-(1).jpg)
വിലങ്ങാട് മലയിൽ ഉരുൾ പൊട്ടിയതിനെത്തുടർന്ന് മയ്യഴിപ്പുഴയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു.
പുഴയോരത്തുള്ള ബോട്ട് ജെട്ടികളിലേക്ക് വെള്ളം കയറി. തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മയ്യഴിപ്പുഴയിലെ പെരിങ്ങത്തൂർ ബോട്ട്ജെട്ടി
വെള്ളപ്പൊക്കം രൂക്ഷമായി
പൊന്ന്യംപാലം ചാടാലപ്പുഴ കര കവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പൊന്ന്യംപാലം റേഷൻ ഷോപ്പ് റോഡ്, മാക്കുനി റോഡ്, മനയത്ത് വയൽ, കുന്നോത്ത് മുക്ക് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.
വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും സാദ്ധ്യതയുള്ള ഭാഗങ്ങളിൽ നിന്നും വയോധികരേയും കിടപ്പു രോഗികളേയും പരിസരങ്ങളിലെ കുടുംബ വീടുകളിലേക്കും മറ്റും മാറ്റി തുടങ്ങി.
രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ പത്തോളം കുടുംബങ്ങളെ മേഖലയിൽ നിന്നും മാറ്റി താമസിപ്പിച്ചിരുന്നു. മഴ ഇനിയും ശക്തി പ്രാപിക്കുകയാണെങ്കിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വരും.
.jpeg)
കനത്ത മഴയിൽ വീട് തകർന്നു
ന്യൂ മാഹി: ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പുറം എൽ പി സ്കൂളിന് സമീപം ഉത്തകണ്ടിയിൽ പാർത്ഥൻ ,ഗോപി എന്നിവരുടെ വീട് കനത്ത മഴയിൽ പൂർണമായി തകർന്നു ശക്തമായ മഴയിലാണ് വീട് തകർന്നത് .ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് ഓടിയത് കൊണ്ട് വൻ അപകടം ഒഴിവാകുകയായിരുന്നു.
ചിത്രവിവരണം: മഴയിൽ തകർന്ന വീട്

കിളച്ച പറമ്പത്ത് സുരേഷ് ബാബുവിൻ്റെ
വീടിനോട് തൊട്ടുള്ള കിണർ മണ്ണിടിഞ്ഞ് താണു
കുന്ന് ഇടിഞ്ഞ് മണ്ണ്
താഴേക്ക് ഊർന്നു വീണു
മഴ ശക്തമായതോടെ തലശ്ശേരിൽ ഇന്നലെ പുലർച്ചെ രണ്ടിടത്ത് മണ്ണിടിച്ചിൽ കൊടുവള്ളി വാർഡിൽ പി.പി.അഷ്റഫിന്റെ റംസീന മൻസിലിന് ചേർന്നുള്ള കുന്ന് ഇടിഞ്ഞ് മണ്ണ് താഴേക്ക് ഊർന്നു വീണു ആളപായമില്ല .
ടെമ്പിൾ ഗേറ്റ് ചക്യത്ത് മുക്കിൽ അമൃതാനന്ദമയീ മഠത്തിനടുത്തുള്ള ഫിഷർമെൻ കോളനിക്ക് തൊട്ടു മുകളിലുള്ള കുന്നിടിഞ്ഞു മണ്ണ് അടർന്ന് വീഴുകയാണ്.
ഇതോടെ ചരിവിലുള്ള രണ്ട് തെങ്ങുകൾ വീഴുമെന്ന അവസ്ഥയിലാണുള്ളത്.
തൊട്ടടുത്ത വീടുകൾക്ക് അപകട ഭീഷണിയുണ്ട് -
ജില്ലാ കോടതിക്കടുത്ത് കുഞ്ഞിരാമൻ വക്കിൽ റോഡിലെ മാമാട്ടിക്കാവ് വീട്ടിലെ വലിയ പൂമരം കടപുഴകി വീണു.
തൊട്ടടുത്ത റോഡിന് കുറുകെ വീണതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് തടസ്സം ഒഴിവാക്കിയത്.- മരത്തിന്റെ ചില്ലകൾ വീണ് തൊട്ടടുത്ത് നിർത്തിയിട്ട ജോൺസൺ മാസ്റ്റരുടെ കാറിന്റെ ചില്ല് തകർന്നു.
ന്യൂ മാഹി പരിമഠം ക്ഷേത്രത്തിന് സമീപം
സച്ചിദാനന്ദ വീട്ടിലെ മതിൽ ഇടിഞ്ഞു
റോഡിലേക്ക് വീണു.
-(1).jpeg)
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .

