തലശ്ശേരി നഗരസഭകാര്യാലയത്തിന് മുന്നിൽ ബിജെപി കൗൺസിലർമാർ ധർണ്ണ നടത്തി

തലശ്ശേരി നഗരസഭകാര്യാലയത്തിന് മുന്നിൽ ബിജെപി കൗൺസിലർമാർ ധർണ്ണ നടത്തി
തലശ്ശേരി നഗരസഭകാര്യാലയത്തിന് മുന്നിൽ ബിജെപി കൗൺസിലർമാർ ധർണ്ണ നടത്തി
Share  
2024 Jul 22, 10:33 PM
VASTHU
MANNAN

തലശ്ശേരി നഗരസഭകാര്യാലയത്തിന് മുന്നിൽ ബിജെപി കൗൺസിലർമാർ ധർണ്ണ നടത്തി 


 തലശ്ശേരി: നഗരസഭയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രധാനപ്പെട്ട പത്ത് ആവശ്യങ്ങളുയർത്തി തലശ്ശേരി നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി കൗൺസിലർമാരും , ബിജെപി പ്രവർത്തകരും നടത്തിയ സത്യാഗ്രഹ സമരം ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കാൽ കാശിന്കൊള്ളാത്ത നഗരസഭയാണ് തലശ്ശേരി നഗരസഭയെന്നും, അഴിമതിയുടെയും സ്വജനപക്ഷവാദത്തിന്റെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി തലശ്ശേരി നഗരസഭ മാറിയെന്ന് അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളിൽ നിന്നും ഒ പി ചാർജ് ഈടാക്കുവാനുള്ള തീരുമാനം പിൻവലിക്കുക, വെള്ളക്കെട്ടിന് പരിഹാരം കാണുക, മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുക, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കുക,ജൽ ജീവൻ മിഷൻ എല്ലാ വാർഡിലും നടപ്പിലാക്കുക, ഓവുചാലിൽ ആളുകൾ വീണു മരിക്കുന്ന സാഹചര്യത്തിൽ, ഓവുചാരികൾക്ക് സ്ലാബ് ഇടുവാൻ നടപടി സ്വീകരിക്കുക,പൊട്ടിപ്പൊളിഞ്ഞ റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മിക്കുക, വാട്ടർ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും ശോചനീയാവസ്ഥ പരിഹരിക്കുക,തെരുവ് വിളക്കുകൾ നന്നാക്കുക,വിവിധ ആവശ്യങ്ങൾക്കായി നഗരസഭ ഓഫീസിൽ എത്തുന്ന ജനങ്ങൾ അനുഭവിക്കുന്ന ദുരിതതിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഗരസഭ ഓഫീസിന് മുന്നിൽ കൗൺസിലർമാർ സമരം നടത്തിയത്.

 150 വർഷത്തെ ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി നഗരസഭയുടെ വികസനത്തിന് നിരവധി സാധ്യതകൾ ഉണ്ടായിരുന്നിട്ടും ഇന്ന് കേരളത്തിലെ ഏറ്റവും ശോചനീയാവസ്ഥയിലുളള നഗരസഭയായി തലശ്ശേരി മാറാനുള്ള കാരണം സിപിഎം നിയന്ത്രിക്കുന്ന ഭരണസമിതിയുടെ കഴിവില്ലായ്മ കൊണ്ടാണെന്ന് കൗൺസിൽ പാർട്ടി ലീഡർ കെ ലിജേഷ് പറഞ്ഞു. കൗൺസിൽയോഗങ്ങളിൽ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ജനങ്ങളുടെ നീറുന്ന വിഷയങ്ങളിൽ ഇടപെടാനോ ഭരണസമിതി തയ്യാറാവാത്തതിനാലാണ് ബിജെപി കൗൺസിലർമാർക്ക് ത്യാഗ സമരവുമായി തെരുവിൽ ഇറങ്ങേണ്ടിവന്നത്. സത്യാഗ്രഹ സമരത്തിൽ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം കാണാൻ ഭരണസമിതി തയ്യാറായില്ലയെങ്കിൽ, ബിജെപിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 ബിജെപി സംസ്ഥാന കൗൺസിൽ അംഗം എംപി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി തലശ്ശേരി മണ്ഡലം അധ്യക്ഷനും നഗരസഭ കൗൺസിലറുമായ കെ ലിജേഷ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി രത്‌നകാരൻ, സത്യപ്രകാശ്ൻ മാസ്റ്റർ, മാഹി മേഖല പ്രസിഡണ്ട് ദിനേശൻ, അനിൽകുമാർ, അനീഷ് കൊളവട്ടത്ത്,കെ. അജേഷ് ,മിലി ചന്ദ്ര, കെ ബിന്ദു, ഇ ആശ , പ്രീത പ്രദീപ്, വി.മജ്മ , ജ്യോതിഷ് കുമാർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് സംസാരിച്ചു.


