മാഹി എം.ജി. കോളജിൽ ഭാഷാ പഠനത്തിന് അദ്ധ്യാപകരില്ല:ചാലക്കര പുരുഷു

മാഹി എം.ജി. കോളജിൽ ഭാഷാ പഠനത്തിന് അദ്ധ്യാപകരില്ല:ചാലക്കര പുരുഷു
മാഹി എം.ജി. കോളജിൽ ഭാഷാ പഠനത്തിന് അദ്ധ്യാപകരില്ല:ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Jul 23, 08:10 PM
VASTHU
MANNAN
laureal

മാഹി എം.ജി. കോളജിൽ

ഭാഷാ പഠനത്തിന് അദ്ധ്യാപകരില്ല:

ചാലക്കര പുരുഷു


മാഹി: ഒരു കാലത്ത് ഉത്തര കേരളത്തിലെ കലാശാലകളിൽ മലയാള വിഭാഗത്തിൽ സർഗ്ഗധനരായ അദ്ധ്യാപകരെക്കൊണ്ട് സമ്പന്നമായിരുന്ന മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജിൽ ഇന്ന് മലയാള ഭാഷാ പഠനത്തിന് അദ്ധ്യാപകരില്ലാത്ത അവസ്ഥയായി.

ഒൻപത് പേർ ഉണ്ടായിരുന്നിടത്ത് ആറ് പേർ സർവ്വീസിൽ നിന്ന് വിരമിക്കുകയും, രണ്ട് പേർ മറ്റ് സർവ്വകലാശാലകളിലേക്ക് പോവുകയും ചെയ്തതോടെ ഒരദ്ധ്യാപകൻ മാത്രമായി അദ്ദേഹത്തിന് തന്നെയാണ് എച്ച്.ഒ.ഡി. ചുമതലയും

അദ്ധ്യാപകർ കൊഴിഞ്ഞ് പോകുമ്പോൾ പകരം നിയമനം നടക്കുന്നില്ല അദ്ധ്യാപകർ വിരമിക്കുമ്പോൾ യഥാസമയം ബന്ധപ്പെട്ടവർ സർക്കാരിൽ വേക്കൻസി റിപ്പോർട്ട് ചെയ്യാത്തതാണ് പകരം നിയമനം നടക്കാത്തതെന്നറിയുന്നു.

ഇംഗ്ലീഷ് ഉൾപ്പടെ ഇതരവിഷയങ്ങളിൽ യു.പി.എസ്.സി. വഴി അഞ്ച് വർഷം മുമ്പാണ് ഏറ്റവുമൊടുവിൽ നിയമനം നടന്നത്.

മൂന്ന് ക്ലാസ്സുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് തൊണ്ണൂറോളം പിര്യേഡുകൾ വേണം.

ഇതിന് പുറമെ ഇതര വിഷയങ്ങളിൽ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കുന്നുമുണ്ട്. ഒന്നും രണ്ടും വർഷങ്ങളിൽ നാല് ബാച്ചുകൾ വീതം ആഴ്ചയിൽ അഞ്ച് പിര്യേഡുകൾ എടുക്കേണ്ടതുണ്ട്. ഇതിന് വേണ്ട അദ്ധ്യാപകരില്ല

പ്രമുഖ പ്രഭാഷകനും, നിരൂപകനുമായ ഡോ: കെ.പി.മോഹനൻ,

പ്രാചീന സാഹിത്യ നൈപുണിയായ പ്രൊഫ: വസുന്ധര രാധാകൃഷ്ണൻ, കവി പി.വി. വത്സരാജ്, മലയാള ഭാഷാ ലിപി പരിഷ്ക്കരണ വിദഗ്ധനും, നാടക പ്രതിഭയുമായ ഡോ: മഹേഷ് മംഗലാട്ട്, വ്യാകരണത്തിൽ പ്രാവീണ്യമുള്ള ഇ.സി. ശ്രീഷ്, നിരൂപകനും, ചിന്തകനുമായ ഡോ:എസ്.എസ്. ശ്രീകുമാർ, ഫോക്ലോർ ഗവേഷകൻ ഡോ: കെ.എം. ഭരതൻ, കഥ, നോവൽ സാഹിത്യപ്രതിഭയായ ഡോ: വത്സലൻ വാതുശ്ശേരി എന്നിവരാണ് സർവ്വീസിൽ നിന്നും പുറത്ത് പോയത്. ഭാഷാപണ്ഡിതനായ ഡോ. കെ.കെ. ബാബുരാജ് മാത്രമാണ് ഇപ്പോൾ ഡിപ്പാർട്ട്മെൻ്റിൽ അവശേഷിക്കുന്നുള്ളൂ.

