കനകമല മണ്ണിടിച്ചൽ ഭീഷണിയിൽ?

കനകമല മണ്ണിടിച്ചൽ ഭീഷണിയിൽ?
കനകമല മണ്ണിടിച്ചൽ ഭീഷണിയിൽ?
Share  
2024 Jul 31, 08:42 PM
vasthu
mannan
marmmam
marma

കനകമല മണ്ണിടിച്ചൽ ഭീഷണിയിൽ?


തലശ്ശേരി:കനകമലയുടെ ചെരുവിൽ ചെറിയ രൂപത്തിൽ മണ്ണിടിച്ചൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കനകമലയിൽ ഉരുൾ പൊട്ടാനുള്ള സാഹചര്യമുണ്ടോയെന്നത് പരിശോധിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് തയ്യാറാക്കി നൽകിയിട്ടുണ്ട്.

ജില്ലാ കലക്ടറടക്കമുള്ളവരുടെ നിരീക്ഷണത്തിലായിരുക്കും തുടർ നടപടികൾ വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭയപ്പെട്ടിരിക്കുകയാണ് പലരും വിളിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വാർഡ് കൗൺസിലർ അൻസാർ അണിയാരം പറഞ്ഞു.

  നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്ന് അറിയിക്കുകയാണ് .വരും ദിവസങ്ങളിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു..

whatsapp-image-2024-07-31-at-7.26.48-pm-(2)

ഇത് ലോകസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിച്ചവർക്കുള്ള താക്കീത്: എം.വി.ജയരാജൻ


തലശേരി :കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന തലശ്ശേരി,ആലപ്പടമ്പ്, പടിയൂർ എന്നിവിടങ്ങളിൽ ഇടത് പക്ഷ സ്ഥാനാർത്ഥികളുടെ വിജയം ,ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെന്ന് പറഞ്ഞ് അഹങ്കരിച്ചവർക്കുള്ള താക്കീതാണെന്ന് സി.പി. എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു- നഗരസഭയിലെ പെരിങ്കളം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഇടത് പക്ഷം എല്ലാ കാലത്തും ജനങ്ങൾക്കൊപ്പമാണ്. അതു തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളിൽ ജനങ്ങൾവിശ്വാസമർപ്പിക്കാൻ കാരണം. ഏറിയാ സിക്രട്ടറി സി.കെ.രമേശൻ, നഗരസഭാ ചെയർ പേഴ്സൺ കെ. എം.ജമുനാ റാണി, വൈസ് ചെയർമാൻ എം.വി.ജയരാജൻ,മറ്റ് നേതാക്കളായ വി. എം സുകുമാരൻ, സി. സോമൻ,സി.ഒ.ടി.ഷബീർ, സി. ഗോപാലൻ, ടി.സി.അബ്ദുൾഖിലാബ്, കെ. ഭാർഗ്ഗവൻ എന്നിവർ കൂടെയുണ്ടായി

പെരിങ്കളം വാർഡ് എൽ.ഡി.എഫ് നിലനിർത്തി 


 തലശേരി: നഗരസഭയിലെ വാർഡ് 18 ൽ ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. പോൾ ചെയ്ത 873 വോട്ടിൽ 508 കരസ്ഥമാക്കിയാണ് എൽ.ഡി.എഫ് പെരിങ്കളം വാർഡിലെ ആധിപത്യം നിലനിർത്തിയത്. എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച സി.പി.എം.സ്ഥാനാർത്ഥി എ.സുധീശൻ 237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ പെരിങ്കളം വാർഡിൽ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട യു.ഡി.എഫ് ഇത്തവണ വാശിയേറിയ മത്സരത്തിൽ ബി.ജെ.പിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ 142 വോട്ട് മാത്രം കിട്ടിയ യു.ഡി.എഫിന് ഇത്തവണ 271 വോട്ടുകൾ നേടാനായി. യു.ഡി.എഫ് സ്ഥാനാർത്ഥി പി.എൻ.പങ്കജാക്ഷൻ മാസ്റ്ററുടെ മുന്നേറ്റം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തവണ 196 വോട്ടുകൾ നേടിയ ബി.,ജെ പിക്ക് ഇത്തവണ കെ.സന്തോഷിലൂടെ 94 വോടുകൾ .മാത്രമേ ലഭിച്ചുള്ളൂ 