ചിത്ര വിവരണം:നഗരസഭാ കാര്യാലയത്തിന് മുന്നിൽ ബി.ജെ.പി. പ്രവത്തകർ നടത്തിയ ധർണ്ണ

കേന്ദ്രീയ വിദ്യാലയകെട്ടിടത്തിന്റെ നിർമ്മാണ പ്രവര്‍ത്തി ഉടന്‍ആരംഭിക്കുമെന്ന് ഷാഫി പറമ്പിലിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്


തലശ്ശേരി തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നആവശ്യം വടകര എം. പി ഷാഫി പറമ്പില്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചു.

കേന്ദ്രീയ വിദ്യാലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ 8 ഏക്കര്‍ സ്ഥലം എടുത്തു നല്‍കിയിരുന്നു. ഇവിടെ കെട്ടിടം പണിയണമെന്നാണ് ആവശ്യം. നിലവില്‍ കേന്ദ്രീയ വിദ്യാലയം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതീവ താല്‍പര്യത്തോടെ കേന്ദ്രീയ വിദ്യാലയ കെട്ടിടത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്ര മാനവശേഷി വികസനവകുപ്പ് മന്ത്രി ഷാഫി പറമ്പിലിന് ഉറപ്പു നല്‍കി.  

മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമ ഫലമായി 2011 ആഗസ്റ്റ് മാസത്തിലാണ് തലശ്ശേരിയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. പ്രാരംഭഘട്ടത്തില്‍ എരഞ്ഞോളി കുണ്ടൂര്‍മലയിലെ സുകുമാരന്‍ മെമ്മോറിയല്‍ സ്‌കൂളിന്റെ താത്ക്കാലിക  കെട്ടിടത്തിലാണ് സ്‌കൂള്‍ ആരംഭിച്ചത്.

കൂടുതല്‍ സൗകര്യങ്ങളുള്ള പൂതിയ കെട്ടിടം ആവശ്യമായി വന്നതോടെയാണ് വിദ്യാലയം ധര്‍മ്മടത്ത് മുന്‍പ് റോട്ടറി സ്‌കൂള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിലേക്ക് മാറ്റിയത്.

കതിരൂര്‍ പഞ്ചായത്തിലെ കൂറ്റേരിച്ചാലിലാണ് വിദ്യാലയത്തിന് പുതിയ കെട്ടിടത്തിന് ആവശ്യമായ സ്ഥലം എടുത്തുനല്‍കിയത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലെയളവില്‍ കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിിയലാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചതായി അറിയിപ്പുവന്നത്.

capture_1721668557

ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

തലശ്ശേരി: ചിറക്കര താനപ്പറമ്പിൽ ഹാജി കുഞ്ഞിമൊയ്തു മുസല്യാരുടെ (കൊച്ചി ഉസ്താദ്) ഭാര്യ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: സഫിയ, മൈമൂന, റംല, റുഖിയ, സുലൈഖ, ഖദീജ, മുഹമ്മദാലി, അബ്ദുല്ല, അബ്ദുൽ ഖാദർ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, അലി, ഹാഷിം, റസാഖ്, ഹസ്സൻ, ഷാഹിദ, നിഷി, ഷാഹിന.