ആവശ്യത്തിന് അദ്ധ്യാപകരില്ലാതെ പുതിയ പാഠ്യപദ്ധതി കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയിരിക്കുകയാണ്. ആറ് സെമസ്റ്റർ ഉള്ളത് എട്ടായി ഉയർന്നിട്ടുണ്ട്. വിഷയവൈവിധ്യങ്ങളും കൂടി.

അതിനനുസരിച്ച് അദ്ധ്യാപകരുടെ വർദ്ധനവും അനിവാര്യമാണ്. അടുത്ത 'മാസം എൻ. ഇ.പി.യുടെ രണ്ടാം ബാച്ചും ആരംഭിക്കും. ഒരദ്ധ്യാപകൻ വേണം ഈ 'ക്ലാസ്സുകളെല്ലാം കൈകാര്യം ചെയ്യാൻ '

ഉപഭാഷയായി അറബിക് ഉണ്ടെങ്കിലും, നിലവിലുണ്ടായിരുന്ന ഏക അദ്ധ്യാപകൻ വിരമിച്ച ശേഷം ആറ് വർഷക്കാലത്തിലേറെയായി തസ്തിക ഒഴിഞ്ഞ് കിടപ്പാണ്. അറബിക് ഭാഷാ പിര്യേഡുകളിൽ വിദ്യാർത്ഥികൾ അലഞ്ഞ് തിരിയുകയാണ്. സ്വന്തമായി പഠിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്.

നിലവിൽ - ബി- അക്രഡിറ്റേഷനുള്ള കോളജിൽ ആറ് മാസത്തിനകം നാക് സംഘംപരിശോധനക്കെത്തുമെന്നിരിക്കെ,

 അഞ്ച് മാസത്തേക്ക് എസ്.ടി.സി. വ്യവസ്ഥയിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കാനാണ് നീക്കം യു.പി.എസ്.സി. വഴിയുള്ള സ്ഥിര നിയമനം ഇനിയും അകലെയാണ്.

കഴിഞ്ഞ ഏഴ് വർഷത്തോളമായി കോളജിൽ സ്ഥിരം പ്രിൻസിപ്പാളില്ല. പലർക്കും മാറി മാറി ചുമതല നൽകുകയാണ്.


ചിത്ര വിവരണം: മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ്

whatsapp-image-2024-07-23-at-7.31.01-pm

മാഹി റെയിൽവേ

പ്ളാറ്റ്ഫോമിലേക്ക് മരം

വീണു


മാഹി: മാഹി റെയിൽ വേ പ്ളാറ്റ്ഫോമിലേക്ക് മരം വീണു

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് റെയിൽ വേ സ്റ്റേഷൻ്റെ അധീനതയിലുണ്ടായ സ്ഥലത്തെ തേക്ക് മരം ഒന്നാം നമ്പർ പ്ളാറ്റ് ഫോമിലേക്ക് വേരോടെ പിഴുത് വീണത്

പ്ളാറ്റ് ഫോമിൻ്റെ തെക്ക് ഭാഗത്ത് അധികം യാത്രക്കാരൊന്നുമില്ലാത്ത ഭാഗത്തായതിനാൽ ആളപായമൊന്നുമുണ്ടായില്ല.

റെയിൽവേ അധികൃതരെത്തി മരം മുറിച്ചു മാറ്റി.