ചിത്രവിവരണം: എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ സുധീശന്റെ വിജയത്തിൽ സി.പി.എം. ജില്ലാ സെക്രട്ടരി എം.വി. ജയരാജൻ അഭിവാദ്യം ചെയ്യുന്നു

ദുരന്തം: ഭക്ഷണവും വസ്ത്രങ്ങളും

കൈമാറി

ന്യൂ മാഹി :എം എം ഹയർ സെക്കൻഡറി സ്കൂൾ വയനാട്ടിലെ ദുരിതബാധിത പ്രദേശത്തേക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളുംനൽകി. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്കാണ് ഈ സാധനങ്ങൾ കൈമാറിയത്. രക്ഷിതാക്കൾക്ക് പുറമേ ന്യൂ മാഹിയിലെ വ്യാപാരികളും മറ്റ് വ്യക്തികളും ഈ സംരംഭത്തിലേക്ക് സാധനങ്ങൾ കൈമാറിയിട്ടുണ്ട്


ചിത്രവിവരണം: എം.എം. ഹയർസെക്കൻഡറി സ്കൂൾ ശേഖരിച്ച് കൈമാറിയഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും

മാഹി സ്വദേശി പാർത്ഥനും ഭാര്യ നന്ദയും വയനാട് ദുരന്തത്തിൽ മരണപ്പെട്ടു

തലശ്ശേരി:വയനാട് ദുരന്തത്തിൽ മുണ്ടക്കയത്ത് ദമ്പതികൾ മരണപ്പെട്ടു. മാഹി സ്വദേശി പാർത്ഥൻ (75) ഭാര്യ നന്ദ (68) എന്നിവരാണ് മരണപ്പെട്ടത്. മക്കൾ: ഹർഷ (എറണാകുളം), വൈഷ്ണ (കാനഡ) ഇദ്ദേഹത്തിന്റെ തലശ്ശേരി ചേറ്റംകുന്നിലെ തറവാട് വീടായ," കരുണ സരോജം " ത്തിൽ ഇപ്പോൾ സഹോദരൻ പ്രസാദും കുടുംബവുമാണ് താമസം. ബന്ധുക്കൾ വയനാട്ടിലേക്ക്പോയിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹം ഏറ്റുവാങ്ങി തലശ്ശേരിയിൽഎത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

കമല നിര്യാതയായി

ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠം റോഡിൽ പ്രിയദർശിനി മന്ദിരത്തിന് സമീപം ദേവീ നിവാസിൽ വാഴയിൽ കമല (80) നിര്യാതയായി അച്ഛൻ: പരേതനായ ഗോപാലൻ.

അമ്മ: പരേതയായ വാഴയിൽ ദേവി.

സഹോദരങ്ങൾ: മോഹനൻ (ടെയിലർ), ലീല, പരേതനായ വിശ്വനാഥൻ.

യു ആർ .അയൂബ് നിര്യാതനായി.


ന്യൂമാഹി: കുറിച്ചിയിൽ പുന്നോൽ റെയിൽവെ ഗേറ്റ് താഴെ വയൽ.സി.എച്ച് കണാരൻ റോഡിൽ ഐഡിയൽ സ്കുളിന്നു സമീപം റസിയാ സിൽ യു ആർ അയൂബ് (80)നിര്യാതനായി.. ഭാര്യ: ആനേന്റെ വിട.റസിയ.മക്കൾ :ന സിൽ. നൗഫൽ (ഇരുവരും ഖത്തർ ) മരുമക്കൾ: മറിയു.ഷമിദ

whatsapp-image-2024-07-31-at-8.25.57-pm

തലശ്ശേരി ബോയ്സ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ തങ്ങളാലായത് വയനാടിന് നൽകി

തലശ്ശേരി: വാർത്തകളിൽ വയനാടിന്റെ ദുരിതകാഴ്ചകൾ കണ്ട് നൊമ്പര പെട്ട ബാലമനസ്സുകൾ തങ്ങൾക്ക് ലഭിച്ച പുതു വസ്ത്രങ്ങൾ, തങ്ങളെപ്പോലുള്ള വയനാട്ടിലെ സഹോദരങ്ങൾക്ക് കൈമാറി. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക്വേണ്ടി

 ജീവനക്കാരോടൊപ്പം പോയി കുട്ടികളുടെ പ്രതിനിധിയായ ഹോം ലീഡർ ശ്രീകൃഷ്ണനും പരമേശ്വറും 30 ജോഡി വസ്ത്രങ്ങൾ തലശ്ശേരി സബ്കളക്ടർക്കു കൈമാറിയത്.