capture_1721669399

ക്ഷേത്ര വിളക്കുകൾ

മോഷണം നടത്തിയ

പ്രതി പിടിയിൽ


തലശ്ശേരി: ദേശീയ പാതയിൽ തലായിയിലെ ബാലഗോപാലൻ ക്ഷേത്രത്തിലെ വിളക്കുകൾ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂർ രാമന്തളി, കുന്നെരുവിലെ പി.വി.പ്രകാശനെ (46) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ക്ഷേത്രത്തിൽ തുക്കിയിരുന്ന വിളക്കുകൾ അഴിച്ചെടുത്ത് കൊണ്ട് പോയത്. പതിനൊന്ന് വിളക്കുകൾ, ഒരു ഉരുളി, ചട്ടുകം, ഒരു ബക്കറ്റിൽ നിറയെ നെയ് വിളക്കുകൾ എന്നിവയാണ് പ്രതി അടിച്ച് മാറ്റിയത്. മാഹിയിലെ ഒരു മദ്യഷാപ്പിൽ നിന്നു മദ്യം കഴിച് ലക്കുകെട്ട പ്രതിയുടെ കയ്യിലുള്ള ബക്കറ്റിൽ വിളക്കുകൾ. കണ്ടതിനാൽ മാഹി പൊലീസിനെ വിവരമറിയിക്കുകയാണുണ്ടായത്. മാഹി പൊലീസിന്റെ അന്വേഷണത്തിൽ ക്ഷേത്രത്തിലെ വിളക്കാണെന്ന് സൂചന ലഭിച്ചതിനാൽ തലശ്ശേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി. പരിശോധിച്ചതിനാൽ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇന്നലെ ഗുരുപൂജക്കായ് ഉപയോഗിച്ച വിളക്കുകളും മറ്റുമായിരുന്നു ഇത്. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയവരാണ് വിളക്കുകളും മറ്റും കാണാത്ത കാര്യം അറിയുന്നതും. ബാക്കികളവ് മുതലുകൾക്കായി പൊലീസ് പരിശോധന നടത്തും. എസ്.ഐ.വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.അമ്പലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിൽ നടന്ന സമാന കേസിലെ പ്രതിയാണ് പ്രകാശൻ. കളവ് നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പ്രതി പിടിയിലായത്.

ധർമ്മടം പോസ്റ്റാഫീസിൽ കള്ളൻ കയറി


തലശേരി: ദേശീയ പാതയിൽ ധർമ്മം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ കോർണേഷൻ സ്കൂളിന് സമീപമുള്ള ധർമ്മടം പോസ്റ്റാഫിസിൽ കള്ളൻ കയറി. അവധി ദിവസമായ ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം.മുൻ വശത്തെ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.- ഇതോടെ ഫയലുകൾ വാരി വലിച്ചെറിഞ്ഞ് രോഷം തീർത്ത ശേഷം തിരിച്ചു പോയി തിങ്കളാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയ പോസ്റ്റ് മാസ്റ്റർ വിനീതയും സഹപ്രവർത്തകരുമാണ് പൂട്ട് പൊട്ടിച്ച് കള്ളൻ കയറിയത് കണ്ടത്.ഇവർ പോലീസിൽ വിവരം നൽകി. പോലീസെത്തി പ്രാഥമിക പരിശോധന നടത്തി.- വിശദ പരിശോധനക്കും തെളിവെവെടുപ്പിനുമായി കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും എത്തുമെന്നറിയിച്ചതോടെ ജീവനക്കാർക്ക് ഓഫിസിനകത്ത് പ്രവേശിക്കാനായില്ല.. ഇന്നലെ രാവിലെ മുതൽ എല്ലാവരും പോസ്റ്റാഫിസിന് പുറത്ത് വരാന്തയിലാണിരുന്നത്.- വൈകിട്ട് മൂന്നോടെയാണ് ഫോറൻസിക് ഉദ്യോഗസ്ഥരെത്തിയത്- ഡോഗ് സ്ക്വാഡ് വരാൻ പിന്നെയും വൈകി. ഇതേ തുടർന്ന് ഇന്നലെ പോസ്റ്റാഫിസിന്റെ പ്രവർത്തനം മുടങ്ങി - ഇതിനടുത്ത ചില വീടുകളിലും മോഷണശ്രമം നടന്നതായി വിവരമുണ്ട്.

capture_1721669552

വാസുദേവൻ നിര്യാതനായി..

മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ കാട്ടിൽ കോവുക്കലിലെ വാസുദേവൻ (89) നിര്യാതനായി..മുംബൈ സാക്കിനാക്കയിൽ ദീർഘകാലം ഡ്രൈവറായിരുന്നു. ഭാര്യ: രാധ. സഹോദരങ്ങൾ: പരേതരായ നാരായണി, ബാൽരാജ് (  ആദ്യകാല കോൺഗ്രസ് നേതാവ്, പന്തക്കൽ മുൻ വാർഡ്‌ കൗൺസിലർ), ശ്രീധരൻ

dr-.reshmi-m-k-cover-new

ബ്രിഗേഡിയർ ഡി.കെ. പാത്രക്ക് സ്വീകരണം നൽകി


മാഹി ..കോഴിക്കോട് എൻ സി സി ഗ്രൂപ്പ്‌ കമാണ്ടർ ബ്രിഗേഡിയർ

ഡി കെ പത്ര ന്യൂ മാഹി എം എം ഹയർസെക്കൻഡറി സ്കൂൾ സന്ദർശിച്ചു.. സ്കൂൾ മാനേജർ താഹിർ കൊമ്മോത്ത്, പ്രിൻസിപ്പൽ കെ പി റീത്ത, ഹെഡ് മാസ്റ്റർ അബ്ദുൽ അസിസ് ചീഫ് ഓഫീസർ എം പി ബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു.

