വയനാടിന് രാമവിലാസം ' എൻ സി സി കേഡറ്റുകളുടെ കൈത്താങ്ങ്.

വയനാടിന് രാമവിലാസം ' എൻ സി സി കേഡറ്റുകളുടെ കൈത്താങ്ങ്.
വയനാടിന് രാമവിലാസം ' എൻ സി സി കേഡറ്റുകളുടെ കൈത്താങ്ങ്.
Share  
2024 Aug 01, 08:39 PM
vasthu
mannan
marmmam
marma

വയനാടിന് രാമവിലാസം '

എൻ സി സി കേഡറ്റുകളുടെ

കൈത്താങ്ങ്.

ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾ വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾക്കാവശ്യമായ അവശ്യ സാധനങ്ങൾ ശേഖരിച്ചു.

capture_1722524053

പരിപാടിയിൽ സ്കൂൾ മാനേജർ ശ്രീ പ്രസീത് കുമാർ ,സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പ്രശാന്ത് തച്ചരത്ത്, എൻ സി സി ഓഫീസർ ശ്രീ ടി പി രവിദ്, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത,സ്കൂൾ ഹെഡ് ക്ലർക് ശ്രീ ഷനിൽ കുമാർ കെ സി , പത്തോളം എൻ സി സി കേഡറ്റുകളും പങ്കെടുത്തു. ശേഖരിച്ച അവശ്യ വസ്തുക്കൾ ഹവിൽദാർ പവൻ കുമാർ കശ്യപിന്റെ നേതൃത്വത്തിൽ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ ഓഫീസിൽ കൊണ്ടു പൊയി. നാളെ രാവിലെ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള എല്ലാ സബ് യൂണിറ്റുകളിൽ നിന്നും ശേഖരിച്ച അവശ്യ വസ്തുക്കൾ നേരിട്ട് പോയി ദുരിത ബാധിതർക്കു നൽകും.

whatsapp-image-2024-08-01-at-7.25.01-pm-(1)

വയനാട് ദുരിത ബാധിതർക്ക്

ആദരാഞ്ജലി അർപ്പിച്ചു.

കണ്ണൂർ: വയനാട് ചൂരൽ മലയിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ കണ്ണൂരിൽ നടത്തിയ അനുസ്മരണ സമ്മേളനം ഫാദർ സ്കറിയ കല്ലൂർ ഉദ്ഘാടനം ചെയ്തു.

രാമദാസ് കതിരൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാമി പ്രേമാനന്ദ, ഇ. മനീഷ്, ഡോ.സി.അബ്ദുൽ സലാം, മധു കക്കാട്, സമീറ തയ്യിൽ, ഗീതമ്മ , പി. അബൂട്ടി തുടങ്ങിയവർ സംസാരിച്ചു

പവിത്രൻ കൊതേരി സ്വാഗതവും, മോഹൻദാസ് പാറാൽ നന്ദിയും പറഞ്ഞു


(ഫോട്ടോ വയനാട് ചൂരൽ മലയിൽ പ്രകൃതിക്ഷോഭത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച അനു

capture_1722525143

വയനാട് ദുരന്തം: നന്ദനയുടെ ജഢം സംസ്ക്കരിച്ചു


തലശേരി:വയനാട് ദുരന്തത്തിനിരയായ ദമ്പതികളിൽ കാണാതായ ഭാര്യഉച്ചമ്പള്ളി നന്ദന. (68 ) യുടെ മൃതദേഹവും കണ്ടെത്തി മുണ്ടക്കൈ കോഫി എസ്റ്റേറ്റ് ഉടമയായ ഭർത്താവ് മാഹി സ്വദേശി പാർത്ഥന്റെ (75)മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ നാട്ടിലെത്തിച്ച പാർത്ഥന്റെ മൃതദേദേഹം രാത്രിയിൽ തന്നെ സംസ്കരിച്ചിരുന്നു -

നന്ദനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ തലശേരിയിലെത്തിച്ച് സംസ്ക്കരിച്ചു. പി. കെ. പാർത്ഥൻ (75), ഭാര്യ നന്ദന(68)യ്ക്കുമൊപ്പം കഴിഞ്ഞ 50 വർഷത്തോളമായി വയനാട് മുണ്ടക്കയത്തെ കരുണാ സരോജം കോഫി എസ്റ്റേറ്റിലായിരുന്നു താമസം..പാർത്ഥന്റെ അച്ചൻ കനോത്ത് കരുണാകരൻ വയനാട്ടിലെ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഹെഡ് ക്ലർക്കായിരുന്നു.