വടക്കെ പൊയിലൂർ അരയാക്കൂലി ൽ ഒറ്റപ്പെട്ട വരെ അഗ്നിശമന സേനയും കൊളവല്ലൂർ പൊലീസും ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു
തലശ്ശേരിയിൽ
ദുരിതാശ്വാസ
ക്യാമ്പ് തുറന്നു
തലശ്ശേരി:കതിരൂർ സൈക്ലോൺ ഷെൽറ്ററിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. കുടുംബങ്ങളെ അങ്ങോട്ട് മാറ്റി തുടങ്ങിയതായി തലശ്ശേരി തഹസിൽദാർ അറിയിച്ചു. നിലവിൽ രണ്ടു കുട്ടികളടക്കം 11 പേർ ക്യാമ്പിൽ ഉണ്ട്.
ഗതാഗതം നിരോധിച്ചു
നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചിട്ടുണ്ട്.

സ്ഥാനാരോഹണവും
അനുമോദനവും,
ധനസഹായവും
തലശ്ശേരി:ടെലിച്ചറി ഫോർട്ട് എന്ന പേരിൽ യംങ്ങ് മെൻഡ്സ് ഇൻറ്റർ നാഷനൽ ക്ളബ്ബ് തലശ്ശേരിയിൽ നോർത്ത് മലബാർ ചെമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ടി.കെ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ബി.കെ എം ഹോട്ടലിൽ നടന്ന ചടങ്ങിൽ
ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കുകയുണ്ടായി.
ചാർട്ടർ പ്രസിഡണ്ടായി
രഞ്ചിത്ത് രാഘവൻ
സിക്രട്ടറി രാം മോഹൻ ,.