സ്കൂളിലെ എൻ സി സി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കേഡറ്റുകൾ ഉജ്ജ്വല വരവേൽപ്പ് നൽകി. യൂണിറ്റ് കമാൻഡിങ്ങ് ഓഫീസർ ലഫ്.കേണൽ ലളിത് കുമാർ ഗോയേൽ മറ്റ് ആർമി ഓഫീസർമാരും ഒപ്പം ഉണ്ടായിരുന്നു. വരും തലമുറയുടെ വാഗ്ദാനങ്ങൾ ആയ എൻസിസി കേഡറ്റുകൾക്ക് ധാരാളം സാമൂഹ്യ സേവനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന ബോധവൽക്കരണം കമാണ്ടർ കുട്ടികൾക്ക്നൽകി..

ബാൻഡ് ടീം അംഗങ്ങൾക്ക് സമ്മാനവിതരണവും ഗ്രൂപ്പ് കമാൻഡർനടത്തി


ചിത്രവിവരണം: എൻ.സി.സി.ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ സി.കെ. പത്ര ന്യൂമാഹി എം.എം. ഹൈസ്കൂളിൽ കാസറ്റുകൾക്ക് ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു.

ആശുപത്രി നിർമ്മാണ പ്രവർത്തനം വിലയിരുത്തി.


തലശേരി :ജനറൽ ആശുപത്രി കണ്ടിക്കലിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായി പ്രവർത്തി നടക്കുന്ന പ്രദേശം നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുന റാണിയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ആശുപത്രിക്കായി രണ്ടര ഏക്കർ സ്ഥലമാണ് നഗരസഭ വിട്ട് നൽകിയത്

വൈസ് ചെയർമാൻ എം.വി.ജയ രാജൻ ആശു പത്രി സുപ്രണ്ട് വി കെ.രാജി വൻ, പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി സോമൻ

കൗൺ.സിലർമാരായ സി. ഗോപാലൻ, സി.ഒ.ടി ഷബീർ, ഡെപൂട്ടി സുപ്രണ്ട് ജമീല, സ്പിക്കർ എ.എൻ.ഷംസിറിൻ്റെ ഓഫിസ് പ്രതിനിധി.ചന്ദ്രൻ മാസ്റ്റർ എന്നിവരും സംഘത്തിലുണ്ടായിരുന്നു

ആശുപത്രിയുടെ പ്രവർത്തി വേഗത്തിലാക്കുമെന്ന് ചെയർപേഴ്സൺ കെ.എം.ജമുന റാണി പറഞ്ഞു. നഗരസഭ ബജറ്റിൽ ഒന്നാം ഘട്ട പ്രവർത്തികൾക്കായിപത്ത് കോടി വകയിരുത്തിയതായി ചെയർപേഴ്സൺ പറഞ്ഞു

capture_1721669897

തലമുറകൾക്ക് അന്നമൂട്ടിയ ലീലേച്ചി വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുന്നു.



തലശ്ശേരി: നീണ്ട 38 വർഷത്തെ സേവനത്തിനുശേഷം വയലളം വെസ്റ്റ് എൽ പി സ്കൂൾ ഉച്ചഭക്ഷണ പാചകരംഗത്ത് നിന്നും ലീല നടയിൽ എന്ന കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ലീലേച്ചി വിരമിക്കുന്നു. സ്കൂളിലെ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും അടക്കം ഒരു നാട് മുഴുവൻ ആദരവോടെ അവർക്ക് യാത്രയയപ്പ് നൽകുകയാണ്.

ഭക്ഷണം വയ്ക്കുവാൻ ആർക്കുമാവും. പക്ഷേ അത് ഏറ്റവും രുചികരമായി ഇത്രയും നീണ്ട കാലയളവിൽ ഒരുപാട് തലമുറകൾക്ക് വെച്ച് വിളമ്പുവാൻ അത്ര എളുപ്പം എല്ലാവർക്കും സാധിക്കുന്നതല്ല. അതുകൊണ്ടാവാം ലീലേച്ചി പിരിയുകയാണ് എന്നറിഞ്ഞ് മുൻപ് സ്കൂളിൽ പഠിച്ച് ജീവിതത്തിൻ്റെ എവിടെയൊക്കെയോ എത്തിപ്പെട്ടവർ പോലും ആ യാത്രയയപ്പ് ചടങ്ങിന് സാക്ഷിയാവാൻ തിരക്കുകൾക്കിടയിലും അന്വേഷിച്ച് ഓടിയെത്തുമെന്നറിയിച്ച.ത്. വയലളം പ്രദേശത്തിന്റെ പാചക രുചികളുടെ ഒരു വലിയ കാലഘട്ടം തന്നെയാണ് ലീലേച്ചിയുടെ വിരമിക്കലിലൂടെ ഇല്ലാതാവുന്നത്.24ന് ബുധനാഴ്ചയാണ് ലീലേച്ചിക്ക് സ്കൂളും നാടും യാത്രയയപ്പ് ഒരുക്കുന്നത്. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