അച്ചനോടൊപ്പമാണ് പാർത്ഥൻ വയനാട്ടിലെത്തിയത്. പിന്നീട് സ്വന്തമായി എസ്റ്റേറ്റ് ആരംഭിക്കുകയായിരുനു.. എസ്റ്റേറ്റിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.

മക്കൾ: ഹർഷ (എറണാകുളം), വൈഷ്ണ (കാനഡ).എന്നിവർ ഭർത്താക്കന്മാർക്കൊപ്പമാണ്. അർജുൻ (ബിസിനസ്), രാഹുൽ (കാനഡ) എന്നിവരാണ് മരുമക്കൾ.

മഠത്തിൽ പ്രദീപ്, മഠത്തിൽ പ്രകാശ് എന്നിവരാണ് നന്ദനയുടെ സഹോദരങ്ങൾ . പാർത്ഥന്റെ തറവാട്ട് വീടായ

 തലശ്ശേരി, ചേറ്റംകുന്ന് കരുണ സരോജത്തിൽ ഇപ്പോൾ പാർത്ഥന്റെ സഹോദരൻ പ്രസാദും കുടുംബവുമാണ് താമസം .



ചിത്രം: നന്ദന

whatsapp-image-2024-08-01-at-7.18.21-pm-(1)

വയനാട് ദുരന്തത്തിൽ മരണപ്പെട്ട തലശ്ശേരി ചേററം കുന്നിലെ നന്ദനയുടെ (68] മൃതദേഹം ഭർത്താവ് പാർത്ഥന്റെ തറവാട്ട് വീട്ടിലെത്തിച്ചപ്പോൾ



അമാവാസി തർപ്പണത്തിന്

ഒരുക്കങ്ങൾ പൂർത്തിയായി


തലശ്ശേരി: ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ആഗസ്ത് മൂന്നിന് അമാവാസി തർപ്പണം നടക്കാനിരിക്കെ. മാതൃ സമിതിയുടെ നേതൃത്വത്തിൽ കർമ്മങ്ങൾക്കാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി. പിതൃതർപ്പണം, തിലഹവനം, പ്രതിമ സങ്കൽപ്പം , ക്ഷേത്രപിണ്ഡം തുടങ്ങിയ പിത്യകർമ്മങ്ങൾ നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അറിയിച്ചു. അമാവാസിനാളിൽ പുലർച്ചെ 5 മണിക്ക് ബലിക്രിയ തുടങ്ങും.



ചിത്ര വിവരണം: മാതൃ സമിതി പ്രവർത്തകർ മുന്നൊരുക്കങ്ങൾ നടത്തുന്നു.

കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് 2024-2029 ഭരണസമിതിയുടെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ സഹകാരി ശ്രീജിത്ത് ചോയൻ


ടി.പി. ജംഷീർ നിര്യാതനായി

പൊക്കായി മുക്കിലെ ജാസ്മിൻ ഹൗസിൽ ടി.പി.ജംഷീർ (39) നിര്യാതനായി. ഷാർജയിൽ അൽമദാം ഒപ്റ്റിക്കൽസ് നടത്തിവരുകയായിരുന്നു.

വി മൊയ്തു - നഫീസുദമ്പതികളുടെ മകനാണ്.

ഭാര്യ: ഷഫ്സീന പുല്ലിയോടി

മക്കൾ ഇല്ല

സഹോദരങ്ങൾ: ജഫാസ്, പരേതനായ ജാസ്മിൻ

എൻ.കെ. പുഷ്പ കുമാരി നിര്യാതയായി

തലശ്ശേരി:കോടിയേരി നാട്രാംകാവിൽ എൻ.കെ പുഷ്പകുമാരി (68) നിര്യാതയായി. പരേതനായ മൊട്ടാൽ കുഞ്ഞികൃഷ്ണൻ്റെ ഭാര്യയാണ്. സഹോദരങ്ങൾ : എൻ.കെ. രവീന്ദ്രൻ, എൻ.കെ രാധാകൃഷ്ണൻ (ഇരുവരും മാനന്തവാടി), ഭവാനി (പന്തക്കൽ), ഭാരതി (ചമ്പാട്).

പാഠ്യ-പാഠ്യേതരവിഷയങ്ങളിലെ

ഗുണനിലവാരം ഉയർത്തും.

