ആ ഹൃദയം തുടിക്കുന്നു; മുളങ്കാടിന്റെ ഈണത്തിൽ :ചാലക്കര പുരുഷു

ആ ഹൃദയം തുടിക്കുന്നു; മുളങ്കാടിന്റെ ഈണത്തിൽ :ചാലക്കര പുരുഷു
ആ ഹൃദയം തുടിക്കുന്നു; മുളങ്കാടിന്റെ ഈണത്തിൽ :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jul 26, 11:08 PM
VASTHU
MANNAN

ആ ഹൃദയം തുടിക്കുന്നു

; മുളങ്കാടിന്റെ ഈണത്തിൽ 

:ചാലക്കര പുരുഷു

തലശ്ശേരി:മുളഞ്ചോലകളിൽ ആത്മനിർവൃതി തേടുന്ന ഒരു പ്രകൃതി സ്നേഹി നമുക്കിടയിലുണ്ട്. ഹരിതകാന്തി പടർത്തി നിബിഢമായി പന്തലിച്ച് നിൽക്കുന്ന മുളന്തോപ്പുകൾ എങ്ങും നിറഞ്ഞു കാണുകയെന്ന ലക്ഷ്യത്തോടെ, മാഹി ഈസ്റ്റ്പള്ളൂരിലെ ,നൈതിക , ത്തിൽ ഇ.സുനിൽകുമാർ നാടെങ്ങും പലതരം മുളന്തൈകൾ സാജന്യമായി വെച്ച് പിടിപ്പിക്കുകയാണ്.


അഞ്ച് വർഷത്തിനിടയിൽ അമ്പതിലേറെ പൊതു ഇടങ്ങളിലും സർക്കാർ ഓഫീസുകളിലുമായി രണ്ടായിരത്തിലേറെ മുളന്തൈകളാണ് സൗജന്യമായി സുനിൽകുമാർ നട്ടുപിടിപ്പിച്ചത്..

 മുളങ്കാട് വൽക്കരണം എന്ന ആശയം പ്രാവർത്തികമാക്കാൻ

സ്വന്തമായി മുളം തൈകൾ ഉണ്ടാക്കുകയാണ് ഈ പ്രകൃതി സ്നേഹി. മണ്ണും വിണ്ണുംമലീമസമാക്കപ്പെ കയും, പച്ചപ്പുകൾ വിടപറയുകയും ചെയ്യുന്ന

വർത്തമാന കാലത്ത്, ഓക്സീകരണത്തിനും, ഹരിതകാന്തിക്കുമായി ഈ മനുഷ്യൻ ഓടി നടക്കുകയാണ്.


സമയനഷ്ടവും സാമ്പത്തിക നഷ്ടവുമെല്ലാമുണ്ടാകുമ്പോഴും ,മുളങ്കാടുകളുടെ സംഗീതമാണ് ഈ മനുഷ്യന്റെ ജീവതാളമായി മാറുന്നത്.

പലതരം മുളകളുടെ കൂട്ടുകാരനാണിയാൾ.

 കല്ലൻമുള, ബിലാത്തി , ഓട, ബുദ്ധ, ഈറ്റ, യെല്ലോ ബാംബു , ഗാർഡൻ ബാംബു , വൈറ്റ് ലീഫ് ബാംബു , വള്ളി മുള തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും.

aaaaaa

ഏകാന്തതയിൽ തന്റെ വീട്ടുപറമ്പിലെ പലയിനം മുളകളോട് സല്ലപിക്കുമ്പോൾ , അവാച്യമായ നിർവൃതിയാണ് ഈ മനുഷ്യൻ അനുഭവിക്കുന്നത്.

പച്ചപ്പ് മനുഷ്യമനസ്സിന് ശാന്തതയേകുമെന്നും, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം ഊട്ടിയുറപ്പിക്കുമെന്നും സുനിൽകുമാർ പറയുന്നു.

കണ്ണൂർ സെൻട്രൽ ജയിൽ, ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ സ്കൂളുകൾ, ഹാർബർ,ആശുപത്രികൾ, പുഴയോരങ്ങൾ, കടൽ തീരങ്ങൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമാണ് മുളവൽക്കരണം നടത്തി വരുന്നത്. 