ചിത്രവിവരണം: മാഹി റെയിൽവെ പ്ളാറ്റ്ഫോമിൽ മരം കടപുഴകി വീണ തേക്ക് മരം

whatsapp-image-2024-07-23-at-7.31.24-pm

മാഹി ചാലക്കര വരപ്രത്ത് ക്ഷേത്രത്തിനടുത്ത് മീത്തലെ കേളോത്ത് രവീന്ദ്രൻ്റ വീടിനുമുകളിൽ കടപുഴകി വീണ തെങ്ങ്

whatsapp-image-2024-07-23-at-7.32.00-pm

ഉഴവൂർ വിജയനെ അനുസ്മരിച്ചു


തലശ്ശേരി: എൻ.സി.പി. മുൻ സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയന്റെ ഏഴാം ചരമദിനത്തിൽ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗംഎൻ.സി.പി. ( എസ്). കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘാടനം ചെയ്തു,എൻ.സി. പി.[എസ ] ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി: അംഗങ്ങളായ കെ.വിനയരാജ്, കെ.വി. രജീഷ്, പി.സന്ധ്യാ സുകുമരാൻ, കെ. മുസ്തഫ, വി.എൻ വത്സൻ, പി.സി വിനോദൻ, രാഗേഷ് സംസാരിച്ചു.


ചിത്രവിവരണം: ഉഴവൂർ വിജയന്റെ ഛായാ പടത്തിൽ പുഷ്പാർച്ചന നടത്തുന്നു.

whatsapp-image-2024-07-23-at-7.32.10-pm

ഭവന നിർമ്മാണ വായ്പ

വിതരണം ചെയ്തു


മാഹി:പ്രധാനമന്ത്രി ആവാസ് യോജനയുടെ മാഹിയിലെ ഏഴാം ഘട്ട ഭവന നിർമ്മാണ സഹായമായ 

3,50,000.( മൂന്ന്ലക്ഷത്തി അമ്പതിനായിരം രൂപ) യുടെ ആദ്യഗഡു അർഹരായ പത്ത് പേർക്ക് വിതരണം ചെയ്തു.

 മാഹി ഗവണ്മെന്റ് ഹൗസിൽ മാഹി എം.എൽ.എ രമേശ്‌ പറമ്പത്ത് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

 ഗുണഭോക്താക്കളായ പത്ത് പേർക്ക് പ്രവർത്തി ആരംഭിക്കാനുള്ള സമ്മത പത്രവും പി.എം.എ.വൈ തിരിച്ചറിയൽ കാർഡും നൽകി. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. മാഹി ടൗൺ പ്ലാനിങ് അസിസ്റ്റന്റ് പി. വിമൽനാഥ് 

, പുതുച്ചേരി ചേരി നിർമ്മാർജ്ജന ബോർഡ് ജൂനിയർ എഞ്ചിനിയർ സംസാരിച്ചു.


ചിത്രവിവരണം: രമേശ് പറമ്പത്ത്എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

യു കെ സലീം രക്തസാക്ഷി

ദിനാചരണം


ന്യൂമാഹി : എൻ ഡി എഫ് കാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ യുകെ സലീമിന്റെ 16-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗൺ കേന്ദ്രീകരിച്ച് പ്രകടനവും കിടാരൻകുന്നിൽ പൊതുയോഗവും നടന്നു. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ , അർജുൻ പവിത്രൻ സംസാരിച്ചു

കാലത്ത് സലിം കുത്തേറ്റ് വീണ ഉസ്സൻമൊട്ടയിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടന്നു ഡി വൈ എഫ് ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി പി സനീഷ് ഉദ്ഘാടനം ചെയ്തു അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ,എസ് കെ വിജയൻ, കെ എം പ്രജിത്ത് സംസാരിച്ചു.


 ചിത്ര വിവരണം: പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബി എം എസ്

സ്ഥാപകദിനമാചരിച്ചു. 


