ചട്ടമ്പിക്കല്ലാണം: വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി.

ചട്ടമ്പിക്കല്ലാണം: വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി.
ചട്ടമ്പിക്കല്ലാണം: വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി.
Share  
2024 Aug 08, 09:58 PM
VASTHU
MANNAN

ചട്ടമ്പിക്കല്ലാണം:

വാഹനമോടിച്ച ആറുപേരുടെ

ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി.


ചൊക്ളി :വിവാഹഘോഷ സാഹസിക വാഹന യാത്ര അടിച്ചു പൊളിച്ചവർക്കെതിരെ പൊലീസ് നടപടി.

 അപകടകരമാം വിധം സുരക്ഷിതമല്ലാതെ അകമ്പടി വാഹന യാത്രചെയ്തതിന് 18 യുവാക്കളെയാണ് ചൊക്‌ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സി. രഞ്ജു അറസ്റ്റ് ചെയ്തു.

വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടിയും തുടങ്ങി.

 വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ കയറിനിന്നും ഡിക്കിയില്‍ ഇരുന്നും ചട്ടമ്പി കല്യാണയാത്ര ചെയ്തവരെയാണ് ഒളവിലം മത്തിപ്പറമ്പില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പൊലീസ് പിടിച്ചത്.

ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ടഅന്വേഷണത്തിലാണ്അറസ്റ്റ് നടന്നത്.

വിവിധ ആഡംബര കാറുകള്‍ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിന്‍ ഷാന്‍ ,ആലോള്ളതില്‍ എ. മുഹമ്മദ് സിനാന്‍ ,

 മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീന്‍ (19)പോക്കറാട്ടില്‍ ലിഹാന്‍ മുനീര്‍ ,കാര്യാട്ട് മീത്തല്‍ പി. മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ.കെ. മുഹമ്മദ് അര്‍ഷാദ് (19) തുടങ്ങിയവര്‍ക്കെതിരേയാണ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും, ഓഗസ്റ്റ് 14 വരെ വരെ ഹര്‍ജി പരിഗണിക്കില്ലെന്നാണ് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.

ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന  

സ്‌കൂട്ടര്‍ യാത്രക്കാരെ പൊലീസ് അന്വേഷിച്ചുവരികയാണ്..

മറ്റൊരു സംഭവത്തില്‍ വിവാഹ പാര്‍ട്ടിയുടെ വീഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് ക്യാമറാമാന്‍ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് ആദില്‍ (22), കാറോടിച്ചിരുന്ന ചൊക്‌ളി സി.പി. റോഡിലെ ജാസ് വില്ലയില്‍ ഇര്‍ഫാന്‍ ഹബീബ് (32) എന്നിവര്‍ക്കെതിരെയും പോലീസ്കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് നാലിന് വൈകീട്ട് ആറിന് മേക്കുന്ന് കൊളായിയിലാണ്.സംഭവം.

poem
whatsapp-image-2024-08-08-at-8.53.58-pm

എസ്.പി.സി. കേഡറ്റുകൾ

1,07.500 രൂപ നൽകി


തലശ്ശേരി:വയനാടിനെ കൈപിടിച്ചുയർത്താനായി എസ് പി സി തലശ്ശേരി സബ് ഡിവിഷന് കീഴിലുള്ള 8 യൂണിറ്റുകൾ ഒന്നിച്ചു കൈകോർത്തു. സ്കൂളിലെ എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുകയായ 1,07,500 രൂപ സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന ചെയ്യുന്നതിന് വേണ്ടി, തലശ്ശേരി എ എസ് പി കെ എസ് ഷഹൻഷാ ഐ പി എസിനെ ഏൽപ്പിച്ചു..