ചിത്രവിവരണം: മുളങ്കാടിന്റെ കൂട്ടുകാരൻ ഇ. സുനിൽകുമാർ

whatsapp-image-2024-07-26-at-9.03.56-pm

വിദ്യാർത്ഥിനിക്ക്

വീൽ ചെയർ നൽകി

മാഹി: ചെറുകല്ലായി ഗവ: എൽ.പി.സ്കൂളിലെ വിദ്യാർത്ഥിനിക്കായി മാഹി സി.എച്ച്. സെന്റർ വക വീൽ ചെയർ നൽകി.

സ്കൂളിൽ നടന്ന ചടങ്ങിൽ സി.എച്ച്. സെന്റർ പ്രസിസ ണ്ട് എ.വി. യൂസഫ് അദ്ധ്യഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ.നംഷീർ,എ.വി. അൻ സാർ , സി.കെ. റസ്മൽ , ടി.കെ. വസിം,സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ കെ.കെ. മനീഷ് സ്വാഗതവും, ബി. അനുശ്രീ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പ്രധാനാദ്ധ്യാപകൻ കെ.കെ. മനീഷിന് സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി.യുസഫ് വീൽ ചെയർ കൈമാറുന്നു.

whatsapp-image-2024-07-26-at-9.04.39-pm

കരാത്തെ പ്രദർശന മത്സരം നടത്തി


മാഹി: പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൻ്റെ പ്രചരണത്തിന്റെ ഭാഗമായി പള്ളൂർ കസ്തൂർബാഗാന്ധി ഗവൺമെൻറ് ഹൈസ്കൂളിൽ ആയോധനകലയായ കരാത്തെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു 

 പുതുച്ചേരി സർക്കാരിന്റെ കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഒളിമ്പിക്സ് പ്രചരണത്തിന്റെ ഭാഗമായി ആയോധനകലയായ കരാത്തെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചത്

  കരാത്തെ പുതുച്ചേരി- കേരള ചീഫ് ഇൻസട്രക്ടർ സെൻസായ് കെ.വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. അജിത് പ്രസാദ് സ്വാഗതവും വി പി സമീത നന്ദിയും പറഞ്ഞു. കായിക അധ്യാപിക ജെ.സി.വിദ്യ, സതീഷ് കുമാർ നേതൃത്വം നൽകി. സെവൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി ക്യോഷി പദവി നേടിയ സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസട്രക്ടർ കൂടിയായ സെൻസായ് വിനോദ് കുമാറിനെ ചടങ്ങിൽ ആദരിച്ചു


ചിത്രവിവരണം:പള്ളൂർ കസ്തൂർബാ സ്കൂളിൽ നടന്ന കരാത്തെ പ്രദർശന മത്സരം

whatsapp-image-2024-07-26-at-9.05.02-pm

ആഫ്റ്റർ കെയർ ഹോം സുപ്രണ്ടിന് യാത്രയയപ്പ് നൽകി


തലശ്ശേരി :കൊല്ലത്തേക്ക്സ്ഥലംമാറിപ്പോവുന്ന തലശ്ശേരി എരഞ്ഞോളിയിലെ ഗവ. ആഫ്റ്റർ കേയർ ഹോം സുപ്രണ്ട് ഇ.എസ്. വിൻസിങ്ങ് ആൽബർട്ടിന് വാർഡ് കൌൺസിലറും മറ്റ് പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും ജിവനക്കാരും താമസക്കാരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ഉപഹാരവും കൈമാറി. ചടങ്ങിൽ ഗവ. ബോയ്സ് ഹോം സുപ്രണ്ട് ഒ.കെ.മുഹമ്മദ് അഷ്റഫ്,, വാർഡ് മെമ്പർ പി. പ്രമീള ടീച്ചർ, മാനേജിംഗ് കമ്മിറ്റിയംഗവും പൊതുപ്രവർത്തകനുമായ .സുരാജ് ചിറക്കര, കെ.പി.രതീഷ്, സീനിയർ സുപ്രണ്ട് അമർനാഥ് ഭാസ്കർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ രവി, അംഗങ്ങളായ വത്സലൻ കുമ്പള പ്രവൻ, എ.പി. ഹംസക്കുട്ടി, ഫാ. സ്കറിയ തോമസ്, ഗവ. ഗേൾസ് ഹോം സുപ്രണ്ട് എ. കെ. മുനീറ, മഹിള മന്ദിരം സുപ്രണ്ട് എം.ഷീജ, ഗവ. ആഫ്റ്റർ കെയർഹോം ജീവനക്കാരായ എ.ടി. ഷൈജു, വി. കെ.സുജിൻ, വി.കെ.വിജേഷ്,ആശംസകൾ നേർന്നു. ജീവനക്കാരുടെ ഉപഹാരം സി. സഫറത്ത് സമ്മാനിച്ചു. താമസക്കാരും ഉപഹാരം സമ്മാനിച്ചു