റേഷൻ സംവിധാനം പുന:സ്ഥാപിക്കണം

മാഹി:കർഷകസംഘം പള്ളൂർ വില്ലേജ് കൺവൻഷൻ പള്ളൂർ ബി.ടി.ആർ.മന്ദിരത്തിൽ കർഷക സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അഗം എ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു . കർഷക സംഘം പള്ളൂർ വില്ലേജ് പ്രസിഡന്റ് കെ.കെ. നാരയണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രടറി കെ.പി രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു . വടക്കൻ ജനാർദ്ദനൻ ,ടി സുരേന്ദ്രൻ സംസാരിച്ചു മാഹിയിൽ റേഷൻ സംവിധാനം പുന:സ്ഥാപിക്കണമെന്ന് പ്രമേയത്തിലുടെ പുതുശ്ശേരി സർക്കാറിനോട് ആവശ്യപ്പെട്ടു

ജ്‌ഞാനോദയം 2024

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി കലാപരിപാടികൾ


തലശ്ശേരി : നൂറ്റി എഴുപതാമത് ശ്രീനാരായണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ജ്‌ഞാനോദയം 2024 എന്ന പേരിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10, 11 തീയ്യതികളിലാണ് മത്സരങ്ങൾ നടക്കുക. 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ അങ്കണവാടി മുതൽ എച്ച് എസ്. എസ്. കോളേജ്, പൊതുവിഭാഗം വനിത വിഭാഗം എന്നിവർക്കായുള്ള സ്കിൽ മത്സരമാണ് നടക്കുക, തലശ്ശേരി നഗരസഭ, ന്യൂമഹി പഞ്ചായത്ത്, മാഹി മുൻസിപ്പാലിറ്റി പരിധികളിൽ താമസിക്കുന്നവർക്കും ഈ പരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യർത്ഥികൾക്കും സ്കിൽ മത്സരങ്ങളിൽ പങ്കെടുക്കാം. 11 ഞായറാഴ്ച രാവിലെ 10 മണി മുതലാണ് ആംഗ്യപ്പാട്ട്, പദ്യം ചൊല്ലൽ , പ്രസംഗം, അനുഭവക്കുറിപ്പ്, ആസ്വാദന കുറിപ്പ് മത്സരങ്ങൾ നടക്കുന്നത്. രാത്രി 10 വരെ മത്സരങ്ങൾ നീണ്ടു നിനക്കും. ആഗസ്റ്റ് 20 ചതയ ദിനത്തിൽ വൈകിട്ട് 6 മണിക്ക് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും

aa

കള്ളനുറങ്ങുന്ന വീട്

ന്യൂമാഹി:കവിയൂരിലെ ബസാറിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ട ഏതോ ക്ഷേത്രത്തിലെ ഭണ്ഡാരം കണ്ടെത്തി.

വീട്ടുടമസ്ഥർ പ്ലാസ്റ്ററിംഗ് ചെയ്യാൻ കരാറുകാരനുമായെത്തിയപ്പോഴാണ് വീടിൻ്റെ മുകൾനിലയിൽ പൊളിക്കപ്പെട്ട നിലയിൽ ഭണ്ഡാരം കണ്ടെത്തിയത്.

ചൊക്ലി പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് അവരെത്തി അന്വേഷണം തുടങ്ങി.

കള്ളൻമാർ ഇവിടെ സ്ഥിരതാമസമുണ്ടോയെന്ന് സംശയിക്കുന്നു.

തീക്കൂട്ടി ചക്കക്കുരു ചുട്ടു തിന്നതിൻ്റെ അടയാളങ്ങളും പലകയിട്ട് വിശ്രമിച്ചതിൻ്റേയുംസൂചനകളുണ്ട്.

ചിത്രവിവരണം:ഭണ്ഡാരവും മറ്റും വീട്ടിൽ ഉപേക്ഷിച്ച നിലയിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2