സേക്രഡ് ഹാർട്ട്‌, സെൻറ് ജോസഫ്സ്, മമ്പറം ഹൈസ്കൂൾ,മമ്പറം ഹയർ സെക്കന്ററി,കെ.ആർ.എച്ച്.എസ്. പാതിരിയാട്,എകെജി എം ജി ഹയർ സെക്കന്ററി പിണറായി, ഗവൺമെന്റ് ഹയർ സെക്കന്ററി വടക്കുമ്പാട് എന്നീ 8 യൂണിറ്റുകളിലെ എസ് പി സി കേഡറ്റുകളുടെ പ്രതിനിധികളും കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരുടെ ചുമതല വഹിക്കുന്ന അധ്യാപകരും ചേർന്നാണ് തുക കൈമാറിയത്.

വയനാട്ടിലെ ദുരന്ത ഭൂമി നേരിട്ട് സന്ദർശിച്ചതിന്റെ അനുഭവം എ എസ് പി കെ എസ് ഷഹൻഷ ഐ പി എസ് കേഡറ്റുകളുമായി പങ്കുവയ്ക്കുകയും, ഈ സദുദ്യമത്തിന്റെ പേരിൽ കുട്ടികളെഅഭിനന്ദിക്കുകയും ചെയ്തു.


ചിത്ര വിവരണം:എ.എസ്.പി. ഷഹൻഷദുരിതാശ്വാസ നിധി ഏറ്റുവാങ്ങുന്നു

capture_1723135079

കലാരത്ന പുരസ്ക്കാരം

സംഗിതജ്ഞൻ മുകുന്ദദാസിന്

സമ്മാനിച്ചു


തലശ്ശേരി:പെരുന്താറ്റിൽ ഗോപാലൻ സ്മാരക കലാരത്ന പുരസ്കാരം സംഗീതജ്ഞൻ തലശ്ശേരി മുകുന്ദദാസിന് സമ്മാനിച്ചു..

  പ്രശസ്ത മിമിക്രി- മോണോ ഏക്ട് കലാകാരനും കഥാപ്രാസംഗികനും കലാപരിശീലകനും ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്ന പെരുന്താറ്റിൽ ഗോപാലൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രണ്ടാമത് പെരുന്താറ്റിൽ ഗോപാലൻ സ്മാരക കലാരത്ന പുരസ്കാരം സംഗീതജ്ഞനും നിരവധി വർഷങ്ങളായി ഉത്തര മലബാറിലെ വിവിധ പ്രൊഫഷണൽ അമേച്വർ നാടക സംഘങ്ങളിൽ സംഗീത സംവിധായകനും ഗായകനുമായ തലശ്ശേരി മുകുന്ദദാസിന് സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് സമ്മാനിച്ചു. 10,001 രൂപയും മൊമെന്റോയും അടങ്ങിയതാണ് അവാർഡ് പ്രൊഫ: ദാസൻ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. യതീന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.. ദേവദാസ് , പാറക്കണ്ടി പുരുഷോത്തമൻ, സുശീൽ ചന്ദ്രോത്ത്, കെ. ലിജേഷ്, പി.പി പവിത്രൻ, പി. ബി. രാജേഷ് സംസാരിച്ചു. പെരുന്താറ്റിൽ ഗോപാലന്റെ ഭാര്യ സത്യവതിയും, മകൻ സുഗേഷും ചടങ്ങിൽ സംബന്ധിച്ചിരുന്നു.



ചിത്ര വിവരണം: സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് ബഹുമുഖപ്രതിഭ മുകുന്ദ ദാസിന് അവാർഡ് സമ്മാനിക്കുന്നു.

capture_1723135180

കോടിയേരി ബാങ്ക്‌ 5 ലക്ഷം രൂപ നൽകി


തലശേരി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോടിയേരി സർവീസ്‌ സഹകരണ ബാങ്ക്‌ 5 ലക്ഷം രൂപ നൽകി. ബാങ്ക്‌ പ്രസിഡന്റ്‌ എം പി താഹിർ സഹകരണ മന്ത്രി വി എൻ വാസവന്‌ തുക കൈമാറി. ഡയരക്ടർമാരായ എൻ.രമേശൻ, യു ബ്രിജേഷ് , സെക്രട്ടറി അനിൽകുമാർ, ഷിനോജ് എന്നിവരും പങ്കെടുത്തു.