ചിത്രവിവരണം:ഇ.എസ്. വിൻസിങ്ങ് ആൽബർട്ടിന് വാർഡ് അംഗം പി പ്രമീള ഉപഹാരംസമർപ്പിക്കുന്നു

whatsapp-image-2024-07-26-at-12.12.46-pm-(1)

ഐ.കെ കുമാരൻ മാസ്റ്ററുടെ 25ാം ചരമവാർഷികം ആചരിച്ചു


മാഹി:മയ്യഴി വിമോചന സമര സേനാനി ഐ.കെ.കുമാരൻ മാസ്റ്ററുടെ 25ാം ചരമവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സ്റ്റാച്ച്യു ജംഗ്ഷനിലെ ഗാന്ധിജി, സി.ഇ.ഭരതൻ, ഐ.കെ.കുമാരൻ മാസ്റ്റർ എന്നിവരുടെ പ്രതിമയിലും സ്വവസതിയിലെ ഐ.കെയുടെ സ്മൃതി മണ്ഡപത്തിലും ഐ.കെ.കുമാരൻ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഐ.കെ. സ്മാരക കേന്ദ്രത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ കീഴന്തൂർ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഐ.അരവിന്ദൻ, എ.കെ.സുരേശൻ മാസ്റ്റർ, പി.പി.വിനോദൻ, സത്യൻ കോളോത്ത് സംസാരിച്ചു.


ചിത്ര വിവരണം: ഐ.കെ.യുടെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന

ടി.കെ.പത്മിനി നിര്യാതയായി

മാഹി: പന്തക്കൽ വയലിൽ പീടിക പെട്രോൾ പമ്പിന് സമീപം കരിപ്പൂളിൽ 'കളഭ'ത്തിൽ പത്മിനി (70)നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രോത്ത് ബാലകൃഷ്ണൻ (വിമുക്ത ഭടൻ). മക്കൾ: പ്രീത, പ്രീഭ (ഗൾഫ്) മരുമകൻ: സന്തോഷ് കുമാർ (ഗൾഫ്) സഹോദരങ്ങൾ: ടി.കെ.പത്മനാഭൻ (റിട്ട. നേവി), രാമചന്ദ്രൻ (വിമുക്ത ഭടൻ) സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 9 ന് കണ്ടിക്കൽ ശ്മശാനത്തിൽ

സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻററിന് 60,40,000 രൂപ

തലശ്ശേരി വി. ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ, സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻറർ ആരംഭിക്കുന്നതിന് 60,40,000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സ്പോർട്സ് & യൂത്ത് അഫയേഴ്സ് വകുപ്പ് തുടർ നടപടികൾ കൈക്കൊള്ളും.

നിയമസഭാ സ്പീക്കർ 

 എ എൻ ഷംസീറിന്റെ ഇടപെടൽ മൂലമാണ് ഇത് എത്രയും പെട്ടെന്ന് പ്രാബല്യത്തിലായത്

ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ


മാഹി: മാഹി രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐയിൽ 2024-2026 വർഷത്തിലെ ഫിറ്റർ, റെഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷണിംഗ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്. എസ്. എൽ. സി പാസ്സായ മാഹിയിലെ സ്ഥിരതാമസക്കാർക്കും അല്ലെങ്കിൽ മാഹി വിദ്യാഭ്യാസ മേഖലയിലെ  ഏതെങ്കിലും വിദ്യാലയത്തിൽ കഴിഞ്ഞ 5 വർഷം തുടർച്ചയായി പഠിച്ച വിദ്യാർത്ഥികൾക്കും കോഴ്സിൽ ചേരാവുന്നതാണ്.