ട്രഷറർ ടി.കെ. പ്രശാന്ത്
എന്നിവർ ചുമതലയേറ്റു .
കാൻസർ രോഗികൾക്കുള്ള ധനസഹായം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം, ഗോ ഗ്രീൻ പ്രൊജക്റ്റ്, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം മൈക്കിൾ . കെ. മൈക്കിൾ , സി.വി. ഹരിദാസൻ , അഡ്വ: വേണു ഗോപാൽ , എം.ടി പ്രകാശൻ , സി.വി. വിനോദ് കുമാർ , ജോർജ് ജോസഫ് , ബിജു ഫ്രാൻസിസ് . എന്നിവർ നടത്തി. സ്ത്രീകളും കുട്ടികളും അടക്കം ജില്ലയിലെ നിരവധി ക്ളബ്ബുകളിൽ നിന്നായി നിരവധി യംങ്ങ് മൈൻഡ് സ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ആബൂട്ടി നിര്യാതനായി.
തലശ്ശേരി :ചേറ്റംകുന്ന് ഹിലാൽ ജുമാ മസ്ജിദ് കമമിറ്റി വൈസ് പ്രസിഡൻ്റിയിരുന്ന ചേറ്റംകുന്ന് ഹൈനസിൽ മാളിയേക്കൽ കക്കോട് ആബൂട്ടി(78) നിര്യാതനായി.
ബ്യുട്ടി ഗ്ലാസ്സ് മാർട്ട് ഉടമയായിരുന്നു.
ഭാര്യ : പരേതയായ സുഹറ.
മക്കൾ : നിയാസ്, ഷാനവാസ്, സർഫറാസ്, സാഹിറ.
മരുമക്കൾ : അഫ്സത്ത്, ഫർസീന, ഫാമിയ, റഫീഖ്.
സഹോദരങൾ : ഉസ്മാൻ, റാബിയ, പരേതയായ സബിയ.
.jpeg)
ഡിജി കേരളം ന്യൂമാഹി ഗ്രാമപഞ്ചായത്ത്
ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയുടെ ഭാഗമായി
പഞ്ചായത്ത് തല കൺവെൻഷന്റെ ഉത്ഘാടനം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു നിർവഹിച്ചു.
പുന്നോൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിന് ന്യൂമാഹി ഗ്രാമപഞ്ചായത് വൈസ്. പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.
കിലാ ആർ.ജി.എസ്.എ ജില്ലാ കോ ഓർഡിനേറ്റർ കെ ശ്രുതി വിഷയം അവതരിപ്പിച്ചു.
ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത ആശംസ നേർന്നു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് മെമ്പർ
ശഹദിയ മധുരിമ സ്വാഗതവും
ന്യൂ മാഹി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം അനിൽകുമാർ നന്ദിയും പറഞ്ഞു.
അജിത് കുമാർ നിര്യാതനായി
ന്യൂമാഹി : ഇച്ചിയിൽ ചുളയിൽ അജിത് കുമാർ (63) നിര്യാതനായി പരേതരായ നാണു - നാരായണി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ, പ്രേമൻ ( സ്പിന്നിങ്ങ് മിൽ, ഉമാദേവൻ, (ഓട്ടോ ഡ്രൈവർ) പ്രേമവല്ലി (മടപ്പള്ളി) മഹഷ് കുമാർ ( ഓട്ടോ ഡ്രൈവർ) തിലക രാജ് ( ഓട്ടോ ഡ്രൈവർ) ഗണേശ് ബാബു ( ചുമട്ട് തൊഴിലാളി) പരേതരായ രാജൻ, ഉദയനാഥ്
ജാമ്യത്തിലിറങ്ങിയ പ്രതി
വീണ്ടും കഞ്ചാവ് കടത്തി പിടിയിലായി.
തലശ്ശേരി:തലശ്ശേരിയിൽ വൻകഞ്ചാവ് വേട്ട. നാല് കിലോ ഇരുനൂറ് ഗ്രാം കഞ്ചാവുമായി യുവാവ് തലശേരി പൊലിസിന്റെ പിടിയിലായി.
മുഴലപ്പിലങ്ങാട് സ്വദേശിവയലിൽ ഹൗസിൻ കാസിം( 35 ) ആണ് പിടിയിലായത്
ഒഡീഷയിൽ നിന്നും സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തെ കുറിച്ച് പൊലിസിന് .ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ പൊലീസ് കമ്മീഷണറുടെ ലഹരി വിരുദ്ധ സ്വാക്വാഡും, തലശ്ശേരി എ എസ് പി സഹിൻഷയും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗ്ഗം തലശ്ശേരിയിൽ എത്തിച്ച കഞ്ചാവാണ് തലശേരിറെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് പോലീസ് സംഘം പിടികൂടിയത്.ആറ് മാസങ്ങൾക്ക് മുൻപ് 8 കിലോ കഞ്ചാവുമായി ഇയാളെ കൂത്തുപറമ്പിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവ് കടത്ത് നടത്തിയത്.തലശ്ശേരി എസ്.ഐ. വി.വി.ദീപ്തി, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, മിഥുൻ, ഹിരൺ, അനൂപ്, അബ്ദുൾനിശാന്ത്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കൗസു നിര്യാതയായി
തലശ്ശേരി:കുട്ടിമാക്കൂൽ ഊരാങ്കോട്ട് വായനശാലയ്ക്ക് സമീപം കണ്ട്യന്റെ വിട ഹൗസിൽ കൗസു (86 ) നിര്യാതയായി
ഭർത്താവ്: പരേതനായഗോവിന്ദൻ. മകൾ പങ്കജം,മരുമകൻ കൂറാറ ചന്ദ്രൻ , സഹോദരങ്ങൾ: കണ്ട്യൻഗോപി, കരുണൻ , ശാരദ, രോഹിണി, കമല. ശവസംസക്കാരം ഇന്ന് വൈകുന്നേരം .3 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ്ശ്മശാനത്തിൽ

ഇസ്മായിൽ നിര്യാതനായി
തലശ്ശേരി:എരുവട്ടിപൂള ബസാറിലെ വണ്ണാൻ്റവിട സി കെ ' ഇസ്മയിൽ (60) നിര്യാതനായി.ഭാര്യ: ഷഹിദ' മക്കൾ :സവാദ് ,സമാൻ, സഹൽ
സഹോദരങ്ങൾ: അബ്ദുള്ള മുസ്ലിയാർ, മായൻ ഹാജി, അബ്ദുറഹിമാൻ, ആ യിഷ, ഉമ്മുകുൽസു, പരേതരായ മുഹമ്മദ് മുസ്ലിയാർ, അബ്ദുൾസമദ്

വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, ആംബുലന്‍സ് എന്നിങ്ങനെ ഏത് ആവശ്യങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ബോചെ അറിയിച്ചു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരിതബാധിത പ്രദേശത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ട്രസ്റ്റിന്റെ ആംബുലന്‍സുകളും രംഗത്തുണ്ട്. ഉടന്‍ തന്നെ ബോചെയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. സന്മനസുള്ള എല്ലാവരും വയനാട്ടിലെ ജനതയ്ക്കായി തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണം എന്ന് ബോചെ അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group