ചിത്രവിവരണം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോടിയേരി സർവീസ്‌ സഹകരണ ബാങ്ക്‌ നൽകുന്ന 5 ലക്ഷം രൂപ ബാങ്ക്‌ പ്രസിഡന്റ്‌ എം പി താഹിർ സഹകരണ മന്ത്രി വി എൻ വാസവന്‌ കൈമാറുന്നു.

capture_1723135485

ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം


തലശ്ശേരി:പൊന്ന്യം സർവ്വീസ് സഹകരണ ബേങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ടമായി 3 ലക്ഷം രൂപ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് കൈമാറി. ജീവനക്കാർ ഒന്നാം ഗഡുവായി 37000 രൂപയും നേരത്തെ നൽകിയിരുന്നു.. ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് പി.വി. സന്തോഷ്, സെക്രട്ടറി എം. റീജ , അസി. സെക്രട്ടറി സി.കെ രമ , വി.പി.സന്തോഷ് ., ഡയറക്ടർ കാവ്യ സംബന്ധിച്ചു.


ചിത്രവിവരണം: സഹകരണ മന്ത്രി വി.എൻ .വാസവന് തുക കൈമാറുന്നു

സമഗ്ര കായിക ഗ്രാമംപരിശീലന കേന്ദ്രങ്ങൾക്ക്അപേക്ഷ ക്ഷണിച്ചു.


ചൊക്ലി:ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിലിൻ്റെയും കായിക അസോസി യേഷനുകളുടെയും സഹകരണത്തോടെ

ചൊക്ലിഗ്രാമപഞ്ചായത്തിൽആരംഭിക്കുന്ന സമഗ്രകായികഗ്രാമംപദ്ധതിക്ക് പരിശിലനകേന്ദ്രങ്ങൾഅനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർജില്ലാആസൂത്രണസമതിഅംഗീകാരംനൽകിയചൊക്ലഗ്രാമപഞ്ചായത്തിൻ്റെസമഗ്ര കായിക ഗ്രാമം പദ്ധതി ചൊക്ലി ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയാണ് 

ഓൺലൈനായി ആഗസ്റ്റ് 16 രാത്രി 12 മണി വരെയും ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അന്നേ ദിവസം വൈകുന്നേരം 5 മണി വരെയും അപേക്ഷകൾസ്വീകരിക്കും.

കോളേജ്,ഹയർസക്കൻ്ററിഹൈസ്ക്കൂൾ,യു.പി.എൽ.പിസ്കൂളുകൾക്കുംസ്പോർട്സ് ക്ലബ്ബുകൾ,വായനശാലകൾ , സാംസ്ക്കാരിക കേന്ദ്രങ്ങൾ

എന്നിയുടെ മേധാവികൾക്കുംഅപേക്ഷസമർപ്പിക്കാം.

കനോയ്&കക്ങ്ങ്വോളിബോൾ,ഷട്ടിൽ ബാഡ്മിൻ്റൺബോൾ ബാഡ്മിൻ്റൺ ,കമ്പവലി(വനിത)ഫുട്ബോൾ (വനിത )ടേബിൾ ടെന്നീസ്,സെപത്താക്രോ.ആട്ട്യയ പെട്ടിയസോഫ്റ്റ്ബോൾ(വനിത).ക്രിക്കറ്റ്(വനിത)റസ്ലിങ്ങ്,ബോക്സിങ്ങ്

ഹോക്കി (വനിത )നീന്തൽ, കബഡിഷൂട്ടിംഗ്എന്നി ഇനങ്ങൾക്ക്

പുറമെ സ്ഥാപന മേധാവികൾക്ക്താൽപര്യമുള്ളകായിക ഇനങ്ങൾക്ക്കൂടിഅപേക്ഷകൾസമർപ്പിക്കാം.ഒരു സ്ഥാപനത്തിന്ഒന്നിൽ കൂടുതൽകായിക ഇനത്തിന്അപേക്ഷിക്കാവുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അറിയിച്ചു.