 താൽപര്യമുള്ള മേൽ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലായ് 29 മുതൽ 31 വരെ രാവിലെ 10 മണി മുതൽ 1 മണി വരെ രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ യിൽ നടത്തുന്ന സ്പോട്ട് അഡ്മിഷൻ വഴി അഡ്മിഷൻ നേടാവുന്നതാണ്.

 കൂടുതൽ വിവരങ്ങൾ മൊബൈൽ നമ്പർ 9495744 339ൽ ബന്ധപ്പെടാവുന്നതാണ് 

പ്രിൻസിപ്പാൾ അറിയിച്ചു.

whatsapp-image-2024-07-26-at-9.13.42-pm

ജയേഷ് കുമാർ നിര്യാതനായി

തലശ്ശേരി : പുന്നോൽ കാട്ടിൽ പറമ്പത്ത് ഹൗസിൽ പരേതരായ കുമാരൻ- ദേവു ദമ്പതികളുടെ മകൻ ജയേഷ് കുമാർ ( 54 )നിര്യാതനായി

ഭാര്യ : നിഷ

മക്കൾ : മേഘ്ന , ആത്മിക

സഹോദരി : ജയശ്രീ

capture

ഹേമലതനിര്യാതയായി               

 തലശ്ശേരി തലായ് നിർമ്മാല്യത്തിൽ ഹേമലത കമ്മത്ത്(80) നിര്യാതയായി. ഭർത്താവ് എ.നാഗേഷ് കമ്മത്ത് . മക്കൾ: എ. സുരേഷ് കമ്മത്ത്, എ.ഹരീഷ് കമമത്ത് . മരുമകൾ ഭവാനി കമ്മത്ത്

capture_1722020147

വളമാരി സദാനന്ദൻ നിര്യാതനായി.

മാഹി: കിഴക്കെ പുത്തലത്തെ തേജസിൽ വളമാരി സദാനന്ദൻ 71) നിര്യാതനായി.

മാഹി ഗവ. ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു.

ഭാര്യ: വൈജ വടകര) മക്കൾ: ആദർശ് വളമാരി ബ്രാംഗ്ളൂർ) അർജുൻ വളമാരി (ചെന്നൈ)

മരുമക്കൾ: അഭിന ( കരിയാട്)അമയ (ചൊക്ലി )

മാതാപിതാക്കൾ: പരേതരായ വളമാരി ഗോപാലൻ - ദേവി

സഹോദരങ്ങൾ: ശിവദാസൻ ചൊക്ലി , ബാബു ( വ്യാപാരി പാറക്കൽ മാർക്കറ്റ് പ്രേമവല്ലി ( പുതുച്ചേരി) പരേതയായ ചന്ദ്രമതി , സുമ ഈസ്റ്റ് പള്ളൂർ, രാജൻ എന്ന പ്രേമൻ,


സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 11.30 ന് മാഹി പൊതു ശ്മശാനത്തിൽ

whatsapp-image-2024-07-26-at-9.15.24-pm_1722021335

സ്ലാബുകൾതകർന്നു.

കാൽ നടയാത്ര ദു:സ്സഹമായി


തലശ്ശേരി:ജൂബിലിറോഡിൽ റോയൽ മലബാർ ഹോസ്പിറ്റലിന് അടുത്തുള്ള സ്ലേബുകൾ പൊട്ടി തകർന്ന്‌ കാൽനടയാത്രക്കാർ ദുരിതത്തിൽ. മഴയത്ത് അഴുക്ക് ചാലുകൾ നിറഞ്ഞ് ഒഴുകുന്ന തോടെ റോഡ് തോടായി മാറുകയുമാണ്. ഓവ് കാണാൻ  പോലും കഴിയാത്ത അവസ്ഥയിലും. എപ്പോഴും അപകടങ്ങൾ നടന്നു കൊണ്ടിരിക്കുന്നഒരു പ്രദേശമാണിത്.വാർഡ് സഭയിൽ മെമ്പർക്ക് പരാതി നൽകിയിടും ഇതു വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

   അടിയന്തിരമായി ഈ കാര്യത്തിന് പരിഹാരം കാണണമെന്ന് , മഹിള കോൺഗ്രസ് ജില്ലവൈ: പ്രസിഡണ്ട് എ.ഷർമിള ആവശ്യപ്പെട്ടു.