മാഹി: ചെമ്പ്ര കുന്നിൻ മുകളിലുള്ള പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലേക്കുളള രണ്ട് റോഡുകളുടേയും റീടാറിങ് ഉടൻ നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാലയ മോണിറ്ററിംഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെട്ടു. പഠന നിലവാരം ഉയർത്തുന്നതോടെപ്പം, കുട്ടികളുടെ സർഗ്ഗ സിദ്ധി വികസിപ്പിക്കാനുളള കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകി.

 വൈദഗ്ധ്യം നേടിയ കലാ-സാഹിത്യ പ്രതിഭകളെ പങ്കെടുപ്പിച്ച് ശിൽപ്പശാലകളും, കേമ്പുകളും സംഘടിപ്പിക്കാനും, വാർഷികാഘോഷം വിപുലമായി നടത്താനും തീരുമാനിച്ചു. വി എം സി. ചെയർമാനും മാഹിഅഡ്മിനിസ്ട്രറ്ററുമായ ഡി..മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. മെസർ സെക്രട്ടറിയും പ്രിൻസിപ്പലുമായ എൻ.ഗിനീഷ് കുമാർ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.

മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനുജ ,ഗവ: ഹൗസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, ഡോ:ബ്ലസ്സി മാത്യു,ഡോ.എം.കെ. സൈബുന്നിസ്സ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംബന്ധിച്ചു.

whatsapp-image-2024-08-01-at-7.22.47-pm-(1)

ഭിന്ന ശേഷിക്കാരന് വഴി തുറക്കാൻ

എന്ന് മനസ്സ് വരും?

തലശ്ശേരി: ഭിന്നശേഷിക്കാരനായ 35 വയസ്സുക്കാരൻ , സമീപവാസി റോഡിന് സ്ഥലം വിട്ടു നല്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ ഇഴഞ്ഞ് ഓട്ടോയിൽ കയറേണ്ടിവരുന്നത് കണ്ടു നിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്നു.തലശ്ശേരിക്കടുത്ത് വടക്കുമ്പാട്ടെ ഗണേഷാണ് ഈ ദുരവസ്ഥ അനുഭവിക്കുന്നത്. ജന്മം കൊണ്ട് മാനസിക വെല്ലുവിളി നേരിടുന്ന ആളും വികലാംഗനുമാണ് ഗണേഷ്.മഴക്കാലത്ത് ചെളിവെള്ളത്തിലൂടെ ഇഴഞ്ഞ് ഓട്ടോറിക്ഷയിൽ കയറുന്നത് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് സമീപവാസിയായ കള്ള് ഷാപ്പ് ഉടമ സ്ഥലം വിട്ടു നല്കാത്തത്. ഓട്ടോറിക്ഷ മാത്രം കടന്നു പോകാനുള്ള സ്ഥലം മാത്രം അനുവദിച്ചാൽ മതിയെന്ന് ബന്ധുക്കളും നാട്ടുക്കാരും നിരന്തരം ഇദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ഏത് ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും സ്ഥലം വിട്ട് നല്കില്ല എന്ന വാശിയിലാണ് ഇദ്ദേഹം.ആരോടോ ഉള്ള വൈരാഗ്യം ഈ പാവത്തോട് എന്തിന് കാണിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.ബന്ധുക്കൾ ജില്ലാ കലക്ടർക്ക് അടക്കം പരാതി നല്കിയെങ്കിലും അതും എവിടെയും എത്തിയില്ല.എല്ലായിടത്തും തനിക്ക് സ്വാധീനമുണ്ടെന്ന് പറഞ്ഞാണ് ഈ മദ്യ മുതലാളിയുടെ നടപ്പ്. അതും ഇഴഞ്ഞ് നടക്കുന്ന ഒരു ജീവിതത്തിനോട്..


ചിത്രവിവരണം: ഭിന്ന ശേഷിക്കാരനായ യുവാവ് ഓട്ടോയിൽ കയറാൻ ചെളിയിലുടെ ഇഴഞ്ഞ് പോകുന്നു.

കല്ലു നിര്യാതയായി.

തലശ്ശേരി:പൂളബസാർ ചെട്ട്യാം വീട്ടിലെ കുളത്തിങ്കര കല്ലു (90 )നിര്യാതയായി.. ഭർത്താവ്: പരേതനായ ഗോവിന്ദൻ.