 'നിങ്ങള്ക്ക് വസ്ത്രം ആവശ്യമില്ലേ എന്ന സബ് കലക്ടറുടെ ചോദ്യത്തിന്, "ഞങ്ങൾക്ക് ആവശ്യമുണ്ടെന്നും എന്നാൽ ഞങ്ങളെക്കാൾ ഇപ്പോൾ വസ്ത്രങ്ങൾക്ക് ആവശ്യമുള്ളത് അവർക്കല്ലേ. ഇത്രയെങ്കിലും ചെയ്തല്ലോ എന്ന ആശ്വാസത്തിൽ ഞങ്ങൾക്ക് ഉറങ്ങാമല്ലോ ..... "എന്ന മറുപടി അദ്ദേഹത്തിന്റെ പ്രതീക്ഷക്കപ്പുറമായിരുന്നു

നിങ്ങൾ മറ്റു കുട്ടികൾക്ക് മാതൃകയാണെന്നും നിങ്ങൾ മനുഷ്യ സ്നേഹികൾക്ക് ഒരു ഉദാഹരണമാണെന്നും അദ്ദേഹം കുട്ടികളെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു.

സ്ഥാപനം ജീവനക്കാർ കുട്ടികളെ അനുഗമിച്ചു.

ചിത്രവിവരണം:സബ് - കലക്ടർക്ക് പുതു വസ്ത്രങ്ങൾ കൈമാറുന്നു.

വയനാട് ദുരന്തത്തിൽ മരിച്ച

പാർത്ഥന്റെ ജഢം സംസ്ക്കരിച്ചു

തലശ്ശേരി: വയനാട്ടിൽ ഉരുൾപൊട്ടലിൻ മരണ്ണപ്പെട്ട മാഹി സ്വദേശിയും, വയനാട്ടിൽ താമസക്കാരനുമായ പാർത്ഥൻ്റെ മൃതദേഹം (75) മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം സംസ്കരിച്ചു

. ഭാര്യ നന്ദന( 68 )യെ കാണാതായിട്ടുണ്ട് തിരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ ഇവരുടെ വീടടക്കം അപകടത്തിൽ പ്പെടുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് പാർത്ഥൻ്റെ മൃതദേഹം ദുരിതാശ്വാസ പ്രവർത്തകർ കണ്ടെത്തിയത്. നന്ദനയെ ഇനിയും കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം 3.45 ഓടെ തലശേരി ചേറ്റം കുന്നിലെതറവാട്ട് വിട്ടിലെ

ത്തിച്ചത് മൃതദേഹത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ ഉള്ളവർ അന്തിമോപചാരമർപ്പിച്ചു.

വളരെക്കാലമായി പാർത്ഥൻ കുടുംബ സമേതം വയനാട്ടിലാണ് താമസം അവിടെ സ്വന്തമായി എസ്റ്റേറ്റ് നടത്തി വരികയായിരുന്നു.

 തലശേരി നഗരസഭ സിക്രട്ടറി എൻ .സുരേഷ് നഗരസഭക്ക് വേണ്ടി റീത്ത് സമർപ്പിച്ചു . മൃതദേഹം വൈകീട്ടോടെ കണ്ടിക്കലിൽ സംസ്കരിച്ചു. ഹർഷ (ഏറണാകുളം വൈഷ്ണ (കാനഡ ) എന്നിവർ മക്കളാണ്. എരഞ്ഞോളി കണ്ടിക്കൽ നിദ്രാ തീരത്ത് സംസ്കരിച്ചു.

 

 

 

പത്മിനിയമ്മ നിര്യാതയായി.