കെ. കെ. ജമീല നിര്യാതയായി.


മാഹി:പെരിങ്ങാടി വേലായുധൻ മൊട്ട മിനാർ ജുമാ മസ്ജിദിന്റെ സമീപം ദാറുൽ അറഫ ൽ താമസിക്കുന്ന കേളോത്തൻ കണ്ടി ജമീല (62) നിര്യാതയായി.

പരേതരായ കെ. ആർ. മൊയ്തുവിന്റെയും കേളോത്തൻ കണ്ടി നഫീസയുടേയും മകളാണ്.

ഭർത്താവ്: അബ്ദുൽ റഹ്മാൻ (മുഴപ്പിലങ്ങാട്).

മക്കൾ: ജസീല, ലസീജ, അർഷാദ്, അർഷാന.

മരുമക്കൾ: ഷമീർ (മസ്‌ക്കറ്റ്), അസ്ലം (മലേഷ്യ), റഹമ്മത്ത് (കതിരുർ).

സഹോദരങ്ങൾ: റഹീം, ആയിഷ, റഫീഖ്, സുലൈഖ.

ജനാസ നമസ്ക്കാരം: 

ഇന്ന് വെള്ളിയാഴ്ച (26/07/2024) രാവിലെ 11 മണിക്ക് മിനാർ ജുമാ മസ്ജിദിൽ..

ശേഷം ഖബറടക്കം: ഇന്ന് 12 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മുഖ്യമന്ത്രിക്കും

വിദ്യാഭ്യാസമന്ത്രിക്കും

നിവേദനം നൽകി  

മാഹിയിലെ സ്കൂൾ സമയ മാറ്റത്തിൽ മദ്രസ്സ വിദ്യാർത്ഥികൾക്ക് ഉണ്ടായ പ്രയാസങ്ങൾ മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയെയും, വിദ്യാഭ്യാസ മന്ത്രിയെയും കണ്ടു നിവേദനം നൽകി.അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിഎൻ. രംഗസ്വാമി സൂചിപിച്ചു.

എം.കെ. രതീദേവി നിര്യാതയായി

തലശ്ശേരി : ഇടത്തിലമ്പലം മൈത്രി ബസ്ഷെൽട്ടറിനു സമീപം എം. കെ. രതീദേവി(59)നിര്യാതയായി. പരേതരായ മുക്കള്ളിൽ കരിയാടൻ മാധവിയമ്മയുടെയും കൃഷ്ണക്കുറുപ്പിന്റെയും മകളാണ്. ഭർത്താവ് വിജയരാജൻ. മക്കൾ വിജിഷ, സുവിഷ. മരുമക്കൾ മനോജ്, സുജേഷ്. സഹോദരങ്ങൾ രാധ, രാജൻ, രമണി, പരേതയായ രത്നവല്ലി, രാഗിണി, സുരേന്ദ്രൻ, സുനില.

whatsapp-image-2024-07-26-at-9.47.45-pm-(1)

റസിസൻസ് അസോസിയേഷന് തുണിസഞ്ചികൾവിതരണം ചെയ്തു.


തലശ്ശേരി:ചേറ്റംകുന്ന് റസിഡൻസ് അസോസിയേഷൻ ഉൾക്കൊള്ളുന്ന പ്രദേശം സമ്പൂർണ്ണ മാലിന്യ മുക്തമാക്കുവാൻ അസോസിയേഷൻ ലക്ഷ്യമിട്ടിരിക്കുന്നതിൻ്റെ ഭാഗമായി തലശ്ശേരി നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ കെഎം.ജമുനറാണി ടീച്ചർ അസോസിയേഷൻ സീനിയർ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി.സദാനന്ദൻ, ഇ ജനാർദ്ദനൻ എന്നിവർക്ക് സി.ആർ.എ. യുടെ തുണിസഞ്ചി വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി. ജംഷീർ മഹമ്മൂദ് സെക്രട്ടറി രമേഷ് പൂഴിയിൽ നഗരസഭ അദ്ധ്യക്ഷ ജമുന റാണി, ഉപാദ്ധ്യക്ഷൻ എം.വി. ജയരാജൻ 'എന്നിവർക്ക് തുണി സഞ്ചിനൽകി.


ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ തുണിസഞ്ചികൾ വിതരണം ചെയ്യുന്നു

23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ്

തലശ്ശേരി:23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ലാ മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് ജൂലൈ 29 ന് രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

01-09-2001 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 29ന് തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

0490 2321111,

8593016464

capture_1722021740

കെ.സി.അബൂട്ടി നിര്യാതനായി

.തലശ്ശേരി:കതിരൂർകിഴക്കേ കതിരൂർ താഴത്ത് പള്ളിക്ക് സമീപം ബൈതുൽ അമനിൽ കെ സി അബൂട്ടി (75) നിര്യാതനായി.

ഉമ്മൻചിറയിലെ കാട്ടുമാടം ചാലിൽ ബാവയുടെയും കദീസുവിന്റെയും മകനാണ്.

ഭാര്യ:ടി പി സഫിയ്യ

മക്കൾ: അസ്ഫർ (അബൂദാബി),ഷാഹിദ

മരുമക്കൾ: അഷറഫ് മുഴപ്പിലങ്ങാട്, റംഷീന മൊകേരി

സഹോദരന്മാർ: അബ്ദുൽ റഹ്മാൻ, മഹമൂദ്, സുബേർ, പരേതരായ കെ സി മൊയ്തു, നഫീസ, പാത്തൂട്ടി, ആയിഷ

ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് താഴത്ത് പള്ളിയിൽ ജനാസ നമസ്കരിച്ച ശേഷം ഉമ്മൻചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്ക്കരിക്കും

കമാണ്ടിങ്ങ് ഓഫീസർക്ക്

യാത്രയയപ്പ് നൽകി


തലശ്ശേരി വൺ കേരള ആർറ്റിലറി ബാറ്ററി എൻ സി സി യുടെ കമാൻഡിങ് ഓഫീസർ ആയിട്ടുള്ള ലെഫ്റ്റനന്റ് കേണൽ ലളിത് കുമാർ ഗോയലിന് യൂണിറ്റ് ഓഫീസും എൻസിസി ഓഫീസർമാരും ചേർന്ന് ഗംഭീര യാത്രയയപ്പ് സംഘടിപ്പിച്ചു.

 ചീഫ് ഓഫീസർ എംപി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സുബേദാർ മേജർ എഡ്വിൻ ജോസ്, എൻ സി സി ഓഫീസർമാരായ പോൾ ജസ്റ്റിൻ പ്രശാന്ത് ,രവിദ് ,സജേഷ് ,ജയേഷ് ജോർജ് ,രാജീവൻ ,ദിനിൽ ധനഞ്ജയൻ ,സഞ്ജു ,ബിനിത, ബിബിൻ ,റീഗോ,ജയേഷ് ജോർജ് ,ജൂനിയർ സൂപ്രണ്ട് ഷെറിൻ ,ഹവിൽദാർ പവൻകുമാർ സംസാരിച്ചു.


പ്രമോഷന് അർഹത നേടിയ ദിനിൽ ധനഞ്ജയൻ, സഞ്ജു, ഫസ്റ്റ് ഓഫീസർ പോൾ ജസ്റ്റിൻ, ജയേഷ് ജോർജ്, സജേഷ് എന്നിവർക്ക് ലെഫ്. കേണൽ ലളിത് കുമാർ ഗോയൽ റാങ്കുകൾ നൽകി. കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് പട്ടാള ആചാരപ്രകാരമുള്ള പുള്ളിംഗ് പരേഡ് നടന്നു.


ചിത്ര വിവരണം: എൻ.സി.സി.കമാണ്ടിങ്ങ് ഓഫീസർ ലഫ്: കേണൽ ലളിത് കുമാർ ഗോയലിന്  

യാത്രയയപ്പ് നൽകുന്നു

കെ.വിനോദ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

സ്പോട്സ് കരാത്തെ ഡൊ അക്കാദമി ഓഫ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്ടർ ക്വോഷി കെ.വിനോദ് കുമാറിനെ പള്ളൂരിൽ നടന്ന ഒളിമ്പിക്സ് പ്രചാരണ ആയോധന കലാ മത്സര വേദിയിൽ പുതുച്ചേരി കായിക യുവജന കാര്യ ഡയറക്ടറേറ്റിന് വേണ്ടി കെ.പി. ഹരീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

