാർ പള്ളിയിൽ അനുശോചനവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

പള്ളി കമ്മിറ്റി പ്രസിഡൻ്റ് എ.കെ. ആബൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി. സൈനുദ്ദീൻ അനുസ്മരണ ഭാഷണം നടത്തി.

പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ, പള്ളി കമ്മിറ്റി സെക്രട്ടറി ടി.സി. ഖിലാബ്, സയ്യിദ് മുസ്തഫ തങ്ങൾ എന്നിവർ സംസാരിച്ചു.

സൈദാർ പള്ളി ഖത്തീബ് സ്വാലിഹ് ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എ.കെ. സക്കരിയ സ്വാഗതം പറഞ്ഞു.

whatsapp-image-2024-08-09-at-10.18.05-pm

ഭിന്നശേഷിക്കാരൻ ഒരു മാസത്തെ പെൻഷൻ തുക നൽകി


തലശ്ശേരി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും. വടക്കുമ്പാട് സ്വദേശി അറവിലാണ്ടിയിൽഗണേശനാണ് തുക നല്കിയത്. ഗണേഷൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി. ശ്രീഷ തുക ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം 

ഷിംജിത്തും ചടങ്ങിൽ സംബന്ധിച്ചു.

 

advt
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25