മാഹി:ഭാരീയ മസ്ദൂർ സംഘം (ബി എം എസ് )മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 23 ന് സ്ഥാപക ദിനമാചരിച്ചു. മാഹി മേഖലയിലെ വിവിധ ഭാഗങ്ങളിൽ ദിനാചരണത്തിൻ്റെ ഭാഗമായ പതാകയുയർത്തി. മാഹി ടൗണിൽ മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര പതാകയുയർത്തി. വിവിധ സ്ഥലങ്ങളിൽ മേഖല സിക്രട്ടറി കെ.ടി. സത്യൻ, ചുമട്ട് തൊഴിലാളിസംഘ് യൂനിറ്റ് പ്രസിഡണ്ട് കെ.പ്രദീപൻ, കെ. ശശി, കെ.മിത്രൻ, കെ.പി രാജേഷ്. കെ.രൂപേഷ് . യു.സി ബാബു. കൊളപ്രത്ത് ശശിധരൻ, കെ.കെ. സജീവൻ. തുടങ്ങിയവർ പതാക യുയർത്തി.


ചിത്രവിവരണം: മാഹിയിൽ സത്യൻ ചാലക്കര പതാക ഉയർത്തുന്നു.,

കതിരൂർ ബാങ്ക് പുരസ്കാര

സമർപണം;

സംഘാടക സമിതിയായി.

കതിരൂർ.. കതിരൂർ ബാങ്ക് സാഹിത്യ പുരസ്കാര സമർപണ പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. വി വി കെ സാഹിത്യ പുരസ്കാരവും ഐ വി ദാസ് മാധ്യമ പുരസ്കാരവും ആണു ജൂലൈ 27 ്ന് വിതരണം ചെയ്യുന്നത്. ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. പൊന്ന്യം ചന്ദ്രൻ. മുകുന്ദൻ മഠത്തിൽ. കെവി പവിത്രൻ പി.സുരേഷ്ബാബു എന്നിവർ സംസാരിച്ചു.2022.23 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ kg ശങ്കരപ്പിള്ള .ബെന്യാമിൻ.എന്നിവർക്കും മാധ്യമ പുരസ്കാരം മനോഹരൻ മൊറായി. ഡോ.അരുൺകുമാർ എന്നിവർക്കുമാണ് വിതരണം ചെയ്യുന്നത്.ഭാരവാഹികളായി ശ്രീജിത്ത് ചോയൻ ( ചെയർമാൻ) പി.സുരേഷ്ബാബു( കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.27 ്ന് ഉച്ചക്ക് ശേഷം 3.30 ്ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി..

whatsapp-image-2024-07-23-at-7.33.14-pm

കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ ഫാസിസത്തിനെതിരെ എന്ന പൊന്ന്യം ചന്ദ്രന്റെ ചിത്ര പ്രദർശനം കാണാനെത്തിയവർ.

സി.കെ.ജനാർദ്ദനൻ

നിര്യാതനായി


തലശ്ശേരി : ഇല്ലിക്കുന്നിലെ ഗുരുമന്ദിരത്തിൽ സി.കെ.ജനാർദ്ദനൻ (85) നിര്യാതനായി വിമുക്തഭടനും, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനുമായിരുന്നു.

ഭാര്യ: വിമല കുമാരി (റിട്ട: അദ്ധ്യാപിക രാജാസ് ഹൈസ്ക്കൂൾ കണ്ണൂർ)മകൾ: ആതിര (ഫെഡറൽ ബേങ്ക് തലശ്ശേരി) മരുമകൻ' റോഷൻ വത്സരാജ് (തലശ്ശേരി ടൗൺ സർവ്വീസ് ബേങ്ക്) സഹോദരങ്ങൾ:സി.കെ. പത്മനാഭൻ, സരോജിനി,പരേതരായ സി.കെ.മുകുന്ദൻ,സത്യഭാമ '

വാടി നാരായണി

നിര്യാതയായി

തലശ്ശേരി:കതിരൂർ പുല്യോട് ഈസ്റ്റിൽ വാടി നാരായണി ( 88) നിര്യാതയായി.

ഭർത്താവ്: പരേതനായ ചിങ്ങൻ രാമൻ..മക്കൾ: ലീല , പത്മിനി,മനോഹരൻ ,ശോഭ,ചിങ്ങൻ ബാബു. പരേതരായ കൃഷ്ണൻ ശ്രീധരൻ.മരുമക്കൾ: നാരായണൻ, പത്മനാഭൻ. രസിത,വിജയൻ,പ്രജിത.,രമ, പത്മിനി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2