capture_1722022116

ടാലന്റ് റെക്കോർഡ് ബുക്കിന്റെ

വേൾഡ് റിക്കാർഡ് നേടിയ

കലൈമാമണി സതി ശങ്കറിനെ

റിട്സ് ഓഡിറ്റോറിയത്തിൽ

ജനശബ്ദം മാഹി പ്രവർത്തക

സമിതി ആദരിച്ചപ്പോൾ

whatsapp-image-2024-07-26-at-11.28.49-pm

കാർഗിൽ സേനാംഗങ്ങളെ ആദരിച്ചു


ചൊക്ലി : കാർഗിൽ യുദ്ധത്തിൻ്റെ 25ാം വാർഷിക വിജയ സ്മരണയുടെ ഭാഗമായി മിലിട്ടറി സേവനത്തിനു ശേഷം പൊലീസിൽ ജോലി ചെയ്യുന്ന സേനാംഗത്തേയും ഹോം ഗാർഡുകളെയുംആദരിച്ചു..യുദ്ധത്തിൽ നേരിട്ട് പങ്കാളിയായ ആർമ്ഡ് കോറിലെ ചിത്രൻ നിലവിൽ പൊലീസ് ഡിപ്പാർട്ടമെൻ്റിലാണ് ജോലി ചെയ്യുന്നത്. പള്ളൂർ സ്വദേശിയായ സുനിൽകുമാർ ഹോം ഗാർഡ് ആയി സേവനം ചെയ്യുന്നു. ഇരുവരുടെയും പ്രവർത്തനാംഗീകാരമായി ഇരുവരെയും അനുമോദിക്കുകയുണ്ടായി. സേനാംഗങ്ങൾക്കിടയിൽ ആത്മവീര്യം പകരുന്നതരത്തിലുള്ള അനുമോദനം സേനകൾക്കുള്ളിലെ കൂട്ടായ്മയ്ക്ക് കരുത്ത് പകരുമെന്ന് പരിപാടിയുടെ ഭാഗമായി ചൊക്ലി ഇൻസ്പെക്ടർ കെ.വി.മഹേഷ് പറഞ്ഞു.

പെരുന്താറ്റിൽ ഗോപാലൻ

സ്മൃതിസംഗമം 11ന്.

തലശ്ശേരി:അതുല്യ കലാകാരൻ പെരുന്താറ്റിൽ ഗോപാലൻ്റെ രണ്ടാം സ്മൃതിദിനം ആഗസ്ത് 11 ന് സമുചിതമായി ആചരിക്കാൻ കലാ-സാഹിത്യപ്രവർത്തകരുടെ കൂട്ടായ്മ തീരുമാനിച്ചു.

ടി.കെ.ഡി. മുഴപ്പിലങ്ങാട് -രക്ഷാധികാരി,

ദേവദാസ് പെരുന്താറ്റിൽ - കൺവീനർ,

എം.രാജൻ - സഹ കൺവീനർ,

ദാസൻ പുത്തലത്ത് - അദ്ധ്യക്ഷൻ.

വത്സലൻ മാസ്റ്റർ, യതീന്ദ്രൻ മാസ്റ്റർ, പി.പി.രാജീവൻ, കെ.മനോഹരൻ, പ്രദീപൻ മാസ്റ്റർ, കാരായി മോഹനൻ, പി.ബി. രാജേഷ്, പി.പി. പവിത്രൻ എന്നിവരടങ്ങിയ 51 അംഗ കമ്മറ്റിയെ പെരുന്താറ്റിൽ ശ്രീ നാരായണ സ്മാരക മന്ദിര ഹാളിൽ നടന്ന സംഘാടക സമിതി യോഗം തെരഞ്ഞെടുത്തു.

സുനിൽകുമാർ നിര്യാതനായി

തലശേരി: പുന്നോൽ താഴെവയൽ കെ.വി സുനിൽകുമാർ (കെ.വി.എസ്-53) അന്തരിച്ചു. പരേതനായ ഭാസ്കരൻ്റെയും സലിലയുടെയും മകനാണ്. ഭാര്യ: സുജില. മകൻ: വിഷ്ണു. സഹോദരങ്ങൾ: ബീല, ബിന്ദു, പരേതരായ ലിപ, സുഖിൽ. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2