മക്കൾ'സുരേന്ദ്രൻ; ദിനേശ് ബാബു; സതീശൻ; പ്രതിപൻ ( സി.പി.എം. കൃഷ്ണപിള്ള നഗർ മുൻ ബ്രാഞ്ച് സെക്രട്ടറി) സുനിൽകുമാർ 'മരുമക്കൾ: ശൈലജ ; വസന്ത ; ഷീല ; റോജ'

ശവസംസ്കാരം വ്യാഴാഴ്ച 2 മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ

ജീവൻ വേണോ, ഓടിക്കോ...!

ഗോപാലപേട്ട ദേശീയപാതയിൽ കാൽനട യാത്രക്കാർ ഭീതിയിൽ


തലശ്ശേരി : ഏറെ തിരക്കുപിടിച്ചതും വാഹനങ്ങളും കാൽനട യാത്രക്കാരും അണമുറിയാതെ സഞ്ചരിക്കുന്നതുമായ ഗോപാലപേട്ട ബസ് സ്റ്റോപ്പിന് സമീപം ദേശീയ പാതയിൽ യാത്രാ ദുരിതം. ഇടുങ്ങിയ ദേശീയ പാതയിൽ ഇരുവശങ്ങളിലായി അശാസ്ത്രീയമായി നിർമ്മിച്ച ഓവുചാൽ സ്ലാബുകൾ കാട്മൂടി ഭൂരിഭാഗവും തകർന്നതിനാൽ കാൽനട യാത്രക്കാർക്ക് ജീവൻ പണയം വെച്ച് റോഡിലൂടെ സഞ്ചരിക്കേണ്ടുന്ന അവസ്ഥയും സംജാതമായിരിക്കുന്നു.


വാഹനങ്ങൾ ചീറിപ്പായുമ്പോൾ കാൽ നട യാത്രക്കാർ ജീവനും കൊണ്ട് നെട്ടോട്ടമോടേണ്ടുന്ന അവസ്ഥ ഭയാനകമാണ്. കാട് മൂടിക്കിടക്കുന്ന ഓവുചാൽ സ്ലാബിൽ ഇഴജീവികളും മാലിന്യങ്ങളും കുമിഞ്ഞുകൂടുന്നതും കാൽനട യാത്രക്കാരെ ഏറെ അലോസരമാക്കുന്നുണ്ട്.


നഗരസഭ ശുചീകരണ തൊഴിലാളികൾ ഇടക്ക് ഓവുചാൽ ശുചീകരിച്ചാൽ മാലിന്യങ്ങൾ സ്ലാബിനു മുകളിൽ തന്നെ ഉപേക്ഷിച്ച് പോകുന്നത് ദുർഗന്ധത്തിനും കൊതുക് ശല്യത്തിനും പകർച്ചവ്യാധികൾക്കും ഇടവരുത്തുന്നുണ്ട്. വാഹനങ്ങൾ കുതിച്ചു വരുമ്പോൾ മാറി നിൽക്കാൻ ഇടമില്ലാതെ സ്ത്രീകളും കുട്ടികളും വയോധികരും പ്രത്യേകിച്ച് വിദ്യാർത്ഥികളും അനുഭവിക്കുന്ന വിഷമങ്ങൾ വിവരണാതീതമാണ്.

ദേശീയ പാതയിൽ കാൽനട യാത്രക്കാർ ഇങ്ങിനെ ദുരിതമനുഭവിക്കുന്ന അവസ്ഥ തലശ്ശേരിയിലല്ലാതെ മറ്റെവിടെയും കാണാൻ പ്രയാസമാണ്. 


ഓവുചാലും സ്ലാബും പരിസരങ്ങളും ശുചീകരിച്ച് കാൽനട യാത്രക്കാർക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ നിന്നും മാറി നിൽക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉചിതമല്ല. അപകടങ്ങൾക്ക് 

ഇടവരുത്താതെ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും വ്യാപാരികളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

സി.കെ. കാദർ നിര്യാതനായി

മാഹി - ചെറുകല്ലായി കെ.വി കുന്നുമ്മൽ സി.കെ.കാദർ (95) നിര്യാതനായി.ഭാര്യ : പരേതയായ കുഞ്ഞലിമ. മക്കൾ : ഹാഷിം, ഹാരീസ്, അലി, യൂസഫ്, സുഹൈൽ, ഇസ്മായിൽ, നെസീമ, സെക്കീന, ഷാജഹാൻ, അസ്ലം, സെജീർ (സി.പി.എം ചെറുകല്ലായി ബ്രാഞ്ചംഗം) ,     അഫ്സത്ത്, ജംഷീറ, പരേതയായ റുക്കിയ ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് കല്ലാപ്പള്ളി ഖബർസ്ഥാനിൽ

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma
marma