ദേവി  നിര്യാതയായി     


 തലശ്ശേരി:പന്ന്യന്നൂർ മാവില വയലിൽ താഴ കുനിയിൽ ദേവി

(95) നിര്യാതയായി. ഭർത്താവ്പരേതനായ ചാത്തു

മക്കൾ:മോഹനൻ (ഒമാൻ)ഉഷ(റിട്ട:പ്രധാനഅദ്ധ്യാപികപുളിയനമ്പ്രംഎൽ.പിസ്കൂൾ )

പുഷ്പ (പിണറായി )പരേതരായശശീന്ദ്രൻ (വെൽഡൺടൈലേർസ് ആണ്ടിപീടിക)കമലാക്ഷി (റിട്ട: റവന്യുഡിപ്പാർട്ട്മെൻ്റ്)മരുമക്കൾ:

സുജാത, അജിത.നാരായണൻ ( റിട്ട അദ്ധ്യപകൻ വിഷ്ണുവിലാസംയു.പി. സ്കൂൾജയറാം (പിണറായി )പരേതനായ വി.പി അച്യതൻ (റിട്ട: ലൈവ്സ്‌റ്റോക്ഇൻസ്പെക്ടർ)സംസ്കാരം1ഇന്ന് കാലത്ത്

10 മണിക്ക് പന്തക്കപാറപ്രശാന്തി ശ്മശാനത്തിൽ

capture_1723136127

1,10,650 രൂപ വയനാട് നിധിയിലേക്ക് നൽകി


തലശ്ശേരി- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.സി.ഇ.യു. കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ യൂണിറ്റ് 1,10.650 രൂപ നൽകി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.പി.ബിനീഷ്, പ്രസിഡന്റ് അശ്വതി അയ്യത്താൻ ചേർന്ന് കെ.സി.ഇ. യു തലശ്ശേരി ഏരിയ പ്രസിഡന്റ് പ്രമോദിന് കൈമാറി. കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ സുരേഷ് ബാബു, സെലീന, വിനേഷ്, സജീവൻ എന്നിവർ പങ്കെടുത്തു.


ചിത്ര വിവരണം:കെ.സി.ഇ.യു. വയനാട് ഫണ്ട് സംഘടനാ നേതാക്കളെഏൽപ്പിക്കുന്നു

whatsapp-image-2024-08-08-at-8.51.37-pm

വടവതി വാസുവിനെ അനുസ്മരിച്ചു


തലശ്ശേരി : സി പി എം സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം , പ്രമുഖ ട്രേഡ് യൂണിയൻ നേതാവ്, പ്രഥമ ജില്ലാ കൗൺസിൽ വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പൊതുരംഗത്ത് നിറഞ്ഞ് നിന്ന വടവതി വാസുവിൻ്റെ 26-ാം ചരമ വാർഷിക ദിനത്തിൽ സി പി എം തലശ്ശേരി ഏറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. സി എച്ച് കണാരൻ സ്മാരക മന്ദിരം ഹാളിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറിയ സെക്രട്ടറി സി കെ രമേശൻ സംസാരിച്ചു


ചിത്രവിവരണം: ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2024-08-08-at-8.51.24-pm