ചൊക്ലി: നിടുമ്പ്രം കൊല്ലറോത്ത് പത്‌മിനി അമ്മ (76) നിര്യാതയായി. ഭർത്താവ്': പരേതനായ പത്മനാഭ കുറുപ്പ് (റിട്ട. കേരള പൊലീസ്, ചൊക്ലി)

മക്കൾ: ഹേമചന്ദ്രൻ, വത്സല, സുമ, ഷീജ, മിനി. മരുമക്കൾ : ദീപ്തി, രാധാകൃഷ്ണൻ, ജയരാജ്, പ്രദീപൻ, പരേതനായ പത്‌മനാഭൻ. സഹോദരങ്ങൾ : ദാമോധരൻ നമ്പ്യാർ, പരേതരായ രാഘവൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, ഉഷാ ബേബി. സഞ്ചയനം ശനിയാഴ്ച

നഗരസഭ കണ്ടിജന്റ് തൊഴിലാളികൾ ഇന്ന് മുതൽ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിൻവലിച്ചു 

തലശേരി : വർഷങ്ങളായി നിഷേധിക്കപ്പെട്ട വിവിധങ്ങളായ ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കണ്ടിജന്റ് തൊഴിലാളികൾ ഇന്ന് മുതൽ നടത്താൻ നിശ്ചയിച അനിശ്ചിത കാല സമരം പിൻവലിച്ചു. സംയുക്ത സമരസമിതി നേതാക്കളുമായി നഗരസഭാ ഭരണാധികാരികൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരത്തിൽ നിന്നും പിൻമാറാൻ തൊഴിലാളികൾ തീരുമാനിച്ചത്.ഉന്നയിച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ കാലതാമസംകൂടാതെ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കൾ അറിയിച്ചു. സർക്കാരിൽ നിന്നും നഗരസഭക്ക് ലഭിക്കേണ്ടിയിരുന്ന11 കോടി രുപ കിട്ടുന്ന മുറയ്ക്ക് ഡി. .എ കുടിശിക പി.എഫിൽ അടക്കും ഒരു വർഷത്തെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ഈ വർഷം തന്നെ നൽകും. സർവ്വീസിൽ നിന്ന് വിരമിക്കുന്ന തൊഴിലാളികൾക്ക് പെൻഷനും മറ്റ് അനുകൂല്ല്യങ്ങളും എത്രയും വേഗം കൊടുത്തു തീർക്കും. ജനസംഖ്യാനുപാദത്തിന് അനുസ്യതമായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്ന നടപടി അനുഭാവപൂർവ്വം പരിഗണിക്കും. വർഷംതോറും ലഭിക്കേണ്ടിയിരുന്ന യൂണിഫോറം , മഴക്കോട്ട്, മാസ്ക്, ചെരുപ്പ്, ഗംബൂട്ട് തുടങ്ങിയവ ഉടൻ വിതരണം ചെയ്യും തൊഴിൽ സുരക്ഷ ഉറപ്പാക്കും തുടങ്ങിയ ആവശ്യങ്ങളിലാണ് തിരുമാനമായത്. സംയുക്ത സമരസമിതി നേതാക്കളായ വാഴയിൽവാസു,, പി. ജനാർദ്ദനൻ, വി.ശശിന്ദ്രൻ, ഹേമരാജൻ,എ.ശശി, ചന്ദ്രിക, കൃഷ്ണൻ, അശോകൻ എന്നിവരുമായി നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി, വൈസ് ചെയർമാൻ എം.വി.ജയരാജൻ, സിക്രട്ടറി എൻ സുരേഷ് കുമാർ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.കെ. സാഹിറ എന്നിവർ നടത്തിയ ചർച്ചയിലാണ് അനിശ്ചിത കാല സമരം പിൻവലിക്കാൻ തീരുമാനമായത്.

എൻ പി മറിയു നിര്യാതയായി.

ന്യൂമാഹി:കവിയൂർ നഹാസ് ഷാലിമാറിൽ താമസിക്കുന്ന നാലുകണ്ടി പയമ്പിലാട്ടിൽ എൻ പി മറിയു (80) നിര്യാതയായി.

ഭർത്താവ്: പരേതനായ ഏരോത്ത് അബ്ദുള്ള.

മക്കൾ: നജ്മ, പരേതനായ നജീബ്.

മരുമകൻ: ഹനീഫ ഷാലിമാർ.

സഹോദരങ്ങൾ: നഫീസ്സ, സൈനബ, മഹമ്മൂദ്, പരേതരായ എൻ. പി. അലി, കുറ്റീപറമ്പത്ത് ആയിഷ.

ഖബറടക്കം: നാളെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma
marma