സമ്പാദ്യക്കുടുക്കയിലെ

സൂക്ഷിപ്പും വയനാട്ടിലേക്ക്

 തലശേരി:സമ്പാദ്യക്കുടുക്കയിലെ സൂക്ഷിപ്പും വയനാട്ടിലേക്ക്.- പാലയാട് ബേസിക് യു പി സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ ഐഎഎസിന് കൈമാറി.. സ്കൂൾ ഹെഡ്മിസ്ട്രസ്  ആർ രാജേശ്വരി, റോഷ്നി, പി.യു.നിമേഷ്  എന്നീ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് തുക കൈമാറിയത്. വിദ്യാർത്ഥികളുടെ സമ്പാദ്യ കുടുക്കയിലെ തുകയും കൂടെ രക്ഷിതാക്കളുടെ സഹായവും കൂടിയായപ്പോൾ 33,100 രൂപയാണ് സിഎംഡിആർഎഫിലേക്ക് കൈമാറാൻ സാധിച്ചത്.


ചിത്ര വിവരണം: കൊച്ചു വിദ്യാർത്ഥികൾ സമ്പാദ്യക്കുടുക്കയിലെ സംഖ്യ സബ് കലക്ടർ സന്ദിപ് കുമാറിന് കൈമാറുന്നു

സംഘാടക സമിതി രൂപീകരണം 10 ന്


തലശ്ശേരി കണ്ണൂർ മഹാത്മ കോളേജിൽ പഠിച്ചവരുടെയും സ്റ്റാഫിൻ്റെയും കൂട്ടായ്മയായ മഹാത്മ സാംസ്കാരിക സംഗമ വേദി ഒരുക്കുന്ന മഹാത്മ കുടുംബ മഹാ സംഗമം സപ്തംബർ 17 ന് തലശ്ശേരി ടൗൺഹാളിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം ആഗസ്ത് 10 ന് രാവിലെ 10 ന് തലശ്ശേരി കോസ്മോ പൊളിറ്റൻ ക്ലബ് ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു

തലശ്ശേരി കാർണിവൽ വ്യാപാരോത്സവ് നറുക്കെടുപ്പ്

ഒക്ടോബർ 6 ലേക്ക് മാറ്റി 


തലശ്ശേരി : ഈ മാസം 15 ന് നടത്താനിരുന്ന വ്യാപാരോത്സവ് കൂപ്പൺനറുക്കെടുപ്പ് ഓണ നാളുകൾ കൂടി ഉൾപെടുത്തി ഒക്ടോബർ 6 ലേക്കു മാറ്റിയതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. വ്യാപാര മാന്ദ്യത്തിൽ വലയുന്ന വ്യാപാരികളുടെയും ഉപഭോക്താക്കളുടേയും അഭ്യർഥനയെ തുടർന്നാണ് രണ്ട് മാസത്തേക്ക് നറുക്കെടുപ്പ് തീയ്യതി നീട്ടിയത്. 

 സൗജന്യമായി നൽകുന്ന കൂപ്പണുകൾ ഓരോ സ്ഥാപനത്തിൽ നിന്നും ഉപഭോക്താക്കൾ ചോദിച്ചുവാങ്ങണമെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പുലർത്താൻ വ്യാപാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നുംവിവിധ സംഘടനാ ഭാരവാഹികൾ അറിയിച്ചു.-

വ്യാപാരികൾക്ക് ആവശ്യമുള്ള സൗജന്യ സമ്മാനകുപ്പണുകൾ മുൻസിപ്പൽ ഓഫീസ് കോമ്പൗണ്ടിലുള്ള വ്യാപാരോത്സവ് കമ്മിറ്റി ഓഫീസിൽ നിന്ന് ലഭിക്കും. ഇതിനായി സൌകര്യം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ തലശേരിയിലേക്ക് ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് വ്യാപാരോത്സവ് കൂപ്പൺ സംവിധാനം സംഘടിപ്പിച്ചത്.

ഒന്നാം സമ്മാനമായി ഒരാൾക്ക് 20 പവൻ സ്വർണ്ണമാണ് നൽകുന്നത്. രണ്ട് പവൻ വീതം 5 പേർക്ക് 10 പവൻ സ്വർണ്ണം രണ്ടാം സമ്മാനമായി നൽകും .ഒരു പവൻ വീതം 5 പേർക്ക് 5 പവൻ സ്വർണ്ണമാണ് മൂന്നാം സമ്മാനം.

നാലാം സമ്മാനം 10 പേർക്ക് ഫ്രിഡ്‌ജ്,

അഞ്ചാം സമ്മാനം 10 പേർക്ക് ടെലി വിഷൻ,

ആറാം സമ്മാനം 10 പേർക്ക് വാഷിങ്ങ് മെഷീൻ,

ഏഴാം സമ്മാനം 50 പേർക്ക് ഡിന്നർ സെറ്റ്,

എട്ടാം സമ്മാനം -300 പേർക്ക് പ്രഷർ കുക്കർ,

ഒമ്പതാം സമ്മാനം 300 പേർക്ക് കാസറോൾ,

പത്താം സമ്മാനം 300 പേർക്ക് അയേൺ ബോക്‌സ് തുടങ്ങി 1001 സമ്മാനങ്ങളാണ് നറുക്കെടുത്ത് നൽകുന്നത്...എ കെ സക്കരിയ, ജവാദ് അഹമമദ്, സി പി എം നൗഫൽ, കെ കെ മൻസൂർ, ടി ഇസ്മായിൽ, നാസർമടോൾ,പി.കെ.നാസർ,വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

whatsapp-image-2024-08-08-at-8.50.49-pm

ഏകദിന ശിൽപശാല സംഘടിപ്പിച്ചു


തലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ശിൽപ്പശാല സംഘടിപ്പിച്ചു.മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി എരഞ്ഞോളി പഞ്ചായത്ത്തല ശിൽപ്പശാല .

വങ്കണച്ചാൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ സ്മാരക ഹാളിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷയാണ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡണ്ട് പി.വിജു അദ്ധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ ആർ.പി.ലത കാണി,തലശ്ശേരി ബ്ലോക്ക് ജി.ഇ.ഒ സന്തോഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷ എ.കെ.രമ്യ, വി.എം.ഷീജ, എം.ബാലൻ,സി.കെ. ഷക്കീൽ,ബിന്ദു,എം.പി. സാരജൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഹരിത കർമ്മസേന വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി. മെമ്പർമാർ ,വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികൾ,ലൈബ്രറി കൗൺസിൽ ക്ലബ്ബ് ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ,സി.ഡി.എസ്, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.


ചിത്രവിവരണം:ഹരിത കർമ്മസേനയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഖ്യ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷ ഏറ്റുവാങ്ങുന്നു

whatsapp-image-2024-08-08-at-8.50.34-pm

കണ്ണിന് കുളിരായി മരം നിറയെ നെല്ലിക്ക

തലശ്ശേരി: സി.പി. റോഡിൽ മാരാങ്കണ്ടി സബ്ബ് സ്റ്റേഷന്സമീപം മോഹനൻ ടൈലറുടെ കടയുടെ മുൻപിൽ നെല്ലിക്ക മരത്തിൽ നിറ

യെ നെല്ലിക്ക നിറഞ്ഞു നിൽക്കുന്നത്കണ്ണിനും കരളിനും കുളിർ കാഴ്ചയായി സാധാരണ നാട്ടിൽ കണ്ടുവരുന്ന നെല്ലിക്കകൾ ചെറുതും കയ്പേറിയതുമാണ് എന്നാൽ മാരാങ്കണ്ടിയിലെ നെല്ലിക്കകൾ വലുതും കയ്പ്കുറഞ്ഞതുമാണ്അതുകൊണ്ട് തന്നെനാട്ടുകാർക്ക് ഏറെ പ്രിയ

പ്പെട്ടതാണ് മാരാങ്കണ്ടിനെല്ലിക്കയും നെല്ലിക്കാമരവും.


ചിത്രവിവരണം..നിറയെ കായ്ച്ചു നിൽക്കുന്ന നെല്ലിമരക്കൊമ്പ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2